Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണത്തിന്റെ പര്യവസാനം -7
തുടർക്കഥ / സീരീസ് ത്രില്ലർ

മരണത്തിന്റെ പര്യവസാനം -7

By Nisha PillaiJanuary 11, 2024Updated:January 20, 2024No Comments6 Mins Read43 Views
Bookmark Now
Please login to bookmark Close

No account yet? Register

 

ആദ്യഭാഗം 

ലൈൻ കെട്ടിടത്തിലെത്തുമ്പോഴേക്കും മധു ക്ഷീണിതയായി. തോളെല്ലിന്റെ വേദന അതിഭയങ്കരമായി. കെവിൻ അവൾക്കു വേദനയ്ക്കുള്ള ഒരു ഇൻജക്ഷൻ നല്കിയപ്പോഴാണ് അവൾക്കൊന്ന് ഉറങ്ങാൻ കഴിഞ്ഞത്. ആ മുറിയിൽ ആകെയുണ്ടായിരുന്ന കട്ടിലിൽ കിടന്നു അവളുറങ്ങിയപ്പോൾ, കെവിൻ ധ്രുവന് കിടക്കാൻ വേണ്ടി തറയിൽ പുതപ്പു വിരിച്ചു. 

 

“മധു ഉറങ്ങി. അവൾക്കു നല്ല ക്ഷീണമുണ്ട്. അവൾക്കിപ്പോൾ റെസ്റ്റാണ് ആവശ്യം. തോളെല്ലിന്റെ പൊട്ടൽ പ്രശ്നമാകും. ഈ അവസ്ഥയിൽ ആശുപത്രിയിൽ പോകാനും പറ്റില്ലല്ലോ. “

 

“എന്നാലും കെവിൻ ഇൻജക്ഷൻ നൽകിയത് പ്രശ്നമാകുമോ. അതൊക്കെ ഒരു ഡോക്ടർ ചെയ്യേണ്ടതല്ലേ. “

 

“പേടിയ്ക്കണ്ട, ധ്രുവൻ ഞാനും മൂന്ന് വർഷം മെഡിക്കൽ സ്റ്റുഡന്റ് ആയിരുന്നു, പൂർത്തിയാക്കിയില്ല. എന്റെ ഒരു സുഹൃത്തിന്റെ നിർദ്ദേശമനുസരിച്ചാണ് ഞാൻ ആ മരുന്ന് വാങ്ങിയത്. “

 

കെവിന്റെ കൂർക്കം വലിയും മധുവിന്റെ ഞെരക്കങ്ങളും ധ്രുവനെ അസ്വസ്ഥനാക്കി, അവനെ ഉറക്കം കടാക്ഷിച്ചില്ല. അവൻ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി. പിറകിൽ ഒരു അനക്കം കേട്ടു. കെവിൻ ഫ്ലാസ്കിലെ കട്ടൻ ചായ ധ്രുവന് നേരെ നീട്ടി. 

 

“കെവിൻ ഉണർന്നോ?”

 

“എന്താ ഇനി നമ്മുടെ പ്ലാൻ. ?”

 

“നമുക്ക് ഓരോരുത്തരെയായി അങ്ങോട്ട് പോയി കാണണം. ഇനി ഒട്ടും വൈകി കൂടാ. ഇതിന്റെ പിന്നിലെ ബുദ്ധി കേന്ദ്രത്തെ കണ്ടു പിടിയ്ക്കണം. “

 

മധുബാലയുടെ ഉറക്കത്തെ തടസ്സപെടുത്താതിരിക്കാനായി അവൾ കിടന്ന മുറിയിൽ നിന്നും ആ വീട്ടിലെ അവശേഷിച്ച സ്ഥലമായ, അടുക്കളയിലേയ്ക്ക് ധ്രുവൻ നീങ്ങി. വെറും നിലത്തിരുന്നു കൊണ്ട് മുന്നിലെ പേപ്പർ അയാൾ കെവിന്റെ ശ്രദ്ധയിൽ പെടുത്തി. അതിൽ വഴികളും വീടുകളും സ്ഥാപനങ്ങളുമായി കുറെ ലാൻഡ് മാർക്കുകൾ ധ്രുവൻ രേഖപ്പെടുത്തിയിരുന്നു. അതിൽ ധ്രുവന്റെ ഔട്ട് ഹൗസും, ആനന്ദിന്റെയും സമീറിന്റെയും ഫ്ലാറ്റുകളും വെങ്കിടേഷിൻ്റെ കുടുംബവീടും അവരുടെ ഓഫീസിന്റെ ലൊക്കേഷനും കെവിന്റെ കോഫി എസ്റ്റേറ്റിലേക്കുള്ള വഴിയും രേഖപ്പെടുത്തിയിരുന്നു. 

