Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണത്തിന്റെ പര്യവസാനം 12
തുടർക്കഥ / സീരീസ് ത്രില്ലർ

മരണത്തിന്റെ പര്യവസാനം 12

By Nisha PillaiFebruary 18, 2024Updated:February 28, 2024No Comments6 Mins Read47 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം 

പതിവ് പോലെ സോണി ആശുപത്രിയിലേയ്ക്ക് പോയി, കെവിൻ നീണ്ട ഉറക്കത്തിനായി സോണിയുടെ ബെഡ്‌റൂമിലേയ്ക്കും. താഴെ ജോലിക്കാരിയുള്ളത് കൊണ്ട് ശബ്ദമുണ്ടാക്കാതെ മധുബാലയും ധ്രുവനും ഒരു മുറിയിൽ കഴിച്ചു കൂട്ടി. അവർ ജോലി കഴിഞ്ഞു മടങ്ങുന്നത് വരെ പുറത്തിറങ്ങാൻ വയ്യ. 

മധു ഒരു ബുക്കുമായി കട്ടിലിലേക്ക് വീണു, ധ്രുവൻ തന്റെ ലാപ്ടോപ്പ് ഓണാക്കി വച്ചു. സമീറിന്റെയും വെങ്കിടേഷിന്റെയും ഹാർഡ് ഡിസ്കുകൾ പരതി. അതിൽ നിന്നും എടുത്ത ഡാറ്റ ധ്രുവൻ പരിശോധിച്ചു. അവന്റെ സമീപം മധു വന്നിരുന്നു. അവന്റെ തോളിൽ മധു തന്റെ കവിൾ കൊണ്ടുരുമ്മി. 

“തന്നെ ഞാൻ കണ്ടെത്താൻ വളരെ വൈകിയല്ലോ. “

“മ്. “

“തന്നെ ഞാൻ നേരത്തെ കണ്ടിരുന്നെങ്കിൽ, പരിചയപെട്ടിരുന്നേൽ, ഈ ഏടാകൂടത്തിലൊന്നും ഞാൻ ചെന്ന് ചാടില്ലായിരുന്നു. “

“പക്ഷെ ധ്രുവൻ ഒന്നും അറിയണമെന്നില്ലല്ലോ, അവർ എല്ലാവരെയും പറ്റിക്കുകയായിരുന്നല്ലോ. “

“ഞാൻ പണ്ട് മുതലേ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടില്ല. അന്നത്തെ ആക്‌സിഡന്റിൽ ഞാൻ മരണപ്പെട്ടിരുന്നെങ്കിൽ ഇതൊന്നും ആരും അറിയത്തത്
പോലുമില്ല. താനൊരു മിടുക്കി പെൺകുട്ടിയായതു കൊണ്ട് ആനന്ദിന്റെ മധുരം പുരട്ടിയ വാക്കുകളിൽ മയങ്ങി വീണതുമില്ല. താനൊരു അന്വേഷണ കുതുകിയായതു കൊണ്ട് സംഭവങ്ങളുടെ സത്യം അന്വേഷിച്ചറിഞ്ഞു. 

“എനിക്കൊരു സംശയമുണ്ട് ധ്രുവൻ. കെവിൻ ചേട്ടൻ ഇപ്പോളതറിയണ്ട. “

അവൾ തന്റെ ചുണ്ടുകൾ അവന്റെ ചെവിയോട് അടുപ്പിച്ചു. അവളുടെ സംശയം കേട്ട് ധ്രുവന്റെ മുഖം ചുളിഞ്ഞു. 

“ഈസ് ഇറ്റ് ട്രൂ മധൂ. “

കെവിൻ ഉണർന്നപ്പോഴും ധ്രുവൻ ലാപ്‌ടോപ്പിന് മുന്നിലായിരുന്നു. അടുത്തൊരു സോഫയിലിരുന്നു ബുക്ക് വായിക്കുകയായിരുന്നു മധു. 

