Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അതിപ്പോ എന്താന്ന് വച്ചാ..
അനുഭവം ഓർമ്മകൾ നര്‍മം

അതിപ്പോ എന്താന്ന് വച്ചാ..

By Fabi NizarFebruary 21, 20245 Comments3 Mins Read145 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉച്ചയൂണ് കഴിഞ്ഞ് എല്ലാവരും നല്ല ഉറക്കം. കിടന്നാൽ ചിലപ്പോൾ ഞാനും ഉറങ്ങിപ്പോവും. ഇതിപ്പോൾ ഊണ് കഴിഞ്ഞ് ഉറക്കം പതിവായിരിക്കുന്നു. മൊബൈൽ എടുത്ത് വാട്ട്സാപ്പ് സ്റ്റാറ്റസും നോക്കി കിടക്കുമ്പോഴാണ് ഓർത്തത്.. ദിവ്യയ്ക്ക് മെസേജയച്ചിട്ട് കുറച്ച് ദിവസമായല്ലോ എന്ന്. തമ്മിൽ കണ്ടിട്ടും മാസങ്ങളായി. ഇന്നൊന്ന് അങ്ങോട്ട് പോയാലോ എന്നായി ചിന്ത. എല്ലാവരും ഉറക്കത്തിലും. വേഗം പോയിവരാമെന്ന് കരുതി എഴുന്നേറ്റ് ഫ്രഷായി ഡ്രസ്സ് മാറ്റി ഒരുങ്ങാൻ തുടങ്ങി.

“എന്താണ് ഈയിടെ വലിയ ഒരുക്കമൊക്കെ? പ്രായമെങ്കിലും ഓർക്കണ്ടേ..” ഉറക്കത്തിനിടയിൽ എന്നെ ദേഷ്യം പിടിപ്പിക്കാനെന്നോണം പതിവുപോലെ കൊന്ഷ്ട് ചോദ്യവും ചിരിയുമായി ഇക്ക.

“പ്രായമായാൽ പിന്നെ തുണിയുടുക്കാതേം വൃത്തിയായി ഒരുങ്ങാതേം നടക്കണോ?” ഒരുക്കത്തിനിടയിൽ ഞാനും തെല്ല് അമർഷത്തോടെ പറഞ്ഞു. അല്ലെങ്കിലും പെണ്ണുങ്ങളൊന്ന് വൃത്തിയായി ഒരുങ്ങിയാൽ വീട്ടിലുള്ളവർക്ക് തന്നെ പൊറുതിമുട്ടാണ്. പിന്നെയാണ് നാട്ടുകാർക്ക്.

“ഞാനൊന്ന് ദിവ്യേടെ വീട്ടിൽ പോയി വരാം.” കൂടുതലൊന്നും പറഞ്ഞ് ഉടക്കാൻ നിക്കാതെ കാറിന്റെ ചാവിയും എടുത്ത് ഇറങ്ങി.

പോർച്ചിൽ വന്നപ്പോൾ ദാണ്ടെ അവിടെ ബൈക്കാണ് ഇരിക്കുന്നത്. അപ്പോൾ ലുലുവിലേക്കാണെന്നും പറഞ്ഞ് മോള് ബൈക്കിന്റെ ചാവിയും എടുത്താണോ കാറോടിച്ച് പോയിട്ടുണ്ടാവുക? ഹാ.. സ്പെയർ കീ കാണുമായിരിക്കും. ഇനിയിപ്പോൾ ഞാനെന്ത് ചെയ്യും? കയ്യിലിരിക്കുന്ന കാറിന്റെ കീ വച്ച് ബൈക്ക് സ്റ്റാർട്ടാക്കിയാലും ടുവീലർ ലൈസൻസും ഇല്ല.. ഹെൽമെറ്റും ഇല്ല എന്തിനേറെ വണ്ടി നേരെച്ചൊവ്വേ ഓടിക്കാനും അറിയില്ല. ഇരിങ്ങാലക്കുടക്കല്ലേ.. തൽക്കാലം ബസ്സിന് പോകാം.
ബസ്സ്റ്റോപ്പിൽ ചെന്നപ്പോൾ ആ സമയത്ത് ബസ്സില്ലെന്ന് അവിടെ നിന്നിരുന്ന ഒരു അപരിചിതൻ പറഞ്ഞു. ഒരോട്ടോ പോലും ആ പരിസരത്തില്ല. എന്നാപ്പിന്നെ നടന്ന് പോവുക തന്നെ. ഏതായാലും ഇറങ്ങിയതല്ലേ? ഇരിങ്ങാലക്കുടയ്ക്ക് വല്യ ദൂരമൊന്നും ഇല്ലല്ലോ എന്നോർത്തു. ആ അപരിചിതനോട് എന്നാൽ ശരിയെന്ന് യാത്ര പറഞ്ഞപ്പോൾ അയാൾ എന്നെ നോക്കി ഉറക്കെയുറക്കെ ചിരിക്കുന്നുണ്ടായിരുന്നു. ഇതെന്ത് കഥ!

