Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണത്തിന്റെ പര്യവസാനം -പാർട്ട് 5
തുടർക്കഥ / സീരീസ് ത്രില്ലർ

മരണത്തിന്റെ പര്യവസാനം -പാർട്ട് 5

By Nisha PillaiDecember 28, 2023Updated:January 5, 2024No Comments6 Mins Read92 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

“എന്നിട്ടവൾ ചത്തോ?”

“ഇല്ല അവളിപ്പോൾ ആശുപത്രിയിൽ ആണ്. പണി പാളിപ്പോയി. “

“കൊല്ലമായിരുന്നില്ലേടാ അവളെ, അവനും അവളും കൂടെ എല്ലാം നശിപ്പിച്ചു. എന്തൊക്കെ സ്വപ്നങ്ങളാണ് നമ്മൾ കെട്ടിപൊക്കിയത്. “

അൻപതുകഴിഞ്ഞ ആ മനുഷ്യൻ്റെ മുന്നിൽ അവർ നിശ്ശബ്ദരായി നിന്നു. അവരുടെ ഇപ്പോഴത്തെ ബോസ് അവരോടു ദേഷ്യപ്പെട്ടു. അയാളുടെ മുൻപിൽ തലയും കുനിച്ചു നില്ക്കുകയായിരുന്നു ആനന്ദും വെങ്കിടേഷും. 

യുവ എൻജിനീയർമാരായ അവർ വർഷങ്ങൾക്ക് മുൻപ് നല്ലൊരു റെപ്യൂട്ടെടായ കമ്പനിയിൽ ജോലിക്കു കയറി സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു. പണത്തോടുള്ള വെങ്കിടേഷിൻ്റെ ആർത്തിയും പെണ്ണുങ്ങളോട് ആനന്ദിനുള്ള കാമവും കമ്പനി മാനേജരായ സമീർ അയാളുടെ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തു. അയാളുടെ ട്രാപ്പിൽ അവരെ സമർത്ഥമായി വീഴ്ത്തി. 

ആനന്ദ് തന്റെ സ്ത്രീ സൗഹൃദങ്ങളെ മയക്കുമരുന്നിനും കാമത്തിനുമായി ഉപയോഗിച്ചു. ബോസ്, സമീർ, ആനന്ദ്, വെങ്കിടേഷ്, പിന്നെ ബോസ്സിന്റെ ഗുണ്ടയായ മനീഷ്, ഹിന്ദിക്കാരനായ വിക്കി അങ്ങനെ പലരിൽ കൈമറിഞ്ഞു മറിഞ്ഞു അവസാനം പെൺകുട്ടികൾ ആത്മഹത്യ തെരഞ്ഞെടുക്കും. ഇതുവരെ ഉണ്ടായ കേസുകളെല്ലാം ഒരു തെളിവുകളും ശേഷിപ്പിക്കാതെ അവസാനിപ്പിക്കാൻ അവർക്കു കഴിഞ്ഞു. 

വീട്ടുകാരുടെ അന്തസ്സിൻ്റേയും അഭിമാനത്തിൻ്റേയും പേര് പറഞ്ഞ് പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്ത്, അവസാനം പെൺകുട്ടികളെ കൊണ്ട് സ്വന്തം കൈപ്പടയിൽ കത്തെഴുതിച്ചു ബോസ് തന്നെ അവരെ ആത്മഹത്യ എന്ന നിത്യപരിഹാരത്തിനു പറഞ്ഞയക്കും. ബോസിൻ്റെ പണവും അധികാരവും എല്ലാം സാധ്യമാക്കിയിരുന്നു. ഒരിക്കൽ മാത്രമേ ബോസ് അതിൽ പരാജയം സമ്മതിച്ചിട്ടുള്ളൂ. ചിന്നു എന്ന നഴ്സിന്റെ കാര്യത്തിൽ. ആദ്യം അവൾക്കു ഓസ്‌ട്രേലിയയിലേയ്ക്കൊരു ജോലി വിസ, പിന്നെ ആനന്ദിന്റെ ഭാര്യാ പദവി എന്നിവ വാഗ്ദാനം ചെയ്തു. വളരെ ധൈര്യമുള്ള ആ പെൺകുട്ടി, ഗർഭിണി ആയിട്ടും, ആനന്ദിന്റെ കപടത തിരിച്ചറിഞ്ഞിട്ടും അബോർഷൻ ചെയ്യാനോ മരിയ്ക്കാനോ തയാറായില്ല. അവളുടെ വായിൽ ബലമായി ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് നൽകി കഴിപ്പിച്ചത് ബോസാണ്. പിന്നീടവളെ സമർത്ഥമായി ഹോസ്റ്റലിൽ എത്തിച്ചു. അവിടെ വച്ചാണവൾ രക്തം വാർന്ന് മരിച്ചത്. അവളെ മാത്രം ബലപ്രയോഗത്തിലൂടെ മരണത്തിലേയ്ക്ക് നയിച്ചു. 

