Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണത്തിന്റെ പര്യവസാനം -പാർട്ട് 6
തുടർക്കഥ / സീരീസ് ത്രില്ലർ

മരണത്തിന്റെ പര്യവസാനം -പാർട്ട് 6

By Nisha PillaiJanuary 5, 2024Updated:January 14, 20245 Comments5 Mins Read598 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം 

സൂരജും കെവിനും കോഫി എസ്റ്റേറ്റിലുള്ള പഴയ ബംഗ്ലാവിലേയ്ക്ക് പോയി. അവർ പോയ ശേഷമാണ്. മാധവൻ ഡോക്ടറെ പോയി കണ്ടത്. 

“ഇന്നൊരു ദിവസം അവളിവിടെ ഒബ്സർവേഷനിൽ കഴിയട്ടെ, തലയിടിച്ചെന്നു മധുബാല പറഞ്ഞതല്ലേ. ഒരു പക്ഷേ ആഘാതത്തിൽ ഹെഡ് ഇഞ്ചുറി ഉണ്ടായിട്ടുണ്ടെങ്കിൽ. “

അത്ര സംതൃപ്തിയോടെയല്ല മാധവൻ ഡോക്ടറുടെ അടുത്ത് നിന്നും തിരികെ എത്തിയത്. 

“ഇവിടെ നമ്മൾ സേഫ് ആണോ മധൂ. കെവിൻ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇത്രയും പേടിയെനിക്ക് ഉണ്ടാകില്ലായിരുന്നു. “

രാത്രി പന്ത്രണ്ടു മണി കഴിഞ്ഞപ്പോൾ ആശുപത്രി പരിസരം വിജനമായി. മധുവിന്റെ മുറി വരാന്തയുടെ അറ്റത്തായിരുന്നു. കണ്ണിലൊന്നു മയക്കം പിടിച്ചപ്പോളായിരുന്നു ആരോ വാതിലിൽ മുട്ടിയത്, മാധവൻ ഫോണിൽ സമയം നോക്കി, മണി രണ്ടു കഴിഞ്ഞു. ഈ നേരത്താരാണ്, നേഴ്സ് ആയിരിക്കും. മാധവൻ ഒരു കത്തി അരയിൽ തിരുകി, എന്തിനും തയാറെടുത്തു കൊണ്ട് വാതിൽ തുറന്നു. വെള്ള കോട്ടിട്ട ഒരാൾ മുറിയിലേയ്ക്കു കടന്നു വന്നു, ജൂനിയർ ഡോക്ടറാണ്. വൈകിട്ട് അയാളെ കാഷ്യാലിറ്റിയിൽ വച്ച് കണ്ടിരുന്നു. സാധാരണ ഡോക്ടർമാർ ഇൻജക്ഷൻ നല്കില്ലല്ലോ. ഇയാളാകട്ടെ എന്തോ മരുന്ന് കൊണ്ട് വന്നു കുത്തി വയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. 

“ഡോക്ടർ ഒറ്റയ്ക്കേയുള്ളോ?എന്തിനുള്ള മരുന്നാണ് ഡോക്ടർ ?”

“ഇത് വെറുമൊരു പെയിൻ കില്ലർ ആണ്. രോഗിക്ക് സുഖമായി ഉറങ്ങണ്ടേ. “

“ഈ സമയത്ത് ഇൻജക്ഷനോ. അവൾക്ക് വേദന കുറവുണ്ട്. ഇപ്പോൾ വേണ്ട ഡോക്ടർ നേരം വെളുക്കട്ടെ. “

അപ്പോഴേയ്ക്കും അയാൾ മധുബാലയുടെ കയ്യിൽ കടന്നു പിടിക്കുകയും ചെയ്തു. മാധവനാകട്ടെ മരുന്ന് തട്ടി കളഞ്ഞു. ഡോക്ടർ മാധവനെ തല്ലാൻ നോക്കി. പെട്ടെന്ന് അവർ തമ്മിൽ മല്പിടുത്തമായി. അടുത്തെങ്ങും ആരുമില്ല, പെട്ടെന്നാരോ മധുബാലയുടെ പിറകിൽ നിന്നും വായ പൊത്തി. അവളെ രണ്ടാണുങ്ങൾ ചേർന്ന് അടുത്ത് കിടന്ന ആംബുലൻസിലേയ്ക്ക് വലിച്ചിഴച്ചു. ഒരാൾ അവളെ പിന്നിലെ വാതിലിലൂടെ വണ്ടിയ്ക്കകത്തേയ്ക്ക് വലിച്ചെറിഞ്ഞപ്പോൾ മറ്റേയാൾ ഡ്രൈവർ സീറ്റിൽ കയറി വണ്ടി പെട്ടെന്ന് സ്റ്റാർട്ട് ചെയ്തു. 

