Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നീരാളിപിടുത്തം
കഥ പ്രണയം ബന്ധങ്ങൾ സ്ത്രീ

നീരാളിപിടുത്തം

By Nisha PillaiDecember 14, 2023Updated:December 18, 202310 Comments7 Mins Read198 Views
Bookmark Now
Please login to bookmark Close

No account yet? Register

 

നീലിമ കിടക്കുന്ന കട്ടിലിലെ വിരി മാറ്റാൻ സുമയെ രാജീവ് സഹായിച്ചു. രാജീവ് മുറച്ചെറുക്കനാണെങ്കിലും ഇപ്പോഴും രാജീവിന്റെ മുഖത്ത് നോക്കി സംസാരിക്കാൻ പോലും ലജ്ജയാണ് സുമയ്ക്ക്. രാജീവിന്റെ അമ്മാവന്റെ മകളായ സുമ, അവിവാഹിതയാണ്. മാത്രമല്ല സുമ നീലിമയുടെ ആത്മാർത്ഥ മിത്രവുമാണ്.

നീലിമ വളരെ ഊർജ്ജസ്വലയായ ഒരു പെണ്ണായിരുന്നു. അവരുടെ മകൾ മേഘയ്ക്കു ആറ് വയസ്സേ ആയിട്ടുള്ളു. ഈയിടയ്ക്കാണ് നീലിമയ്ക്കു ക്ഷീണവും, കൂടെ കൂടെ പനിയും വരാൻ തുടങ്ങിയത്. കടുത്ത ക്ഷീണം, തല കറക്കം മുതലായ ലക്ഷണങ്ങളായിരുന്നു അവൾക്ക്. രക്ത പരിശോധനയിലാണ് അവൾക്കു മൾട്ടിപ്പിൾ മൈലോമാ എന്നൊരു തരം രക്താർബുദമാണെന്ന് തിരിച്ചറിഞ്ഞത്. ഇനി രക്ഷപെടാനാകാത്ത വിധം ഗുരുതരമായി മാറിയിരുന്നു അവളുടെ അവസ്ഥ. അങ്ങനെയാണവൾ പ്രിയ സുഹൃത്തും ബന്ധുവുമായ സുമയെ ഹോസ്റ്റലിൽ നിന്നും തൻ്റെ കൂടെ കൂട്ടിയത്. തന്റെ മരണശേഷം രാജീവേട്ടനും മേഘമോളും അനാഥരാകരുത്.

വളരെ നിർബന്ധിച്ചതിനു ശേഷമാണു രണ്ടു പേരും അതിനു സമ്മതിച്ചത്. സുമയ്ക്ക്, മുറച്ചെറുക്കനായ രാജീവിനെ പണ്ടേ ഇഷ്ടമായിരുന്നു. നീലിമയുടെ വിവാഹത്തിൽ പങ്കെടുക്കാതെ സുമ വിട്ടു നിന്നതിന് കാരണം മനസ്സിലാക്കാൻ അന്ന് നീലിമയ്ക്ക് കഴിഞ്ഞിരുന്നില്ല. വിവാഹം കഴിഞ്ഞു ആദ്യ രാത്രിയിലാണ് സുമയുടെ രാജീവേട്ടനെയാണ് താൻ വിവാഹം കഴിച്ചതെന്ന് അവൾക്കു മനസിലായത്. അന്ന് മുതൽ അവൾ അവരെ ഒന്നിപ്പിക്കാൻ നോക്കിയെങ്കിലും രണ്ടുപേരും പിടി തരാതെ ഒഴിഞ്ഞു മാറി പോയിരുന്നു. ഇപ്പോളിതാ തന്റെ മരണ ശേഷം അവർക്കു ഒന്നിക്കാം. തൻ്റെ മരണം അതിനൊരു കാരണമായേക്കാം.

