Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചുവന്ന മൂക്കുത്തി
പ്രണയം

ചുവന്ന മൂക്കുത്തി

By Nisha PillaiFebruary 17, 20245 Comments7 Mins Read595 Views
Bookmark Now
Please login to bookmark Close

No account yet? Register

അവർ യാത്ര തുടങ്ങിയപ്പോഴേക്കും നേരം വൈകിയിരുന്നു. കൂട്ടുകാരനായ ഹരി കുറെ നിർബന്ധിച്ചപ്പോഴാണ് കൂടെ പോകാൻ അലക്സ് സമ്മതിച്ചത്. സാധാരണ ഒന്നോ രണ്ടോ ദിവസം അടുപ്പിച്ചു അവധി കിട്ടുമ്പോൾ വീട്ടുകാരുമൊത്തു കൂടാനാണ് അലക്സിന് ഇഷ്ടം. പക്ഷെ ഹരിയെ പോലൊരു കൂട്ടുകാരൻ, ജീവിതത്തിൽ ഒരിക്കൽ പോലും ഒരു സഹായം പോലും ആവശ്യപ്പെടാത്തവൻ ഒരു യാത്രയ്ക്ക് കൂട്ട് വിളിക്കുമ്പോൾ പോകാതിരിക്കാൻ കഴിയില്ല. ഒരിയ്ക്കൽ അത്രയ്ക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു. 

ഒരു വിധത്തിലാണ് റീനയെയും കുട്ടികളെയും സമ്മതിപ്പിച്ചത്. റീനയുടെ നാട്ടിലെ പള്ളിപെരുന്നാളിനു കൊണ്ട് പോകാമെന്നു നേരത്തെ വാക്ക് കൊടുത്തതാണ്. 

“അച്ചായോ ഇപ്രാവശ്യം ഞാൻ പിള്ളേരുമായി ബസിൽ പൊയ്ക്കോളാം. ഹരി ചേട്ടൻ നിങ്ങൾക്ക് മാത്രമല്ലല്ലോ പ്രിയപ്പെട്ടത്. അയാളുടെ കൃപ കൊണ്ടല്ലേ നമ്മുടെ കുടുംബം രക്ഷപ്പെട്ടത്. “

“എടീ ഹരി ആയതു കൊണ്ട് മാത്രമാണ് ഞാൻ കൂടെ പോകുന്നത്. “

ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് അലക്സ് ഹരിയോട് യാത്രയുടെ ഉദ്ദേശം ചോദിക്കുന്നത്. 

“ഹരീ, വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ നീ മുന്നോട്ടു മുന്നോട്ടു എന്ന് പറഞ്ഞ് കൊണ്ടിരിയ്ക്കുന്നു. ഞാൻ നീ പറഞ്ഞ ദിക്കിലേക്ക് വണ്ടി ഓടിക്കുന്നു. ഇനിയെങ്കിലും പറ എങ്ങോട്ടാണ് യാത്രയെന്ന്. “

“മസിനഗുഡിയിലേയ്ക്ക്. “

“ഇനി അവിടെന്താ? എല്ലാം വിട്ടെറിഞ്ഞു വന്നതല്ലേ ഇങ്ങോട്ടേയ്ക്ക്. “

“യാമിനിയെ ഒന്ന് കാണാൻ. “

” ഇതുവരെ നിന്റെ കളി അവസാനിച്ചില്ലേ. ആ പെൺകുട്ടിയെ കുറെ കളിപ്പിച്ചതല്ലേ. ഇനി ഞാനില്ല മുന്നോട്ടേയ്ക്ക്. ഞാനിവിടെ ഇറങ്ങുകയാണ്. അവളുടെ ശാപം കുറെ മേടിച്ചു കൂട്ടിയിട്ടുണ്ടല്ലോ. ഇനിയും വേണ്ട ഹരി, ഇനിയും പെൺശാപം എന്റെ ഹരിയ്ക്കു വേണ്ട. “

ഹരി തന്റെ മുണ്ടു വശങ്ങളിലേക്ക് മാറ്റി തന്റെ മുറിച്ച വലതുകാൽ മുട്ട് കാട്ടി. 

