Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണത്തിന്റെ പര്യവസാനം -8
തുടർക്കഥ / സീരീസ് ത്രില്ലർ

മരണത്തിന്റെ പര്യവസാനം -8

By Nisha PillaiJanuary 20, 2024Updated:January 28, 2024No Comments6 Mins Read50 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം 

തോളിൽ നനുത്ത കരസ്പർശനമേറ്റപ്പോളാണ് ധ്രുവൻ തിരിഞ്ഞു നോക്കിയത്. മധുബാല അവന്റെ തൊട്ടടുത്ത് ഇരുന്നു. നേരം വെളുക്കാൻ തുടങ്ങിയിരുന്നു. അവനാകട്ടെ കഴിഞ്ഞ രാത്രി ഒരുപോള കണ്ണടച്ചിരുന്നില്ല. 

“ധ്രുവൻ ഉറങ്ങിയില്ലേ ഇന്നലെ. ഞാൻ വേദന മറന്നു നല്ലത് പോലെ ഉറങ്ങി. കെവിൻ ചേട്ടന്റെ ഇൻജക്ഷൻ കൊണ്ട് നല്ല ഗുണമുണ്ടായി. ഞാൻ ധ്രുവന് ചായ ഉണ്ടാകട്ടെ. “

“താൻ ഇവിടെയിരിക്ക്,ഞാൻ ചായ ഉണ്ടാക്കി കൊള്ളാം. കൈ അനക്കരുതെന്നല്ലേ കെവിൻ പറഞ്ഞിരിക്കുന്നത്. തന്നെ കെവിന്റെ ആ ഡോക്ടർ സുഹൃത്തിന്റെ വീട്ടിലാക്കാം. തനിക്കിപ്പോൾ റെസ്റ്റാണ് ആവശ്യം. “

“ഡോക്ടർ സോണി കെവിൻ ചേട്ടൻ്റെ വെറും ഫ്രണ്ട് അല്ല കേട്ടോ,കെവിൻ ചേട്ടനെ ഡോക്ടർക്കു ജീവനാണ്. അവർ ഒന്നിച്ചു പഠിച്ചിരുന്നപ്പോഴേ ഇഷ്ടത്തിലായിരുന്നു. “

“ആഹാ ഡോക്ടറുടെ കൂടെ ആ വീട്ടിൽ താൻ സേഫ് ആയി. “

“പക്ഷെ നിങ്ങളെ രണ്ടു പേരെയും വിട്ടിട്ട് ഞാൻ പോകില്ലല്ലോ. ഞാൻ ഇവിടെ നിന്നോളാം. “

അവരുടെ സംഭാഷണം കേട്ട് കെവിൻ ഉറക്കത്തിൽ നിന്നും ഉണർന്നിരുന്നു. 

“നീ ഇവിടെ നിന്നാൽ… അത് ശരിയാകില്ലെടീ. അവൾ നിന്നെ പൊന്നു പോലെ നോക്കി കൊള്ളും. ഞാൻ എല്ലാം പറഞ്ഞു സെറ്റ് ആക്കിയിട്ടുണ്ട്. ഇന്ന് സന്ധ്യയ്ക്കു മുൻപ് നിന്നെ അവിടെ എത്തിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. അവൾ ഇന്ന് മാധവന്റെ വിവരങ്ങൾ അറിയാൻ ആശുപത്രിയിൽ പോകും. ധ്രുവൻ…. ,മാധവനെ ആക്രമിച്ച ആ ജൂനിയർ ഡോക്ടറെ കാൺമാനില്ല എന്ന് കേൾക്കുന്നു. ഇന്നലെ അയാൾ വീട്ടിലേയ്ക്കു മടങ്ങിയിട്ടില്ല. അയാൾക്ക്‌ എന്തോ അപകടം സംഭവിച്ചിരിക്കുന്നു. “

“രഹസ്യം പുറത്താകാതിരിയ്ക്കാൻ അയാളെ അവർ….. “

“അയാൾക്ക് എന്താ പറ്റിയത്,അയാളല്ലേ എന്നെ കൊല്ലാൻ ശ്രമിച്ചത്. “

ധ്രുവൻ എന്തോ ആലോചനയിലായിരുന്നു. പെട്ടെന്നയാൾ ചാടി എഴുന്നേറ്റു. 