ഡ്രൈവറുടെ വശത്തെ വിൻഡോ ഗ്ലാസ് ഉടഞ്ഞു താഴെ വീണു. ഡ്രൈവർ ഞെട്ടി തരിച്ചു പോയി. വിൻഡോയിലൂടെ ഒരു കറുത്ത വേഷധാരി ബലമായി അയാളുടെ കഴുത്തിൽ പിടിച്ചു ഞെക്കുകയും അയാൾ ശ്വാസം കിട്ടാതെ പിടയുകയും ചെയ്തു. ഇത് കണ്ടു മറ്റെയാൾ ഓടി കറുത്ത വേഷക്കാരനെ പിറകിൽ നിന്നും പിടിച്ചു. അത് കണ്ടു മധുബാല ബഹളം വച്ച് ആളെ കൂട്ടാൻ ശ്രമിച്ചു, അവളുടെ ശബ്ദം പുറത്തേക്ക് വന്നില്ല. അവളുടെ കയ്യിലെ കാനുലയിലൂടെ ചോര ഒഴുകാൻ തുടങ്ങി. അത് കണ്ടു അവൾക്കു തല കറങ്ങി. 

അവരെ രണ്ടുപേരെയും തള്ളി മാറ്റി കറുത്ത വേഷധാരി ഡ്രൈവർ സീറ്റിൽ കയറി വണ്ടി മുന്നോട്ടെടുത്തു. ആംബുലൻസിലെ യാത്ര സേഫ് അല്ലാത്തത് കൊണ്ടാകും അയാൾ വഴിയിൽ ഒഴിഞ്ഞ ഒരിടത്തു വണ്ടി നിർത്തി. അയാൾ പുറകിലെ വാതിൽ തുറന്നു മയങ്ങി കിടന്ന മധുബാലയെ കുലുക്കി വിളിച്ചുണർത്തി. സീറ്റിന്റെ അടിയിൽ ആരോ ഉപേക്ഷിച്ചു പോയ ഒരു പഴയ കുപ്പിയിൽ ശേഷിച്ചിരുന്ന വെള്ളം അവളുടെ മുഖത്തു തളിച്ചു. ബോധം വന്നപ്പോൾ അവൾ നിലവിളിക്കാൻ തുടങ്ങി. അയാളവളുടെ വാ പൊത്തി. 

“മധു പേടിയ്ക്കാതെ, ഇത് ഞാനാണ് ധ്രുവൻ. “

“ധ്രുവനെങ്ങിനെ ഇവിടെയെത്തി. എന്റെ ചേട്ടന് എന്ത് സംഭവിച്ചു. “

“ഒന്നും അറിയില്ല മധു, താൻ എഴുന്നേല്ക്കൂ, നമുക്ക് അന്വേഷിക്കാം. ആദ്യം ആ കാനുല ഊരി മാറ്റണം. എനിക്ക് ചോര കണ്ടാൽ തല കറങ്ങും. ഇവിടെ നിന്നും നമുക്ക് പെട്ടെന്ന് കടക്കണം. ആംബുലൻസിൽ ജി പി എസ് ഉണ്ട്. അവന്മാർ നമ്മുടെ പിറകെ വരും. “

അവർ ആ ആംബുലൻസ് ഉപേക്ഷിച്ചു മുന്നിൽ കണ്ട ഇടവഴികളിലൂടെ ഇരുട്ടത്ത് നടന്നു. 

“ധ്രുവൻ എനിക്ക് തല കറങ്ങുന്നു. എന്നെ കൊണ്ടിനി ഒരടി നടക്കാൻ വയ്യ. “

മധു നിലത്തിരുന്നു. 