“ഞാൻ ഇനി എന്ത് അഹങ്കാരം കാണിയ്ക്കാനാണ് അലക്സ്. എല്ലാം ആ ആക്‌സിഡന്റിൽ തീർന്നു. ഞാൻ അവളെ കുറെ കളിപ്പിച്ചതല്ലേ, കരയിച്ചതല്ലേ, എനിക്കവളെ ഒന്നും കൂടി കാണണം. എല്ലാറ്റിനും മാപ്പു പറയണം. ഒറ്റയ്ക്ക് പോകാനുള്ള ധൈര്യമില്ലെടാ. നിനക്ക് എല്ലാം അറിയാവുന്നതല്ലേ. “

“ഇനിയിപ്പോൾ പോയാൽ തന്നെ അവളെ കാണാൻ പറ്റുമോ വർഷം എട്ടു കഴിഞ്ഞില്ലേ. അവളുടെ കല്യാണം ഒക്കെ കഴിഞ്ഞു കുട്ടികളൊക്കെ ആയിട്ടുണ്ടാകും. എങ്ങനെയുള്ളവനാണ് അവളുടെ കെട്ടിയവൻ എന്നറിയില്ല, നമ്മൾ കാരണം അവളുടെ ജീവിതത്തെ നശിപ്പിയ്ക്കരുത്. ആ പെണ്ണിന്റെ ജീവിതം കൊണ്ട് നീ കുറെ കളിച്ചതാണ്, കുറെ മോഹിപ്പിച്ചതാണ്. ഇനിയും വേണ്ടടാ, ഞാൻ അവളുടെ സഹോദരനായി ചിന്തിക്കുകയാണ്. “

“ഇല്ലെടാ, ഈ ഒറ്റക്കാലന് പഴയ ശൗര്യമില്ല. ഞാൻ തോറ്റവനല്ലേ. ഇനിയും തോൽക്കാൻ ആകും വിധി. അവളെയൊന്ന് കണ്ടാൽ മാത്രം മതിയെടാ”

പിന്നെ ഹരി ഒന്നും മിണ്ടിയതേയില്ല, പുറത്തെ കാഴ്ചകൾ കണ്ടു മടുത്തത് കൊണ്ടാകും അവൻ കണ്ണുകളടച്ചു ഇരുന്നത്. അവനെ വിഷമിപ്പിക്കേണ്ടി വന്നതിൽ അലക്സിനും സങ്കടം ഉണ്ട്. 

പക്ഷെ അത്രയുമെങ്കിലും അവനോടു പറയാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്. ഹരിയുടെ സുഹൃത്തുക്കളിൽ അലക്സിന് മാത്രമായിരുന്നു യാമിനിയെ അറിയാമായിരുന്നത്. അവരുടെ പ്രണയത്തിന് ദൂതനായി നിന്നതും അലക്സ് ആയിരുന്നു. 

ഹരി പഠിക്കാൻ മിടുക്കനായിരുന്നു. ക്ലാസ്സിൽ ആദ്യം ജോലി കിട്ടിയതും അവനായിരുന്നു. ആദ്യത്തെ പോസ്റ്റിങ്ങ് കോയമ്പത്തൂർ ആയിരുന്നു. അവിടെ രണ്ടു വർഷത്തോളം ജോലി ചെയ്തു. അപ്പോഴാണ് മസിനഗുഡിയിലെ പ്രോജെക്ടിനായി ഹരിയെ പോസ്റ്റ് ചെയ്യുന്നത്. സപ്ളിമെന്ററി പരീക്ഷ എഴുതി പാസ്സായി നിൽക്കുന്ന സമയത്താണ് ഹരി ഒരു ജോലി വാഗ്ദാനം ചെയ്‌ത്‌ മസിനഗുഡിയിലേയ്ക്ക് അലക്സിനെ ക്ഷണിക്കുന്നത്. കഷ്ടിച്ചു പാസ്സായി നിൽക്കുന്ന അലക്സിന് അതൊരു മഹാഭാഗ്യമായി തോന്നി. 

