Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണത്തിന്റെ പര്യവസാനം-9
തുടർക്കഥ / സീരീസ് ത്രില്ലർ

മരണത്തിന്റെ പര്യവസാനം-9

By Nisha PillaiJanuary 28, 2024Updated:February 10, 2024No Comments8 Mins Read87 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം 

ഇരുട്ടത്ത് ഓടി കിതച്ചെത്തിയ ആൾ മെല്ലെ വിളിച്ചു. 

“കെവിൻ. “

ധ്രുവന്റെ ശബ്ദമാണത്. കെവിൻ ചെന്ന് ധ്രുവന്റെ തോളിൽ പിടിച്ചു. 

“വേഗം കാറെടുക്ക്, നമുക്ക് പാലത്തിന്റെ വശത്തുള്ള റോഡ് വഴി പോകാം, പുഴയരികിൽ ആൾക്കൂട്ടമാണ്. മീൻ പിടുത്തക്കാരും പോലീസും കൂടിയിട്ടുണ്ട്. തീരത്തടിഞ്ഞത് ഒരു മൃതദേഹമാണെന്ന് ഓട്ടോ റിക്ഷക്കാരൻ പറയുന്നത് കേട്ടു. ഞാൻ വളരെ കഷ്ടപ്പെട്ടാണ് പോലീസിന്റെ കണ്ണ് വെട്ടിച്ച് ഇവിടെ തിരികെ എത്തിയത്. “

“ധ്രുവൻ എനിക്കും ഭയമുണ്ട്. പോലീസിനെ പേടിച്ചല്ല, പക്ഷെ നമ്മൾ എപ്പോൾ വേണമെങ്കിലും പിടിയ്ക്കപ്പെടാം. നമ്മുടെ മുഖം ഏതെങ്കിലും ക്യാമറയിൽ പതിഞ്ഞിട്ടുണ്ടാകാം. അവർ നമ്മുടെ പിറകേയെത്തും. അതിനു മുൻപ് നമുക്ക് ആനന്ദിനെ കാണണം. സമീറിന്റെ മരണം നേരം വെളുക്കുന്നതോടെ പുറത്തു വരും. മോഷണ ശ്രമമാണെന്ന് പോലീസ് കരുതുമോ? എൻ്റെ സംശയം കഴുത്തിലെ ആ മുറിവ് ഒരു സംശയത്തിന് കാരണമാകുമെന്നാണ്. മെഡിസിൻ പഠിച്ചിട്ടുള്ള ആളാണ് അത് ചെയ്തതെന്ന് നിസംശയം അവർക്കു മനസിലാകും. ഇനിയിപ്പോൾ പുഴയിൽ കിട്ടിയത് വെങ്കിടേഷിനെ മൃതദേഹം ആണെങ്കിൽ ആനന്ദും കൂട്ടരും അലർട്ടാകില്ലേ. പിന്നെ എളുപ്പത്തിൽ നമുക്ക് ജയിക്കാനാകില്ല. “

റോഡിലൂടെ ഒരു ആംബുലൻസ് സൈറണിട്ടു പാഞ്ഞു. നഗരത്തിനു പുറത്തേയ്ക്കുള്ള റോഡിലും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻ്റിലുമൊക്കെ കനത്ത പോലീസ് ചെക്കിങ് ഉണ്ട്. കടൽക്കരയ്ക്ക് അടുത്തുള്ള ചേരി പ്രദേശത്തേയ്ക്കാണ് കെവിൻ കാറോടിച്ചത്. പകൽ എവിടെയെങ്കിലും സുരക്ഷിതമായി കഴിയണം. കാർ റയിൽവേ സ്റ്റേഷനിലെ കാർ പാർക്കിംഗിൽ ഇട്ടിട്ട് ബീച്ച് റോഡിലൂടെയുള്ള ബസിൽ കയറി. 

കടലോരത്തുള്ള അമ്മച്ചിയുടെ അടുക്കള എന്നൊരു ഹോട്ടലുണ്ട്, ചേർന്നൊരു കള്ളുഷാപ്പും. മുൻപൊരിയ്ക്കൽ മാധവനൊപ്പം വന്നിട്ടുണ്ട്. 

“ധ്രുവൻ നല്ലൊരു കുടിയനെപ്പോലെ അഭിനയിച്ചു കൊള്ളണം. “

“കെവിൻ ഞാൻ കുടിയ്ക്കാറില്ല. അഭിനയിക്കാൻ ശ്രമിയ്ക്കാം. “

“കുടിയ്ക്കണ്ട, വെറുതെ അഭിനയിച്ചാൽ മതി. അവർക്കു സംശയമുണ്ടാകാത്ത രീതിയിൽ, ഒരു ഒറിജിനാലിറ്റി വേണ്ടേ. “

അവർക്കിരിക്കാനായി പൗലോസേട്ടൻ തോളിൽ കിടന്ന തോർത്ത് കൊണ്ട് ബെഞ്ച് തുടച്ചു കൊടുത്തു. 

