Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അച്ഛൻ്റെ മകൾ
കഥ

അച്ഛൻ്റെ മകൾ

By Nisha Suresh kurupJanuary 24, 2024Updated:January 30, 20248 Comments6 Mins Read179 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉണ്ണിക്ക് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. ആലോചിക്കും തോറും മനസിൽ എവിടെയോ ഒരു വിങ്ങൽ… അവളുടെ തേങ്ങലോടെയുള്ള ശബ്ദം വീണ്ടും വീണ്ടും കാതുകളിൽ പ്രകമ്പനം കൊള്ളിച്ചു കൊണ്ടിരുന്നു. തന്റെ ചോരയാണ്, അച്ഛന്റെ ജീവനാണ് എന്നിട്ടും എനിക്കെന്തേ അവളോട് അത്രയും പൗരുഷമായി സംസാരിക്കാനും, ഫോൺ കട്ട് ചെയ്യാനും തോന്നിയത്. ആലോചിച്ച് ഉറക്കം നഷ്ടമായ ഉണ്ണി പതിയെ എഴുന്നേറ്റു. ജഗ്ഗിൽ നിന്ന് വെളളം ആവേശത്തോടെ കുടിച്ചു. അവന്റെ മുറിയിലെ വെട്ടം കണ്ടിട്ടാവണം ഉറങ്ങിയില്ലേന്ന് ചോദിച്ചു കൊണ്ടു അമ്മ അകത്തേക്ക് വന്നു. ഉണ്ണി ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടതിനാൽ അമ്മ അവന്റെ അരികിലായി കിടക്കയിൽ ഇരുന്നു. അവനു അറിയാം അമ്മക്കും ഇന്നു ഉറങ്ങാൻ കഴിയില്ലെന്ന്. കുറച്ചു നേരം രണ്ടുപ്പേരും എന്തൊക്കെയോ ചിന്തിച്ചിരുന്നു. പിന്നെ അമ്മ തന്നെ നിശബ്ദതക്ക് വിരാമമിട്ടു. 

 “ഉണ്ണീ മോൻ പോകണം. മരിച്ചു പോയ അച്ഛന്റെ ആത്മാവ് സങ്കടപ്പെടുന്നുണ്ടാവും എന്താണ് വേണ്ടതെന്നു വെച്ചാൽ എല്ലാം ചെയ്തു കൊടുക്കണം. ആ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ല. “

 ഉണ്ണി അമ്മയെ തന്നെ നോക്കിയിരുന്നു. അത് പറയുമ്പോഴും എന്ത് ശാന്തതയാണ് അമ്മയുടെ മുഖത്ത്. ആരോടും, ഒന്നിനോടും ദേഷ്യമില്ല. അച്ഛൻ എന്നും അമ്മയ്ക്ക് കാണപ്പെട്ട ദൈവമാണ്. ഇപ്പോഴും അതിനൊരു മാറ്റവുമില്ല. ഇന്നും തനിക്കു അമ്മയെ പിടികിട്ടുന്നേയില്ല. അമ്മയ്ക്ക് അച്ഛനെ അത്രയും ഇഷ്ടമാണെന്നറിയാവുന്നതു കൊണ്ടായിരിക്കാം തനിക്ക് അവളെ ഒരിക്കലും ഉൾകൊള്ളാനും സ്നേഹിക്കാനും കഴിയാത്തത്. 

 ഉണ്ണിയിൽ നിന്നും മറുപടിയൊന്നും കിട്ടാഞ്ഞിട്ടാവാം അമ്മ ഒരു ദീർഘ നിശ്വാസം ഉതിർത്തു. അതിനു ശേഷം പതിയെ എഴുന്നേറ്റ് മുറിയിലേയ്ക്കു നടന്നു. ഉണ്ണി അമ്മ പോകുന്നതും നോക്കിയിരുന്നു. അവന്റെ ചിന്തകൾ അച്ഛന്റെ അടുത്തെത്തി. 