പിന്നീടുള്ള ജീവിതം സന്തോഷപ്രദമായിരുന്നു. ആദ്യത്തെ ശമ്പളം കൊണ്ട് കൊടുക്കുമ്പോൾ, ജീവിതത്തിൽ ആദ്യമായി അപ്പച്ചൻ ഉമ്മ വച്ചത് അലക്സിന് ഓർമ്മ വന്നു. പെങ്ങൾക്ക് നല്ല കല്യാണാലോചന വന്നു, അമ്മച്ചിക്ക് നല്ല ട്രീറ്റ്മെന്റ് കൊടുക്കാൻ കഴിഞ്ഞു, സ്വന്തമായി ഒരു വീട് വാങ്ങി. എല്ലാത്തിനും ഹരിയ്ക്കാണ് നന്ദി പറയേണ്ടത്. അവന്റെ ശുപാർശ കൊണ്ട് മാത്രമാണ് അത്രയും നല്ല കമ്പനിയിൽ ജോലി കിട്ടിയത്. പിന്നീട് ജീവിതത്തിൽ വച്ചടി വച്ചടി കയറ്റമായിരുന്നു. 

നാഗപട്ടണത്ത് നിന്നും മസിനഗുടിക്കു ആദ്യമായി ബസിൽ പോയ ദിവസമാണ് യാമിനിയെ കാണുന്നത്. മെലിഞ്ഞു വെളുത്തൊരു പെൺകുട്ടി. അത്ര സുന്ദരിയൊന്നുമല്ല, പക്ഷെ മുട്ടോളം എത്തുന്ന അവളുടെ മുടി ആരും നോക്കി നില്കും. അവിടെയൊരു പ്രൈമറി സ്‌കൂളിലെ ടീച്ചർ ആയിരുന്നു. അവളെ കാണാൻ വേണ്ടി മാത്രം, ഹരി മണിക്കൂറുകൾ കാത്തു നിന്ന് ബസിൽ യാത്ര തുടങ്ങി. ബസിനു അകമ്പടിയായി ബൈക്കിൽ അലക്സും ഉണ്ടാകും. സ്‌കൂളിന്റെ മുന്നിൽ ബസിറങ്ങി അവൾ പോകുമ്പോൾ, ഹരി ബസിൽ നിന്നിറങ്ങി ബൈക്കിൽ കയറും. 

ആദ്യമൊന്നും യാമിനി ഹരിയെ മൈൻഡ് ചെയ്തതേയില്ല. പക്ഷേ ഹരി ക്ഷമയോടെ നാലഞ്ച് മാസം പിറകേ നടന്നു. ഹരിയുടെ ഇഷ്ടം ആത്മാർത്ഥമായി ആണെന്ന് കരുതിയാണ് എല്ലാ ഒത്താശയും ചെയ്തു അലക്സ് കൂടെ നിന്നത്. 

പക്ഷെ ഹരിക്കു ഇതൊക്കെ വെറും തമാശയാണെന്നു മനസിലായപ്പോൾ സമയം കഴിഞ്ഞിരുന്നു. എട്ടു വർഷം മുൻപൊരു വാലൻ്റൈൻസ് ഡേയ്ക്ക്, ഹരി അവൾക്കു സമ്മാനിച്ച സാരിയും കുപ്പിവളകളും മുല്ലപ്പൂവും ചൂടി ചുവന്ന മൂക്കുത്തി ധരിച്ച് അവന് വേണ്ടി ഒരു രാത്രി അവൾ മാരിയമ്മൻ കോവിലിനു മുന്നിലെ വലിയ പാറപ്പുറത്തു കാത്തിരുന്നു. ഇഷ്ടപ്പെട്ട പുരുഷനെ സ്വന്തമാക്കാനായി എല്ലാ ആകാംഷയോടും കൂടി കാത്തിരുന്നവൾ രാവിലെ കേട്ടത് ഒരു ചതിയുടെ കഥയായിരുന്നു. നാട്ടിലേയ്ക്ക് കാമുകൻ്റെ തിരോധാനം. 

അമേരിക്കയിലുള്ള അമ്മാവന്റെ മകളുമായുള്ള കല്യാണത്തിന് രായ്ക്കുരാമാനം മസിനഗുഡിയിൽ നിന്നു പോകുമ്പോൾ, സ്വന്തം സഹമുറിയനായ കൂട്ടുകാരൻ പോലും അറിഞ്ഞിരുന്നില്ല ജോലി രാജിവെച്ച് അവൻ നാട് വിട്ട് കഥ. 