 

വളരെ ഗൗരവത്തിലിരിക്കുന്ന ധ്രുവന്റെ മുന്നിൽ കെവിനും ഇരുന്നു. 

 

“നമ്മുടെ ലക്ഷ്യസ്ഥാനങ്ങൾ ഇതൊക്കെയാണ്. ഇവിടെ ചുവന്ന മാർക്കിട്ടിരിക്കുന്നത് മാധവൻ ചികിത്സ തേടിയ ആശുപത്രിയാണ്. അവിടെയും നമ്മുടെ കണ്ണ് വേണം. നമ്മുടെ ആദ്യ ലക്‌ഷ്യം വെങ്കിടേഷാകണം. കൂട്ടത്തിൽ അപകടം കുറഞ്ഞവർ അവനാണ്. അവനെ കഴിയുമെങ്കിൽ ഇന്ന് തന്നെ പൊക്കണം. അവനിൽ നിന്നും വിവരങ്ങൾ ചോർത്താൻ ശ്രമിക്കണം. അതത്ര ഈസിയല്ല. 

 

“കൊല്ലണമെന്നാണോ ധ്രുവൻ. “

 

“വേണ്ടി വന്നാൽ “

 

*********************************

 

കുളി കഴിഞ്ഞു വെങ്കിടേഷ് അത്താഴം കഴിച്ചു. ലാപ്ടോപ്പിൽ രാത്രികളെ ത്രസിപ്പിക്കുന്ന വീഡിയോ കാണാനുള്ള ഒരുക്കമായി. ഭാര്യ രേഷ്മ പിണങ്ങി പോയിട്ട് മാസം മൂന്നായി. എന്തൊരു പ്രഹസനമായിരുന്നു തൻ്റെ കല്യാണ ജീവിതം എന്നയാൾ ഓർത്തു. പെട്ടെന്ന് അവളൊരു വിഷാദ രോഗിയായി മാറുകയായിരുന്നു. നാലഞ്ചു വർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതു തന്റെ കുഴപ്പം കൊണ്ടല്ല. വീട്ടിലെ വേലക്കാരി ആദ്യം ഗർഭിണിയായപ്പോൾ ഒരേ സമയം സന്തോഷത്തിലും സങ്കടത്തിലുമായി. തന്റെ സ്വന്തം കുട്ടി എന്ന സന്തോഷം, സമൂഹത്തിലെ നിലയും വിലയും പോകുമല്ലോയെന്നോർത്തു സങ്കടവും ഉണ്ടായി. വഴിവിട്ട ജീവിതത്തിനു രേഷ്മയുടെ ഭക്തി മാർഗ്ഗവും ആക്കം കൂട്ടിയിരുന്നു സദാ സമയവും പ്രാർത്ഥനയിലും വൃതത്തിലുമായിരുന്നു അവൾ. 

 

എട്ടുവർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് രേഷ്മയെ ജീവിത സഖിയാക്കിയത്. കലാകാരിയായ അവളുടെ നൃത്ത ജീവിതം വിവാഹത്തോടെ അവസാനിച്ചിരുന്നു. ആദ്യമൊക്കെ അവളോട് സ്നേഹവും കരുതലുമായിരുന്നു. അവളുടെ ജീവിതം നശിപ്പിച്ചത് താനാണല്ലോയെന്നവൻ ഓർത്തു. മദ്യപിക്കാതിരിക്കുന്ന വേളകളിൽ അവളെക്കുറിച്ചോർമ്മ വരും. 

