Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശാസ്ത്രി – ഒരു പാതിരാ കൊലപാതകം❓ഭാഗം 2
അറിവുകൾ ചരിത്രം / പൗരാണികശാസ്ത്രം ജീവിതം

ശാസ്ത്രി – ഒരു പാതിരാ കൊലപാതകം❓ഭാഗം 2

By Akhilesh ParameswarFebruary 17, 2024Updated:February 23, 20243 Comments5 Mins Read105 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒന്നാം ഭാഗം.

ശാസ്ത്രി – ഒരു പാതിരാ കൊലപാതകം⁉️

സമയം 1:30 AM – ജനുവരി 11.

ഇന്ത്യൻ ജനതയ്ക്ക് നൽകാൻ മനസ്സിൽ സൂക്ഷിച്ച ശുഭവാർത്തയുമായി ഡാച്ചയിലെ 545 ആം നമ്പർ മുറിയിലേക്ക് ഉറങ്ങാൻ പോയ ശാസ്ത്രി പുലരി കാണാൻ നിൽക്കാതെ മരണത്തിന്റെ കരാറിൽ ഒപ്പ് വച്ചു.

താഷ്കന്റിൽ വച്ച് അദ്ദേഹത്തിന്റെ ശരീരം പരിശോധിച്ച മെഡിക്കൽ സംഘം ഹാർട്ട് അറ്റാക്ക് എന്ന് റിപ്പോർട്ട് നൽകി. പിറ്റേന്ന് ഉച്ചയോടെ പ്രത്യേക വിമാനം ഭൗതിക ശരീരവുമായി ഡൽഹിക്ക് പറക്കുകയും ചെയ്തു.

📍അറ്റാക്കോ അതോ കൊലപാതകമോ?

ശാസ്ത്രിയുടേത് ഒരു സാധാരണ അറ്റാക്ക് അല്ലെന്നും അതൊരു കൊലപാതകമാണെന്നുമുള്ള വാദം രഹസ്യമായി ചർച്ച ചെയ്യപ്പെട്ട് തുടങ്ങി.

ആ വാദം കേവല സംശയമായിരുന്നില്ല. ശാസ്ത്രി മരിച്ച അന്ന് രാത്രി തൊട്ട് ഭൗതിക ശരീരം അഗ്നിയിൽ ദഹിക്കും വരെ നീണ്ടു നിന്ന ദുരൂഹതകൾ, മരണത്തിൽ കൂടുതൽ അന്വേഷണം നടത്താൻ സർക്കാർ താത്പര്യം കാണിക്കാതിരുന്നത്, ശാസ്ത്രിയുടെ പല പേഴ്സണൽ വസ്തുക്കളും കാണാതായത്. അങ്ങനെ ദുരൂഹതകളുടെ ഒരു വലയം തന്നെയുണ്ടായിരുന്നു.

താഷ്കന്റില്‍ നിന്ന്‌ ഇന്ത്യയിൽ എത്തിക്കുമ്പോൾ ശാസ്ത്രിയുടെ ശരീരം നീല നിറമായിരുന്നു. മാത്രമല്ല ശരീരത്തിൽ ചില മുറിവുകളും കണ്ടെത്തി.

ലളിതാ ശാസ്ത്രിയും മറ്റ് കുടുംബാംഗങ്ങളും ഒന്നിന് പിറകെ ഒന്നെന്ന പോലെ അപേക്ഷകൾ നൽകി, അത് കൊണ്ടും കാര്യമില്ലന്ന് കണ്ട് വിവരാവകാശ നിയമം ഉപയോഗിച്ചു, പക്ഷേ സർക്കാരുകൾ മാറി മാറി വന്നിട്ടും ശാസ്ത്രി കുടുംബത്തിന് നീതി കിട്ടിയില്ല.

