Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാബർനെറ്റിലെ കടലമിഠായി
കഥ

കാബർനെറ്റിലെ കടലമിഠായി

By Shaji kattumpuramJanuary 8, 20244 Comments4 Mins Read54 Views
Bookmark Now
Please login to bookmark Close

No account yet? Register

നിഴലുകൾ കറങ്ങുന്ന അസ്തമയ നേരം. കവലയിൽ, ജിമ്മിക്ക്  ഫ്ലക്സിലേക്ക്
ഒന്നേ നോക്കാൻ തോന്നിയുള്ളൂ. അപ്പച്ചന്റെ തെളിയാത്ത മുഖം.  അവൻ  മുഖം കുനിച്ചു പതുക്കെ നടന്നു.
ഉയർന്ന് പറക്കാൻ കൊതിക്കുന്ന പ്രായത്തിൽ, ഒരു മാലാഖയെപോലെയാണ് ത്രേസ്യാ
എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.    അവൾ  മലമുകളിൽ ഒറ്റപെടും തീർച്ച,  ഞങ്ങൾ ജനങ്ങൾ തിങ്ങിപാർക്കുന്ന താഴ്‌വരയിൽ ഒരു വാടക വീട്ടിലേക്ക്.
വർഷങ്ങൾ ഏഴു കഴിഞ്ഞു. പരീക്ഷണങ്ങൾ പരീക്ഷയും പലത് കഴിഞ്ഞു. ഒരു കുഞ്ഞിക്കാല്  കാണാൻ കഴിയാതെ ചിറകുകൾ തളർന്നു. വളക്കൂറുള്ള മണ്ണിൽ  തൈ നട്ടു അത് മരമായപ്പോൾ അതിൽ ചില മരങ്ങളിൽ ഇലപഴുപ്പും  പട്ടമരവിപ്പും തുടങ്ങി,
മനുഷ്യജീവൻ നഷ്ടപ്പെടുമ്പോഴുള്ള വേദനയോടെ ഞങ്ങൾ നോക്കി നിന്നു.
പലപ്പോഴും കാലാവസ്‌ഥ പ്രതികൂലമായി കൂലിപ്പണിയും നിലച്ചു.  പാല് ചുരത്താൻ മരങ്ങളും മറന്നു. വീട്ട് വാടക, നിത്യചിലവുകളും കടം വാങ്ങി ഞങ്ങൾ മടുത്തതോ തരാൻ മടിച്ചതോ….?
അവസ്‌ഥാന്തരം ജീവിതം അവസാനിപ്പിക്കാം ഞങ്ങൾ തീരുമാനിച്ചു.
അന്ന് രാത്രി പതിവ് ഇല്ലാത്ത  മുട്ടകറിയും പാലപ്പവും വിളമ്പി കുടിക്കാൻ വീഞ്ഞും.
 കീടനാശിനി നിറഞ്ഞ കുപ്പി ഞങ്ങളെ നോക്കി  ചിരിച്ചു ഉന്മാദത്തിൽ മാടി വിളിക്കുന്നു.
“നമുക്ക്‌ ഒന്നുകൂടി കുളിച്ചാലോ എന്റെ തേസ്യാ… കർത്താവിനു മുന്നിലേക്ക്
നമ്മുടെ അവസാന കുമ്പസാരം”
അവൾ ചെറിയ വിങ്ങലോടെ തലകുലുക്കി.
ഞങ്ങൾ ഒന്നിച്ചു കുളിച്ചു.
 ഈറൻ പരസ്പരം തുടച്ചപ്പോൾ.. . വീണ്ടും ഉയർന്നു പറക്കാൻ ചിറകുകൾ മുളച്ചു. മനസ്സും ശരീരവും ഒന്നിച്ചു.
 ഊഷ്മാവും ഉഷ്ണവും ഞങ്ങൾക്ക് ഒരുപോലെയായിരുന്നു.. അതുപോലെ ഞങ്ങളുടെ തണുപ്പും കുളിരും ചൂരും മണവും.
ഭൂമിയിലേക്ക്  ആഴ്ന്നിറങ്ങാൻ കൊതിക്കുന്ന നിലാവിനെപോലും ഞങ്ങൾ മറന്നു. വെളിച്ചം ഞങ്ങളുടെ കണ്ണുകളെ മറച്ചിരുന്നു. ആലസ്യം അകന്നപ്പോൾ കർത്താവിനു മുന്നിലേക്ക് പോകാൻ ഞങ്ങൾ മടിച്ചു.
ഞാൻ വിഷകുപ്പി തുറന്നു, ഹൃദയത്തിന്റെ താളം നിലക്കുന്നുണ്ടോ പക്ഷെ ദേഹം തളറന്നുതുടങ്ങി. വിറക്കുന്ന കരങ്ങൾ വീഞ്ഞിനുമുകളിൽ വീഷം നിറയാൻ കൊതിച്ച
 ‘ കാബർനെറ്റ് ഗ്ലാസ്‌ ‘ തലചുറ്റി നിലത്തുവീണു പൊട്ടിചിതറി.
“ഈശ്വയേ എന്റെ ഗ്ലാസ്… വിരുന്നിന് പോയെപ്പോൾ എന്റെ കുഞ്ഞാന്റി തന്നതാ ഞാൻ നിധിപോലെ…”
