Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആൺപിറന്നോൾ
ഓർമ്മകൾ ജീവിതം

ആൺപിറന്നോൾ

By SHYNI CELIN THOMASJanuary 6, 2024Updated:January 11, 20246 Comments3 Mins Read127 Views
Bookmark Now
Please login to bookmark Close

No account yet? Register

നാലുപേരമക്കളായിരുന്നു അമ്മാമ്മക്ക്. മൂന്നാണും ഒരു പെണ്ണും. മൂന്നാമതായാണ് പെൺകുട്ടി രംഗത്ത് വരുന്നത്. “മൂന്നാം കാൽ പെണ്ണായാൽ മുക്കിലൊക്കെ പൊന്ന്” എന്നൊക്കെ പഴമക്കാർ വേണ്ടാതീനം പാടിനടക്കുന്ന നാട്ടിൽ ജനിക്കാൻ ഭാഗ്യം കിട്ടി എന്നതൊഴിച്ചാൽ പിന്നെയെല്ലാം സ്വാഹ!

മക്കൾ നാലുപേരുടെയും വർണ്ണവല്ലരി അസാധാരണമായിരുന്നു. മൂത്തചേട്ടൻ മാത്രം നിറത്തിൽ മുന്തിനിന്നു. പിന്നെയെല്ലാം ഘട്ടം ഘട്ടമായി കുറച്ചു മങ്ങിയും, മങ്ങിയും, വളരെ മങ്ങിയും പുറത്തു വന്നു.കൂട്ടത്തിൽ പെൺകുട്ടിയുടെ മങ്ങലായിരുന്നു കൂടുതൽ വിവാദമായത്.പെൺകുട്ടിയുടെ നിറം ഇരുണ്ടു പോയതിനെ ചൊല്ലി അപ്പന്റമ്മയും അമ്മേടെമ്മയും തമ്മിൽ പരോക്ഷമായി ഇടയ്ക്കിടെ വാഗ്വാദങ്ങൾ പതിവായിരുന്നു. തൃശ്ശൂരിലെ നസ്രാണി കുടുംബങ്ങളിൽ പെൺകുട്ടികൾ കാണാൻ വലിയ ചന്തമില്ലേലും കടലാസ് പോലെ വെളുത്തിരുന്നാൽ മാത്രേ അക്കാലത്തു കല്യാണകമ്പോളത്തിൽ ചെലവായി പോകുമായിരുന്നുള്ളു.  (ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് എന്റെയൊരു ഇത്.)

അവിടങ്ങളിൽ പെൺവീട്ടുകാരാണ് പ്രസവവും തുടർന്നുള്ള ശുശ്രൂഷയും നടത്തി പോന്നിരുന്നത്. പതിവിനു വിപരീതമായി  പെൺകുട്ടിയെ പ്രസവിച്ചത് അമ്മ വീട്ടിൽ ആയിരുന്നില്ല. ഗുരുവായൂരിൽ അന്നുണ്ടായിരുന്ന പാർവ്വതി ഡോക്ടർ കുഞ്ഞിനെ പുറത്തെടുത്ത ശേഷം നാലാമതൊരു പ്രസവത്തിന് അങ്കം കുറിക്കേണ്ട എന്ന കർശന നിർദ്ദേശവുമായി അമ്മയെ വീട്ടിലേക്ക് അയച്ചു. അമ്മയും കുഞ്ഞും വന്നു കയറിയത് അപ്പന്റെ വീട്ടിലേക്കായിരുന്നു. അവിടെ ആണേൽ അപ്പന്റെ അമ്മ മാത്രമേ മുതിർന്ന ആളായി ഉണ്ടായിരുന്നുള്ളൂ. പിന്നെ കൂടെ  രണ്ട് പീക്കിരി ചെക്കന്മാരും. കുടുംബം കൂട്ടിക്കെട്ടി കൊണ്ടുപോകാൻ ചാവക്കാട് കൂട്ടുങ്ങൽ അങ്ങാടിയിൽ പോയി ചരക്ക് തലയിലേറ്റി എടുത്തോണ്ട് വന്ന് അമ്മാമ്മ തന്നെ മണ്ണ് കുഴച്ചു ഇഷ്ടികയുണ്ടാക്കി പണിത വീടിന്റെ കോലായിൽ അമ്മാമ്മ തന്നെ നടത്തിയിരുന്ന പലചരക്കു കച്ചോടമായിരുന്നു അവർക്കഞ്ചുപേർക്കും അന്നം തന്നിരുന്നത്. പത്തൊൻപതര വയസ്സുള്ള അമ്മാമ്മയെയും ഒന്നര വയസ്സുള്ള പെൺകുട്ടിയുടെ അപ്പനെയും ഒറ്റക്കാക്കി തഞ്ചാവൂരിലേക്ക് പണിക്കു പോയ അപ്പാപ്പൻ മഹോദരം എന്ന് അന്നറിയപ്പെട്ടിരുന്ന രോഗത്തിന് ഇരയായി ശവപ്പെട്ടിയിലാണ് അവസാനമായി നാട്ടിൽ വന്നത്.

