Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിചാരണ
ജീവിതം സാമൂഹ്യപ്രശ്നങ്ങൾ സ്‌കൂൾ / കോളേജ്

വിചാരണ

By Nisha PillaiMarch 2, 2024Updated:March 8, 20246 Comments7 Mins Read177 Views
Bookmark Now
Please login to bookmark Close

No account yet? Register

രാമമംഗലം ടൗണിലേക്കുള്ള കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് പോകാൻ തയ്യാറായി സ്റ്റാൻഡിൽ കിടക്കുന്നു. കണ്ടക്ടർ കയറി യാത്രക്കാർക്കൊക്കെ ടിക്കറ്റ് നൽകി തുടങ്ങി.ഇനി ഒരു മിനിറ്റ് മാത്രമേയുള്ളൂ ബസ് പുറപ്പെടാൻ. മഹാദേവനെ യാത്രയാക്കാൻ വന്ന അവൻ്റെ അച്ഛനും അമ്മയും അവന് നെറുകയിൽ ഉമ്മ കൊടുത്തു യാത്ര പറഞ്ഞ് ബസിന് പുറത്തിറങ്ങി.അവന്റെ കണ്ണുകൾ നാലുപാടും ആരെയോ തെരഞ്ഞു.

“ആരതിയെവിടെ ?”

അവൾ ഇവിടെവിടെയെങ്കിലും മറഞ്ഞിരിക്കുകയാകും. അച്ഛനെയും അമ്മയെയും കണ്ടു പുറത്തു വരാത്തതാണ്. അവര് പോയാൽ മാത്രമേ അവൾക്ക് തൻ്റെ അടുത്തേയ്ക്ക് വരാൻ കഴിയൂ. അവളോട് യാത്ര പറയാതെ എങ്ങനെ കോളേജിൽ പോകും. അച്ഛനാണെകിൽ ബസ് ഡബിൾ ബെല്ലടിക്കുന്നത് വരെ ഡോറിനടുത്തു തന്നെ നിൽക്കും.

“അച്ഛൻ ഇനി പൊയ്ക്കോളൂ, ഞാൻ അവിടെയെത്തിയിട്ട് വിളിക്കാം.”

ഡ്രൈവർ കയറി വന്നു അയാളുടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു.

“മോൻ നല്ല പോലെ പഠിക്കണം. ആവശ്യമില്ലാത്ത കൂട്ടുകെട്ടിലൊന്നും പോയി ചെന്ന് ചാടരുത്. നമ്മുടെ സാമ്പത്തിക സ്ഥിതി മോന് അറിയാമല്ലോ. നിന്റെ രണ്ടു ചേച്ചിമാരും കല്യാണ പ്രായമായി നിൽക്കുകയാണ്. നീയാണ് ഞങ്ങളുടെ ഒരേയൊരു ആശ്രയം. നിന്നെ എൻജിനീയറിങ്ങിനു വിട്ട് പഠിപ്പിക്കാൻ വീട്ടിൽ പരുവമുണ്ടായിട്ടല്ല മോനെ, ഇരുപത്തിരണ്ടാമത്തെ വയസ്സിൽ നീയൊരു ഉദ്യോഗസ്ഥനായി തിരിച്ചു വരുമെന്ന ശുഭ പ്രതീക്ഷയിലാണ് ഞാനും നിന്റെ അമ്മയും. വിദ്യാഭ്യാസ ലോൺ എന്ന സാഹസികതയ്ക്കു ഞാൻ ചാടി പുറപ്പെട്ടത് നിന്റെ വാക്കുകൾ കേട്ടാണ്.”

അപ്പോഴേക്കും കണ്ടക്ടർ ഡബിൾ ബെല്ലടിച്ചു. അച്ഛനും അമ്മയും അവനെ കൈ വീശി കാണിച്ചു നടന്നു മറഞ്ഞു. മഹാദേവനാകെ നിരാശ തോന്നി.

