Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രാജാ രവിവർമ്മയും ധുന്ദിരാജും ഇന്ത്യൻ സിനിമയും
അറിവുകൾ ചരിത്രം / പൗരാണികശാസ്ത്രം സിനിമ

രാജാ രവിവർമ്മയും ധുന്ദിരാജും ഇന്ത്യൻ സിനിമയും

By Nishadh BalaFebruary 6, 2024No Comments3 Mins Read34 Views
Bookmark Now
Please login to bookmark Close

No account yet? Register

അദ്ദേഹം തൻ്റെ ഭാര്യയുടെ ആഭരണങ്ങൾ വിറ്റു,
ലൈഫ് ഇൻഷുറൻസ് പോളിസികൾ പണയപ്പെടുത്തി, എല്ലാം സിനിമ എന്ന സ്വപ്നത്തിനു വേണ്ടി…images-2024-02-05T222252.189PhalkeMV5BZTE3ZGNiNjAtNWYyZC00NmE2LWFiMWQtNjFiNjM0MTBkYWNmXkEyXkFqcGdeQXVyMjM0ODk5MDU@._V1_QL50”

ഇദ്ദേഹം ആരെന്നു പറയുന്നതിന് മുമ്പ് ഇത്തിരി ചരിത്രം.. ഇത്തിരി പഴയ കാര്യങ്ങൾ…!

Circa 1893 – 1897

ഇപ്പോഴത്തെ മുംബൈയല്ല പഴയ ബോംബെയിലെ ഘട്കോപർ എന്ന സ്ഥലം. അവിടെ ലോകപ്രശസ്ത ചിത്രകാരൻ രാജാ രവി വർമ്മ അവർകൾ അവിടെ ഒരു പ്രസ്സ് സ്ഥാപിക്കുന്നു. ഓലിയോഗ്രാഫിയും ലിത്തോഗ്രാഫിയും ഉപയോഗിച്ചു തന്റെ ചിത്രങ്ങളുടെ മാസ് പ്രിന്റിംഗിനായിരുന്നു ഇത്. അക്കാലത്ത്, അദ്ദേഹത്തിന്റെ പ്രസ്സ് ഇന്ത്യയിലെ തന്നെ ഏറ്റവും നൂതനമായ ഒന്നായിരുന്നു, അതിൽ കട്ടിംഗ് എഡ്ജ് മെഷീനുകൾ ഉൾപ്പെടുത്തിയിരുന്നു ആ കാലത്തു തന്നെ അദ്ദേഹം.

തന്റെ ചിത്ര കലയുടെ ഫോട്ടോ-ലിത്തോ രീതിയിലേയ്ക്കുള്ള മാറ്റത്തിന് അദ്ദേഹത്തെ സഹായിക്കാൻ ഒരു സഹായി ഉണ്ടായിരുന്നു. Photo-litho transfer എന്ന കലയുടെ സകല വിദ്യയും കൈമുതലാക്കിയ ഒരു ഫോട്ടോഗ്രാഫർ കൂടിയായ സഹായിയുടെ പേര് ധുന്ദിരാജ്‌ ഗോവിന്ദ് P എന്നായിരുന്നു.
ധുന്ദിരാജിൻ്റെ മനസ്സു മുഴുവൻ സിനിമ ആയിരുന്നു. ചിന്തയിലും, സംസാരത്തിലും സിനിമ മാത്രമായിരുന്നു അദ്ദേഹത്തിന്

രാജാ രവിവർമയുടെ ഏറ്റവും വിശ്വസനീയമായ ജോലിക്കാരിൽ ഒരാളായി മാറി ക്രമേണ നമ്മുടെ ധുന്ദിരാജ്.ഒരു മനോഹര സുഹൃദ് ബന്ധം അങ്ങിനെ വളരുകയും ചെയ്തു.