അതുവരെ മരണത്തിലേക്ക്, പ്രവേശന കവാടത്തിനു മുന്നിൽ സമചിത്തതയോടെ, സംതൃപ്തി യോടെ എന്നെ നോക്കി ഇരുന്ന  അവളുടെ കണ്ണുകളിൽ അരിശം അഗ്നികുണ്ഠമായി ആളിക്കത്തി.
 “ചത്തൊടുങ്ങാൻ നേരത്താണോടി നിന്റെ കൂതറ ആന്റിയും  ഗ്ളാസ്സും”
എന്റെ ഹൃദയതാളവും ദേഹവും ശക്തി പ്രാപിച്ചു.
“എന്റെ കുഞ്ഞാന്റിയെ കുറ്റംപറഞ്ഞാല് ഞാനും പറയും ങ്ഹും.. ” കത്തി കൈയിൽ കിട്ടിയാൽ കുത്താനുള്ള ഭാവത്തിൽ ഭവതി.
” എന്തു പറയുമെടി ….. മൂ…. വി “
വായ്ത്താരിയുടെ മൂർച്ച കൂട്ടി പക്ഷേ അശ്ലീല പദങ്ങൾ മുറിഞ്ഞില്ല.
വിറക്കുന്ന കരങ്ങൾ എന്റെ വരുതിയിൽ, മുട്ടയും വീഞ്ഞും അപ്പവും പല വഴിക്ക്‌ ചിതറി
‘ക്യാബർനെറ്റ് ഗ്ലാസ്‌ ‘  ഓർമ്മയായി.
വിഷകുപ്പി പറന്നുപോയ ദിക്ക് ഞാനും മറന്നു.
അന്ന് പിണങ്ങിയ പിണക്കം മാറിയത് ഒന്നര മാസം കഴിഞ്ഞു ഒരു ഉച്ച വെളുപ്പിന്.
“നിങ്ങളൊരു അപ്പനാകാൻ പോകുന്നു” കാതിൽ  അവളുടെ തേനൂറും സ്വരം.
ഹൊ ഹാ കർത്താവേ  സന്തോഷം പറയാനുണ്ടോ…
“ഉമ്മ വെക്കല്ലേ അച്ചായ ഓക്കാനിക്കാൻ മുട്ടുന്നു”
 ജീവിതത്തിന് ഊർജം നിറഞ്ഞു.  പുതിയ പാതകൾ തുറന്നു.  കടലമിഠായി ഉണ്ടാക്കി കടകളിലും കമ്പോളങ്ങളിലും വിതരണം തുടങ്ങി.
ജിമ്മി ജനിച്ചു രണ്ടുവർഷം കഴിഞ്ഞപ്പോൾ കടങ്ങളിൽ നിന്നും ഞങ്ങൾ പതുക്കെ
 മുക്തരായി. മലമുകളിലെ മരങ്ങൾ ദിവസങ്ങൾ മുടക്കാതെ പാലു ചുരത്തി. ആ ഒന്നര ഏക്കറിൽ ഒത്ത നടുവിലായി ഞങ്ങൾ ഒരു കൊച്ചുകൂര തട്ടിക്കൂട്ടി. വാടക വീടൊഴിഞ്ഞു. പച്ചമരങ്ങൾക്കൊപ്പം ജീവിതവും.
” ഒന്നു മതിയോ?  അഹങ്കാരമല്ലേ ത്രേസ്യായെ കുഞ്ഞി കൊലുസ്സുകളുടെ മണിപടക്കം കേൾക്കണ്ടെ”
“അച്ചായ തന്നോളൂ. ഞാൻ സ്വീകരിച്ചോളാം “
അങ്ങനെ തുടരെത്തുടരെ മൂന്ന് പെൺമക്കൾ.
കറുത്തദിനം പ്രഖ്യാപിക്കുന്ന ഹർത്താൽ പ്രേമികൾ വഴിമുട്ടിക്കുമെന്നു കണ്ടപ്പോൾ സഹികെട്ട്  ഒരു കടലാസിൽ എഴുതി കവലയിൽ ഒട്ടിച്ചു.
“ഹർത്താൽ പ്രഖ്യാപിക്കുന്ന നേതാക്കന്മാരുടെ  ശ്രദ്ധക്ക്  ആ ദിവസത്തെ എന്റെ കുടുംബചിലവുകൾ  നിങ്ങൾ വഹിക്കണം അല്ലാത്തപക്ഷം ഞാൻ നിങ്ങളുടെ വീട്ടുപടിക്കൽ സത്യാഗ്രമിരിക്കും.
 എന്ന് ആനമലയിൽ തോമ (തോമസ്).
വളരെ നാളുകൾ കഴിഞ്ഞാണ് ഞാനറിഞ്ഞത്  എഴുതിയൊട്ടിച്ച എന്റെ  ആവലാതി
 കുത്തികീറി കളഞ്ഞത്  മറ്റാരുമല്ല എന്റെ മോൻ ജിമ്മിച്ചൻ !
 അന്നൊരു ഞായറാഴ്ചയായിരുന്നു. നേരെ തോട്ടത്തിലേക്ക് പോയി. പള്ളിയിൽ പോകണം എന്ന് ചിന്തിച്ചതേയില്ല.  മരം വെട്ടാതിരുന്നാൽ എങ്ങനെ,  കുട്ടികളുടെ പഠനം ഹോസ്റ്റൽ ഫീസ് ഭക്ഷണം. പാലും എടുത്ത് തിരിച്ചു വരുമ്പോഴാണ് പിന്നിൽ നിന്നും കാട്ടുപന്നിയുടെ ആക്രമണം, കുത്തേറ്റു തെറിച്ചു കുഴിയിൽ വീണു.