ധ്രുവൻ മധുവിനെ ഒരു മതിലിൽ ചേർത്ത് നിർത്തി. അവൻ്റെ ബാഗിൽ നിന്നും അവൾക്കു കുടിക്കാൻ വെള്ളം നൽകി. അടുത്ത വീടിന്റെ ഗേറ്റ് തുറന്നു കാർ ഷെഡിൽ കിടന്ന ഒരു സ്‌കൂട്ടർ തള്ളി പുറത്തിറക്കി. താക്കോലില്ല, ധ്രുവൻ ഇപ്പോഴും കൂടെ കരുതുന്ന മാഗ്നെറ്റ് പുറത്തെടുത്തു. താക്കോൽ ഇല്ലാതെ കാന്തം കൊണ്ട് സ്കൂട്ടർ സ്റ്റാർട്ട് ആക്കാൻ ധ്രുവന് വശമുണ്ടായിരുന്നു. സ്‌കൂട്ടറിന്റെ പിറകിൽ മധുവിനെയും കയറ്റി, അവളെ ഒരു ഷാൾ കൊണ്ട് തന്നോട് ചേർത്ത് കെട്ടി വച്ചും കൊണ്ടവൻ പറന്നു. നേരം വെളുക്കാറായപ്പോളാണ് അവരൊരു കുന്നിന്പുറത്തെ അമ്പലത്തിനടുത്തെത്തിയത്. 

ആളുകൾ കുറവായ ഇടം ആയതു കൊണ്ട് സ്‌കൂട്ടർ ഒരു പൊന്തക്കാട്ടിൽ ഉപേക്ഷിച്ചു അവർ കുന്നും പുറത്തേയ്ക്കു നടന്നു. മധു ആകെ സങ്കടത്തിലായിരുന്നു. ധ്രുവനെ കിട്ടിയപ്പോൾ ചേട്ടനെ നഷ്ടമായി. ചേട്ടന് ഒന്നും സംഭവിക്കരുതേയെന്നവൾ പ്രാർത്ഥിച്ചു. 

“ഇന്നലെ എന്താണ് ധ്രുവൻ സംഭവിച്ചത്. “

“എനിക്കാദ്യമേ ആ വീട് പറ്റുന്നില്ലായിരുന്നു. നിങ്ങളെ ഓർത്താണ് ഒരു രാത്രി ഞാനവിടെ പിടിച്ചു നിന്നത്. തന്റെ അപകടം, പിന്നെ “

“പിന്നെ”

“പിന്നെ ഈ അവസ്ഥയിൽ അല്ലായിരുന്നെങ്കിൽ എനിക്ക് ധ്രുവനെ ഇപ്പോൾ തന്നെ കാണണമെന്ന് താൻ പറഞ്ഞത് ഓർമ്മയില്ലേ. അവര് തന്നെ കാണാൻ ആശുപത്രിയിലേയ്ക്ക് വന്നപ്പോൾ ഞാനും പുറകെയിറങ്ങി. അവിടെ ഒരു സൈക്കിൾ ഉണ്ടായിരുന്നു കുറെ ദൂരം അതിൽ സഞ്ചരിച്ചു. പിന്നെ അതുപേക്ഷിച്ചു ബസിൽ കയറി. പിന്നെ നഗരത്തിലെ പ്രധാന ആശുപത്രികളിൽ മധുബാലയെന്ന പേഷ്യന്റിനെ ഫോണിൽ തിരക്കി. താൻ ഇവിടെ ഉണ്ടെന്നു അറിഞ്ഞു വന്നതാ. അപ്പോഴാണ് ഡ്യൂട്ടി ഡോക്ടർ ആംബുലൻസിന്റെ അടുത്തേയ്ക്കു നടന്ന് ചെന്ന്, ഇരുട്ടിൽ രണ്ടു പേരോട് സംസാരിക്കുന്നതും ഞാൻ കണ്ടത്. ഡ്രൈവർ സമീർ ആയിരുന്നു. നിന്റെ വാ പൊത്തിയത് ആനന്ദും. മാധവന് ഒന്നും സംഭവിക്കില്ല, അവന്റെ കയ്യിൽ ഞാൻ ഒരു കത്രിക പിടിപ്പിച്ചിരുന്നു സ്വയം രക്ഷിയ്ക്കാൻ. “

കുന്നിന്റെ മറുവശത്തേയ്ക്ക് അവർ നടന്നു, ധ്രുവൻ ബാഗിൽ നിന്നും ഒരു ബ്രഡ് പാക്കറ്റ് പുറത്തെടുത്തു. 

“വെള്ളവും ബ്രെഡും കഴിക്കൂ, നമുക്ക് വെയിലിനു മുൻപ് മറ്റൊരിടം തേടണം. ഇവിടെ മരങ്ങൾ പോലുമില്ല. “

“അപ്പോൾ സൂരജേട്ടനും കെവിൻ ചേട്ടനും. ?”