“കെവിൻ,എത്രയും പെട്ടെന്ന് നമുക്കിവിടെ നിന്നും പോകണം. എല്ലാം പെട്ടെന്ന് പാക്ക് ചെയ്യൂ. “

എല്ലാ സാധനങ്ങളും പെട്ടെന്ന് പെറുക്കി കൂട്ടി മൂവരും പിൻവാതിലിലൂടെ പുറത്തു കടന്നു. ആദ്യം ഓട്ടോ റിക്ഷയിലും പിന്നെ ബസിലുമായി അവരുടെ യാത്ര. 

“കെവിൻ,അവർ നമ്മുടെ പിറകെ തന്നെയുണ്ടാകും. ഡോക്ടർ സോണിയുടെ വീട്ടിൽ മധുവിനെ സുരക്ഷിതമായി എത്തിച്ചിട്ടു വേണം ബാക്കിയുള്ള ചില കാര്യങ്ങൾ കൂടി ചെയ്തു തീർക്കാൻ. പകൽ സമയത്തെ യാത്ര അത്ര സുരക്ഷിതമല്ല. “

മധുബാല ഹൂഡി കൊണ്ട് തല മറച്ചാണ് ധ്രുവന്റെ അടുത്തിരുന്നത്. പകൽ സമയം അവർ ഒളിച്ചിരിക്കാൻ തെരഞ്ഞെടുത്തത് അടുത്തുള്ള അഡ്വഞ്ചർ പാർക്കാണ്. ലവ്വേഴ്‌സ് കോർണർ ആയതു കൊണ്ട് , കമിതാക്കളെ കൊണ്ട് പാർക്ക് നിറഞ്ഞിരുന്നു. ഒരു ബെഞ്ചിൽ മധുവിൻ്റെയടുത്തു ധ്രുവൻ പോയിരുന്നു. അവര് തമ്മിലുള്ള അടുപ്പം കെവിൻ്റെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 

ചെറുപ്പം മുതലേ കൂട്ടുകാരൻ മാധവനൊപ്പം അവൻ മധുബാലയെ കണ്ടിട്ടുണ്ട്. തൻ്റേടിയായൊരു പെൺകുട്ടി. അവളുടെ ജീവിതത്തിലെ നഷ്ടങ്ങളൊക്കെ അടുത്തറിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഈ പ്രതിസന്ധികൾക്കിടയിലും അവളുടെ മനസ്സിൽ പ്രതീക്ഷയുണർത്തുന്ന ഒരിഷ്ടം പൂവിടുന്നത് കണ്ടില്ലെന്ന് നടിയ്ക്കാൻ വയ്യ. 

“ഞാൻ ആ ബെഞ്ചിൽ കിടന്നുറങ്ങാൻ പോവുകയാണ്. രണ്ടാൾക്കും എപ്പോഴും ഒരു ശ്രദ്ധ പരിസരത്തെക്ക വേണം. “

ഇരുട്ടി തുടങ്ങിയപ്പോൾ പാർക്കിൽ നിന്ന് എല്ലാവരും പോകാൻ തുടങ്ങി. മൂവരും പാർക്കിൽ നിന്നും പുറത്തിറങ്ങി ഒരു ടാക്സിയിൽ കയറി. സോണിയുടെ വീടിനു ഒരു കിലോമീറ്റർ അകലെ വച്ച് ടാക്സിയിൽ നിന്നും ഇറങ്ങി നടന്നു. പിൻവശത്തെ മതില് ചാടി ,തോളെല്ലിന് പരിക്കേറ്റതിനാൽ മധുവിനെ ധ്രുവൻ എടുത്തിറക്കി. ചാരിയിട്ട അടുക്കള വാതിൽ വഴി അകത്തു കടന്നു. സ്വീകരണ മുറിയിൽ ഡോക്ടർ സോണി ഏകയായി അവരെ കാത്തിരുന്നിരുന്നു. 