“മാസങ്ങൾക്കു ശേഷം ഇന്നാണ് ഞാൻ നന്നായി ഒന്നുറങ്ങിയത്. ഉറക്കത്തിൽ മാധവനെ സ്വപ്നം കാണുകയും ചെയ്തു. നേരം ഇരുട്ടി തുടങ്ങുമ്പോൾ ഞാനവനെ ആശുപത്രിയിൽ പോയൊന്നു കാണും. “

“ഞാനും കൂടി വരാം കെവിൻ. “

“വേണ്ട ഞാനൊറ്റയ്ക്കു പോയി വരാം. “

“എനിക്ക് വീട് വരെ ഒന്നും പോകണം, അമ്മയെ ഒന്ന് കാണണമെന്നുണ്ട്. “

“അത് വേണ്ട ധ്രുവൻ, ധ്രുവന്റെ വീട്ടിൽ ഞാനൊന്നു പോയി വരാം. ഫോൺ ഒക്കെ അവർ ടാപ്പ് ചെയ്യുന്നുണ്ടാകും. സന്ധ്യ സമയത്ത് കാവിൽ അമ്മയുണ്ടാകുമല്ലോ. താനും മധുവും പുറത്തിറങ്ങി നടക്കുന്നത് സേഫ് അല്ല. ഞാൻ പിടിക്കപെട്ടാലും എനിക്ക് പറയാൻ ധാരാളം കള്ളങ്ങളുണ്ട്. അവരെ കൊല്ലാനുള്ള വിരോധം ക്രിസ്റ്റീനയുടെ മരണവുമായി ബന്ധപ്പെട്ടതാണ്. ഞാൻ കൊടുത്ത കേസുകൾ, പോലീസിലും കോടതിയിലും കൊടുത്ത മൊഴികൾ, അതൊക്കെ എന്നെ തന്നെ കുറ്റക്കാരനാക്കും. അത് കൊണ്ട് എനിക്ക് ഇതൊന്നും ഒരു പ്രശ്‌നമല്ല. പക്ഷെ നിങ്ങൾ അറിഞ്ഞുകൊണ്ട് ഒരു പ്രശ്നത്തിലും ചാടരുത്. “

കെവിന്റെ ശബ്ദം ഗൗരവത്തിലായി. 

“നമ്മൾ ഒളിച്ചിരിക്കുന്ന ഈ സ്ഥലം ഏറ്റവും സുരക്ഷിതമാണ്. ഡോക്ടർമാർ മാത്രം താമസിക്കുന്ന ഈ കോളനിയിൽ പുറത്തു നിന്നും ഒരാൾ വന്നു താമസിക്കുമെന്ന് ആരും കരുതില്ല. നമ്മൾ മൂന്ന് പേർക്കും സോണിയ്ക്കും മാത്രം അറിയുന്ന രഹസ്യം, മാധവനോട് പോലും ഞാനിപ്പോൾ വെളിപ്പെടുത്തില്ല. “

“ചേട്ടൻ തല്ക്കാലം ഒന്നുമറിയണ്ട. ശതുക്കളെന്നു കരുതിയ മൂന്നുപേരെ മാത്രമേ നമുക്ക് ഒഴിവാക്കാനായുള്ളു. ഈ ബോസ് ആരാണ്? ഞാനും ആദ്യം കരുതിയത് സമീറാണ് ആ ബോസെന്ന്. ഓഫീസിൽ എല്ലാവരും അയാളെയാണല്ലോ ബോസെന്ന് വിളിച്ചിരുന്നത്. പക്ഷെ അയാളല്ല യഥാർത്ഥ ബോസെന്ന് ഇപ്പോഴാണ് അറിയുന്നത്. ഒരു ക്രിമിനൽ മനസ്സുള്ള, അത്യാഗ്രഹിയായ, ബുദ്ധിമാനായ ആരോ ഒരാൾ നമ്മുടെ പിറകെയെത്തും. അനന്ദിന്റെ മരണത്തോടെയായിരിക്കും ഇതൊരു പകരം വീട്ടലെന്ന് അയാൾക്ക്‌ പൂർണ്ണമായും മനസിലായത്. “

