Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കനൽവഴികളേകിയ കരുത്ത്
കഥ ജീവിതം ബന്ധങ്ങൾ

കനൽവഴികളേകിയ കരുത്ത്

By Nishiba MJanuary 13, 2024Updated:January 13, 202416 Comments3 Mins Read156 Views
Bookmark Now
Please login to bookmark Close

No account yet? Register

പുറത്ത് മാനം മൂടിക്കെട്ടി നിൽക്കുന്നു. എപ്പോൾ വേണമെങ്കിലും നിറഞ്ഞു തൂവാൻ നീർത്തുള്ളിയേന്തിയ മേഘങ്ങൾക്കകമ്പടിയായി തണുത്തകാറ്റും വീശുന്നുണ്ട്. ഇരുണ്ടുമൂടിയ ചക്രവാളത്തിലേക്ക് മിഴിനട്ട് ബാൽക്കണിയിലെ കസേരയിലേക്കിരിക്കവേ അച്ചായിയുടെ വിരൽസ്പർശത്തിനായി സുനീതിയുടെ മനസ്സ് കൊതിച്ചു. ഒരു വിങ്ങൽ നെഞ്ചിൽ ഭാരമായപ്പോൾ മിഴിപൂട്ടി പിന്നിലേക്കു ചാഞ്ഞിരുന്നു. ഓർമ്മകൾ നീർത്തുള്ളികളായി കവിളിലൂടൊഴുകി.

‘അച്ചായി’ അങ്ങനെയൊരു വിളിപ്പേര് കുടുംബത്തിലാർക്കുമില്ല. അച്ഛന്റെ ഏച്ചി എന്നത് അച്ചായി ആയി മാറിയതാണോ ദാക്ഷായണി എന്ന പേര് എല്ലാരും ദച്ചേച്ചി എന്നു വിളിക്കുന്നതു കേട്ടു വന്നതാണോ അറിയില്ല. എങ്ങനെയോ ആ പേര് തന്നെ ഞങ്ങൾ കുട്ടികളെല്ലാവരും വിളിച്ചു.

പറഞ്ഞുകേട്ട കഥകളിലെ അച്ചായിക്കെന്നുമെന്റെയുള്ളിൽ വീരപരിവേഷം ആയിരുന്നു. കാരണം അവർ ജനിച്ചു ജീവിച്ച കാലഘട്ടം ഓർക്കണം. ഇന്നത്തെ സ്ത്രീ സ്വാതന്ത്ര്യമോ പുരോഗമനവാദമോ കണികണ്ടിട്ടു പോലുമില്ലാത്ത കാലം. പതിമൂന്നു വയസ്സിൽ വിവാഹം, ഇരട്ടിയിലധികം വയസ്സുള്ള ആളുമായി. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ഒരു അന്യഗൃഹത്തിൽ, അതും ഭാര്യയായി. വർഷമൊന്നു കഴിയുന്നതിന് മുന്നേ എങ്ങോട്ടേക്കോ പുറപ്പെട്ടു പോയ ഭർത്താവ്. പിന്നെയും ഒരു വർഷം എങ്ങനെയോ അവിടെ തള്ളിനീക്കി. തിരിച്ചുവരാത്ത ആളെയും കാത്തു ജീവിതം ഹോമിക്കാൻ വയ്യെന്നു സ്വയം തീരുമാനിച്ചു അവിടെ നിന്നും എന്നന്നേക്കുമായി ഇറങ്ങി. ചെറിയ കോലാഹലങ്ങൾക്കൊടുവിൽ കാലം വീണ്ടും ശാന്തമായി ഒഴുകി.

