Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രവാസകഥയിലെ അതിജീവനം.
കഥ ജീവിതം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

പ്രവാസകഥയിലെ അതിജീവനം.

By Joyce VargheseJanuary 23, 2024Updated:January 30, 202422 Comments6 Mins Read241 Views
Bookmark Now
Please login to bookmark Close

No account yet? Register

മണൽ മടക്കുകളിൽ ചുററിത്തിരിയുന്ന കാറ്റ് ചൂടും പൊടിയും പേറിയുയർന്നു. പുലരുമ്പോൾ മുതൽ കത്തിജ്വലിക്കുന്ന സൂര്യൻ ദയയേതുമില്ലാതെ വിയർപ്പു പൊട്ടിച്ചു, ഉടുപ്പ് നനച്ചു. ചെന്നിയിൽ ഊർന്നിറങ്ങുന്ന വിയർപ്പുച്ചാൽ തൂത്തുകളഞ്ഞു ഷൈല ആശുപത്രിയുടെ വാനിലേക്ക് ധൃതിയിൽ നടന്നു. രാത്രി ജോലിയുടെ ഘനം അവളുടെ കൺപ്പോളകളിൽ തൂങ്ങി.

വാനിൽ എത്താൻ വൈകിയതിന് ക്ഷമ പറയാൻ, വലിച്ചു തുറയ്ക്കാൻ ശ്രമിച്ചു പരാജയപ്പെട്ട കൺപ്പോളകൾ കണ്ട്, ഡ്രൈവർ ഉറദുവിൽ പറഞ്ഞു,
” മേം… ആപ് കോ ത്യോടാ റെസ്റ്റ് ചാഹിയെ… കയീ ബാർ മെ നെ ബോലാ ഹൈ നാ?”, വയസ്സൻ പാക്കിസ്ഥാനി ഡ്രൈവറുടെ വാത്സല്യം അവളറിഞ്ഞു.

” ജീ… ബാബ”, അവൾ ചിരിച്ചു.

ജോലിയ്ക്കും കുടുംബത്തിനുമിടയിൽ ഓടിക്കൊണ്ടിരിക്കുന്ന അനേകം സ്ത്രീകളിൽ ഒരുവൾ. അവിരാമ ചക്രത്തിൽ, താൻ സ്വയം ജീവിയ്ക്കാൻ മറക്കുന്നതെന്തെന്ന് ചിന്ത കൺക്കോണുകളിൽ പെയ്തു.

മക്കൾ സ്ക്കൂളിലേക്ക് സമയത്തിന് പുറപ്പെട്ടോയെന്ന് അവൾ ആശങ്കപ്പെട്ടു. എന്നത്തേയും പോലെ , ആധിയുടെ അണയാത്ത കനലിനെ ഊതി പെരുക്കി ചാരം പറപ്പിച്ചു.

ജോലിത്തിരക്കിനിടയിലും പുലർച്ചെ ഭർത്താവിനെ വിളിച്ചപ്പോൾ, അയാളുടെ സ്വരത്തിൽ മദ്യം നുരഞ്ഞിരുന്നുവെന്ന് അവളോർത്തു.

തുഴയെറിയുന്ന കടത്തുകാരൻ ഓളവും ആഴവും ഭയക്കുന്നില്ലല്ലോ?, താൻ എന്നു മുതലാണ് സ്വരം നഷ്ടപ്പെട്ടവളായത്? അവൾ തിക്കിത്തിരക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയിലേക്ക് കണ്ണുപ്പായിച്ചു.

അവളുടെ ഓർമകൾ അവയെ പിറകോട്ടു തള്ളി കുതിച്ചുപാഞ്ഞു.

ഒരുൾനാടൻ ഗ്രാമപ്രദേശത്തെ സ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങുമ്പോൾ അവളൊരു മോഹം സൂക്ഷിച്ചിരുന്നു.
മേടച്ചൂടിൽ ഉണക്കിയ വിറകുകൊള്ളികൾ അടുക്കി, വരുന്ന പേമാരിക്കാലത്തേക്ക് കരുതിവെയ്ക്കുന്ന അമ്മയോടൊപ്പം അവളും ജോലി ചെയ്തിരുന്ന ദിവസം.
“എന്നെ നേഴ്സിംഗ് പഠിയ്ക്കാൻ വിടുമോ അമ്മേ? അവൾ അമ്മയുടെ കണ്ണുകളിൽ നോക്കി.