അന്നുമുതൽ ഇരുണ്ട് മെലിഞ്ഞ ആ ചെറുപ്പക്കാരിയായ അമ്മാമ്മ തന്റെ മകനെ വളർത്താനായി പറമ്പ് കിളക്കുക, ഞാറ് നടുക,കൊയ്യുക, ചുമടെടുക്കുക ഇത്യാദികളാൽ 17 വയസ്സ് വരെ മകനെ വളർത്തുകയും പതിനേഴാം വയസ്സിൽ മകൻ ബോംബെയിലേക്ക് നാടുവിട്ടതിനുശേഷം വീടിന്റെ കോലായിൽ കച്ചവടം തുടങ്ങുകയും ചെയ്തു. ആ വീട്ടിലേക്കാണ് പെൺകുട്ടിയും പെൺകുട്ടിയെ പ്രസവിച്ച അമ്മയും വന്നു കയറിയത്. പ്രസവിച്ചത് പെൺകുട്ടിയെയാണെന്ന് അറിഞ്ഞപ്പോഴേ തിടുക്കത്തിൽ വന്ന് മുഖമൊന്ന്കണ്ടു അപ്പൻ ബോംബെയിലേക്ക് തന്നെ നാടുവിട്ടിരുന്നു.

മൂത്ത രണ്ട് ആൺകുട്ടികൾക്കുശേഷം മൂന്നാമതും ആൺകുട്ടി തന്നെ ജനിക്കണം എന്നതായിരുന്നു അപ്പന്റെ ആഗ്രഹം. ആ ആഗ്രഹത്തിനെതിരെ പെൺകുട്ടി തലയുയർത്തി കൊടിപിടിച്ച് വന്നതിനാലാകണം  പാട്രിയാർക് അപ്പൻ നാടുവിട്ടത്. മൂന്നാം കാൽ പെണ്ണായി വീടിന്റെ മുക്കിലൊക്കെ പൊന്നു വിളയിക്കാൻ ഒരുമ്പെട്ടു വന്ന പെൺകുട്ടിക്ക് വേണ്ടത്ര നവജാത ശിശു സംരക്ഷണം നൽകാൻ അപ്പന്റെ അമ്മയ്ക്ക് കഴിഞ്ഞില്ല. കുട്ടിയെ മഞ്ഞൾ തേച്ച്, വെന്ത വെളിച്ചെണ്ണയിൽ കുളിപ്പിക്കുക, മൂക്കുഴിയുക, തലയുഴിയുക,കാൽ ഉഴിയുക തുടങ്ങിയ സൗന്ദര്യ വർദ്ധന  പ്രഹസനങ്ങൾക്ക് അമ്മാമ്മ പ്രാപ്തയായിരുന്നില്ല. സമയവും ഉണ്ടായിരുന്നില്ല.അതുകൊണ്ട് തന്നെയാണ് അമ്മയുടെ അമ്മ ഇടയ്ക്കിടെ അപ്പന്റെ അമ്മയുടെ നെഞ്ചിൽ വാക്കുകൊണ്ട് കുത്തി  മുറിവേൽപ്പിച്ചു കൊണ്ടിരുന്നത്. പെൺകുട്ടി നിറം കുറഞ്ഞുപോയിയെന്നത് അമ്മേടെ അമ്മയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കാരണം, അമ്മയുടെ അമ്മ വെളുത്ത  സുന്ദരിയായിരുന്നു. കുട്ടിയുടെ  കല്യാണം കഴിയുന്നവരെ അമ്മയുടെ അമ്മ ഇത് മുറജപം പോലെ ചൊല്ലി കൊണ്ടിരുന്നു. ബോധവും ബോധ്യവും ഇല്ലാത്ത  ചെറുപ്രായത്തിൽ ഇതിനെ ചൊല്ലി കുട്ടി അപ്പന്റെ അമ്മയോട് പരിഭവിച്ചിരുന്നു. പരാതി പറഞ്ഞിരുന്നു. അപ്പോഴൊക്കെയും അമ്മാമ്മ കുട്ടിയെ നോക്കി ചിരിച്ചു.കുട്ടിക്ക് നാലു വയസ്സ് ആയപ്പോഴാണ്  അപ്പൻ നാട്ടിലെത്തിയത്. അറ്റത്ത് കൊളുത്തു തൂക്കി മീൻ പിടിക്കാൻ പാകത്തിൽ അപ്പോഴേക്കും കുട്ടിയുടെ നാവ് വളർന്നിരുന്നു. 18 വയസ്സ് വരെ അമ്മാമ്മയുടെ മടിയിൽ കിടന്ന് പഴങ്കഥകൾ കേട്ട് രസിച്ച കുട്ടിയൊരു വാചകടിക്കാരിയും  വായനക്കാരിയുമായി മാറി.

നിറം കുറഞ്ഞു പോയതിനെ പ്രതി അപ്പന്റെ മുഖത്ത് ഒരു വ്യാകുലതയും കുട്ടി കണ്ടിട്ടില്ലായിരുന്നു. ഒരുപക്ഷേ,  അപ്പനും അപ്പന്റെ അമ്മക്കും സ്വന്തം നിറത്തെക്കുറിച്ച് ബോധ്യമുള്ളതിനാൽ ആകണം അവർ വ്യാകുലപ്പെടാതിരുന്നത്. പത്തൊൻപതര വയസ്സിൽ വിധവയായി ഒന്നരവയസ്സുള്ള മകനെയും ഒക്കത്തേറ്റി ഞാറു നട്ടും, കറ്റ കൊയ്തും ജീവിച്ച അമ്മാമ്മക്ക് നിറമല്ലായിരുന്നു പ്രശ്നം… നിലനിൽപ്പായിരുന്നു.  വളർന്നു വരുംതോറും കുട്ടിയുടെ  തൊലിക്ക് നിറം മങ്ങി വരുന്നു എന്ന് ബോധ്യം ഉണ്ടായപ്പോൾ അമ്മ ഫെയർ ആൻഡ് ലൗലി പോലെയുള്ള കണ്ണിൽ കണ്ട ക്രീമുകൾ എല്ലാം വീട്ടിൽ എത്തിച്ചു തുടങ്ങി. അത് നേരാവണ്ണം മുഖത്ത് തേക്കാത്തതിന് എല്ലാ ദിവസവും കുട്ടി പഴി കേട്ടു. ഒപ്പം നിറമില്ലാത്തതിന്  അമ്മാമ്മയും.