 അച്ഛനും അമ്മയും താനും സന്തോഷത്തോടെ കഴിഞ്ഞിരുന്ന നാളുകൾ. തനിക്ക് ഏകദേശം അഞ്ചു വയസുള്ളപ്പോളാണ് ആ വാർത്ത അറിയുന്നത്. ഒളിഞ്ഞും തെളിഞ്ഞും പലരും പറഞ്ഞു അച്ഛന് വേറെയൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന്. അമ്മ മാത്രം വിശ്വസിച്ചില്ല, ഒടുവിൽ ആ സ്ത്രീയിൽ അച്ഛനു ഒരു കുഞ്ഞ് ജനിയ്ക്കും വരെയും. അച്ഛനു കുറച്ചു അകലെ ആയിരുന്നു ജോലി. ആഴ്ചയിൽ ഒരിയ്ക്കലേ വീട്ടിൽ വരുകയുള്ളു. ജോലി സ്ഥലത്ത് വെച്ചുണ്ടായ അടുപ്പമായിരുന്നു ആ സ്ത്രീയുമായി. അച്ഛൻ അവിടെ വാടകയ്ക്ക് താമസച്ചിരുന്നത് അവരുടെ വീട്ടിലാണ്. ആ സ്ത്രീയും അവരുടെ അച്ഛനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. അവസ്ഥയൊക്കെ വളരെ മോശമായതു കൊണ്ടാണ് അത്രയെങ്കിലും സഹായമായിക്കോട്ടേന്ന് കരുതി പരിചയത്തിലാരോ അച്ഛന് അവിടെ വീടു വാടകയ്ക്ക് ഏർപ്പെടുത്തി കൊടുത്തത്. അച്ഛനു ആഹാരമൊക്കെ കൊണ്ട് കൊടുക്കുന്നത് അവരായിരുന്നു. അങ്ങനെയുണ്ടായ അടുപ്പം. അറിഞ്ഞ നിമിഷം അമ്മ തളർന്നിരുന്നു. അടുത്ത ബന്ധുക്കളു വരെ കുറ്റപ്പെടുത്തി, അമ്മയ്ക്ക് കഴിവില്ലാഞ്ഞിട്ടാണെന്ന്. അമ്മയുടെ വീട്ടുകാരു അച്ഛനെ ഉപേക്ഷിച്ചു ഇറങ്ങി വരാൻ പറഞ്ഞു. അമ്മയ്ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു എന്നെ അദ്ദേഹം ഉപേക്ഷിക്കുന്നതുവരെ കൂടെ നില്ക്കും. അച്ഛന്റെ മുഖത്തും കുറ്റബോധമുണ്ടായിരുന്നു. അമ്മ പരാതികളൊന്നും പറഞ്ഞില്ല പഴയ പോലെ അച്ഛന്റെ കാര്യങ്ങളൊക്കെ ഭംഗിയായി നോക്കി. തനിക്കും അച്ഛനെ ഇഷ്ടമായിരുന്നു. പിന്നേടൊരിക്കൽ അറിയാൻ കഴിഞ്ഞു, ആ സ്ത്രീയുടെ അച്ഛൻ മരിച്ചുവെന്ന്.. അപ്പോഴേക്കും അച്ഛനു നാട്ടിലേയ്ക്ക് സ്ഥലം മാറ്റo കിട്ടിയിരുന്നു. ആരുമില്ലാതിരുന്ന അവരെ മറ്റു വഴിയൊന്നുമില്ലാതെ അച്ഛൻ നാട്ടിൽ കൊണ്ടു വന്നു. ഞങ്ങളുടെ വീടുമായി അധികം ദൂരമില്ലാത്തിടത്ത് താമസിപ്പിച്ചു. എല്ലാത്തിനും അമ്മ മൗനസമ്മതം നല്കി.