“മാധവന്റെ വിവരങ്ങൾ ഒരു സുഹൃത്ത് വഴി ഞാൻ അന്വേഷിച്ചറിഞ്ഞു. സ്വനപേടകത്തെ മുറിച്ചത് കൊണ്ട് ശബ്ദം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. “

പിന്നിൽ നിൽക്കുന്ന മധുവിന്റെ മുഖത്തെ ഭയം കണ്ട് സോണി വിവരണം നിർത്തി. പരിഭ്രമിച്ചു തളർന്ന് വീഴാൻ പോയ മധുവിനെ കെവിനും ധ്രുവനും താങ്ങിപിടിച്ചു.. 

“എന്റെ തെറ്റാണ്. ഞാനാണ് എൻ്റെ ചേട്ടനെ ഇതിലേയ്ക്ക് ആദ്യം വലിച്ചിട്ടത്. എന്റെ വാക്ക് കേട്ടാണ് ചേട്ടൻ വിദേശത്തു നിന്നും മടങ്ങി വരുന്നത്. പിന്നെയാണ് ക്രിസ്റ്റീനയുടെ മരണത്തെക്കുറിച്ചു അന്വേഷിക്കുന്നതും ഇപ്പോൾ ഈ അവസ്ഥയിൽ കിടക്കുന്നതും. എനിക്കീ ലോകത്തു ചേട്ടൻ മാത്രമേയുള്ളു. “

“മധു ഞാൻ ജീവിച്ചിരിക്കുമ്പോൾ മാധവന് ഒന്നും സംഭവിക്കില്ല ,കെവിന്റെ വാക്കാണിത്. നീ ഇവിടെ സോണിയുടെ ഒപ്പം സുരക്ഷിതമായിരിക്കൂ. ഞാനും ധ്രുവനും മാധവനെ ഇവിടെ എത്തിച്ചിരിക്കും. “

“നിങ്ങൾ രണ്ടാളും ഭക്ഷണം കഴിച്ചിട്ട് പോകൂ. ഇവിടെ വേറെ ആരും വരാറില്ല. ജോലിക്കാരി രാവിലെ വന്നിട്ട് പോകും. മുകളിലെ നിലയിൽ മധു സേഫ് ആണ്. അവളുടെ തോളെല്ല് രണ്ടാഴ്ച കൊണ്ട് സുഖപ്പെടും. “

ധ്രുവൻ മധുവിനൊപ്പം ,കയ്യിലിരുന്ന സാധനങ്ങളുമായി മുകളിലത്തെ ബെഡ് റൂമിൽ പോയി മടങ്ങി വന്നപ്പോൾ, ജനൽ കർട്ടന് മറവിൽ പരസ്പരം ആലിംഗനബദ്ധരായി നിൽക്കുന്ന കെവിനെയും സോണിയെയുമാണ് കണ്ടത്. ഇഷ്ട പുരുഷനുവേണ്ടി തന്റെ ജീവനും കരിയറും ഒക്കെ മാറ്റി വയ്ക്കുന്ന ഒരു കാമുകിയെയാണ് ഡോക്ടറിൽ കാണാൻ സാധിച്ചത്. 

ആ പ്രണയക്കാഴ്ച കണ്ട ധ്രുവൻ അറിയാതെ മധുബാലയുടെ കൈയിൽ അമർത്തി. അവൾ അവനെ നോക്കി പുഞ്ചിരിച്ചു. 

ധ്രുവനു വീട്ടുകാരെയോർത്തു സങ്കടം വന്നു. വീട്ടിൽ നിന്നിറങ്ങിയിട്ടു ദിവസങ്ങളായി. അമ്മയെ വിളിക്കാനൊരു വഴിയുമില്ല. വീട്ടിലേക്കുള്ള എല്ലാ വഴികളും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇറങ്ങാൻ നേരം സോണി തന്റെ പഴയ കാറിന്റെ താക്കോൽ കെവിന് നേരെ നീട്ടി. 