“ബോസ്, മനീഷിനെയും വിക്കിയെയുമാണ് അവളെ കൊല്ലാനായി ഞാൻ പറഞ്ഞു വിട്ടത്. ഞാനും ആനന്ദും പോകുന്നത് സുരക്ഷിതമല്ലല്ലോ. അവൾക്ക് പാമ്പിന്റെ ബുദ്ധിയാണ്. അവളെങ്ങാനും ഞങ്ങളെ കണ്ടാൽ.. തിരിച്ചറിയുമല്ലോ. ബോസ്സ്, നിങ്ങൾ വിചാരിച്ചാൽ അവളെ ഇന്ന് തന്നെ കൊല്ലാമല്ലോ. “

വെങ്കിടേഷാണ് ബോസിനോട് അങ്ങനെ പറഞ്ഞത്

“ബോസ്, എന്റെ ഒരു കൂട്ടുകാരൻ അവിടെ ജൂനിയർ ഡോക്ടർ ആണ്. അവൻ വഴി നാളെ തന്നെ ആ കൃത്യം ഞങ്ങൾ ചെയ്തിരിക്കും. “

ആനന്ദ് മറ്റൊരു പോംവഴി കണ്ടെത്തി

“നാളെ മതി. ഇന്ന് അവരൊന്ന് പകച്ചിട്ടുണ്ടാകും. അവളുടെ ആങ്ങള ചെക്കൻ നിസാരക്കാരനല്ല. ആ ധ്രുവൻ എവിടെയുണ്ടെങ്കിലും പൊക്കിയിരിക്കണം. അവനെയാണ് ആദ്യം തീർക്കേണ്ടത്. ആ ഇടിച്ച വണ്ടി ഷെഡിൽ കയറ്റിയിടാൻ അവന്മാരോട് പറ. “

” ധ്രുവനെ സഹായിക്കുന്നത് മാധവനും പെങ്ങളുമായിരിക്കും. അവർ തമ്മിലടുപ്പം കാണും, അല്ലെങ്കിൽ മാധവന്റെ പെങ്ങളെന്തിന് ധ്രുവന്റെ അമ്മയെ കാണണം. “

“മാധവനെ പിന്തുടർന്നാൽ ധ്രുവനെ പൊക്കാം നമുക്ക്. ധ്രുവനും മധുബാലയും രണ്ടു ദിവസത്തിനുള്ളിൽ ഈ ലോകത്തു നിന്നും വിട പറയണം. “

ബോസ് പോകാനായി എഴുന്നേറ്റു. 

“ശരി ശരി എല്ലാം പെട്ടെന്ന് വേണം. നിങ്ങൾക്കുള്ള വിസയൊക്കെ ഈ മാസം റെഡി ആകും. അത് വരെ ദുബായിൽ നിങ്ങൾ സുരക്ഷിതമാണ്. അസർബൈജാനെന്ന രാജ്യവും അവിടുത്തെ സുന്ദരി പെൺപിള്ളേരും നിങ്ങൾക്കായി അവിടെ കാത്ത് നില്ക്കുന്നു. “

ആനന്ദിന്റെ തോളിൽ തട്ടി ബോസ് ഇങ്ങനെ പറഞ്ഞു. 