താൻ സ്കൂളിൽ പോകുന്ന വഴിക്കായിരുന്നു ആ വീട്.. അറിയാതെ അത് വഴി പോയപ്പോഴു അങ്ങോട്ട് നോക്കി പോയി.. അന്നാദ്യമായി കണ്ടു ഒരു രണ്ടു വയസുകാരിയെ… അവളെ.. അച്ഛന്റെ മകളെ.. ഉണ്ണിമായ അതായിരുന്നു അവളുടെ പേര്. ഉണ്ണികൃഷ്ണൻ എന്ന തന്റെ പേരിനോട് സാമ്യമായി അച്ഛൻ ചാർത്തി കൊടുത്തത്. കൂട്ടുകാരൊക്കെ ഓരോന്നു പറഞ്ഞു കളിയാക്കാൻ തുടങ്ങി. അച്ഛനു രണ്ട് ഭാര്യയെന്നും, എന്നെയും അമ്മയെയും കാട്ടിയും ഇഷ്ടം അവരെയാണെന്നുമെല്ലാം കൂട്ടുകാരു കുത്തി പറഞ്ഞു രസിച്ചു. തന്റെ കുഞ്ഞു മനസിൽ അതൊരു നീറ്റലായി പടർന്നു. അച്ഛൻ അരികിലില്ലാത്ത ചില രാത്രികളിൽ തന്നെ തലോടുന്ന അമ്മയുടെ നെടുവീർപ്പുകൾ തന്റെ ഉള്ളിൽ ആ സ്ത്രീയോടും അവളോടുമുള്ള ദേഷ്യമായി വളർന്നു. അച്ഛന് തന്നെ ജീവനായിരുന്നു അതുപോലെ അവളെയും. തനിക്ക് കിട്ടാനുള്ള സ്നേഹം പകുത്ത് പോകുന്നതിലുള്ള സ്വാർത്ഥതയുമുണ്ടായിരുന്നു. കാലങ്ങൾ പോകവേ തനിക്കു അച്ഛന്റെ ഈ ബന്ധം നാണക്കേടു കൂട്ടിയതേയുളളു…. 

 അങ്ങനെയിരിക്കെ ഒരു നാൾ അച്ഛൻ നമ്മളെ വിട്ടു പോയി. അവൾ ഡിഗ്രിക്കും ഞാൻ ഉപരിപഠനവുമായി പുറത്തും ആയിരുന്ന സമയത്തായിരുന്നു. അച്ഛനു സുഖമില്ലെന്നറിഞ്ഞു നാട്ടിൽ വന്ന എന്നെ കണ്ടയുടൻ അച്ഛൻ കൈയ്യ് പിടിച്ചു എന്നോട് പറഞ്ഞതു ഒന്നു മാത്രമായിരുന്നു. ഉണ്ണിമായ നിന്റെ അനിയത്തിയാണ്. നീ വേണം നിന്റെ കൂടെപ്പിറപ്പിന്റെ ഇനിയുള്ള കാര്യങ്ങൾ നോക്കാൻ, അവൾക്ക് വേറെ ആരുമില്ല…. അതു പറഞ്ഞു കഴിഞ്ഞതും അച്ഛൻ എന്നെന്നേക്കുമായി കണ്ണുകൾ അടച്ചു. മരണത്തിനു ബന്ധുക്കൾ അവളെയും അവളുടെ അമ്മയെയും വീട്ടിൽ കയറ്റാൻ മടിച്ചു. എന്നാൽ അമ്മ കണ്ണീരിനിടയിലും പറഞ്ഞത് അവരു കണ്ടോട്ടെ, ആ കുട്ടി അതിന്റെ കർമ്മങ്ങൾ ചെയ്യട്ടെ, ഇല്ലേൽ അച്ഛനു വിഷമമാവും എന്നായിരുന്നു. പിന്നെ ആരും എതിർത്തില്ല. 

