Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നൂറ്റിയൊന്നിൽ ഒരുവൾ
കഥ ചരിത്രം / പൗരാണികശാസ്ത്രം ജീവിതം പുസ്‌തകം ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

നൂറ്റിയൊന്നിൽ ഒരുവൾ

By Jayan keezhperoorJanuary 6, 20246 Comments7 Mins Read79 Views
Bookmark Now
Please login to bookmark Close

No account yet? Register

   ഹസ്തിനപുരി  ഉത്സവലഹരിയിലാണ് ധൃതരാഷ്ട്രരുടെ മക്കൾ  നൂറ്റിഒന്ന് പേരും പാണ്ഡുവിന്റെ മക്കൾ അഞ്ചുപേരും ആകെ ഒരു ആഘോഷം തന്നേയാണ്. കൊട്ടാരവും പരിസരവും കൊടിതോരണങ്ങൾ തൂക്കി അലങ്കരിച്ചിരുന്നു.

അത് ഒരു നവരാത്രി ഉത്സവകാലമായിരുന്നു, കുട്ടികൾ കളിയും ചിരിയുമായി കൊട്ടാരമുറ്റത്ത് ഓടിനടന്നു. ദുര്യോധനനും യുധിഷ്ഠിരനും മരച്ചുവട്ടിൽ തറയിൽ കയറിനിന്നിട്ട്  “ഭീമ നീയാണെന്റെ സേനാധിപൻ, വരൂ നമുക്ക് യുദ്ധത്തിന് പോകാം” ചെത്തിമിനുക്കി ഉടവാൾ പോലെ ആക്കിയ മരക്കഷ്ണം എടുത്തുകൊണ്ട് ദുരിയോധനൻ പറഞ്ഞു. ഇത് കേട്ട് ഭീമൻ ഒന്ന് ചിരിച്ചിട്ട് “ഞാനില്ല, എനിക്ക് വിശക്കുന്നു, ഞാൻ എന്തെങ്കിലും കഴിച്ചിട്ടുവരാം”. തീറ്റ കൊതിയനായ ഭീമനെ നോക്കി ബാക്കിയുള്ളവർ ചിരിച്ചു. മണ്ണിൽ നിന്ന് എഴുനേറ്റ് മൂട്ടിലെ പൊടിയും തട്ടി തെറിപ്പിച്ചിട്ട് ഭീമൻ ഊട്ടുപുരയിലേക്ക് നടന്നു. ഇത് കണ്ട കൗരവറിലെ ഏകപെൺതരി, നൂറങ്ങിളമാർക്ക് ഒറ്റ പെങ്ങളായ കുഞ്ഞനുജത്തി, പഞ്ചപാണ്ഡവരുടെയും ഏക അനിയത്തി ദുശ്ശള എഴുനേറ്റ് നിന്ന് പറഞ്ഞു
 “ചേട്ടനൊപ്പം ഞാൻ വരാം”
ദുര്യോധനനൻ അവളെ ഒന്ന് തുറിച്ചു നോക്കി.
“ആൺകുട്ടികൾക്കിടയിൽ നിനക്കെന്താ കാര്യം? ഹും പോ പോയി പെൺകുട്ടികൾക്കൊപ്പം കളിയ്ക്ക്”
നൂറ്റവരിൽ മൂത്തവൻ എന്ന അധികാരവും അഹങ്കാരവും കൊണ്ട് ദുര്യോധനൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ദുര്യോധനന്റെ ആക്രോശം കേട്ടതും ദുശ്ശള ഒന്ന് ഞെട്ടി ആ കുഞ്ഞി കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി ചുറ്റും നിന്നവരെല്ലാം അവളെ നോക്കി കളിയാക്കി ചിരിച്ചു. സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞ ദുശ്ശള ദൂരെമാറി മറച്ചുവട്ടിലായ് നിന്നു, അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പെട്ടന്ന് പിന്നിൽ നിന്നും ഒരു വിളികേട്ടു
“അനിയത്തി”
ദുശ്ശള തിരിഞ്ഞു നോക്കി അത് പാർത്ഥനായിരുന്നു
“ഞാൻകൂടെ കളിച്ചാൽമതിയോ”
പാർത്ഥൻ ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു, ദുശ്ശള കണ്ണുകൾ തുടച്ചുകൊണ്ട് ഒന്ന് ചിരിച്ചു.

പിന്നീട് എപ്പോഴും അവൾക്കൊപ്പം അർജ്ജുനൻ ഉണ്ടായിരുന്നു കൂടെപിറന്ന നൂറുപേര് ഉണ്ടായിട്ടും ചെറിയച്ഛന്റെ മകനായിരുന്നു അവൾക്ക് എന്നും കൂട്ട്. അർജ്ജുനനും കൂടുതൽ ഇഷ്ടം ദുശ്ശളക്കൊപ്പം കളിയ്ക്കുന്നതായിരുന്നു.

വർഷങ്ങൾ പലതും കടന്നു പോയി എല്ലാവരും  കൃപാചാര്യന്റെ ശിക്ഷണത്തിൽ പഠനം പൂർത്തിയായി. വളർച്ചയ്ക്കും അറിവിനുമൊപ്പം ദുര്യോധനനന്റെ അഹങ്കാരവും കൂടി വന്നു.