 ബോധമില്ലാതെ രണ്ടു നാൾ അന്ന് എന്നെ തിരക്കി ആരും വന്നില്ല, എന്റെ അമ്മച്ചിയോ അപ്പച്ചനോ.  അവർ മറന്നിട്ടുണ്ടാവും മാലാഖമാരെയും പ്രതീക്ഷിച്ചു കണ്ടില്ല പക്ഷേ അവരും വഴി മറന്നു നടന്നിട്ടുണ്ടാവും രണ്ടു കാലുകളും പ്ലാസ്റ്റർ.
ആറുമാസം ഒരേ കിടപ്പ്. അതിൽ നിന്നും പതുക്കെ ഭേദമായി തുടങ്ങി. പക്ഷേ ഞാൻ എന്ന വ്യക്തിക്ക്  ഭൂമിയിൽ ചവിട്ടി നിൽക്കാൻ രണ്ടുവർഷം എടുത്തു.
അപ്പോഴും ദേഹമാസകലം കാരമുള്ള്  കുത്തുന്നപോലെയുള്ള വേദന..
 വീണ്ടും കടങ്ങൾ പെരുകി. പരിചിത മുഖങ്ങൾ  മുഖം തിരിച്ചതുടങ്ങി.   പ്രായം, വർഷങ്ങൾ മറന്നു മഴയും വെയിലുമേറ്റ് ഞാൻ വാടിതളർന്നു കൂട്ടത്തിൽ എന്റെ ത്രേസ്യായും. ഒരേ ഒരു ആശ്വാസം സന്തോഷം മക്കളെല്ലാവരും കരപിടിച്ചു.
കുടുംബങ്ങളായി നന്ദിയോടെ ഓർക്കുന്നു കുഞ്ഞമ്മ എന്ന കുഞ്ഞാന്റിയെ, അവർ ഞങ്ങൾക്ക് നല്കിയ കാബർനെറ്റ്  ഗ്ലാസുകൾ.
ഇപ്പോൾ വഴിയും വെളിച്ചവുമായി ഒരുപാട് കുടുംബങ്ങൾ ഈ മലമുകളിൽ ഞങ്ങൾക്ക് ചുറ്റിനുമുണ്ട്.
കഴിഞ്ഞ മാസം അവസാനം കവലയിൽ ഒരു  ഫ്ലക്സ് വെച്ചു. അതിൽ കടം തീരാത്തവന്റെ വീർപ്പുമുട്ടുന്ന മുഖം. പലരുടെയും മുഖങ്ങൾ ഓർമ്മയില്ല എങ്കിലും കൊടുത്തുതീർക്കണം
“ഞാൻ കടപെട്ടവരോട്  ക്ഷണപത്രികയായി സ്വീകരിച്ചു എന്നെ വന്നു കാണണം “
ആരും വന്നില്ല.  പക്ഷേ, വന്നു  വളരെ നാളുകൾക്കുശേഷം
 “അച്ഛാച്ഛ, കടങ്ങൾ എന്നേ കഴിഞ്ഞതാ, ഞങ്ങൾ ഒന്നിച്ചല്ലേ  കടലമിഠായി.. “
ഇളയമകൾ ജിൻസിയുടെ ഇടറാത്ത സ്വരം.
ഇന്നലെ  അപ്പച്ചനും അമ്മച്ചിയും അരികിൽ വന്നു. എന്റെ കൈപിടിച്ചു മുത്തി ഒപ്പീസ് ചൊല്ലി.  അപ്പോഴും ഞാൻ ഓർത്തില്ല മരണം എന്റെ അരികിലുണ്ടെന്ന്.
മക്കളെ നിങ്ങളെ വിട്ടേച്ചു പോവാൻ അച്ചാച്ചന് ഒരു മടി പക്ഷേ പോകാതിരിക്കാൻ കഴിയില്ലല്ലോ.  വേദനയുള്ള വേർപാട് ഓർക്കുമ്പോൾ ഇനി തിരിച്ചു വരാനും കഴിയില്ല.
ഇന്നലെവരെ അതിൽ അച്ഛാച്ചൻ ഉണ്ടായിരുന്നു, ഒഴിഞ്ഞ കാട്ടിലിനരികിലായി ചില്ലിട്ട അലമാരക്കുള്ളിൽ  കാബർനെറ്റ് പോലത്തെ പത്തോളം ഗ്ളാസ്സുകൾ പല വലിപ്പത്തിലും രൂപത്തിലും. ജിമ്മിയുടെ കണ്ണുകൾ അതിലുടക്കി.
” വീഞ്ഞിന്റെ രുചിയറിയാത്ത ഗ്ളാസുകൾ… കൊതിയുണ്ടായിട്ടും ഒരിക്കൽപോലും
കടല മിഠായി  രുചിച്ചു നോക്കാത്ത നിങ്ങളുടെ അച്ഛാച്ചനെപോലെ… പലപ്പോഴും
പറയുമായിരുന്നു രുചിച്ചാൽ ലാഭം കുറയും  ത്രേസ്യാ…
മക്കൾക്ക് വേണ്ടി കൊതിയും രുചിയും പലതും മാറ്റി വെക്കണം “
ത്രേസ്യായുടെ തൊണ്ടയിടറി കണ്ണുകൾ നിറഞ്ഞു.
ജിമ്മി വായിച്ച അക്ഷരത്താളുകളിൽ അവസാന ഭാഗം എവിടെയോ  അച്ഛാച്ഛന്റെ കരസ്പർശം ഒരിക്കൽകൂടി കൊതിക്കുന്നുണ്ടാവും.
@ഷാജി.
ഷാജി കാട്ടുംപുറം
Post Views: 31
2
Shaji kattumpuram