“പുറത്തൂന്നാണ് അല്യോ സാറെ. ഇവിടെങ്ങും കണ്ടിട്ടില്ല. “

“അതേ അങ്ങ് കാസർഗോഡാണ്. നല്ല നാടൻ സാധനം കിട്ടുമോ ചേട്ടാ, കലക്കിയത് വേണ്ട. “

“അതെന്താ സാറെ അങ്ങനൊരു വർത്തമാനം. “

പൗലോസേട്ടന്റെ കെട്ടിയവൾ അന്നമ്മച്ചേട്ടത്തി കലമ്പിച്ചു. 

” എന്റെ പൊന്നു ചേട്ടത്തീ ഇത് പെങ്ങളുടെ കെട്ടിയോനാ, ഇവനെ മെഡിക്കൽ കോളേജിൽ ചികിൽസിയ്‌ക്കാൻ കൊണ്ട് വന്നതാ. ഇനിയധികം സമയമില്ലെന്നാ ഡോക്ടർ പറഞ്ഞത്. അവൻ്റെ കരളിനാണ് കുഴപ്പം. ഒരു ധൈര്യത്തിന് വേണ്ടി. സങ്കടം സഹിയ്ക്കാൻ വയ്യാഞ്ഞിട്ടാണ് രാവിലെ തന്നെ ഇങ്ങോട്ടു പോന്നത്. “

“കുടിയ്ക്കരുതെന്നല്ലേ ഡോക്ടർമാർ പറയുന്നത്. “

കെവിൻ ചേട്ടത്തിയുടെ ചെവിയിൽ പതിയെ പറഞ്ഞു. 

“അവസാന ആഗ്രഹമാണ്. ദുഃഖം മറക്കാൻ ആണെന്ന് പറയുമ്പോൾ.., നാളെ അവൻ്റെ ടെസ്റ്റ് റിസൾട്ട് വരും. “

ചേട്ടത്തി ചേട്ടന്റെ മുഖത്തേയ്ക്ക് നോക്കി. പെട്ടെന്ന് ചേട്ടത്തി അകത്തേയ്ക്കു പോയി. മടങ്ങി വന്നപ്പോൾ തോർത്തിൽ പൊതിഞ്ഞ രണ്ടു കുപ്പികൾ കൊണ്ട് വന്നു. 

“ഇത് നല്ല സൊയമ്പൻ സാധനമാണ്, ഇതേ ഉള്ളൂ ഒറിജിനൽ. സാറുന്മാര് ഇത് കുടിയ്ക്കൂ. ഞങ്ങളുടെ മോൻ ചെറുക്കനെ ഓർമ്മ വന്നു ഇവനെ കണ്ടപ്പോൾ. “

ചേട്ടത്തി ധ്രുവന്റെ തലയിൽ തലോടി. ചേട്ടത്തി പൗലോസേട്ടന്റെ ചെവിയിൽ പറഞ്ഞു. 

“പാവം അമ്പോറ്റി പോലൊരു ചെറുക്കൻ, മുപ്പത് വയസ്സേ കാണത്തുള്ളൂ. “

കെവിൻ ബെഞ്ചിൽ നിന്നെഴുന്നേറ്റു. കുറച്ചു രൂപ പോക്കറ്റിൽ നിന്നെടുത്ത് അന്നമ്മ ചേട്ടത്തിയുടെ കയ്യിൽ കൊടുത്തു. 

“അമ്മയില്ലാത്ത കൊച്ചനാ ചേട്ടത്തി, എന്താന്ന് വച്ചാൽ വായ്ക്ക് രുചിയായി ഉണ്ടാക്കി കൊടുക്ക്. ഇന്ന് രാത്രി തങ്ങാനൊരിടം കിട്ടിയാൽ… നാളത്തെ കാര്യം ഓർക്കുമ്പോഴാ. ഇന്നത്തെ ദിവസം അവനൊരു കുറവും ഉണ്ടാകരുത്. “

കെവിൻ കണ്ണുകൾ തുടച്ചു. കെവിന്റെ അഭിനയം കണ്ടു ധ്രുവന് ചിരി വന്നു. 

” ഇവിടെ കിടക്കാനൊന്നും സ്ഥലമില്ല. പുറത്തെ വരാന്തയിൽ വേണമെങ്കിൽ തങ്ങിക്കോ. “

പൗലോസേട്ടൻ മറുപടി പറഞ്ഞു. 