കുട്ടി കാലമുതലെ അമ്മാവനായ ശകുനിയുടെ ഉപദേശമായിരുന്നു പാണ്ഡവരോട് സ്നേഹം നടിയ്ക്കുക എന്നത്, എന്നാൽ കൗരവർക്ക് ഇനി അതിന്റെ ആവശ്യമില്ല എന്ന് ദുര്യോധനനെ മാതുലൻ ഉപദേശിച്ചു. പണ്ട് മുതലേ ദുശ്ശളയ്ക്ക് പാർഥനോടുള്ള അടുപ്പവും സ്നേഹവും ദുര്യോധനനെ അസ്വസ്ഥനാക്കിയിരുന്നു. ഏകസഹോദരിയ്ക്ക് തങ്ങളേക്കാൾ ഇഷ്ടം ചെറിയച്ഛന്റെ മകനായ അർജ്ജുനനോടാണ് എന്നത് കൗരവർക്ക് ഒരു അപമാനം പോലെ ആയിരുന്നു. അതിന്റെ പേരിൽ ദുര്യോധനൻ പലതവണ ദുശ്ശളയെ ഉപദേശിക്കാൻ ശ്രെമിച്ചിരുന്നു, എന്നാൽ അവൾ അതൊന്നും വകവച്ചിരുന്നില്ല.

ശകുനിയുമായി ചേർന്ന് പാണ്ഡവരെ ഒഴിവാക്കാൻ ദുര്യോധനൻ തന്ത്രങ്ങൾ നെയ്തതിന്റെ ഭലമായി കൊട്ടാരത്തിൽ നടന്ന ചൂത് കളിയിൽ പാണ്ഡവർ പരാജയപെട്ടു രാജ്യവും അധികാരവും നഷ്‌ടമായ പാണ്ഡവർക്ക് പന്ത്രണ്ട് കൊല്ലത്തെ വനവാസവും ഒരുകൊല്ലം അജ്ഞാതവാസവും കല്പിച്ചുകിട്ടി.

 ഹസ്തിനപുരിയിൽ ആക്രോശവും അട്ടഹാസവും ഉച്ചത്തിൽ കേട്ടുതുടങ്ങി, ചൂതുകളിയിൽ എല്ലാം നഷ്‌ടമായ പാണ്ഡവർ വനവാസത്തിനിറങ്ങുകയാണ്, കൊട്ടാരത്തിന്റെ ഉള്ളറയിൽ എവിടേയോ തന്റെ തേങ്ങലിനെ ആരും കാണാതെ ഒളിപ്പിച്ചുകൊണ്ട് ദുശ്ശള ഇരുന്നു. സഹോദരപത്നിയായ ദ്രൗപതിയ്ക്ക് തന്റെ മൂത്ത സഹോദരനിൽ നിന്ന്  ഉണ്ടായ  അപമാനവും പാണ്ഡവരുടെ വനവാസവും അവളുടെ ദുഃഖത്തിന് കാരണമായിരുന്നു.

കൊട്ടാര കവാടത്തിൽ എത്തിയ പാണ്ഡവരിൽ മൂന്നാമനായ അർജ്ജുനൻ ഒന്ന് തിരിഞ്ഞു നോക്കി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ സഹോദരി ദുശ്ശള, മറ്റാരും കാണാതെ തന്റെ സങ്കടം കടിച്ചമർത്തി ഗോപുരവാതിലിൽ നിൽക്കുന്നത് കണ്ട അർജ്ജുനന്റെ കണ്ണുകൾ നിറഞ്ഞു. നടന്നകന്നുപോകുന്ന തന്റെ സഹോദരങ്ങളെ കണ്ട് നിസ്സഹായയായി നോക്കിനിൽക്കാനെ അവൾക്ക് ആകുമായിരുന്നുള്ളു. മാതുലനായ ശകുനിയുടെ സഹായത്തോടെ കള്ളച്ചൂതിൽ ദുര്യോധനൻ പാണ്ഡവരെ ചതിച്ച് രാജ്യവും അതികാരങ്ങളും സ്വന്തമാക്കി നാണം കെടുത്തിയാണ് നാടുകടത്തിയത്. പഞ്ചപാണ്ഡവർ കൊട്ടാരത്തിന്റെ പടിയിറങ്ങുമ്പോൾ ദുര്യോധനൻ ദുശ്ശളെയെ നോക്കി ഒന്ന് ചിരിച്ചു.
സഹോദരങ്ങൾ നൂറ്റിയഞ്ച്‌പേരുണ്ടെങ്കിലും ദുശ്ശളയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു അർജ്ജുനൻ, പാർത്ഥന് ദ്രൗപതിയേക്കാൾ ഇഷ്ടം തന്റെ അനുജത്തി ദുശ്ശളയോടുമായിരുന്നു.