നീലിമ ഒന്നും മിണ്ടാതെ കണ്ണടച്ച് കിടക്കുകയാണ്, ഏതോ ഓർമ്മകളിലാണവൾ. ആ നിമിഷങ്ങളിൽ സുമ അവളെ ശല്യപ്പെടുത്താറില്ല. രാജീവ് നീലിമയെ ശല്യപ്പെടുത്താതെ, സുമയോട് ആംഗ്യ രൂപേണ യാത്ര പറഞ്ഞിറങ്ങി. രാജീവ് പോയി എന്നുറപ്പായപ്പോൾ സുമ നീലിമയുടെ കിടക്കയിൽ വന്നിരുന്നു. മെല്ലെ അവളുടെ മെലിഞ്ഞ് കരുവാളിച്ച വിരലുകളിൽ അമർത്തി പിടിച്ചു. ആ സ്പർശം മനസിലായിട്ടാണ് നീലിമ കണ്ണ് മെല്ലെ തുറന്നത്. തന്റെ മുഖത്തേയ്ക്കു തന്നെ ഉറ്റു നോക്കിയിരിക്കുന്ന സുമയെ നോക്കി അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.
അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി നിന്നു, സുമയുടെ കണ്ണിലെ സ്നേഹക്കടലിൽ നീലിമയുടെ മനസ്സ് മെല്ലെ താണു താണ് പോയി.

“നീലു, ഞാനൊരു സന്തോഷവർത്തമാനം പറയാൻ പോവുകയാ, ഇതുവരെ ഉറപ്പില്ലായിരുന്നു അദ്ദേഹം വരുമെന്ന്. ഇപ്പോൾ വരും നിന്നെ കാണാൻ, രാജീവേട്ടൻ പോകുന്നത് കാത്തു പുറത്ത് നിൽക്കുകയാണ്. ”

“ആര്, മാഷെത്തിയോ, എന്നെ കാണാൻ, അയ്യോ വേണ്ടടി, എന്നെ ഈ രൂപത്തിൽ കാണണ്ട. വെളുത്ത തടിച്ച ഞാൻ കറുത്ത് ചുരുണ്ട കാര്യം മാഷ് അറിയണ്ട. മാഷിന് വിഷമമാകും. ”

“എടി നിന്നെ ഏത് കോലത്തിൽ കണ്ടാലും മാഷിന്റെ മനസ്സിൽ സ്നേഹം മാത്രമേയുള്ളൂ. ”

“നിനക്കെങ്ങനെ അറിയാം, ഞാൻ മാഷിനെ കാണാൻ ആഗ്രഹിച്ചിരുന്നുവെന്ന്.

“എനിക്ക് അറിയാവുന്നത് പോലെ വേറെയാർക്കാണ് നിന്നെയും മാഷിനെയും നിങ്ങളുടെ സ്നേഹത്തെയും അറിയുന്നത്. ”

നീലിമ സുമയുടെ വിരലുകൾ എടുത്ത് അവളുടെ ചുണ്ടോട് ചേർത്തു. സുമ നീലിമയുടെ മുടിയിൽ തഴുകാൻ കയ്യെടുത്തു, പിന്നെ കൈ മെല്ലെ പിൻവലിച്ചു. തൊട്ടാൽ കയ്യിൽ കൊഴിഞ്ഞു വീണ മുടിച്ചുരുളുകൾ കുരുങ്ങും. അത് കാണുമ്പോൾ വേദന തോന്നും. ഒരു സമയത്ത് കോളേജിൽ, നീലിമയുടെ നീണ്ട മുടിയിഴകൾ കാണാൻ, ഒന്ന് തൊട്ടു നോക്കാൻ, അവളുടെ പുറകെ നടന്നിരുന്ന ആൺകുട്ടികൾ ഉണ്ടായിരുന്നു.

സുമ ഫിസിക്സ് മെയിനും നീലിമ മാത്‍സ് മെയിനും ആയിരുന്നു. ഒരേ കോളേജിൽ അടുത്തടുത്ത കൂട്ടുകാരായി, ഹോസ്റ്റൽ റൂം മേറ്റ്സ് ആയി അവർ കഴിഞ്ഞു. ഫിസിക്സ് ഡിപ്പാർട്ട്മെന്റിൽ പുതിയതായി ചാർജ്ജ് എടുത്ത അരുൺ ജോസഫ് എന്ന മാഷ് ആയിരുന്നു നീലിമയുടെ ഹീറോ. ആദ്യ നോട്ടത്തിൽ തന്നെ നീലിമയ്ക്കു മാഷിനോട് അനുരാഗം തോന്നിയിരുന്നു.

