Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണത്തിൻ്റെ പര്യവസാനം-പാർട്ട് 2
തുടർക്കഥ / സീരീസ് ത്രില്ലർ

മരണത്തിൻ്റെ പര്യവസാനം-പാർട്ട് 2

By Nisha PillaiDecember 22, 2023Updated:December 25, 20232 Comments5 Mins Read79 Views
Bookmark Now
Please login to bookmark Close

No account yet? Register

പാർട്ട് 1

പാർട്ട് 1

അവൾ കഥ പറയാൻ തുടങ്ങി. അവളുടെ കഥയിലെ കേവലമൊരു കഥാപാത്രമായി താൻ മാറിയത് ധ്രുവനെ അത്ഭുതപ്പെടുത്തി. 

ഒരു ജർമൻ ബേസ്ഡ് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ മാനേജരാണ് സമീർ. അയാളുടെ അസിസ്റ്റന്റ് ആയിട്ട് വെങ്കിടേഷും, ആർക്കിടെക്ട്മാരായ ധ്രുവനും ആനന്ദും ധാരാളം എഞ്ചിനീയർമാരും ഓഫീസ് സ്റ്റാഫും നിർമാണ തൊഴിലാളി കളും ജോലി ചെയ്തിരുന്നു. അവിടെ സ്ട്രക്ചറൽ എഞ്ചീയറായി ജോലി ചെയ്തിരുന്ന മാധവൻ മറ്റൊരു ജോലി കിട്ടി വിദേശത്ത് പോയി. വെങ്കിടേഷിൻ്റെ സുഹൃത്തായ മാധവൻ്റെ സഹോദരി മധുബാലയ്ക്ക് വെങ്കിടേഷ് ഒരു ജോലി തൻ്റെ കമ്പനിയിൽ ഓഫർ ചെയ്തു. കമ്പനിയിൽ ഉടനെയുണ്ടാകുന്ന(ധ്രുവൻ്റെ അപകടം മുൻകൂട്ടി അറിഞ്ഞത് പോലെ) ആർക്കിടെക്ടിൻ്റെ ഒഴിവിലേയ്ക്ക്.
ധ്രുവൻ അപകടം മൂലം വരാതായ ദിവസം കമ്പനിയിൽ ജോയിൻ ചെയ്ത മധുബാലയ്ക്ക് മൂവർ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി തുടങ്ങി. 

സമീറിൻ്റെ ക്യാബിനിൽ വച്ച് ആനന്ദും വെങ്കിടേഷും സമീറുമായിട്ടുണ്ടായ രഹസ്യ സംഭാഷണം മധുബാല കേൾക്കാൻ ഇടയായി. അത് ധ്രുവൻ്റെ ലാപ്ടോപ് എങ്ങനെയെങ്കിലും കരസ്ഥമാക്കുന്നതിനെ കുറിച്ചായിരുന്നു. കമ്പനിയുടെ ലേബലിൽ വരുന്ന ചില നല്ല അസൈൻമെൻ്റുകൾ സമീറിന്റെ സുഹൃത്തിന്റെ കമ്പനിക്കു മറിച്ചു വിറ്റ് അതിന്റെ കമ്മീഷൻ 2 : 1 : 1 എന്ന അനുപാതത്തിൽ അവർ പങ്കിട്ടെടുത്തിരുന്നു. കോടികളുടെ നഷ്ടം ആ കാലയളവിൽ കമ്പനിയ്ക്കുണ്ടായി. കമ്പനിക്കു വരുന്ന പ്രൊജക്ടുകൾ സ്ഥിരമായി നഷ്ടപ്പെടാൻ തുടങ്ങിയപ്പോൾ ധ്രുവൻ അതിനെക്കുറിച്ചൊരു പഠനം നടത്തുകയും സമീറിനെയും വെങ്കിടേഷിനേയും സംശയിക്കുകയും ചെയ്തു. അപ്പോഴും ഉറ്റ സുഹൃത്തായ ആനന്ദിനെ അവനു സംശയം തോന്നിയില്ല. ആനന്ദിനോട് എല്ലാ വിവരങ്ങളും ഷെയർ ചെയ്തു. അയാൾ ഒരു രഹസ്യ റിപ്പോർട്ട് ഉണ്ടാക്കി ജർമനിയിലെ ഹെഡ് ഓഫീസിനെ അറിയിക്കാൻ തീരുമാനിച്ചപ്പോഴാണ്, ആനന്ദ് തൻ്റെ ബോസ് സമീറിനെ വിവരം അറിയിക്കുകയും, സമീറും വെങ്കിടേഷും ഓഫീസിൽ വിളിച്ചു വരുത്തി ഭീഷണി പെടുത്തി അയാളുടെ പഠനറിപ്പോർട്ട് കൈക്കലാക്കുകയോ, അല്ലെങ്കിൽ എന്നത്തേക്കുമായി ധ്രുവനെ ഉന്മൂലനം ചെയ്യണമെന്ന തീരുമാനത്തിലെത്തിയത്. 