രാവിലെ സൈറ്റിലേയ്ക്ക് ബൈക്കിൽ പോകുമ്പോൾ അമ്പലനടയിൽ നിന്നും ചേതനയറ്റ ഒരു പെൺകുട്ടിയുടെ ശരീരം ആരൊക്കെയോ താങ്ങി ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയിരുന്നു. രാവിലെ വരെ അവനെ കാണാതായപ്പോൾ ചതിയ്ക്കപ്പെട്ടതു തിരിച്ചറിഞ്ഞു സ്വന്തം രക്തധമനികൾ മുറിഞ്ഞവളുടെ അവസാന യാത്ര ആയിരുന്നു അതെന്നാണ് കരുതിയത്. 

പിന്നെ യാമിനിയെ കണ്ടിട്ടില്ല. ഹരിയെ വിളിച്ചിട്ടില്ല. അമേരിക്കകാരിയുമായുള്ള അവൻ്റെ കല്യാണത്തിന് പോലും പോയില്ല. ഹരിയെ ഓർക്കുമ്പോഴെല്ലാം ചേമ്പിൻ താളുപോലെ വാടി കിടന്ന യാമിനിയെ ഓർമ്മ വരും. സ്വന്തം കല്യാണത്തിന് വിളിച്ചില്ലെങ്കിലും ഹരി അറിഞ്ഞു ഓടിയെത്തി. അവൻ യാമിനിയെ മറന്നിരുന്നു. അവനെ ഒന്നും ഓർമ്മിപ്പിച്ചില്ല. കല്യാണം പരാജയമാണെന്നും പെൺശാപം കിട്ടിയ താനെങ്ങനെ രക്ഷപെടാനാണെന്നും ഹരി ഒരിയ്ക്കൽ ചോദിച്ചിരുന്നു. 

“അത്രയ്ക്ക് തകർത്തില്ലേ ഞാനവളെ. ആ നാട്ടിൽ പോകാൻ കൂടി പേടിയാകുന്നു അലക്സ്. ദുസ്വപ്നം കാണാത്ത ഒരു രാത്രി കൂടിയില്ല എൻ്റെ ജീവിതത്തിൽ. മാരിയമ്മന്റെ ശൂലവും മുറിഞ്ഞ കൈത്തണ്ടയും ഇറ്റിറ്റൊഴുകുന്ന ചോരയും ഞാൻ സ്വപ്നം കാണാറുണ്ട്. ഒരിയ്ക്കൽ പോലും അവളുടെ മുഖം ഞാൻ കണ്ടിട്ടില്ല. “

പിന്നീട്  ഒരിക്കൽ കണ്ടപ്പോളാണ് ഹരി പറഞ്ഞത്. ഗർഭിണിയായ ഭാര്യ പടിക്കെട്ടിൽ മറിഞ്ഞു വീണു രക്തം വാർന്നു കിടന്നത്. അടിക്കടി ഉണ്ടാകുന്ന കാർ അപകടങ്ങൾ, ഹരിയെന്ന മദ്യപാനിയുടെ ജനനം. അവസാനത്തെ അപകടത്തിൽ കാല് നഷ്ടപ്പെട്ട് കിടക്കുമ്പോൾ, താലികെട്ടിയ പെണ്ണ് “ഇനി എനിക്ക് തന്നെ വേണ്ട ” എന്ന് പറഞ്ഞു ഇറങ്ങി പോകുമ്പോൾ ഹരി പൂർണ്ണമായും തകർന്നു പോയിരുന്നു. ജോലി നഷ്ടമായി, നാട്ടിൽ അമ്മയോടൊപ്പം താമസമായി, എല്ലാവരും ഉപേക്ഷിച്ചിട്ടും അമ്മ മാത്രം മകൻ്റെ കൂടെ നിന്നു. തറവാട്ട് വീട്ടിൽ അമ്മയും മകനുമായി കഴിഞ്ഞ ഒന്ന് രണ്ടു വർഷങ്ങൾ. 

യാദൃച്ഛികമായി അമ്മയുടെ മുന്നിലേയ്ക്ക് മനസിലെ കൂട്ടിൽ ഒളിപ്പിച്ചു വച്ച യാമിനി എന്ന കഥാപാത്രത്തെ മകൻ തുറന്നു വിടുകയായിരുന്നു. അവളെ കാണണമെന്ന ആശ അമ്മ പലപ്രാവശ്യം പറഞ്ഞു. അവൾക്കു നൽകാനായി അമ്മ വാങ്ങി വച്ച ചുവന്ന കല്ലുള്ള മൂക്കുത്തി. അതവളെ അണിയിക്കുക എന്ന ആശ നടപ്പിലാക്കാൻ കഴിയാതെ, ഒരു രാത്രി ഉറക്കത്തിലെ ഹൃദയ സ്തംഭനം മൂലം അമ്മ യാത്രയായി. 

