Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണത്തിന്റെ പര്യവസാനം 11
തുടർക്കഥ / സീരീസ് ത്രില്ലർ

മരണത്തിന്റെ പര്യവസാനം 11

By Nisha PillaiFebruary 16, 2024Updated:February 18, 20242 Comments6 Mins Read106 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം 

വണ്ടി സ്റ്റാൻഡിൽ വച്ചിട്ട് ഒരു ക്ഷമാപണത്തോടെ കെവിൻ പൗലോസേട്ടന്റെ അടുത്തേയ്ക്കു ചെന്നു. വേച്ചു വേച്ചു പിറകെ നടന്നു വന്ന ധ്രുവനെ സഹായിക്കാൻ ചേട്ടത്തി അടുത്തേയ്ക്കു ചെന്നു. 

“ഇതെന്നാ പറ്റിയതാ. “

കെവിനാണ് മറുപടി പറഞ്ഞത്. 

“ചേട്ടനും ചേട്ടത്തിയും ക്ഷമിക്കണം. ഇവന് രാത്രിയിൽ ശ്വാസം മുട്ട് കൂടി, ഇടയ്ക്കിടക്ക് വരുന്നതാ. ഉടനെ തന്നെ ആശുപത്രിയിൽ കൊണ്ട് പോയില്ലേൽ പ്രശ്നമാകും. നെബുലൈസഷൻ കൊടുക്കണം. 

“എന്നിട്ടെന്താ ഞങ്ങളെ ഉണർത്താഞ്ഞത്. ഇവനെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ. ഇവളാണ് പറഞ്ഞത് കുറച്ചു നേരം കൂടി നോക്കാമെന്ന്, അല്ലെങ്കിൽ ഞാനിപ്പോൾ പോലീസിൽ അറിയിച്ചേനേ. “

“എന്നാലും ഇവൻ ഈ വയ്യാത്ത കൊച്ചിനെ ഇരുചക്രത്തിൽ ഇരുത്തി ഓടിച്ചല്ലോ എന്റെ പുണ്യാളാ. “

ഒരു രോഗിയെ എന്ന പോലെ ചേട്ടത്തി ധ്രുവന്റെ കൈ പിടിച്ചു അകത്തേയ്ക്കു നടത്തി കൊണ്ട് പോയി. അവനു കുടിയ്ക്കാൻ ചൂട് ചായ കൊടുത്തു. 

“പൈസയും പൊരുളുമൊന്നും പോയില്ലേലും വണ്ടി കാണാഞ്ഞപ്പോൾ അതിയാനങ്ങ് പേടിയായി. കാലം അത്ര മോശമല്ലേ മോനെ. പൈസയ്ക്ക് വേണ്ടിയാണ് കച്ചവടമെങ്കിലും, കയറി വരുന്നവൻ കള്ളനാണോ കൊലപാതകിയാണോ തീവ്രവാദിയാണോ എന്നൊക്കെ മുഖം നോക്കി പറയാൻ പറ്റുമോ. “

“നിങ്ങളെ കുറച്ചു നേരത്തേക്കെങ്കിലും അവിശ്വസിച്ചു പോയി. “

ചേട്ടത്തി പാത്രത്തിൽ ചൂട് വെള്ളം കൊണ്ട് വന്നു, നഗ്നമായ ധ്രുവന്റെ നെഞ്ചിലും മുതുകത്തും ചൂട് വച്ചു. 

“അയ്യോ ഇതെന്നതാ കൊച്ചനെ “

ധ്രുവന്റെ മുതുകത്തെ ചുവന്ന പാടുകളിലൂടെ ചേട്ടത്തി കയ്യോടിച്ചു. ആനന്ദ് ഇരുമ്പിന്റെ കസേരയിൽ കെട്ടിയിട്ടപ്പോൾ ഉണ്ടായ ചുവന്ന പാടുകൾ. ഒരു നിമിഷം കെവിൻ ഒന്ന് വിളറി. 