“ഇവിടെ എന്തെങ്കിലും അപകടം തോന്നിയാൽ ഞാൻ മധുവിനെയും കൊണ്ട് എന്റെ അങ്കിളിന്റെ വീട്ടിലേയ്ക്കു താമസം മാറും. “

കാറുമെടുത്ത് മടങ്ങുമ്പോൾ വഴിയിലുണ്ടാകാവുന്ന അപകടങ്ങളെയും ചെക്കിങ്ങിനെയും പേടിച്ചു അവർ ഊട് വഴികളിലൂടെ സഞ്ചരിച്ചു. രാത്രികാലങ്ങളിൽ പോലീസ് ചെക്കിംഗ് പതിവുള്ളതാണ്. ജനറൽ ആശുപത്രിക്കു മുന്നിലെ തിരക്കുള്ള തട്ടുകടയിൽ ചായകുടിയ്ക്കാൻ കാർ നിർത്തി. അവിടെ നിന്ന് ചായ കുടിക്കുമ്പോഴും രണ്ടു റോഡിനപ്പുറമുള്ള ,ഉയർന്ന, തലയെടുപ്പോടെ നിൽക്കുന്ന ഫ്ലാറ്റിലായിരുന്നു ധ്രുവന്റെ കണ്ണുകൾ. 

റയിൽവെ പുറമ്പോക്കിലെ കാർ പാർക്കിങ്ങിൽ വണ്ടി പാർക്ക് ചെയ്തു ,ഇരുട്ട് നിറഞ്ഞ വഴിയിലൂടെ നടന്നു ഫ്ലാറ്റിന്റെ മുന്നിലെത്തി. ഗേറ്റിൽ തട്ടി വിളിച്ചു,സെക്യൂരിറ്റിയോട് അർഷാദ് ഹുസൈൻ എന്ന ഡോക്ടറുടെ ഫ്ലാറ്റ് അന്വേഷിച്ചു. 

ഫ്ളാറ്റിലെ നിയമം അനുസരിച്ചു പത്തുമണി കഴിഞ്ഞാൽ ഗേറ്റ് അടയ്ക്കുമെന്നും പീന്നീട് ആരെയും പ്രവേശിപ്പിക്കാറില്ലയെന്ന് അയാൾ പറഞ്ഞു, അർഷാദ്
ഡോക്ടറെ കാണേണ്ടത് വളരെ അത്യാവശ്യമാണെന്ന് പറഞ്ഞപ്പോൾ സെക്യൂരിറ്റി ഗേറ്റ് തുറന്നു തന്നു,കാബിനിലെ മേശ തുറന്ന് രജിസ്റ്റർ മുന്നിലേക്ക് നീക്കി വച്ചു. 

“അത്യാവശ്യമാണെങ്കിൽ പേരും അഡ്രസ്സും എഴുതിക്കോളൂ. ഞാൻ ഡോക്ടറെ വിളിച്ചു അനുമതി ചോദിക്കാം. “

സെക്യൂരിറ്റി ലാൻഡ് ഫോണിന്റെ റിസീവർ കയ്യിലെടുത്തു. കെവിൻ ബലമായി അത് പിടിച്ചു വാങ്ങി തിരികെ വച്ച. 

“വേണ്ട ചേട്ടാ ,ഡോക്ടറെ ശല്യപ്പെടുത്തേണ്ട ,ഞങ്ങൾ രാവിലെ വന്നു കണ്ടു കൊള്ളാം. “

കയ്യിലിരുന്ന ക്ലോറോഫോം മുക്കിയ തൂവാല അമർത്തുമ്പോഴേക്കും അയാൾ പരിഭ്രാന്തനായി താഴെ വീണു ,മെല്ലെ അയാളുടെ ബോധം നഷ്ടപ്പെട്ടു. പുറത്തേക്കിറങ്ങാൻ തുടങ്ങിയ കെവിനേ ധ്രുവൻ കൈ കൊണ്ട് തടഞ്ഞു. 