അമ്മയുടെ ഓർമ്മ ഒരാണ്ട് പിന്നിട്ടപ്പോഴാണ് മകന് അമ്മയുടെ ആഗ്രഹം ഓർമ്മ വന്നത്. തനിയെ ഡ്രൈവ് ചെയ്യാൻ പറ്റാത്തത് കൊണ്ടും, ഒറ്റയ്ക്ക് ആ നാട്ടിലേയ്ക്ക് പോകാനുള്ള മടി കൊണ്ടും അലക്സിനെ കൂട്ട് വിളിച്ചു. ആ യാത്രയുടെ അവസാന നിമിഷങ്ങളിലാണ് അവരിപ്പോൾ… 

ഡ്രൈവർ കാളിയപ്പന് മൂന്നു പെണ്മക്കൾ ആയിരുന്നു. മൂത്ത പുത്രി ഒരു ലോറി ഡ്രൈവറുടെ കൂടെ ഒളിച്ചോടി പോയി. ഒരു വർഷം കഴിഞ്ഞ് ഒരു മകനുമായി തിരികെയെത്തി. രണ്ടാമത്തെ മകളെ പഠിപ്പിച്ചു ടീച്ചറാക്കി. അവളോട് അപ്പൻ്റെ ഒരേയൊരു അഭ്യർത്ഥന ആരുടെ കൂടെയും ഇറങ്ങി പോകരുതെന്നായിരുന്നു. ഇളയ മകൾ വൈദേഹി പ്ലസ് ടു വിനു പഠിക്കുമ്പോൾ തന്നെ ഒരു മേക്ക് അപ്പ് ആർട്ടിസ്റ്റിന്റെ കൂടെ കോടമ്പാക്കത്തേയ്ക്കു പോയി. 

അപ്പന്റെ ആകെ പ്രതീക്ഷയായിരുന്നു യാമിനി. അവൾ മാതാപിതാക്കൾക്ക് വേണ്ടി ജീവിച്ചു. അപ്പോഴാണ് അവളും ഒരു പ്രേമത്തിൽ ചെന്ന് വീഴുന്നത്. ഒരു ആത്മഹത്യാ ശ്രമത്തിൽ നിന്നും രക്ഷപെട്ടു രണ്ടാം ജന്മത്തിലാണ് അവളിന്ന്. 

ഭർത്താവിൽ നിന്നും ഗുരുതര ലൈംഗിക രോഗം പിടിപെട്ടു മരിച്ച അക്കയുടെ മകനെയും, സംശയരോഗം മൂലം ഭർത്താവ് കൊന്നു കളഞ്ഞ തങ്കച്ചിയുടെ ആറും നാലും വയസുള്ള പെൺകുട്ടികളെയും അവൾ വളർത്തി. അപ്പൻ മരിച്ചപ്പോൾ അമ്മയ്ക്ക് കരുത്തായി അവൾ നിന്നു. 

ഹരിയെ കാറിൽ ഇരുത്തി അലക്സ് ചാണകം മണക്കുന്ന തെരുവിലൂടെ മുന്നോട്ട് നടന്നു. കോവിൽ തെരുവിലെ ഓടിട്ട ചെറിയ വീട്ടിലേയ്ക്കു കയറി ചെന്നു. കോട്ടൻ ചേല ചുറ്റിയ വയസ്സ് ചെന്ന സ്ത്രീ അവളുടെ അമ്മയാകുമെന്നു കരുതി. 

“തമ്പിയാര്? “

“യാമിനി എങ്കേ? കൊഞ്ചം പാക്ക വേണം. “

യാമിനി ഒരു കൊച്ചു പെൺകുട്ടിയേയും എടുത്തു കൊണ്ട് വന്നു. 

“യാരിത് അലക്സ് സാറാ. നമ്മളെ ഓർമ്മ ഉണ്ടോ. ?”