 വനവാസം തുടങ്ങി വർഷങ്ങൾ പലതും കടന്നുപോയി. ഇതിനിടയിൽ സിന്ധുരാജ്യത്തെ രാജാവായ ജയദ്രഥൻ ദുശ്ശളയെ വിവാഹവും ചെയ്തു, അത് ദുര്യോധനന്റെ തീരുമാനപ്രകാരമായിരുന്നു. വർഷങ്ങൾ പിന്നയും കടന്നുപോയി  അർജ്ജുനനെ കാണണം എന്ന മോഹം ദുശ്ശളയ്ക്ക് കൂടി കൂടി വന്നു. ഒരിയ്ക്കൽ ദുശ്ശള കൊട്ടാരത്തിൽ നിന്നും ദ്വാരകയിൽ ശ്രീകൃഷ്ണന്റെ അടുത്തെത്തി. ദുശ്ശള “കൃഷ്ണാ അങ്ങെന്റെ ജേഷ്ഠ തുല്യനാണ്, ഒരിയ്ക്കലെങ്കിലും അങ്ങ് എന്നെ സഹോദരിയായി കണ്ടിട്ടുണ്ടെങ്കിൽ അവിടന്ന് എനിക്ക് പറഞ്ഞു തരണം പാണ്ഡവരിപ്പോ എവിടെയാണെന്ന്”.
കൃഷ്ണൻ തന്റെ മടിയിലിരുന്ന ഗദ താഴെ വച്ച് സ്വതസിദ്ധമായ രീതിയിൽ ഒന്ന് മന്ദഹസിച്ചിട്ട്  പറഞ്ഞു,  “പുത്രി നിനക്ക് അർജ്ജുനനോടുള്ള സഹോദരസ്നേഹം എനിക്കറിയുന്നതാണ്, പാർത്ഥനും തെല്ല് കുറവല്ലതാനും. പാണ്ഡവരെല്ലാം തന്നെ സരസ്വതി തീരത്തെ കാമ്യകവനത്തിലാണുള്ളത് ” വർഷങ്ങളായി താൻ അറിയാൻ കൊതിച്ചിരുന്ന വാക്കുകൾ കൃഷ്ണനിൽനിന്നും കേട്ടതും ദുശ്ശള സന്തോഷത്താൽ മതിമറന്നു. ദുശ്ശള  മധുരയിൽനിന്നും നേരെ കാമ്യകവനത്തിലേയ്ക്ക് യാത്രയായി.

വനവാസികൾക്കൊപ്പം ജീവിക്കുന്ന തന്റെ ജേഷ്ഠസഹോദരൻ അർജ്ജുനനെ കണ്ടതും ദുശ്ശള  പൊട്ടിക്കരഞ്ഞുകൊണ്ട്‌ അർജ്ജുനന്റെ കാലിൽ വീണു, ദുര്യോധനൻ ചെയ്തതിന് തന്നെ ഓർത്ത് ക്ഷമിക്കണമെന്ന് അഭ്യർത്ഥിച്ച ദുശ്ശള തന്റെ വിവാഹം ജയദ്രഥനുമായി കഴിഞ്ഞതും തനിക്ക് ഒരു ആൺകുട്ടിയുള്ളവിവരവും അർജ്ജുനനെ ധരിപ്പിച്ചു. താൻ ഒരു മാതുലനായ വിവരം അറിഞ്ഞ അർജ്ജുനൻ വളരെയധികം സന്തോഷിച്ചു, എന്നാൽ തന്റെ അനന്തിരവനെ കാണാൻ കഴിയാത്തതിൽ തെല്ല് പരിഭവവും അർജ്ജുനൻ ദുശ്ശളയെ അറിയിച്ചു.

തങ്ങളുടെ സഹോദരി ദീർഘസുമംഗലിയായിരിക്കാൻ അനുഗ്രഹം നൽകി പാണ്ഡവർ ദുശ്ശളയെ യാത്രയാക്കി, എന്നാൽ ഭീമസേനന് അത് അത്രയ്ക്ക് ബോധിച്ചിരുന്നില്ല. ഇതെല്ലം ദുര്യോധനന്റെ ചതിയാണെന്ന് തന്നെ ഭീമൻ വിശ്വസിച്ചു.

വർഷങ്ങൾ പിന്നെയും കടന്നുപോയി, ഒരിക്കൽ സരസ്വതി നദിക്കരയിൽ വച്ച് ദ്രൗപതിയെ  ജയദ്രഥൻ ആക്രമിയ്ക്കുകയും ബന്തിയ്ക്കുകയും ചെയ്തു, ഇതറിഞ്ഞ പാണ്ഡവർ സിന്ധുരാജ്യത്തേയ്ക്ക് കുതിച്ചു. ജയദ്രഥനെ യുദ്ധത്തിൽ പരാജയപ്പെടുത്തിയ ഭീമൻ ജയദ്രഥനെ വധിയ്ക്കാൻ ഒരുങ്ങി. എന്നാൽ അർജ്ജുനന്റെ മുന്നിൽ ദുശ്ശള കരഞ്ഞപേക്ഷിച്ചു, തന്റെ പതി ചെയ്തത് പൊറുക്കാനാകാത്തതെറ്റാണ് എങ്കിലും മാപ്പ് നൽകണമെന്നും തന്നെ വിധവയാക്കരുത് എന്നും അവൾ തന്റെ പ്രിയ സഹോദരനുമുന്നിൽ കേണു. സഹോദരിയോടുള്ള അടങ്ങാത്ത വാത്സല്യം ഒരുവശത്തും തന്റെ പ്രിയ പത്നിയോടുള്ള അടങ്ങാത്ത സ്നേഹം മറുവശത്തുമായപ്പോൾ അർജ്ജുനൻ ആശയക്കുഴപ്പത്തിലായി എങ്കിലും ഭീമനെ അർജ്ജുനൻ തടഞ്ഞു, ദുശ്ശള തങ്ങളുടെ സഹോദരിയാണെന്നും അവളെ വിധവയാക്കാൻ പാടില്ലെന്നും ധർമ്മപുത്രർ വഴി അർജ്ജുനൻ ഭീമനെ അറിയിച്ചു. എന്നിട്ടും അരിശം തീരാത്ത ഭീമൻ ജയദ്രഥന്റെ തല മുണ്ഡനം ചെയ്ത്  വിട്ടയച്ചിരുന്നു. തന്റെ സഹോദരിയോടുള്ള സ്നേഹം പലപ്പോഴും അർജ്ജുനനെ നിസ്സംഗനാക്കിയിരുന്നു.

