Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഭ്രാന്തിയുടെ ഒറ്റ ചങ്ങല
ജീവിതം മാനസികാരോഗ്യം സ്ത്രീ

ഭ്രാന്തിയുടെ ഒറ്റ ചങ്ങല

By Anju RanjimaDecember 7, 20235 Comments3 Mins Read93 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓരോ ചലനത്തിലും ചെന്നിയിലൂടെ കണ്ണീരൊലിക്കുന്നുണ്ടായിരുന്നു. പെയ്തു തുടങ്ങിയ പ്രവാഹം പെട്ടെന്ന് നിലച്ചത് പോലെ നിശബ്ദത. പിന്നെ വിയർത്ത് വലഞ്ഞ് അയാൾ തൊട്ടപ്പുറത്തേക്ക് തളർന്ന് വീണു.

രോമം നിറഞ്ഞ മുതുകിൽ നരയുടെ തിരുശേഷിപ്പുകൾ. പ്രായം കൊണ്ടല്ലാതെ നീറുന്ന ജീവിത പ്രാരാബ്ദങ്ങൾ നൽകിയ വെള്ളി വരകൾ. ശബ്ദമില്ലാതെ കരച്ചിലുകൾ ചീളുകളായി ചിതറി തെറിച്ചു.

ആലസ്യത്തിനൊടുവിൽ അയാളിലെ പുരുഷൻ നിർവൃതിയിൽ ഉറങ്ങുമ്പോൾ അക്കരെയുമിക്കരെയും എത്താതെ നടുക്കടലിൽ തനിച്ചായി പോയ ഒരുത്തി വേദനയും നീറ്റലും പേറിയ ദേഹവുമായി തകർന്നു കിടന്നു.

പുലരും മുന്നേ എഴുന്നേൽക്കുമവൾ. കരയുന്ന കാക്കയ്ക്കൊപ്പം ചുണ്ട് വക്രിച്ച് ഒരു ബക്കറ്റ് വെള്ളവും കോരി മറപ്പുരയിലേക്ക്.

തിരിച്ചു വന്ന് വെള്ളം കേറി പുകയുന്ന അടുപ്പ് ഊതി ഊതി കത്തിച്ച്, ശ്വാസകോശത്തിൽ പോയ പുകയെ അതേ വേഗത്തിൽ ചുമച്ച്…കുരച്ച് പുറത്ത് ചാടിച്ച് “ശ്വാസകോശം സ്പോഞ്ച് പോലെയാണ് പുകവലിയും അടുപ്പിലെ വലിയും ഒരു പോലെ ഹാനികരം” എന്ന് ആത്മഗതവും പറഞ്ഞ് തൂക്കലും തുടപ്പും വെള്ളം കോരലുമായി ആഘോഷിക്കും.

കുഴിയൻ പിഞ്ഞാണത്തിൽ പഴംച്ചോറ് വെള്ളവും ഉപ്പുനെല്ലിക്കയും തലേന്നത്തെ മീൻകറിയും കൂട്ടി കൊടുക്കുമ്പോൾ അന്നനാളത്തെ കീറി മുറിക്കുന്ന ഏരിവലിപ്പുമായി അയാൾ പച്ചമുളക് കടിച്ചു പറിക്കുന്നത് കാണുമ്പോൾ അവളുടെ തുടയിടുക്കിൽ വീണ്ടും നീറ്റലുകൾ തുടങ്ങും.

ബാക്കിയാക്കിയ അവശിഷ്ടങ്ങളും കൊണ്ട് അയ്യത്തെ ചവറുകുഴിയിലേക്ക് നടക്കുമ്പോൾ കാക്കകളും പൂച്ചകളും അവൾക്ക് അകമ്പടിയാകും.

ദൂരെ നിന്നൊരു ചാവാലി പട്ടി അവളെ നോക്കി മുരളുന്നത് കാണുമ്പോൾ ഇരുണ്ട കണ്ണുകൾ നിലത്തേക്ക് പതിപ്പിച്ച് അവൾ തിരിഞ്ഞു നടക്കും.

ഉച്ചയ്ക്കും വൈകിട്ടും ഇതേ പോലൊരു നടത്ത അവൾക്ക് പതിവാണ്.