“രാഷ്‌ട്രത്തിന്റെ പരമാധികാരത്തേയും, അഖണ്ഡതയേയും, സുരക്ഷയേയും, വിദേശ രാഷ്‌ട്ര ബന്ധത്തേയും ബാധിക്കും” ആയതിനാൽ ലാൽബഹദൂർ ശാസ്ത്രിയുടെ മരണ രഹസ്യം പുറത്ത് വിടില്ല എന്ന ഒറ്റ മറുപടിയിൽ മാറി മാറി വന്ന സർക്കാരുകൾ ഉറച്ചു നിന്നു. അറ്റാക്കോ അതോ കൊലപാതകമോ എന്ന സംശയം മാത്രം പിന്നെയും ബാക്കിയായി.

❗ദുരൂഹതകൾ – സാക്ഷി മൊഴികൾ.

ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ സംഭവങ്ങളാണ് താഷ്കന്റിലും ഇന്ത്യയിലും അരങ്ങേറിയത്.

രാത്രി ഭക്ഷണമായി ശാസ്ത്രി കഴിച്ച വിഭവങ്ങൾ ഇന്ത്യൻ സ്ഥാനപതി ടി.എന്‍.കൗളിന്റെ വീട്ടില്‍ നിന്ന്‌ അദ്ദേഹത്തിന്റെ പാചകക്കാരന്‍ ജാന്‍ മുഹമ്മദ്‌ തയ്യാറാക്കി എത്തിച്ചവയാണ്.

പ്രധാനമന്ത്രിയുടെ സ്വന്തം പാചകക്കാരനായ രാംനാഥ്‌ ഉണ്ടായിട്ടും അന്നേ രാത്രിയിലെ അത്താഴം ടി. എന്‍. കൗളിന്റെ പാചകക്കാരനെക്കൊണ്ട്‌ പാചകം ചെയ്യിച്ചതെന്തിനെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല.

താഷ്കന്റ്‌ സമയം രാത്രി 1.20 ന്‌ പിറ്റേ ദിവസത്തെ യാത്രയ്ക്കുള്ള ലഗേജുകള്‍ പാക്ക്‌ ചെയ്യുമ്പോൾ ശാസ്ത്രി വാതില്‍ക്കല്‍ നില്‍ക്കുന്നത്‌ കണ്ടതായി രാംനാഥിന്റെ മൊഴിയുണ്ട്.

“അങ്ങേയറ്റത്തെ ആയാസത്തോടെ “ഡോക്ടര്‍ സാഹിബ്‌ എവിടെ” എന്ന്‌ അദ്ദേഹം ആരാഞ്ഞു. ചുമച്ചു തളര്‍ന്ന ശാസ്ത്രിയെ കിടക്കയില്‍ കിടക്കാന്‍ ഞങ്ങൾ സഹായിച്ചു എന്നും രാംനാഥ് പറഞ്ഞിരുന്നു.

പക്ഷേ ഇടയ്ക്ക് എന്തോ പറയാൻ ശ്രമിച്ച് സാധിക്കാതെ വന്ന ശാസ്ത്രി മേശയിലിരുന്ന ഫ്ലാസ്‌കിലേക്ക് കൈ ചൂണ്ടി. അദ്ദേഹം വെള്ളം ആവശ്യപ്പെടുകയാണെന്ന് തോന്നിയ പരിചാരകൻ ഒരു കുപ്പിയിൽ വെള്ളമെടുത്ത് വന്നെങ്കിലും അദ്ദേഹമത് തട്ടി നീക്കി വീണ്ടും ഫ്ലാസ്കിന് നേരേ കൈ ചൂണ്ടുകയായിരുന്നു.

മിനിറ്റുകൾക്കുള്ളിൽ എന്തോ പറയാൻ ശ്രമിച്ച് അതിന് സാധിക്കാതെ ആ വയോവൃദ്ധൻ മരണത്തിലേക്ക് കണ്ണടച്ചു.