“ആ ബോസിനെ കണ്ടെത്താൻ സമയമായിരിക്കുന്നു. അതിന് വേണ്ടിയാണു എന്റെ ഇന്നത്തെ യാത്ര. സന്ധ്യയാകുമ്പോൾ സോണിയോട് യാത്ര പറഞ്ഞു പോകണം. മാധവനെ ചുറ്റി പറ്റി ബോസിന്റെ ആളുകൾ എന്തായാലും ഉണ്ടാകും. അവരെന്റെ പിറകെ കൂടും. ഞാൻ മടങ്ങി ഇങ്ങോട്ടു വരില്ല. അവരെ മറ്റൊരിടത്തേക്ക് കൊണ്ട് പോകും. ഗൂഗിൾ ഡിവൈസിൽ ഈ നമ്പർ ആഡ് ചെയ്യണം. അതെപ്പോഴും ട്രാക്ക് ചെയ്യണ്ട ചുമതല നിനക്കാണ് ധ്രുവൻ. എല്ലാം സമയാസമയം സോണിയെ അറിയിക്കണം. അതിനു ഈ വീട്ടിലെ ലാൻഡ് ലൈൻ ഉപയോഗിച്ചാൽ മതി. “

കെവിൻ ഇറങ്ങാൻ സമയം സോണിക്ക് എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകി. സ്നേഹത്തോടെ കെവിനെ യാത്രയാക്കുന്ന സോണിയെ ധ്രുവൻ അസൂയയോടെ നോക്കി. എത്ര സ്നേഹത്തിലാണ് അവർ തമ്മിൽ സംസാരിക്കുന്നത്. 

പണക്കാരനായ മെഡിക്കൽ സ്റ്റുഡന്റ്, ചില ചീത്ത കൂട്ടുകെട്ടുകളിൽ പെട്ട് പോകുന്നു. ചില അടിപിടി കേസുകളിൽ പെട്ട് കോളേജിൽ നിന്നും പുറത്താകുന്നു. രണ്ടാം വർഷം കോളേജിൽ നിന്നും ടി സി വാങ്ങി ഒരു ആർട്ട്സ് കോളേജിൽ അഡ്മിഷനെടുക്കുന്നു. എൽ കെ ജി മുതൽ ഒരേ ക്ലാസ്സിൽ പഠിച്ചു വന്ന സോണിയെന്ന സുന്ദരിയെ പിരിയാൻ ആയിരുന്നു കെവിന് കൂടുതൽ വിഷമം. കോളേജ് മാറിയെങ്കിലും പിന്നീട് അവർ തമ്മിൽ കൂടുതൽ അടുത്തു. 

കെവിന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നൊഴിയാതെ വന്നു കൊണ്ടിരുന്നു. സഹോദരിയുടെ ആത്മഹത്യ, അത് മൂലം തകർന്നുപോയ കുടുംബം, മാനസിക രോഗിയായ അമ്മ, എല്ലാത്തിനും കെവിനൊപ്പം സോണിയും മാധവനും കൂടെ ഉണ്ടായിരുന്നു. 

കുറ്റവാളികളെ കണ്ടെത്താൻ നീതി നേടി നടന്ന ദിവസങ്ങൾ. ആരുടെയൊക്കെയോ ഇടപെടലുകൾ മൂലം ഇതുവരെ അവനു ന്യായമായ വിധി ലഭിച്ചില്ല. അവനിലേക്ക്‌ പ്രതികാരത്തിന്റെ തീപ്പൊരി കടത്തി വിട്ടത് ഡോക്ടർ സോണിയാണ്. അത് ഓരോ ദിവസവും അവൾ അവനിൽ വളർത്തി. ആനന്ദിനെയും സമീറിനെയും വെങ്കിടേഷിനെയും ചില മരുന്നുകൾ കുത്തി വച്ചു കൊല്ലേണ്ട രീതിയും അവളവനെ പഠിപ്പിച്ചു. ആ വഴി നടപ്പിലാക്കാൻ അവസരത്തിനായി കെവിൻ കാത്ത് നിന്നു. 

