Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രതീക്ഷയുടെ കയ്യൊപ്പ്
കഥ ജീവിതം

പ്രതീക്ഷയുടെ കയ്യൊപ്പ്

By Muhammed FasilMarch 1, 20242 Comments4 Mins Read48 Views
Bookmark Now
Please login to bookmark Close

No account yet? Register

“ജാസി, നിന്റെ ആരും വന്നില്ലേ? ബാക്കി എല്ലാരുടെയും രക്ഷിതാക്കൾ വന്നല്ലോ, നിന്റെ മാത്രമെന്തേ?”
പ്രോഗ്രസ്സ് കാർഡ് ഉയർത്തിപ്പിടിച്ച്, രൂക്ഷ നോട്ടമെറിഞ്ഞ ടീച്ചറുടെ മുമ്പിൽ എന്ത് പറയണമെന്നറിയാതെ ഉള്ളൊന്ന് പിടച്ചു.

ഇഷ്ടമില്ലാത്ത ചോദ്യം, ശരീരത്തിൽ കാരമുള്ള് കുത്തി ഇറക്കുന്ന വേദന തരുന്നു.
അപമാനഭാരത്താൽ വിങ്ങുന്ന മനസ്സുമായ്, ക്ലാസ്സ്മൂലയിലെ ബെഞ്ചിൽ പോയൊറ്റയ്ക്കിരുന്നു.

ഒരിക്കൽ കൂടി ആ ചോദ്യം കേട്ടാൽ ഒരുപക്ഷെ നിയന്ത്രണം വിട്ട് പൊട്ടി കരഞ്ഞു പോകും. എന്തിന് ദൈവമെന്നെ പടച്ചു, പേരിനെങ്കിലും ഉപ്പയോ ഉമ്മയോ ഉണ്ടായിരുന്നെങ്കിൽ!.

ക്ലാസ്സിലെ മുഴുവൻ കണ്ണുകളും തന്നെ തന്നെ തുറിച്ചു നോക്കുന്നതായി തോന്നി.
എത്ര സന്തോഷത്തിലാണ് ഓരോ രക്ഷിതാക്കളും തങ്ങളുടെ മക്കളെ പ്രോഗ്രസ്സ് കാർഡ് കൈ പറ്റുന്നത്, താൻ മാത്രമെന്തേ ഇങ്ങനെ?

അനാഥാലയത്തിന്റെ നാൽവർ ചുമരിനുള്ളിൽ കണ്ണുനീരിൽ സന്തോഷം കണ്ടെത്തിയവൻ, ഒറ്റപ്പെടലിന്റെ കയ്പ്പുനീർ ആവോളം കുടിച്ചവൻ, ഉമ്മയുടെ സ്നേഹവും ഉപ്പയുടെ വാത്സല്യവും കൂടെപ്പിറപ്പിന്റെ കരുതലും വായനയിലൂടെ മാത്രം അനുഭവിച്ചറിഞ്ഞവൻ. തന്തയും തള്ളയും ഇല്ലാത്തവൻ, താന്തോന്നി എന്ന് മുദ്ര കുത്തപ്പെട്ട ഈ സമൂഹത്തിന് മുമ്പിൽ തലയുയർത്തി നടക്കണം എന്ന ചിന്ത കാറ്റിൽ പറത്തി ഇന്നിതാ ഇവിടെ എല്ലാരുടെയും മുന്നിലും !

ഒരു കാര്യത്തിൽ ഭാഗ്യവാനല്ലേ, മുൻജന്മ സുകൃതം പോലെ തെരുവിലെ ഓടയിലേക്ക് വലിച്ചെറിഞ്ഞില്ലല്ലോ! ഒരു വൃദ്ധൻ, അത് ഉപ്പയുടെ ഉപ്പയാണോ, ഉമ്മയുടെ ഉപ്പയാണോ, ഇന്നും എനിക്കറിയില്ല. അയാളാണ് എനിക്കാ യതീംഖാന ചുമരുകൾക്കുള്ളിലൊരു മേൽവിലാസം ഉണ്ടാക്കി തന്നത്.