“ഇത്രയും വലിയ ഫ്ലാറ്റ് കോംപ്ലക്സ് അല്ലേ ,ഒന്നിൽ കൂടുതൽ സെക്യൂരിറ്റി ഓഫീസേഴ്‌സ് ഇവിടെ കാണാൻ സാധ്യതയുണ്ട്. “

അപ്പോഴേക്കും അസാമാന്യ തടിയുള്ള ഒരാൾ സെക്യൂരിറ്റി യൂണിഫോമിൽ ക്യാബിനു മുന്നിലെത്തി. 

“ടാ സോമാ ,”

വിളിച്ചിട്ടും വിളിച്ചിട്ടും സഹപ്രവർത്തകനെ കാണാഞ്ഞിട്ട് അയാൾ കാബിനുള്ളിലേയ്ക്ക് കയറി വന്നു. ബോധ രഹിതനായി നിലത്തു കിടന്ന കൂട്ടുകാരനെ അയാൾ കുലുക്കി വിളിച്ചു. 

“ടേ സോമാ എണീക്കെടാ ,”

അയാൾ പെട്ടെന്ന് ഫോൺ എടുത്ത് ആരെയോ വിളിക്കാൻ തുടങ്ങിയതും പിറകിൽ നിന്നും കെവിൻ തൂവാല കൊണ്ടയാളുടെ മുഖത്തു അമർത്തി. രണ്ടു സെക്യൂരിറ്റികളുടേയും ബോധം പോയെന്നുറപ്പായപ്പോൾ അവർ രണ്ടു പേരും കാബിനിൽ നിന്ന് പുറത്തേയ്ക്കിറങ്ങി. മേശയ്ക്കുള്ളിൽ നിന്നും താക്കോൽ കൂട്ടവും എടുത്തു, ഓരോരുത്തരുടെയും ഫ്ലാറ്റിന്റെ നമ്പറുകളും പഠിച്ചിരുന്നു. കാബിന്റെ വാതിൽ പുറത്തു നിന്നും പൂട്ടി രണ്ടാളും ഇരുട്ടിലൂടെ നടന്നു. വെളിച്ചത്തെയും ക്യാമറകളെയും ഒഴിവാക്കി ,മുഖം മറച്ചവർ നടന്നു. 

നഗരത്തിലെ ആ ലക്ഷ്യുറി ഫ്ലാറ്റുകളിൽ ഒന്നിലായിരുന്നു സമീറിന്റെ താമസം. സമീറിന്റെ ഭാര്യയും മൂന്നു മക്കളും നാട്ടിലെ കുടുംബ വീട്ടിലാണ്. അയാളുടെ ജോലിത്തിരക്ക് കാരണം അയാളവരെ മാതാപിതാക്കളോടൊപ്പം നിർത്തിയിരിക്കുകയാണ്. 

സമീർ താമസിക്കുന്ന ഫ്ലാറ്റിന്റെ വാതിലിനു മുന്നിൽ ധ്രുവനും കെവിനും നിന്നു. കഴിഞ്ഞ ദിവസം വെങ്കിടേഷിനെ കൈകാര്യം ചെയ്ത പോലെ അത്രയെളുപ്പം സമീറിനെ കൈകാര്യം ചെയ്യാൻ കഴിയില്ല. അയാൾ നല്ല കരുത്തനാണ് ,സ്ഥിരമായി ജിമ്മിൽ പോകുന്ന ആജാനുബാഹുവായൊരാൾ. 

