Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശാസ്ത്രി – ഒരു പാതിരാ കൊലപാതകം⁉️
ചരിത്രം / പൗരാണികശാസ്ത്രം

ശാസ്ത്രി – ഒരു പാതിരാ കൊലപാതകം⁉️

By Akhilesh ParameswarFebruary 4, 2024Updated:February 17, 20241 Comment4 Mins Read114 Views
Bookmark Now
Please login to bookmark Close

No account yet? Register

അധികാരത്തിന്റെ ഗർവ്വില്ലാതെ രാജ്യം ഭരിച്ച ഒരു മനുഷ്യൻ. കടുദാരിദ്രത്തിൽ അമേരിക്കയുടെ വിമാനങ്ങൾ കൊണ്ട് വരുന്ന ഗോതമ്പിനായി കാത്തിരുന്ന ജനതയ്ക്ക് മുൻപിൽ ഹരിത വിപ്ലവം സൃഷ്‌ടിച്ച നേതാവ്. ശത്രുവിന്ശ നേരേ ശക്തമായി തിരിച്ചടിക്കാൻ ഉത്തരവിട്ട പ്രധാന മന്ത്രി. ഒടുവിൽ ദുരൂഹതകൾ മാത്രം ബാക്കിയാക്കി മറഞ്ഞു പോയ വ്യക്തി, ലാൽബഹദൂർ ശാസ്ത്രി.

അന്വേഷണ – പുനഃരന്വേഷണങ്ങളുടെ നീണ്ട നിര പോലുമില്ലാതെ ഇന്നും തുടരുന്ന ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന മന്ത്രിയുടെ ജീവിതത്തിലേക്കും മരണ രഹസ്യത്തിലേക്കും ഒന്ന് തിരിച്ചു പോകാം.

📍ബാല്യം, സ്വാതന്ത്ര്യസമരം

ഉത്തർപ്രദേശിലെ മുഗൾസരയിൽ 1904 ഒക്ടോബർ രണ്ടിനാണ് ലാൽബഹദൂർ ജനിച്ചത്. ജാതി വാൽ പണ്ടേ ഉപേക്ഷിച്ചെങ്കിലും കാശി വിദ്യാപീഠത്തിലെ പഠനശേഷം 1926-ൽ ശാസ്ത്രി എന്ന ബഹുമതി ലഭിച്ചതോടെ പേര് ലാൽബഹദൂർ ശാസ്ത്രിയെന്നായി. {ശാസ്ത്രി ജാതിയല്ല}

നിസ്സഹകരണ പ്രസ്ഥാനവും സത്യാഗ്രഹവുമടക്കമുള്ള ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് 1940-ൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഒൻപത് വർഷത്തോളം ജയിൽ വാസം.

📍രാഷ്ട്രീയത്തിലേക്ക്.

47 ൽ ഇന്ത്യ സ്വാതന്ത്രം നേടിയ ശേഷം ശാസ്ത്രി ഉത്തർപ്രദേശിൽ ആഭ്യന്തര മന്ത്രിയായി. 1951-ൽ ലോക് സഭയുടെ ജനറൽ സെക്രട്ടറിയും, 52 മെയ്‌ 13 ന് കേന്ദ്ര റയിൽ‌വേ മന്ത്രിയുമായി.

1956 നവംബറിൽ 142 പേരുടെ മരണത്തിനിടയാക്കിയ തമിഴ്‌നാട്ടിലെ അരിയല്ലൂർ ട്രെയിൻ അപകടത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് 1956 ഡിസംബർ 7 ന് രാജി വെച്ചു.എന്നാൽ അദ്ദേഹത്തിന്റെ നല്ലമനസ്സ്‌ തിരിച്ചറിഞ്ഞ ജനങ്ങൾ അടുത്ത പൊതുതിരഞ്ഞെടുപ്പിൽ വീണ്ടും ലോക് സഭയിലേക്ക് ജയിപ്പിച്ച് വിട്ടു. അങ്ങനെ 1961-ൽ കേന്ദ്ര ഗതാഗതമന്ത്രിയായി.