അച്ചായി വീട്ടിലേക്കു തിരിച്ചു വന്നതിനു ശേഷമാണ് അച്ഛമ്മ(അച്ചായിയുടെ അമ്മ) അവസാനമായി പ്രസവിക്കുന്നത് . അടുത്തടുത്ത പ്രസവം കാരണം അച്ഛമ്മ രോഗശയ്യയിലായി. ആറുമാസത്തിനുള്ളിൽ മരിക്കുകയും ചെയ്തു. അമ്മയില്ലാത്ത മക്കൾക്കമ്മയായി അച്ചായി പുനർജ്ജനിക്കുകയായിരുന്നു. കൊയ്ത്തും മെതിയുമുള്ള തറവാടായിരുന്നു. വിശ്രമമെന്നതു പലപ്പോഴും കിട്ടാക്കനിയായിരുന്നു. അച്ചായി ഉറങ്ങുന്നതൊരിക്കലും ആരും കാണില്ല. വീട്ടിലെ നൂറുകൂട്ടം പണികൾക്കിടയിലും പറമ്പിലും പാടത്തുമുള്ളവർക്കുള്ള ഭക്ഷണവും അവർക്കുള്ള കൈസഹായമൊക്കെ ചെയ്യും. നെല്ല് പുഴുങ്ങി അരിയാക്കി ചോറുവെച്ചും അമ്മിയിലരച്ചും ഉരലിലിടിച്ചും അടുപ്പിലൂതിയുമൊക്കെയുള്ള കാലം എത്രത്തോളം കഠിനമായിരുന്നുവെന്നൂഹിക്കാൻ കഴിയുമോ. വളർന്നു വരുന്ന സഹോദരങ്ങളോട് കാർക്കശ്യത്തിന്റെ മുഖംമൂടിയണിഞ്ഞും ഗൗരവത്തിന്റേയും ദേഷ്യത്തിന്റെയും പുറന്തോട് സ്വയമെടുത്തണിഞ്ഞും സുരക്ഷാകവചം തീർക്കുകയായിരുന്നുവെന്നു ഇന്നറിയാൻ കഴിയുന്നു. ആ കാലഘട്ടത്തിൽ തന്നെ അവർ സ്വയം പര്യാപ്തയായിരുന്നു. ഓലമെടയൽ, വല്ലം മെടയൽ, തുണികളിലെ ചെറിയ അലങ്കാരപ്പണികൾ അങ്ങനെ ചില പ്രത്യേക വിഷയങ്ങളിലും കഴിവ് പ്രകടിപ്പിച്ചിരുന്നു. തലയിൽ ഭാരം ചുമക്കാനും കൃഷിസംബന്ധിയായ പുറംപണികളിലും വൈദഗ്ദ്ധ്യം നേടിയിരുന്നു. ആൺകോയ്മ നിലനിൽക്കുന്ന തറവാട്ടിലും അവരുടെ വാക്കിനും അഭിപ്രായത്തിനും വിലയുണ്ടായിരുന്നു. ഉയർന്ന ശബ്ദവും താൻപോരിമയും അവരെ ആളുകളിൽ നിന്നും വേറിട്ടുനിർത്തി. ഭയം കലർന്ന ബഹുമാനം അവരോട് ഇടപെടുമ്പോൾ എല്ലാവരും സൂക്ഷിച്ചു. കാലങ്ങൾക്കിപ്പുറം മടങ്ങിവന്ന ഭർത്താവിനോട് തിരിച്ചു വരാൻ കഴിയില്ല എന്നു അറുത്തുമുറിച്ചു പറയാൻ കഴിഞ്ഞതും അതേ ധൈര്യത്തിന്റെ മറ്റൊരു വശമായിരുന്നു. ഒരു പരദൂഷണക്കൂട്ടത്തിന്റേയും ഭാഗമാവാതെ തന്റെ ജീവിതം തന്റെ രീതിയിൽ തന്നെ ജീവിച്ചു അച്ചായി. അവരുടെ മുഖത്തു നോക്കി എന്തെങ്കിലും മറുത്തുപറയാൻ ആളുകൾ ഭയപ്പെട്ടിരുന്നു. ആ കണ്ണുകളിൽ ആജ്ഞാശക്തി തെളിഞ്ഞു നിന്നു.