ചെറുപ്പക്കാരനായ മാഷാണെങ്കിൽ പെൺകുട്ടികളെ അടുപ്പിക്കാറേയില്ല. നീലിമ മാഷിനെ കാണാൻ എപ്പോഴും ഫിസിക്സ് ഡിപ്പാർട്ട്മെന്റിൽ കറങ്ങി നടന്നു. മാഷാണെങ്കിൽ ആരെയും മൈൻഡ് ചെയ്യാതെ സമയത്ത് ക്ലാസ്സിൽ വന്നു പഠിപ്പിക്കും മടങ്ങി പോകും. സുമയ്ക്കു മാത്രം നീലിമയോട് സഹതാപം തോന്നിയിരുന്നു.

“എടി പെണ്ണേ, അയാളുടെ പുറകെ നടന്നിട്ടു ഒരു കാര്യവുമില്ല. അയാളൊരു മുരടനാണ്. ലാബിൽ വച്ച് പോലും ഞങ്ങളെയൊന്നും ഗൗനിക്കാറേയില്ല. ”

“നീ നോക്കിക്കോ അയാളെ ഞാൻ എന്റെ പ്രണയത്തിൽ വീഴ്ത്തും. ഞാൻ അയാൾക്കൊരു ന്യൂ ഇയർ കാർഡ് അയയ്ക്കാൻ പോകുന്നു. ”

“അതൊന്നും വേണ്ടെടി, കോളേജിൽ അറിഞ്ഞാൽ പുലിവാലാകും. നിനക്കയാളുടെ വിലാസം അറിയുമോ? കയ്യക്ഷരം വച്ചെങ്ങാനും നിന്നെ കണ്ടു പിടിച്ചാൽ പെണ്ണേ, പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. ഗുരു ശിക്ഷ്യ ബന്ധം എന്നൊക്കെ പറഞ്ഞു എല്ലാവരും കൂടെ നിന്റെ പുറകെ വാളും പരിചയുമായി വരുമേ. ഞാൻ പറഞ്ഞില്ലായെന്ന് വേണ്ട. ”

“ഞാൻ പേര് വയ്ക്കില്ലെടി. ഇടത് കൈ കൊണ്ട് ആശംസ എഴുതും, പിന്നെ നിങ്ങളുടെ ഫിസിക്സ് ഡിപ്പാർട്ട്മെന്റ് അഡ്രസിലാ എഴുതാൻ പോകുന്നത്. ”

നീലിമ കാർഡ് അയച്ചു. ഒരു കാര്യവുമുണ്ടായില്ല. കിട്ടിയോ ഇല്ലയോ എന്ന് പോലും അവർക്ക് അറിയാൻ കഴിഞ്ഞില്ല.

പിന്നീട്, നിരാശയോടെയാണ് നീലിമയുടെ കോളേജ് ദിനങ്ങൾ മുന്നോട്ട് പോയത്. അവസാന വർഷം നടന്ന ഇൻഡസ്ട്രിയൽ വിസിറ്റും എക്സ്കർഷനും അവളുടെ ജീവിതം മാറ്റി മറിച്ചു. രണ്ടു ഡിപ്പാർട്ട്മെന്റുകളും സംയുക്തമായി നടത്തിയ ടൂർ പരിപാടിയിൽ അവളുടെ ബസിലായിരുന്നു അരുൺ മാഷ്. നീലിമയുടെ ഒപ്പം അരുൺമാഷ് നടക്കുന്നത് സുമയുടെ ശ്രദ്ധയിൽ പെട്ടു. അവർ പരസ്പരം സംസാരിക്കുന്നത് കണ്ടില്ലായെങ്കിലും അവരുടെ കണ്ണുകൾ പലതും കൈമാറുന്നുണ്ടായിരുന്നു.