 

ആനന്ദിന്റെ ബിസിനസ് പങ്കാളി ആയതിനു ശേഷമാണു ജീവിതം ഇങ്ങനെ മാറിയത്. ഭാര്യയെയും വീടിനെയും മറന്നു. പുതിയ പാർട്ടികൾ, പുതിയ ലഹരികൾ, പുകയുടെ മാസ്മരികലോകം. ധാരാളം പെണ്ണുങ്ങൾ, പലതരത്തിലുള്ള സുഖങ്ങൾ എല്ലാം അറിഞ്ഞു തുടങ്ങി. ജീവിതം ആനന്ദിക്കാനുള്ളതാണെന്ന് സമീറാണ് പഠിപ്പിച്ചത്. പുതിയ ബോസിനെ പരിചയപ്പെട്ടപ്പോൾ, അയാളോടൊപ്പം കൂടിയപ്പോൾ അക്കൗണ്ടിൽ ലക്ഷങ്ങൾ വന്നു മറിഞ്ഞു തുടങ്ങി. എല്ലാത്തിലും ബോസ്സിന്റെ സൈലന്റ് പാർട്ണറുമായി. 

 

ഒരിക്കൽ പൂജാമുറിയിൽ നിന്നിറങ്ങി വന്ന രേഷ്മ വേലക്കാരിയുടെ മുറിയിൽ നിന്നും രണ്ട് പേരെയും കയ്യോടെ പിടിക്കുമ്പോളും ലഹരിയുടെ ഉന്മാദാവസ്ഥയിലായിരുന്നു. അത് വരെ കാണാത്ത അവളുടെ മറ്റൊരു മുഖം അന്ന് കണ്ടു, കരുത്തോടെ അവളുടെ കൈകൾ മാറി മാറി കവിളത്ത് ആഞ്ഞ് പതിഞ്ഞപ്പോൾ എന്തൊക്കെയോ പുലമ്പി, വിളിച്ചു പറഞ്ഞു. വേലക്കാരിയുടെ അടിവയറ്റിൽ തടവി കൊണ്ട് ആക്രോശിച്ചു. 

 

“കണ്ടോടി എന്റെ കുഞ്ഞ്. നിന്റെ കഴിവുകേട് കൊണ്ടാണ് നിനക്ക് കുട്ടികളുണ്ടാകാഞ്ഞത്. ഞാൻ ഒരാണാണെന്നു പലപ്രാവശ്യം തെളിയിച്ചിട്ടുണ്ട് ഇവളിൽ, പിന്നെ മറ്റു പലരിലും. “

 

ഒന്നും മിണ്ടാതെ ആ രാത്രി ഇരുട്ടത്ത് അവളിറങ്ങി പോകുമ്പോൾ ഊറി ഊറി ചിരിക്കുകയായിരുന്നു. ഒരു ശല്യം ഒഴിവായ സന്തോഷമായിരുന്നു

 

ജനലിനടുത്തൊരു നിഴലനക്കം കണ്ടപ്പോഴാണ് വെങ്കിടേഷ് ഓർമ്മകളിൽ നിന്നും പുറത്തു വന്നത് പഴയ വീടാണെങ്കിലും എല്ലാ വിധ ആധുനിക സൗകര്യങ്ങളുമുണ്ട്. സാധാരണ സന്ദർശകരാരും വരാറില്ല. അബോർഷനുള്ള പൈസ കൊടുത്ത്, പറഞ്ഞു വിട്ടതിനു ശേഷം വേലക്കാരിയും അകന്നു പോയി. പിന്നെയാര് വരാനാണ്?. സി സി ടി വി മോണിറ്ററിൽ നോക്കി. ഒരു കറുത്ത വേഷക്കാരൻ മുൻ വാതിലിനടുത്തു നില്ക്കുന്നു. അയാളുടെ വിരലുകൾ കോളിങ് ബെല്ലിന് നേരെ നീളുന്നു. സമീർ തന്ന റിവോൾവർ പൈജാമയുടെ അകത്തു തിരുകി വച്ചു. വാതിലിനരികിലേയ്ക്ക് നടന്നു, മെല്ലെ വാതിൽ തുറന്നു. 