കാലം ചെല്ലുംതോറും ചുറ്റും മാറ്റങ്ങൾക്കു വിധേയമായെങ്കിലും അച്ചായിയുടെ സ്വഭാവസവിശേഷതകൾ അങ്ങനെ നിലകൊണ്ടു. സഹോദരങ്ങൾ മുതിർന്നു പലവഴിക്കായി. തറവാട്ടിൽ ഇളയസഹോദരനൊപ്പമായി അവരുടെ താമസം. അതായത് എന്റെ അച്ഛൻ. എങ്കിലും ശരീരത്തിനു ആരോഗ്യമുള്ള കാലം വരെ അവർ ജോലിക്കു പോയിരുന്നു. ഉയർന്നശബ്ദത്തിൽ കാർക്കശ്യം പ്രകടിപ്പിക്കുമെങ്കിലും ഒരിക്കൽപ്പോലും ഒരു ചീത്തവാക്കും ആ നാവിൽ നിന്നും വീണു കേട്ടിട്ടില്ല. ചെറിയകുട്ടിയായിരുന്നപ്പോൾ ആരോ പറയുന്നതു കേട്ടു ഒരു ചീത്തവാക്ക് വീട്ടിൽ വന്നു പറഞ്ഞതിനു ശിക്ഷയായി കാന്താരി മുളകരച്ച് കണ്ണിൽ തേച്ചിട്ടുണ്ട്. അതിനുശേഷം അങ്ങനെയൊരു ഉദ്യമത്തിനെന്റെ നാവ് ഇന്നോളം വഴങ്ങിയിട്ടില്ല. ഞങ്ങൾ മക്കളോട് മാത്രമേ ഇത്തിരിയെങ്കിലും മാർദ്ദവത്തോടെ പെരുമാറിയിട്ടുള്ളൂ. അമ്മയോട് ഇത്തിരി ശത്രുതാമനോഭാവമായിരുന്നു. അച്ഛനുമമ്മയ്ക്കും ഇടയിൽ ഒരു മതിലുപോലെ അച്ചായി ഉണ്ടായിരുന്നു. എന്തെങ്കിലും വിഷമം വന്നാൽ ആദ്യം അച്ഛനോട് പറയുക “നിന്നെ പെറ്റിട്ടതേ ഈ കൈകളിലാണ്” എന്നാണ്. അതോടെ അച്ഛൻ അവിടെ അലിഞ്ഞു പോവും. അസുഖമോ മറ്റോ വന്നാൽ അമ്മയെ അത്രയേറെ കരുതലോടെ പരിചരിക്കുന്നതു കാണാം. വന്നുകയറിയവളുടെ കൈയിലാണ് വീടിന്റെ സമാധാനം എന്ന അച്ഛന്റെ ഒരു വാക്കിൽ അമ്മ നിശബ്ദയാവും. ചെറിയ പൊട്ടിത്തെറികൾ അങ്ങനെ ശാന്തമാവും.

കാലം ചെല്ലുംതോറും സഹോദരങ്ങളുടെ മക്കളായി അവരുടെ ലോകം. കൃത്യമായ ഇടവേളകളിൽ വന്നു കണ്ടില്ലെങ്കിൽ പരാതിയും പരിഭവവും ഉരുക്കഴിക്കും. കൂടെത്തന്നെയുള്ള എന്നോട് പ്രത്യേകവാത്സല്യമായിരുന്നു. എന്തു തിന്നുമ്പോഴും ഒരു പങ്കെനിക്കായി മാറ്റിവെക്കും. ഭാഗം വെച്ചു പിരിഞ്ഞിട്ടും തറവാട് വീട് മാറ്റിയെടുത്തിട്ടും സഹോദരബന്ധത്തിന്റെ കണ്ണികൾ പിരിയാതെ കാത്തത് അച്ചായിയുടെ സാന്നിധ്യമായിരുന്നു. എന്റെ വിവാഹത്തിനു തന്റെ സമ്പാദ്യത്തിൽ നിന്നും സ്വർണ്ണവള വാങ്ങിതന്നു. ഓരോ തവണ ചെല്ലുമ്പോഴും സുഖവിവരങ്ങളുടെ കരുതലും എന്തെങ്കിലും തന്നയക്കാനുള്ള ധൃതിയും അമ്മയേക്കാളേറെ അച്ചായിക്കായിരുന്നു.