“ങേ…?”, അവർ വിറകുക്കെട്ട് താഴെയിട്ടു.

“പിന്നെ ഇവിടുള്ള പഠിത്തൊക്കെ മതി, നീ എങ്ങടും പോണില്ല.”

”എനിക്ക്യാ ജോലി ഇഷ്ടാണമ്മേ, പിന്നെ വിദേശത്തൊക്കെ ജോലി കിട്ടാനും നല്ല ചാൻസുണ്ടെന്ന് പറയുണു… അമ്മ, അച്ഛനോടൊന്ന് പറഞ്ഞാ മതി”, അവൾ കെഞ്ചി.

“നീയാ പൂതി മനസ്സീന്ന് കളഞ്ഞോ പെണ്ണേ“, അവർ ചിതറിയപ്പോയ വിറകു കൊള്ളികൾ വീണ്ടും പെറുക്കിക്കൂട്ടി.

അച്ഛന്റെ ഉത്തരം കാത്തിരുന്ന ദിവസങ്ങൾ കൊഴിഞ്ഞു വീണു. അത്താഴമേശയിലെ
കുഴിപിഞ്ഞാണത്തിൽ നിന്നും ചോറിനു മുകളിൽ ചാറു കോരിയൊഴിക്കുന്ന അച്ഛൻ ഇടയ്ക്കിടെ ചിന്തയിലാണ്ടു പോകുന്നത് അവൾ കണ്ടു.

“ദൂരെ നാട്ടിലൊക്കെ ഒറ്റയ്ക്കു പോയി ജോലിയെടുക്കാനൊക്കെ മോളെക്കൊണ്ടു കഴിയ്വോ? മ്മക്ക് പൊറത്തൊരാളും ഇല്ലല്ലോ കുട്ട്യേ?”, അച്ഛന്റെ ആശങ്ക കോപ്പു കൂട്ടുന്ന കനത്ത വേനൽ മഴയ്ക്കു മുമ്പുള്ള ഇടിമിന്നലിന്റെ വെളിച്ചത്തിൽ തെളിഞ്ഞു.

“എനിക്ക് നല്ല ധൈര്യമുണ്ടച്ഛാ… പിന്നെന്താണ്?”, അവളുടെ സ്വരം പിന്നാലെയെത്തിയ
ഇടിമുഴക്കത്തേക്കാൾ ദൃഢമായിരുന്നു. ആ സ്വരം എന്നാണ് നേർത്തു പോയത്?, അവൾ സ്വയം തിരഞ്ഞു.

ഇടുങ്ങിയ ഹോസ്റ്റൽ മുറിയുടെ ചുമരുകൾക്കുള്ളിൽ കേട്ട അനവധി കഥകളിൽ പ്രതീക്ഷയും, ദാരിദ്രവും പ്രണയവും വിരഹവും കെട്ടുപ്പിണഞ്ഞു. അവരുടെ ജീവിത യാത്രയിൽ മുന്നോട്ടുള്ള കുതിപ്പിന്റെ ആയവും വേഗവും നീട്ടിയെടുക്കാൻ,അവർ പങ്കുവെച്ച അനുഭവങ്ങൾ കരുത്തു നൽകി.

തൊഴിൽ ഏജൻസികളുടെ അടഞ്ഞ വാതിലിനു മുമ്പിൽ ഊഴം കാത്തിരുന്നവരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കമുണ്ടായിരുന്നു.

എണ്ണപ്പണം കൊഴുപ്പിച്ച മരുഭൂമിയിലേക്ക് തൊഴിലുറപ്പിച്ചപ്പോൾ അങ്കലാപ്പിന്റെ ഭാണ്ഡക്കെട്ടുകൾ പേറുന്ന അച്ഛനും അമ്മയ്ക്കും അവൾ ധൈര്യം നൽകി.

മരഭൂമിയുടെ വടക്കെയററത്തെ ചെറിയ ആശുപത്രിയിൽ തീരെ അപരിചിതമായ ഭാഷയും രീതികളും നിയമങ്ങളും ഭക്ഷണവും അവിടത്തെ ചൂടുക്കാറ്റിനോടൊപ്പം അവളെ വലയം ചെയ്തു.