 അതിനു ശേഷം അമ്മയും ഞാനും അവിടുന്നു അമ്മയുടെ തറവാട്ടിലേക്കു താമസം മാറി. ഏറെ താമസിയ്ക്കാതെ തനിക്കു വിദേശത്ത് ജോലിയും ശരിയായി. നാട്ടിൽ വരുമ്പോഴെല്ലാം അവരെ പോയി കാണാൻ അമ്മ നിർബന്ധിക്കും. അവർക്കു കൊടുക്കാനുള്ളതെല്ലാം അച്ഛൻ കൊടുത്തല്ലോ പിന്നെ എന്തിനാ അവരെ കാണുന്നതെന്നും പറഞ്ഞു താൻ അമ്മയുടെ വായടപ്പിക്കും. എന്നാലും അമ്മയുടെ ഫോൺ വിളികളിലൊക്കെ അവരു നിറഞ്ഞു നിൽക്കും. ഒരിക്കൽ അറിഞ്ഞു അവൾക്കു രാഷ്ട്രീയത്തിലൊക്കെയുള്ള ഏതോ പയ്യനുമായി ഇഷ്ടമാണ്, കല്യാണം ഉറപ്പിച്ചുവെന്ന്. കല്യാണം വിളിക്കാൻ നേരിട്ടു വരുവാനുള്ള പേടികൊണ്ട് തനിക്ക് ഫോൺ ചെയ്തു. ഞാൻ ഒരു ദാക്ഷണ്യവും കാണിക്കാതെ ഫോൺ കട്ട് ചെയ്തു. അമ്മയെപ്പോഴും അവരുടെ കാര്യങ്ങൾ തിരക്കുകയും താൻ എത്ര കേൾക്കാൻ താല്പര്യമില്ലെന്നു പറഞ്ഞാലും തന്നോടു അവിടത്തെ വിശേഷങ്ങൾ പങ്കു വെയ്ക്കുകയും ചെയ്തിരുന്നു. അവൾക്കു ഒരു മോനുണ്ടായെന്ന് വിളിച്ചു പറയുമ്പോൾ ഒരു മുത്തശ്ശിയുടെ സന്തോഷം അമ്മയിൽ കേൾക്കാൻ കഴിഞ്ഞു. കുറച്ചു നാളുകൾക്കു ശേഷം അവളുടെ അമ്മ മരിച്ചുവെന്നറിഞ്ഞു. അന്നു താൻ നാട്ടിൽ ഉണ്ടായിരുന്നു. പോയി കാണണമെന്നു അമ്മ പറഞ്ഞുവെങ്കിലും തനിക്കു പോകാൻ തോന്നിയില്ല. എന്തിനോ എന്റെ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. രണ്ട് ദിവസം അമ്മ മൗനം പാലിച്ചിരുന്നു…. 

 അവൾ ഇപ്പോൾ ഭർത്താവിന്റെ വീട്ടിലാണെന്നും അമ്മായിയമ്മയും കൂടിയേ ആ വീട്ടിൽ ഉള്ളുവെന്നും സുഖമായി കഴിയുന്നുവെന്നും അമ്മ സന്തോഷത്തോടെ ഇടയ്ക്കൊരു ദിവസം തന്നോടു പറഞ്ഞു. താനിപ്പോൾ നാട്ടിലാണ്. അമ്മയ്ക്ക് പ്രായത്തിന്റേതായ ചില അസുഖങ്ങളുണ്ട്. അതിനാൽ ഇവിടെ ജോലിയിൽ കയറി. അങ്ങനെ ഇരുന്നപ്പോളാണ് അർദ്ധരാത്രി ഉണ്ണിമായയുടെ ഫോൺ വന്നത്. രാഷ്ട്രീയക്കാരുടെ പക പോക്കലിൽ അവളുടെ ഭർത്താവിനെ വണ്ടി ഇടുപ്പിച്ചിട്ടു തലയ്ക്ക് ക്ഷതമേറ്റു. എത്രയും പെട്ടന്ന് സർജറി വേണം. ആരുമില്ല സഹായിക്കാൻ സഹായിക്കണം എന്നവൾ യാചിച്ചു. ഒന്നും മിണ്ടാതെ നിന്ന എന്നെ അവൾ ആദ്യമായി ഏട്ടാന്നു വിളിച്ചു. 

 രക്ഷിക്കണം…. എനിക്ക് ആരുമില്ലെന്നവൾ അലമുറയിട്ടു കരയുന്നുണ്ടായിരുന്നു. 

നീ എനിക്ക് ആരുമല്ലെന്നും അന്യരെ സഹായിക്കേണ്ട ആവശ്യമെനിക്കില്ലന്നും മേലാൽ വിളിക്കരുതെന്നും താക്കീതു ചെയ്തു ഫോൺ വെച്ചു. ഹാളിൽ നിന്നു സംസാരിച്ച തന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടിട്ടാവണം അമ്മ എഴുന്നേറ്റ് വന്നിരുന്നു. ഫോണിൽ ഞാൻ സംസാരിച്ചതിൽ നിന്നും കാര്യങ്ങൾ മനസിലാക്കിയ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. അമ്മ ഭിത്തിയിൽ മാല ചാർത്തിയിരിക്കുന്ന അച്ഛന്റെ ഫോട്ടോയിലേക്കു നോക്കി ഒഴുകുന്ന കണ്ണുകളെ നിയന്ത്രിക്കാനാകാതെ നിന്നു.. തന്റെ മിഴികളും ഫോട്ടോയിലുടക്കി. അച്ഛൻ കരയുകയാണോ, അപേക്ഷിക്കുകയാണോ മനസു ആദ്യമായി പിടഞ്ഞു. അമ്മ തന്റെ ചുമലിൽ കൈയ്യ് വെച്ചു