“ഞാൻ കെട്ടിയിട്ടതാ ചേട്ടത്തി. “

ചേട്ടത്തിയും ചേട്ടനും കെവിനേ ദേഷ്യത്തോടെ നോക്കി. 

“ഇവന് വേദന കൂടുമ്പോൾ സഹിയ്ക്കാൻ വയ്യാതെ തല ഭിത്തിയിലിട്ടു ഇടിക്കും. അങ്ങനെ തലയിൽ പൊട്ടലുണ്ടായിട്ടുണ്ട്. ചോരയുമൊലിപ്പിച്ചു ഇവൻ നിൽക്കുന്ന ആ രംഗമുണ്ടല്ലോ, അത് കാണാൻ വയ്യാഞ്ഞിട്ട് ഞാൻ രണ്ടു ദിവസം മുൻപ് കട്ടിലിൽ കെട്ടിയിട്ടതാ. “

“വല്ലോം കഴിച്ചിട്ട് ബ്രാൻഡിയിൽ ഒരു നാടൻ പച്ചമുട്ട കലക്കി അങ്ങ് മോന്തണം. പിന്നെ അനങ്ങാതെ കിടന്നു നാലഞ്ചു മണിക്കൂർ ഉറങ്ങണം. ഉണരുമ്പോൾ പിന്നെ ഒരു ശരീര വേദനയും കാണില്ല. “

“ഒന്ന് പോയേ മനുഷ്യാ, അതൊന്നും ഈ കൊച്ചനു കൊടുക്കാൻ പറ്റില്ല. “

അന്നമ്മ ചേച്ചി പ്രാതലിനുള്ള അപ്പവും മുട്ടക്കറിയും എടുക്കാൻ അടുക്കളയിലേയ്ക്ക് പോയി. 

“നിങ്ങൾ ആഹാരം കഴിക്കൂ, ഇവന് അപ്പവും മുട്ടക്കറിയും ഇഷ്ടമാണെന്നു പറഞ്ഞു രാവിലെ കുറേയപ്പം ചുട്ടു കൂട്ടിയിട്ടുണ്ട്. “

പൗലോസേട്ടൻ ശബ്ദം കുറച്ചു പറഞ്ഞു. 

“അവളറിയണ്ട, ഞാൻ ഒറ്റമൂലിക്കുള്ള ബ്രാണ്ടിയും മുട്ടയും സംഘടിപ്പിച്ചേച്ചും വരാം, നീയും ഒരെണ്ണം അടിക്ക്. ശരീരമിളക്കാതെ കിടന്നു ഉറങ്ങണം. പോലീസ് വന്നാലും ഓടാൻ നിൽക്കരുത്. ഉണരുമ്പോൾ എല്ലാം ഓക്കേ ആകും. “

കെവിൻ സംശയത്തോടെ പൗലോസേട്ടനെ നോക്കി. 

“ഞാൻ ഒരു ഉദാഹരണം പറഞ്ഞതാ. ഞാൻ പരാതി ഒന്നും കൊടുത്തില്ല. പിന്നെ നീ കൊല ചെയ്തിട്ട് വന്നാലും ഒരു പോലീസും ഇങ്ങോട്ടു കയറി വരില്ല. പൗലോസിന്റെ ഉറപ്പാ. പൗലോസ് ന്യായത്തിന്റെ കൂടെ മാത്രേ നിൽക്കൂ. പണ്ട് വള്ളത്തിൽ പണി ചെയ്തിരുന്നപ്പോൾ മുതലുള്ള ശീലമാണ്. സത്യമേ എന്നും നിലനിൽക്കൂ. “

പൗലോസേട്ടന്റെ വാക്കുകൾ കെവിന് ആശ്വാസം നൽകി. എന്നിട്ടും കെവിൻ ഉറങ്ങാതെ പകൽ മുഴുവൻ പരിസരം നിരീക്ഷിച്ചു ഷെഡിൽ കഴിച്ചു കൂട്ടി. ധ്രുവനാകട്ടെ ആദ്യമായി ബ്രാണ്ടി കുടിച്ചതിനാലാകും ഒരു ബോധവുമില്ലാതെ പകൽ മുഴുവൻ ഉറങ്ങി തീർത്തു. 