“എന്താടി ഇത്, നീയും മാഷും?”

“എന്നെ കയ്യോടെ പൊക്കിയെടി. എന്തിനാ കാർഡ് അയച്ചതെന്ന് ചോദിച്ചു. എന്നോട് സംസാരിക്കാൻ ഒരു അവസരം കാത്തിരിക്കുകയായിരുന്നുവെന്ന് പറഞ്ഞു. അതിനാണ് പുള്ളി നമ്മുടെ ബസിൽ കയറിയതെന്ന്. ”

“എന്നിട്ട് നീ എന്ത് പറഞ്ഞു. ”

“എനിക്ക് ഭയങ്കര ഇഷ്ടമാണെന്നു ഞാനങ്ങു പറഞ്ഞു. ”

“അയ്യോ, എന്നിട്ട് ?”

“എന്നോട് മര്യാദയ്ക്ക് പഠിക്കാൻ പറഞ്ഞു. പഠിച്ചു ജോലിയൊക്കെ കിട്ടുമ്പോൾ മാഷ് പറയുമെന്ന് എന്ത് ചെയ്യണമെന്ന്. അപ്പോളെന്നെ വന്ന് കെട്ടുമെന്ന്. ”

അവൾ നല്ല പോലെ പഠിച്ചു, ഡിഗ്രിയ്ക്കും പി ജിയ്ക്കും റാങ്ക് മേടിച്ചു, നെറ്റ് പാസ്സായി. ജോലി കിട്ടി, പക്ഷെ പെണ്ണ് ചോദിയ്ക്കാൻ മാഷ് വീട്ടിൽ വന്നപ്പോഴാണ് പരസ്പര സ്നേഹവും ജോലിയും മാത്രം പോരാ ഒന്നിയ്ക്കാനെന്ന്, കുടുംബവും ജാതിയും ഒക്കെ ഒരു പ്രശ്നമാണെന്ന് നീലിമയ്ക്കു ബോധ്യമായത്. ഒളിച്ചോടാൻ അവൾ തയാറായിരുന്നു, പക്ഷേ അരുൺ മാഷ് സമ്മതിച്ചില്ല. ഒളിച്ചോടി കല്യാണം കഴിക്കാൻ നമ്മൾ ഭീരുക്കളല്ല എന്ന് മാത്രം പറഞ്ഞു. പിന്നെ കുറെ നാൾ മാഷിനെ അവൾ കണ്ടിട്ടില്ല. ഇടയ്ക്ക് വിളിയ്ക്കും, കുറെ നേരം സംസാരിയ്ക്കും. അരുണിൻ്റെ മുന്നിൽ അവളൊരു കോളേജ് വിദ്യാർത്ഥിനിയായി വീണ്ടും മാറും.

ആ സമയത്താണ് രാജീവെന്ന് പേരുള്ള, അച്ഛൻ്റെ ഒരു അകന്ന ബന്ധു പെണ്ണ് ചോദിക്കാനെത്തിയത്.
നീലിമയുടെ കല്യാണം കഴിഞ്ഞപ്പോഴാണ് സുമയ്ക്കു രാജീവിനെ ഇഷ്ടമായിരുന്നുവെന്നു നീലിമ അറിഞ്ഞത്. വിവാഹ മോചനത്തിന് ശ്രമിച്ചതാണ്, അപ്പോഴും മാഷ് സമ്മതിച്ചില്ല, ഇതാണ് വിധിയെന്ന് പറഞ്ഞു സമാധാനിപ്പിച്ചു. ഒടുവിൽ അവളുടെ നിർബന്ധം കാരണം മാഷ് വേറെ കല്യാണം കഴിച്ചു. മാഷിന് ഒട്ടും ചേരാത്ത, സംശയ രോഗിയായ എലിസബത്ത്, അവരെ പേടിച്ച് നീലിമയ്ക്കു മാഷുമായുള്ള സൗഹൃദം തന്നെ ഉപേക്ഷിക്കേണ്ടി വന്നു.