അവിചാരിതമായി ക്യാബിനിൽ വന്ന മധുബാല ഇത് ഒളിഞ്ഞു നിന്ന് കേൾക്കുകയും ചേട്ടനായ മാധവനോട് കാര്യം പങ്കു വയ്ക്കുകയും ചെയ്തു. അവർക്കാവശ്യം ധ്രുവനേയും അയാളുടെ രഹസ്യ റിപ്പോർട്ടുമായിരുന്നു. അതയാളുടെ സ്വകാര്യ ലാപ്ടോപ്പിലായിരുന്നു. മാധവന്റെ നിർദ്ദേശപ്രകാരം ധ്രുവന് മുന്നറിയിപ്പ് കൊടുക്കാൻ അവൻ്റെ വീട്ടിലേയ്ക്ക് വന്നതായിരുന്നു മധുബാല. അപ്പോഴാണ് വഴിയിൽ വെച്ച് അപകടം നടന്നത്. അവളുടെ സ്കൂട്ടറിൽ മുട്ടാതിരിക്കാനാണ് ധ്രുവൻ കാർ ഇടതു വശത്തേക്ക് വളച്ചെടുത്തത്. മുന്നിലൊരു വൻമരം നില്കുന്നത് കണ്ടു ബ്രേക്ക് ചവിട്ടി നിർത്താൻ നോക്കി. അപ്പോഴാണ് വാഹനത്തിന്റെ ബ്രേക്ക് പ്രവർത്തിക്കുന്നില്ലായെന്നയാൾക്കു മനസിലായത്. ആ വാഹനത്തിന്റെ ബ്രേക്ക് മുൻപേ തന്നെ ആരോ കേടാക്കിയിരുന്നു. 

ശക്തമായ ഇടിയിൽ ധ്രുവന് കാര്യമായ പരിക്ക് പറ്റുകയും ചെയ്തിരുന്നു. ധ്രുവന്റെ രക്ഷയ്ക്കായി വന്ന മധുബാല തന്റെ കണ്മുൻപിൽ അയാൾ അപകടപ്പെടുന്നത് കണ്ടു ഭയചകിതയായി. ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ ധ്രുവനെ കള്ളക്കേസിൽ നിന്നെങ്കിലും രക്ഷിക്കണമെന്നോർത്തു അവൾ ചേട്ടനെ വിവരം അറിയിച്ചു. അയാളുടെ നിർദേശപ്രകാരം അവൾ ധ്രുവന്റെ ലാപ്ടോപ്പുമായി സ്കൂട്ടറിൽ രക്ഷപെട്ടു. പുറകെ ജിമ്മിൽ നിന്ന് വന്ന മാധവനും സുഹൃത്തും കൂടി അയാളെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു. 

തലേദിവസം ധ്രുവനും ആനന്ദും കൂടിയാണ് വീട്ടിൽ എത്തിയത്. അപ്പോഴൊക്കെ കാറിന്റെ ബ്രേക്കിന് യാതൊരു തകരാറുമില്ലായിരുന്നു. ആനന്ദായിരുന്നു ഡ്രൈവിംഗ് സീറ്റിൽ. പക്ഷെ കാറിന്റെ കീ അവൻ കാറിൽ നിന്നും ഊരിയെടുത്തില്ല. രാവിലെ അത് കാറിൽ തന്നെയുണ്ടായിരുന്നു. അതിൽ ധ്രുവന് ഇപ്പോളൊരു ദുരൂഹത തോന്നുന്നു. 