കെവിനാകട്ടെ, വാതിലിനു മറവിലൂടെ പൗലോസേട്ടന്റെ അടുത്ത് മേശപ്പുറത്ത് വച്ചിരുന്ന ടി വി യിൽ കാണിക്കുന്ന വാർത്തകൾ കേട്ട് കൊണ്ടിരുന്നു. 

“നഗരത്തിൽ പൈശാചികമായ കൊലപാതകങ്ങൾ. “

പ്രമുഖ ജർമൻ ബേസ്ഡ് മൾട്ടി നാഷണൽ കമ്പനി, ഫോർച്യൂണിൻ്റെ മാനേജർ ആയിരുന്ന സമീറിനെ സ്വന്തം ഫ്ളാറ്റിലെ കിടക്കയിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. അതൊരു മോഷണശ്രമമാണെന്ന വിലയിരുത്തലിലാണ് പോലീസ് ആദ്യമെത്തിയത്. അതേ കമ്പനിയിലെ തന്നെ ജീവനക്കാരായ ധ്രുവൻ, മധുബാല എന്ന ജീവനക്കാരെ ഒരാഴ്ച മുൻപ് കാണാതായിരുന്നു. മറ്റൊരു ജീവനക്കാരനായ വെങ്കിടേഷിനെ കാണാതായത്, സംഭവത്തിന്റെ ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്. 

ഫോർച്യൂൺ എന്ന റിയൽ എസ്റ്റേറ്റ് കമ്പനി, നഗരത്തിൽ വിജയകരമായി പ്രവർത്തിച്ചു വരികയായിരുന്നു. മാനേജരായ സമീറിന്റെ സാമ്പത്തിക അഴിമതിയെക്കുറിച്ച് കമ്പനി മാനേജ്‌മന്റ് നൽകിയ പരാതിയുടെ അന്വേഷണം നടക്കുന്നതിനിടയിലാണ് ഒന്നൊന്നായി കമ്പനി ജീവനക്കാരുടെ തിരോധാനവും കൊലപാതകവും നടക്കുന്നത്. സംഭവങ്ങൾക്ക് പിന്നിൽ സാമ്പത്തിക ഇടപാടുകൾ ആയിരിക്കാമെന്നാണ് പോലീസിന്റെ പ്രഥമ നിഗമനം

സംഭവ പരമ്പരയിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ കൊലപാതകമാണ് ഇന്നലെ രാത്രിയിൽ നഗരത്തിൽ അരങ്ങേറിയത്. ആനന്ദ് എന്ന ആർക്കിടെക്ടിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആനന്ദിൻ്റെ ഫ്ലാറ്റിലെത്തിയ പൊലീസിന് കാണാൻ കഴിഞ്ഞത് ഭയാനകമായ ദൃശ്യങ്ങളായിരുന്നു. മൃതദേഹത്തിന്റെ തല അടിച്ചു തകർത്ത നിലയിലായിരുന്നു, തലച്ചോർ തകർത്തിരുന്നു. ഇരുമ്പു കമ്പി കൊണ്ടുള്ള മർദ്ദനമായിരുന്നു മരണകാരണം. 

അതെ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെയും കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. കൊലപാതക വിവരം പോലീസിൽ അറിയിച്ച നമ്പർ കണ്ടു പിടിക്കാനുള്ള ശ്രമം സൈബർ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഫ്ലാറ്റിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിന്റെ ദൃശ്യം എതിർവശത്തെ കെട്ടിടത്തിലുള്ള സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. നോർത്ത് ഇന്ത്യക്കാരെപോലെ തോന്നിയ്ക്കുന്ന രണ്ടു ആളുകൾ സെക്യൂരിറ്റിയെ ഉപദ്രവിക്കുന്ന ദൃശ്യവും പൊലീസിന് ലഭിച്ചു. പ്രതികളേയും ആംബുലൻസിനെയും കണ്ടെത്താനാണ് പോലീസിൻ്റെ ശ്രമം. “

വാർത്ത കേട്ട് തിരിഞ്ഞപ്പോൾ, തൊട്ടു പിന്നിൽ ധ്രുവൻ നില്കുന്നു. 