1964 മെയ് 27- ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റു അന്തരിച്ചു.

നെഹ്‌റുവിന്റെ മരണം ഇന്ത്യൻ രാഷ്ട്രീയത്തിലും ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിലും വലിയ വിടവ് സൃഷ്ടിച്ചു. പാർട്ടിക്ക് മുൻപിൽ രണ്ട് വെല്ലുവിളികളുണ്ടായിരുന്നു,

1 – യാഥാസ്ഥിതിക വലതുപക്ഷ ചിന്താഗതിക്കാ‍രനായ മൊറാർജി ദേശായി പ്രധാനമന്ത്രിയാകുന്നത് തടയണം.

2 – നെഹ്റുവിന്റെ പാത പിന്തുടരുന്ന സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ ഒരാളെ അടുത്ത പ്രധാന മന്ത്രിയാക്കണം. ആ അന്വേഷണത്തിന്റെ ഫലമായി 1964 ജൂൺ- 9 ന് ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന മന്ത്രിയായി ലാൽബഹദൂർ ശാസ്ത്രി തിരഞ്ഞെടുക്കപ്പെട്ടു.

നെഹ്‌റു ഭരണത്തിലും പരിഹാരമാകാതെ കിടന്ന സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ ക്ഷാമവും ശാസ്ത്രിക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്ന സമയത്താണ് ഗുജറാത്തിലെ കച്ചിൽ അവകാശമുന്നയിച്ചു കൊണ്ട് പാക്കിസ്ഥാൻ കടന്നു കയറ്റം നടത്തുന്നത്.

വിഭജനകാലം തൊട്ടേ കശ്മീരിന് വേണ്ടി മുറവിളി കൂട്ടിയ പാക്കിസ്ഥാൻ ഇന്ത്യൻ സർക്കാരിന്റെ കണ്ണിൽ പൊടിയിടാൻ നടത്തിയ ശ്രമമായിരുന്നു കച്ച് അവകാശവാദം.

1965 ആഗസ്റ്റിൽ കടന്നു കയറിയ പാക് സൈന്യത്തിന് മുൻപിൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഹാരോൾഡ് വിൽ‌സൺ കച്ചിന്റെ 10% ഭൂമി നൽകാമെന്ന വ്യവസ്ഥ വച്ചു. പക്ഷേ കശ്മീരിൽ കണ്ണ് വച്ചിരുന്ന പാക് സൈന്യം തീവ്രവാദികളെ ഒപ്പം കൂട്ടി സെപ്റ്റംബർ മാസത്തിൽ ഓപ്പറേഷൻ ജിബ്രാൾട്ടർ എന്ന പേരിട്ട സൈനിക നീക്കം നടത്തി.

📍യുദ്ധം.

India-Pakistan-War-of-1965

പാക്കിസ്ഥാന് നേരേ കനത്ത ആക്രമണമാണ് ഇന്ത്യൻ കരസേന നടത്തിയത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ടാങ്ക് യുദ്ധം കൂടിയായിരുന്നു 65 ലെ ഇന്ത്യ – പാക് യുദ്ധം. ഇതിലൂടെ പാക്കിസ്ഥാൻ വൻ നാശനഷ്ടമാണ് നേരിട്ടത്.

വിഭജന കാലത്ത് പാക്കിസ്ഥാനിൽ ചേർക്കപ്പെട്ട സൈനിക പോസ്റ്റ് ആയ കശ്മീരിലെ ഹാജി പിർ പാസ്സും തിത്വാളും ഇന്ത്യ പിടിച്ചെടുത്തു. അതുപോലെ ലാഹോർ ഇന്ത്യയുടെ നിരന്തരമായ റോക്കറ്റ് – പീരങ്കി ആക്രമണത്തിന് ഇരയാവുകയും ചെയ്തു.