ഞാൻ എന്നും ക്ലാസ്സിൽ ഒറ്റപ്പെട്ടവനായിരുന്നില്ലേ, കൂട്ടത്തിൽപ്പെടാത്തവൻ. മറ്റുള്ള കുട്ടികൾ യൂണിഫോം ഇട്ടു വരുമ്പോൾ ഞാൻ മാത്രം വെള്ള മുണ്ടും, ഫുൾ കൈ ഷർട്ടും തലയിൽ ഒരു വെള്ള തൊപ്പിയും. മാടുകളെ കൊണ്ടുവരും പോലെ യതീംഖാന വാനിൽ ആരോടും ഒന്നും മിണ്ടാതെ കൃത്യസമയത്ത് എത്തിക്കുകയും, കൃത്യസമയത്ത് കൂട്ടികൊണ്ട് പോകുകയും ചെയ്യും, ഇല്ലെങ്കിൽ പേര്ദോഷം കേൾപ്പിച്ചാലോ, ചോദിക്കാനും പറയാനും ആരുമില്ലാത്തവനാണല്ലോ,അല്ലേ ?.

പതിയെ ഇടം കണ്ണിട്ട് അവരെ നോക്കി, ആരെങ്കിലും ഒരു രക്ഷിതാവ് തന്റെ പ്രോഗ്രസ്സ് കാർഡ് ഒന്ന് നോക്കിയാൽ, ഒരു വാക്ക് മിണ്ടിയാൽ, ” ഇതാ കണക്ക് ന് ഇച്ചിരി മാർക്ക്‌ കുറവുണ്ട്, അതൊന്ന് നന്നാക്കണം, ബയോളജിക് നല്ല മാർക്കുണ്ട് അടുത്ത പ്രാവശ്യം ഇതിനേക്കാൾ കൂടുതൽ മാർക്ക് വാങ്ങണം, അതുമല്ലെങ്കിൽ ഒരു കരസ്പർശം, ഒരു തലോടൽ!.
ശ്രീരാഗ്, തന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഓന്റെ അച്ഛനും അമ്മയും വന്നിട്ടുണ്ട്. എന്റെ മാർക്കലിസ്റ്റ് അവന്റെ അച്ഛനോ അമ്മയ്‌ക്കോ കാണിച്ചാലോ?. അല്ലെങ്കിൽ വേണ്ട, അവർ അവന്റെ മാർക്കിനെ പറ്റി ടീച്ചറോട്‌ സംസാരിക്കുകയാണ്.
എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കളെ പറ്റി ഓരോന്നു ചോദിച്ചറിയുന്നു, അതിൽ ആത്മസംതൃപ്തി അടയുന്നു.

പൊതിച്ചോറിൽ അമ്മമ്മാരുടെ സ്നേഹം പൊതിഞ്ഞു കൂട്ടുകാർ ഒരുമിച്ച് പങ്കിടുമ്പോൾ, ഒന്നും കൊണ്ടേരാത്തതിന്റെ പേരിൽ അകന്നു നിന്ന് എത്രയോ തവണ കൊതിയോടെ നോക്കിയിരുന്നെന്നോ. ഏഴാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്കാണ് സ്കൂളിൽ നിന്ന് ഉച്ചയ്ക്കുള്ള ഭക്ഷണം ഉള്ളൂ, എങ്കിലും ഊട്ട്പുരയിൽ അലഞ്ഞു തിരിയുന്ന എനിക്ക് ചോറും ചെറുപയർ കറിയും സരോജിനി ഏട്ടത്തി എന്നും മാറ്റി വെക്കാറില്ലേ.

” ഇവന് ഇച്ചിരി കുരുത്തക്കേട് കൂടുതലാ ടീച്ചറെ, ഒരു വസ്തു പഠിക്കുന്നില്ല, നോക്ക് ഓന്റെ മാർക്ക്‌.”
ക്ലാസ്സിലെ തല്ലുകൊള്ളിയുടെ അച്ഛന്റെ വാക്കുകൾ.