എച്ചിലിനു കടിപിടി കൂടുന്ന കാക്കയെയും പൂച്ചയെയും പട്ടിയെയും കാണുമ്പോൾ ചിലപ്പോഴൊക്കെ അവൾക്ക് രാത്രിയിലെ പുളിച്ചു തികട്ടലുകൾ ഓർമ വന്ന് മുറ്റത്തേക്ക് ഓടി വന്ന് ഓക്കാനിക്കാറുണ്ട്.

പാതി വഴിയിൽ നിന്നു പോയ നാദം പോലെ അവയും അവളെ കബളിപ്പിച്ച് തിരികെ ആമാശയത്തിലേക്ക് തിരിച്ചിറങ്ങി പോകാറുമുണ്ട്.

അപ്പുറത്തെ ചേട്ടത്തി അവരുടെ വേലിക്കൽ വന്ന് പതിവ് സംഭവം തന്നെയെന്നോർത്ത് ചുണ്ടു കോട്ടി തിരിഞ്ഞു പോകുമ്പോൾ അവൾ ഒരു പിടച്ചിലോടെ കീറൽ വീഴാത്ത തന്റെ അടിവയറിൽ കൈ ചേർക്കും.

ഒരിക്കലും ചുരക്കാനിടയില്ലാത്ത മാറിടങ്ങളെ അമർത്തി തഴുകി മുലഞെട്ടുകളെ ഞെരടി വേദനിക്കും.

തിരിച്ചറിയാനാവാത്ത ഒരു ഭാവം വന്നിട്ട് അവളുടെ ചുണ്ടുകൾ കോട്ടി വികൃതമാക്കും.

മിഴികൾ സജലങ്ങൾ ആയാലും വിറയ്ക്കുന്ന മൂക്കിൽ ചൊറിഞ്ഞു കൊണ്ടവൾ അകത്തേക്ക് കേറിപ്പോയി ഒരിക്കലും പെറാൻ ഭാഗ്യമില്ലാത്ത തന്നെയോർത്ത് വിലപിക്കും.

അപ്പനും അമ്മയും നേരത്തെ പോയതിനും തന്നെ തനിച്ചാക്കിയതിനും പതം പറഞ്ഞു കണ്ണീർ ഒലിപ്പിക്കും.

പിന്നെ…
കണ്ണുകൾ അമർത്തി തുടച്ച് മുഷിഞ്ഞ തുണികളുമായി പിന്നാമ്പുറത്തെ അലക്കു
കല്ലിലേക്ക് നടക്കും.

ഒരു ദിവസം…

മിറ്റത്ത് വന്നു നിന്ന പലിശക്കാരൻ അണ്ണാച്ചിയോട് സംസാരിച്ചതിന് അന്ന് രാത്രി അയാൾ അവളെ പൊതിരെ തല്ലി.

ചുമരിൽ ചേർത്തിടിച്ചപ്പോൾ അവളുടെ കവിളും കണ്ണും ചതഞ്ഞു.

ഒരിത്തിരി ശബ്ദം പോലും പുറത്ത് കേൾക്കാതെയവൾ ശ്രദ്ധിച്ചു.

വേലിക്കൽ വന്ന് നിന്ന ചേട്ടത്തി വിചാരിച്ച പോലുള്ള ശബ്ദമൊന്നും കേൾക്കാഞ്ഞു നിരാശയോടെ മടങ്ങി.

ചോര പതുങ്ങിയ ശരീരവുമായി അയാൾ പായയിലോട്ട് മറിയുമ്പോൾ അവൾ പൂർണമായും മരിച്ചിരുന്നു.

പിറ്റേന്നത്തെ പുലർച്ചയും അടുപ്പൂതലും പഴങ്കഞ്ഞി കുടിയും പൂച്ചേടെം കാക്കേടേം കവാത്തും ഉണ്ടായിരുന്നു.

മുറ്റത്ത് കൊത്തിപറക്കുന്ന കോഴികൾക്ക് ഗോതമ്പിട്ട് കൊടുത്തിട്ട് അവൾ തന്നെത്താനെ ചിരിച്ചു.

മൊട്ടിട്ടു തുടങ്ങിയ മുല്ല ചെടിയിൽ നിന്ന് മൊട്ടുകൾ ഓരോന്നായി പറിച്ച് എറിയുമ്പോൾ അവൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.