വൃത്തിഹീനമായ വലിയ അങ്കികൾക്കുള്ളിൽ നിറം മങ്ങിയ പല്ലുകൾ കാണിച്ച് ഉറക്കെ സംസാരിക്കുന്ന രോഗികൾ ആശുപത്രിയുടെ തറയിൽ കുത്തിയിരുന്നു. പാൽപ്പാട ഉണങ്ങിപ്പിടിച്ച താടിരോമങ്ങളുടെ ദുർഗന്ധം, തൊണ്ടക്കുഴിയിൽ കുത്തിത്തിരിയുന്ന ഓക്കാനമായി.

തുച്ഛമായ വേതനത്തിൽ അർബാബിനു വേണ്ടി പണിയെടുക്കുന്നവർ. ആടുമേയ്ക്കുന്ന ജോലി ചെയ്യുന്ന പാവങ്ങളുടെ ജീവിതം മൃഗതുല്യമാണെന്ന് അവളറിഞ്ഞു. അവൾക്കവരോടു കരുണ തോന്നി. ഉണങ്ങിയ കുബൂസ് ഉപ്പു വെള്ളത്തിൽ മുക്കി കഴിച്ച് പശിയടക്കുന്നവരും പണക്കൊഴുപ്പിൽ വീർക്കുന്നവരുടെ നാട്ടിലെ മനുഷ്യജന്മങ്ങൾ തന്നെയെന്ന് അവൾ തിരിച്ചറിഞ്ഞു.

‘ഷൈല… ഇതു നിന്റെ കർമ്മമേഖലയാണ്’, ഉള്ളം പറഞ്ഞ ഉണ്മയിലവൾ
കർമ്മനിരതയായി.

കൃതജ്ഞതയുടെ പുഞ്ചിരി മഞ്ഞപ്പല്ലുകൾക്കിടയിൽ മുളപ്പിച്ച് സർവ്വശക്തനായ അള്ളാഹുവിന്റെ അനുഗ്രഹവും ആശംസിച്ചു. അസുഖം മാറി, ആരോഗ്യത്തോടെ അവർ പടിയിറങ്ങുമ്പോൾ അവളും അവർക്കുവേണ്ടി പ്രാർത്ഥിച്ചു.
‘ഈശ്വരാ… ഇവരെ രക്ഷിക്കണെ !’
ദൈവത്തിന്റെ പേരുകൾ മാറിയെങ്കിലും അവർ സ്മരിച്ചത് ഒരേ
ജീവചൈതന്യമായിരുന്നു.

ചുരുങ്ങിയ ദിവസങ്ങളുടെ അവധിയിൽ നാട്ടിലെത്തിയപ്പോൾ, പലകയിൽ ഉരുണ്ടു നീങ്ങിയ കവടികൾ വെളുത്ത കള്ളികളിൽ നിലച്ച്, അവളുടെ ഭാവി പ്രവചിച്ചു. ജീവിതയാത്രയിലെ സഹയാത്രികനെ പരിചയപ്പെടാൻപ്പോലും സമയം ലഭിയ്ക്കും മുമ്പ്, പൊരുത്തം, താലിച്ചരടിൽ താലി കൊരുത്തു.

വരുമാനത്തിന്റെ കണക്കെടുപ്പിനൊടൊപ്പം അയാളവളുടെ ശരീരത്തിന്റെ കൂടി അവകാശിയായി. അയാളിലെ കാളക്കൂറ്റൻ പ്രണയം കൈയ്യൊഴിഞ്ഞ വെറും നിലത്ത് ചുരമാന്തി മടമ്പുയർത്തി, കാമനകളെ ശമിപ്പിച്ച്, അവളിൽ തന്റെ അവകാശം ഉറപ്പിച്ചുക്കൊണ്ടിരുന്നു.

നീറിപ്പുകയുന്ന ശരീരവും മനസ്സും സ്വകാര്യമായി പതം പറഞ്ഞു, അവളോടു ചോദിച്ചു.
‘ഇതാണോ ഷൈല നീ ആഗ്രഹിച്ചത്? മൗനത്തിന്റെ വാൽമീക്യം അവൾക്കു ചുറ്റും വളർന്നു തുടങ്ങിയിരുന്നു.

“എന്താ നിനക്ക് മിണ്ടാട്ടമില്ലെ, എനിക്ക് വിസ കിട്ടാൻ എത്ര നാളെടുക്കും?”,അയാൾ ചോദിച്ചു.