വിദേശത്തു നിന്നും മടങ്ങി വന്ന ഉറ്റ സുഹൃത്ത് മാധവൻ അവനേ ആ കൊലപാതകങ്ങളിൽ നിന്നും പിന്തിരിപ്പിച്ചു. വീണ്ടും നീതി തേടി കേസുമായി രണ്ടു പേരും പോലീസ് സ്റ്റേഷൻ കയറിയിറങ്ങി. അവരുടെ ഓരോ നീക്കവും അനുനിമിഷം പോലീസിൽ നിന്ന് തന്നെ ആനന്ദും സംഘവും അറിയുന്നുണ്ടായിരുന്നു. 

പ്രതികാരത്തിന് മുന്നോടിയായി കെവിൻ തന്റെ മമ്മിയെയും പപ്പയെയും വിദേശത്തുള്ള ബന്ധുവിനരികിൽ എത്തിച്ചു. അവനു വേണ്ടി ജീവിതാവസാനം വരെയും കാത്തിരിക്കാമെന്ന സോണിയുടെ വാക്ക്, ക്രിസ്റ്റീനയുടെ മരണശേഷം സോണിയായിരുന്നു അവന്റെയെല്ലാം. അവളില്ലാത്ത ഒരു ജീവിതത്തെകുറിച്ച് അവനു ഓർക്കാൻ കൂടി വയ്യ. 

കെവിനെ യാത്രയാക്കുമ്പോൾ സോണിയുടെ കണ്ണ് നിറഞ്ഞിരുന്നു. കൂടെ പോകാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പുറത്തു നിന്ന് അവനേ സഹായിക്കാൻ സമൂഹത്തിൽ പണവും സ്വാധീനവുമുള്ള ഒരാളെങ്കിലും വേണം. കെവിന്റെ ആ ധൈര്യമാണ് ഡോക്ടർ സോണി. അവൻ തന്റെ ഫോൺ സോണിയെ ഏൽപ്പിച്ചു. 

“പഴയ ഫോണിൽ സിമ്മിട്ടുണ്ട്. ധ്രുവൻ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ മറക്കരുത്. “

ഒരു ബംഗാളിയിൽ നിന്നും സോണി സംഘടിപ്പിച്ചു കൊടുത്ത പഴയൊരു മോട്ടോർ സൈക്കിളിൽ കെവിൻ യാത്രയായി. ആദ്യം ധ്രുവന്റെ വീടിനടുത്തുള്ള കാവ് ആയിരുന്നു ലക്‌ഷ്യം. ധ്രുവന്റെ അമ്മയെ കാണണം, അവൻ സുരക്ഷിതനാണെന്ന് പറയണം. 

“അമ്മേ… “

വിളക്ക് വച്ചു തിരിഞ്ഞ ധ്രുവന്റെ അമ്മ ഇരുട്ടിൽ നിൽക്കുന്ന ആളെ കണ്ടു ഞെട്ടി പോയി. ധ്രുവൻ പറഞ്ഞു വിട്ട കാര്യങ്ങൾ കേട്ട് ആ അമ്മ കണ്ണീർ തുടച്ചു. 

“എന്തൊക്കെയാ മോനെ കേൾക്കുന്നത് ?ധ്രുവനെ പോലെ ആനന്ദിനെയും ഞാൻ സ്വന്തം മകനായിട്ടാണ് കരുതിയത്. അവനെന്റെ മോനെ. “

“‘അമ്മ വിഷമിയ്ക്കണ്ട. ധ്രുവനെ സുരക്ഷിതമായി ഞാനിവിടെ എത്തിയ്ക്കും. ഇതൊന്നും ഇപ്പോൾ അരുമറിയരുത്. “