ഒരു പാട്രിയാർക്കൽ കൂട്ടുകുടുംബത്തിലെ അന്തരീക്ഷത്തിൽ പലപ്പോഴും തെന്നി പോയ കാൽ നിലത്തുറപ്പിക്കാൻ, വീറോടെ.. കട്ടയ്ക്ക്… ഒറ്റയ്ക്ക്… യുദ്ധം ചെയ്ത അമ്മാമ്മയ്ക്ക് ഉള്ളതാണ് കൊച്ചുമോളുടെ മനസ്സിൽ വിരിയുന്ന ഓർമ്മ പൂത്തിരികൾ. കല്യാണ കമ്പോളത്തിലെ വർണ്ണവെറിയിൽ ചെറുമകൾ പിന്തള്ളപ്പെടുന്നു എന്ന ബോധ്യം ഉണ്ടായപ്പോളെല്ലാം  അമ്മാമ്മ ഒറ്റ വാക്കുകൊണ്ട് അവളെ സമാധാനിപ്പിച്ചു… “നിറമിത്തിരി കുറഞ്ഞാലും കണ്ണും മൂക്കും പല്ലും ചുണ്ടും ബാക്കിയെല്ലാം… ദൈവം തമ്പുരാൻ യഥാസ്ഥാനത്ത് കൃത്യമായി  വെച്ച് തന്നിട്ടില്ലേ മോളെ… ഇതൊന്നുമില്ലാത്തോര് ആരോട് പരാതി പറയും? “

സമൂഹത്തിലെ സമവാക്യങ്ങളോട് സമരസപ്പെടാനാവാതെ ആടിയുലഞ്ഞപ്പോഴെല്ലാം നിലത്തുറപ്പിച്ചു നിർത്തിയത് അമ്മാമ്മയെന്ന നങ്കൂരമായിരുന്നു… അവരുടെ മൂർച്ചയുള്ള വാക്കുകളായിരുന്നു…. അവർ പറഞ്ഞു തന്ന അവരുടെ തന്നെ കഥകൾ ആയിരുന്നു… അവരുടെ ജീവിതമായിരുന്നു…

🖋️അമ്മാമ്മയുടെ കൊച്ചുമോൾ

Post Views: 19
4
SHYNI CELIN THOMAS

ഞാൻ... മഴയെയും പുസ്തകങ്ങളെയും പൂക്കളെയും പ്രണയിക്കുന്ന ഒരു സ്വപ്നാടക. കഥകളുണ്ട് കയ്യിൽ... പക്ഷെ, എഴുതാൻ വയ്യ... കൈ വിറക്കും... കരള് കലങ്ങും... എന്തെന്നാൽ,... എന്റെ കഥകളെന്റെ നേർ ജീവിതമാകയാൽ... അദ്ധ്യാപികയായി അന്നം തേടുന്നു. ആത്മനാ..., അവസാനം വരെ വിദ്യാർഥി.

6 Comments

  1. ഷീന ബേബി on January 23, 2024 11:28 AM

    കഥ അസ്സലായിട്ടുണ്ട്. കറുപ്പില്ലെങ്കിൽ വെളുപ്പിനെന്തു പ്രസക്തി?? വാനം കറുത്തപുതപ്പു വിരിയ്ക്കുമ്പോഴേ ചന്ദ്രനും, താരങ്ങളും അണിനിരക്കുള്ളു… സൂര്യന് പുറത്തുവരണമെങ്കിലും ഇരുട്ടിന്റെ മറ നീക്കിയൊതുക്കേണ്ടേ? ഭൂമിക്കു കുളിരണമെങ്കിൽ മാനം കറുക്കണം കരിമേഘങ്ങൾ മഴയായ് പെയ്യണം. കറുപ്പിനഴകാണ്.. ഏഴഴക്!!

    Reply
  2. Seenanavaz on January 7, 2024 4:24 PM

    ആഹാ…. ആൺ പിറന്നോൾ… 👏👏👍

    Reply
  3. Divya Sreekumar on January 7, 2024 12:36 PM

    അസ്സല്‍ എഴുത്ത് 🥰🥰

    Reply
    • Jasna Basheer on January 7, 2024 1:51 PM

      നന്നായിട്ടുണ്ട് ❤️

      Reply
  4. Sunandha Mahesh on January 7, 2024 10:33 AM

    നന്നായിട്ട് എഴുതി.. 👍

    Reply
  5. Shreeja R on January 7, 2024 9:03 AM

    👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.