വർഷങ്ങൾക്കു ശേഷം മാഷിപ്പോൾ തന്നെ കാണാനെത്തുന്നു.

വാതിൽ തുറന്ന്, ആറടി പൊക്കമുള്ള ഒരാൾ മുറിയിലേയ്ക്കു പ്രവേശിച്ചു. സുമ കട്ടിലിനോട് ചേർന്ന് ഒരു കസേര ഇട്ടു കൊടുത്തു. മാഷ് അതിലിരിക്കാതെ കട്ടിലിൽ കണ്ണടച്ച് കിടക്കുന്ന നീലിമയെ ഉറ്റു നോക്കി. കണ്ണ് തുറക്കാതെ തന്നെ മാഷിന്റെ സാമീപ്യം, അകക്കണ്ണിലൂടെ നീലിമ അറിഞ്ഞു. അവൾ മെല്ലെ കണ്ണുകൾ തുറന്നു. അവളുടെ രൂപം കണ്ടു വിഷമിച്ച മാഷ് അവളെ നോക്കി വേദനയോടെ പുഞ്ചിരിക്കാൻ ശ്രമിച്ചു. അവൾ കൈകൾ നീട്ടി ആലിംഗനത്തിനു ശ്രമിച്ചു. മാഷ് ബെഡിലേയ്ക്ക് കുനിഞ്ഞു അവളുടെ തളർന്ന ശരീരത്തെ, അവൾക്കു വേദനിയ്ക്കാത്ത വിധം മുറുകെ പുണർന്നു.

“ഞാനാദ്യമായി ആഗ്രഹിച്ച പുരുഷാലിംഗനം, അവസാനമായി ലഭിച്ചു. എന്റെ വിധി. ”

അവൾ ദീർഘമായി നിശ്വസിച്ചു. മാഷ് അവളെ മെല്ലെ കിടക്കയിൽ കിടത്തി. അവളുടെ നെഞ്ചത്തെ എല്ലിൻകൂടുകൾ വല്ലാതെ ഉയരുകയും താഴുകയും ചെയ്തു.

പണ്ടൊക്കെ അവളുടെ സാമീപ്യം തന്നെ മാഷിനൊരു ലഹരി ആയിരുന്നു. ഇപ്പോൾ നെഞ്ച് നുറുങ്ങുന്ന വേദനയോടെ മാഷ് അവളുടെ അടുത്തിരുന്നു. അവളുടെ തലയിൽ മാഷ് തഴുകി. മാഷിന്റെ വിരലുകളിൽ കുടുങ്ങിയ ആരോഗ്യമില്ലാത്ത ഇളകിയ മുടികൾ, അവൾ കാണാതെ മാഷ് പാന്റ്സിന്റെ പോക്കറ്റിൽ ചുരുട്ടി വച്ചു. അത് കാണാനാകാതെ സുമ പുറത്തേയ്ക്ക് ഇറങ്ങി പോയി.

“അതിങ്ങ് ഡസ്റ്റ് ബിന്നിൽ ഇട്ടേയ്ക്കൂ മാഷേ, എലിസബത്ത് കാണണ്ട. ”

അയാൾ ചുരുൾ മുടിയിൽ ചുംബിച്ചു.

“നിന്റെ നീളൻ മുടിയുടെ ഓർമ്മയ്ക്ക് എനിക്കിതു കൂടെ വേണം. ഞാൻ മരിക്കുവോളം. ഇതൊക്കെ ഭാര്യ കാണാതെ ഒളിപ്പിക്കാനുള്ള അടവുകളൊക്കെ കാലമെന്നെ പഠിപ്പിച്ചു കഴിഞ്ഞു. അവളറിഞ്ഞാൽ എനിക്കിന്ന് നിന്നെ കാണാൻ പോലും വരാൻ കഴിയുമായിരുന്നില്ല. ”

അവളുടെ കൈ വിരലുകളിൽ വിരലുകൾ കോർത്തിരുന്നപ്പോൾ പഴയ ഇരുപത്തിയാറുകാരൻ മാഷായി താൻ മാറുന്നത് അയാൾ അറിഞ്ഞു. അവൾ പഴയ കഥകൾ പറഞ്ഞു. അയാൾ അവൾക്ക് വേണ്ടി പാട്ടുകൾ പാടി. ഒന്നിച്ചിരുന്ന് അവർ ഭക്ഷണം കഴിച്ചു. ക്ഷീണം കാരണം അവൾ മയങ്ങിയപ്പോൾ അയാൾ സുമയോട് യാത്ര പറഞ്ഞു.