Circa 1899 – 1906

നിർഭാഗ്യവശാൽ, ബോംബെയിൽ പ്ലേഗ് പകർച്ചവ്യാധിയുടെ രൂപത്തിൽ എത്തി. ദശലക്ഷക്കണക്കിന് ആളുകൾ മരിച്ചു. ഈ ഭീകര പ്രതിസന്ധിയെത്തുടർന്ന് രാജാരവിവർമ്മയുടെ അച്ചടി ബിസിനസ്സ് താഴേക്ക് പോയി, 1899 ആയപ്പോഴേക്കും അത് കടക്കെണിയിലുമായി. 1901-ൽ അനദ്ദേഹം ഈ പ്രസ്സ് ഇവിടെയ്ക്കു യന്ത്രസാമഗ്രികൾ വിതരണം ചെയ്യുന്നതിനായി കരാറുണ്ടായാരുന്ന കമ്പനിയിലെ ജർമ്മൻ സാങ്കേതിക വിദഗ്ധനായ ഫ്രിറ്റ്സ് ഷ്ലൈച്ചറിന്
(Fritz Schleicher)വിറ്റു.

പ്രസ്സ് വിറ്റശേഷം കിട്ടിയ പൈസയിൽ നിന്നും തന്റെ പ്രിയപ്പെട്ട ജോലിക്കാരനായ ധുന്ദിരാജിന് ഒരു നല്ല തുക നല്കാൻ നൽകാൻ രവിവർമ തീരുമാനിച്ചു. ചലച്ചിത്ര നിർമ്മാണത്തിൽ പ്രവർത്തിക്കാനുള്ള തൻ്റെ സ്നേഹിതൻ്റെ സ്വപ്നത്തെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു, മാത്രമല്ല സാമ്പത്തികമായും ധാർമ്മികമായും ആവശ്യമായ പിന്തുണ നൽകാനും അദ്ദേഹം തീരുമാനിച്ചു.കാലചക്രം തിരിഞ്ഞു കൊണ്ടിരുന്നു.

ചലച്ചിത്ര നിർമ്മാണ കല പഠിക്കുന്നതിനായി ലണ്ടനിലേക്കുള്ള ഒരു യാത്രയ്ക്ക് ധനസഹായം ലഭിക്കാനായി ചില ആളുകളെ സ്വാധീനിച്ച് യാത്ര ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സ്റ്റോപ്പ്-മോഷൻ ഫോട്ടോഗ്രാഫി ഉപയോഗിച്ചുകൊണ്ട് ‘Birth of a Pea plant ‘ എന്ന ഒരു ഹ്രസ്വചിത്രം അദ്ദേഹം നിർമ്മിച്ചു. ലണ്ടനിൽ അദ്ദേഹം അവിടെ പരിശീലനത്തിനുപുറമെ വില്യംസൺ ക്യാമറ, പ്രിന്റിംഗ് മെഷീൻ, പെർഫൊറേറ്റർ, റോ ഫിലിം എന്നിവ വാങ്ങി.

തിരിച്ചു വന്നതിനു ശേഷം സിനിമയ്ക്കായി ജീവിതം മാറ്റി വച്ചു.
അദ്ദേഹം തൻ്റെ ഭാര്യയുടെ ആഭരണങ്ങൾ വിറ്റു,
ലൈഫ് ഇൻഷുറൻസ് പോളിസികൾ പണയപ്പെടുത്തുകയും ചെയ്തു.
എന്തിനു പറയുന്നു സ്ത്രീകൾ അഭിനയിക്കാൻ വരുവാനില്ലാത്ത സാഹചര്യം മൂലം ഒരു പുരുഷനെ തൻ്റെ സിനിമയിൽ സ്ത്രീ വേഷം വരെ കെട്ടിച്ചു അദ്ദേഹം, അതും ഒരു ഹോട്ടലിലെ കുക്കിനെ. സ്വന്തം മകനെയും ചിത്രത്തിൽ ഒരു കഥാപാത്രമാക്കി.