ദുശ്ശളയുടെ മനഃസമാധാനം പൂർണ്ണമായും ഇല്ലാതായിരുന്നു, ഒരുവശത്ത് തന്റെ മൂത്തജേഷ്ഠൻ ദുശ്ശാസനൻ ദ്രൗപതിയോട് പണ്ട് ചെയ്‌തുകൂടിയ കൊള്ളരുതായ്മകൾ മറുവശത്ത് തന്റെ പതി ഇപ്പോൾ ചെയ്ത്കൂട്ടിയത്, ഒറ്റക്കിരുന്നു കരയാൻ മാത്രമേ അവൾക്കായിരുന്നുള്ളു. ജയദ്രഥൻ തന്റെ മുണ്ഡനം ചെയ്ത തലതടവിക്കൊണ്ട് അന്തഃപുരത്തിലേയ്ക്ക് കടന്നു വന്നു. പട്ടുമെത്തയിൽ കിടന്നുറങ്ങുന്ന സുരഥനെ കൈയ്യിലെടുത്തിട്ട് ദുശ്ശളയെ ഒന്ന് നോക്കി. സങ്കടവും ദേഷ്യവും സഹിക്കാനാവാതെ ദുശ്ശള ഒരു മൂലയിലേയ്ക്ക്  മാറിനിന്നു. വാക്കുകൾ കണ്ട് മായാലോകം തീർക്കാൻ കഴിവുള്ള ജയദ്രഥൻ
“ദുശ്ശാസനൻ ആണ്  എന്നെ കൊണ്ട് ഇത് ചെയ്യിപ്പിച്ചത്… ഞാൻ ഒരിയ്ക്കലും നിന്നെ അല്ലാതെ മറ്റൊരാളെ പറ്റി ചിന്തിച്ചിട്ടില്ല. നമ്മുടെ പുത്രനാണ് സത്യം” അയാളുടെ ഏറ്റുപറച്ചിൽ കേട്ട ദുശ്ശള ഒന്ന് അയഞ്ഞു.
എന്നാൽ തനിക്കേറ്റ അപമാനം സ്വന്തം രാജ്യത്തിനേറ്റതാണെന്ന മനോഭാവം ജയദ്രഥനെ അലട്ടി.
ശകുനിയുടെ ഉപദേശപ്രകാരം ജയദ്രഥൻ പരമശിവനെ തപസുചെയ്യാൻ തീരുമാനിച്ചു. വനവാസം കഴിഞ്ഞ് പാണ്ഡവർ തിരിച്ചെത്തുമ്പോൾ  അവരെ നേരിടണമെങ്കിൽ കൗരവ പക്ഷത്ത് കർണ്ണൻ മാത്രം മതിയാകില്ല എന്ന കണ്ടെത്തലായിരുന്നു ശകുനി ജയദ്രഥനെ തപസ്സ് ചെയ്യാൻ ഉപദേശിക്കാൻ കാരണം.
ദ്രൗപതി കുത്തുവാക്കുകൾ കൊണ്ട് അർജ്ജുനനെമൂടി, അടങ്ങാത്ത സഹോദരി സ്നേഹം ദ്രൗപതിയ്ക്ക്മുന്നിൽ അർജ്ജുനന്റെ ധൈര്യത്തെപ്പോലും ചോദ്യം ചെയ്തു.
പന്ത്രണ്ടുവർഷത്തെ വനവാസം കഴിഞ്ഞ് വിരാടരാജ്യത്ത് അജ്ഞാതവാസത്തിൽ കഴിയുന്ന കാലത്താണ് ഭീമൻ പത്നി സ്നേഹത്താൽ തന്റെ ആരാധകനായിട്ടുള്ള കീചകനെ വധിയ്ക്കുന്നത്. ദുര്യോധനനും പടയാളികളും ലോകംമുഴുവനും പാണ്ഡവരെ അന്വേഷിച്ച് നടക്കുകയായിരുന്നു. എന്നാൽ ജയദ്രഥൻ തപസ്സ് ചെയ്ത് വരം നേടിയ വിവരം അറിയിക്കാനായി ദുശ്ശള ആരും അറിയാതെ  വിരാടരാജ്യത്തെത്തി. ധർമ്മപുത്രരെ  കണ്ട് കാര്യങ്ങൾ അറിയിച്ചശേഷം തന്റെ പ്രിയ സഹോദരനെ ദ്രൗപതിയോട് അന്വേഷിച്ചു. ശിഖണ്ഡിയായി ജീവിക്കുന്ന അർജ്ജുനനെ കണ്ട ദുശ്ശള പൊട്ടി പൊട്ടി ചിരിച്ചു. “ജേഷ്ഠനിനി എന്നും ഇങ്ങനെ നടന്നാൽ മതി, എനിക്ക് ഒരു ചേച്ചിയില്ലാത്ത സങ്കടം അങ്ങനെ മാറുമല്ലോ”ദുശ്ശള കളിയാക്കി. തന്റെ കുഞ്ഞിപ്പെങ്ങൾ ചിരിച്ചുകൊണ്ട് കളിയാക്കുന്നത് കണ്ട് അർജ്ജുനൻ ഒരുപാട് സന്തോഷിച്ചു. ദുശ്ശള തിരികെ പോകാൻ നേരം
“സുരഥൻ അസ്ത്രവിദ്യകൾ അഭ്യസിക്കുകയാണ്, ജേഷ്ഠനെ പോലെ തന്നെ അവനും അതിൽ കേമനാണ്”. അർജ്ജുനന്റെ കണ്ണുകൾ നിറഞ്ഞു
“ഇങ്ങനെയൊന്നും നടന്നില്ലായിരുന്നു എങ്കിൽ ഞാൻ അഭ്യസിപ്പിയ്ക്കേണ്ടവനാണ്” ഒരുനെടുവീർപ്പോടെ അർജ്ജുനൻ പറഞ്ഞു. യാത്രപറഞ്ഞ് ദുശ്ശള കൊട്ടാരത്തിലേക്ക് മടങ്ങി.
മഹാഭാരത യുദ്ധത്തിനുള്ള കാത്തിരിപ്പായിരുന്നു പിന്നെയുള്ള ഓരോദിവസവും. ഒടുവിൽ അജ്ഞാത വാസവും പൂർത്തിയാക്കി പാണ്ഡവർ ഹസ്ത്തിനപുരിയിലേയ്ക്ക് തിരിച്ചു.  രാജ്യവും അധികാരവും തിരിച്ച് പാണ്ഡവർക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീകൃഷ്ണൻ ദുര്യോധനനെ സമീപിച്ചു എന്നാൽ കൃഷ്ണന്റെ വാക്കുക്കൾ കൗരവർ ചെവികൊണ്ടില്ല എന്ന് മാത്രമല്ല കൃഷ്ണനെ അപമാനിച്ച് ഇറക്കിവിടുകയും ചെയ്തു. തങ്ങളുടെ രാജ്യവും അധികാരങ്ങളും തിരിച്ചു പിടിയ്ക്കാൻ യുദ്ധമല്ലതെ മാറ്റ് മാർഗ്ഗമില്ല എന്ന് കൃഷ്ണൻ ധർമ്മപുത്രരെ ഉപദേശിച്ചു. പതിമൂന്നുവർഷത്തെ പകയും ദ്രൗപതിയ്ക്കേറ്റ അപമാനത്തിന് പകരം ചോദിയ്ക്കാൻ തയ്യാറായി ഭീമനും നിന്നു.