തുടർന്നുള്ള ദിനങ്ങളിലും അയാൾ അവളെ തേടിയെത്തി. അയാളുടെ സാന്നിധ്യം, അവളെ കൂടുതൽ സന്തോഷവതിയാക്കി. മാഷിൻ്റെ വരവും അവളുടെ മാറ്റവും രാജീവും അറിയുന്നുണ്ടായിരുന്നു.

അവളുടെ ആരോഗ്യത്തിലുണ്ടായ പുരോഗതി ഡോക്ടർമാരേയും അത്ഭുതപ്പെടുത്തി. മരുന്നുകളോട് അവളുടെ ശരീരം നല്ല രീതിയിൽ പ്രതികരിക്കാൻ തുടങ്ങി. അവൾ രക്ഷപ്പെടുമെന്ന് എല്ലാവർക്കും തോന്നി തുടങ്ങി.

“മാഷിനെ എപ്പോഴും കണ്ട് കൊണ്ടിരിയ്ക്കണമെനിയ്ക്ക്, പക്ഷേ എത്ര ദിവസം എന്ന് വച്ചാ മാഷിങ്ങനെ ലീവെടുക്കുന്നത്. ”

“ലീവൊന്നും സാരമില്ല. ഞാൻ അന്ന് കുറച്ച് തൻ്റേടം കാണിച്ചിരുന്നെങ്കിൽ, സദാസമയം ഞാൻ നിന്റെ കൂടെ ഉണ്ടായേനെ. ”

“ഇപ്പോൾ ഞാൻ ഓക്കേയാണ്. ഇനി വരുമ്പോൾ നമുക്ക് ഡോക്ടറോട് അനുവാദം ചോദിച്ചു പുറത്തൊന്ന് പോയി വരാം. പഴയൊരു കടം ബാക്കിയുണ്ട്. മഹാലക്ഷമിയിൽ നിന്നും ഒന്നിച്ചൊരു ഊണ്. പിന്നെ ബീച്ചിൽ പോയി കുറച്ചു കാറ്റ് കൊള്ളണം. ”

അന്ന് മാഷ് യാത്ര പറയുമ്പോൾ നടന്ന് ഡോറിനടുത്ത് വരെയവൾ നടന്നു ചെന്നു. മാഷിന്റെ അടുത്ത വരവിനായി അവൾ കാത്തിരുന്നു.

മൂന്നാം പക്കം മാഷ് വരുമ്പോൾ റൂമിൽ നീലിമയുടെ മകൾ മേഘ ഒരു ജോലിക്കാരിയ്ക്കൊപ്പം, കുട്ടി കിടക്കയിൽ കിടന്നു കോമിക് ബുക്ക് വായിക്കുന്നു. മാഷിനെ കണ്ട് തലയുയർത്തി
“അമ്മയെ ഐ സി യു വിൽ കൊണ്ട് പോയി ”
എന്ന് മാത്രം പറഞ്ഞു.

മാഷ് ചെല്ലുമ്പോൾ രാജീവ് ഭിത്തിയിൽ ചാരി നിൽക്കുകയാണ്. സുമ മാഷിനെ നോക്കി വിതുമ്പി.