പെട്ടെന്ന് ചേട്ടത്തി ഇടപെട്ടു. 

“കടലോരം ആയതു കൊണ്ട് രാത്രി പുറത്ത് നല്ല തണുപ്പാകും. ഈ കൊച്ചിനെ പുറത്തു കിടത്താനും വിഷമം ഉണ്ട്. എന്തേലും മാർഗം ഉണ്ടാക്കി തരാം. “

ധ്രുവന്റെ അഭിനയവും അന്നമ്മ ചേട്ടത്തിയുടെ സഹതാപവും. എന്തായാലും കെവിനേയും ധ്രുവനേയും ഷാപ്പിൽ കിടന്നുറങ്ങാൻ പൗലോസേട്ടൻ സമ്മതിച്ചു. ക്യാഷ് ഇടുന്ന മേശയ്ക്കടുത്ത്, മാതാവിന്റെ രൂപത്തിനടുത്ത് ഒരു മെഴുകുതിരി രാത്രിയിലും കത്തിച്ചു വച്ചിരുന്നു. അതിനടുത്തു ആണിയിൽ തൂക്കിയിട്ടിരുന്ന ഒരു പഴയ സ്‌കൂട്ടറിൻ്റെ കീ കെവിൻ നോക്കി വച്ചിരുന്നു. എല്ലാവരും ഉറങ്ങിയെന്നുറപ്പായപ്പോൾ കെവിൻ ഉണർന്നു. രണ്ടു ദിവസത്തെ ഉറക്ക ക്ഷീണം കൊണ്ട് ധ്രുവൻ നല്ല ഉറക്കമായിരുന്നു. 

പന്ത്രണ്ടു മണി കഴിഞ്ഞതോടെ ധ്രുവനെ ഉണർത്തി പുറത്ത് പോകാൻ തയാറെടുത്തു. ഷാപ്പിന്റെ വശത്തു ചാരി വച്ചിരുന്ന സ്കൂട്ടർ ഉരുട്ടി റോഡിൽ എത്തിച്ചാണ് കെവിൻ സ്റ്റാർട്ട് ചെയ്തത്. വിജനമായ പാതയിലൂടെ അവർ ആനന്ദിന്റെ ഫ്ളാറ്റിനെ ലക്ഷ്യമാക്കി യാത്ര ചെയ്തു. 

പുഴയിൽ കണ്ട മൃതദേഹം ഒരു പെൺകുട്ടിയുടേതാണെന്നു പോലീസ് കണ്ടെത്തിയിരുന്നു. നഗരത്തിലെ ഹോട്ടലിൽ റിസപ്ഷനിസ്റ്റായ പെൺകുട്ടി ഹോട്ടൽ മുതലാളിയിൽ നിന്നേറ്റ അപമാനം മൂലം പാലത്തിൻ്റെ മുകളിൽ നിന്നും ചാടുകയായിരുന്നു. ഇതിനു മുൻപും പല പെൺകുട്ടികളും പാലത്തിൽ നിന്നും ചാടി ജീവനൊടുക്കിയിട്ടുണ്ടെന്നും, അതിനെക്കുറിച്ചൊരു കവർ സ്റ്റോറി ചെയ്യാൻ ആഗ്രഹിക്കുന്നതായും ചാനലിലെ പ്രശസ്തയായ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് സംവാദത്തിനിടയിൽ അറിയിച്ചത് ധ്രുവൻ യൂ ട്യൂബിലൂടെ കണ്ടിരുന്നു. 

പകൽ ടി വി യിൽ കണ്ട ന്യൂസ്, സമീറിന്റെ കൊലപാതകത്തെക്കുറിച്ചാണ്. നഗരത്തെ ഞെട്ടിച്ച കൊലപാതകം, മോഷണ ശ്രമത്തിനിടയിൽ സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രഥമ നിഗമനം. ഫ്ലാറ്റിൽ സമീറിനൊപ്പമുണ്ടായ പെൺകുട്ടിയെ മാനസിക നില തെറ്റിയ നിലയിലാണ് കണ്ടെത്തിയത്. സമീറുമൊത്ത് രാത്രിയിൽ ഒന്നിച്ചു ഉറങ്ങാൻ കിടന്നതാണ് പെൺസുഹൃത്തായ ദിവ്യ എന്ന കോളേജ് വിദ്യാർത്ഥിനി. രാത്രി മുഴുവൻ താൻ സമീറിന്റെ ജീവനില്ലാത്ത ശരീരത്തോടൊപ്പമാണ് ശയിച്ചതെന്ന് ആ പെൺകുട്ടിയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. 