“ഞാൻ ഇപ്പോളൊരു ഉൾപ്രദേശത്താണ് ജോലി ചെയ്യുന്നത്, അവിടെ നിങ്ങൾക്ക് പ്രയാസമാകും, സിറ്റിയിലേയ്ക്കു മാറാൻ ശ്രമിക്കുന്നുണ്ട്”, അവളുടെ സ്വരം നേർത്തു.

“നീ പറഞ്ഞു പറ്റിക്കുന്നോ?, അയാൾ കയർത്തു.

“എന്നെ മാറ്റി നിർത്തി വല്ലവന്റെയും കൂടെ അഴിഞ്ഞാടി നടക്കാനാണെങ്കിൽ അതു നടക്കില്ലെടി “, അയാളുടെ കൈക്കരുത്തിൽ അവളുടെ കവിളുകൾ കോടി വളഞ്ഞു. അയാളുടെ വാക്കുകൾ സംശയ രോഗിയുടെ വിഷം തുപ്പി.

അവധിക്കഴിഞ്ഞു് പ്രവാസത്തിലേയ്ക്കുള്ള മടക്കം അയാളിൽ നിന്നുള്ള മോചനമായി. ഓർക്കാൻ ഇഷ്ടപ്പെടാത്ത ദിവസങ്ങൾ സ്വയം കുഴിച്ചുമൂടി, സഹപ്രവർത്തകരുടെ മുന്നിൽ നവവധുവിന്റെ മുഖമൂടി എടുത്തണിഞ്ഞു.

വിളഞ്ഞ നെൽവയലുകളിൽ തലക്കുനിച്ച സ്വർണ്ണക്കതിരുകളും വയലിനെ മുറിച്ചൊഴുകുന്ന തോടും ക്ഷേത്രമുററത്തെ അരയാലിൻ ഇലകൾക്കിടയിലൂടെ ഊളിയിടുന്ന കാറ്റും അവളുടെ സ്വപ്നക്കാഴ്ചകളിൽ നിന്നുപ്പോലും മാഞ്ഞുപ്പോയി. മനസ്സിൽ ചേക്കേറിയ ദുരനുഭവങ്ങൾ അവളുടെ സ്വപ്നങ്ങൾക്കും കടിഞ്ഞാണിട്ടു.

പക്ഷെ ഉള്ളിൽ തുടിയ്ക്കാൻ തുടങ്ങിയ ജീവൻ, പുത്തൻ പ്രതീക്ഷകളും കൂടെ ആവലാതിയും നിറച്ചു.

“അഭിനന്ദനങ്ങൾ ഷൈല… ന്നാലും ഇത്ര വേഗം, ഒന്നു കൂടി ആലോചിച്ചിട്ടു പ്ലാൻ ചെയ്യാമായിരുന്നില്ലെ? സഹപ്രവർത്തകയുടെ ചോദ്യത്തിനു മുമ്പിൽ ഇരുണ്ട മുറിയിലെ വിശന്ന സിംഹത്തിനെയോർത്ത് അവൾ തളർന്നിരുന്നു.

കേവലം നാൽപ്പത്തിയഞ്ചു ദിവസം മാത്രം പ്രായമായ മകളെ അമ്മയുടെ കൈയിലേല്പിച്ചു മടങ്ങുമ്പോൾ അവളുടെ പാൽ നിറഞ്ഞ നെഞ്ചു വിങ്ങി വേദനിച്ചു.

സമയം ആരുടെ ജീവിതസംഘർഷങ്ങളിലും ഇടപ്പെടാതെ നിഷ്ഠയോടെ ചരിച്ചപ്പോൾ കാലം കുതിച്ചു പാഞ്ഞു. നഗരത്തിലേയ്ക്കുള്ള സ്ഥലമാറ്റം, ചെറിയ ഫ്ളാറ്റിൽ അവളും ഭർത്താവും കുഞ്ഞും കൂടുതേടി. അവൾ വീണ്ടും അമ്മയായി.

” മേം…, ഡ്രൈവറുടെ ഭയന്ന ശബ്ദമാണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.
” ക്യാ ഹൈ… ബാബ ?”, അവൾ ചോദിച്ചു.
“ഉദർ ദേക്ക്യേ… “, അയാൾ വാഹനങ്ങളുടെ ഒഴുക്ക് നിലച്ചിടത്തേക്കു വിരൽ ചൂണ്ടി.