“കെവിൻ, അപ്പോൾ വെങ്കിടേഷ് ?”

ശബ്ദം ഉണ്ടാക്കരുതെന്നു കെവിൻ ആംഗ്യം കാണിച്ചു. ധ്രുവന്റെ ചെവിയിൽ പറഞ്ഞു. 

“മീൻപിടുത്തക്കാര് പച്ചിലതൂപ്പ് കൂട്ടുന്ന സ്ഥലമാണത്. അടിയൊഴുക്ക് കുറവാണ്. വളരെയധികം മീനുള്ള സ്ഥലമാണത്. അവനെ പകുതിയും മീൻ തിന്നു കാണും. അസ്ഥിക്കൂടം തൂപ്പിൽ കൊരുത്ത് കാണും. ഇനിയിപ്പോൾ പൊങ്ങിയാലും പെട്ടെന്ന് തിരിച്ചറിയില്ല. ഡി എൻ എ യൊക്കെ ചെയ്തു ആളെ കണ്ടു പിടിയ്ക്കാൻ താമസം വരും. “

“അത് കൊണ്ട് എന്ത് ഗുണം. മറ്റു രണ്ടു മരണങ്ങളും. വാച്ചറിന്റെ കൊലപാതകവും ഇനിയിപ്പോൾ നമ്മുടെ തലയിലാകില്ലേ. “

“ധ്രുവന് പേടിയുണ്ടോ, സി സി ടി വിയിൽ നമ്മൾ പതിഞ്ഞിട്ടുണ്ടാകില്ല. പിന്നെ പൊലീസിന് ലഭിച്ച സി സി ടി വി ദൃശ്യങ്ങളിലെ ആംബുലൻസും ഹിന്ദിക്കാരൻമാരും, പിന്നെ ആനന്ദിന്റെ അവസാനത്തെ ഫോൺ കാളുകൾ അതൊക്കെ നമുക്ക് തത്കാലം ഒരു രക്ഷയാണ്. “

“ആംബുലൻസിൽ വന്നവർക്കു ആ ഫോൺ കിട്ടിയിട്ടുണ്ടെങ്കിൽ അവർ നശിപ്പിക്കില്ലേ, ആനന്ദിനാകട്ടെ ധാരാളം നമ്പറുമുണ്ട്. “

ആനന്ദിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത്‌ ഞാൻ അടുക്കളയിലെ ഡസ്റ്റ് ബിന്നിൽ ഇട്ടിട്ടുണ്ട്. അതെന്തായാലും ഫോറൻസിക്കുകാരെത്തി കണ്ടെത്തും. അതിൽ നമ്മുടെ രണ്ട് പേരുടെയും മൃതദേഹങ്ങൾ കുഴിച്ചിടുന്ന കാര്യം ആനന്ദ് അവരോട് വിളിച്ചു പറയുന്നുണ്ട്. ഇനി പോലീസ് എസ്റ്റേറ്റിൽ പോയി നമ്മുടെ മൃതദേഹങ്ങൾ തപ്പട്ടെ. “

“സെക്യൂരിറ്റിയുടെ ശവം അവരവിടെ ഇട്ടിട്ടു പോയതെന്താകും?”

“ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത് അവന്റെ കൂട്ടാളികളെ ഞെട്ടിച്ചിട്ടുണ്ടാകും. ബോസിനെ വിവരം അറിയിക്കാൻ പോയതാകും. അതിനിടയിൽ സെക്യൂരിറ്റിയുടെ മരണം അനാവശ്യമാണെന്ന് അവർക്കു തോന്നിയിട്ടുണ്ടാകും. നമുക്ക് ഇന്ന് തന്നെ ഇവിടെ നിന്ന് മടങ്ങണം. “

ചേട്ടത്തിയോടും ചേട്ടനോടും യാത്ര പറഞ്ഞു അവർ വെളുപ്പിന് നഗരത്തിലേക്കുള്ള മീൻ വണ്ടിയിൽ കയറി പറ്റി. 