മോഷണത്തിനായി നഗരത്തിലെത്തിയ മറുനാട്ടുകാരായ സംഘത്തിന്റെ സാന്നിധ്യം, ദൃക്‌സാക്ഷികളിൽ നിന്നും പോലീസ് മൊഴിയെടുത്തു. സി സി ടിവി ദൃശ്യങ്ങൾ പലയിടത്തു നിന്നും സ്വീകരിച്ചു. 

സമീറിന്റെ ഫ്ലാറ്റിൽ നിന്നും വളരെ അകലെയാണ് ആനന്ദിന്റെ ഫ്ലാറ്റ്. ആനന്ദ് ജോലി ചെയ്യുന്ന കമ്പനിയ്ക്കടുത്താണ് ഫ്ലാറ്റ് വാങ്ങിയത്. വെങ്കിടേഷിന്റെ തിരോധാനവും സമീറിന്റെ മരണവും ബോസിനെ നല്ല പോലെ കുഴക്കിയിട്ടുണ്ട്. അയാൾ ആനന്ദിനോട് കുറച്ച് ദിവസത്തേയ്ക്ക് ഫ്ലാറ്റിൽ നിന്നും മാറി തന്നോടൊപ്പം കഴിയാൻ ആവശ്യപ്പെട്ടു. ബോസിന്റെ ആ ആവശ്യം തള്ളി കളഞ്ഞു കൊണ്ട്, ആനന്ദ് തന്റെ ഫ്ലാറ്റിൽ ഒറ്റയ്ക്ക് തന്നെ ആ രാത്രി കഴിയാൻ തീരുമാനിച്ചു. 

സമീറിന്റെ മരണം അവനെ വല്ലാതെ ഉലച്ചിരുന്നു. എന്നാലും അതൊന്നും പുറത്തു കാട്ടാതെ എപ്പോഴത്തേയും പോലെ ധൈര്യവാനായി ആനന്ദ് എല്ലാവരുടെയും മുന്നിൽ പ്രത്യക്ഷപ്പെട്ടു. നാളെ പോസ്റ്റ് മോർട്ടത്തിന് ശേഷം സമീറിന്റെ മൃതദേഹം ജന്മ നാട്ടിലേയ്ക്ക് കൊണ്ട് പോകും. കൂടെ പോകണമെന്നുണ്ട്. പക്ഷെ അവനെ കഴുത്തറ്റ നിലയിൽ കാണാൻ വയ്യ. അവനോടിതു ആരാണ് ചെയ്തതെങ്കിലും ക്ഷമിക്കാൻ ആനന്ദ് തയാറല്ല. ഉള്ളിലെ രോഷം പുറത്തു കാട്ടാനാകാതെ അടക്കി വച്ചിരിക്കുകയാണ്. 

പതിവുപോലെ രാത്രിയിലെ ജിമ്മും കുളിയും കഴിഞ്ഞു ഭക്ഷണവുമായി ആനന്ദ് ടി വി യുടെ മുന്നിലെത്തി. വിസ്കിയും ഗ്ലാസ്സും തയാറാക്കി വച്ചു. ഉറങ്ങുന്നതിന് രണ്ട് പെഗ് എന്നും നിർബന്ധമാണ്. 

ആനന്ദിന്റെ ഫ്ലാറ്റിൽ മുൻപ് പലതവണ വന്നിട്ടുള്ളതായതിനാൽ ധ്രുവൻ ലക്ഷ്യത്തിലെത്താൻ ഒരു മതിൽ ചാട്ടത്തിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളു. താഴത്തെ നിലയിലുള്ള ആനന്ദിന്റെ ഫ്ലാറ്റിന്റെ വാതിലിനു മുന്നിൽ ധ്രുവനും കെവിനും എത്തി. കെവിൻ കയ്യിലിരുന്ന സ്ക്രൂ ഡ്രൈവർ കൊണ്ട് വാതിൽ മെല്ലെ തുറക്കാൻ ശ്രമിച്ചു. ചെറിയൊരു ശ്രമത്തോടെ വാതിൽ തുറന്നു. ഒരു പക്ഷെ ആനന്ദ് ഒരു കുറ്റി മാത്രമേ ഇട്ടിട്ടുണ്ടായിരിക്കൂ എന്നൊരു അനുമാനത്തിൽ അവരെത്തി. 