അലക്സ് മറുപടി പറഞ്ഞില്ല. എന്താ പറയേണ്ടത് എന്ന് അറിയില്ല. തൊണ്ട വരണ്ടു വരുന്നു. ഹരിയെക്കുറിച്ചു എങ്ങനെ പറയും. അപ്പോഴേക്കും അമ്മ ഒരു സ്റ്റീൽ ഗ്ലാസിൽ ഫിൽറ്റർ കോഫിയുമായി വന്നു. 

“തങ്കച്ചി മകൾ. എപ്പടിയിരുക്ക് ഉങ്കൾ ലൈഫ്, പൊണ്ടാട്ടി, കുഴന്തകൾ നല്ലായിരുക്കാ. “

അവൻ യാന്ത്രികമായി തലയാട്ടി. അവൾ മുന്നിലൊരു കസേര കൊണ്ടിട്ടു അതിലിരുന്നു. കുനിഞ്ഞപ്പോൾ അവളുടെ കഴുത്തിൽ ഒരു താലി കണ്ടു. 

“യാമിനിയുടെ പുരുഷൻ?”

“എന്നോടാ പുരുഷനോ, എനക്ക് പുരുഷനാ, പറ്റിച്ചു തപ്പിച്ചു പോയി. ഇപ്പോൾ ഞാൻ തനിയെ, അല്ല അമ്മാ ഇരുക്ക്, എനിക്ക് മൂന്ന് കുഴന്തകൾ ഇരിക്ക്. “

പത്തു പതിനെട്ടു വയസുള്ള ഒരു പയ്യൻ ബൈക്കിൽ വന്നു. അവനെ കണ്ടപ്പോൾ അവൾ പറഞ്ഞു. 

“ഇതെന്റെ മുതൽ പിള്ളൈ, അക്ക പയ്യൻ, കീഴെ രണ്ടു തങ്കച്ചി കുഴന്തകൾ. നാൻ താൻ അമ്മ. മൂന്നു മക്കളിരുക്കേ സാർ, ഇനി എന്ന വേണം സാർ. “

“യാമിനി, എന്റെ കൂടെ മറ്റൊരാൾ കൂടിയുണ്ട്. തന്നെ കാണാൻ വന്നതാണ്. “

അവളൊന്നു ഞെട്ടി. 

“എനിക്കാരെയും കാണ വേണ്ട സാർ, അന്ത ഓർമ്മകൾ പോതും. “

അവൾ കൈത്തണ്ട ഉയർത്തി കാട്ടി. മുറിവുകൾക്കു മേൽ പച്ചകുത്തിയ ഹരിയുടെ മുഖം. 

“മുറിവ് മറക്കാൻ അവരുടെ മുഖം മതി. “

അപ്പോഴേക്കും വാക്കിങ് സ്റ്റിക്കിന്റെ സഹായത്താൽ ഹരി നടന്നു വീട്ടു പടിക്കലെത്തി. ദൂരെ നിന്നും ആ കാഴ്ച കണ്ടു തരിച്ചു ഇരിക്കുകയായിരുന്നു യാമിനി. പക്ഷെ അവൾ ഇരുന്ന സ്ഥലത്തു നിന്നും എഴുന്നേറ്റില്ല. മുഖം ചുവന്ന് തുടുത്തു. 

ചേച്ചിയുടെ മകനും അലക്സും കൂടെ അവനെ പിടിച്ചു കസേരയിൽ ഇരുത്തി. യാമിനി അതേ ഇരുപ്പിൽ ഇരുന്നു. അവളുടെ മുഖം കരയാൻ വെമ്പി നിന്നു. എത്ര നേരം അങ്ങനെ ഇരുന്നുവെന്നറിയില്ല. പതിയെ പതിയെ ഓരോരുത്തരായി ആ മുറിയിൽ നിന്നും പിൻവാങ്ങി. ഹരി ആ മുറിയിൽ ഇരുന്നു വിയർത്തു തുടങ്ങി. അയാൾ മെല്ലെ എഴുന്നേറ്റു അവളുടെ അടുത്തേയ്ക്കു നീങ്ങി. 