“ഹമ്, ഓൻ നല്ലോണം പാട്ട് പാടുമല്ലോ, ഡാ, നല്ലോണം പഠിക്കണം കേട്ടോ, ഓൻ മിടുക്കനാ“, ടീച്ചറുടെ ചിരി കലർന്ന മറുപടി.

“നീ ടീച്ചർ പറയുന്നത് കേൾക്കുന്നോ, വെറുതെ കണ്ട കുരുത്തം കെട്ട പിള്ളേരുമായി കൂട്ട് കൂടരുത്”.

എല്ലാവരും തങ്ങളുടെ മക്കളുടെ കാര്യത്തിൽ ആവലാതി ആണ്. ഒരാളെങ്കിലും എന്റെ മാർക്ക് ലിസ്റ്റ് ഒന്ന് നോക്കിയിരുന്നെങ്കിൽ..

എനിക്ക് നല്ലോണം ചിത്രം വരയ്ക്കാനുള്ള കഴിവുണ്ടല്ലോ , ടീച്ചറുപോലും തന്നെ ഗൗനിക്കുന്നില്ലല്ലോ , ഗൗനിക്കായിട്ടല്ലലോ, ആർകെങ്കിലും കാണിക്കണ്ടേ, അവരെന്ത് വിചാരിക്കുമെന്ന ചിന്തയും പേറിയല്ലേ നടപ്പ്.

ചിന്തകൾ വീണ്ടും മനസ്സിനെ മാന്തി പൊളിക്കുന്നു. കരയാൻ വയ്യ, തൊപ്പികൊണ്ട് മുഖം മറച്ചു. പെട്ടെന്നാണ് ക്ലാസ്സ്‌ ടീച്ചർ സുമതി ടീച്ചർ എന്റെ നേർക്ക് തിരിഞ്ഞത്. ആ നോട്ടത്തിൽ താൻ ഇല്ലാതായി, “നീ ഇപ്പോൾ സ്റ്റാഫ്‌ റൂമിലേക്ക് വാ, അതെന്താ നിന്റെ മാർക്ക്‌ അവർക്ക് കാണേണ്ടേ?”
ഗൗരവം നിറഞ്ഞ വാക്കുകൾ മനസ്സിനെ വല്ലാതെ വീർപ്പ് മുട്ടിച്ചു.

ദുഃഖഭാരത്താലാണോ അതോ അപമാനം കൊണ്ടാണോ മുഖം താഴ്ത്തി പതുക്കെ ബെഞ്ചിന്റെ മൂലയിൽ നിന്നെഴുന്നേറ്റു.

“അല്ലെങ്കിലും മക്കളെ കാര്യത്തിൽ ഇത്തിരിയെങ്കിലും രക്ഷിതാക്കൾ ഇടപെടണം ഒരു മാർക്ക്‌ ലിസ്റ്റ് ഒപ്പിടാൻ പോലും വരാത്ത അവർ ഓനെ എങ്ങനെയാ വളർത്തുന്നത്, നീ അവനോടൊന്നും കൂട്ട് കൂടരുതെ.” ശ്രീരാഖിന്റെ അച്ഛന്റെ വാക്കുകൾ ചാട്ടുളിപോലെ മനസ്സിൽ തറച്ചു അത് ഏറ്റ് പറഞ്ഞു മറ്റുള്ളവരും, തല താഴ്ത്തി പെട്ടെന്ന് അവിടെ നിന്നുമിറങ്ങി.

ഇന്നോളം ഞാൻ ഉണ്ടാക്കിയ ഓരോ കെട്ടു കഥയിലൂടെയാണ് ജീവിതം മുമ്പോട്ടു തള്ളി നീക്കിയത്. അതിൽ ഉപ്പയും ഉമ്മയും കൂടപ്പിറപ്പും കുടുംബക്കാരും ഉണ്ടായിരുന്നു. താൻ ഒറ്റപ്പെട്ടവനല്ല, തെരുവിന്റെ സന്തതി അല്ല എന്ന് എന്നെ തന്നെ ബോധ്യപ്പെട്ടുത്താനായിരുന്നു ഈ നാടകമെല്ലാം, എന്നാലിന്നോ, ആ കള്ളം തന്നെ കുത്തി നോവിക്കുന്നു.