വാതിൽ തള്ളി തുറന്നു ശബ്ദമുണ്ടാക്കാതെ കെവിൻ ഉള്ളിലേയ്ക്ക് കടന്നു. ലൈറ്റ് ഓൺ ആക്കാതെ രണ്ടു പേരും അകത്തു കടന്നു. പെൻ ടോർച്ചിൻ്റെ വെട്ടത്തിൽ അവർ ആനന്ദിന്റെ ബെഡ്‌റൂമിൽ കടന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല. കട്ടിൽ ഒഴിഞ്ഞ് കിടന്നു. ധ്രുവനും കെവിനും മുഖത്തോടു മുഖം നോക്കി. പെട്ടെന്നായിരുന്നു വലിയൊരു ശബ്ദത്തോടെ കെവിൻ മറിഞ്ഞു വീണത്. പിറകിൽ നിന്നുള്ള ആക്രമണം. പെട്ടെന്നു തിരിഞ്ഞു നോക്കിയ ധ്രുവന്റെ കണ്ണുകളിലേയ്ക്ക് കരുമുളകു സ്പ്രേ വീഴ്ത്തിയിരുന്നു. ധ്രുവനെ ആരോ കസേരയിൽ കെട്ടിയിട്ടു. ആരോ ആ മുറിയിൽ നടക്കുന്ന ശബ്ദം. കസേരകൾ നീക്കുന്ന ശബ്ദവും എന്തൊക്കെയോ വലിച്ചിഴക്കുന്ന ശബ്ദവും കേൾക്കാമായിരുന്നു. 

ധ്രുവന്റെ കണ്ണുകൾ തുറക്കാൻ പറ്റുന്നില്ല, വല്ലാത്ത നീറ്റൽ. അവൻ്റെ കണ്ണുകൾ പുകയുന്നു. കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി. മുറിയിലെ ലൈറ്റുകൾ ഓണായി. ധ്രുവൻ കഷ്ടപ്പെട്ട് കണ്ണുകൾ വലിച്ചു തുറന്നു. എതിർവശത്തൊരു കസേരയിൽ ബന്ധനസ്ഥനാക്കപ്പെട്ട നിലയിൽ കെവിൻ ഇരിക്കുന്നു. ബോധം നഷ്ടപ്പെട്ടതിനാൽ കഴുത്ത് നെഞ്ചിലേക്ക് തൂങ്ങുന്നു. ധ്രുവൻ കണ്ണുകൾ വലിച്ചു തുറന്നു. മുന്നിലെ കാഴ്ചകൾ അവ്യക്തമാണ്. വല്ലാത്തൊരു പുഞ്ചിരിയോടെ മുന്നിലേയ്ക്ക് ആനന്ദ് വന്നു. കൊക്കോകോളയുടെ ബോട്ടിൽ തുറന്നു കെവിന്റെ മുഖത്തേയ്ക്കു ചീറ്റി. കെവിൻ ശ്വാസം കിട്ടാതെ പിടഞ്ഞു. ഒരു ചുമയോടെ മെല്ലെ അവൻ ബോധ തലത്തിലേയ്ക്ക് മടങ്ങി വന്നു. ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് കെവിൻ തല ഉയർത്തി നോക്കി. 

“എന്നെ പോലൊരുവന്റെ അടുത്തേയ്ക്കു വരുമ്പോൾ കുറച്ചു കൂടെ പ്ലാനിംഗ് ആവശ്യമായിരുന്നു. സമീറിന്റെ മരണം എനിക്കുള്ള സൂചനയായിരുന്നു. ഞാനിവിടെ നിങ്ങൾക്കായി കാത്തിരുന്നു. വരുമെന്ന്
എനിയ്ക്കറിയാമായിരുന്നു മണ്ടൻമാർ…. “

കെവിനും ധ്രുവനും, തങ്ങളുടെ മുന്നിലുള്ള കസേരയിൽ കയ്യിലൊരു തോക്കുമായി, ആരേയും കൂസാത്ത ഭാവത്തിൽ ഇരിക്കുന്ന ആനന്ദിനെ പേടിയോടെ നോക്കി. 

“ഞാൻ നിങ്ങൾക്ക് വേണ്ടി വാതിൽ തുറന്നിട്ടിരുന്നു. ഒരേയൊരു കുറ്റി, പകുതി അടച്ചതേയുള്ളായിരുന്നു. പുലിമടയിലേയ്ക്ക് കയറി വരുമ്പോൾ അതിന്റെ മര്യാദയെങ്കിലും കാണിയ്ക്കേണ്ടേടെ. “

ആനന്ദ് അട്ടഹസിച്ചു. അയാൾ കെവിന്റെ അടുത്തേയ്ക്കു നീങ്ങി. പോക്കറ്റിൽ നിന്നും ഒരു സർജിക്കൽ ബ്ലേഡ് എടുത്തു. 