 

“മോനേ നിനക്കു ദോഷം കിട്ടും… അച്ഛൻ വിഷമിക്കും… നിന്നോട് പൊറുക്കില്ല…. നീ വേണ്ടെ അവൾക്ക് അച്ഛന്റെ സ്ഥാനത്ത് നില്ക്കാൻ ആരുമില്ലാത്ത കുട്ടിയല്ലേ? “

ഉറങ്ങാൻ പറ്റാത്ത വിധം ചിന്താകുഴപ്പത്തിലാക്കിയത് അമ്മയുടെ ചോദ്യങ്ങളായിരുന്നു. എങ്ങനെയോ പഴയതൊക്കെ ഓർത്തിരുന്ന്  ഉണ്ണി നേരം വെളുപ്പിച്ചു…. 

 അതിരാവിലെ ആശുപത്രിയിൽ ഉണ്ണി പോകാനിറങ്ങിയപ്പോൾ അമ്മയും കൂടെ വരുന്നെന്നു വാശിപ്പിടിച്ചു. എതിർത്തില്ല. അവർ ഐ. സി. യുവിന്റെ അടുത്തേക്കു നടന്നു ചെന്നപ്പോഴേ കാണുന്നുണ്ടായിരുന്നു. മുന്നിലെ കസേരയിൽ കുനിഞ്ഞിരിക്കുന്ന അവളെയും അടുത്തു കുഞ്ഞിനെയും മടിയിൽ പിടിച്ചിരിക്കുന്ന ഭർത്താവിന്റെ അമ്മയെയും. കുറച്ചു അപ്പുറത്തായി രണ്ട് ചെറുപ്പക്കാരും നില്പുണ്ട്. അവരെ കണ്ട് തല ഉയർത്തിയ അവളുടെ മുഖം വിടർന്നു. പിന്നെ അത് സങ്കടമായി ഒഴുകി. അമ്മ കസേരയിൽ ഇരിക്കുന്ന അവളെ അമ്മയുടെ വയറ്റിലേക്ക് ചേർത്തു പിടിച്ചു. ഒരു കൊച്ചു കുട്ടിയെ പോലെ അവൾ കെട്ടിപ്പിടിച്ച് കരഞ്ഞു. അമ്മയ്ക്കും നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. മോളെ… അമ്മ പെയ്തിറങ്ങുന്ന മിഴികളാൽ അവളെ തലോടിക്കൊണ്ടിരുന്നു. ഭർത്താവിന്റെ അമ്മ തളർന്ന മുഖത്താൽ ഉണ്ണിയെ നോക്കി.