സമയം ഒരു മണി കഴിഞ്ഞു കാണും ,നഗരവും ഫ്ലാറ്റും പാതി മയക്കത്തിന്റെ ആലസ്യത്തിലാണ്. സമീറിന്റെ ഫ്ലാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് കീ കിട്ടിയിരുന്നെങ്കിലും ,ആളകത്തുണ്ടായത് കൊണ്ട് സാധാരണ ഗതിയിൽ ഉള്ളിലെ ലോക്കുകൾ ഇട്ടിരിക്കാനാണ് സാധ്യത. എന്നിട്ടും താക്കോൽ തിരിച്ചു ഒരു പരിശ്രമം നടത്തി നോക്കി കെവിൻ. ആകെയുള്ള വഴി കോളിങ് ബെല്ലടിച്ചു അയാളെ ഉണർത്തുക എന്നതാണ്. ധ്രുവൻ ഹാൻഡ് കർച്ചീഫു പിടിച്ചു കൊണ്ട് ബെല്ലിൽ വിരലമർത്തി. അകത്താരുടെയോ അടക്കിപ്പിടിച്ച ശബ്ദം കേട്ടു. ഉടനെ തന്നെ സെക്യൂരിറ്റി ക്യാബിനിലെ ഫോൺ ശബ്ദിച്ചു തുടങ്ങി. റിസീവർ എടുത്ത് മാറ്റി വയ്ക്കാത്തതിനാൽ കെവിന് സങ്കടം തോന്നി. 

കെവിൻ ധൈര്യം സംഭരിച്ചു വാതിലിൽ മുട്ടി. അടക്കിയ ശബ്ദത്തിൽ പറഞ്ഞു. 

“സർ ഞാൻ സോമനാണ് ,വാതിൽ തുറക്കേണ്ട കാര്യമില്ല ,പുറത്തൊരു ശബ്ദം കേട്ട് നോക്കാൻ വന്നതാണ്. “

“ആഹ് സോമനാണോ ?”

വാതിൽ തുറന്നു ഒരു ട്രൗസർ മാത്രം ധരിച്ച സമീർ പുറത്തേയ്ക്കിറങ്ങി. ആറടി പൊക്കവും ഒരു സിനിമാതാരത്തിന്റെ സൗന്ദര്യവും ഉള്ള സമീറിന്റെ ശരീരത്തു വിയർപ്പു പൊടിഞ്ഞിരുന്നു. ധ്രുവനും കെവിനും ഇരുട്ടിലേക്ക് നീങ്ങി നിന്നു. 

“ടേയ് സോമ ,ഇയാള് പോയോ ?”

സമീർ തിരിഞ്ഞതും മുഖത്തു കെവിൻ തൂവാല അമർത്തിയതും ഒന്നിച്ചായിരുന്നു ,ഇടനാഴിയിലെ ലൈറ്റുകൾ അതിനു മുൻപേ ധ്രുവൻ കെടുത്തിയിരുന്നു. രണ്ടുപേരും ചേർന്ന് സമീറിനെ പൊക്കി മുറിയ്ക്കകത്താക്കി ശബ്ദമുണ്ടാക്കാതെ വാതിലടച്ചു. ബെഡ്റൂമിലെ തണുപ്പിൽ ,ആലസ്യത്തോടെ പൂർണ നഗ്നയായി ഒരു സുന്ദരിയായ പെൺകുട്ടി മയങ്ങുന്നുണ്ടായിരുന്നു. കമഴ്ന്നു കിടന്ന അവളുടെ നഗ്ന സൗന്ദര്യം കെവിൻ നോക്കി നിന്നു. പെട്ടെന്നവന് ക്രിസ്റ്റീനയെ ഓർമ്മ വന്നു ,അവൻ മെല്ലെ അവളുടെ തോളുകളിൽ ഗ്ലൗസിട്ട കൈകൾ കൊണ്ട് തൊട്ടു. 

“എനിക്കിനി വയ്യ സമീർ. ഡാർലിംഗ് ,ഞാനൊന്നു മയങ്ങട്ടെ. “

അവളുടെ മുഖത്തേയ്ക്കു തൂവാല അടുപ്പിക്കുമ്പോൾ കെവിന് അവളോട് ഒരു സഹോദര തുല്യമായ സ്നേഹം തോന്നി. 

“ക്ഷമിക്കൂ കുട്ടീ… “

ധ്രുവൻ നോക്കി നിൽക്കേ കെവിൻ സമീറിനെ മുകളിൽ കയറിയിരുന്നു കഴുത്തിൽ ഞെരിച്ചു. 