താഷ്കന്റിൽ ശാസ്ത്രിക്കൊപ്പമുണ്ടായിരുന്ന കുൽദീപ് നയ്യാരെ അന്ന് രാത്രി ഒരു സ്ത്രീ ചെന്ന് വിളിക്കുകയും “നിങ്ങളുടെ പ്രധാനമന്ത്രി മരിക്കുകയാണ്” എന്ന് അറിയിക്കുകയും ചെയ്തതായി നയ്യാർ പറഞ്ഞിരുന്നു. തന്റെ ആത്മകഥയായ ബിയോണ്ട്‌ ദ ലൈന്‍സ്‌” (വരികള്‍ക്കപ്പുറം) എന്ന പുസ്തകത്തിലും നയ്യാർ അതിനെപ്പറ്റി എഴുതിയിട്ടുണ്ട്.

നയ്യാർ സ്ഥലത്തെത്തിയപ്പോൾ സോവിയറ്റ്‌ പ്രധാനമന്ത്രി അലക്സി കോസിജിന്‍ ശാസ്ത്രി ഇനിയില്ലെന്ന സൂചനയില്‍ കൈകള്‍ ഉയര്‍ത്തിക്കാട്ടി.

പരവതാനി വിരിച്ച നിലത്ത്‌ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ചെരുപ്പ് അദ്ദേഹം അവ ഉപയോഗിച്ചിരുന്നില്ല, അതിൽ നിന്ന് ബാംഗ്ലാവ് വിട്ട് ശാസ്ത്രി എവിടേയും പോയില്ലെന്ന് വ്യക്തമാണ്.

മുറിയുടെ മൂലയിലെ ടേബിളില്‍ തെര്‍മോ ഫ്ലാസ്ക്‌ മറിഞ്ഞ്‌ കിടന്നത് നയ്യാർ കണ്ടിരുന്നു.

ഒരു വിവിഐപിയുടെ മുറിയില്‍ ഉണ്ടാകേണ്ട “ബസർ” ശാസ്ത്രിയുടെ മുറിയിൽ മാത്രമുണ്ടായിരുന്നില്ല. പിന്നീട്‌ വന്ന സര്‍ക്കാര്‍ ഈ വിവരം മറച്ചുവച്ചു.

ഇന്ത്യയിൽ എത്തിച്ചപ്പോൾ ശാസ്ത്രിയുടെ ശരീരം നീല നിറമായിരുന്നത് എംബാം ചെയ്തത് കൊണ്ടാണെന്ന് പറയുന്നു.

ശരീരത്തിലെ മുറിവുകളെക്കുറിച്ച് ലളിതാ ശാസ്ത്രി, നയ്യാരോട് ചോദിച്ചെങ്കിലും “അറിയില്ല” എന്നാണ് അദ്ദേഹം മറുപടി നൽകിയത്.

ഏത് യാത്രയിലും ശാസ്ത്രി കൂടെ കൊണ്ട് നടക്കാറുള്ള തെർമോ ഫ്ലാസ്കും, എത്ര ചെറിയ കാര്യം പോലും കുറിച്ച് വയ്ക്കുന്ന ഡയറിയും കാണാതായി. മരണ സമയത്ത് അദ്ദേഹത്തിന്റെ മേശയിൽ പ്രസ്തുത ഫ്ലാസ്ക്, നയ്യാർ കണ്ടതാണ്.

ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ പ്രധാന മന്ത്രി വിദേശത്ത് വച്ച് സുപ്രധാനമായ ഒരു കരാർ ഒപ്പ് വച്ച അന്ന് രാത്രി മരണപ്പെട്ടിട്ടും താഷ്കന്റിലോ ഡല്‍ഹിയിലോ പോസ്റ്റ്മോര്‍ട്ടം നടത്തുക കൂടി ചെയ്തില്ല. മാത്രമല്ല അദ്ദേഹത്തിന്റെ ശരീരമാസകലം ചന്ദനം പുരട്ടി നീലനിറം മറയ്‌ക്കാനുള്ള ശ്രമവും നടന്നിരുന്നു.