“യാമീ, മാപ്പ്. എന്നോടൊന്തെങ്കിലും ഒന്ന് മിണ്ടൂ. ഒന്നിറങ്ങി പോകാനെങ്കിലും പറയൂ എന്നോട്. “

“എതുക്ക്. നീയല്ലേ എന്നോട് ഒന്നും പറയാതെ പോയത്. ഓരോ ദിനവും തിരുമ്പി വരുമെന്ന് നിനച്ചേൻ. കല്യാണം കൂടി പണ്ണാമേ കാത്തിരുന്നേൻ. മനസ്സിൽ നീ മട്ടും താൻ ഇരുന്തേൻ”

അവൻ കയ്യിലിരുന്ന ചുവന്ന മൂക്കുത്തി അവളുടെ കയ്യിൽ കൊടുത്തു. 

“‘അമ്മ നിന്നെ കാണണമെന്ന് ആഗ്രഹിച്ചു, മാപ്പു പറയണം എന്നാഗ്രഹിച്ചു. കൂട്ടികൊണ്ട് വരാൻ എന്നോട് പറഞ്ഞതാ. കാലില്ലാത്ത എനിക്ക് എപ്പടി നിനക്കൊരു ലൈഫ് തരാൻ കഴിയും. “

“അമ്മയുടെ ആഗ്രഹമാണല്ലേ, നിനക്ക് ആഗ്രഹമില്ലേ. “

യാത്ര പറഞ്ഞു പുറത്തു വന്നപ്പോൾ ഹരിക്കു കരച്ചിൽ വന്നു. ഇനി ഒരിക്കലും കാണാൻ കഴിയില്ല. അവളുടെ രൂപം മനസ്സിൽ ആവാഹിച്ചു. അവളെ കണ്ണ് നിറയെ കണ്ടു. കാർ നീങ്ങി തുടങ്ങിയപ്പോൾ പിറകെ യാമിനി ഓടി വരുന്നു. അലക്സ് കാർ നിർത്തി. 

“സന്തോഷമായിരിക്കൂ. “

ഹരി അവളുടെ കയ്യിൽ തലോടി കൊണ്ട് പറഞ്ഞു. 

“സന്തോഷം വേണമെങ്കിൽ നീ എന്നും അവളുടെ കൂടെയുണ്ടാകണം. യാമിനി നീയും വാ ഞങ്ങളോടൊപ്പം. “

“വേണ്ട. “

ഹരിയുടെ മറുപടി കേട്ട് യാമിനിയുടെ മുഖം മങ്ങി. 

“ഞാൻ പൂവും ചേലയും വാങ്ങി മടങ്ങി വരും. “

“നീ വരുമോടെ, അവളെ ഒന്ന് പറ്റിച്ചതാണ്. യാമിനി വിഷമിയ്ക്കണ്ട. ഉന്നോടെ അണ്ണൻ ഇരുക്കേ. ഇത്തവണ ഞാനിവനെ കൊണ്ട് വരും. “

ഹരി കാറിലിരുന്ന് തിരിഞ്ഞ് നോക്കി. യാമിനി ദൂരെ നിന്ന് കൈവീശുന്നു. 

“നീയില്ലാതെ എനിക്കും പറ്റില്ല യാമിനി. “

ഹരിയുടെ മനസ്സ് സ്നേഹം കൊണ്ട് നിറഞ്ഞു. 

✍️✍️✍️നിഷ പിള്ള

Post Views: 39
6
Nisha Pillai

5 Comments

  1. Sayara Fathima KARU KUNNATH on May 14, 2025 10:02 PM

    നല്ല എഴുത്ത് 👌🥰💗

    Reply
  2. Joyce on May 14, 2025 5:55 PM

    മനുഷ്യമനസ്സുകൾ വിചിത്രമാണല്ലെ. നല്ല കഥ. cliche യിൽ നിന്നും മാറിനടന്നു.
    👌👏❤

    Reply
  3. Suma Jayamohan on May 14, 2025 12:24 PM

    ചതിച്ചവനെ ഒഴിവാക്കി യാമിനി കുഴന്തകൾക്കുവേണ്ടി ജീവിക്കുമെന്നാണ് ഞാൻ കരുതിയത്.
    ❤️🌹

    Reply
  4. Sunandha Mahesh on April 6, 2024 2:47 PM

    വീണ്ടുമൊരു ഒത്തുചേരൽ വേണമായിരുന്നോ ?

    Reply
  5. Babitha on April 6, 2024 12:50 PM

    😍😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.