അന്ന് മദ്യവും വിയർപ്പും കൂടിക്കുഴഞ്ഞ വൃത്തികെട്ട ഗന്ധവുമായി വന്ന അയാൾക്ക് മുന്നിൽ ഉടുമുണ്ട് അഴിച്ചു അവൾ കിടന്നു കൊടുത്തു.

പകൽ പോലും അവളിലെ മാറ്റത്തെ തിരിച്ചറിയാത്ത ആ ആൺപിറന്നോൻ രാത്രിയുടെ ഇരുട്ടിൽ വിയർത്തുകുളിച്ച് തളർന്ന് കമിഴ്ന്നുറങ്ങി.

നീറി പൊട്ടിയ കാൽവണ്ണകളിൽ കൈകൾ ചേർത്തവൾ ചുരുണ്ടു കൂടി.

പോകെപ്പോകെ…

പകൽ നേരങ്ങളിൽ അവൾ വസ്ത്രം ഉരിഞ്ഞെറിഞ്ഞു തൊടിയിലൂടെ ഉലാത്തി.

ഭയന്ന് പോയ അയാൾ മുണ്ട് കൊണ്ടവളെ വാരി പുതച്ച് മുറിക്കകത്തെ ശൂന്യതയിലേക്ക് വലിച്ചെറിഞ്ഞു.

കുളിക്കാതെയും ഉണ്ണാതെയും ഉറങ്ങാതെയും അവളുടെ മുഖവും ശരീരവും മെലിഞ്ഞുണങ്ങി.

മുടിയിൽ ജഡ കെട്ടി.
ക്ഷുദ്ര ജീവികൾ അവളോട് കൂട്ട് കൂടി.

താളം തെറ്റിയ മനസ്സോടെയും ജീവിതത്തോടെയും ഇരുട്ടി വെളുപ്പിക്കുന്ന അവളെ നോക്കി അയാൾ തെറി വിളിച്ചു.

ഒരു പകലിനും രാവിനും അപ്പുറം ആ വീട്ടിൽ വീണ്ടും അടുപ്പ് പുകഞ്ഞു.

അവൾക്ക് പകരം മറ്റാരോ അയാൾക്ക് ചോറ് വിളമ്പി.

എച്ചിലും കൊണ്ടാ പെണ്ണ് ചവറുകുഴിയിലേക്ക് നടക്കുമ്പോൾ ചായ്പ്പിലെ കട്ടിലിൽ ചങ്ങല മുറുകിയ കാലിലെ വ്രണത്തിൽ തലോടി അവളുടെ ഭ്രാന്തൻ കണ്ണുകൾ ആ പെണ്ണിനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

നീണ്ടു കിടക്കുന്ന ചങ്ങലനാഗം അവളുടെ കാലുകളെ കെട്ടി പിണയുന്നുണ്ടോ എന്ന് നോക്കി അവൾ മെല്ലെ ചിരിച്ചു… പിന്നെ കരഞ്ഞു…

ചിത്രത്തിന് കടപ്പാട് : google

Post Views: 25
5
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

5 Comments

  1. Vimi on December 16, 2023 11:52 PM

    തുടർന്ന് കൊണ്ടേ ഇരിക്കുന്നു അല്ലേ

    Reply
  2. Seenanavaz on December 16, 2023 10:25 PM

    തനിയാവർത്തനങ്ങൾ…..എഴുത്ത്🔥🔥

    Reply
  3. Sunandha Mahesh on December 16, 2023 9:10 PM

    മനോഹരമായ എഴുത്ത് അഞ്ചു..
    പകരക്കാർക്ക് ക്ഷാമം ഇല്ല.. അതാണ് ചിന്തിക്കേണ്ടത്.

    Reply
  4. Sabira latheefi on December 8, 2023 12:53 PM

    അദൃശ്യമായ ചങ്ങലകൾ പൊട്ടിച്ചെറിയാൻ ഭ്രാന്തോളം കാത്ത് നിൽക്കുന്ന പെണ്ണിന്റ ദുരവസ്‌ഥ! നന്നായി എഴുതി 👍🏻👍🏻

    Reply
    • Nishiba M on December 17, 2023 11:54 PM

      ആവർത്തനങ്ങളുടെ നേർക്കാഴ്ച്ചകൾ..

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.