 

“ആരാണ്. “

 

കറുത്ത രൂപം മെല്ലെ തിരിഞ്ഞു. വെങ്കിടേഷിനടുത്തേയ്ക്കു ചേർന്ന് നിന്നു. 

 

“ഞാനാണ് ധ്രുവൻ. വെങ്കിടേഷ് എന്നെ രക്ഷിയ്ക്കണം. ഞാൻ തോറ്റ് പോയി, നിങ്ങൾ തേടുന്ന രേഖകൾ ഞാൻ നൽകാം. പകരമെന്റെ ജീവൻ രക്ഷിക്കണം. “

 

വെങ്കിടേഷിന്റെ മുഖത്തൊരു ക്രൂരമായ പുഞ്ചിരി തെളിഞ്ഞു. 

 

“ലാപ്ടോപ്പ് കൊണ്ട് വന്നിട്ടുണ്ടോ. ?”

 

“ഇല്ല ഹാർഡ് ഡിസ്ക്ക് ഉണ്ട്. ലാപ്ടോപ്പ് ഞാൻ നാളെ കൊണ്ട് വരാം. നമുക്ക് അകത്തിരിയ്ക്കാം. “

 

“ശരി, അകത്തേയ്ക്കു വാ. ഞാൻ ആനന്ദിനെയൊന്നു വിളിയ്ക്കട്ടെ. അവനല്ലേ എല്ലാം തീരുമാനിയ്ക്കേണ്ടത്. “

 

“ഞാൻ ആനന്ദിനെ വിളിച്ചിരുന്നു. അവനിപ്പോൾ ഇങ്ങോട്ടു വരും. “

 

വിശ്വാസം വരാത്ത പോലെ വെങ്കിടേഷ് ധ്രുവനെ നോക്കി. 

 

“അവൻ എന്റെ സുഹൃത്തായിരുന്നില്ലേ, അവനെന്നെ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്. “

 

“മ്മ്. “

 

വെങ്കിടേഷ് ചിരിച്ചു കൊണ്ട് തലയാട്ടി. 

 

“ധ്രുവനെവിടെയായിരുന്നു നാലു ദിവസം. ഞങ്ങൾ അന്വേഷിക്കാത്ത സ്ഥലമില്ല. “

 

“എന്നോട് ക്ഷമിയ്ക്കണം. ഞാൻ കരുതിയത് പോലെയല്ല സംഭവം. അവരെന്നെ ചതിയ്ക്കുകയായിരുന്നു. മധുബാലയും മാധവനും… ഞാനവരെ കണ്ണടച്ച് വിശ്വസിച്ചു. അവരെന്നെ ഒരു എസ്റ്റേറ്റിൽ പൂട്ടിയിട്ടു. അവരുടെ ചതി മനസിലായപ്പോൾ ഞാൻ രക്ഷപെടുകയായിരുന്നു. എന്നെ അവർ ഉപയോഗിക്കുകയായിരുന്നു നിങ്ങൾക്കെതിരെ.. “

 

“മാധവൻ… അവനിനി രക്ഷപെടാൻ പോകുന്നില്ല. കഴുത്തിലെ മുറിവ് ഗുരുതരമാണെന്നാണ് ഞാൻ അറിഞ്ഞത്. പിന്നെ ആ പെണ്ണ്, അവൾ രക്ഷപെട്ടിട്ടുണ്ട്. അവളെ മാധവന്റെ കൂട്ടുകാർ രക്ഷപെടുത്തി കൊണ്ട് പോയി. പക്ഷെ എത്രനാൾ അവൾ ഒളിച്ചിരിക്കും. ബോസ്സിന്റെ കഴുകൻ കണ്ണുകളിൽ നിന്നും അവൾക്ക് ഒരിക്കലും രക്ഷപെടാൻ സാധിക്കില്ല. “

 

“ആരാണീ ബോസ് ? അയാൾക്ക് മധുബാലയുമായി എന്താ ഇടപാട്?”

 

വെങ്കിടേഷ് അട്ടഹസിച്ചു. 