മധുബാലയും മാധവനും പറഞ്ഞത് കേട്ട് ധ്രുവൻ ഞെട്ടി തരിച്ചു അടുത്തുള്ള കസേരയിൽ ഇരുന്നു. സമീറും വെങ്കിടേഷും പണ്ടേ ഫ്രോഡുകളാണ്. പക്ഷെ ആനന്ദ് അവൻ ധ്രുവന്റെ ബാല്യകാലം മുതലുള്ള ചങ്ങാതിയാണ്. ഒന്നാം ക്ലാസ്സു മുതൽ ബി ആർക് വരെ ഒരേ ക്ലാസ്സിൽ, ഒരേ ബെഞ്ചിലിരുന്നു പഠിച്ചവർ. അവനെങ്ങനെ ധ്രുവനെ വഞ്ചിക്കാൻ തോന്നി.
മധുബാലയാണ് പറഞ്ഞത് ആക്‌സിഡന്റിനു മുൻപും ശേഷവും ധ്രുവനവരുടെ നിരീക്ഷണത്തിലാണെന്നും ധ്രുവന്റെ ലാപ്‌ടോപ്പിന് വേണ്ടി ആനന്ദ് വീടും ഓഫീസും ഒക്കെ അരിച്ചു പെറുക്കിയെന്നും, അതിനാൽ അവൾ തന്നെ ജർമനിയിലുള്ള ഒരു സുഹൃത്ത് മുഖാന്തരം ധ്രുവന്റെ റിപ്പോർട്ട് ഹെഡ് ഓഫീസിൽ അറിയിച്ചെന്നും, ഉടനെ തന്നെ അന്വേഷണം ഉണ്ടാകുമെന്നും, അതുവരെ ധ്രുവൻ ഒളിവിൽ കഴിയണമെന്നും, വിശ്വാസമുണ്ടെങ്കിൽ അവരുടെ വീട്ടിൽ അതിനുള്ള സൗകര്യമേർപ്പെടുത്തി തരാമെന്നും, താമസിയാതെ ഓഫീസിന്റെ പുതിയ മാനേജരായി ധ്രുവനെ നിയമിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനമെന്നതും. ഇതൊക്കെ തെല്ലവിശ്വസനീയതയോടെ ധ്രുവൻ കേട്ടിരുന്നു. 

“എന്നാലും എന്തനീതിയാണ്. ഒരാൾ അപകടത്തിൽ പെട്ട് ചോരയൊലിപ്പിച്ചു കിടക്കുമ്പോൾ, ജീവന് വേണ്ടി പിടയ്ക്കുമ്പോൾ അയാളെ തിരിഞ്ഞു നോക്കാതെ, പൂർണമായി അവഗണിച്ചു അയാളുടെ ലാപ്ടോപ്പുമായി കടന്നു കളയുക. എന്തൊക്കെ കാരണം പറഞ്ഞാലും എനിക്കതിനെ ന്യായീകരിക്കാൻ കഴിയില്ല. ഒരു സാധാരണ പെൺകുട്ടിക്ക് അങ്ങനൊക്കെ കഴിയുമോ?”

പെട്ടെന്ന് മാധവൻ ഇടപെട്ടു. 

