Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണത്തിന്റെ പര്യവസാനം-പാർട്ട് 3
തുടർക്കഥ / സീരീസ് ത്രില്ലർ

മരണത്തിന്റെ പര്യവസാനം-പാർട്ട് 3

By Nisha PillaiDecember 25, 2023Updated:December 28, 20236 Comments4 Mins Read102 Views
Bookmark Now
Please login to bookmark Close

No account yet? Register

 

മാധവനോടൊപ്പം പിന്നിട്ട വഴികൾ ധ്രുവന് അപരിചിതമായി തോന്നിയിരുന്നു. യാത്രകൾ എന്നും ധ്രുവന് പ്രിയമായിരുന്നു. മുൻപൊന്നും കണ്ടിട്ടില്ലാത്ത വഴികളിലൂടെയാണ് അവരുടെ യാത്ര. സൂര്യൻ ചൂടിന്റെ തീവ്രത അറിയിച്ചു തുടങ്ങി. മധുബാല താൻ അണിഞ്ഞിരുന്ന ടീ ഷർട്ട് ഒരെണ്ണം ഊരി മാറ്റി. 

മധ്യകേരളത്തിലെ പ്രസിദ്ധമായ ഒരു വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന കമാന കവാടം കണ്ടപ്പോഴാണ് താനീ ഭാഗത്തൊക്കെ വന്നിട്ടുണ്ടല്ലോയെന്ന കാര്യം ധ്രുവൻ ഓർമ്മിച്ചത്. ആക്‌സിഡന്റിനു ശേഷം പലകാര്യങ്ങളിലും ഓർമ്മക്കുറവുണ്ട്. കവാടത്തിലേക്ക് പ്രവേശിക്കാതെ വണ്ടി നേരെ മുന്നോട്ടു പോയി. രണ്ടാമത്തെ വളവു തിരിഞ്ഞു കാറൊരു കാപ്പി തോട്ടത്തിലേയ്ക്കുള്ള ചരൽ പാതയിലൂടെ സഞ്ചരിച്ചു. മുന്നിൽ പഴയതെങ്കിലും ഒരു പടുകൂറ്റൻ ബംഗ്ലാവ്, അതിന്റെ അടുക്കള ഭാഗത്തായി മാധവൻ കാർ നിർത്തി. 

ചുറ്റും കാപ്പി ചെടികൾ, അതിന്റെ വെളുത്ത പൂവുകൾ ചൂടി നിൽക്കുന്ന മാസ്മരികമായ കാഴ്ച. മാധവൻ കാറിന്റെ ഡിക്കിയിൽ നിന്നും പലചരക്കു സാധനങ്ങൾ നിറച്ച ഒരു ചാക്ക് പുറത്തെടുത്തു വച്ചു. ധ്രുവനും മധുബാലയും പിൻസീറ്റിൽ നിന്നുമിറങ്ങി. 

ഇത്രയും വലിയ ബംഗ്ലാവിനു വെറുമൊരു പൊട്ടി പൊളിഞ്ഞ ചരൽ റോഡോ? ധ്രുവന് സംശയം തോന്നി. 

“ഇതിന്റെ മുൻവശത്തു നല്ല കോൺക്രീറ്റു റോഡുണ്ട്. നമ്മുടെ വരവ് രഹസ്യമായി സൂക്ഷിക്കാൻ വേണ്ടിയാണ് ചേട്ടൻ ഈ വഴി വന്നത്. “

മധുബാല ധ്രുവന് പിന്നിൽ നിന്നും പറഞ്ഞു. 

“ധ്രുവൻ സാറിന്, അല്ല ധ്രുവന് പാചകമൊക്കെ വശമുണ്ടോ. “

വെളുപ്പാൻ കാലത്തേ ബുള്ളറ്റ് യാത്രയ്ക്കിടയിൽ അവൾ പലപ്പോഴും അവനെ സർ എന്ന് വിളിച്ചപ്പോൾ അവൻ സ്നേഹത്തോടെ ആ വിളി വിലക്കിയിരുന്നു. 

“പിന്നേ, തക്കാളിരസവും മുട്ടത്തോരനും ഞാൻ സൂപ്പറായി ഉണ്ടാക്കും. അത് രണ്ടും മതി എനിക്ക് ഊണിന്. “

അപ്പോഴേക്കും മാധവൻ കാർ ഒരു മരത്തിന്റെ മറവിൽ പാർക്ക് ചെയ്തു, നീല ടാർപ്പാളിൻ ഇട്ടു മൂടി. 