 

“ഭാരിച്ച കാര്യമൊന്നും ധ്രുവൻ അറിയണ്ട. “

 

കോളിങ് ബെൽ മുഴങ്ങി. 

 

“ആനന്ദാകും. “

 

വെങ്കിടേഷ് എഴുന്നേറ്റു വാതിൽ തുറന്നു. ആരെയും കാണാഞ്ഞ് അയാൾക്ക് അപകടം മണത്തു. അയാൾ തിരിഞ്ഞു ധ്രുവനെ നോക്കി. 

 

“എന്ത് പറ്റി വെങ്കീ, പുറത്തിറങ്ങി നോക്കിയാലോ. “

 

വാതിലടയ്ക്കാൻ മുതിർന്ന വെങ്കിടേഷിനെ തള്ളി താഴെയിട്ടും കൊണ്ടൊരുവൻ മുറിയിലേയ്ക്കു കയറി വന്നു. പൈജാമയിൽ തിരുകി വച്ചിരുന്ന റിവോൾവറിലേയ്ക്ക് അവന്റെ കൈകൾ നീണ്ടതും കായികാഭ്യാസിയായ ആഗതന്റെ വലതു കാൽ വെങ്കിടേഷിന്റെ മൂക്കിൽ അമർന്നു. മൂക്കിൽ നിന്നുമുള്ള ചോരയുടെ പ്രവാഹം കണ്ടു വെങ്കിടേഷ് പേടിച്ചു പോയി. അയാളുടെ ടീ ഷർട്ടിലേയ്ക്ക് രക്തം വീണു കൊണ്ടിരുന്നു. അത് കണ്ടു പകച്ച നിന്ന ധ്രുവനെ കെവിൻ വിളിച്ചു. 

 

“ധ്രുവൻ… “

 

കെവിന്റെ വിളി ധ്രുവനെ ജാഗരൂകനാക്കി. വെങ്കിയുടെ മൊബൈലും റിവോൾവറും ധ്രുവൻ കരസ്ഥമാക്കി. കയ്യിൽ കരുതിയിരുന്നു പ്ലാസ്റ്റിക് ടേപ്പ് കൊണ്ട് വെങ്കിടേഷിനെ കൈകളും വായും ബന്ധിച്ചു. വെങ്കിടേഷിന്റെ അലമാരയിലുണ്ടായിരുന്ന ഫയലുകളും ലാപ്ടോപ്പും ഹാർഡ് ഡിസ്‌കും ക്യാമറയുമൊക്കെ ഒരു ചാക്കിൽ കെട്ടി വച്ചു. കെവിൻ കറുത്ത തുണി സഞ്ചി കൊണ്ട് വെങ്കിടേഷിന്റെ മുഖം മറച്ചു. അയാളെ തൂക്കിയെടുത്ത് തോളത്തിട്ടും കൊണ്ട് നടന്നു, ദൂരത്തൊരിടത്തു പാർക്ക് ചെയ്തിരുന്ന മാരുതി ഓമ്നി വാനിന്റെ പിന്നിലെ സീറ്റിലേക്ക് അയാളെ തള്ളിയിട്ടു. 

 

ഡ്രൈവർ സീറ്റിൽ കയറിയ കെവിൻ വളരെ വേഗതയോടെ തന്റെ ഓമ്നിയെ പായിച്ചു. ഊട് വഴികൾ പിന്നിട്ടു കൊണ്ട് വണ്ടി ഒരു പുഴയുടെ ഓരത്തു നിർത്തിയിട്ടു. വണ്ടിയിൽ നിന്നിറങ്ങിയ കെവിൻ പുഴയുടെ കുറുകെ കെട്ടിയ പാലത്തിലേക്ക് നോക്കി നിന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു. ഈ പാലത്തിൽ നിന്നാണ് ക്രിസ്റ്റീന ജീവനൊടുക്കിയത്. ധ്രുവൻ വന്നു വിളിച്ചപ്പോൾ കെവിൻ കണ്ണ് തുടച്ചു. 