“ഇവിടത്തെ പോലെ നിനക്കു പെൺപിള്ളേരെ വളച്ചു നടക്കേണ്ട. കിളുന്നു പെൺപിള്ളേർ നിന്റെ പിറകേ വരും. നല്ല കരുത്തുള്ള ആൺ പിള്ളേരും. “

അത് കേട്ടതും ആനന്ദിന്റെ മുഖം വിടർന്നു. 

പതിമ്മൂന്നു വയസുള്ളപ്പോളാണ് ആദ്യമായി അവന് സ്ത്രീയൊരു കൗതുക വിഷയമായി മാറിയത്. ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട അവനെല്ലാം അച്ഛനായിരുന്നു. അച്ഛന്റെ അസിസ്റ്റന്റ് ആയ പ്രിയങ്ക മേത്തയുടെ വീട്ടിൽ ഒരു രാത്രി കഴിഞ്ഞ ദിവസം. അച്ഛൻ ഒരു ബിസിനസ് ടൂറിനു പോയ ആ രാത്രി, പ്രിയങ്കയുടെ വീട്ടിലെ ടെറസിൽ, ആനന്ദ് പ്രിയങ്കയെ അച്ഛൻ്റെ ഡ്രൈവറെ കൂടെ കണ്ടു, കുട്ടികൾ കാണരുതാത്ത നിലയിലായിരുന്നു അവർ. രാവിലെയായപ്പോൾ, ഡ്രൈവർക്കു കൊടുത്തതൊക്കെ തനിയ്ക്കും വേണമെന്ന് ശഠിച്ചു നിന്നു ആനന്ദെന്ന കൗമാരക്കാരൻ. പ്രിയങ്കയോട് മകനുള്ള അടുപ്പം ആനന്ദിന്റെ അച്ഛനെ ഒരു തരത്തിലും അലോസരപ്പെടുത്തിയില്ല, അദ്ദേഹം അവളിൽ മകനൊരു പുതിയ അമ്മയെ തേടി. പ്രിയങ്കയിൽ തുടങ്ങി പല പ്രായത്തിലുള്ള സ്ത്രീകളിലൂടെ നടത്തിയ പരീക്ഷണങ്ങൾ, പിന്നെ അതൊരു ഹരമായി, കാമഭ്രാന്തായി മാറി. 

പലരുടെയും അടുത്ത് നല്ലകുട്ടിയായി പറ്റി ചേർന്ന് അവസരങ്ങൾ കാത്ത് നിൽക്കും. രണ്ടോ മൂന്നോ സ്ത്രീകൾ അവനെ പരാജയപ്പെടുത്തി കളഞ്ഞു. അതൊന്നും ആനന്ദ് മറന്നിട്ടില്ല. അതിനുള്ള ഊഴം കാത്തിരിക്കുകയാണ്. 

ബാല്യകാല സുഹൃത്തായിരുന്ന ധ്രുവൻ്റെ വീട്ടിൽ ആദ്യമായി പോകുന്നത് എൻജിനീയറിങ്ങിനു പഠിക്കുമ്പോഴാണ്. ആനന്ദിന്റെ സ്വഭാവുമായി ഒട്ടും പൊരുത്തമില്ലാത്ത ആളായിരുന്നു ധ്രുവൻ. കള്ളവും കപടതയുമൊന്നും തീരെ ഇഷ്ടമല്ല. പലപ്പോഴും ആ സൗഹൃദം ഉപേക്ഷിക്കാൻ തീരുമാനിച്ചതാണ്, പക്ഷെ അവന്റെ ചേച്ചി ചാരുലത, അവളെയവൻ മോഹിച്ചു പോയിരുന്നു. ധ്രുവനെ കൂടാതെ അവൻ്റെ ചേച്ചിയേയും നല്ലൊരു സുഹൃത്തായി കിട്ടി. 

ഒരിക്കൽ ധ്രുവൻ അമ്മയുമായി ആശുപത്രിയിൽ പോയ തക്കത്തിന് അവളുടെ കയ്യിൽ കയറി പിടിച്ചതാണ്. അവൾ മുഖമടക്കി ഒരടി കൊടുത്തു. അടുക്കളയിലെ കറിക്കത്തി കയ്യിലെടുത്തു. 