ശാസ്ത്രി മരണപ്പെട്ട അന്ന് രാത്രി തന്നെ ബട്ട്‌ളർ എന്ന് പേരുള്ള ഒരു റഷ്യൻ പാചകക്കാരനെ താഷ്കന്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് വിട്ടയച്ചു. താഷ്‌കന്റില്‍ പോയപ്പോൾ ടി വ്യക്തിയേ കാണാൻ ലളിത ശാസ്ത്രി താല്‍പര്യം പ്രകടിപ്പിച്ചു, പക്ഷേ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് അധികൃതർ മറുപടി നൽകിയത്.

പിതാവിന്റെ ഡയറിയും ഫ്ലാസ്കും കാണാതായത് കൂടി വ്യക്തമായതോടെ ശാസ്ത്രിയുടെ മകളും ലളിതാ ശാസ്ത്രിയും വീണ്ടും അന്വേഷണ ആവശ്യവുമായി രംഗത്ത് വന്നു.

ഒരുപക്ഷെ അദ്ദേഹത്തിന്റെ ഫ്ലാസ്കിൽ വിഷം ചേർത്ത് നൽകിയതാകുമെന്നും, രാജ്യത്തിന് സമ്മാനിക്കാൻ അദ്ദേഹം കരുതി വച്ച ശുഭവാർത്തയേപ്പറ്റിയും താഷ്കന്റിൽ ഉണ്ടായ സംഭവങ്ങളും അദ്ദേഹം ഡയറിയിൽ കുറിച്ചിട്ടുണ്ടാകുമെന്നുമുള്ള വാദത്തിൽ ശാസ്ത്രി കുടുംബം ഉറച്ചു നിന്നു. ഒടുവിൽ ആദ്യ കോൺഗ്രസ് ഇതര സർക്കാരായ ജനതാ സർക്കാർ ശാസ്ത്രിയുടെ മരണത്തിലെ ദുരൂഹതകൾ അന്വേഷിക്കാൻ തീരുമാനിച്ചു. പക്ഷെ അന്വേഷണം ആരംഭിച്ചപ്പോഴേക്കും മരണ റിപ്പോർട്ട് അടക്കമുള്ള സുപ്രധാന രേഖകൾ പാര്‍ലമെന്റിന്റെ ലൈബ്രറിയില്‍നിന്ന്‌ അപ്രത്യക്ഷമായി.

കള്ളൻ കപ്പലിൽ തന്നെയെന്ന് തിരിച്ചറിഞ്ഞെങ്കിലും ആ കള്ളനെ കൈയ്യെത്തിപ്പിടിക്കാൻ അന്വേഷണ സംഘത്തിനോ കേന്ദ്ര സർക്കാരിനോ സാധിച്ചില്ല.

അന്വേഷണ സമിതിക്ക് രണ്ട് പ്രധാന സാക്ഷികളുടെ തെളിവുകൾ മാത്രം മതിയായിരുന്നു.

1 – ശാസ്ത്രിയുടെ ഡോക്ടര്‍ ആര്‍.എന്‍.ചുഗ്‌.

2 – പാചകക്കാരന്‍ രാംനാഥ്‌.

സമിതി മുമ്പാകെ തെളിവ്‌ നല്‍കാന്‍ ദല്‍ഹിയിലേക്ക്‌ തിരിച്ച ഡോ.ചുഗ്‌ സഞ്ചരിച്ച കാറിലേക്ക് ഒരു ട്രക്ക് ഇടിച്ചു കയറുകയും ഡോക്ടർ തല്‍ക്ഷണം മരിക്കുകയും ചെയ്തു.

രണ്ടാം സാക്ഷിയായ രാംനാഥ് ലളിതാശാസ്ത്രിയെ കണ്ട ശേഷമാണ് തെളിവ്‌ നല്‍കാനായി പുറപ്പെട്ടത്, പക്ഷേ പാഞ്ഞെത്തിയ ഒരു വാഹനം അദ്ദേഹത്തേയും ഇടിച്ചു വീഴ്‌ത്തി.

അപകടത്തിൽ രാംനാഥിന് രണ്ട് കാലുകളും നഷ്ടപ്പെടുകയും എന്നന്നേക്കുമായി ഓർമ ശക്തി നശിക്കുകയും ചെയ്തു.