യുദ്ധം തുടങ്ങി പന്ത്രണ്ട് ദിവസമായി കൗരവപക്ഷത്ത് യോദ്ധാക്കളുടെ മരണം കൂടി കൂടി വന്നു. പതിമൂന്നാം ദിവസം ദ്രോണാചാര്യൻ ചക്രവ്യൂഹം ചമയ്ക്കാൻ നിശ്ചയിച്ചു. അതിലൂടെ മാത്രമേ കൗരവർക്ക് പാണ്ഡവരെ ഇല്ലാതാക്കൻ കഴിയുള്ളു എന്ന് ദുര്യോധനനെ അറിയിച്ചു. എന്നാൽ അർജ്ജുനന്റെ ശ്രദ്ധ തിരിച്ചിട്ടുവേണം എന്നിട്ട് വേണം ചക്രവ്യൂഹം ചമയ്ക്കാൻ എന്ന് ശകുനി ദുര്യോധനനെയും ദ്രോണരെയും ഓർമ്മിപ്പിച്ചു കാരണം ചക്രവ്യൂഹം ഭേദിയ്ക്കുന്നതിൽ അഗ്രഗണ്യനായിരുന്നു അർജ്ജുനൻ.
അങ്ങനെ പതിമൂന്നാം ദിവസം യുദ്ധമാരംഭിക്കുമ്പോൾ ചാവേർപാടയുടെ പോർവിളിയിൽ അർജ്ജുനന്റെ ശ്രദ്ധതിരിഞ്ഞു, ചാവേർപ്പടയ്ക്കു നേരെ അർജ്ജുനൻ കുതിച്ചു. ഇതെല്ലം ശകുനിയുടെയും ദുര്യോധനന്റെയും തന്ത്രമായിരുന്നു എന്നും തന്നെ യുദ്ധഭൂമിയിൽ നിന്നും ശ്രദ്ധതിരിപ്പിയ്ക്കുകയാണെന്നും അർജ്ജുനൻ തിരിച്ചറിഞ്ഞില്ല. എന്നാൽ അതെ അവസരത്തിൽ ദ്രോണാചാര്യൻ ചക്രവ്യൂഹം ചമയ്ക്കുകയും ചെയ്തു.
ചക്രവ്യൂഹം ഭേദിയ്ക്കാൻ തനിക്ക് കഴിയും എന്ന് വല്യച്ഛനായ ധർമ്മപുത്രരെ അറിയിച്ചശേഷം അഭിമന്യു ചക്രവ്യൂഹം ഭേദിയ്ക്കാനായി പുറപ്പെട്ടു. വ്യൂഹം ഭേദിച്ച് അകത്ത് കടന്ന അഭിമന്യുവിന് തിരിച്ചു കടക്കാൻ അറിയില്ലായിരുന്നു, ചക്രവ്യൂഹത്തിനുള്ളിൽ വച്ച്  ജയദ്രഥൻ അഭിമന്യുവിനെ  പരാജയപ്പെടുത്തി വധിച്ചു.
അഭിമന്യുവിന്റെ മരണവാർത്ത അറിഞ്ഞ അർജ്ജുനൻ ആ രണഭൂമിയിൽ തളർന്ന് വീണു. തന്റെ പ്രിയ സഹോദരിയുടെ പതിയാണ് മകനെ കൊന്നത് എന്ന ദേഷ്യവും തന്റെ പ്രിയപുത്രൻ അഭിമന്യു നഷ്ടമായി എന്നുള്ള സങ്കടവും അർജ്ജുനന്  താങ്ങാവുന്നതിലുമപ്പുറമായിരുന്നു.
അനന്തരാവനായ അഭിമന്യു തന്റെ പതിയാൽ കൊല്ലപെട്ടന്നറിഞ്ഞ ദുശ്ശള ഉറക്കെ നിലവിളിച്ചുകരഞ്ഞു, ആ നിലവിളി അന്തപുരവും കൊട്ടാരമതിൽകെട്ടുകളും കടന്ന് യുദ്ധഭൂമിയെ വരെ പ്രകമ്പനം കൊള്ളിച്ചു.
 യുദ്ധമവസാനിപ്പിയ്ക്കാൻ സമയമായി എന്ന് ഓർമിപ്പിച്ച കൃഷ്ണൻ അർജ്ജുനന് ലക്ഷ്യമാണ് പ്രധാനം എന്ന് ഉപദേശിച്ചു. അടുത്ത സൂര്യാസ്തമയത്തിനപ്പുറം ജയദ്രഥനെ മണ്ണിൽ വഴിക്കില്ല എന്ന പ്രതിജ്ഞയോടെ അർജ്ജുനൻ രണഭൂമിയിൽ എത്തി എന്നാൽ അർജ്ജുനന്റെ ശാബതം കേട്ടറിഞ്ഞ ജയദ്രഥൻ ഭയന്ന് യുദ്ധഭൂമിയിൽ ഒളിച്ചിരുന്നു. യുദ്ധം നീണ്ട് പോയി സന്ധ്യയോടടുത്തപ്പോൾ അർജ്ജുനന് ശാബതം നിറവേറ്റാൻ കഴിയില്ല എന്ന് മനസിലാക്കിയ കൃഷ്ണൻ തന്റെ ചക്രം കൊണ്ട് സുര്യനെ മറച്ച് കൃത്രിമ ഇരുട്ട് സൃഷ്ട്ടിച്ചു. അസ്തമനമായി തന്നെ കൊല്ലാൻ അർജ്ജുനന് സാധിച്ചില്ല എന്ന് കരുതി പുറത്തിറങ്ങിയ ജയദ്രഥനെ അർജ്ജുനൻ വധിച്ചു തന്റെ ശബദം നിറവേറ്റി. കൃഷ്ണനെ നോക്കി പൊട്ടിക്കരഞ്ഞു. “ഞാൻ ഞാൻ കാരണം അനിയത്തി വിധവയായി…കൃഷ്‌ണാ” കൃഷ്ണൻ അർജ്ജുനനെ ആശ്വസിപ്പിച്ചു.
 തന്റെ പതിയെ കൊന്നത് അർജ്ജുനനാണെന്ന് അറിഞ്ഞിട്ടും ദുശ്ശളയ്ക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായില്ല. മകൻ സുരഥനോട് രാജ്യഭാരമേൽക്കാൻ ആവശ്യപ്പെടുകയാണ് ഉണ്ടായത്, മാത്രമല്ല പാണ്ഡവർ ശത്രുക്കളല്ല അമ്മാവന്മാരാണ് എന്നും, അവർ നടത്തിയത് ധർമ്മയുദ്ധമാണെന്നും  സുരഥനെ ദുശ്ശള ഓർമ്മിപ്പിച്ചു.