ആരതി അവന്റെ ബാല്യകാല സുഹൃത്താണ്. അവൻ എൻജിനീയറിങ്ങിനു ചേർന്നത് തന്നെ അവളുടെ ആഗ്രഹ പ്രകാരമാണ്.

പഞ്ചായത്തു സെക്രട്ടറിയായി റിട്ടയർ ചെയ്ത അവളുടെ അച്ഛൻ നാട്ടിലെ ഒരു പ്രമാണിയാണ്. അവളുടെ കല്യാണപ്രായം കുടുംബ ജ്യോൽസൻ്റെ പ്രവചനപ്രകാരം തീരുമാനിച്ചുറപ്പിച്ചത് ഇരുപത്തിമൂന്നിനാണ്. പെട്ടെന്നൊരു ജോലി നേടി അവളുടെ അച്ഛനോട് പെണ്ണ് ചോദിയ്ക്കാൻ ചെല്ലുന്നത് വെറുമൊരു ഓട്ടോ ഡ്രൈവറായ തൻ്റെ അച്ഛന്റെ മേൽ വിലാസത്തിലാകരുത്. സ്വന്തം വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും ഗമയിലാകണം എന്നവൻ തീരുമാനിച്ചുറപ്പിച്ചു. അല്ലെങ്കിൽ അവളെ അവന് എന്നന്നേക്കുമായി നഷ്ടമാകും.

അവനു പഠിക്കാനുള്ള നോട്സും പുസ്തകങ്ങളും എൻട്രൻസ് കോച്ചിംഗിനുള്ള ഫീസും ഒക്കെ നൽകിയിരുന്നത് അവളായിരുന്നു. അവൾക്കവനെ അത്ര സ്നേഹമാണ്. തിരിച്ച് അവനും അവളെ ജീവനാണ്.

അവൻ ജനലിലൂടെ പുറത്തേയ്ക്കു നോക്കിയിരുന്നു. അവളെ കണ്ടില്ലല്ലോ. അടുത്തിരിക്കുന്ന ആളിന്റെ കൈകൾ തന്റെ കൈയിലിഴയുന്നത് അവൻ അറിഞ്ഞു. അവൻ തിരിഞ്ഞു നോക്കി, പെട്ടെന്ന് അവന്റെ കവിളിൽ ചൂട് നിശ്വാസത്തോടെ ഒരു ചുംബനം പതിച്ചു.

“എന്ത് യാത്ര പറച്ചിലാണ് നിൻ്റച്ഛൻ്റേത്. ഇനിയിപ്പോൾ കല്യാണം കഴിഞ്ഞാലും എനിക്ക് നിന്നെ കിട്ടുമോടേ. ഞാൻ ആ ബാക്ക് സീറ്റിൽ നിന്റെ അച്ഛന്റെയും അമ്മയുടെയും കണ്ണ് വെട്ടിച്ചു ഒളിച്ചിരിക്കുകയായിരുന്നു.”

“അയ്യോ ബസ് സ്റ്റാൻഡ് വിട്ടല്ലോ നീ ഇനി എന്ത് ചെയ്യും.”

“ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങും.”

അവൾ ബാഗിൽ നിന്നുമൊരു ഫോൺ വച്ച് നീട്ടി.

“ഇത് നീ വച്ചോ. കൊച്ചച്ചന്റെ കയ്യിൽ നിന്നും ഞാൻ വാങ്ങിയതാണ്. സെക്കന്റ് ഹാൻഡ് ആണേലും നല്ല ഫോണാ. നിന്റെ കയ്യിലിരിക്കുന്ന ഫോൺ കണ്ടാൽ അവിടത്തെ പിള്ളേര് നിന്നെ കളിയാക്കും. അത് അവിടെ പുറത്തെടുക്കണ്ട..”

“ഇത് ഐ ഫോൺ ആണല്ലോ.”

