Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മുറിച്ചു മാറ്റിയ ചില താളുകൾ
അനുഭവം

മുറിച്ചു മാറ്റിയ ചില താളുകൾ

By Meera AnandJanuary 12, 2024Updated:January 18, 20244 Comments4 Mins Read179 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇംഗ്ലീഷ് അക്ഷരമാലയിലെ “M” എന്ന അക്ഷരത്തിന്റെ ആകൃതിയിൽ ഉള്ള ഒന്നൊ രണ്ടോ മലകൾ, അതിന്റെ ഇടയിൽ കൂടി കഷ്ടപ്പെട്ട് എത്തി നോക്കുന്ന സൂര്യൻ, അതിന്റെ പിന്നിലായി മലയാള അക്ഷരമാലയിലെ “ന” എന്ന അക്ഷരത്തിന്റെ ആകൃതിയിൽ ഉള്ള മൂന്നോ നാലോ കാക്കകൾ, മലകളുടെ താഴെയായി ഒഴുകുന്ന പുഴ, അതിലൂടെ ഒഴുകുന്ന വള്ളവും വളളക്കാരനും, പിന്നെ ആർഭാടത്തിന് വേണമെങ്കിൽ പുഴക്കരയിൽ ഒന്നോ രണ്ടൊ തെങ്ങ്.

എവിടെ എങ്കിലും കണ്ടതായി ഓർമിക്കുന്നുണ്ടൊ?

ഉണ്ടാവും. കാരണം കുട്ടിക്കാലത്ത് ഇതേ ഫോർമാറ്റിൽ  ചിത്രം വരക്കാത്ത ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഞാൻ അക്കാര്യത്തിൽ കുറച്ച് വ്യത്യസ്ത ആയിരുന്നു. ഞാൻ ആ ചിത്രം വരയ്ക്കുമ്പോൾ ചിത്രത്തിലെ പുഴയിൽ രണ്ടു മീനുകൾ നിർബന്ധമാണ്. ഒന്ന് വലുതും ഒന്ന് ചെറുതും. ചെറിയ മീൻ ഉയർന്ന് വെള്ളത്തിന് മുകളിൽ വരും. വലിയ മീൻ വെള്ളത്തിൽ തന്നെ ഉണ്ടാവും. എങ്ങനെയുണ്ട്? ഭയങ്കര ചേഞ്ച് അല്ലെ?. ഇതേ ഫോർമാറ്റിൽ ചിത്രം വരച്ച് ഞാനും ഒരു “ചിത്രകാരി ” ആയി മാറി. 

പിന്നെ ഞാൻ ദിവസവും വരയ്ക്കുന്ന ചിത്രങ്ങൾ ” ഒന്നിനൊന്ന് മികച്ചതും വ്യത്യസ്തവും” ആയതിനാൽ വീട്ടിൽ നിന്നും ഭീകരമായ പ്രോത്സാഹനമായിരുന്നു. വീട്ടിൽ ആരു വന്നാലും എന്റെ ചിത്രങ്ങളുടെ എക്സിബിഷൻ  കാണാതെ അവർക്കു ഗേറ്റ് വിട്ട് പുറത്ത് പോകാൻ കഴിയുമായിരുന്നില്ല. അപ്പൂപ്പൻ വാങ്ങിച്ചു വച്ചിരുന്ന വെള്ള പേപ്പറുകൾ ഒക്കെ എന്റെ “ഭാവനകൾ ” കൊണ്ട് സമ്പന്നമായി. എന്റെ വളരെ “വിശ്വപ്രസിദ്ധമായ ” ഒരു ചിത്രം ഉണ്ട്. പശുവിനെ കറക്കുന്ന അമ്മൂമ്മ, അടുത്ത് നിന്ന് പശുവിന്റെ തല ചൊറിയുന്ന അപ്പൂപ്പൻ, വായ് നിറയെ വൈക്കോലുമായി നിൽക്കുന്ന പശു, പിന്നെ ഏറ്റവും മുകളിലായി കത്തിനിൽക്കുന്ന 100 വാട്സിന്റെ ബൾബ്. ഇതായിരുന്നു അതിപ്രശസ്തമായ ആ ചിത്രം! എത്രയെത്ര പ്രദർശനങ്ങൾ നടത്തി! എത്ര പേരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി !

അതു കണ്ടതിനു ശേഷം ആണ് ആരോ എന്നെ “ചിത്രലേഖ ” എന്ന് വിളിച്ചത്. ആരാണെന്ന് കൃത്യമായി ഓർമിക്കുന്നില്ല. എല്ലായിടങ്ങളിൽ നിന്നും “അഭിനന്ദന പ്രവാഹം”. വീട്ടിൽ നിന്നൊ, മാരകമായ പ്രോത്സാഹനവും. അതെ. ഒരു കൊച്ചു “പികാസോ ” രൂപം കൊള്ളുകയായിരുന്നു അവിടെ. ഞാൻ സ്വയം വിചാരിച്ചു ഞാനൊരു സംഭവമാണെന്ന്. പേപ്പറുകൾ വാങ്ങിക്കുന്നു, വരയ്ക്കുന്നു, വാങ്ങിക്കുന്നു, വരയ്ക്കുന്നു. ഊണിലും ഉറക്കത്തിലും വര തന്നെ വര. ഒടുവിൽ പേപ്പർ മേടിച്ച് മേടിച്ച്, മില്ലിൽ നേരിട്ട് ഓഡർ കൊടുക്കേണ്ട അവസ്ഥ എത്തിയപ്പോൾ അച്ഛൻ കുറെ പേപ്പറുകൾ കൂട്ടി ചേർത്ത് ഒരു ബുക്ക് ഉണ്ടാക്കി തന്നു. എന്റെ ആദ്യത്തെ ഡ്രോയിങ് ബുക്ക്. ഒപ്പം ഒരു നിർദ്ദേശവും. ഒരു ബുക്ക് രണ്ടാഴ്ച കഴിയാതെ തീർക്കാൻ പാടില്ല. 

അങ്ങനെ ഒരു ദിവസം ഒരു ചിത്രം എന്ന കണക്കിൽ വീണ്ടും വര തുടർന്നു. വരയെന്നു വെച്ചാൽ, വീട്ടിലെ ജംബു പൂച്ച, അഹങ്കാരി കോഴി, പശു, ഇവയെ കൂടാതെ അപ്പൂപ്പൻ, അമ്മൂമ്മ, അമ്മച്ചൻ, മറിയചേടത്തി, മേരിച്ചേച്ചി, ശെൽവരാജ് മാമൻ, തുടങ്ങി വീട്ടിൽ ആർക്കും വരാൻ പറ്റാത്ത അവസ്ഥയായി. ആരു വന്നാലും അവരെ പിടിച്ചിരുത്തി നിമിഷ നേരം കൊണ്ട് വരച്ച് കൈയിൽ കൊടുക്കും. അതു കൂടാതെ ഉള്ള മത്സരങ്ങൾക്കൊക്കെ പോയി ചേരുകയും ചെയ്യും. പ്രോത്സാഹന സമ്മാനം എന്തായാലും കിട്ടും. സ്കൂളിൽ അക്കാലത്ത് അധികം വരയ്ക്കാൻ അറിയാവുന്നവർ ഇല്ലാഞ്ഞിട്ടാണാ എന്തൊ, ഒരിക്കൽ എനിക്ക് ഒന്നാം സമ്മാനം നൽകി അവർ “ആദരിച്ചു” ( ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചു കൊള്ളും എന്നു കരുതിയാണൊ എന്തൊ. ). പിന്നെ പറയാനുണ്ടൊ? ആ പച്ചയും വെള്ളയും പൂക്കൾ ഉള്ള കുപ്പി ഗ്ലാസ് ( അതാണ്സമ്മാനം കിട്ടിയത് ) കാണാത്തവരായി ആരും തന്നെ ആ നാട്ടിൽ ഉണ്ടായിരുന്നില്ല.

ഇതിനിടയിൽ എനിക്കൊരാശയം തോന്നി. ഒരു ക്രിസ്മസ്ക്കാലത്താണ് സ്വന്തമായി ക്രിസ്മസ് കാർഡുകൾ ഉണ്ടാക്കി എല്ലാവർക്കും അയച്ചാലൊ? ആഹാ! എത്ര മനോഹരമായ ആശയം. പിന്നെ ഒട്ടും താമസിച്ചില്ല. വര തുടങ്ങി. പക്ഷെ ഒരു കുഴപ്പം. എല്ലാ കാർഡുകളും ഒരുപോലെ ആണെന്ന് മാത്രം. ഒരു ക്രിസ്മസ് ട്രീ, കുറച്ച് ബലൂൺ, ഒരു കേക്ക്, അതിന്റെ മുകളിൽ ഒരു മെഴുകുതിരി (അത് must ആണ് ). പിന്നെ ഒരു സാന്താക്ലോസിന്റെ തലയും (മുഴുവൻ വരയ്ക്കില്ല. തല മാത്രം). ഇത് എല്ലാ കാർഡിലും ഉണ്ടാവും. വരയിൽ ഉള്ള ആത്മാർത്ഥത കൂടി ക്രിസ്മസ് പരീക്ഷയുടെ അന്നും ഇതേ സംഗതികൾ തന്നെ ഇരുന്നു വരയ്ക്കുന്നതു കണ്ട അച്ഛന് തോന്നി, ഇതിങ്ങനെ വിട്ടാൽ ശരിയാകില്ല എന്ന്. അങ്ങനെ പതുക്കെ പതുക്കെ പ്രോത്സാഹനം മന്ദഗതിയിൽ ആയി. പിന്നീട് എന്തു വരച്ചാലും എല്ലാവർക്കും ഒരു നിസംഗഭാവം.