ബന്ധുമിത്രങ്ങളെ എല്ലാം കൊന്നൊടുക്കി രാജ്യം സ്വന്തമാക്കി പാണ്ഡവർ ധർമ്മം പുനഃസ്ഥാപിച്ചു. എന്നാൽ അർജ്ജുനനാകട്ടെ സ്വന്തം മകൻ നഷ്ടമായി പ്രിയസഹോദരി താൻകാരണം വിധവയായി യുദ്ധം കൊണ്ട് ഒന്നും നേടിയില്ല എന്ന് മാത്രമല്ല നഷ്ടങ്ങൾ മാത്രമായി എന്ന തിരിച്ചറിവുണ്ടായി. അർജ്ജുനൻ പിന്നീടൊരിക്കലും പ്രിയ സഹോദരിയെ നേരിൽകാണാൻ തയ്യാറായിരുന്നില്ല.

വർഷങ്ങൾ കടന്നുപോകെ യുധിഷ്ഠിരൻ അശ്വമേധ യാഗം നടത്താൻ ഒരുങ്ങി. അർജ്ജുനനോട് യുധിഷ്ഠിരൻ
“പാർത്ഥ നീ ഈ യോദ്ധാവാണ് നീയാണ് ഈ യാഗാശ്വത്തെ നയിക്കാൻ യോഗ്യൻ” ജേഷ്ഠന്റെ വാക്കുകൾ ശിരസാവഹിച്ച അർജ്ജുനൻ പടയാളികളുമായി കുതിരപ്പുറത്ത് പുറപ്പെട്ടു, രാജ്യങ്ങൾ പലതും കടന്ന് അർജ്ജുനൻ ഒടുവിൽ സിന്ധു രാജ്യാതിർത്തികടന്ന് മുന്നോട്ട് പോയി.
 ജയദ്രഥന്റെ പുത്രനായ സുരഥനാണ് സിന്ധു രാജ്യം ഭരിക്കുന്നത്.
സുരഥ പുത്രനായ തന്റെ പേരക്കുട്ടിയെ മടിയില്‍ വച്ച്, കഴിഞ്ഞതൊക്കേയുമോര്‍ക്കുകയാണു ദുശ്ശള. യുദ്ധത്തിൽ ഉറ്റബന്ധുക്കളും പതിയും നഷ്ടമായി. ഉറ്റവർ പരസ്പരം വാളോങ്ങി വീണപ്പോൾ നഷ്ടങ്ങളുടെ കണക്ക് മാത്രം ബാക്കിയായി,  അവൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി. നൂറ്റിയഞ്ച് സഹോദരങ്ങൾ ഉണ്ടായിരുന്നിട്ടും ആരുമില്ലാതെ അനാഥയാകേണ്ടിവന്നവളായി. പുത്രനായ സുരഥന്‍ അന്തപുരത്തിലേയ്ക്ക് കടന്നുവന്ന് “അമ്മെ അച്ഛനെ കൊന്ന പാണ്ഡവരോട് ഞാൻ പകരം ചോദിയ്ക്കുകതന്നെ ചെയ്യും. അതിനായി പിതാവിനെപ്പോലെ ശിവനെ തപസ്സു ചെയ്ത് വേണ്ട വരം നേടും ഞാൻ” സുരഥൻ പറഞ്ഞു. കലിപൂണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു സുരഥൻ.