“കുറച്ചു നാറ്റമൊക്കെ കാണും, എന്നാലും നല്ല മനുഷ്യപ്പറ്റുള്ള പിള്ളേരാ എന്ത് സഹായം വേണേലും അവർ ചെയ്തു തരും. “

ചേട്ടത്തി പറഞ്ഞു. 

ധ്രുവൻ സ്നേഹത്തോടെ നീട്ടിയ പണം ചേട്ടത്തി സ്വീകരിച്ചു കണ്ണിൽ വച്ച് തൊഴുതു. 

“ഇനീം വരണേ മക്കളെ. ദീനമെല്ലാം പെട്ടെന്ന് മാറും. വെട്ടുകാട് മാതാവിന് ഞാൻ ഒരു നേർച്ച പറഞ്ഞിട്ടുണ്ട്. പെരുന്നാളിന് വന്നു മാതാവിനെ കാണിക്ക വയ്ക്കണേ. “

“ഇവളുടെ ഒരു കാര്യം, നിങ്ങള് പൊയ്ക്കോളിൻ പിള്ളേരെ. “

വെളുപ്പിനുള്ള മീൻ വണ്ടികൾ സേഫ് ആണ്. പോലീസ് ചെക്കിങ്ങ് കുറവാണ്. ഐസ് ഉരുകിയ വെള്ളം കാലിൽ നനവ് പടർത്തിയെന്നൊഴിച്ചാൽ വെളുപ്പാൻ കാലത്തെ യാത്ര സുഖകരമായിരുന്നു. 

പട്ടണത്തിന്റെ പ്രാന്തത്തിൽ അവരെ ഇറക്കി. 

“ആശുപത്രിയിൽ ഇറക്കാനാണല്ലോ പൗലോസ് മാപ്ല പറഞ്ഞത്. “

“ഇവിടെ ലാബിൽ രക്ത പരിശോധനയ്ക്കു കൊടുക്കണം. “

സോണിയുടെ വീട്ടിലേയ്ക്കു നാലു കിലോമീറ്ററോളം ഉണ്ട്. നേരം വെളുക്കാൻ സമയം ഇനിയുമുണ്ട്. ജോഗിങ് വേഷത്തിലായതു കൊണ്ട് ഓടിയും നടന്നും അവർ അവിടെയെത്തി ചേർന്നു. 

ബെല്ലടിച്ചപ്പോൾ സോണി വാതിൽ തുറന്നു. 

“നിങ്ങളെവിടെയായിരുന്നു കെവിൻ? മനുഷ്യൻ ടെൻഷനടിച്ചു ചത്തെന്നു പറയാം. വാർത്തകളൊക്കെ അറിഞ്ഞിരുന്നോ? അവൻ ആ ആനന്ദ്. “

കെവിൻ തന്റെ രണ്ടു കയ്യും ഉയർത്തി അവളെ പുഞ്ചിരിച്ചു കാണിച്ചു. അർത്ഥം മനസിലായ പോലെ അവളവന്റെ കൈകളിൽ തടവുകയും ഉമ്മ വയ്ക്കുകയും ചെയ്തു. ധ്രുവൻ അവരെ ഇരുവരേയും വലിച്ചകത്താക്കി വാതിലടച്ചു. 

കെവിൻ അവളെ വലിച്ച് മുറുക്കി തന്നോട് ചേർത്തു. അവൻ കരയുകയായിരുന്നു. അവളവനെ ഉമ്മകൾ വച്ച് ആശ്വസിപ്പിച്ചു. ആ രംഗത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ധ്രുവൻ പകച്ചു നിന്നു. കെവിന്റെ ചുണ്ടിൽ നിന്നും തന്റെ ചുണ്ടുകളെ വേർപെടുത്തുന്നതിനിടയിൽ സോണി ധ്രുവനോട് പറഞ്ഞു. 