“നാളെ രാവിലെ ഞാൻ മടങ്ങും. എനിക്ക് ഓഫീസിൽ പോകണം. ഞാൻ ചെല്ലാതിരുന്നാൽ വെങ്കടേഷിന് സംശയം തോന്നും, മാത്രമല്ല അവരുടെ നീക്കങ്ങൾ അറിയണമെങ്കിൽ ഞാൻ അവിടെ ഉണ്ടാകണം. “

അടുക്കള വാതിൽ തുറന്നു മൂവർ സംഘം അകത്തു കയറി. 

“ധ്രുവൻ ഒരു കാരണവശാലും വീട്ടിലെ വലിയ ലൈറ്റുകൾ ഒന്നും തെളിയിക്കരുത്. ആറേഴുമാസമായി ആൾതാമസമില്ലാത്ത കിടക്കുന്ന വീടാണ്. ഇവിടെ ആളുണ്ടെന്ന് ആരെങ്കിലും അറിഞ്ഞാൽ നമുക്ക് അപകടമാണ്. പകലൊക്കെ തോട്ടത്തിലെ തൊഴിലാളികൾ എത്തും. ഇവിടെയൊരാൾ താമസമുണ്ടെന്ന് ആരും തൽക്കാലം അറിയണ്ട. “

മാധവൻ കൊണ്ട് വന്ന പാലും തേയിലപ്പൊടിയും കൊണ്ട് മധു രുചികരമായ ചായ തയാറാക്കി. മാധവൻ മൂന്ന് പേർക്കും വേണ്ടി ബ്രഡും ഓംലെറ്റും റെഡിയാക്കി. 

“ധ്രുവൻ രാവിലെ മുതൽ ചായയ്ക്ക് വേണ്ടി ബഹളം കൂട്ടുകയായിരുന്നു. “

“ചായ എൻ്റെയൊരു വീക്ക്നെസ് ആണ്. ഏത് പാതിരാത്രിയിലും കിട്ടിയാൽ കുടിയ്ക്കും. “

“എങ്കിൽ ധ്രുവന് പറ്റിയ കമ്പനി ഇവളാണ്. നല്ല വെറൈറ്റി ചായ കുടിയ്ക്കാൻ കിലോമീറ്ററുകൾ ഇവൾ യാത്ര ചെയ്യും. “

ധ്രുവൻ മധുവിനെ നോക്കി ചിരിച്ചു. 

“ഇവൾക്ക് അമ്മയുടെ കൈപ്പുണ്യം കിട്ടിയുണ്ട്. എനിയ്ക്കൊരു ഓൺലൈൻ മീറ്റിംഗ് ഉണ്ട്. മധൂ നീ ലഞ്ച് തയാറാക്ക്. ധ്രുവൻ നിന്നെ സഹായിക്കും. “

മാധവൻ മുകളിലത്തെ നിലയിൽ പോയപ്പോൾ, മധുവും ധ്രുവനും അടുക്കളയിലേയ്ക്ക് നടന്നു. 

“നാളെ മധുവിന്റെ ഊഴം. ഇന്നു ഞാൻ തയാറാക്കാം. “

“നമുക്ക് ഒന്നിച്ച് തയാറാക്കാം. ഞാൻ നാളെ ഇവിടില്ലല്ലോ ധ്രുവാ. “

“ഞാൻ മാത്രമാകുമോ. മധു എന്ന് മടങ്ങി വരും. “

“ഒറ്റയ്ക്കല്ല, ഇടയ്ക്ക് ചേട്ടൻ ഉണ്ടാകും. അല്ലെങ്കിൽ കെവിൻ ചേട്ടൻ വരും. വൈകിട്ട് ധ്രുവന് പുതിയ ഫോണും സിമ്മുമായി ആളിങ്ങെത്തും. “

“അതാരാണ് കെവിൻ, എൻ്റെ കാര്യമൊക്കെ അയാൾ അറിഞ്ഞാൽ?അയാൾ ഒറ്റുകയില്ലേ. “

“ഒരു പ്രശ്നവും ഉണ്ടാകില്ല. കെവിൻ ചേട്ടനാണ് ഈ വീടിന്റെ ഉടമസ്ഥൻ. “

മധുബാല ഒരു പാചക വിദഗ്ധയെ പോലെ പെട്ടെന്ന് ചോറും കറികളും തയാറാക്കി. 