ചാറ്റൽ മഴയുടെ ആലസ്യത്തിൽ നൊന്ത മനസ്സുമായി സ്റ്റാഫ്റൂമിലേക്ക് നടന്നു.

സുമതി ടീച്ചർ എന്റെ മാർക്കലിസ്റ്റ് വാങ്ങി കൊണ്ട്, “നീ ക്ലാസ്സിലെ നല്ല കുട്ടിയല്ലേ, നിന്നിൽ നിന്നും ഞാൻ! അതെന്താടോ നിന്റെ…”

വാക്കുകൾ മുറിഞ്ഞു, മാർക്ക്‌ ലിസ്റ്റിൽ കണ്ണുനീർ കൊണ്ട് അക്കങ്ങൾ മാഞ്ഞു പോയിട്ടുണ്ട് .അത് കണ്ട് കൊണ്ട് ടീച്ചർ എന്റെ മുഖത്തേക് നോക്കി, അടക്കിപിടിച്ച ദുഃഖഭാരം അണപ്പൊട്ടിഒഴുകി,
പൊട്ടികരഞ്ഞു പോയി.
“ആരുമില്ലെനിക്കെന്ന ”വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.

“നീ കരയുകയാ, ദേ ഇങ്ങോട്ട് നോക്ക് നല്ല മോനല്ലേ. നിനക്ക് എന്നോട് പറഞ്ഞൂടെ കുട്ടാ, നീ കരയാതെ തലയുയർത്തി എന്റെ കണ്ണിലേക്ക് നോക്ക്, ആ ചിരിക്ക്”.

ടീച്ചർക്കു വേണ്ടി ഞാൻ ചിരി വരുത്തി.

“ഇതാ കണക്കിലും ഹിന്ദിക്കും മാർക്ക് ഇച്ചിരി കുറവുണ്ട്. അടുത്ത പ്രാവശ്യം ഉഷാറാക്കണം ഇല്ലെങ്കിൽ എന്റെ കയ്യിൽ നിന്നും ചുട്ട അടി കിട്ടും, ഈ സ്കൂളിലെ ടോപ് ആകണം കേട്ടോ?“

ടീച്ചർ എന്നെ മാറോട് ചേർത്ത് പിടിച്ചു, മാർക്ക് ലിസ്റ്റിൽ അല്ല എന്റെ മനസ്സിൽ പ്രതീക്ഷയുടെ കയ്യൊപ്പ് ചാർത്തി.

“എന്റെ മകൻ, നീണ്ട ഒരു ഒപ്പ്.”

പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം, എന്ത് പറയണമെന്നറിയില്ല, ആരൊക്കെയോ കൂടെ ഉള്ള പോലെ, ചാറ്റൽ മഴയുടെ ചടുല താളത്തോടൊപ്പം മനസ്സ് അറിയാതെ നൃത്തം വെച്ചു ഞാൻ നടന്നു…

മുഹമ്മദ് ഫാസിൽ

Post Views: 16
2
Muhammed Fasil

2 Comments

  1. Muthu icrc on March 10, 2024 3:51 PM

    അനാഥത്വം ഒരു തീരാനോവാകുന്നത് ഒറ്റപ്പെടലിൽനിന്നാണ്, കൂടെ ആരുമില്ലല്ലോ എന്ന തോന്നൽ സനാധനെയും അനാഥത്ത്വം അനുഭവിപ്പിക്കും.
    ആരും തനിച്ചല്ലെന്നു തിരിച്ചറിയുക. അതിനു അകലം പാലിക്കാതെ നോക്കണം.
    നല്ല ഫീലുള്ള രചന.

    Reply
  2. sabira latheefi on March 1, 2024 9:15 PM

    യതീം ഖാനയിൽ ഫുഡിന് ഒരു മുട്ടും ഇല്ല. അതിന് വേണ്ടിയാണു പലരും അവിടെ ആക്കി പോരുന്നത്.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.