വിവാഹശേഷമാണ് അച്ചായിയെ ഞാൻ കൂടുതലായി അറിയാൻ തുടങ്ങിയത്. മകളെ പ്രസവിച്ചപ്പോൾ പ്രസവശുശ്രൂഷയും മരുന്നുമൊക്കെ അച്ചായിയായിരുന്നു. അനുഭവജ്ഞാനത്തിന്റെ ഒരു തരി പോലും ഏറ്റുവാങ്ങാനായില്ലല്ലോയെന്ന കുറ്റബോധം എന്നും മനസ്സിനെ വേട്ടയാടിയിരുന്നു. എങ്കിലും എന്നിൽ എന്തെങ്കിലും നല്ലഗുണങ്ങൾ ഉരുവായിട്ടുണ്ടെങ്കിൽ അതിനു ഹേതു അച്ചായിയുടെ കടുത്തശിക്ഷണം തന്നെയായിരുന്നു.

അവസാനമായപ്പോഴേക്കും അച്ചായിയുടെ ശാഠ്യങ്ങൾ കൂടി വന്നു. എന്റെയടുത്ത് മാത്രം ശാന്തയായിരിക്കും. മറ്റുള്ളവരോടൊക്കെ വെറുതെ വഴക്കിടും. വരുമ്പോൾ മോളെ കൊണ്ടുവന്നില്ലെങ്കിൽ എന്നോടും പിണങ്ങും. മരണം പെട്ടെന്നായിരുന്നു. ഒരു ദിവസം എന്നോട് സംസാരിച്ചിരിക്കവേ പതിയെ പിറകിലേക്ക് മറിഞ്ഞു വീണു. എടുത്തു കിടത്തുമ്പോഴേക്കും മരിച്ചിരുന്നു. ആശ്രയം നഷ്ടപ്പെട്ട അവസ്ഥയിലായിപ്പോയി എന്റെ മനസ്സ്.

രണ്ടു വർഷങ്ങൾ കടന്നുപോയി എന്നു വിശ്വസിക്കാൻ പറ്റുന്നില്ല. എനിക്കും ജയേട്ടനുമിടയിലെ ശീതസമരങ്ങളിൽ അദൃശ്യയായി മധ്യസ്ഥം വഹിച്ചിരുന്നത് അച്ചായിയായിരുന്നു. അച്ചായിപോയതിനുശേഷവും ആ ഓർമ്മകൾ ഒരുപരിധി വരെ കരുത്ത് പകർന്നിരിക്കുന്നു. പക്ഷേ ഇപ്പോൾ..

താഴെ സ്ക്കൂൾ ബസ്സിന്റെ ഹോണടിയാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്. കൈയിലിരുന്ന കടലാസ് വിറകൊണ്ടു. വിവാഹമോചനത്തിന്റെ നോട്ടീസ്. മോള് പടികേറിയിപ്പോൾ മുകളിലെത്തും. അച്ചായിയേപ്പോലെ ഗൗരവത്തിന്റെ പുറന്തോടെടുത്തണിയണം ഞാൻ. ഇനിയുള്ള കനൽദൂരങ്ങളിൽ ഏക പ്രതീക്ഷ മോളാണ്. അവൾക്കായി എന്നെത്തന്നെ മാറ്റിയെഴുതണം. സ്നേഹകവചം കൊണ്ടവളെ പൊതിയാൻ, ഈ ലോകത്തിനുമുന്നിൽ സ്വത്വം മറയ്ക്കുന്ന മുഖാവരണം വേണം. ആത്മധൈര്യത്തിന്റെ കനലൂതിത്തെളിയിക്കണം. ഞാനവളുടെ അടുത്തേക്ക് ചെല്ലട്ടെ.