“അവരിപ്പോൾ എന്നെ കാണാതെ മടങ്ങിക്കാണും. ആശുപത്രിയിൽ നടന്നത് അറിയും. നീയും ഞാനും ശത്രുക്കളുടെ കയ്യിലായെന്നോർത്തു സങ്കടപ്പെടും. അവരെ വിവരം അറിയിക്കാൻ ഒരു മാർഗ്ഗവുമില്ല. ഫോൺ ഇപ്പോൾ ഉപയോഗിക്കുന്നത് അപകടമാണ്. “

“ധ്രുവൻ എന്റെ ചേട്ടന് എന്ത് സംഭവിച്ചു. എനിക്കതറിയണം. ഞാൻ അങ്ങോട്ട് പോകുന്നു. “

“താൻ ഇവിടെ ഇരിക്ക്, ഞാനൊന്നാലോചിയ്ക്കട്ടെ. നമുക്ക് എന്തെങ്കിലും സമാധാനമുണ്ടാക്കാം. “

അവളെ വലിയൊരു മരത്തിന്റെ തണലിൽ ഇരുത്തിയിട്ടു ധ്രുവൻ എങ്ങോട്ടോ പോയി. തിരികെ വന്നത് ഒരു സൈക്കിളുമായിട്ടാനാണ്. മുഖം മറയ്ക്കുന്ന ഒരു കറുത്ത കുപ്പായം മധുവിന് കൊണ്ട് വന്നിരുന്നു. സൈക്കിളിൽ പോകുന്ന വഴിയിൽ ചായകുടിക്കാൻ ഒരു കടയിൽ കയറി. ചായക്കടക്കാരനോട് ഫോൺ വാങ്ങി ആരെയോ വിളിച്ചു. 

“മധൂ, നമുക്ക് പെട്ടെന്ന് ആശുപത്രിയിലേയ്ക്ക് മടങ്ങണം. “

“എന്ത് പറ്റി ?ധ്രുവൻ ആരെയാണ് വിളിച്ചത്. “

“അതൊക്കെ പറയാം, ഞാൻ എന്റെ പഴയൊരു സുഹൃത്തിനെയാണ് വിളിച്ചത്. അവൻ പോലീസിലാണ്. “

“അയാൾ അത് ഡിപ്പാർട്ട്മെന്റിൽ അറിയിക്കില്ലേ. “

“ഇല്ല ഒരിക്കലും അറിയിക്കില്ല. അവന്റെ അമ്മ ഇപ്പോൾ ജീവിച്ചിരിക്കുന്നത് എന്റെ അച്ഛന്റെ വൃക്ക കൊണ്ടാണ്. അവനെന്നെ ചതിക്കാൻ പറ്റില്ല. ആദ്യമായാണ് ഞാൻ അവനോടു ഒരു സഹായം ചോദിക്കുന്നത്. “

ഒരു ഓട്ടോയിൽ അവർ ആശുപത്രിയുടെ പുറകിൽ ചെന്നിറങ്ങി. മാധവന്റെ മുറി അവർ കണ്ടെത്തി. പോലീസ് റൂമിനു ചുറ്റുമുണ്ട്. ഡി വൈ എസ് പി റഷീദിനെ അവിടെ കണ്ടപ്പോൾ ധ്രുവൻ മധുവിനെയും കൂട്ടി അവിടെ നിന്നിറങ്ങി. 

“ഇനി എന്ത് ചെയ്യും ധ്രുവൻ. “

“മധുവിന് എന്റെ കൂടെ നിൽക്കാമോ? പേടിച്ചു എത്ര നാൾ നമ്മൾ ഒളിച്ചിരിക്കും. കളത്തിലിറങ്ങി കളിയ്ക്കേണ്ടി വരും. നീ കെവിന്റെ നമ്പറിൽ വിളിക്കു. “

“അപ്പോൾ നമ്മളുടെ ലൊക്കേഷൻ അവർ എളുപ്പത്തിൽ കണ്ടു പിടിയ്ക്കില്ലേ. “

“ഈ മഹാനഗരത്തിൽ അവർ നമ്മളെ എവിടെയൊക്കെ തിരയും. “

ധ്രുവൻ മധുവിന്റെ ഫോണിൽ നിന്നും കെവിനേ വിളിച്ചു. എന്തൊക്കെയോ സംസാരിച്ചു. ഒന്നും മധുവിന് മനസിലായില്ല. ഒരു കാര്യം മാത്രം വ്യക്തമായി. സൂരജിനെ ആശുപത്രിയിലേയ്ക്ക് പറഞ്ഞു വിട്ടു മാധവനെ സഹായിക്കാൻ കൂടെ നിർത്തുക. 