“എന്താ സംഭവിച്ചത്, കുഴപ്പമില്ല എന്നാണല്ലോ സുമ ഇന്നലേയും പറഞ്ഞത്. ”

“പെട്ടെന്ന് ഒരു ശ്വാസം മുട്ടലുണ്ടായി. മാഷിനെ കാണണമെന്ന് ഇന്നലെ അവൾ പറഞ്ഞിരുന്നു. ഞാൻ സമ്മതിച്ചില്ല, ക്ഷമിയ്ക്കണം. ഈ സമയത്തും ഞാൻ…. വെറുമൊരു ഭർത്താവിനെ പോലെ ചിന്തിച്ചു. ”

രാജീവ് മാഷിന്റെ തോളിൽ കൈയിട്ട് കൊണ്ട് പറഞ്ഞു.

“എന്നെയൊന്ന് വിളിച്ചാൽ പോരായിരുന്നോ, ഞാൻ ഓടിയെത്തിയേനെ. ”

രാജീവിനെ തള്ളി മാറ്റി മാഷ് ഐ സി യുവിന്റെ വാതിലിൽ മുട്ടി. ഡോക്ടറുടെ അനുവാദത്തോടെ അകത്തേയ്ക്ക് കുതിച്ചു. കട്ടിലിലെ ശോഷിച്ച രൂപത്തിന്റെ നെഞ്ചിൻ കൂടിൽ നേർത്ത ചലനം മാത്രം അവശേഷിച്ചു. മാഷ് കൈകളിൽ പിടിച്ചു, തുറിച്ച കണ്ണുകളിലെ അപരിചിതഭാവം നേരിയ പുഞ്ചിരിയായി മാറി. മാഷ് മെല്ലെ അവളുടെ മൂർദ്ധാവിൽ ചുണ്ടുകൾ അമർത്തി. ഈ ഒരു ചുംബനത്തിനായി പലതവണ നീലിമ കെഞ്ചിയിട്ടുണ്ട്. അന്നൊക്കെ മാഷ് അവളെ നിരുത്സാഹപ്പെടുത്തി. മാഷിന് ഇഷ്ടമില്ലാഞ്ഞിട്ടല്ല, അവൾക്ക് വേണ്ടി സ്വന്തം ജീവൻ വേണേലും മാഷ് കൊടുത്തേനെ.

മാഷിൻ്റെ ചുംബനത്തെ കണ്ണടച്ചും കൊണ്ടവൾ സ്വീകരിച്ചു. അതിനായി മാത്രം കാത്ത് കിടന്നിരുന്ന പോലെ, പിന്നെ അവളുടെ ചലനങ്ങൾ നേർത്തതായി. പിന്നെയത് അലിഞ്ഞലിഞ്ഞില്ലാതായി. മാഷ് അവളുടെ കണ്ണുകൾ മെല്ലെ തടവിയടച്ചു. നഴ്സ് അവളെ യന്ത്രങ്ങളുടെ നീരാളി പിടുത്തത്തിൽ നിന്നും മുക്തയാക്കി. പിന്നിൽ നിന്നും സുമയുടെ ഏങ്ങലടി ശബ്ദം കേട്ടു.

മാഷ് അവസാനമായി അവളെ ഒരിക്കൽ കൂടി നോക്കി. പഴ്സിൽ നിന്നും അവളുടെ ചുരുൾ മുടികളെടുത്ത് വാസനിച്ചു. അവളുടെ ഒരിക്കലും നശിക്കാത്ത ഓർമ്മകൾ, വാസനകൾ.

അവൾ സന്തോഷത്തോടെയാണോ മരിച്ചത്? ഭർത്താവും കാമുകനും ഉണ്ടായിട്ടും അവളുടെ മനസ്സ് അവർ രണ്ടുപേരും അറിഞ്ഞിരുന്നോ? അവളുടെ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കാൻ അവർക്ക് സാധിച്ചിരുന്നോ? ജീവിച്ചിരിക്കുമ്പോൾ നൽകാത്ത സ്നേഹവും കരുതലും ഇനി നൽകിയിട്ട് എന്ത് കാര്യം. അവളുടെ അവസാനദിനങ്ങൾ സ്നേഹം കൊണ്ട് സന്തോഷം പൂർണമാക്കിയെന്ന സമാധാനം മാത്രം മാഷിന് കിട്ടി.