ചെറുപ്പക്കാർ അവളുടെ ഭർത്താവിന്റെ കൂട്ടുകാരാണ്. അവരിൽ നിന്നും അറിയാൻ കഴിഞ്ഞു അവനു ഒരു ചിട്ടിക്കമ്പനിയിലാണ് ജോലി. തന്റെ പാർട്ടിക്കുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവൻ. കുടുംബത്തെയും അതു പോലെ സ്നേഹിക്കുന്നു. ജോലിയും വീടുമുണ്ടെന്നല്ലാതെ വേറെ സമ്പാദ്യങ്ങൾ ഒന്നുമില്ല. അവനും അവന്റെ അമ്മയ്ക്കും ഉണ്ണിമായയെ ജീവനാണ്. ബൈക്കിൽ വരുകയായിരുന്ന അവനെ ഏതോ വലിയ വണ്ടി ഇടിച്ചു തെറുപ്പിച്ചതാണ്. രാഷ്ട്രീയക്കാരല്ലെ കേസ് ഒന്നുമില്ലാതെ ഒതുക്കി തീർക്കും. സർജറി ചെയ്താൽ രക്ഷപ്പെടും…. അതിനു കാശ്… അത്രയും പറഞ്ഞു കൂട്ടുകാരനിൽ ഒരുവൻ പ്രതീക്ഷയോടെ ഉണ്ണിയെ നോക്കി. പിന്നെ എല്ലാം വേഗത്തിൽ നടന്നു. ഉണ്ണി കാശടച്ചു. സർജറി കഴിഞ്ഞു. കുഴപ്പമൊന്നുമില്ല കുറച്ച് ദിവസം കൂടി ഐ സി യുവിൽ തുടരണം. എല്ലാ കാര്യത്തിനും ഉണ്ണി ഓടി നടന്നു. അവൾക്കും ഭർത്താവിന്റെ അമ്മയ്ക്കും അകത്തു കയറി കാണാനുള്ള അവസരം കിട്ടി. ബോധം വീണിട്ടില്ല. വീണ്ടും കസേരയിൽ വന്നിരുന്ന അവളെ വെള്ളമെന്തേലും കുടിക്കാൻ അമ്മ നിർബന്ധിച്ചു. വേണ്ടന്നു വാശി പിടിച്ച അവളെ ചേർത്തു പിടിച്ച് വെള്ളം കുടുപ്പിക്കുന്നത് നോക്കി ഉണ്ണി നിന്നു. അതിനു ശേഷം അമ്മ ഉണ്ണിമായയുടെ കുഞ്ഞിനെ എടുത്തു ക്യാന്റിനിൽ നിന്ന് വാങ്ങിയ പലഹാരം കുറേശ്ശെ കൊടുക്കാൻ തുടങ്ങി. അതിനിടയിൽ അവളുടെ ഭർത്താവിന്റെ അമ്മയ്ക്ക് ചായ പകർന്നു കൊടുക്കുന്നു. അമ്മ എത്ര പെട്ടന്നാണ് എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതെന്ന് ഉണ്ണി ചിന്തിച്ചു. അവളുടെ കുഞ്ഞ് അമ്മയുമായി പെട്ടന്നടുത്തു. ഉണ്ണിക്ക് പക്ഷെ ഇത്രയൊക്കെ ചെയ്തുവെങ്കിലും അവളോട് മിണ്ടാൻ ഒരു മടിയായിരുന്നു. അവൾ ഇടയ്ക്കിടെ തന്നെ നോക്കുന്നത് ഉണ്ണി കണ്ടു. അപ്പോഴാണ് കുഞ്ഞിനെ ഉണ്ണിയുടെ അടുത്തേക്ക് അമ്മ കൊണ്ട് വന്നത് കുഞ്ഞ് ഉണ്ണിയെ നോക്കി നിഷ്ക്കളങ്കമായി ചിരിച്ചു പിന്നെ എടുക്കാൻ കൈയ്യ് നീട്ടി. പിടിച്ചു നില്ക്കാൻ അവനു കഴിഞ്ഞില്ല. കുഞ്ഞിനെ വാരി എടുത്ത് തന്നിലേക്കു അമർത്തിപ്പിടിച്ചു. അതു കണ്ടതും അവൾ പൊട്ടി പൊട്ടി കരയാൻ തുടങ്ങി.. ഉണ്ണി അവളുടെ അടുത്തേക്ക് ചെന്നതും അവൾ എഴുന്നേറ്റു. മോളെ… അവൻ നീട്ടി വിളിച്ചു മറ്റേ കൈക്കുള്ളിലേക്ക് അവളെയും ചേർത്തു പിടിച്ചു… 

കരച്ചിലിനിടയിലും അവൾ പറയുന്നുണ്ടായിരുന്നു

 “എനിക്കറിയാമായിരുന്നു ഏട്ടൻ വരുമെന്ന്. അച്ഛൻ പറഞ്ഞിട്ടുണ്ട്, അച്ഛനു എന്തേലും പറ്റിയാൽ, ഒരാപത്തിൽ വിളിച്ചാൽ വരാൻ ഏട്ടൻ ഉണ്ടെന്ന് ഒറ്റയ്ക്കാക്കത്തില്ലെന്ന്”

 “അതെ… അതെ… ഞാനുണ്ട് “… 

 തലയാട്ടി കൊണ്ട് ഉണ്ണിയവളെ ഈറൻ മിഴികളാൽ തന്നിലേക്ക് കൂടുതൽ കരുതലോടെ അടുപ്പിച്ചു പിടിച്ചു. 