യുദ്ധം തുടങ്ങി 17 ആം പക്കം ഐക്യരാഷ്ട്ര സഭയുടെ ഇടപെടൽ മൂലം ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചു. യുഎൻ രക്ഷാസമിതിയുടെ മേൽനോട്ടത്തിൽ സമാധാന കരാർ ഒപ്പിടാൻ ഇന്ത്യയും പാക്കിസ്ഥാനും സോവിയറ്റ് യൂണിയനിലേക്ക് വിളിപ്പിക്കപ്പെട്ടു {ഇന്നത്തെ റഷ്യ}.

1966 ജനുവരി 10 ന് സോവിയറ്റ് യൂണിയനിലെ താഷ്‌കന്റിൽ {ഇന്നത്തെ ഉസ്ബെക്കിസ്ഥാൻ} വച്ച് ശാസ്ത്രിയും പാക് പ്രസിഡന്റ് അയൂബ് ഖാനും സമാധാന ഉടമ്പടി ഒപ്പ് വച്ചു.

ഐക്യരാഷ്ട്ര സഭയുടെ സമ്മർദ്ദത്തിന് വഴങ്ങി ഇന്ത്യൻ സൈന്യം പിടിച്ചെടുത്ത പ്രദേശങ്ങളൊക്കെ പാകിസ്ഥാന് തിരിച്ചു നൽകിക്കൊണ്ടാണ് കരാർ നിലവിൽ വന്നത്. പക്ഷേ ഒരു സമാധാന ഉടമ്പടിക്കപ്പുറം ഇന്ത്യയെ ഞെട്ടിക്കുന്ന സംഭവം ഒളിഞ്ഞിരിക്കുന്നത് ആരുമറിഞ്ഞില്ല.

❗66 ജനുവരി 10 – താഷ്കന്റ്.

ഐക്യരാഷ്ട്ര സഭ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, എന്നിവരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് യുദ്ധത്തില്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടുകൊടുക്കാനും കാശ്മീരില്‍ 1949ലെ നിയന്ത്രണ രേഖയിലേക്ക് പിന്മാറാനും ഇന്ത്യയും പാക്കിസ്ഥാനും നിര്‍ബന്ധിതരായിരുന്നു. പക്ഷേ സോവിയറ്റ് പ്രധാനമന്ത്രി അലക്‌സി കോസിജിന്‍ മധ്യസ്ഥനായ ചർച്ച ആരംഭിക്കും മുൻപേ തന്നെ എന്ത് വന്നാലും ഹാജി പീർ പാസ്സ് തിരിച്ചു കൊടുക്കില്ലയെന്ന തന്റെ നിലപാട് ശാസ്ത്രി കൂടെ വന്നവരോട് പങ്ക് വച്ചു.

സമാധാന കരാർ വഴി തന്റെ സൈനികർ ജീവനും രക്തവും നൽകി പിടിച്ചെടുത്തയൊക്കെ തിരിച്ചു കൊടുക്കുന്നതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു താനും.

ചർച്ച ആരംഭിച്ച് പകുതിയായപ്പോൾ മറ്റൊരു ഫയൽ എടുക്കാൻ ശാസ്ത്രിയുടെ കൂടെ വന്നവർ ഓഫീസിലേക്ക് പോയി, പക്ഷേ അവർ തിരിച്ചു വന്നപ്പോഴേക്കും പിടിച്ചെടുത്ത എല്ലാ പ്രദേശങ്ങളും പാകിസ്ഥാന് വിട്ടു കൊടുത്തുകൊണ്ടുള്ള ഉടമ്പടിയിൽ പി.എം ഒപ്പ് വച്ചിരുന്നു.

എന്ത് വന്നാലും ഹാജി പീർ വിട്ടു കൊടുക്കില്ലെന്ന നിലപാടെടുത്ത ശാസ്ത്രിയെക്കൊണ്ട് മാറ്റി ചിന്തിപ്പിച്ചത് ഏത് ബാഹ്യശക്തിയാണെന്ന് മാത്രം ആർക്കും വ്യക്തമായില്ല.