“എന്തൊരു ഫാസ്റ്റാണ് താൻ. “

“എനിക്ക് സമയം പാഴാക്കി കളയുന്നത് ഇഷ്ടമല്ല. “

താഴത്തെ നിലയിലുള്ളൊരു നല്ല ബെഡ്‌റൂം മധു ധ്രുവന് വേണ്ടി തെരെഞ്ഞെടുത്തു. ഭിത്തിയിൽ തൂക്കിയിട്ടിരുന്ന വലിയൊരു ഛായാചിത്രത്തിലേയ്ക്ക് ധ്രുവന്റെ കണ്ണുകൾ പതിഞ്ഞു. ഇളം മഞ്ഞ വേഷം ധരിച്ച സുന്ദരിയായൊരു പെൺകുട്ടിയും അവളുടെ സാദൃശ്യമുള്ള ഒരു യുവാവും. 

“അതാണ് കെവിൻ ചേട്ടൻ. ഇപ്പോൾ ഇങ്ങനെയല്ല ആളുടെ രൂപം. താടി നീട്ടി വളർത്തിയിട്ടുണ്ട്.. ഇന്ന് കണ്ടിരുന്നില്ലേ, കാറിൽ നിന്നുമിറങ്ങി ബുള്ളറ്റ് കൊണ്ട് പോയ ആളേ. “

മധു പറഞ്ഞത് ധ്രുവൻ ശ്രദ്ധിച്ചില്ല. അവന്റെ കണ്ണ് ആ പെൺകുട്ടിയുടെ മുഖത്തായിരുന്നു. 

“ഈ കുട്ടിയെ ഞാനെവിടെയോ കണ്ടിട്ടുണ്ട്. “

“അത് ക്രിസ്റ്റീന, ധ്രുവന്റെ കോളേജിൽ ആയിരുന്നു ബി ടെക്കിനു പഠിച്ചിരുന്നത്. “

“അതെ ഞാൻ കണ്ടിട്ടുണ്ട്. നല്ല പാട്ടുകാരിയായിരുന്നു. എന്താ ആ കുട്ടിയുടെ ശബ്ദം. ഇപ്പോൾ എവിടെയാണ്? ഒന്ന് കാണാൻ പറ്റുമോ?”

ഇല്ലെന്നു മധുബാല തലയാട്ടി. 

“ഇനിയവളെ ആർക്കും കാണാൻ സാധിക്കില്ല. അഞ്ചു കാപാലികർ അവളെ രാപകൽ ക്രൂരമായി പീഡിപ്പിച്ചു, അവസാനം അവൾ ആത്മഹത്യ ചെയ്തു. “

“എങ്ങനെ ? എവിടെ വച്ച്. “

അതിനു ഉത്തരം പറഞ്ഞത് മാധവനാണ്. 

“അതൊക്കെ പറയാൻ കുറെയുണ്ട് ധ്രുവാ. ധ്രുവൻ അറിയേണ്ട കുറെയധികം കാര്യങ്ങളുണ്ട്. എല്ലാം വിശദമായി പറഞ്ഞു തരാം. ഇപ്പോൾ നമുക്ക് ഭക്ഷണം കഴിക്കാം. “

ധ്രുവനുണ്ടാക്കിയ സാമ്പാറും മെഴുക്കു പുരട്ടിയും മാധവന് നന്നായി ഇഷ്ടപ്പെട്ടു. 

“ഇവളുടെ കൈ കൊണ്ടുണ്ടാക്കിയത് കഴിച്ചു മടുത്തു പോയിരുന്നു. ഇത് വ്യത്യസ്തമായ രുചിയാണ്. “

“ഞാൻ പോകുമ്പോൾ ചേട്ടന് എന്റെ വില മനസിലാകും. “

മധു ചേട്ടനോട് പിണങ്ങി മുഖം വീർപ്പിച്ചു. 

“മാധവൻ, സാമ്പാറിലെ പച്ചക്കറി കഷണങ്ങൾ ഒക്കെ ഒന്ന് നോക്കിക്കേ ഒരേ വലുപ്പത്തിൽ നല്ല ഭംഗിയായി അതെനിക്ക് മുറിച്ചു തന്നത് മധുവാണ്. മധു നല്ലൊരു ആർട്ടിസ്റ്റാണെന്നു തോന്നുന്നു. “

മാധവന്റെയും മധുവിന്റെയും സൗഹൃദം ധ്രുവന് ഇഷ്ടമായി. വൈകുന്നേരം ഒരു കറുത്ത സ്‌കൂട്ടറിൽ കെവിനെത്തി. പുതിയ ഫോണും സിമ്മും ധ്രുവന് നൽകി. കയ്യിലുള്ള സായാഹ്‌ന പത്രത്തിൽ നല്ല വലിപ്പത്തിലൊരു “കാണ്മാനില്ല” പരസ്യവും ഉണ്ടായിരുന്നു. 