ഞാൻ പതുക്കെ പതുക്കെ വര എന്താണെന്ന് പഠിച്ചു വന്നപ്പോഴേക്കും, അതായത് ഒരു വിധം ഭേദപ്പെട്ട് വരയ്ക്കാൻ തുടങ്ങിയപ്പോഴെക്കും പ്രോത്സാഹനം ഒക്കെ അതിന്റെ വഴിക്ക് പോയിരുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോൾ ഞാൻ അച്ഛനോട് ചോദിച്ചു എന്നെ ഫൈൻ ആർട്സ് കോളേജ് ഇൽ ചേർക്കമോ എന്ന്. ഒരു വലിയ No ആയിരുന്നു മറുപടി. അതോടുകൂടി വരക്കാനുള്ള എന്റെ താത്പര്യവും കുറഞ്ഞു. പിന്നീട് ആരുടെയൊക്കെയോ ഇഷ്ടത്തിന് എന്തെക്കൊയോ പഠിച്ചു. അപ്പോഴൊക്കെ മനസ് പറഞ്ഞിരുന്നു, ഇതെന്റെ വഴിയല്ലല്ലോ എന്ന്. അത് പക്ഷെ നിശബ്ദമായ ഒരു നിലവിളി മാത്രമായിരുന്നു. ആ കാലഘട്ടത്തിൽ അതങ്ങനെ ആയിരുന്നു. സ്വന്തമായ ഒരു തീരുമാനം ഉണ്ടായാൽ അത് അംഗീകരിക്കപ്പെടാൻ വളരെ പ്രയാസം ആയിരുന്നു. അങ്ങനെ അംഗീകരിക്കപ്പെട്ടവർ ജീവിതത്തിൽ വിജയം നേടുന്നത് ഞാൻ ഇപ്പോൾ കാണുന്നുണ്ട്.

ഞാനും ചില ജോലികൾ ചെയ്തു. പക്ഷെ അവയൊക്കെ എനിക്ക് “പാകമാവാത്ത ഉടുപ്പുകൾ ” മാത്രമായിരുന്നു. ഒട്ടും താല്പര്യമില്ലാതെ ഞാൻ ചെയ്തവ. പക്ഷെ ഇപ്പോൾ ഞാൻ എനിക്കിഷ്ടപ്പെട്ടവയൊക്കെ ചെയ്യുന്നു. മനസിന് സന്തോഷം കിട്ടാൻ മാത്രം. ഒരു profession ആയി തല്ക്കാലം ഒന്നുമില്ല. Bottle art, എഴുത്ത്, jewellery designing, craft work അങ്ങനെ എന്താണോ എനിക്കിഷ്ടം അതൊക്കെ ഇപ്പൊൾ ചെയ്യുന്നു. വളരെ സംതൃപ്തിയോടെ. jewellry designing മാത്രം sale ഉണ്ട്. ഇടക്കൊക്കെ bottle ആർട് ഉം. പക്ഷെ ഒരു ചിത്രകാരിയെ ഈ ലോകത്തിന് നഷ്ടമായി( ചുമ്മാ ). 