“പോകുന്നതൊക്കെ കൊള്ളാം, എന്നേക്കാൾ സുന്ദരികളായ പെൺകുട്ടികളൊക്കെ കാണും. ഒറ്റൊരെണ്ണത്തിനെ നോക്കരുത്. എപ്പോഴും ആരതിയുടെ മുഖവും പേരും മനസ്സിൽ വേണം. നാലു വർഷം മാത്രമേ നമ്മുടെ മുന്നിലുള്ളൂ. അതിനു മുൻപ് ലൈഫ് നമുക്ക് സെറ്റ് ആക്കണം. നല്ല മിടുക്കനായി പഠിക്കണം.”

“ഓഹ് അച്ഛന്റെ ഉപദേശം കഴിഞ്ഞതേയുള്ളൂ. ഇനി നിന്റെ വക.നീയും നല്ലതു പോലെ പഠിക്കൂ. പ്ലസ് ടു ക്ലാസ്സിലെ പോലെ പ്രേമിച്ചു നടന്നു ഉഴപ്പണ്ട. എന്റെ കൊച്ചുങ്ങളുടെ അമ്മ അറ്റ്ലീസ്റ്റ് ഒരു ഡിഗ്രിക്കാരിയെങ്കിലും ആകണം. അല്ലേൽ ഞാൻ വേറെ പെണ്ണിനെ കെട്ടും.”

“കെട്ടിയാൽ നിന്നെ കൊന്നു ഞാനും ചാകും കേട്ടോ.”

അവൾ ചാടി എഴുന്നേറ്റു.

“ആളിറങ്ങാനുണ്ട് ചേട്ടാ, ബസ് ഒന്ന് നിർത്തണേ.”

ബസിറങ്ങി ,അവൾ അവനെ കൈവീശി കാണിച്ചു.

“ദേവാ ”

അവൾ കൂകി വിളിച്ചും കൊണ്ട് ഒരു ചുംബനം പറത്തി വിട്ടത് ബസിലെ യാത്രക്കാരിൽ പലരുടെയും മുഖത്തു ഒരു പുഞ്ചിരി വിടർത്തി. മഹാദേവൻ നാണം കൊണ്ട് മുഖം കുനിച്ചു.

“ഈ പെണ്ണിന്റെ ഒരു കാര്യം.”

കോളേജ് ലൈഫ് നല്ല രസമായിരുന്നുവെങ്കിലും ഹോസ്റ്റലിൽ സീനിയേഴ്സ് വക റാഗിങ്ങ് അസഹനീയമായിരുന്നു. പല രാത്രികളിലും ജൂനിയർ ബോയ്സ്, മുട്ടുകാലിൽ നഗ്നരായി തണുപ്പത്ത് നിൽക്കേണ്ടി വന്നിട്ടുണ്ട്. മഹാദേവൻ അതിനെതിരെ പ്രതികരിയ്ക്കുകയും ആദ്യമേ തന്നെ അവരുടെ കണ്ണിലെ കരടായി മാറുകയും ചെയ്തു.

പരാതി പരിഹരിയ്ക്കേണ്ട അദ്ധ്യാപകർ തന്നെ പക്ഷപാതപരമായി സീനിയേഴ്സിനൊപ്പം കൂടി. രാത്രികളിൽ ഹോസ്റ്റൽ വാർഡൻ സീനിയേഴ്സിൻ്റെ കൂടെയുള്ള മദ്യപാന സദസ്സിൽ പങ്കെടുക്കുകയും ചെയ്യും.

കൂടെ പഠിക്കുന്ന ഒരു പയ്യനെ അകാരണമായി, സീനിയേഴ്സ് കെട്ടിയിട്ട് മർദ്ദിച്ചപ്പോൾ അവൻ പ്രിൻസിപ്പലിനെ ചോദ്യം ചെയ്തു.

“സർ, സാറിന്റെ മകനെ ആയിരുന്നിങ്ങനെ ക്രൂരമായി കെട്ടിയിട്ടതെങ്കിൽ… സർ ക്ഷമിയ്ക്കുമോ. അവർക്ക് ശിക്ഷ കൊടുക്കണം സർ.”

“അവരൊക്കെ വലിയ വീട്ടിലെ പിള്ളേരാ. പണവും സ്വാധീനവുമുണ്ട്. നിനക്കിവിടെ പഠനം പൂർത്തിയാക്കണമെന്നില്ലേ.അനാവശ്യകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് നിനക്ക് നല്ലത്.”