ഊർന്നിറങ്ങിയ സ്കാർഫ് തലയിൽ മുറക്കി ചുറ്റി മുടി മറച്ച്, അവൾ ബാബയോടൊപ്പം പുറത്തിറങ്ങി. വില കൂടിയ കാറിന്റെ പിൻസീറ്റിൽ ജീവശ്വാസത്തിനായി പിടയുന്ന വയോധികന്റെ തൂവെള്ള കുപ്പായം വിയർപ്പിൽ കുതിരുന്നത് ഷൈല കണ്ടു.
” വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകൂ,”, അവൾ ഡ്രൈവറോടു പറഞ്ഞു.

അവൾ അയാളുടെ നെഞ്ചിൽ ശക്തിയായി അമർത്തി, പറന്നു പോകുന്ന പ്രാണനെ തിരികെ പിടിയ്ക്കാൻ അവൾ ശ്രമിച്ചു. അവളൂതി കൊടുത്ത വായു ഹൃദയത്തിന്റെ മിടിപ്പ് മെല്ലെ തിരികെ കൊണ്ടുവരാൻ തുടങ്ങി.

“സിസ്റ്റർ വന്നത് അർബാബിന്റെ ഭാഗ്യം… സമയത്തിന് ഹോസ്പിറ്റലിൽ എത്തിയല്ലോ… അല്ലെങ്കിലും അയാൾ നല്ലവനാണ്… അയാളെ ദൈവം തുണയ്ക്കും”, ഡ്രൈവർ അവളോടു പറഞ്ഞു. മറ്റൊരു പ്രവാസിയുടെ കണ്ണുകൾ നന്ദിയോടെ ആകാശത്തിലേയ്ക്കുയർന്നു.

“എല്ലാ നല്ല മനുഷ്യരേയും ദൈവം തുണയ്ക്കുമോ?”, അവൾ മറുചോദ്യം ചോദിച്ചു.

“അത്… അതെന്താണ് അങ്ങനെ ചോദിച്ചത് ?”, അയാൾ വിക്കി.

“ഏയ് ഒന്നൂല്യ”, അവൾ ഊറിച്ചിരിച്ചു.

നീളൻ വരാന്തയിലൂടെ അവൾ ക്ഷീണിതയായി നടന്നു. വീണുപോകാതിരിയ്ക്കാൻ ഗോവണിയുടെ കൈവരിയിൽ മുറുകെ പിടിച്ചു. അവളുടെ വീട്ടുവാതിലിൽ തക്കോൽതിരിഞ്ഞു, തുരുമ്പു കരഞ്ഞു നീങ്ങി.

ചിതറിക്കിടക്കുന്ന പുസ്തകങ്ങളും തുണികളും മദ്യക്കുപ്പിയും എച്ചിൽ പാത്രങ്ങളിൽ നിന്നും ഉയർന്നു പൊന്തിയ വാടയും മുറി നിറച്ചു. എച്ചിലിനു ചുറ്റും ചെറിയ പാറ്റകൾ മിന്നുന്ന കറുപ്പു പുറംത്തോടുമായി പാഞ്ഞു നടന്നു.

“എന്തേടി വൈകിയത്? ഇതിലും മുൻപ് എഴുന്നെള്ളാറുണ്ടല്ലോ?, സോഫയിൽ കിടന്ന് അയാൾ മുരണ്ടു.

“നിങ്ങൾ ഇന്ന് ജോലിക്ക് പോകുന്നില്ലെ?, സമയം വൈകിയല്ലോ… “, അവൾ ക്ലോക്കിലേക്ക് വിരൽ ചൂണ്ടി.

“ആ പണി എനിക്ക് ശര്യാവില്ല. ഞാനതു വിട്ടു.”, അയാളുടെ വാക്കുകളുടെ അരികുകൾ തേഞ്ഞിരുന്നു.

”ഇതു് എത്രാമത്തെ ജോലിയാണ്. ഇനിയും കഫീലിനെ തപ്പണം, കഫാലത്തിന് കൊടുക്കാൻ ഞാൻ പണമുണ്ടാക്കണം. എനിക്കു വയ്യ… നമുക്ക് രണ്ടു മക്കൾ ഉണ്ടെന്ന് ഓർക്കണം”, അവൾ തളർന്നു കസേരയിലിരുന്നു.