“എന്റെ അനിയനെ പോലെ ഞാൻ നിന്നെ കണ്ടു പോയി, അല്ലായിരുന്നെങ്കിൽ…. ധ്രുവനിതറിയണ്ട, എന്റെ അത്രയും മനക്കട്ടി അവനില്ല. നിനക്കൊരു തെറ്റ് പറ്റിയതാണെന്ന് ഞാനെന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാം. “

അവളെ അത്ര പെട്ടെന്ന് മറക്കാൻ പറ്റില്ല. അവളുടെ അത്രയും ശരീരഭംഗിയുള്ള സ്ത്രീകൾ കുറവാണ്. ധ്രുവനെ പിണക്കാൻ പറ്റാത്തത് കൊണ്ട് മാത്രം ആനന്ദ് നല്ല കുട്ടിയായി.
അവളുടെ കല്യാണത്തലേന്ന് ആനന്ദ് ജീവിതത്തിലെ ഏറ്റവും നിരാശിതനായി കാണപ്പെട്ടു. 

ഓഫീസിൽ ഈയിടെയായി വന്നു ചേർന്ന ഒരു പെണ്ണുണ്ട് മധുബാല. നല്ല സുന്ദരിയായ തന്റേടി പെണ്ണ്. പല തവണ അവളോട് ഒട്ടാൻ നോക്കി, പക്ഷെ അവൾ അവനെ പൂർണമായും ഒഴിവാക്കുകയാണ്. 

“അവളെ കൊല്ലുന്നതിനു മുൻപ് ഒന്ന് കൂടി കാണണം, അവസാനമായി. ആനന്ദിന് ജീവിതത്തിൽ നഷ്ട്ടങ്ങൾ സഹിയ്ക്കാൻ പറ്റില്ല. “

ബോസ് പോയ വഴി നോക്കി ആനന്ദ് നിന്നു. 

ആശുപത്രിയിൽ ഒബ്സർവേഷനിൽ മധുബാല കിടന്നു. അവൾക്കു ചേട്ടനെ ഓർത്തപ്പോൾ തന്നെ ഭയം തോന്നി. പ്രത്യേക നിർദേശങ്ങൾ തന്നാണ് ഹോസ്റ്റലിലേയ്ക്ക് വിട്ടത്. ഇപ്പോൾ ധ്രുവൻ എല്ലാം ചേട്ടനോട് തുറന്നു പറഞ്ഞു കാണും. ധ്രുവന്റെ വീട്ടിൽ നിന്നും ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള ജംങ്ഷനിൽ വച്ചായിരുന്നു അപകടം. കറുത്ത കളർ സ്കോർപിയോ, മനഃപൂർവം ഇടിച്ചു കയറിയതാണ്. മധു വളരെ മെല്ലെയാണ് വണ്ടി ഓടിച്ചത്. ഫോൺ സ്‌പീക്കറിൽ ഇട്ടു ധ്രുവനോട് സംസാരിച്ചു ഒരു നിമിഷം കഴിഞ്ഞു കാണും, അപ്പോഴേക്കും അപകടം നടന്നിരുന്നു. വലത്തേ കയ്യിൽ ഇടി കിട്ടിയെങ്കിലും മധു ആദ്യം ചെയ്തത് ഫോണിൽ സേവ് ചെയ്തിരുന്ന ധ്രുവന്റെ പുതിയ നമ്പർ ഡിലീറ്റ് ചെയ്യുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ അവളുടെ വലത്തേ തോളെല്ലിന് പൊട്ടലുണ്ട്. നെറ്റിയിൽ ഒരു മുറിവും പറ്റി. ധ്രുവനെ ആ സമയത്ത് വിളിക്കാൻ തോന്നിയത് നന്നായി, അതുകൊണ്ടു മാത്രമാണ് വണ്ടി റോഡിന്റെ ഇടത്തേയ്ക്ക് ഒതുക്കിയത്. പിറകിൽ നിന്നും ഡ്രൈവർ സീറ്റ് ലക്ഷ്യമാക്കി ഇടിച്ചു കയറ്റിയതാണ് ആ എസ് യു വി. 