“മധു മുകളിലുണ്ട്. “

രക്ഷപെട്ട ആശ്വാസത്തിൽ ധ്രുവൻ മുകളിലേക്കുള്ള പടിക്കെട്ടുകൾ ചാടി കയറി. തിരിഞ്ഞു നോക്കിയപ്പോൾ കെവിൻ സോണിയുമായി സോഫയിലേക്ക് വീണു കഴിഞ്ഞു. 

മുകളിലെ ഹാളിൽ, മധു ഉറക്കത്തിലായിരുന്നു. അവളെ ഉറക്കത്തിൽ കാണാൻ നല്ല ഭംഗിയുണ്ട്. നിഷ്കളങ്കമായ മുഖം. പക്ഷെ അവിവാഹിതയായ ഒരു പെൺകുട്ടിയെ ഇങ്ങനെ നോക്കിയിരിക്കാൻ അവന്റെ അഭിമാനം അവനെ സമ്മതിക്കുന്നില്ല. താഴേക്ക് ഇറങ്ങി ചെന്ന് ഡോക്ടറുടെയും കെവിന്റെയും സ്വകാര്യത കളയാനും വയ്യ. 

മധുവിനെ ഉണർത്തണം. അവളുടെ കിടക്കയ്ക്കു അരികിലേക്ക് നടന്നു. പെട്ടെന്നൊരാവേശത്തിൽ അവൻ തൻ്റെ മുഖം അവളുടെ മുഖത്തോടു അടുപ്പിച്ചു. പെട്ടെന്നായിരുന്നു മധുബാലയുടെ കാലുകൊണ്ടുള്ള ആക്രമണം. ധ്രുവൻ ഒഴിഞ്ഞു മാറി. അവൾ ചാടി എഴുന്നേറ്റു. 

“അയ്യോ ധ്രുവനായിരുന്നോ? എപ്പോളെത്തി. “

“ഇപ്പോളെന്നെ ചവിട്ടി താഴെയിട്ടേനേ. “

“ആരോ ഉപദ്രവിയ്ക്കാൻ അടുത്തേയ്ക്കു വരുന്നത് പോലെ ഒരു ഗട്ട് ഫീലിംഗ് ഉണ്ടായി. കണ്ണ് തുറക്കാതെ ഒരാൾ അടുത്ത് നില്കുന്നത് ഞാൻ അറിഞ്ഞു. “

“എന്തായാലും നല്ല ചവിട്ട് തന്നെ. സ്ഥാനം അല്പമൊന്നു മാറിയിരുന്നെങ്കിൽ, എന്റെ മൂക്കിൽ പഞ്ഞി വച്ചേനെ. “

വിഷയം മാറ്റാനായി നാണത്തോടെ അവൾ ചോദിച്ചു. 

“ധ്രുവൻ എന്തൊക്കെയാ ഈ നടക്കുന്നത്. ന്യൂസ് കണ്ടില്ലേ. കെവിൻ ചേട്ടനെവിടെ. ചേട്ടനെ കണ്ടില്ലല്ലോ. “

താഴോട്ട് പോകാനായി മുതിർന്ന മധുവിനെ കയ്യിൽ പിടിച്ചു നിർത്തി. 

“ഇപ്പോൾ അങ്ങോട്ട് പോകണ്ട. അവരുടെ സ്വർഗ്ഗത്തിൽ താൻ കട്ടുറുമ്പ് ആകേണ്ട. അവർക്കു മിണ്ടാനും പറയാനും എന്തെങ്കിലുമൊക്കെ സ്വകാര്യം കാണില്ലേ. “

മധു ധ്രുവന്റെ കണ്ണിൽ നോക്കി ഒരു കുസൃതി ചോദ്യമെറിഞ്ഞു. 

“അങ്ങനെയൊക്കെ കാണുമോ?”

അവനവളോട് ചേർന്ന് നിന്നു. 

“തനിയ്ക്കെന്നോട് ഒന്നും പറയാനില്ലേ സ്വകാര്യമായിട്ട്. “

അവളുടെ കൈത്തണ്ടകളിൽ രണ്ടു കൈകൊണ്ടും പിടിച്ചു ഉയർത്തി. 