“എന്നെ ഭരിയ്ക്കാൻ വരുന്നോടി?, അയാൾ ചാടിയെഴുന്നേററു അവളുടെ നേരെ കുതിച്ചു, അവളുടെ കവിളിൽ ആഞ്ഞടിച്ചു. കസേര ചവിട്ടി തെറിപ്പിച്ച്, നാഭിയിൽ തൊഴിച്ചു. ഊക്കിൽ വാതിൽ തുറന്നടച്ചു പുറത്തു പ്പോയി.

വ്യഥ മരവിപ്പിച്ച ശരീരം, കാൽമുട്ടുകൾക്കിടയിൽ മുഖം ചേർത്ത് അവൾ തറയിൽ ചുരുണ്ടുക്കിടന്നു മയങ്ങി. ചാലിട്ട കണ്ണീർ കവിൾത്തടങ്ങൾ നനയിച്ചൊഴുകി.

വലിയൊരു തുരങ്കത്തിലൂടെ അവൾ നടന്നുക്കൊണ്ടിരുന്നു. ചുറ്റും ഉയരുന്ന പുകയിൽ അവൾ ചുമച്ചു… ശ്വാസം മുട്ടി. തുരങ്കത്തിനററത്തു നിന്നും വെളിച്ചം നാമ്പു നീട്ടി. അവൾ സർവ്വ ശക്തിയിൽ ഓടി.
“ഷൈലാ…, തുരങ്കത്തിന്റെ മറുഭാഗത്തു നിന്നും മുഴക്കം കേട്ടു, അവൾ മയക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.

‘ഇന്ന് ഇതിനൊരു തീരുമാനം ഉണ്ടാക്കും ‘, മരുഭൂമിയിൽ പതിവില്ലാത്ത മഴച്ചാറ്റൽ അന്നു നിരത്തിനെ നനച്ചു. അവൾ ബാൽക്കണിയിലേക്കുള്ള ചെറിയ വാതിൽ തുറന്നു. നിരത്തിൽ പൊടിമഴയിൽ നനയുന്ന അറബികളെ കണ്ടു.
‘മത്തമ്പർ… മത്തമ്പർ…അല്ലാഹു അക്ബർ! ‘, അവർ കൈകൾ ആകാശത്തിലേക്കുയർത്തി സർവ്വശക്തനു നന്ദി പറയുന്നുണ്ടായിരുന്നു. ആർത്തലച്ചു മഴ പെയ്യുന്ന തന്റെ നാട്ടിൽ ആരും ഇതു ചെയ്യാറില്ലല്ലോ… അവൾ ഓർത്തു ചിരിച്ചു.

“സിസ്റ്റർ… നിങ്ങളെ ഒരാൾ കാണണമെന്നു പറയുന്നു. ഇന്നലെ നിങ്ങൾ ജീവൻ രക്ഷിച്ചയാളാണ്, ഞങ്ങൾ എല്ലാവരും നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു “, ആശുപത്രി ഡയറക്ടർ അവൾക്കു നേരെ തലക്കുനിച്ചു, അവളെ രോഗിയുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപ്പോയി.

“വൃത്തിയിൽ വെട്ടിയൊതുക്കിയ വെള്ളത്താടിയുഴിഞ്ഞു വയോധികൻ അവൾക്കു നേരെ കൃതജ്ഞതയോടെ നോക്കി.

“എന്റെ ജീവൻ രക്ഷിച്ചതിനു പകരം തരാൻ എന്റെ കൈയിൽ ഒന്നുമില്ല. എങ്കിലും എന്റെ സന്തോഷത്തിനു മാത്രം, ഞാൻ നിങ്ങൾക്ക് ഒരു സമ്മാനം നൽകാൻ ആഗ്രഹിക്കുന്നു, എന്താണ് വേണ്ടത്? എനിക്ക് കുറെ ബിസിനസ്സുകൾ ഉണ്ട്, അല്ലാഹുവിന്റെ കൃപയാൽ എല്ലാം നന്നായി നടക്കുന്നുണ്ട്, അയാൾ പറഞ്ഞു നിർത്തി.

“അതെന്റെ കടമയാണ്, മറിച്ച് ഞാനൊന്നും ആഗ്രഹിച്ചു ചെയ്തതല്ല”, അവൾ പറഞ്ഞു.

