Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ജീവപര്യന്തം – ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
അനുഭവം ഓർമ്മകൾ പുസ്‌തകം പ്രചോദനം

ജീവപര്യന്തം – ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

By Misna ParappurFebruary 14, 2024Updated:February 14, 20242 Comments3 Mins Read83 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രിയ അധ്യാപികയും എഴുത്തുകാരിയുമായ ബഹിയ ടീച്ചറിൽ നിന്നാണ് പൊയ്തുംകടവിന്റെ പുസ്തകങ്ങളെ കുറിച്ച് കൂടുതൽ അറിഞ്ഞത്. ടീച്ചർ പൊയ്ത്തുംകടവിന്റെ വരികളുടെ ആരാധികയാണ്, അതിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് അവരുടെ പുസ്തകങ്ങൾ അന്വേഷിച്ച് ഇറങ്ങിയത്, ആദ്യമായി സ്കൂൾ ലൈബ്രറിയിൽ നോക്കിയപ്പോൾ ജീവപര്യന്തം എന്ന പുസ്തകം കണ്ണിൽ പെട്ടു, പേരുകേട്ടപ്പോൾ ആദ്യം നോവൽ ആണെന്നാണ് കരുതിയത്.. ക്ലാസ്സിൽ കയറാനുള്ള ബെല്ലടിക്കാൻ സമയം അടുതു തുടങ്ങിയതോടെ പുസ്തകത്തെക്കുറിച്ച് കൂടുതലായി ഒന്നും നോക്കാതെ അതെടുത്ത് ലൈബ്രറിയിൽ നിന്ന് ഇറങ്ങി…

വായിക്കാൻ ഇരുന്നപ്പോഴാണ് ഇത് നോവൽ അല്ല ഓർമ്മകളും അനുഭവങ്ങളും ആണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത്. ഒരു മുഷിപ്പോടെയാണ് തുടങ്ങിയതെങ്കിലും അധ്യായങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും തോറും കൂടുതൽ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങി.

ആദ്യ അധ്യായത്തിൽ പൊയ്യ്ത്തുംകടവ് സൂചിപ്പിച്ചപോലെ ഓരോ മനുഷ്യരും താൻ കാണുന്ന കാഴ്ചപ്പാടിലൂടെ അല്ലെങ്കിൽ താൻ അനുഭവിക്കുന്ന ജീവിത രീതികളിലൂടെയാണ് വരികൾക്ക് അർത്ഥ മേകുന്നത്.. അതുകൊണ്ടായിരികാം ഓരോ വരികളുടെയും അർത്ഥം തലങ്ങൾ കാലത്തിനനുസരിച്ച് വ്യത്യസ്തമാകുന്നത്.

 അക്ഷരങ്ങളുടെ വേരുകളിലൂടെ വളർന്നവൻ താനെവിടെയായിരുന്നാലും നാലക്ഷരം പേജുകളിൽ കുത്തിക്കുറിക്കാതിരുന്നാൽ ഉള്ളിൽ ശ്വാസം മുട്ടി മരിക്കില്ലേ…

ചീഫ് എഡിറ്റർ എന്ന അധ്യായത്തിൽ പൊയത്തുംകടവ് എഴുത്തിന്റെ വഴികൾ പറയുന്നുണ്ട് യഥാർത്ഥത്തിൽ അവരോടൊക്കെ ആരാധനയാണ് തോന്നുന്നത്, ഞാൻ അടക്കമുള്ള നാലക്ഷരം കുത്തിക്കുറിച്ചിടാൻ ആഗ്രഹിക്കുന്ന പലരും ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നിന്ന് തന്നെ റിജക്ഷൻ വന്നാൽ എഴുത്തിന്റെ വഴികളെ കുറ്റപ്പെടുത്തുകയാണ് പതിവ്, നൂറിലധികം റിജക്ഷൻ വന്നപ്പോഴും ജീവിതത്തിലെ കരിപുരണ്ട അധ്യായങ്ങൾ കടന്നു പോകുമ്പോയും എഴുത്തിന്റെ വഴികളെ പഴി പറയാതെ വീണ്ടും വീണ്ടും നടന്നടുക്കുന്ന അവരോടൊക്കെ ആരാധനയല്ലാതെ പിന്നെന്തു തോന്നും?