അവൻ വിവേക് എന്ന പയ്യൻ കൊടുത്ത വിവരങ്ങൾ വച്ച് പീഡന വിവരങ്ങൾ പഴയ ഫോണിൽ ഷൂട്ട് ചെയ്ത് സൂക്ഷിച്ചു. അവൻ്റെ റൂംമേറ്റും നാട്ടുകാരനുമായ നവീൻ ആ വിവരം സീനിയേഴ്സിന് ചോർത്തി കൊടുത്തത് മുതൽ അവനെല്ലാവരുടേയും നോട്ടപ്പുള്ളിയായി. അവിടെ പിന്നീട് നടന്ന ഭീഷണികൾ അവനാരോടും പറയാതെ മനസ്സിലൊതുക്കി.

മാസങ്ങൾക്കു ശേഷം ദീപാവലിയുടെ വെക്കേഷൻ സമയത്താണ് അവനു പിന്നീട് ആരതിയെ കാണാൻ കഴിഞ്ഞത്. അവളെ കാണാൻ വേണ്ടി സന്ധ്യാ സമയത്ത് അവൻ അമ്പലനടയിൽ കാത്തിരുന്നു. ദീപാരാധന കഴിഞ്ഞു അവൾ ഇറങ്ങി വരുന്ന സമയം വരെ അവൻ ആൽത്തറയിലിരുന്നു. അവൾ ഒറ്റക്കാണേൽ കുഴപ്പമില്ല. ഇനിയിപ്പോൾ അമ്മയുണ്ടെങ്കിൽ സംസാരിക്കാൻ പറ്റില്ല. കൂട്ടുകാരി ഉമയാണ് കൂടെയെങ്കിൽ അവൾ ആരതിയെ ദേവന്റെ കൂടെ വിട്ടിട്ട് കുറച്ച് മുൻപിൽ നടക്കും. ആ സമയത്താണ് അവർക്കു പരസ്പരം സ്നേഹം പ്രകടിപ്പിക്കാൻ കഴിയുന്ന നിമിഷങ്ങൾ.

ആരതിയുടെ കൂടെ ഉമയായിരുന്നു അമ്പലത്തിൽ വന്നത്. അവൻ പഴയ പോലെ അവളോട് ഫ്രീയായി പെരുമാറിയിരുന്നില്ല. അവന്റെ സ്വഭാവത്തിൽ ആകെ മാറ്റം കാണാമായിരുന്നു.

“കോളേജിൽ ആകെ സീനാണെടി, നീ വിഷമിക്കുമെന്ന് കരുതി ഞാൻ ഒന്നും പറയാഞ്ഞതാണ്. കുറച്ചു സീനിയേഴ്‌സുമായി ഞാനൊന്നു ഉടക്കി. വേറൊന്നുമല്ല, അവരുടെ കുറച്ചു കൊള്ളരുതായ്മകൾ ഞാൻ ഫോട്ടോയെടുത്തു. അതവർ കണ്ടു പിടിച്ചു. ഞാനിപ്പോൾ ഓരോ നിമിഷവും പേടിച്ചാണ് ഹോസ്റ്റലിൽ കഴിയുന്നത്. നീ എനിക്കായി നല്ല പോലെ പ്രാർത്ഥിക്കണം.”

“ടാ എന്റെ ഒരു അമ്മാവൻ പോലീസിൽ ഉണ്ട്.അമ്മാവനെ ഞാൻ വിളിച്ചു സഹായം ചോദിക്കാം.”