“അറിയാം…, എങ്കിലും ഇതു കൈയിൽ വെയ്ക്കു, എന്റെ ബിസിനസ്സ് കാർഡാണ്, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ അറിയിക്കണം”, അയാൾ കാർഡ് അവൾക്കു നേരേ നീട്ടി.

മുറി വിട്ടു പോകാൻ തുനിഞ്ഞ അവൾ ഒരു നിമിഷം തറഞ്ഞു നിന്നു.

“എന്റെ ഭർത്താവിനൊരു ജോലി നൽകുവാൻ അങ്ങേക്ക് സാധിക്കുമോ? എങ്കിൽ എനിക്കത് വളരെ സഹായകമാകും”, അവൾ തെല്ലു ജാള്യതയോടെ പറഞ്ഞു.

“അതിനെന്താണ്? തീർച്ചയായും സാധിക്കും. നിങ്ങൾക്കു ചെയ്തു തരാൻ എനിക്ക് സന്തോഷമേയുള്ളൂ. എന്നെ ഒന്നു വന്നു കാണാൻ പറയൂ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ”. അയാളുടെ നീണ്ട താടിരോമങ്ങൾ, മുറിയിലെ തണുത്ത കാറ്റിലിളകി.

പതിവിനു വിപരീതമായി, ഉറച്ച തീരുമാനങ്ങളുടെ ഉൾക്കരുത്തിൽ അന്ന് അവളുടെ ശബ്ദം ദൃഢമായിരുന്നു. പതിവില്ലാത്ത ഇടിമുഴക്കം ഭർത്താവ് പ്രതീക്ഷിച്ചിരുന്നില്ല. സോഫയിൽ ചടഞ്ഞിരിക്കുന്ന അയാളുടെ കൈയിൽ കാർഡു വെച്ചുകൊടുത്തു.

“ഈ അഡ്രസ്സിലുള്ളയാളെ പോയി കണ്ടാൽ അയാൾ നിങ്ങൾക്കൊരു ജോലിത്തരും, ഇവിടെ കുടുംബവുമായി താമസിക്കാം. അതിനു പറ്റില്ലെങ്കിൽ നിങ്ങൾ നാട്ടിലേക്ക് തിരിച്ചു പോയ്ക്കോളൂ ”

“ങേ… എന്തൊക്കെയാണ് നീ പറയുന്നതു്, എന്നോടു് നാട്ടിൽ പോകാനോ?, അയാളുടെ സ്വരം ചിലമ്പിച്ചു.

“അതേ, പന്ത്രണ്ടുവർഷം എനിക്കഭയമായ പ്രവാസലോകം ഇന്നെനിക്കു പ്രിയപ്പെട്ടതാണ്. ”

അയാൾ ആശ്ചര്യത്തോടെ അവളെ നോക്കി.

“ആർക്കും ഭാരമാകാതെ സ്വന്തം കാലിൽ നിൽക്കാൻ എനിക്ക് കെല്പു നൽകിയതും എന്റെ കടമകൾ നിറവേററിയതും നല്ലൊരു വീടു സ്വന്തമാക്കിയതും ഇവിടെ ഞാനധ്വാനിച്ചു സ്വരുക്കൂട്ടിയ പണമാണ്”.

“ഉം…”, അയാൾ മൂളി.

“എന്റെ അധ്വാനം ആദരിക്കുന്നിവിടെ ജീവിയ്ക്കാൻ എനിക്കു ഭയമില്ല. നിങ്ങൾക്കു നിങ്ങളുടെ കാര്യത്തിൽ നിങ്ങൾക്കു തീരുമാനമെടുക്കാം. ”

അയാൾ അവൾ കൊടുത്ത ചെറിയ കാർഡിലേയ്ക്കു ഉററുനോക്കി.

പ്രവാസിയുടെ വ്യഥകൾ അവളുടെ
നെഞ്ചിൻക്കൂടു വിട്ടു പറന്നകന്നു. ഘനം കുറഞ്ഞ വായുവിൽ പൊങ്ങിപ്പറന്ന പൊടിപടലങ്ങൾ ചാറൽ മഴയിൽ ഒടുങ്ങിയമർന്നു. കാർമേഘങ്ങൾ പെയ്തൊഴിഞ്ഞ ആകാശം തെളിഞ്ഞു. അവിടെ തെളിഞ്ഞ
വെള്ളമേഘച്ചുരുളിൽ, ഉയരങ്ങളിലേക്ക് പറക്കുന്ന ചിറകുകളുള്ള വെള്ളക്കുതിരകളുടെ രൂപമവൾ മെനഞ്ഞു.