എന്ത് മനോഹരമായാണ് പൊയത്തുംകടവ് തന്റെ ഗ്രാമത്തെയും തൊണ്ണൂറ്കളിലെ വിദ്യാഭ്യാസ കേന്ദ്രമായ വായനശാലകളെയും രേഖപ്പെടുത്തിയിട്ടുള്ളത്, വക്കീൽ ആക്കാനുള്ള ഉപ്പയുടെ അതിയായ ആഗ്രഹവും സ്കൂളുകളിലെ അധ്യാപകരുടെ ശിക്ഷയിലുള്ള ഭയവും ആ പാവം ഏഴാം ക്ലാസുകാരനെ കൊണ്ടെത്തിച്ചത് ബാലപ്രസിദ്ധീകരണങ്ങൾ നിറയുന്ന ഗ്രന്ഥശാലകളിൽ ആയിരുന്നു, അന്ന് ഒരുപക്ഷേ പല വിദ്യാർത്ഥികൾക്കും അഭയ കേന്ദ്രവും കൂടി ആയിരിക്കാം ഗ്രന്ഥശാലകൾ

ഉമ്മ പറഞ്ഞു കൊടുത്ത കഥകൾ കേട്ട് തുടങ്ങി കഥകളുടെ ലോകത്തേക്ക് കടന്ന ആ കുരുന്ന്, എഴുത്തിന്റെ പാരമ്പര്യം ഒട്ടുമില്ലാതെ എഴുത്തുകാരനായി ഇന്ന് മലയാള സാഹിത്യത്തിലെ നിറസാന്നിധ്യമായത് എത്ര മനോഹരം

ഗ്രന്ഥശാലകളിൽ പോയി സ്കൂളുകളിൽ പോകാതെ കഴിഞ്ഞ 12 വയസ്സുകാരനെ പിതാവ് ഗ്രന്ഥശാലയിൽ നിന്ന് സമ്പൂർണ്ണ നഗ്നനായി ഇറക്കി നടത്തുന്ന ആ ദൃശ്യത്തിന്റെ വെളിപ്പെടുത്തൽ എത്ര ഞെട്ടിപ്പിക്കുന്നതാണ്..പലയിടത്തും വില്ലനായി മാത്രമേ ഉപ്പയെ കണ്ടിട്ടുള്ളൂ, ആ വില്ല മുഖത്തിനുള്ളിൽ ഒളിപ്പിച്ച സ്നേഹത്തിന്റെ മുഖമൊരിക്കൽ പൊയ്ത്തുംകടവ് കണ്ടപ്പോൾ അവരുടെ ഉള്ളിൽ നിന്ന് ഉപ്പയെ ചൊല്ലിയുള്ള എല്ലാ തിന്മകളും ഒഴുകിപ്പോയി , മനുഷ്യൻ എന്ന ജീവിയെക്കാളും സങ്കീർണമായ മറ്റെന്തുണ്ട്? ഏത് വില്ല മുഖങ്ങൾക്കിടയിലും നിങ്ങൾ ആയത്തിൽ തിരയുകയാണെങ്കിൽ സ്നേഹത്തിന്റെ തെളിനീര് കണ്ടെത്താമെന്ന് പൊയ്ത്തുംകടവ് പറയാതെ പറയുന്നു…

പുതുതായി ചേർന്ന യുപി സ്കൂളിൽ നിന്നാണ് പൊയ്ത്തുംകടവ് വിദ്യാഭ്യാസം ആസ്വദിച്ചു തുടങ്ങുന്നത്, അധ്യാപകരിൽ നിന്ന് കഠിന ശിക്ഷകൾ മാത്രം ഏറ്റുവാങ്ങേണ്ടി വന്ന ഏഴാം ക്ലാസുകാരന് അല്പം പരിഗണന കിട്ടിയപ്പോൾ എത്ര താല്പര്യത്തോടെയാണ് വിദ്യാഭ്യാസത്തെയും അധ്യാപകരെയും അവൻ അടുത്തറിഞ്ഞത്.