ആശുപത്രിയിലെ കാർ പാർക്കിങ്ങിൽ എത്തിയപ്പോഴേക്കും നല്ല പോലെ നേരമിരുട്ടിയിരുന്നു. ഉപയോഗിക്കാത്ത പഴയ ടോയ്‌ലറ്റിനടുത്തുള്ള ഷെഡിൽ വണ്ടി വച്ചിട്ട്, കെവിൻ മുന്നോട്ടു നടന്നു. ഇരുട്ടത്ത് നിന്ന് അവൻ ആശുപത്രിയുടെ ഓരോ ബ്ലോക്കും നിരീക്ഷിച്ചു. ശത്രുവാരാണ് മിത്രമാരാണ് എന്നൊന്നും നിശ്ചയമില്ല. എല്ലാവരെയും ശത്രുവായിട്ടെ കാണാൻ പറ്റൂ. സോണി പറഞ്ഞു മാധവന്റെ റൂം നമ്പർ അറിയാമായിരുന്നു. നഴ്സസ് ഡ്യൂട്ടി റൂമിന്റെ മുന്നിലൂടെ ഒന്ന് രണ്ടു പ്രാവശ്യം നടന്നു. പിന്നീട് മുറിയുടെ മുന്നിൽ പോയി, മെല്ലെ വാതിലിൽ മുട്ടി. ആരും വാതിൽ തുറന്നില്ല. കുറെ നേരം കാത്തു നിന്നു. കാലൊച്ച അടുത്ത് വരുന്നത് പോലെ, മെല്ലെ ആ വാതിൽ തുറന്നു. 

വാതിൽ തള്ളി തുറന്നു കെവിൻ അകത്തു കയറി. മാധവൻ നല്ല ഉറക്കത്തിലാണ്. സൂരജാണ് വാതിൽ തുറന്നത്. സൂരജ് ക്ഷമാപണം നടത്തി. 

“ഞാൻ ടോയ്‌ലറ്റിൽ ആയിരുന്നു. ഞാൻ വീട്ടിൽ നിന്നിപ്പോൾ വന്നതേയുള്ളു. പകലൊക്കെ എന്റെ ഒരു സുഹൃത്താണ് മാധവന് കൂട്ടിരിക്കുന്നത്. “

സൂരജിന് ആകെയൊരു അങ്കലാപ്പ് പോലെ. 

“സൂരജ് മാധവനിപ്പോൾ എങ്ങനെയുണ്ട്. ?”

“മുറിവുണങ്ങി തുടങ്ങി. പക്ഷെ ശബ്ദം തിരികെ കിട്ടുന്ന കാര്യം. അവർ പരമാവധി ശ്രമിയ്ക്കുന്നുണ്ട്. ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം. അന്ന് തലനാരിഴയ്ക്കല്ലേ രക്ഷപെട്ടത്. “

കെവിൻ മാധവന്റെ കയ്യിലും കവിളിലും തലോടി. മാധവൻ കെവിന്റെ വെറുമൊരു സുഹൃത്തല്ല. സൗഹൃദത്തിൽ സ്നേഹത്തിനും ആത്മാർത്ഥതയ്ക്കും ഒരു അതിരില്ല എന്ന് പഠിപ്പിച്ചവൻ. മാധവൻ സ്വന്തം സഹോദരിയെ സ്നേഹിക്കുന്നത് കണ്ടിട്ടാണ് കെവിനും തന്റെ സഹോദരിയെ കൂടുതൽ സ്നേഹിച്ചു തുടങ്ങിയത്. കെവിനെ സഹായിക്കാനായി സ്വന്തം സഹോദരിയായ മധുവിനെ അതേ കമ്പനിയിലെ ആർക്കിടെക്ട് ആക്കാൻ ശ്രമിച്ച മാധവന്റെ മനസ്സ്. ബന്ധങ്ങളുടെ വില എത്രമാത്രമുണ്ടെന്നു പഠിപ്പിച്ച കൂട്ടുകാരൻ മാധവനാണ്. 

സ്നേഹം കൊടുക്കുംതോറും തിരിച്ചു കിട്ടുമെന്ന് പഠിപ്പിച്ച മാധവൻ. കെവിൻ ആ സ്നേഹ പരീക്ഷണങ്ങൾ സോണിയിലും ക്രിസ്റ്റീനയ്ക്കും പരീക്ഷിച്ചറിഞ്ഞതാണ്. സ്നേഹം കൊടുത്തു അവൻ സ്നേഹം വാങ്ങി, കൊടുത്തതിൻ്റെ ഇരട്ടി. 