“ഫോൺ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക. സ്വന്തം ഐഡന്റിറ്റി വെളിവാകുന്ന ഒന്നും ചെയ്യരുത്. പുതിയ അക്കൗണ്ടിൽ മാത്രം സോഷ്യൽ മീഡിയയിൽ ലോഗിൻ ചെയ്യുക. ധ്രുവന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പത്രത്തിലെ പരസ്യവും ശ്രദ്ധിച്ചില്ലേ. “

മാധവൻ പരസ്യം ശ്രദ്ധിച്ചു. ധ്രുവന്റെ ഫോട്ടോയുടെ താഴെ അഞ്ചടി ആറിഞ്ച് പൊക്കമുള്ള, ഗോതമ്പിന്റെ നിറമുള്ള ധ്രുവൻ രംഗനാഥൻ (29 ) നെ ഇന്നലെ രാവിലെ മുതൽ കാണ്മാനില്ല. ഫോർച്യൂൺ റിയാലിറ്റി എന്ന കമ്പനിയിൽ ആർക്കിടെക്ട് ആയ ധ്രുവന് കഴിഞ്ഞ മാസമുണ്ടായ അപകടത്തിന് ശേഷം ഓർമ്മക്കുറവും ഭ്രമക്കാഴ്ചകളും പതിവായിരുന്നു. കണ്ടു മുട്ടുന്നവർ താഴെ പറയുന്ന നമ്പറിൽ വിവരം അറിയിക്കുക. 

“പോലീസിൽ കേസ് ഉള്ള സ്ഥിതിക്ക് ഇനി വീട്ടിലേയ്ക്കു ഇവിടെ നിന്നും വിളിക്കുന്നത് ബുദ്ധിയല്ല. “

“പക്ഷെ അമ്മ, അമ്മ എന്നെ കാണാതെ വല്ലാതെ വിഷമിയ്ക്കും. “

“വീട്ടുകാർ ഇപ്പോൾ ഒന്നും അറിയണ്ട. നമ്മൾ അങ്ങോട്ട് വിളിയ്ക്കുന്നത് അപകടമാണ്. “

സന്ധ്യ കഴിഞ്ഞതോടെ കെവിനൊപ്പം മധുബാല മടങ്ങി. അവർ മടങ്ങിയതോടെ ധ്രുവന് ബോറടി തുടങ്ങി. മാധവൻ മുഴുവൻ സമയവും ലാപ്ടോപ്പിലായിരുന്നു. 

ഉറങ്ങാനായി മുറിയിൽ കയറിയെങ്കിലും ധ്രുവന് ഉറക്കം വന്നില്ല. കിടക്കയിൽ മറിഞ്ഞും തിരിഞ്ഞും കിടന്നു. റോഡിലേയ്ക്കുള്ള മുറി ആയതിനാൽ വെളിച്ചം തെളിയിക്കരുതെന്ന് കെവിൻ പറഞ്ഞിട്ടാണ് പോയത്. അലമാരയിൽ ഭംഗിയായി അടുക്കി വച്ചിരുന്ന പുസ്തകങ്ങളുടെ കൂട്ടത്തിൽ നിന്നും അവനൊരെണ്ണം തെരഞ്ഞെടുത്തു. 

ഹാർപ്പർ ലീയുടെ ” ടു കിൽ എ മോക്കിംഗ് ബേർഡ് ‘” എന്ന പുസ്തകം, മുൻപ് വായിച്ചിട്ടുള്ളതാണ്. വീണ്ടും വായിക്കാനൊരു രസം തോന്നി. ഫോണിൻ്റെ വെട്ടത്തിൽ അവൻ വായന തുടർന്നു. അരണ്ട വെട്ടത്തിലെ വായന കണ്ണുകളെ ക്ഷീണിപ്പിച്ചു. അവൻ കണ്ണുകൾ മെല്ലെ അടച്ചു. 

നിഷ പിള്ള

(തുടരും. )

മരണത്തിന്റെ പര്യവസാനം -പാർട്ട് 4
Post Views: 57
1
Nisha Pillai

6 Comments

  1. Manasi on December 28, 2023 4:00 PM

    Super ❤️❣️

    Reply
  2. Sunandha Mahesh on December 27, 2023 4:05 PM

    ഒറ്റയടിക്ക് വായിച്ചു.. Interesting.
    ബാക്കി വേഗം പോരട്ടെ

    Reply
    • Nisha Pillai on December 27, 2023 6:14 PM

      Thank you🥰🥰

      Reply
  3. Sabira latheefi on December 25, 2023 5:35 PM

    Intresting.. ❤️

    Reply
    • Nisha Pillai on December 25, 2023 7:09 PM

      Thank You

      Reply
  4. Pingback: മരണത്തിൻ്റെ പര്യവസാനം-പാർട്ട് 2 - By Nisha Pillai - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.