“അതൊന്നും വേണ്ടെടി, ഇതൊന്നും തല്ക്കാലം ആരുമറിയണ്ട. അവരൊക്കെ നല്ല സ്വാധീനമുള്ളവരാ, അവസാനം വാദി പ്രതിയാകും. പിന്നെ പഠനമൊക്കെ നിർത്തേണ്ടി വരും. നമ്മുടെ സ്വപ്നങ്ങളൊക്കെ ചിറകൊടിഞ്ഞ് വീഴും. ഞാൻ കുറെ കൂടി ഒഴിഞ്ഞ് മാറി നോക്കട്ടെ. കുറച്ചു അടിയുമിടിയുമൊക്കെ കിട്ടും, ആരുമില്ല സഹായിക്കാൻ, എല്ലാവരും സ്വാർത്ഥരാണ് സഹിച്ചല്ലേ പറ്റൂ.”

അവൻ ഷർട്ടിന്റെ ബട്ടൻസ് ഊരി, നാട്ടു വഴിയിലെ അരണ്ട വെളിച്ചത്തിൽ അവന്റെ നെഞ്ചിലും വയറിലുമുള്ള ചുവന്ന പാടുകൾ കണ്ടവൾ ഞെട്ടി.”

“വേണ്ട ദേവാ , ഇതൊക്കെ അമ്മാവനെ ഞാൻ അറിയിക്കാം. അങ്ങനെ പറ്റില്ലല്ലോ. സാധുക്കൾക്കും ജീവിയ്ക്കണ്ടേ ഈ ലോകത്ത്.”

അവളവനെ കെട്ടിപിടിച്ചു നിന്ന് കരഞ്ഞു.

“വയ്യ ദേവാ .എനിക്ക് നിന്നെ വേണം. നിന്നെ ദ്രോഹിക്കാൻ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല.”

“ആരതി, അച്ഛൻ നമ്മളെ തിരക്കി ഇങ്ങോട്ടു വരും കേട്ടോ.”

ഉമ വിളിച്ചു പറഞ്ഞു.

“ഓക്കേ നീ വിട്ടോ ദേവാ, ഞാൻ വിളിക്കാം. നീ സത്യമൊന്നും പറയില്ലല്ലോ, കാര്യങ്ങൾ അന്വേഷിക്കാൻ ഞാൻ നിന്റെ റൂം മേറ്റ് നവീനെ വിളിക്കട്ടെ.”

“അയ്യോ വേണ്ട. നവീൻ, അവനാണ് എനിക്ക് പാര വച്ചത്. അവിടെ എനിക്കൊരു പുതിയ സുഹൃത്തിനെ കിട്ടിയിട്ടുണ്ട്. ഒരു പാവപെട്ട പയ്യനെ, വിവേക്. ഫസ്റ്റ് ഇയർ മെക്കിൽ പഠിക്കുന്നു. അവന്റെ നമ്പർ ഞാൻ തരാം. എന്റെ പഴയ ഫോണിൽ കുറെ ഫോട്ടോസ് ഉണ്ട്. ആ ഫോൺ ഞാൻ വിവേകിനെ ഏല്പിച്ചിരിക്കുകയാണ്. എനിക്കെന്തെങ്കിലും അപകടം പറ്റിയാൽ നീ അവനെ വിളിക്കണം. നിന്റെ അമ്മാവനെ വിവരങ്ങൾ അറിയിക്കണം.”

“മ്.”

അവൾ ഉമയുമായി നടന്നു മറയുന്നത് അവൻ നോക്കി നിന്ന്. പെട്ടെന്ന് അവളുടെ അടുത്തേയ്ക്കു അവൻ ഓടി ചെന്നു.

“ആരതി എനിക്ക് നിന്നെ സ്നേഹിച്ചു മതിയായില്ലെടി. എന്തോ ഒരു ആപത്തു വരുന്നത് പോലെ തോന്നുന്നു.”

പിന്നീട് അവനെ അവൾ കണ്ടില്ല. രണ്ടു ദിവസമായി വിളിയും മെസേജുമൊന്നുമില്ല.