അവനു അനിയത്തിയായ ക്രിസ്റ്റീനയെ സ്നേഹിച്ചു മതിയായില്ലായിരുന്നു. ഹോസ്റ്റലിൽ നിന്ന് എൻജിനീയറിങ്ങ് പഠിക്കണമെന്ന് അവളുടെ വാശിയായിരുന്നു. അവളുടെ വാശിയ്ക്കു വഴങ്ങി കൊടുക്കുമ്പോൾ പപ്പയ്ക്ക് അറിയില്ലായിരുന്നു, അവളുടെ മരണത്തിലേയ്ക്ക് വഴി തുറന്നു കൊടുക്കുകയായിരുന്നെന്ന്. ആദ്യം പ്രണയം, പിന്നെ മയക്കുമരുന്നിന്റെ ഉപയോഗം, വഴി വിട്ട ജീവിതശൈലികൾ. എല്ലാം അറിഞ്ഞപ്പോഴേക്കും വളരെ വൈകിയിരുന്നു. 

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ലൈംഗികമായി പലപ്രാവശ്യം ഉപയോഗിയ്ക്കപ്പെട്ടിരുന്നുവെന്ന പരാമർശം, എല്ലാവരേയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ആത്മഹത്യയാണെന്ന് സോണിയുൾപ്പെടെ പല ഡോക്ടർമാരും പറഞ്ഞിട്ട് പപ്പയും മമ്മിയും വിശ്വസിച്ചതേയില്ല. 

പാലത്തിന്റെ വശത്ത് കാണപ്പെട്ട അവളുടെ സ്കൂട്ടർ ആയിരുന്നു വഴികാട്ടി. അന്ന് രാത്രി അത്താഴം കഴിയ്ക്കാൻ കൂട്ടുകാരികൾ കാൻ്റീനിൽ പോയപ്പോൾ ക്രിസ്റ്റീന സ്‌കൂട്ടറിൽ ഗേറ്റ് കടന്ന് പോകുന്നത് ഹോസ്റ്റൽ വാർഡൻ പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. സ്റ്റഫ് വാങ്ങാനായി ഇടയ്ക്കിടെ മതിൽ ചാടി പോകുന്ന വിവരം റൂംമേറ്റും വെളിപ്പെടുത്തിയിരുന്നു. പെട്ടെന്ന് തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് രാവിലെയാണ് വിവരം പുറത്ത് പറഞ്ഞത്. 

മണിക്കൂറുകൾ കഴിഞ്ഞിട്ടാണ് പുഴയിൽ നിന്നും അവളുടെ ചേതനയറ്റ ശരീരം ലഭിയ്ക്കുന്നത്. മാതാപിതാക്കളോട് തെല്ല് സ്നേഹം ഉണ്ടായിരുന്നെങ്കിൽ അവളിങ്ങനെ ചെയ്യുമായിരുന്നോ. ?

സോണിയുടെ പിന്തുണയാൽ, ദുഃഖങ്ങളൊക്കെ മറന്ന്, കെവിൻ പപ്പയുടെ ബിസിനസ് ഏറ്റെടുത്തു. മാസങ്ങൾക്ക് ശേഷം, എസ്റ്റേറ്റിലെ അവളുടെ മുറിയിലെ ഒരു പുസ്തകത്തിൽ നിന്നും ആത്മഹത്യ കുറിപ്പ് ലഭിയ്ക്കുന്നത് വരെ കെവിൻ സത്യമൊന്നും അറിഞ്ഞിരുന്നില്ല. നാലഞ്ച് പേപ്പറുകളിലായി കുനുകുനെ എഴുതി കൂട്ടിയ ഞെട്ടിയ്ക്കുന്ന വിവരങ്ങൾ. 

കമ്പനിയുടെ പ്ലേസ്മെന്റ് റിക്രൂട്ട്മെന്റ് നടത്താൻ ക്രിസ്റ്റീനയുടെ കോളേജിൽ വന്ന ആനന്ദ്, എല്ലാവരുടേയും ബയോഡേറ്റ ശേഖരിക്കുന്നു. അന്തർമുഖിയായ ക്രിസ്റ്റീനയെ പ്രത്യേകം ശ്രദ്ധിക്കുന്നു. ആനന്ദിൻ്റെ വ്യക്തിപ്രഭാവത്തിൽ അവളും മയങ്ങുന്നു. ചതിയിലൂടെയും വഞ്ചനയിലൂടെയും അവരുടെ പ്രേമം വളരുന്നു. 