ആരോടും കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ അദ്ദേഹം തനിക്ക് അനുവദിച്ച വിശ്രമ ബംഗ്ലാവായ ഡാച്ചയിലേക്ക് മടങ്ങി.

Facebook_creation_530816234

❗സമയം – 9:30 PM.

ഡാച്ച ബംഗ്ലാവിൽ വിശ്രമത്തിലായിരുന്ന ശാസ്ത്രി വീട്ടിലേക്ക് വിളിച്ചു. പതിവിന് വിപരീതമായി ഫോണെടുത്ത മകളോട് അമ്മയെവിടെ? ഫോൺ കൊടുക്കൂ എന്ന് പറഞ്ഞപ്പോൾ “അമ്മയ്ക്ക് സംസാരിക്കാൻ ഇഷ്ടമില്ല” എന്ന മറുപടിയാണ് മകൾ നൽകിയത്. കാരണം ചോദിച്ചപ്പോൾ ഹാജി പീർ പാസ്സും തിത്വാളും പാകിസ്ഥാന് തിരിച്ചു കൊടുത്തില്ലേ? അതാണ് കാരണമെന്ന് മകൾ അറിയിച്ചു.

ഭാര്യ ലളിതാ ശാസ്ത്രിയിൽ നിന്നുള്ള ആ പെരുമാറ്റത്തിൽത്തന്നെ അസ്വസ്ഥനായ അദ്ദേഹം തന്റെ സെക്രട്ടറി വെങ്കിട്ട രാമനെ വിളിച്ച് കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ മറ്റെന്തൊക്കെ സംസാരങ്ങൾ നടക്കുന്നുണ്ടന്ന് അന്വേഷിച്ചു.

ഉടമ്പടിയിൽ കനത്ത വിമർശനമായിരുന്നു ഇന്ത്യയിൽ അരങ്ങേറിയത്. AB ബാജ്പെയ്, കൃഷ്ണ മേനോൻ എന്നിവരുടെ വിമർശനങ്ങൾ ശക്തമായിരുന്നു. എല്ലാം കൃത്യമായി കേട്ട ശേഷം കൂടുതൽ അസ്വസ്ഥതയോടെ ശാസ്ത്രി മുറിയിലൂടെ ഉലാത്തി.

10 മണിയോടെ ഭക്ഷണത്തിന് ഇരുന്നെങ്കിലും അല്പം ചീരയും ഉരുളക്കിഴങ്ങും മാത്രം കഴിച്ച ശേഷം അദ്ദേഹം മുറിയിലേക്ക് മടങ്ങി.

കാര്യമായ നേട്ടങ്ങൾ ഒന്നുമില്ലാതെ ഒപ്പിട്ട് നൽകിയ കരാർ തന്റെ കൂടെ വന്നവരേയും വിഷമിപ്പിച്ചു എന്ന് മനസ്സിലാക്കിയ ശാസ്ത്രി മുറിയിലേക്ക് മടങ്ങും മുൻപ് ഇത്ര മാത്രം പറഞ്ഞു. “നാളെ നമ്മുടെ രാജ്യമൊരു ശുഭവാർത്ത കേൾക്കും”.

പതിവ് പോലെ തന്റെ പാചകക്കാരനായ രാംനാഥ്‌ നല്‍കിയ പാല്‍ വാങ്ങി കുടിച്ച ശേഷം അദ്ദേഹം ഉറങ്ങാൻ കിടന്നു.

🔺തുടരും.

ശാസ്ത്രി – ഒരു പാതിരാ കൊലപാതകം❓ഭാഗം 2

Post Views: 37
1
Akhilesh Parameswar

Novelist Script Writer Blogger Writer of Grandha yakshi and Ezham Pournami.

1 Comment

  1. Pingback: ശാസ്ത്രി - ഒരു പാതിരാ കൊലപാതകം❓❗ - By Akhilesh Parameswar - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.