“സാധാരണ പെൺകുട്ടിക്ക് കഴിയില്ല., ഇവൾക്ക് കഴിയും. തന്റെ ആറാമത്തെ വയസ്സിൽ, ഒരാക്‌സിഡന്റിൽ തന്റെ കണ്മുൻപിൽ വച്ച് അച്ഛനെയും അമ്മയെയും നഷ്ടപെട്ട പെൺകുട്ടിക്ക് കഴിയും ധ്രുവൻ. നിങ്ങളുടെ ജീവൻ അപകടപ്പെടുത്താൻ ശ്രമിക്കുന്നവർ മനഃപൂർവം ബ്രേക്ക് നഷ്ടപെടുത്തിയതാണെങ്കിൽ അവർ നിങ്ങളുടെ പുറകെയുണ്ടാകുമെന്നു അവൾക്കുറപ്പായിരുന്നു. എങ്കിൽ നിങ്ങളെ രക്ഷിക്കാനാകില്ലല്ലോ, നിങ്ങളുടെ ലാപ്ടോപ്പ് എടുക്കാനാകില്ലേ അവരുടെ ആദ്യ ശ്രമം. അത് അവരുടെ കയ്യിൽ കിട്ടിയാൽ പിന്നെ വർഷങ്ങളായി അവർ നടത്തിക്കൊണ്ടിരുന്ന ചതിയുടെ തെളിവുകൾ അവർ നശിപ്പിക്കും. നിങ്ങളുടെ നൻമ പിന്നെ ഒരുകാലത്തും
തെളിയിക്കാനാകാതെ വരും. “

“ഒന്നാലോചിച്ചാൽ നിങ്ങൾ പറയുന്നതിൽ കാര്യമുണ്ട്. “

ഇതുപോലൊരവസരത്തിൽ അങ്ങനെയൊക്കെ ചോദിക്കാൻ അപാര മനക്കട്ടിയും പ്രായോഗികതയും വേണം. അനാഥരായ മാധവനും മധുബാലക്കും ജീവിതാനുഭവങ്ങൾ അതൊക്കെ പകർന്നു കൊടുത്തിട്ടുമുണ്ട്. ഒളിവിൽ താമസിക്കാൻ സങ്കേതമൊരുക്കി ഉടനെ വരുമെന്ന് പറഞ്ഞവർ ഇരുട്ടിൽ മറഞ്ഞു.
സ്വന്തം ജീവനെ പറ്റി ആകുലതകളൊന്നുമില്ലാതെ ധ്രുവൻ കാത്തിരുന്നു അവരുടെ തിരിച്ചു വരവിനായി. 

അടുത്ത ദിവസം ആരും വന്നില്ല, ആരും വിളിച്ചില്ല. ധ്രുവന് മരണത്തെ പേടിയുണ്ടായിട്ടല്ല. പക്ഷെ കുടുംബാംഗങ്ങളുടെ അവസ്ഥയാണ് അയാളെ വിഷമിപ്പിച്ചത്. ആരും വന്നാലും താൻ എവിടെ പോയെന്നറിയില്ല എന്ന് പറയണമെന്ന് ചട്ടം കെട്ടി, ഫോണും സ്വിച്ച് ഓഫ് ആക്കി ഔട്ട് ഹൗസിൽ തന്നെയിരുന്നു. മാധവൻ പറഞ്ഞതനുസരിച്ചു നാലഞ്ചു ജോഡി വസ്ത്രങ്ങളും ലാപ്ടോപ്പും അടങ്ങിയ ഒരു ബാക് പാക്ക് ബാഗ് തയാറാക്കി വച്ചിരുന്നു. 

ഔട്ട് ഹൗസിലെ താമസം അത്ര സുഖകരമായിരുന്നില്ല. ഒന്ന് ശതുക്കളുണ്ടെന്നും സൂക്ഷിക്കണമെന്നും മാധവൻ പറഞ്ഞത് പ്രകാരം ട്യൂബുകളൊന്നും പ്രവർത്തിപ്പിച്ചില്ല. മെഴുകുതിരി വെട്ടത്തിൽ ഒരു രാത്രി കഴിച്ചു കൂട്ടി. 

വെളുപ്പിന് എപ്പോഴോ ജനലിൽ മുട്ട് കേട്ട് പേടിച്ചു. ധൈര്യം സംഭരിച്ചു തുറന്നപ്പോൾ മധുബാലയാണ്. സമയം നോക്കി, മൂന്ന് മണി കഴിഞ്ഞതേയുള്ളൂ. എന്തൊരു ധൈര്യശാലിയാണ് ഈ പെണ്ണ്. അവളുടെ മുഖം ഇരുട്ടിലും തിളങ്ങി. 