ഉച്ചവെയിൽ ആറിയത് കൊണ്ടാവാം ചൂടൊന്നും തോന്നിയില്ല. അഞ്ചാറടി നടന്നപ്പോഴേക്കും ഇരിങ്ങാലക്കുട ടൗൺ എത്തി. ഇവിടം ഇത്ര അടുത്തായിരുന്നോ? ടൗണിൽ ആൾത്തിരക്കും ഇല്ല. നടത്തത്തിനിടയിൽ കാലൊരു കല്ലിൽ തട്ടിയപ്പോഴാണ് ഞാനക്കാര്യം ശ്രദ്ധിച്ചത്. രണ്ട് കാലിലും വെവ്വേറെ ചെരിപ്പുകൾ! അതിലും കഷ്ടം പാന്റിനു പകരം ഷോർട്ട്സാണ് ധരിച്ചിരിക്കുന്നത്. ട്രഞ്ച് കോട്ടും ഷോർട്ട്സും! ഇക്കാനോട് കെറുവിക്കുന്നതിനിടയിൽ പാന്റ്സ് ഇടാൻ മറന്നു പോയെങ്കിലും സൺഗ്ലാസ്സ് വച്ചിട്ടുണ്ട്. ഇത് കണ്ടാവും മറ്റേപുള്ളിക്കാരൻ (അപരിചിതൻ) ചിരിച്ചത്. ഇതൊന്നും വല്യ കാര്യമില്ല. കമ്മത്ത് ആന്റ് കമ്മത്തിൽ മമ്മൂക്കയും ദിലീപും മുണ്ടും കോട്ടുമാണല്ലോ? ഇതിപ്പോൾ ഷോർട്ട്സും കോട്ടും. ഒരിക്കെ ഇതും ഫാഷനാവും. ലോകം എന്നെയും അംഗീകരിക്കും. അങ്ങനെ ചിന്തിച്ച് കോമ്പാറയ്ക്ക് നടക്കുമ്പോഴാണ് (അവിടെയാണ് ഓൾടെ വീട്) മക്കൾക്ക് കൊടുക്കാൻ ഒന്നും വാങ്ങിയില്ലല്ലോ എന്നോർത്തത്.