അവളുടെ അടുത്ത് തന്നെ ചേട്ടന്റെ കൂട്ടുകാരൻ അഡ്വക്കേറ്റ് സൂരജ് ഇരിപ്പുണ്ട്. ചേട്ടന്റെ അഭാവത്തിൽ മധുബാലയുടെ ലോക്കൽ ഗാർഡിയനയാളാണ്. 

“അവനാകെ പാനിക്ക് ആയി കാണും മധൂ. ഇനി അവന്റെ തെറി വിളി മുഴുവൻ ഞാൻ കേൾക്കണം. നിന്നെ എൻ്റെ കയ്യിൽ ഏല്പിച്ചാണ് അവൻ ദൂരെ പോകാറുള്ളത്. നിനക്കെവിടെയെങ്കിലും പോകണമെങ്കിൽ എന്നോട് പറഞ്ഞുകൂടേ. “

“സൂരജേട്ടൻ വിഷമിയ്ക്കേണ്ട, എല്ലാം എന്റെ തെറ്റാണ്. ഞാൻ പറഞ്ഞാൽ ചേട്ടന് മനസിലാകും. “

“നിനക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? പിന്നെ ഞാനും അവനുമൊക്കെ ജീവിച്ചിരിക്കുന്നതിന് എന്തെങ്കിലും അർത്ഥമുണ്ടോ?”

അഡ്വ. സൂരജ്, ചേട്ടനോടുള്ള വെറുമൊരു സൗഹൃദത്തിന്റെ പേരിലല്ല തന്നെ സംരക്ഷിക്കുന്നതെന്ന് അവൾക്കറിയാം. അതിൽ മധുബാലയോടുള്ള ഒരു ഇഷ്ടവും കൂടിയുണ്ട്. ഇന്നല്ലെങ്കിൽ നാളെ മാധവൻ മധുവിനോട് സൂരജിനെ വിവാഹം കഴിക്കാൻ പറയും, മധുവിന് അത് അനുസരിക്കേണ്ടി വരും. പക്ഷെ അവളുടെ മനസ്സിൽ ഇപ്പോൾ ധ്രുവൻ മാത്രമാണ്. ഒരു ആർക്കിടെക്ട് എന്ന നിലയിലും വളരെ ഓപ്പൺ ആയ മനുഷ്യൻ എന്ന നിലയിലും അവൾക്കു അവനെ ഭയങ്കര ഇഷ്ടമാണ്. 

ഒരു ജാഡയുമില്ലാതെ എല്ലാവരോടും തുറന്നിടപഴകുന്ന മനുഷ്യൻ. മാധവനും കെവിനും ” കിഴങ്ങൻ ” എന്ന് വിളിച്ചു കളിയാക്കുന്നത് അവൾ കേട്ടിട്ടുണ്ട്. അതവൾക്കു സങ്കടം ഉണ്ടാക്കിയിട്ടുണ്ട്. അയാൾ വെറുമൊരു കിഴങ്ങനൊന്നുമല്ല. തന്നോട് ധ്രുവന് ഇഷ്ടമാണെന്നവൾക്കു അറിയാം, പക്ഷെ ഇഷ്ടം സമർത്ഥമായി ഒളിപ്പിച്ചു മാന്യതയുടെ മുഖം മൂടി ഇട്ടിരിക്കുകയാണ്. അയാളെ പോലെ അധികം വേഷം കെട്ടില്ലാത്ത ഒരു മനുഷ്യനെയാണ് തനിക്കാവശ്യം. ധ്രുവനെ സഹായിക്കാൻ ഏതറ്റവും വരെ അവൾ പോകും. ധ്രുവന്റെ പുതിയ നമ്പർ അവൾക്ക് മനപാഠമാണ്. 

സൂരജേട്ടന്റെ കണ്ണ് വെട്ടിച്ചു അവൾക്കു പുറത്തു പോകണമെന്നും ധ്രുവനെ വിളിക്കണമെന്നും തോന്നി. അവൾ പോക്കറ്റിൽ ഫോണുമെടുത്തു ടോയ്‌ലറ്റിലേയ്ക്ക് നടന്നു. ഒറ്റ റിങ്ങിൽ തന്നെ ധ്രുവൻ കാൾ അറ്റൻഡ് ചെയ്തു. 