“നിന്റെ മരണവും ഇത് കൊണ്ട് തന്നെയാകും. പക്ഷെ അത്ര പെർഫെക്റ്റ് ആയിരിക്കില്ല എന്ന് മാത്രം. “

പിറകിൽ നിന്ന് കൊണ്ടയാൾ കെവിന്റെ തല പിറകിലേക്ക് വലിച്ചു. മുൻകഴുത്തിൽ ബ്ലേഡ് ചേർത്ത് പിടിച്ചു. 

“ഇങ്ങനെ, ഒരു കീറൽ. യൂട്യൂബ് നോക്കി ഇതിന്റെ ഉപയോഗം ഞാൻ പഠിച്ചു. “

മുറിയ്ക്കുന്നതായി ആംഗ്യം കാണിച്ചു. പിന്നെ ബ്ലേഡ് അയാൾ പോക്കറ്റിൽ തിരികെ വച്ചു. കെവിന്റെ മുന്നിലെത്തി അയാൾ, അവന്റെ രണ്ടു കവിളിലും മാറി മാറി അടിച്ചു. കൈകൾ ബന്ധനത്തിലായതിനാൽ ധ്രുവൻ നിസ്സഹായനായി നോക്കി നിന്നു. കോപം മനസ്സിൽ നിറഞ്ഞു. പുറത്ത് പ്രകടിപ്പിയ്ക്കാൻ പേടി തോന്നി. കെവിന്റെ ചുണ്ടു മുറിഞ്ഞു രക്തം പൊടിഞ്ഞു. 

“നിന്റെ പെങ്ങൾ ക്രിസ്റ്റീന, അവൾ എന്നാ സാധനമായിരുന്നു. ഒരു പൂച്ചക്കുട്ടി, എനിക്കവളെ എന്തൊരു ഇഷ്ടമായിരുന്നു. രണ്ടു വർഷം ഞാനവളെ കൈവെള്ളയിൽ കൊണ്ട് നടന്നു ഒരു കുഴപ്പവുമില്ലായിരുന്നു. എനിക്കവളെ മടുത്തതേയില്ല. ഒരിക്കൽ ഒരു അബദ്ധം പറ്റി. ഗർഭം ! അപ്പോൾ അവള് വെറുമൊരു പെണ്ണായി മാറി. കല്യാണം, കുഞ്ഞ് എന്നൊക്കെയുള്ള പതിവ് ചീട്ടുകൾ അവൾ പുറത്തെടുത്തു. അപ്പോഴും അവളോടുള്ള ഇഷ്ടം കൊണ്ട് ഞാൻ അതങ്ങു ക്ഷമിച്ചതാണ്. പിന്നെയാണ് ഞാനവൾക്കു സ്റ്റഫ് കൊടുത്തു തുടങ്ങിയത്. അവള് തന്നെയാണ് മറ്റുള്ളവരെ പാർട്ടണർമാരായി തെരെഞ്ഞെടുത്തത്. പിന്നെയുള്ള റിസ്കുകൾക്ക് ഞാനെങ്ങനെ ഉത്തരവാദിയാകാനാണ്. പലരുടെ കൂടെ നടന്ന ഒരുവൾ അല്ലേ. പോയി ചത്തോളാൻ പറഞ്ഞു. ഞാൻ ഓർത്തില്ല, അന്ന് രാത്രി തന്നെ അവള് പുഴയിൽ ചാടുമെന്ന്. ചത്തത് നന്നായി. ജീവിച്ചാലും നാണംകെട്ടു ജീവിയ്ക്കേണ്ടി വന്നേനെ. സ്റ്റഫ് അടിച്ചു അവൾ കാട്ടി കൂട്ടിയതൊക്കെ സമീറിന്റെ മൊബൈലിൽ ഉണ്ടായിരുന്നു. “

ദേഷ്യപ്പെട്ടു കൊണ്ട് കെവിൻ ഇരുന്ന കസേര ആനന്ദ് ചവിട്ടി താഴെയിട്ടു. കയ്യും കാലും കെട്ടിയതു കൊണ്ട് എഴുന്നേൽക്കാൻ ആകാതെ കെവിൻ ചരിഞ്ഞ കസേരയിൽ നിലത്തു കിടന്നു. നിസ്സഹായനായ ധ്രുവൻ സങ്കടത്തോടെ കെവിനെ നോക്കി. ആനന്ദ് ധ്രുവന്റെ നേരെ നോക്കി. രണ്ടു കൈകൾ കൊണ്ടും ധ്രുവന്റെ കഴുത്തിൽ പിടിച്ചമർത്തി. ധ്രുവന് ശ്വാസം മുട്ടലുണ്ടായി. മരണ വെപ്രാളത്തിൽ ധ്രുവൻ പിടഞ്ഞു, അയാളുടെ കണ്ണുകൾ പുറത്തേയ്ക്കു തള്ളി വന്നു. പെട്ടെന്ന് ആനന്ദ് കഴുത്തിലെ പിടി അയച്ചു. പിന്നയാൾ ധ്രുവന് ചുറ്റും നടന്നു കൊണ്ട് പൊട്ടിച്ചിരിച്ചു. ആനന്ദിന്റെ പെരുമാറ്റം കണ്ടു കെവിന്റെ മുഖത്തു ഒരു ഭയം പ്രത്യക്ഷപെട്ടു. 