 അമ്മയിൽ നിന്നും സന്തോഷാശ്രുക്കൾ പുറത്തേക്കൊഴുകി….. 

നിഷാ സുരേഷ്കുറുപ്പ്✍️

Post Views: 53
3
Nisha Suresh kurup
  • Website

ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ ശ്രമിയ്ക്കുന്നു😍😍

8 Comments

  1. Simble Sebastian on January 24, 2024 3:44 PM

    നന്നായിട്ടുണ്ട് 💜

    Reply
    • Nisha Suresh kurup on January 24, 2024 4:35 PM

      Thank you🥰

      Reply
  2. Manomohanan M.T on January 24, 2024 2:29 PM

    അച്ഛൻ്റെ മകൾ എന്ന ശ്രീമതി നിഷ കുറുപ്പിൻ്റെ ചെറുകഥ ഒരു ചെറിയ കഥയാണെങ്കിലും രണ്ടു കുടുംബങ്ങളുടെ സങ്കീർണമായ കഥയാണ് പറയുന്നത് രാത്രി വന്ന ഒരു ഫോൺവിളിക്ക് മറുപടി പറഞ്ഞ് അസ്വസ്ഥനായ ഉണ്ണിയുടെ മനസ്സിലെ ചിന്തകളാണ് കഥയായി വാർന്നു വീണത്. അച്ഛൻ്റെ ജോലി സ്ഥലത്തെ ബന്ധത്തിലുള്ള മകളാണ് ഉണ്ണിയെ വിളിച്ചത്. ഉണ്ണിമായയുമായോന്നവളുടെ അമ്മയുമായോ ഒരു അടുപ്പവും ഉണ്ണികാണിച്ചിരുന്നില്ല. അമ്മയുടെ നിർബന്ധത്തിൽ അപകടത്തിൽപ്പെട്ട ഉണ്ണിമായയുടെ ഭർത്താവിനെ രക്ഷിക്കാൻ ശസ്ത്രക്കിയക്ക് വേണ്ട പണം കെട്ടുകയും അനിയത്തിെ ചേർത്തുപിടിക്കുകയും ചെയ്യുന്നതോടെ കഥ അവസാനിക്കുന്നു . വായനക്കാരിൽ ആശ്വാസവുംസന്തോഷവും നൽകിയാണ് കഥ തീരുന്നത്. ഈ കഥയയിൽ ഏറ്റവും ശ്രമിക്കപ്പെടുന്ന പ്രധാന കഥാപാത്രം ഉണ്ണിയുടെ അമ്മയാണ്. എല്ലാം പൊക്കാനും സഹിക്കാനും കഴിയുന്ന അമമ ‘അവരുടെ പേര് പറഞ്ഞില്ലെങ്കിലും കഥാപാത്രങ്ങളിൽ മികച്ചുനിൽക്കുന്നു അവർ. ഒരു കഥ പറഞ്ഞ് ഫലിപ്പിക്കാൻ കഴിഞ്ഞു എന്ന് കഥാകൃത്തിന് ആശ്വസിക്കാം. ആശംസകൾ.M.T.

    Reply
    • Nisha Suresh kurup on January 24, 2024 4:35 PM

      ഒരു പാട് സന്തോഷം വായനയ്ക്കും അഭിപ്രായത്തിനും . നന്ദി🥰🙏

      Reply
      • Shreeja R on February 3, 2024 8:55 PM

        കഥയുടെ ആശയം ഇഷ്ടപ്പെട്ടില്ലെങ്കിലും നല്ലെഴുത്ത്. ഒഴുക്കുള്ള വായന 👍

        Reply
    • Sajna on February 6, 2024 7:47 PM

      👌👌

      Reply
  3. Mary Josey Malayil on January 24, 2024 12:50 PM

    നല്ല കഥ 🙏

    Reply
    • Nisha Suresh kurup on January 24, 2024 4:36 PM

      Thank you😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.