പ്രധാനപ്പെട്ട രണ്ട് സാക്ഷികളും നഷ്ടപ്പെട്ടതോടെ വർഷങ്ങൾക്ക് ശേഷം ശാസ്ത്രിയുടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്ന ഇന്ത്യൻ ജനതയുടെ പ്രതീക്ഷയ്ക്കും വിരാമമായി.

📍ശാസ്ത്രിയുടെ മരണം ആരുടെ അത്യാവശ്യമായിരുന്നു?

പ്രധാനമായും രണ്ട് രാജ്യങ്ങളായിരുന്നു ആദ്യം മുതൽ സംശയത്തിന്റെ മുൾമുനയിൽ നിന്നത്, പാക്കിസ്ഥാനും സോവിയറ്റ് യൂണിയനും.

പാക്കിസ്ഥാനോട് യാതൊരു വിധ വിട്ടുവീഴ്ച്ചയ്ക്കും ശാസ്ത്രി തയ്യാറല്ലായിരുന്നു. വെടി നിർത്തലും താഷ്‌കന്റ് കരാറും ഐക്യരാഷ്ട്ര സഭയുടെ സമ്മർദ്ദം ഒന്ന് കൊണ്ട് മാത്രം നിലവിൽ വന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കരാർ ഒപ്പിട്ടു എന്നത് കൊണ്ട് പാക്കിസ്ഥാന്റെ കടന്നു കയറ്റങ്ങളെ അംഗീകരിക്കില്ലെന്ന ശക്തമായ നിലപാടും അദ്ദേഹം കൈക്കൊണ്ടു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ശാസ്ത്രി വീണ്ടും അധികാരത്തിൽ തുടരുന്നതിനെ പാക്കിസ്ഥാൻ ഭയന്നിരുന്നു.

നെഹ്‌റു മുൻപോട്ട് വച്ച ചേരിചേരാ നയത്തെ ശക്തമായി പിന്താങ്ങി എന്നതാണ് സോവിയറ്റ് യൂണിയന്റെ അതൃപ്തിക്ക് കാരണം. സ്വാഭാവികമായും ശാസ്ത്രിയുടെ മരണം അവരും ആഗ്രഹിച്ചിരുന്നിരിക്കാം. പക്ഷേ പലരിലും ഉറഞ്ഞു കൂടിയ ഈ സംശയങ്ങളെ തള്ളിക്കളയുന്ന ഒരു റിപ്പോർട്ട് 1999 ൽ പുറത്ത് വന്നു.

അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ ഏജന്റായിരുന്ന റോബർട്ട് കൗളി തങ്ങളാണ് ശാസ്ത്രിയെ വിഷം കൊടുത്തു കൊന്നതെന്ന കുറ്റസമ്മതം നടത്തി.

ശാസ്ത്രിയേ മാത്രമല്ല ഇന്ത്യയുടെ ആണവശാസ്ത്രജ്ഞനായ ഹോമിഭാഭയേയും വധിച്ചത് സി. ഐ. എ ആണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഇന്ത്യ ആണവശക്തി കൈവരിക്കുക എന്നത് ശാസ്ത്രിയുടെ ആഗ്രഹമായിരുന്നു. എന്നാൽ ശാസ്ത്രിയുടെ തീരുമാനത്തിൽ അമേരിക്ക അസ്വസ്ഥരായി. അതോടൊപ്പം ഇന്ത്യയും സോവിയറ്റ് റഷ്യയും കൂടുതൽ അടുത്തതും അമേരിക്കയ്ക്ക് ശാസ്ത്രിയോടുള്ള വൈരാഗ്യം വർദ്ധിപ്പിച്ചു.

താഷ്‌കന്റിലെ സമാധാന കൂടിക്കാഴ്ച്ച കൃത്യമായ അവസരമാണെന്ന് മനസ്സിലാക്കിയ അമേരിക്ക സി. ഐ. എയേ ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കുകയായിരുന്നു.

❗ഇന്ത്യയിലെ നേതാക്കൾക്കും പങ്കുണ്ടോ?