“എന്റെ കൂട്ടുകാരാ, നീ കൂടെ നടന്നു എനിക്ക് പണി തന്നല്ലേ. നീ എന്നെക്കുറിച്ച് കമ്പനിയിലേക്ക് മെയിൽ ചെയ്തല്ലേ. അതൊന്നും ഈ ആനന്ദിനെ ഒരു തരത്തിലും ബാധിക്കില്ല. കമ്പനി വിലയ്ക്ക് വാങ്ങാനുള്ള പണം ചുരുങ്ങിയ സമയം കൊണ്ട് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങളെ രണ്ടുപേരെയും ഇല്ലാതാക്കിയാൽ നാളെ തന്നെ ഞാൻ വിദേശത്തേയ്ക്ക് പറക്കും. പിന്നെ ഒരിക്കലും ഞാൻ ഈ നാട്ടിലേയ്ക്ക് മടങ്ങി വരില്ല. അവിടെ ഇരുന്ന് ഞാൻ തീരുമാനിയ്ക്കുമെല്ലാം. “

ധ്രുവന്റെ മുന്നിൽ നിന്ന് ആനന്ദ് വലത് കാലുകൊണ്ട് അവന്റെ വയറിൽ ചവിട്ടി. 

“ധ്രുവനോട് എനിക്കുള്ള സ്നേഹം അവന്റെ പെങ്ങളോട് തോന്നിയ ഇഷ്ടമാണ്. ഒന്ന് കെട്ടിയെങ്കിലും രണ്ടു പ്രസവിച്ചെങ്കിലും അവളെ ഇപ്പോഴും എനിക്കിഷ്ടമാണ്. അവളെ കാണാൻ വേണ്ടി മാത്രം ഞാൻ നിന്റെ വീട്ടിൽ കയറി ഇറങ്ങിയ നമ്മുടെ കോളേജ് ദിനങ്ങൾ. അവളെന്റെ മുഖത്ത് വലിച്ചടിച്ചപ്പോൾ എനിക്ക് വേദനയല്ല തോന്നിയത്, കൂടുതൽ മോഹമായിരുന്നു. അവളുടെ ദേഷ്യം പോലും എൻ്റെ ഇഷ്ടത്തെ കൂട്ടിയതേയുള്ളൂ. “

ധ്രുവൻ ആനന്ദിനെ നോക്കി പല്ലു കടിക്കുകയും കാലുകൾ കൊണ്ട് ചവിട്ടാൻ ശ്രമിക്കുകയും ചെയ്തു. 

“നിന്റെ ദേഷ്യം എനിക്ക് മനസിലാകും, പക്ഷെ എനിക്കിപ്പോഴും അവളെ വല്യ ഇഷ്ടമാണ്. ഞാൻ ഏറ്റവും അധികം വിഷമിച്ചത് അവളുടെ കല്യാണ ദിവസമാണ്. നിനക്കറിയുമോ സങ്കടം മറക്കാൻ അന്നാണ് ആദ്യമായി സ്റ്റഫ് ഉപയോഗിച്ച് തുടങ്ങിയത്. 

ധ്രുവന് ചുറ്റും നടക്കുന്നതിനിടയിൽ കെവിൻ ഇരുന്ന കസേര നിവർത്തി വച്ചു ആനന്ദ്. 

“നിനക്ക് ഒടുക്കത്തെ ആയുസ്സാണല്ലോ, നിന്നെ കൊല്ലാൻ വേണ്ടി തന്നെയാണ് ഞാനന്ന് ബ്രേക്ക് മുറിച്ചു വച്ചത്. പക്ഷെ അവൾ, ആ മധുബാല നിന്നെ രക്ഷിച്ച് കളഞ്ഞു. അവൾക്കു നിന്നോടൊരിതുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവളെ ഞാൻ വളച്ചേനെ. അവളെ നീ എന്നിൽ നിന്നും തട്ടിയെടുത്തു. “

ദേഷ്യത്തോടെ രണ്ടു കൈ കൊണ്ടും ധ്രുവന്റെ കവിളിൽ മാറി മാറി അടിച്ചു. കെവിന്റെ നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു. 