വൈകാതെ തന്നെ, പറഞ്ഞ പ്രകാരം സൂരജ് മാധവനൊപ്പവും കെവിൻ, ധ്രുവൻ്റേയും മധുവിൻ്റേയും ഒപ്പം എത്തി ചേർന്നു. 

“കെവിന് ദേഷ്യമുണ്ടാകും എന്നെ വീട്ടിൽ കാണാത്തതിൽ. ഞാൻ കാരണം മധുവിന് അപകടം എന്ന് കേട്ടപ്പോഴേ എനിക്ക് സങ്കടം തോന്നി. അവളെ കാണാനായി ഞാനവളുടെ മുറിയുടെ പുറത്തു കാത്ത് നിന്നു. അതുകൊണ്ടു മാത്രം എനിക്ക് മധുവിനെ രക്ഷിക്കാനായി. മാധവനെ അയാൾ കത്രിക കൊണ്ട് കുത്തി എന്നറിഞ്ഞു. കഴുത്തിലാണ് കുത്തു കൊണ്ടത്. ആര് പറഞ്ഞിട്ടാണ് ഡോക്ടർ അങ്ങനെ ചെയ്തതെന്ന് കണ്ടു പിടിക്കണം. ആ ദൗത്യം സൂരജിനെ ഏല്പിക്കാം. ഒരു പക്ഷെ രഹസ്യം പുറത്തു പറയാതിരിക്കാണായി അവർ ഡോക്ടറെയും കൊല്ലും. “

“നമ്മളെന്തു ചെയ്യും ധ്രുവൻ. “

“നമുക്ക് പോകാനായി രണ്ടു സ്ഥലങ്ങളായിരുന്നു ഉണ്ടായിരുന്നത്, എന്റെ ഔട്ട് ഹൗസും പിന്നെ കെവിന്റെ ബംഗ്ലാവും. പക്ഷെ അത് രണ്ടും ഇപ്പോൾ അവരുടെ നിരീക്ഷണത്തിലായിരിക്കും. മൂന്നാമതൊരിടം വേണം നമുക്ക് ഒളിച്ചിരിക്കാൻ. അവർ നമ്മളെ തേടിയല്ല, ഇനി നമ്മളവരെ തേടി പോകണം. അല്ലെങ്കിൽ നമ്മളെ അവർ ജീവിയ്ക്കാൻ സമ്മതിയ്ക്കില്ല. അവർ തുടങ്ങിയത് നമ്മൾ തീർക്കണം. പല്ലിന് പല്ല്, കണ്ണിന് കണ്ണ്. “

“ധ്രുവൻ അങ്ങനെയൊരു സ്ഥലം എനിക്കറിയാം, ടൗണിൽ തന്നെയാണ്. ഒരു ലൈൻ കെട്ടിടത്തിലെ അവസാന വീട്, ചെന്നവസാനിക്കുന്നത് ഒരു ശ്മാശാനത്തിന്റെ അടുത്താണ്. അങ്ങേയറ്റത്തെ വീടിനു ഡിമാൻഡ് കുറവാണ്. അവിടെ ഇപ്പോൾ ആരുമില്ല. അവിടെ ആകുമ്പോൾ കാര്യം എളുപ്പമാണ്. “

കെവിന്റെ പഴയ ഓമ്നി വാനിൻ്റെ മുൻസീറ്റിലേയ്ക്ക് കടന്നിരിക്കുമ്പോൾ ധ്രുവൻ അടുത്ത പദ്ധതികൾ പ്ലാൻ ചെയ്യുകയായിരുന്നു. 

നിഷ പിള്ള

(തുടരും… )

മരണത്തിന്റെ പര്യവസാനം -7

Post Views: 27
2
Nisha Pillai

5 Comments

  1. Nafs nafs on January 9, 2024 11:12 AM

    കട്ടക്കാത്തിരിപ്പ് ….👌👌👌

    Reply
    • NISHA PILLAI on January 11, 2024 8:01 PM

      THANK YOU DEAR

      Reply
  2. Athulya on January 6, 2024 10:47 AM

    Waiting for the next one…
    Ur imagination is extraordinary ❤

    Reply
    • Nisha Pillai on January 6, 2024 9:28 PM

      സ്നേഹം വായനയ്ക്ക്

      Reply
  3. Athulya on January 6, 2024 10:46 AM

    Waiting for the next one…😊
    Ur imagination is extraordinary ❤

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.