അന്നത്തെ മുംബൈയിലെ ദാദറിൽ ഒരു സ്റ്റുഡിയോ സ്ഥാപിച്ചു അദ്ദേഹം. അവിടെ അദ്ദേഹം സിനിമയുടെ ഒരു ഭാഗം ചിത്രീകരിച്ചു. ചിത്രത്തിന്റെ ഔട്ട്‌ഡോർ രംഗങ്ങൾ പൂനെക്കടുത്തുള്ള ഒരു ഗ്രാമത്തിലാണ് ചിത്രീകരിച്ചത്. തൻ്റെ കന്നി ചിത്രം പൂർത്തിയാക്കാൻ ഏഴ് മാസവും 21 ദിവസവും എടുത്തു, ഈ സമയത്ത് അഭിനേതാക്കളുടെയും ജോലിക്കാരുടെയും ഭക്ഷണം, താമസം എല്ലാ ആവശ്യങ്ങളും നോക്കിയത് ധുന്ദിരാജിൻ്റെ ഭാര്യയായിരുന്നു.

1913…!

1913 ഏപ്രിൽ 21 ന് ഗ്രാന്റ് റോഡിലെ ഒളിമ്പിയ തിയേറ്ററിൽ പ്രസ്സിനു വേണ്ടി ധ്യന്ദിരാജ് തൻ്റെ ചിത്രം പ്രദർശിപ്പിച്ചു.പിന്നീട് 1914 ൽ ലണ്ടനിലും ചിത്രം പ്രദർശിപ്പിച്ചു.

ഇതിനിടയിൽ 1913 മെയ് 3 ന്, മുംബൈയിലെ കൊറോണേഷൻ സിനിമയിൽ ഈ ചിത്രം റിലീസ് ചെയ്തു.

ഇന്ത്യയുടെ ആദ്യത്തെ മുഴുനീള ഫീച്ചർ ഫിലിമായ രാജ ഹരിചന്ദ്ര ആയിരുന്നു ആ ചിത്രം…!ചലച്ചിത്രത്തിന്റെ മാന്ത്രികതയ്ക്ക് ആദ്യമായി ഇന്ത്യൻ പ്രേക്ഷകർ സാക്ഷ്യം വഹിച്ചു.

ധുന്ദിരാജ്‌ ഗോവിന്ദ് ഫാൽക്കെ എന്ന ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹേബ് ഫാൽക്കെ !
ഈ ചിത്രം രാജ്യത്തെ ചലച്ചിത്രമേഖലയുടെ അടിത്തറയായി കരുതപ്പെടുന്നു.

രവി വർമ്മയുടെ ചിത്രങ്ങളുടെ വ്യക്തമായ സ്വാധീനം രാജാ ഹരിശ്ചന്ദ്രയിൽ പ്രകടമാണ്. ലൈറ്റിംഗ് മുതൽ സെറ്റ് വരെ, ഫാൽക്കെയുടെ സിനിമകളിലെ പുരാണ കഥാപാത്രങ്ങൾ പലപ്പോഴും വർമ്മയുടെ മനോഹര ചിത്രങ്ങളിലെ മനുഷ്യരുമായി സാമ്യതയുണ്ടായിരുന്നു.

രാജ ഹരിചന്ദ്ര എന്ന സിനിമ തുടങ്ങുന്നത് തന്നെ ഒരു Tableau വിൽ നിന്നുമാണ് രവിവർമ്മയുടെ ഭാര്യയും മകനുമൊത്തുള്ള ഒരു രാജാവിന്റെ ഛായാചിത്രത്തിൽ നിന്നുമാണ് ഇതിൻ്റെ പ്രചോദനം ഉൾക്കൊണ്ടത്.

Post Views: 35
1
Nishadh Bala

സിനിമയെ സ്നേഹിക്കുന്ന ഭക്ഷണം ഇഷ്ടപ്പെടുന്ന, പുസ്തകങ്ങളെ സ്നേഹിക്കുന്ന, സൗഹൃദങ്ങൾ സൂക്ഷിക്കുന്ന ഒരു സാധാരണ മലയാളി ...! One who is obssesed with Movies ,One who is in Love with Food, One who is devoted to Books and One who is Passionate about Friends Yes, I am a Common Man from Kerala

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.