“നീ ഒന്നടങ്ങൂ കെവിൻ. വികാരം കൂടുമ്പോൾ അബദ്ധം പറ്റാനുള്ള സാധ്യതയേറും. “

രണ്ടുപേരും ചേർന്ന് സമീറിനെ കട്ടിലിൽ പെണ്ണിനരികിലേയ്ക്ക് കിടത്തി. കെവിൻ പോക്കറ്റിൽ കിടന്ന സർജിക്കൽ ബ്ലേഡ് കൊണ്ട് നല്ല സർജനെ പോലെ കഴുത്തിലൊരു മുറിവുണ്ടാക്കി. രക്തം ചീറി തെറിച്ചു കൊണ്ട് കിടക്കയിലെ വെള്ള വിരിയിൽ ചുവന്ന പൂക്കളമുണ്ടാക്കി. 

“ഇവനെ ബോധത്തോടെ കൊല്ലണമെന്നാണ് കരുതിയത്. പക്ഷെ ഈ പെണ്ണിനെ ഈ സമയത്ത് ഞാനിവിടെ പ്രതീക്ഷിച്ചില്ല. “

സമീറിന്റെ ചോര കൊണ്ട് ആ പെണ്ണും രക്താഭിഷിതയായി. ബോധത്തിൽ നിന്നുണരുമ്പോൾ ആ പെൺകുട്ടി ഈ കാഴ്ചകൾ കണ്ടു മനസ്സ് തകരാൻ സാധ്യതയുണ്ട്. പക്ഷെ വേറെ വഴിയില്ല ,അവളുടെ വിധി എന്ന് കരുതി ധ്രുവൻ ആ വീട്ടിൽ നിന്ന് വിലപ്പെട്ട രേഖകൾ കരസ്ഥമാക്കി. മോഷണ ശ്രമാണെന്നു വരുത്താൻ സ്വർണവും പണവും മൃതദേഹത്തിൽ നിന്ന് പോലും എടുത്തു മാറ്റി. ഒരിക്കൽ കൂടി അവളെയും സെക്യൂരിറ്റി ജീവനക്കാരെയും ക്ലോറോഫോം മണപ്പിക്കാൻ കെവിൻ മറന്നില്ല. ദൂരെ നിന്നും പോലീസ് പെട്രോളിംഗ് വണ്ടി വരുന്നത് കണ്ടു രണ്ടു പേരും രണ്ടു വഴിക്കു ഓടി മാറി. കെവിൻ അടുത്ത് കണ്ട ഓടയിൽ ഒളിച്ചിരുന്നു , ധ്രുവൻ വേറൊരു വഴിയിലൂടെ ഓടി രക്ഷപെട്ടു

ധ്രുവനെ കാണാഞ്ഞു കെവിൻ കാർ പാർക്കിങ്ങിൽ കാത്ത് നിന്നു. 

“ധ്രുവനെവിടെയാണ്. പോലീസിന്റെ പിടിയിലായോ ,എങ്കിൽ പ്ലാനാകെ തെറ്റും ,ആനന്ദ് ,അവനാണ് കെവിന്റെ പ്രധാന ലക്‌ഷ്യം. അവനെ തേടി ഒറ്റയ്ക്ക് പോകാൻ പറ്റില്ല. വളരെ ബുദ്ധിമാനും കരുത്തനുമാണയാൾ. 

ആരോ കാറിനടുത്തേയ്ക്കു ഓടി വരുന്ന ശബ്ദം കേട്ട് കെവിൻ ഒളിഞ്ഞു നിന്നു. ഇരുട്ടിൽ ആളെ തിരിച്ചറിയാൻ കഴിയുന്നില്ല. കാറിനു ചുറ്റും നടക്കുന്ന കറുത്ത രൂപത്തെ കെവിൻ വീക്ഷിച്ചു കൊണ്ടേയിരുന്നു. 

“ആരായിരിക്കുമിത് ?”

നിഷ പിള്ള

(തുടരും…………. )

മരണത്തിന്റെ പര്യവസാനം-9

Post Views: 33
1
Nisha Pillai

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.