സുരഥനെ ഒന്ന് നോക്കിയിട്ട് ദുശ്ശള “ഒരു മഹായുദ്ധത്തിന്റെ അണിയറയ്ക്കും, അരങ്ങിനും സാക്ഷിയായിരുന്നവാളാണ് ഞാൻ കൂടെപ്പിറന്ന നൂറുപേരെയും പതിയെയും പാണ്ഡവ സഹോദരങ്ങൾ കൊന്നുവീഴ്ത്തിയത് കണ്ടുനിൽക്കേണ്ടിവന്നവൾ,” പൊട്ടിക്കരഞ്ഞുകൊണ്ട്‌ പുത്രനോട്  “പാണ്ഡവരോടു നീ ശത്രുതയെല്ലാം, വെടിഞ്ഞ്, അവരെ അമ്മാവന്മാരായിട്ടു തന്നെ മാനിയ്ക്കണം. അവർ ധർമ്മയുദ്ധമാണ് നടത്തിയത്”. ഇതും പറഞ്ഞ് ദുശ്ശള പുറത്തേയ്ക്ക് നടന്നു.

ദ്വാരകപാലകര്‍ വന്ന്, അര്‍ജ്ജുനന്‍ യുദ്ധസന്നാഹത്തോടെയെത്തിയിരിക്കുന്നതായി സുരഥനെ അറിയിച്ചു. വന്നിരിയ്ക്കുന്നത് തന്റെ മാതുലനാണ് എന്നതിനേക്കാൾ അച്ഛനെ കൊന്നയാളാണ് അതും യുദ്ധസന്നാഹത്തോടെ എന്നഭയം സുരഥനെ തളർത്തി, അതുവരെ തൻ ശേഖരിച്ച ധൈര്യമെല്ലാം ചോർന്നുപോയി. ഭയന്ന് വിറച്ച സുരഥന്‍ കുഴഞ്ഞ്  വീണ് മൃതിയടഞ്ഞു.