പുറത്ത് ഇരുണ്ടവാനം പെയ്തു തോരുകയായിരുന്നു. ഒപ്പം സുനീതിയുടെ മനസ്സും നിശ്ചയദാർഢ്യത്തിന്റെ കരുത്ത് നേടുകയായിരുന്നു.

★★★നിഷിബ എം നിഷി★★★

#ആൺപിറന്നോൾ

Post Views: 36
9
Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

16 Comments

  1. ജെയിംസ് on January 31, 2024 10:41 PM

    അച്ചായി എന്റെ നാട്ടിലും ഉണ്ടായിരുന്നു. ഇപ്പോഴും അതുപോലെ കരുത്തുളള ഒരു സ്ത്രീ ഉണ്ട്. എവിടെനിന്നോ പണിക്ക് വന്നതാണ്. കെട്ടിയവൻ ഉപേക്ഷിച്ച് പോയി. ഇപ്പൊ പാട്ടത്തിന് സ്ഥലം എടുത്ത് കപ്പ കൃഷിചെയ്യുന്നു. സ്വന്തമായി വീടും സ്ഥലവും വാങ്ങി. മക്കളും ആയി അന്തസ്സായി ജീവിക്കുന്നു.

    Reply
    • Nishiba M on February 4, 2024 11:21 PM

      സ്നേഹം സന്തോഷം

      Reply
  2. Vimi on January 13, 2024 5:23 PM

    നന്നായിട്ടുണ്ട്.
    ഇങ്ങനെയൊരു അവസാനവും പ്രതീക്ഷിച്ചില്ല.

    Reply
    • Nishiba M on January 24, 2024 3:29 PM

      സ്നേഹം 😍

      Reply
  3. Sunandha Mahesh on January 13, 2024 4:52 PM

    നന്നായി എഴുതി നിഷിബ.. പണ്ട് ഉരുക്കുപോലത്തെ ഇത്തരം സ്ത്രീകൾ ഒരുപാടുപെരുണ്ടായിരുന്നു.. 👍

    Reply
    • Jalajanarayanan on January 14, 2024 5:17 PM

      നന്നായിട്ടെഴുതി നിഷിബ ❤❤❤

      Reply
      • Nishiba M on January 24, 2024 3:30 PM

        സ്നേഹം 😍

        Reply
    • Nishiba M on January 24, 2024 3:31 PM

      സ്നേഹം 😍സ

      Reply
    • Nishiba M on January 24, 2024 3:32 PM

      സ്നേഹം 😍

      Reply
  4. sabira latheefi on January 13, 2024 11:33 AM

    👍🏻👍🏻

    Reply
    • Nishiba M on January 13, 2024 12:41 PM

      സ്നേഹം 😍

      Reply
    • Yesoda Sreedharan Sreedharan on January 13, 2024 7:47 PM

      ആൺപിറന്നോൾ… തനിയാവർത്തനം പോലെ അച്ചായിക്കുശേഷം സുനീതി. നന്നായിട്ടുണ്ട് നിഷി ❤❤❤

      Reply
      • Nishiba M on January 24, 2024 3:30 PM

        സ്നേഹം 😍

        Reply
        • Neethu VR on January 24, 2024 11:55 PM

          ഒറ്റയ്ക്ക് പൊരുതി കരുത്തയായ സ്ത്രീ, അച്ചായി 👌
          നല്ല എഴുത്ത് ❤️

          Reply
  5. Seena Navaz on January 13, 2024 11:12 AM

    നന്നായിട്ടുണ്ട് നിഷീ… നല്ലെഴുത്ത്
    മികച്ച ഒരു സന്ദേശവും 👏👏👏❤️🥰

    Reply
    • Nishiba M on January 13, 2024 12:41 PM

      സ്നേഹം 😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.