“അനവസരത്തിലാണ് ചോദ്യമെന്നറിയാം. പക്ഷെ പെണ്ണായ നിന്റെ ഈ ധൈര്യമുണ്ടല്ലോ. നീ തരുന്ന സ്നേഹവും ഊർജ്ജവുമാണിപ്പോൾ എന്റെ കരുത്ത്. “

അവൾ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു. 

“പഴയ ധ്രുവന് ഇങ്ങനെയൊരു ജീവിതം ഓർക്കാൻ കൂടി കഴിയില്ലായിരുന്നു. വീട്, അമ്മ, ഓഫീസ്, അത് മാത്രമായിരുന്നു എന്റെ ലോകം. കുറച്ചു നാളുകൾ കൊണ്ട് വിധി എന്റെ ജീവിതം മാറ്റി മറിച്ചത്. “

“കരഞ്ഞാലും ചിരിച്ചാലും നടക്കാറുള്ളത് നടന്നോളും, എന്നാൽ പിന്നെ ചിരിച്ചു കൊണ്ട് നമുക്ക് എല്ലാം ഒന്നിച്ചു നേരിടാം അതല്ലേ ധ്രുവാ അതിന്റെ ശരി “

“പക്ഷെ ചില കുറ്റകൃത്യങ്ങളിലെ പങ്കാളിത്തങ്ങൾ എന്നിൽ വല്ലാത്ത കുറ്റബോധം ഉണ്ടാക്കുന്നു. “

“സ്വയരക്ഷയ്ക്കല്ലേ എല്ലാം, നല്ലൊരു വക്കീൽ ഉണ്ടെങ്കിൽ നമുക്ക് രക്ഷപ്പെടാം. എന്റെ ചേട്ടന്റെ അവസ്ഥ ഓർത്താണ് വിഷമം. “

“നിന്റെ ചേട്ടന്റെ കൂട്ടുകാരൻ സൂരജില്ലേ, അയാൾ ഹൈക്കോടതി വക്കീലല്ലേ. “

“പക്ഷെ അയാള് വേണ്ട നമ്മുടെ വക്കീലായിട്ട്. “

“അയാള് നിന്നെ കല്യാണം കഴിക്കുമോയെന്ന പേടിയാണോ, അതിനെന്തായാലും ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല. “

മധുവിന്റെ കൈകൾ ധ്രുവനെ ചുറ്റി പിടിച്ചു, അവളുടെ വിരലുകൾ തൻ്റെ തലയുടെ പിൻഭാഗത്ത് തലോടുന്നത് അവൻ ആസ്വദിച്ചു നിന്നു. 

“ധ്രുവൻ…. “

താഴത്തെ നിലയിൽ നിന്നും കെവിന്റെ വിളി വന്നു. മധുവിനെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ടാണ് ധ്രുവൻ താഴേക്കുള്ള പടികൾ ഇറങ്ങിയത്. കെവിനേ കണ്ടപ്പോൾ അകലാൻ ശ്രമിച്ച മധുവിനെ, അവളുടെ അരക്കെട്ടിൽ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു. 

“ഇനി നീയെന്റെ മാത്രമാണ്… “

സ്വകാര്യമായി അവളുടെ ചെവിയിൽ അവനോതി. 

നിഷ പിള്ള

(തുടരും… )

മരണത്തിന്റെ പര്യവസാനം 12

Post Views: 58
1
Nisha Pillai

2 Comments

  1. Anju Ranjima on February 16, 2024 6:49 PM

    ബാക്കിയുണ്ടോ? അതൂടി ലിങ്ക് previous പോസ്റ്റിൽ ഇട്ടാൽ നന്നായിരുന്നു.
    ഒരു മൂവി കാണുന്ന ഫീൽ💜

    Reply
    • Nisha Pillai on February 17, 2024 7:03 AM

      https://koottaksharangal.com/thriller/20231219-maranathinte-paryavasaanam1/

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.