ആനന്ദിനെ ശരിക്കും മനസ്സിലാക്കി തുടങ്ങിയപ്പോൾ അവൾ രക്ഷപ്പെടാൻ ശ്രമിച്ചതാണ്. പലപ്രാവശ്യം ബ്രേക്ക് അപ്പ് ഉണ്ടായതാണ്. പക്ഷേ കൊഞ്ചിയും വിരട്ടിയും ബ്ലാക്ക് മെയിലിലൂടെയും അവൻ അവളെ വരുതിയിലാക്കി. 

ആദ്യം ഗർഭം ധരിച്ചപ്പോൾ അവൾ സന്തോഷവതിയായിരുന്നു. ആനന്ദിനോട് പറഞ്ഞപ്പോഴാണ് അതൊരു മഹാപരാധമാണ് എന്നവൾക്ക് മനസിലായത്. ആദ്യത്തെ അബോർഷൻ, തുടർന്നുണ്ടായ കുറ്റബോധം, പിന്നെയുണ്ടായ ഡിപ്രഷൻ. ഉറങ്ങാൻ പോലും മരുന്നുകളെ ആശ്രയിച്ച് തുടങ്ങി. ആനന്ദ് അവളെ മദ്യപിയ്ക്കാനും മയക്ക് മരുന്നുകളുടെ ഉപയോഗവും പഠിപ്പിച്ചു. 

ആദ്യം ആരുമൊന്നും അറിഞ്ഞില്ല. വീട്ടുകാരുമൊത്ത് നടത്തിയ ഫാമിലി ടൂറിനിടയിലാണ് അവളുടെ മാറ്റങ്ങൾ വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. എയർ പോർട്ടിൽ വച്ച് വയലൻ്റായ അവളെ ചികിൽസിപ്പിയ്ക്കുന്നത്. എസ്റ്റേറ്റിലെ ബംഗ്ലാവിൽ കുറെ നാൾ താമസിപ്പിച്ചു. 

സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിച്ച അവളെ കാണാൻ ആനന്ദ് എത്തിയ ആ രാത്രിയിൽ. ആനന്ദ് ജീവിച്ചിരിക്കുമ്പോൾ തനിക്കൊരു രക്ഷപ്പെടൽ ഇല്ലെന്നവൾ മനസിലാക്കി. പിറ്റേ ദിവസം അവൾ ഹോസ്റ്റലിലേക്ക് മടങ്ങി. അവിടെ നിന്നും അവളുടെ അവസാനത്തെ യാത്ര. 

ആകാശത്തിലെ ചന്ദ്രന്റെ പുഴയിലെ പ്രതിഫലനം, തണുത്ത കാറ്റ്, പുഴയിലെ നനുത്ത ഓളങ്ങൾ. പിന്നെയവൾ ഒന്നും ചിന്തിച്ചില്ല. പുഴ അവളെ മാടി മാടി വിളിക്കുന്നു. ഈ സന്തോഷങ്ങൾ അവൾക്കും കൂടിയുള്ളതാണ്. 

തനിക്ക് ചിറകുകൾ മുളച്ചെന്നും, പറക്കാൻ കഴിയുമെന്നും അവൾക്ക് തോന്നി. പാലത്തിൻ്റെ കൈവരിയുടെ മുകളിൽ കയറി അവൾ മെല്ലെ പറക്കാൻ തുടങ്ങി. അപ്പൂപ്പൻതാടിയെ പോലെ പറന്ന് മടുത്തപ്പോൾ അവൾ പുഴയിലേക്ക് മുങ്ങാംകുഴിയിട്ടു. 

നിഷ പിള്ള

(തുടരും… )

മരണത്തിന്റെ പര്യവസാനം 13
Post Views: 74
2
Nisha Pillai

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.