പക്ഷെ ഒരു വലിയ സന്തോഷം എന്നാണെന്ന് വച്ചാൽ എന്റെ മകൾ അമ്മു വരയ്ക്കുന്നുണ്ട്. ഞാനിപ്പോൾ അത് കണ്ട്, എന്റെ കുട്ടിക്കാല പരാക്രമങ്ങളെ ഓർത്ത് ചിരിക്കുകയാണ്. കാരണം ഈ തലമുറ വളരെ  പ്രാക്ടിക്കൽ  ആണ്. എന്തെങ്കിലും ഒന്ന് വരച്ച് ആരെങ്കിലും കൊള്ളാം എന്ന് പറഞ്ഞാൽ ഉടനെ സ്വയം ” പികൊസാ” ആയി കരുതുന്നവർ അല്ല അവർ ( self troll). അവർക്ക് അതിന്റെ കുറ്റവും കുറവും കൃത്യമായി അറിയണം. അമ്മു ഒരു ചിത്രം വരച്ചാൽ, ഞാൻ പതിവുപോലെ പ്രോത്സാഹിപ്പിക്കും. പക്ഷെ അവൾ പറയും “അമ്മേ, ഇതത്ര നന്നായിട്ടില്ല. എനിക്ക് തോന്നുന്നത് ഞാൻ shading ൽ കുറച്ചു കൂടി ശ്രദ്ധിക്കണം എന്നാണ് “. അമ്മു പറഞ്ഞു തുടങ്ങിയപ്പോഴാണ് Shading, Strokes തുടങ്ങിയ വാക്കുകൾ ഞാൻ ആദ്യമായി കേൾക്കുന്നത്. Sketch book, Canvas, Shading pencils, blending stump ഇവ എന്താണ് എന്ന് ഇപ്പോൾ എനിക്ക് അറിയാം. അമ്മു എപ്പോഴും എന്നോട് പറയും “അമ്മാ, You Should draw something ” പക്ഷെ ഇത്ര നാളായിട്ടും ഒരു ഇല പോലും വൃത്തിയായിട്ട് വരയ്ക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അതിനുള്ള ധൈര്യം ഇല്ല ഇപ്പോൾ.

വരയിൽ അമ്മുവിന്റെ ഗുരു You tube ആണ്. പുതുതലമുറ എത്ര പെട്ടെന്നാണ് ഓരോ കാര്യങ്ങൾ പഠിച്ചെടുക്കുന്നത് ! അവർക്ക് അവരെ കുറിച്ച് നല്ല ബോധ്യമുണ്ട്. ഒരാൾ ഒരു കാര്യം കൊള്ളില്ല, അത് ചെയ്യരുത് എന്ന് പറഞ്ഞാൽ അതിന്റെ കാരണം അവർക്കറിയണം. അത് ബോധ്യപ്പെടുകയും വേണം, എന്റെ തലമുറയിൽ ഇല്ലാതിരുന്ന ഒരു സവിശേഷത ! അമ്മു തന്റെ കുഞ്ഞിച്ചിറകുകൾ ഉയർത്തി പറക്കാനുള്ള തയ്യാറെടുപ്പിലാണ്. അവൾക്കു ഇഷ്ടപ്പെട്ട ആകാശത്തേക്ക്. അവൾക്കു പറക്കാനുള്ള ചിറകുകൾക്ക് ശക്തി നൽകി ഒപ്പം ഞങ്ങളും അവളോടൊപ്പം. അതെ അവർ പറക്കട്ടെ. അവർക്കിഷ്ടമുള്ള വലിയ കാൻവാസിലേക്ക്. 

❤️❤️ മീര✍️

Post Views: 17
6
Meera Anand

I am a bangalore based housewife. I love to read & write. I have some passions like jewellery making, bottle art, cooking etc..

4 Comments

  1. Sunandha Mahesh on January 18, 2024 4:02 PM

    വരയ്ക്കാൻ ശ്രമിക്കൂ.. ഉള്ളിലെ ചിത്രലേഖക്ക് അധികം നാൾ ഉറങ്ങി കിടക്കാൻ കഴിയില്ല..
    അമ്മയ്ക്കും മോൾക്കും ആശംസകൾ ❤️

    Reply
  2. lekha.justin on January 18, 2024 12:35 PM

    വരകൾക്കു ചിറകു വിരുത്തി ഏറെ പറന്നുയരട്ടെ. ആശംസകൾ അമ്മയ്ക്കും മോൾക്കും 🌷🌷

    Reply
  3. Sabira latheefi on January 13, 2024 9:08 AM

    തീർച്ചയായും ഇപ്പോളത്തെ മക്കൾ കുറെ കൂടി പ്രാക്ടിക്കൽ ആണ്. മാത്രമല്ല അവര് സ്വപ്നം കണ്ടാൽ നേടിയെടുക്കാൻ എന്തൊക്കെ ചെയ്യണമെന്ന് അവർക്ക് തന്നെ അറിയാം. നല്ല എഴുത്ത്.

    Reply
    • Meera Anand on January 13, 2024 9:48 AM

      Thank you 🙏❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.