ആതിരയ്ക്കാകെ ടെൻഷനായി. ഉറക്കമില്ലാത്ത രാത്രികൾ, മഹാദേവൻ വിവേകിൻ്റെ നമ്പർ തരാമെന്ന് പറഞ്ഞിട്ട് തന്നതുമില്ല. ഒരു ദിവസം കൂടി നോക്കാം, വീട്ടിൽ അറിഞ്ഞാലും സാരമില്ല.അമ്മാവനെ വിളിക്കാം. പ്ലാനൊക്കെ പൊളിഞ്ഞാലും ദേവൻ ആപത്തൊന്നുമില്ലാതെ തിരിച്ചു വരട്ടെ.

ഒരു ദിവസം രാത്രി രണ്ടു മണി കഴിഞ്ഞ് കാണും ഒരു ഫോൺകോൾ വന്നു. ആരതി എടുത്തില്ല.അപരിചിതമായ നമ്പർ, പക്ഷേ ദേവനെ അവൾക്ക് പെട്ടെന്ന് ഓർമ്മ വന്നു. മൂന്നാമത്തെ വിളി അവൾ അറ്റൻഡ് ചെയ്തു.

“ഞാൻ വിവേകാണ്, ദേവനെ അവർ അടിച്ചവശനാക്കി കെട്ടി തൂക്കി. ഞാൻ കണ്ടത് കൊണ്ട് ബഹളം വച്ച് ആളെ കൂട്ടി. ഇപ്പോൾ അവനെ ആശുപത്രിയിൽ കൊണ്ട് പോയിട്ടുണ്ട്. അവിടെ വച്ച് അവനൊന്നും സംഭവിയ്ക്കാതിരിക്കട്ടെ. അവനെ രക്ഷിയ്ക്കണം.”

“വിവേകിപ്പോൾ എവിടെയാണ്.”

“ഞാൻ ഹോസ്റ്റലിലെ വിറക് പുരയിൽ ഒളിച്ചിരിക്കുകയാണ്. എന്നെ കണ്ടാൽ അവർ കൊന്ന് കളയും.”

“അവർ ആരൊക്കെയാണ്. എനിക്ക് മെസേജ് അയയ്ക്കൂ. വിവേക് പേടിയ്ക്കാതെ അവിടെ തന്നെയിരിക്കൂ.”

അവൾ അമ്മാവനെ വിളിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ അമ്മാവൻ വിവേകിനെ ഹോസ്റ്റലിൽ നിന്നും രക്ഷപ്പെടുത്തി. ആശുപത്രിയിൽ മഹാദേവന് സംരക്ഷണം ഏർപ്പെടുത്തി. അവൻ്റെ മൊഴി പ്രകാരം കേസെടുത്തു. പോലീസ് ദേവൻ്റെ മൊബൈൽ തെളിവാക്കി കസ്റ്റഡിയിൽ എടുത്തു.

ഒരു ദിവസം കഴിഞ്ഞിട്ടും പ്രധാന പ്രതിയായ കിരണിന്റെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല എന്ന് മാത്രമല്ല, ഉന്നത ഇടപെടൽ കാരണം മഹാദേവനെതിരെ ഒരു പെൺകുട്ടിയെ കൊണ്ട് കേസ് കൊടുപ്പിക്കുകയും ചെയ്തിരുന്നു.

വിവേക് അയച്ചു കൊടുത്ത കുറെ ഫോട്ടോസും വീഡിയോസുമായി ആരതി നേരെ കിരണിന്റെ അമ്മയുടെ ഓഫീസിലേക്ക് ചെന്നു കയറി. ആദ്യമൊക്കെ അവർ മകന് വേണ്ടി വാദിച്ചെങ്കിലും അവൾ കാണിച്ച വീഡിയോസ് കണ്ട ആ അമ്മ തൻ്റെ തെറ്റ് തിരുത്താൻ തയ്യാറായി. മയക്കുമരുന്നും പെൺവിഷയങ്ങളും മകൻ്റെ ജീവിതം ഇങ്ങനെയാക്കി. മകൻ ഒളിച്ചിരിക്കുന്ന സ്വന്തം കൂട്ടുകാരിയുടെ വീടിൻ്റെ വിലാസം അവർ തുറന്ന് പറഞ്ഞു. ഭർത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന ആ അമ്മയ്ക്ക് അവനായിരുന്നു ഏകമകൻ.