നെഹ്‌റുവിന്റെ പാതയിലായിരുന്നെങ്കിലും വിട്ടുവീഴ്ചകൾക്കോ ഉപേക്ഷകൾക്കോ തയ്യാറാകാത്ത വ്യക്തിത്വമുള്ള ശാസ്ത്രിയുടെ നിലപാടുകളെ പാർട്ടിയിൽ പലരും ഭയപ്പെട്ടിരുന്നു, മാത്രമല്ല മറ്റൊരു നേതാവിന്റെ വളർച്ചയ്ക്ക് ശാസ്ത്രി തടസ്സമാകുമെന്നും അവർ കരുതി. ഒരുപക്ഷെ ആ ഭയം അദ്ദേഹത്തെ എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊള്ളാൻ അവരെ പ്രേരിപ്പിച്ചിരിക്കാം.

മറ്റൊരു പ്രധാനപ്പെട്ട വിഷയം നേതാജി സുഭാഷ് ചന്ദ്രബോസ്സിന്റെ തിരോധാനവുമായി ബന്ധപ്പെട്ടതാണ്. നേതാജി കൊല്ലപ്പെട്ടെന്നും ഇല്ല ജീവിച്ചിരുന്നെന്നും രണ്ട് അഭിപ്രായം നിലനിൽക്കുമ്പോഴും ആ മഹാരഹസ്യം കേന്ദ്ര സർക്കാർ മറച്ച് വച്ചിരുന്നു. എന്നാൽ താഷ്കന്റിൽ നിന്ന് മടങ്ങി എത്തിയാൽ ഉടൻ തന്നെ നേതാജിയുമായി ബന്ധപ്പെട്ട ഫയൽ പുറത്ത് വിടാൻ ശാസ്ത്രി തീരുമാനിച്ചിരുന്നത്രേ.

നേതാജിയുമായി ബന്ധപ്പെട്ട രഹസ്യം പുറത്ത് വന്നാൽ അത് ഇന്ത്യൻ രാഷ്ട്രീയത്തിൽ വൻ സ്ഫോടനങ്ങൾ സൃഷ്ട്ടിക്കുമായിരുന്നു. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമുൾപ്പെടെ പലരുടേയും വ്യക്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകും. അത് കൊണ്ട് തന്നെ അത്തരമൊരു നീക്കം തടയേണ്ടത് ഇന്ത്യയിലെ ചിലരുടെ അത്യാവശ്യമായിരുന്നു.

എന്ത് തന്നെയായാലും അനേകം ദുരൂഹതകൾ ബാക്കിയാക്കി ഇന്ത്യയും ഇന്ത്യയിലൂടെ ലോകവും കണ്ട ഏറ്റവും ലളിതനായ ഒരു പ്രധാന മന്ത്രി കാലത്തിൻറെ പുസ്തകത്തിൽ മറഞ്ഞിരിക്കുന്നു.

Post Views: 47
1
Akhilesh Parameswar

Novelist Script Writer Blogger Writer of Grandha yakshi and Ezham Pournami.

3 Comments

  1. Shreeja R on February 20, 2024 7:25 AM

    ദുരൂഹത നിറഞ്ഞ ഒരു സംഭവത്തെ ഭംഗി യായി അവതരിപ്പിച്ചു 👍

    Reply
  2. Sunandha Mahesh on February 19, 2024 3:48 PM

    ലോകം അറിയാത്ത ഇത്തരം എത്രയെത്ര നിഗൂഢതകൾ. കള്ളന്മാർ കപ്പലിൽ ആകുമ്പോൾ അന്വേഷണം കൊണ്ടെന്തു കാര്യം.

    ഇത്തരം പോസ്റ്റുകൾ ഇനിയും അഖിലേഷിൽ നിന്നു പ്രതീക്ഷിക്കുന്നു.

    Reply
  3. Pingback: ശാസ്ത്രി - ഒരു പാതിരാ കൊലപാതകം⁉️ - By Akhilesh Parameswar - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.