“വേഗം ഇറങ്ങിക്കോ, ആരും കാണണ്ട. “

“ഞാനൊന്നു അമ്മയോട് പറഞ്ഞിട്ട്. “

“അതൊന്നും വേണ്ട, അമ്മയോട് നമുക്ക് വിളിച്ചു പറയാം. വേഗം ഇറങ്ങാം. ഈ ഏരിയയിൽ പോലീസ് പട്രോളിംഗ് ഉണ്ട്. “

“പോലീസല്ലേ, പിന്നെ കുഴപ്പമില്ല. “

“കുഴപ്പമുണ്ട്, സമീറിന്റെ അളിയൻ ഡി വൈ എസ് പി യാണ്. അത്താഴം മുടക്കാൻ നീർക്കോലിയായാലും മതി. തൽക്കാലം ഇവിടെ നിന്നും മാറി നിന്ന് വേണം നമുക്ക് പോരാടാൻ. “

അവളോടൊപ്പം ആ കൊച്ചു വെളുപ്പാൻ കാലത്തു നടക്കുമ്പോൾ അവൻ്റെ കണ്ണുകൾ, അവർക്കു പോകാനുള്ള കാറിനു വേണ്ടി ചുറ്റും പരതി. 

“ഞാൻ ബുള്ളറ്റിലാണ് വന്നത്. ഇവിടെ നിന്നും അതിൽ സിറ്റി കടക്കണം. അപ്പോൾ ചേട്ടൻ വണ്ടിയുമായി വരും. “

ദൂരെ ഒരു മരത്തിന്റെ മറവിൽ വച്ചിരുന്ന ബുള്ളറ്റിൽ അവളുടെ പുറകെയിരിക്കുമ്പോൾ അയാൾക്ക്‌ അത്ഭുതം തോന്നി. തന്റെ ജീവിതവുമായി ഒരു തരത്തിലും ബന്ധമില്ലാതിരുന്ന ഒരു ചേട്ടനും അനിയത്തിയും എത്ര പെട്ടെന്നാണ് തന്റെ ജീവിതത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തത്. സെപ്റ്റംബർ പതിനൊന്നാം തീയതി ആയിരുന്നു ആ അപകടം, അതിന് ശേഷം സമാധാനമായി ഒന്നുറങ്ങിയിട്ടില്ല. 

സമീറിന്റെയും ആനന്ദിന്റെയും വെങ്കിടേഷിന്റെയും രഹസ്യ സംഭാഷണം കേട്ടത് കൊണ്ട് മാത്രം ഒരു പെൺകുട്ടി ഇതിൽ ഇടപെടുമോ? അവളുടെ വിദേശത്തുള്ള സഹോദരനെ വിളിച്ചു വരുത്തുമോ. ? ഇനി ധ്രുവനെ രക്ഷിക്കുകയായിരുന്നു അവളുടെ ലക്ഷ്യമെങ്കിൽ അവൾക്കു എന്ത് കൊണ്ട് നേരത്തെ അവനെ അറിയിച്ചുകൂടാ. ഓഫീസിൽ നിന്നും അവന്റെ നമ്പർ ശേഖരിക്കാൻ അത്ര പാടൊന്നുമില്ലല്ലോ. ഇവരെ വിശ്വസിക്കാമോ എന്നുള്ള ചോദ്യങ്ങൾ അവന്റെ മനസ്സിൽ ഉയർന്നു. 

കൊച്ചു വെളുപ്പാൻ കാലത്തു ബുള്ളറ്റിൽ അവളുടെ പിറകെയുള്ള യാത്ര അവനിഷ്ടപ്പെട്ടു. ധനുമാസത്തിലേ തണുത്ത കാറ്റ് വീശിയപ്പോൾ അവൻ തണുത്ത വിറച്ചു. അവന്റെ പല്ലുകൾ കൂട്ടിയിടിച്ച് തുടങ്ങി. അവൾ ജാക്കറ്റ് ഇട്ടിരുന്നത് കൊണ്ട് തണുപ്പൊന്നും അവളെ അലട്ടിയില്ല. ഒരു ചൂട് ചായ കിട്ടിയെങ്കിൽ എന്നവൻ ആശിച്ചു. ആ ആഗ്രഹം അവനവളോട് സൂചിപ്പിക്കുകയും ചെയ്തു. 