ഹായ് ഞാൻ ഷാജി.കാട്ടുംപുറം

4 Comments

  1. sabira latheefi on January 9, 2024 8:51 AM

    അടിപൊളി. ചില ഭാഗത്തു ചെറിയ അവ്യക്തത തോന്നുന്നു. ഒരു പക്ഷെ എന്റെ വായനയുടെ പ്രശ്നമാകും. നല്ല കഥ. കൊതിയും രുചിയും മാറ്റിവെച്ചു വളർത്തുന്ന മക്കൾ നല്ല വരികൾ. എങ്കിലും നമുക്ക് വേണ്ടി കൂടി ജീവിക്കണ്ടേ

    Reply
    • Shaji kattumpuram on January 9, 2024 1:45 PM

      വളരെ നന്ദി, ചില ഭാഗങ്ങളിൽ അവ്യക്തത ഉണ്ട്
      എല്ലാം വായനക്കാർക്ക് മുന്നിൽ തുറന്നിടാതെ എഴുതുന്ന രീതിയിൽ ശ്രുമിച്ചാതാണ്

      Reply
  2. Divya Sreekumar on January 9, 2024 6:39 AM

    നന്നായിട്ടുണ്ട് 👍👍

    Reply
    • Shaji kattumpuram on January 9, 2024 1:46 PM

      ഹായ് ദിവ്യാ സന്തോഷം

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.