ടൗണിലാണേൽ ആളനക്കവും ഇല്ല.. കടകളും തുറന്ന് കാണുന്നില്ല. അല്ല, ദാ ഒരറ്റത്തെ ഷോപ്പ് തുറന്നിട്ടുണ്ട്. കുറച്ച് ഫ്രൂട്ട്സ് വാങ്ങിക്കാമെന്നോർത്ത് അങ്ങോട്ട് നടന്നു. അങ്ങനെ “ഫ്രഷ് പച്ചമീൻ” എന്ന് ബോർഡ് വച്ച ഷോപ്പിലേക്ക് പത്ത്പൈസ കയ്യിലെടുക്കാതെ കാറിന്റെ കീയും വിരലിൽ കറക്കി ഇജ്ജാതി വേഷത്തിൽ ഞാൻ കടന്നു. ഷോപ്പിനുള്ളിൽ പലനിറത്തിലുള്ള കുപ്പിവളകൾ. ചുവപ്പ്, കറുപ്പ്, മഞ്ഞ, നീല.. എല്ലാത്തിൽ നിന്നും ഓരോ ഡസൻ പൊതിഞ്ഞു വാങ്ങിയപ്പോഴാണ് പുറത്ത് ഭയങ്കരമായ ശബ്ദം കേട്ടത്. നേരെ ഓപ്പോസിറ്റിലുള്ള ഷോപ്പിലേക്ക് ആരോ ബോംബ് എറിഞ്ഞതാണ്. പിന്നാലെ വെടിവെപ്പും ബോംബേറും ബഹളവും തന്നെ. കടക്കാരൻ വളയുടെ പാക്കറ്റ് എന്റെ കയ്യിൽ തന്ന് എങ്ങോട്ടെന്നില്ലാതെ ഒറ്റയോട്ടം! ഞാനെന്ത് ചെയ്യും? ഓടാനും വഴിയറിയില്ല. അപ്പോഴാണ് ഷോപ്പിന്റെ മൂലയിൽ മീനൊക്കെ കേടാവാതെ സൂക്ഷിക്കുന്നഒരു ഐസിന്റെ പെട്ടി കണ്ടത്. അതിനടുത്ത് ചെന്ന് നോക്കിയപ്പോൾ കഷ്ടിച്ച് കൈ കടത്താൻ പാകത്തിന് ഒരു ദ്വാരമുണ്ടായിരുന്നു. ഞാനതിലൂടെ സാഹസികമായി ആദ്യം തലയും പിന്നീട് ഉടലും കടത്തി അകത്തേക്ക് കയറി. അതിനകത്ത് രണ്ട് കലങ്ങൾ ഇരിപ്പുണ്ടായിരുന്നു. ദാഹിച്ചിട്ട് വയ്യ! കുറച്ച് വെള്ളമെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് കരുതി കലം രണ്ടും തുറന്ന് നോക്കി. ഒന്നിൽ ബിരിയാണിയും മറ്റേതിൽ കടലക്കറിയും!
കിതപ്പും ദാഹവും പേടിയും.. ഞാൻ വല്ലാതെ അവശയായി. അപ്പോഴാണ് ഒരു തോക്കുധാരി ഷോപ്പിലേക്ക് വന്നത്. അയാൾ ഞാനിരിക്കുന്ന ഐസ് പെട്ടിക്കടുത്തേക്ക് വേഗത്തിൽ നടന്നു. എന്റെ നെഞ്ച് പടപടാ മിടിക്കുന്ന ശബ്ദം ശരിക്കും പുറത്തേക്കിപ്പോൾ കേൾക്കാം. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. അയാൾ ഞാൻ അകത്തേക്ക് കടന്ന ദ്വാരത്തിലൂടെ തോക്ക് അകത്തേക്ക് ചൂണ്ടി. അതെന്റെ തോളിൽ തട്ടി.. വീണ്ടും വീണ്ടും തട്ടി.

ഭയത്തോടെ വിറച്ച് വിറച്ച് ഞാൻ കണ്ണുകൾ തുറന്ന് നോക്കിയപ്പോൾ രണ്ട് ഗ്ലാസ്സിൽ കടുപ്പത്തിൽ പതപ്പിച്ച ചായയുമായി ഇക്ക. തോക്കുധാരിയും പച്ചമീനുള്ള കുപ്പിവളക്കടയും അവിടെയില്ല. എഴുന്നേറ്റിരുന്ന് ചൂടുചായ ഊതിക്കുടിക്കുമ്പോൾ ഞാനോർത്തു “മേലാൽ ഉച്ചയ്ക്ക് കിടന്ന് ഉറങ്ങരുത്!!” 😒

✍️ഫാബി നിസാർ

Post Views: 23
1
Fabi Nizar

സമാനതകൾ മനോഹരമാക്കുന്ന കൂട്ടത്തിൽ വ്യത്യസ്ഥമായിരിക്കുന്നവൾ☺️

5 Comments

  1. Shreeja R on March 11, 2024 11:02 AM

    😇😇

    Reply
  2. Silvy Michael on March 11, 2024 8:15 AM

    ഉച്ചസ്വപ്നം ഇത്ര detailed ആയി ഓർത്തിരുന്നല്ലോ. രസിച്ചു വായിച്ചു. ഉഗ്രൻ 😘😘😘

    Reply
  3. Joyce on March 11, 2024 7:47 AM

    ഹ.. ഹ… അടിപൊളി.👌
    ഇത്രയും complicated സ്വപ്‌നമാണെങ്കിൽ ഉച്ചയുറക്കം വേണ്ടാല്ലേ.😄
    നല്ല എഴുത്ത്. 👏❤

    Reply
  4. Suma Jayamohan on March 10, 2024 8:51 PM

    അതേയതേ ഉച്ചയ്ക്കു കിടന്നുറങ്ങിയാൽ ഇങ്ങനെയുള്ള സ്വപ്നങ്ങളൊക്കെക്കാണും ട്ടോ😀😀😀😀😀

    Reply
  5. Anju Ranjima on February 22, 2024 5:14 PM

    മേലിൽ മനുഷ്യനെ വട്ടാക്കരുത്…ന്റെ കിളി പോയി

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.