വിദ്യാഭ്യാസം തുടരാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വീട്ടിലെ ദാരിദ്ര്യം അനുവദിച്ചിരുന്നില്ല, ഹോട്ടലിൽ പാത്രം കഴുകിയും മരം കയറ്റിയും പലവിധ ജോലികൾ ചെയ്തും പൊയിത്തും കടവിന്റെ കൗമാരങ്ങൾ തീർന്നു പോയിക്കൊണ്ടിരിക്കുമ്പോഴും ആ പത്തൊൻപത്കാരനിൽ റിൽ വിദ്യാഭ്യാസം എന്ന മോഹമുണ്ടായിരുന്നു, അങ്ങനെ കുഞ്ഞിരാമൻ മാഷുടെ പ്രോത്സാഹനം കൂടിയായതോടെ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി പോയിത്തുംകടവിൽ നിന്ന് ആദ്യമായി എസ്എസ്എൽസി പാസാവുന്ന വ്യക്തിആയി അദ്ദേഹം മാറി.തുടർന്ന് അങ്ങോട്ടും പലവിധ ജോലിക്കാരുടെ വേഷം കെട്ടി , ഇതിനിടയിലും പ്രീഡിഗ്രി പഠനവും മുന്നോട്ടു കൊണ്ട്പോയി , വീട്ടിൽ നിന്ന് ശാന്തതയും ഏകാന്തതയും അന്യമായി തുടങ്ങിയപ്പോൾ രാത്രികളിലെ വാച്ചർമാൻ ജോലി ആസ്വാദകരമാക്കി തുടങ്ങി, ഇതിനിടയിലാണ് വായന ലോകത്തേക്ക് കടന്നുവരുന്നത് ബഷീറിന്റെ കൃതികൾ മാത്രം തിരഞ്ഞെടുത്തു തുടങ്ങിയ വായന പിന്നീടങ്ങോട്ട് പരന്ന വായനയായി

വാനയിൽ നിന്ന് എഴുത്തിലേക്ക് അദ്ദേഹം അടുത്തു തുടങ്ങിയപ്പോൾ വീട്ടിലെ ലഹളകളും കലാപങ്ങളും അക്ഷരങ്ങളെക്കുറിക്കാൻ സമ്മതിച്ചില്ല , പലപ്പോഴും രാഷ്ട്രീയ ഓഫീസുകളു മറ്റു ഗ്രന്ഥശാലകളും ആയിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകേന്ദ്രം…

 എപ്പോഴും എപ്പോഴും ഓരോ പ്രശ്നങ്ങളിൽ പോയി ചാടുന്ന വ്യക്തി ആണത്രേ പൊയത്തുംകടവ് , കുറച്ചുകൂടെ ബുദ്ധിതരാൻ ദൈവത്തോട് പ്രാർത്ഥിക്കണം എന്ന് കൂട്ടുകാരനോട് പറയുന്ന നിഷ്കളങ്കതയും ശിഹാബുദ്ദീനിൽ ഉണ്ട്, ബഷീറിന്റെ വരികളോടുള്ള ആരാധന മൂത്ത് ഒരിക്കൽ ബഷീറിനെ കാണാൻ പോയ അനുഭവവും പറയുന്നുണ്ട്. സിനിമയിലേക്കും സീരിയലിലേക്കുമുള്ള ചെറു കാൽവെപ്പുകളും പൊയ്ത്തുംകടവ് പറയുന്നു.