മകൻ്റെ മയക്കു മരുന്ന് ഉപയോഗിക്കുന്ന ശീലവും, വീട്ടിൽ നിന്ന് സ്വർണ്ണവും ബാഗിൽ നിന്നും പൈസയും നഷ്ടപ്പെട്ട് തുടങ്ങിയപ്പോൾ അവനെ കൗൺസിലിംഗ് വിധേയനാക്കിയിരുന്നു. പക്ഷേ അത്ര പ്രയോജനം കിട്ടിയില്ല, അവൻ അക്രമാസക്തമായി തുടങ്ങിയപ്പോൾ അവൻ്റെ താമസം ഹോസ്റ്റലിലേക്ക് മാറ്റി. സ്വന്തം മാതാവിന് പോലും പൊറുക്കാൻ കഴിയാത്ത ഒരുവനാണ് പാവപ്പെട്ട പലകുട്ടികളുടേയും പേടി സ്വപ്നമായി സമൂഹത്തിൽ വിലസുന്നത്.

അമ്മ പറഞ്ഞതെല്ലാം ലോകം മുഴുവൻ അറിയണമെന്ന് കരുതി അവൾ ഫേസ് ബുക്കിൽ ലൈവ് ചെയ്തു. ലൈവ് കണ്ട് നാട്ടുകാരും പൊതുജനങ്ങളും കോളേജ് പ്രിൻസിപ്പലിനെ നേരിൽ കണ്ടു, സംസാരിച്ചു.

ഈ ഡിജിറ്റൽ യുഗത്തിലും അവിടെ നടക്കുന്ന കാര്യങ്ങൾ പുറം ലോകം അറിയാത്തതിൽ ജനങ്ങൾ ആശ്ചര്യപ്പെട്ടു. ഇത് വരെ തുറന്നു പറയാൻ ധൈര്യം കാട്ടാത്ത പല കുട്ടികളും മയക്ക് മരുന്ന് സംഘത്തിന് കോളേജിൽ ലഭിയ്ക്കുന്ന സ്വീകാര്യതയെക്കുറിച്ചും കോളേജിൽ ക്ലാസ്സിൽ കയറാതെ മുങ്ങുന്ന, പഠിയ്ക്കാതെ നടക്കുന്ന ചില വിദ്യാർത്ഥികൾക്ക് സ്വാധീനം മൂലം ലഭിയ്ക്കുന്ന അധികമായ ഇൻ്റേണൽ മാർക്കിനെക്കുറിച്ചും അന്വേഷിക്കണമെന്നും ഹോസ്റ്റലിലെ ക്യാമറ പരിശോധിച്ച് വാർഡനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.

പ്രിൻസിപ്പലിനെ സ്ഥലം മാറ്റുകയും വാർഡനെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും കുറ്റക്കാരായ ചില വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും ,അവരെ ട്രീറ്റ്മെന്റിന് റീഹാബിറ്റിലേഷൻ കേന്ദ്രത്തിലേക്ക് വിടാനും ഉത്തരവിട്ടു.

മഹാദേവൻ സ്വന്തം ഇഷ്ടപ്രകാരം കോളേജ് ട്രാൻസ്ഫർ വാങ്ങി പുതിയ കോളേജിൽ ചേർന്നു. പഴയ ഹോസ്റ്റൽ അവനെ അത്രമാത്രം ഭയപ്പെടുത്തിയിരുന്നു. മകൻ ചെയ്ത തെറ്റിന് പ്രതിവിധിയായി മഹാദേവന്റെ തുടർ പഠന ചിലവ് കിരണിന്റെ അമ്മ ഏറ്റെടുത്തു. അവനെ ജീവനോടെ തിരികെ കിട്ടിയതിൽ മാതാപിതാക്കൾ സന്തോഷിച്ചു.