#പെൺപ്രവാസം

Post Views: 34
7
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

22 Comments

  1. Bindu on February 11, 2024 6:08 PM

    നല്ല എഴുത്ത് ജോയ്സ്😊

    Reply
  2. Nafs nafs on January 25, 2024 10:42 AM

    നല്ല ഒഴുക്കുള്ള എഴുത്ത്. ഹൃദ്യവും മനോഹരവുമായ ഭാഷ👏👏👏👏🔥🔥🔥

    Reply
  3. Simble sebastian on January 25, 2024 9:17 AM

    നന്നായിട്ടുണ്ട് ❤️

    Reply
    • Joyce Varghese on January 30, 2024 8:01 PM

      Thank you

      Reply
  4. Seena Navaz on January 24, 2024 9:12 PM

    സുന്ദരമായ ഭാഷ. ഒഴുക്കുള്ള എഴുത്ത്👌❤️

    Reply
    • Joyce Varghese on January 25, 2024 6:49 AM

      Thank you, Seena. സ്നേഹം, നന്ദി.
      ❤🙏

      Reply
      • Divya Sreekumar on January 25, 2024 10:57 AM

        സുന്ദരമായ ഭാഷാശൈലിയില്‍ നല്ലോരു രചന. ആശംസകള്‍ 🩷

        Reply
        • Joyce Varghese on January 30, 2024 8:02 PM

          Thank you

          Reply
  5. Reshma lechus on January 24, 2024 8:01 PM

    ജീവിതത്തിന്റെ നേർ സാക്ഷ്യം. ജീവിതങ്ങളെ എങ്ങനെയാ വരച്ചു കാട്ടുക ല്ലേ? 😊

    Reply
    • Joyce Varghese on January 25, 2024 6:50 AM

      Thank you ലെച്ചൂസ് 🙏❤

      Reply
  6. Sreeja Ajith on January 24, 2024 2:03 PM

    നന്നായി എഴുതി 👌

    Reply
    • Joyce Varghese on January 25, 2024 6:50 AM

      Thank you so much 🙏😍

      Reply
      • Joyce Varghese on January 25, 2024 6:51 AM

        Thank you, 🙏❤❤❤

        Reply
    • Joyce Varghese on January 30, 2024 8:02 PM

      Thank you

      Reply
  7. റീത്ത on January 24, 2024 8:57 AM

    നല്ലകഥ.നന്നായി അവതരീപ്പിച്ചൂ

    Reply
    • Joyce Varghese on January 30, 2024 8:03 PM

      Thank you

      Reply
  8. Vimitha on January 24, 2024 7:14 AM

    എത്രയോ പേർക്ക് അഭയം ആയിരിക്കുന്ന പ്രവാസം. ഞാൻ അടക്കം പലർക്കും അത്താണി 😍

    Reply
    • Joyce Varghese on January 25, 2024 6:54 AM

      അതെ… സ്വന്തമായി ജീവിതം കണ്ടെത്തിയവർ ഏറെയുണ്ട് പ്രവാസികളായി.
      Thank you വിമി. 🙏❤

      Reply
  9. Sabira latheefi on January 23, 2024 3:24 PM

    നന്നായി എഴുതി. പിടിച്ചിരുത്തുന്ന എഴുത്ത്. ❤️❤️❤️❤️

    Reply
    • Joyce Varghese on January 24, 2024 3:11 AM

      ഒത്തിരി സ്നേഹം.
      വായനക്കും ഈ വാക്കുകൾക്കും ❤🙏

      Reply
  10. Amal Fermis on January 23, 2024 12:06 PM

    നന്നായെഴുതി ജോ മനോഹരം പെൺപ്രവാസത്തിൻ്റെ അടരുകൾ. സുന്ദരമിതെന്ന് പറയാതെ വയ്യ.

    Reply
    • Joyce Varghese on January 24, 2024 3:12 AM

      ഒത്തിരി സന്തോഷം, സ്നേഹം ❤
      നന്ദി, വായനക്കും കുറിച്ചിട്ട വാക്കുകൾക്കും 🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.