“ഇവന്റെ വൈരാഗ്യം മനസിലാക്കാം, അവന്റെ കണ്ണിൽ സ്വന്തം പെങ്ങളെ നശിപ്പിച്ച ദ്രോഹിയാണ് ഞാൻ. നീ നിനക്കെന്തായിരുന്നു എന്നോട് പ്രശ്നം. ?അമ്മയില്ലാതെ കുട്ടിയായിരുന്നെങ്കിലും ഞാൻ ജനിച്ചത് മുതൽ അച്ഛന്റെ അധികാരത്തിന്റെ കീഴിലായിരുന്നു വളർന്നത്. വിദ്യാഭ്യാസവും പണവും നേടിയെടുത്തത്‌ രാജാവിനെ പോലെ ജീവിയ്ക്കാനാണ്. എല്ലാം നീയാണ് തകർത്തത്. ആത്മാർത്ഥ മിത്രമായി നിൻ്റെ കൂടെ കൂടിയത് എന്റെ ആവശ്യങ്ങൾ നേടാനാണ്. നിന്നെ ഞാൻ നരകിപ്പിച്ചു കൊല്ലും, പിന്നെ ഇവൻ, പിന്നെ മധുബാല, അവളെ ഞാൻ ഇഞ്ചിഞ്ചായി കൊല്ലും. എന്റെ ആഗ്രഹങ്ങൾ നേടിയിട്ട്, ഞാൻ എവിടെ പോയാലും എനിക്കിവിടെ ആൾക്കാരുണ്ട്. ആനന്ദ് നിസാരക്കാരനല്ല. ആനന്ദിന്റെ ഒരു മുഖമേ നിനക്കറിയൂ ധ്രുവൻ. “

അയാളൊരു പോളിത്തീന് കവർ കൊണ്ട് ധ്രുവന്റെ മുഖം മൂടി, കഴുത്തിൽ ഒരു പ്ലാസ്റ്റിക് ടേപ്പ് കൊണ്ട് കെട്ടി. കുറച്ചു നിമിഷങ്ങൾക്ക് ശേഷം കവറിൽ ബാഷ്പങ്ങൾ നിറഞ്ഞു. ധ്രുവൻ പിടയ്ക്കാൻ തുടങ്ങിയ നിമിഷം, ആനന്ദ് ആസ്വദിച്ച് കൊണ്ട്, ധ്രുവന്റെ എതിർ വശത്തുള്ള കസേരയിൽ വന്നിരുന്നു. ഫോണെടുത്തു, ധ്രുവൻ്റെ അവസാനം നിമിഷങ്ങൾ വിഡിയോയിൽ പകർത്തി. ധ്രുവന്റെ ചലനം നിലയ്ക്കാൻ തുടങ്ങിയതറിഞ്ഞു, കഴുത്തിലെ കെട്ടഴിച്ചു. പോളിത്തീന് കവർ വലിച്ചൂരി. ചലനമില്ലാതെ കസേരയിൽ ഇരുന്ന ധ്രുവന്റെ ശരീരം കസേരയോടൊപ്പം നിലത്തു വീണു. 

ധ്രുവന്റെ ആ കിടപ്പ് കെവിനെ ഭയചകിതനാക്കി. ആനന്ദ് മുറിയിൽ നിന്നുമിറങ്ങി പോയി. ഏതാനും നിമിഷങ്ങൾക്ക് ശേഷം കയ്യിലൊരു വിസ്കി ഗ്ലാസും പുകയുന്ന സിഗരറ്റുമെടുത്ത് ആനന്ദ് പ്രത്യക്ഷപെട്ടു. ധ്രുവന്റെ ശരീരത്തെ കസേരയിൽ നിന്നും വേർപെടുത്തി നിലത്തു കിടത്തി. കയ്യിലേയും കാലിലേയും കെട്ടുകൾ അഴിച്ചു മാറ്റി. ധ്രുവന്റെ ശരീരം പൊതിയാനായി കറുത്ത പ്ലാസ്റ്റിക് ഷീറ്റ് നിലത്ത് വിരിച്ചു. മുന്നിലെ കസേരയിലിരുന്നു കൊണ്ട് അയാൾ വിസ്കി അസ്വദിച്ചു. ഇടയ്ക്കു കെവിന്റെ മുഖത്തേയ്ക്കു നോക്കി. പകുതി ചത്തത് പോലെ ഇരിക്കുന്ന കെവിനേ നോക്കി ആനന്ദ് പറഞ്ഞു. 

“അടുത്തത് നിന്റെ ഊഴം. “

നിഷ പിള്ള

(തുടരും…. )

മരണത്തിന്റെ പര്യവസാനം -പാർട്ട് 10
Post Views: 43
2
Nisha Pillai

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.