“എനിക്കും കുടിയ്ക്കണമെന്നുണ്ട്. പക്ഷെ നിർത്തിയാൽ ആളുകൾ നമ്മളെ തിരിച്ചറിയും. ഇതൊരു ഒളിച്ചോട്ടം ആണെന്ന് ഓർമ്മയുണ്ടോ. നമ്മുടെ ലക്‌ഷ്യം വലുതാണ് ധ്രുവൻ. “

“എനിക്ക് തണുക്കുന്നു. “

അവൾ ജാക്കറ്റ് ഊരി അവനു നൽകി. ഒരു പെണ്ണിന്റെ കയ്യിൽ നിന്നും അത് വാങ്ങുന്നത് അവനു നാണക്കേടുണ്ടായി. അവന്റെ ദൗർബല്യത്തെ അവൾ മനസിലാക്കും. ആ അപകടത്തിന് ശേഷം താൻ ആളാകെ മാറിയിരിക്കുന്നു. എന്തൊരു കരുത്തായിരുന്നു തനിക്ക്. ഇപ്പോളാകട്ടെ ചെറിയൊരു തണുപ്പ് പോലും സഹിക്കാൻ വയ്യാതെയായി. 

അവളുടെ പിറകെ ഇരിക്കുമ്പോൾ അവനു അവളോട് ചെറിയൊരു ഇഷ്ടം തോന്നി. എന്തൊരു പെണ്ണാണിത്. ജീവിതത്തിൽ എന്നും നഷ്ടമേ അവൾക്കുണ്ടായിട്ടുള്ളൂ എന്നാണ് അറിഞ്ഞത്. മാതാ പിതാക്കളുടെ മരണത്തിനു ശേഷം അവൾക്കെല്ലാം അവളുടെ ചേട്ടനാണ്. 

ഗ്രാമത്തിന്റെ പ്രാന്ത പ്രദേശത്തിൽ അവൾ വണ്ടി നിർത്തി, താക്കോൽ വണ്ടിയിൽ തന്നെ വച്ചു. നേരം പുലർന്നു, ആളുകൾ വീഥികളിൽ പ്രത്യക്ഷപെട്ടു തുടങ്ങി. ആരുടെയും കണ്ണിൽ പെടാതെ അവർ മാറി നിന്നു. അവൻ ജാക്കറ്റ് ഊരി മാറ്റി. 

“ധ്രുവൻ ഇത്ര നേർത്ത ഷർട്ട് ആണോ ഇട്ടിരുന്നത്. ചുമ്മാതല്ല കിടുങ്ങി വിറച്ചത്. “

അവൾ ഒന്നിന് മുകളിൽ മറ്റൊരു ടീഷർട്ട് അണിഞ്ഞിരുന്നു. ദൂരെ നിന്നൊരു കറുത്ത കാർ വരുന്നത് കണ്ടപ്പോൾ അവൾ റോഡിലേയ്ക്ക് ഇറങ്ങി നിന്നു. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നയാൾ ഇറങ്ങി ബുള്ളറ്റിൽ കയറി വന്ന വഴി യാത്രയായി. മാധവൻ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു. കാറിന്റെ പിൻസീറ്റിൽ ധ്രുവനും മധുബാലയും കയറി. മാധവൻ കാർ സ്റ്റാർട്ട് ചെയ്തു. 

നിഷ പിള്ള

(തുടരും)

മരണത്തിന്റെ പര്യവസാനം-പാർട്ട് 3

Post Views: 36
1
Nisha Pillai

2 Comments

  1. Nafs nafs on December 24, 2023 11:29 AM

    നന്നായിട്ടുണ്ട്.

    Reply
  2. Pingback: മരണത്തിൻ്റെ പര്യവസാനം-പാർട്ട് 1 - By Nisha Pillai - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.