“മധു, ഇയാൾക്ക് കുഴപ്പമൊന്നുമില്ലല്ലോ. ഞാനാകെ പേടിച്ചു പോയി. എന്നെ സഹായിച്ചു തനിക്കും പ്രശ്നങ്ങൾ ആയല്ലോ. “

“ധ്രുവാ, സൂക്ഷിക്കണം അവർ നമ്മുടെ പിറകെയുണ്ട്. ചേട്ടനോട് ഞാൻ എന്ത് പറയും. “

“ഞാൻ സത്യം തുറന്നു പറഞ്ഞു. എന്നെ ഇത്രമാത്രം സഹായിക്കാൻ കാരണമെന്തെന്ന് ചോദ്യമുണ്ടാകും. തനിയ്ക്ക് ഉത്തരമുണ്ടോ?”

“ഇഷ്ടപ്പെടുന്ന ആളിനെ സഹായിച്ചു എന്നതാണ് ഉത്തരം. ഈ അവസ്ഥയിൽ അല്ലായിരുന്നെങ്കിൽ എനിക്ക് ധ്രുവനെ ഇപ്പോൾ തന്നെ കാണണമെന്ന് ഞാൻ പറഞ്ഞേനെ. “

അവൾ ഫോൺ കട്ട് ചെയ്തു. ധ്രുവന് വല്ലതും മനസിലായി കാണുമോ ? ഇതിൽ കൂടുതൽ എങ്ങനെയാണു ഇഷ്ടം അവൾ തുറന്നു പറയുക. മരണത്തെ മുന്നിൽ കണ്ടപ്പോഴും താൻ ധ്രുവനോടുള്ള പ്രണയത്തിൻ്റെ മായിക വലയത്തിലായിരുന്നുവെന്ന് അവൾ ഓർത്തു. 

മുറിയിൽ തിരികെ ചെന്നപ്പോഴേയ്ക്കും മാധവൻ കലി പൂണ്ടു നിൽക്കുകയാണ്. കെവിനും സൂരജും കേസിന്റെ കാര്യം ചർച്ച ചെയ്യുന്നു. 

“നിനക്ക് മതിയായോ മധൂ. നീ അവനു വേണ്ടി ഇത്ര റിസ്ക് എടുക്കേണ്ട കാര്യമെന്തായിരുന്നു മധു. “

“ചേട്ടാ, പതുക്കെ പറ, ഒരു കാര്യം മനസിലായല്ലോ, അവർ എന്റെ പുറകേയുണ്ടെന്ന്. ഇനി നിങ്ങളുടെ പിറകെ അവർ വരും. അവർക്ക് ധ്രുവനിലേയ്ക്ക് എളുപ്പത്തിലെത്താം. ഇവിടെയും അവരുടെ ആളുകൾ ഉണ്ടാകും. ഞാൻ ഇവിടെ സുരക്ഷിതയാണെന്നു ചേട്ടന് തോന്നുന്നുണ്ടോ? “

“മധു പറഞ്ഞത് ശരിയാണ്. നിങ്ങൾ ധ്രുവനെ അവിടെ നിന്നും മാറ്റിയ്ക്കോ. ഞാൻ മധുവിനെ എന്റെ വീട്ടിൽ കൊണ്ട് പോകാം. അവിടെ അമ്മയുണ്ടല്ലോ. “

സൂരജ് പറഞ്ഞു. 

“അത് വേണോ?മാധവനെ അവർ പിന്തുടരും, അതപകടമാണ്. ഞാനും സൂരജും പോയി ധ്രുവനെ കൊണ്ട് വരാം. മാധവൻ മധുവിന്റെ കൂടെ തന്നെയുണ്ടാകണം. “

അവരുടെ തമ്മിലുള്ള സംസാരം മധു കേട്ടിരുന്നു, അവളുടെ മനസ് ധ്രുവന് പിറകെയായിരുന്നു. അയാൾക്ക്‌ ഒന്നും സംഭവിയ്ക്കാതെയിരുന്നാൽ മതിയായിരുന്നു എന്നാണവളുടെ പ്രാർത്ഥന. 

നിഷ പിള്ള

(തുടരും. )

മരണത്തിന്റെ പര്യവസാനം -പാർട്ട് 6

Post Views: 29
1
Nisha Pillai

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.