അശ്വംതെളിച്ച് സിന്ധുരാജധാനിയിൽ എത്തിയ അർജുനൻ കണ്ടത് തന്റെ പ്രിയ സഹോദരി പേരകുട്ടിയെയും മാറോടണച്ച് അലമുറയിട്ട് കരയുന്നതാണ്. മകൻകൂടി നഷ്ടപെട്ട ദുശ്ശള അർജ്ജുനന്റെ കാൽക്കൽ വീണ് അലമുറയിട്ട് കരഞ്ഞു. അറിയാതെയെങ്കിലും താൻ കാരണമാണ് സുരഥൻ മരിച്ചതെന്ന് മനസിലാക്കിയ അർജ്ജുനൻ ആയുധം താഴെവച്ചു. ദുശ്ശളയെ താങ്ങി കൊണ്ട് പറഞ്ഞു “ജേഷ്ഠൻ യുധിഷ്ഠിരന്റെ ആജ്ഞ അനുസരിച്ച് യാഗാശ്വത്തെ തെളിയിക്കുകയാണ് ഉണ്ടായത്. എന്നാൽ ഞാൻ അറിഞ്ഞിരുന്നില്ല സുരഥൻ എന്നെ തെറ്റിദ്ധരിയ്ക്കുമെന്ന്, വർഷങ്ങളായി ഞാൻ കാണാൻ കൊതിച്ച എന്റെ അനന്തരവനെ എനിക്ക് ഇങ്ങനെ ചേതനയറ്റ് കാണേണ്ടി വന്നല്ലോ” വിങ്ങി പൊട്ടിക്കൊണ്ട് അർജ്ജുനൻ പറഞ്ഞു. സുരഥന്റെ മകനെ കൈകളിൽ ഏറ്റുവാങ്ങിക്കൊണ്ട് “ഈ മുത്തച്ഛനോട് നീ ക്ഷമിയ്ക്കു പുത്രാ” ആയുധം താഴെവച്ച് ഇനി മേലിൽ താൻ ആയുധമെടുക്കില്ല എന്ന  ശപഥം ചെയ്ത അർജ്ജുനൻ സുരഥന്റെ മകനെ സിന്ധുവിന്റെ രാജാവായി അഭിഷേകം നടത്തി.

രാജ്യവും അധികാരവും യുയുത്സുവിന് നൽകിയിട്ട്, പാണ്ഡവർ മഹാപ്രസ്ഥാന യാത്രയ്‌ക്കൊരുങ്ങി. പിഞ്ചു കുഞ്ഞിനേയും മാറോടടക്കി ദുശ്ശള നോക്കിനിൽക്കെ പാണ്ഡവർ നടന്നകന്നു. രാജ്യവും അധികാരവും നൂറ്റിയഞ്ച് സഹോദരങ്ങളുണ്ടായിട്ടും ഭൂമിയിൽ ദുശ്ശള ഒറ്റപെട്ടുപോയി.

ജയൻകീഴ്‌പേരൂർ

Post Views: 20
2
Jayan keezhperoor

തിരുവനതപുരം ജില്ലയിൽ കീഴ്‌പേരൂർ സ്വദേശം, അബുദാബിയിൽ ഫോട്ടോഗ്രാഫർ ആയി ജോലി ചെയ്യുന്നു, എഴുത്തും വായനയും ഇഷ്ടം, 2021ൽ നൂറ്റിയൊന്നിൽ ഒരുവൾ എന്നാ കഥ സമാഹാരം പ്രകാശനം ചെയ്തു,

6 Comments

  1. lekha justin on January 8, 2024 2:42 PM

    മഹാഭാരതത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട സ്‌ത്രീകഥാപാത്രങ്ങളിൽ ഒരാളാണ് ദുശ്ശള.
    ദുശ്ശളയെ കേന്ദ്രീകരിച്ചുള്ള ഈ എഴുത്തിന് സ്‌നേഹം ♥️

    Reply
    • Shreeja R on January 8, 2024 4:58 PM

      മനോഹരം 👍

      Reply
      • Sumesh K on January 8, 2024 5:47 PM

        ചക്രവ്യൂഹത്തിന് അകത്തേക്ക് പ്രവേശിച്ച അഭിമന്യൂവിനെ സഹായിക്കാൻ മറ്റു പാണ്ഡവരെ സമ്മതിക്കാതിരിക്കുകയാണ് ജയദ്രഥൻ ചെയ്തത്. അഭിമന്യൂവിനെ വധിച്ചത് ജയദ്രഥൻ അല്ല….. സ്വന്തം പക്ഷത്തോട് കൂറ് കാട്ടി സമയചിതമായി പ്രവർത്തിച്ചു എന്നതേ ജയദ്രഥൻ ചെയ്തുള്ളു…… അത്അ തെറ്റാണോ??? അതിന് അർജ്ജുനൻ ജയദ്രഥനെ കൊല്ലും എന്ന് പ്രതിജ്ഞ ചെയ്തത് എന്തിനു??? കൊന്നവർ വേറെ ആൾക്കാർ അല്ലേ????

        Reply
        • Jayan keezhperoor on January 8, 2024 11:08 PM

          ഞാൻ വായിച്ചതിൽ ജയ്ദ്രതൻ വധിച്ചു എന്നാണ് കൂടുതലായി അറിയണമെങ്കിൽ ഇനി അതിനെ പറ്റി ഒന്നുകൂടി പഠിക്കണം
          രാമായണം പലതരത്തിൽ എഴുതിയത് ഉണ്ടല്ലോ

          Reply
      • Jayan keezhperoor on January 8, 2024 11:09 PM

        സന്തോഷം

        Reply
    • Jayan keezhperoor on January 8, 2024 11:09 PM

      ഒരുപാട് സന്തോഷം

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.