ഈ കേസിലുള്ള മകളുടെ ഇടപെടലുകൾ ആരതിയുടെ അച്ഛനിൽ സംശയം പടർത്തി. എല്ലാ കാര്യത്തിലും അവളുടെ ഇഷ്ടം മാത്രം പരിഗണിയ്ക്കുന്ന അച്ഛൻ അവളുടെ ഈ ഇഷ്ടത്തിനും മൗനാനുവാദം നൽകി. മകളുടെയും മഹാദേവൻ്റേയും ധൈര്യത്തെ അദ്ദേഹം പ്രകീർത്തിച്ചു.

സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന, പുതിയ തലമുറയിൽ നിന്നും, വ്യത്യസ്തമായി ചിന്തിക്കുന്ന, സമൂഹത്തിന് പ്രത്യാശയുടെ പുതു നാമ്പുകളുമായി, പൊൻ തൂവലുകളുമായി ഇനിയും അനേകർ മുന്നോട്ട് വരട്ടെ.

✍️✍️✍️നിഷ പിള്ള.

Post Views: 21
5
Nisha Pillai

6 Comments

  1. മിനി സുന്ദരേശൻ on February 18, 2025 2:08 AM

    കഥകളിൽ നമുക്ക് എല്ലാം ശുഭപര്യവസായി ആക്കാം. പക്ഷേ ഇന്ന് ഒരു സിദ്ധാർത്ഥു മാർക്കും നീതി ലഭിക്കുന്നില്ലല്ലോ. കുറച്ചു പേർക്കെങ്കിലും നല്ല ശിക്ഷ ലഭിച്ചിരുന്നുവെങ്കിൽ റാംഗിംഗ് കുറഞ്ഞേനേ…… മനസ്സ് നിറക്കുന്ന കഥ👍🌹

    Reply
  2. Sunandha Mahesh on March 3, 2024 7:52 AM

    സിദ്ധാർഥ്.. 🙏
    നിയമങ്ങൾ ശക്തമാകണം.. കുറ്റം ചെയ്താൽ മുഖം നോക്കാതെ ശിക്ഷിക്കപ്പെടും എന്ന ഭയം ഉണ്ടെങ്കിൽ മാത്രേ ഇത്തരം സംഭവങ്ങൾ ഇനി ഇല്ലാതെയാകൂ.

    നല്ലൊരു എഴുത്ത്

    Reply
    • Nisha Pillai on March 3, 2024 10:32 AM

      സ്നേഹം ❤️🙏

      സിദ്ധാർത്ഥ് ഒരു നൊമ്പരമായി

      Reply
  3. Babitha on March 2, 2024 9:26 PM

    ❤️❤️

    Reply
    • Nishapillai on March 2, 2024 9:29 PM

      സ്നേഹം ❤️❤️

      Reply
    • Nafs Nafs on March 13, 2024 11:37 AM

      ഞാൻ നിർദ്ദേശിച്ച വിഷയത്തിലെ ആദ്യ ബ്ലോഗ്. ഒത്തിരി സ്നേഹം. കാണാൻ വൈകിയതിൽ ക്ഷമിക്കണം. റാഗിങ്ങിനെ അതിജീവിച്ച മഹാദേവിൻ്റെയും വിവേകിൻ്റെയും കഥ, ദേവിൻ്റെ സുരക്ഷയ്ക്കും നന്മയ്ക്കുംവേണ്ടി കൃത്യമായ ഇടപെടൽ നടത്തിയ ആരതി, എല്ലാം നന്നായിട്ടെഴുതി. നന്നായിട്ടുണ്ട്. 👏👏👏👏

      റാഗിങ്ങിൻ്റെ പേരിൽ ഇനിയൊരു ഇരയും സൃഷ്ടിക്കപ്പെടാതിരിക്കട്ടെ.
      ആൻ്റി റാഗിങ്ങ്സെൽ എല്ലാ കലാലയങ്ങളിലും ഫലപ്രദമായി പ്രവർത്തിക്കട്ടെ.
      സിദ്ധാർത്ഥ് നമുക്കെല്ലാം വെറുമൊരു ഓർമ്മമാത്രമാകാതിരിക്കട്ടെ.💞💞💞 നന്ദി നിഷാ

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.