 

“അവനെ അവിടെ, ആ പാലത്തിൻ്റെ മുകളിൽ നിന്നും കെട്ടി തൂക്കണമായിരുന്നു. വെള്ളത്തിൽ മെല്ലെ മുക്കി അവനെ ഇഞ്ചിഞ്ചായി കൊല്ലണമായിരുന്നു. പക്ഷെ നമുക്കധികം സമയമില്ല. പാലത്തിന്റെ കീഴിലെല്ലാം മീൻപിടുത്തക്കാരെ കൊണ്ട് നിറയും. അവരിവനെ രക്ഷപ്പെടുത്തും. അത് വേണ്ടാ…. ഇവിടെ ഈ വെള്ളത്തിൽ, കഴുത്തിൽ കല്ലുകെട്ടി താഴ്ത്തണം മൂന്നാം പക്കം പൊങ്ങുമ്പോൾ പകുതിയും മീൻ തിന്നു തീർക്കണം. “

 

വെങ്കിടേഷിനെയും കൊണ്ട് പുഴയുടെ മധ്യത്തുള്ള ഒഴുക്കുള്ള സ്ഥലത്തേയ്ക്ക് കെവിൻ നീന്തി. പുഴയുടെ ഒത്ത നടുക്കായി വെങ്കിയെ നിർത്തി കൊണ്ട് അവന്റെ മുഖം മൂടി മാറ്റി. 

 

“ഓർമ്മയുണ്ടോ നിനക്ക് ഈ പുഴ. എന്റെ സഹോദരി ക്രിസ്റ്റീനയെ ഓർമ്മയുണ്ടോ. അവളും ഇവിടെയാണ് മരിച്ചത്. അവളിപ്പോഴും ഇവിടെയൊക്കെ കാണും. “

 

തല വീണ്ടും ഒരു പോളിത്തീൻ കവർ കൊണ്ട് മറച്ചു. അവന്റെ വയറിന്റെ ഭാഗത്തു സാമാന്യം വലിപ്പമുള്ളൊരു കല്ല് കെട്ടി വയ്ക്കാനായി ധ്രുവൻ സഹായിച്ചു. കഴുത്തിലും ഒരു കല്ല് കെട്ടി തൂക്കി, കെവിൻ വെങ്കിടേഷിനെ പുഴയിൽ മുക്കി. വെങ്കിടേഷ് ഒഴുക്കിലൂടെ മുന്നോട്ടാഞ്ഞു മെല്ലെ മെല്ലെ താഴ്ന്നു തുടങ്ങിയപ്പോൾ കെവിൻ കരയിലേക്ക് മടങ്ങി, കൂടെ ധ്രുവനും. ശതുക്കളിൽ ഒരാളെ കുറഞ്ഞുള്ളൂ. ഇനിയുള്ളവരാണ് കൂടുതൽ അപകടം. 

 

പോകുന്ന വഴി റോഡരികിൽ കിടന്ന അന്യസംസ്ഥാന ലോറിയുടെ ഡ്രൈവർ ക്യാബിന്റെ മുകളിലേയ്ക്ക് വെങ്കിടേഷിന്റെ സ്വിച്ച് ഓഫ് ചെയ്ത മൊബൈൽ ഫോൺ കെവിൻ എടുത്തെറിഞ്ഞു. 

 

ശ്മശാനത്തിന്റെ വശത്തുള്ള കാട്ടിൽ വണ്ടിയൊളിപ്പിച്ചു നിർത്തിയിട്ട്, മതിൽ ചാടി വീട്ടിലെത്തുമ്പോഴും മധുബാല നല്ല ഉറക്കത്തിലായിരുന്നു. കെവിൻ നിലത്തു വിരിച്ച പായയിൽ മലർന്നു കിടന്നു. ധ്രുവൻ അപ്പോഴും വെങ്കിടേഷിന്റെ ഹാർഡ് ഡിസ്‌കിൽ എന്തിനോ പരതുകയായിരുന്നു. 

 

✍️✍️✍️നിഷ പിള്ള

 

(തുടരും)

മരണത്തിന്റെ പര്യവസാനം -8

Post Views: 40
2
Nisha Pillai

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.