ഇനി ആ രംഗവേദിയിൽ തനിക്ക് വേഷമില്ല, കോമിക് ബുക്കുമായി നടക്കുന്ന മേഘ മോളുടെ തലയിൽ തലോടി മാഷ് ആശുപത്രിയിൽ നിന്നും പുറത്തിറങ്ങി.

✍️✍️✍️നിഷ പിള്ള

#unconditional love

Post Views: 196
3
Nisha Pillai

10 Comments

  1. veypy_cbOt on October 21, 2025 7:18 AM

    Вейпы и электронные сигареты купить можно в интернет-магазине электронные сигареты.
    Электронные сигареты и вейпы стали неотъемлемой частью современного образа жизни, предлагая альтернативу табачным изделиям. Это связано с их способностью доставлять никотин без сгорания табака, что потенциально снижает риск развития определенных заболеваний, связанных с курением табачная промышленность столкнулась с серьезной конкуренцией со стороны производителей электронных сигарет и вейпов, предлагающих более безопасные альтернативы. Благодаря своему разнообразию и широкому спектру вкусов, вейпы и электронные сигареты смогли привлечь внимание многих вейпы и электронные сигареты имеют широкий ассортимент вкусов и моделей, удовлетворяя разные потребности и предпочтения .

    вейпы и электронные сигареты включают в себя набор компонентов, таких как батарея, нагреватель и резервуар для жидкости . Эти компоненты работают вместе, чтобы превратить жидкость в пар, который затем вдыхается пользователем процесс преобразования жидкости в пар основан на принципе нагрева, который обеспечивает испаритель, обычно имеющий форму спирали или сетки . Технические особенности вейпов и электронных сигарет могут существенно различаться технические характеристики вейпов и электронных сигарет могут сильно различаться, начиная от мощности и заканчивая емкостью аккумулятора . Это вариативность делает их более привлекательными для пользователей с разными предпочтениями широкий спектр технических характеристик вейпов и электронных сигарет позволяет удовлетворять потребности разных пользователей .

    безопасность вейпов и электронных сигарет является актуальной темой, требующей тщательного изучения и регулирования . Регулирование вейпов и электронных сигарет разнится в разных странах в разных странах существуют свои собственные правила и нормы, регулирующие продажу и использование вейпов и электронных сигарет . Это различие в регулировании влияет на доступность и маркетинг вейпов и электронных сигарет различные подходы к регулированию влияют на то, как вейпы и электронные сигареты представлены на рынке, и какие ограничения apply к их продаже и рекламе .

    Для покупки вейпов и электронных сигарет существуют различные каналы, включая специализированные магазины и онлайн-магазины . При?? магазина важно учитывать репутацию и качество предлагаемых продуктов при выборе места для покупки вейпов и электронных сигарет важно учитывать репутацию магазина и качество его продукции. Кроме того, цена и доступность различных моделей и вкусов также играют значительную роль цена и доступность разных моделей и вкусов вейпов и электронных сигарет также являются важными факторами при принятии решения о покупке .

    Reply
  2. Nisha Pillai on December 21, 2023 4:27 PM

    🥰🥰

    Reply
  3. Sunandha Mahesh on December 18, 2023 5:56 PM

    നല്ലൊരു പ്രണയ കഥ ❤️❤️

    Reply
    • Nisha Pillai on December 18, 2023 8:14 PM

      🥰🥰

      Reply
      • Sreeja Ajith on December 19, 2023 9:22 AM

        👌👌

        Reply
  4. Jayasree John on December 14, 2023 7:36 AM

    Heart breaking

    Reply
    • Seby Joseph on December 14, 2023 7:17 PM

      നന്നായിരിക്കുന്നു.. ❤️

      Reply
      • Nisha Pillai on December 14, 2023 10:38 PM

        🥰🥰🙏

        Reply
    • Nisha Pillai on December 14, 2023 10:37 PM

      🥰🥰🙏

      Reply
      • Ani s dev on December 21, 2023 1:23 PM

        ❤hridayasparshi

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.