 പല എഴുത്തുകാരെ പോലെ ശിഹാബുദ്ദീനും തലയ്ക്കു മീതെ ഒരു വിഷയവും ഭ്രാന്തമായി ആക്രമിക്കുമ്പോയാണ് അതിനെക്കുറിച്ച് എഴുതുന്നത്, പ്രിയപ്പെട്ട ടി പത്മനാഭനെ പോലെയുള്ള എഴുത്തുകാരിൽ നിന്നുള്ള പ്രശംസ അദ്ദേഹത്തിന് മുന്നോട്ടു കുതിക്കാൻ പ്രചോദനം നൽകി. പലപ്പോഴും അവാർഡുകളായി ലഭിച്ച പണം സ്വന്തം ആവശ്യങ്ങൾക്ക് പോലും ഉപയോഗിക്കാതെ കുടുംബത്തിന്റെ പട്ടിണി മാറ്റാനായി മാറ്റിവെക്കാറാണ് പതിവ്. ഒരിക്കൽ മദിരാശി മലയാളി സമാജം നടത്തിയ ചെറുകഥ മത്സരത്തിൽ ലഭിച്ച 3000 രൂപ പിതാവിനെ ചായവണ്ടി വാങ്ങാനായി കൊടുത്ത കാര്യവും പൊയ്ത്തുംകടവ് സൂചിപ്പിക്കുന്നു… ഉടുതുണിക്ക്മറുതുണിയില്ലാതെ വരെ ദാരിദ്ര്യത്തിന്റെ തീവ്രത അനുഭവിച്ചിട്ടുണ്ട് ഈ വലിയ മനുഷ്യൻ… ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക മീറ്റിങ്ങിന് പങ്കെടുത്തതോടെ ആദ്യമായി കിട്ടിയ സാമൂഹിക അംഗീകാരം പൊയ്ത്തുംകടവിൽ വല്ലാത്ത ആത്മാവൃതി നിറച്ചു, ബാല്യത്തിൽ ഉറ്റുവരിൽ നിന്നും തനിക്ക് നിഷേധിക്കപ്പെട്ട സ്നേഹത്തെ കുറിച് ആലോചിച്ച് ആ വ്യക്തി ഇന്നും കണ്ണീര് പൊഴിക്കുന്നുണ്ട്….

സമൂഹം മുഴുവനും മഹാ മനുഷ്യരായി വാഴ്ത്തുന്ന ചില വ്യക്തികളിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും പൊയ്ത്തുംകടവ് എഴുതുന്നുണ്ട്. ചുറ്റുപാടിൽ നിന്നും സ്വയ അനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങൾ ആണല്ലോ ഓരോ വ്യക്തിയെയും കൂടുതൽ ദൃഢമാക്കുന്നത്. അത്തരത്തിൽ ഇരുട്ടടഞ്ഞ കൈപ്പേറിയ ദുരനുഭവങ്ങൾ പൊയ്ത്തുംകടവിന് ഏറെ ഉണ്ടായിട്ടുണ്ട്….

നേരിന്റെ വഴികളിലൂടെ അനുഭവങ്ങളെയും യാഥാർത്ഥ്യങ്ങളെയും കൂടി കലർത്തി പൊയ്ത്തുംകടവിന് അക്ഷരങ്ങളുടെ വഴിയിൽ മുന്നോട്ടുപോകാൻ ആകട്ടെ….

✍️മിസ്ന പറപ്പൂർ

Post Views: 39
2
Misna Parappur

ബിരുദ വിദ്യാർത്ഥി,സ്നേഹവും കരുണയും നിറഞ് ഒഴുകുന്ന മലപ്പുറത് ജീവിക്കുന്നു. അക്ഷരങ്ങളെ കൂട്ട്വ പിടിച്ള വളരണം

2 Comments

  1. Sabira latheefi on February 18, 2024 10:03 AM

    പൊയ്ത്തും കടവിനെ കുറിച്ചുള്ള കുറിപ്പ് ശ്രദ്ധേയമായി. പ്രത്യേകിച്ച് ഒരു പ്ലസ് ടു വിദ്യാർത്ഥിനി എഴുതിയതാണിത് എന്നത് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യം. എഴുത്തിനെയും വായനയെയും കാര്യമായി എടുക്കുന്ന കുട്ടികളെ അപൂർവമായി മാത്രമേ കാണാറുള്ളു. ഇനിയും ഈ മേഖലയിൽ മുന്നോട്ട് പോവാൻ സാധിക്കട്ടെ. കുറച്ചു അക്ഷരതെറ്റുകൾ ഉണ്ട്, ശ്രദ്ധിക്കുമല്ലോ

    Reply
    • Misna parappur on February 18, 2024 1:41 PM

      Tnku…. സന്തോഷം,❤️
      അക്ഷര തെറ്റുകൾ ശ്രദ്ധിക്കാം

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.