Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബ്രേക്കിംഗ് ന്യൂസ്
കഥ ജീവിതം സാമൂഹ്യപ്രശ്നങ്ങൾ സ്‌കൂൾ / കോളേജ്

ബ്രേക്കിംഗ് ന്യൂസ്

By Divya SreekumarMarch 16, 2024Updated:March 20, 202426 Comments3 Mins Read247 Views
Bookmark Now
Please login to bookmark Close

No account yet? Register

“അമ്മേ, ഈ പൊടി വിതറിയാൽ ഉറുമ്പ്വോളൊക്കെ ചത്തുപോവൂലേ. കളിക്കാൻ പോയ മക്കള് തിരിച്ചു വന്നില്ലേൽ പാവം അമ്മമാര് സങ്കടപ്പെടും. കൊല്ലണ്ടാ, നമുക്ക് അവരെ വഴിതിരിച്ചു വിടാം. പ്ലീസ് അമ്മേ!”

“ന്റെ കൈ വിടൂ ഉണ്ണീ.. ഇങ്ങനൊരു ചെക്കൻ! ദേ കളിക്കല്ലേ ഉണ്ണിക്കുട്ടാ. പഞ്ചസാരയിട്ടുവെച്ച ടിന്നിലും, പാൽപാത്രത്തിലും, എന്തിനേറെ മുളകുപൊടീലുംകൂടെ കേറിക്കളിക്കുവാണ് നാശങ്ങൾ. കൊന്നിട്ടെന്നെ കാര്യം. ഉണ്ണീ, ന്റെ കൈയീന്ന് പിടി വിടെടാ….”

“ഭദ്രേ എന്തായീ കാണിക്കണത്? ” ഡ്രിപ്പ് കയറ്റുന്നതിനിടെ കുടഞ്ഞ് തട്ടിമാറ്റാൻ ശ്രമിക്കുന്ന സുഭദ്രയുടെ ഇടംകൈ, വിനയൻ ഇരുകൈകളാലമർത്തിപ്പിടിച്ചു. അയാളുടെ കണ്ണുകളിൽ വല്ലാത്തൊരു നിസ്സംഗത തളംകെട്ടിയിരുന്നു. രണ്ടുദിവസംമുമ്പ് വന്നൊരു ഫോൺകോളിൽ ലോകം കീഴ്മേൽ മറിഞ്ഞതാണ്.

“അച്ഛാ, തെറ്റുപറ്റിപ്പോയി. ഇങ്ങനൊന്നും സംഭവിക്കുംന്ന് വിചാരിച്ചില്ലാ. ” വെപ്രാളത്തോടെയുള്ള വിവേകിന്റെ ശബ്ദംകേട്ട നിമിഷം തൊണ്ടയിൽ കുടുങ്ങിയ നിലവിളി, ഈ നേരംവരെ പുറത്തേക്കു കളയാനോ വിഴുങ്ങാനോ ആവാതെ ശ്വാസം വിലങ്ങിയ അവസ്ഥ! ഒരുകണക്കിന് ഭദ്രയാണ് ഭാഗ്യവതി. ഒന്നുമറിയേണ്ടല്ലോ. മകന്റെയും കൂട്ടുകാരുടേയും ചെയ്തികളറിഞ്ഞപ്പോ ബോധം നഷ്ടപ്പെട്ട് ആശുപത്രിക്കിടക്കയിലായതാണ്. ബോധത്തിനും അബോധത്തിനുമിടയിലൂടൊരു നൂൽപ്പാലത്തിലൂടെയാണവളുടെ യാത്ര. പാവം! വിനയൻ ഭാര്യയുടെ മുടിയിലൂടെ വിരലോടിച്ചു.

“കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥി അനിരുദ്ധിന്റെ മരണം; എല്ലാ പ്രതികളും കീഴടങ്ങി.”

ടി വിയിൽ കാണിക്കുന്ന ബ്രേക്കിംഗ് ന്യൂസിൽ അയാളുടെ കണ്ണുടക്കി. അന്നുതന്നെ പോലീസിന് കീഴടങ്ങണമെന്ന് മോനോട് പറഞ്ഞതാണ്. പക്ഷേ, തല്ക്കാലം  ഒളിവിൽപ്പോവാനാണ് മറ്റു കുട്ടികളുടെ തീരുമാനമെന്നും അതിനൊപ്പമേ തനിക്കും നില്ക്കാനാവൂ എന്നുമാണ് അന്നവൻ മറുപടി നല്കിയത്. എല്ലാം വലിയ പദവികളിലിരിക്കുന്ന ആൾക്കാരുടെ മക്കളാണ്, അതുകൊണ്ടുതന്നെ ഉന്നതതലസഹായം വേണ്ടുവോളം കിട്ടുന്നുമുണ്ട്. അവസാനം വിവേക് മാത്രം കുടുങ്ങുമെന്ന ഭയം അയാളെ അലട്ടി. ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കരുതെന്ന് പറഞ്ഞതിനാൽ അതിനും സാധിക്കുന്നില്ല.

എം ബി ബി എസിന് പഠിപ്പിക്കാനൊന്നും ചെറിയൊരു പലചരക്കുകട നടത്തുന്ന തനിക്ക് സാധിക്കില്ലായിരുന്നു. പഠിക്കാൻ മിടുക്കനായതുകൊണ്ട് നീറ്റ് എഴുതി നേടിയ ഉയർന്ന റാങ്കിലൂടെ ഗവൺമെന്റ് കോളേജിൽത്തന്നെ അഡ്മിഷൻ കിട്ടിയപ്പോൾ ഏറെ സന്തോഷിച്ചതാണ്.

“അനിരുദ്ധ് പാവായിരുന്നച്ഛാ. ചെറിയ ടാസ്കുകളൊക്കെ കൊടുക്കുമ്പോൾ അവൻ ഭയക്കുന്നത് കണ്ടപ്പോ ഞങ്ങൾക്ക് ഹരംകൂടി. എല്ലാവരുടെയും മുന്നിൽ വിവസ്ത്രനായി നിൽക്കേണ്ടി വന്നത് അവന് സഹിച്ചിട്ടുണ്ടാവില്ല. എങ്കിലും ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല. ഇനിയെന്തു ചെയ്യുമച്ഛാ. എങ്ങനേലും എന്നെ രക്ഷിക്കണം.”

വിനയന് വിവേകിന്റെ കരച്ചിൽ ചെവിയിൽ മുഴങ്ങുന്നതുപോലെ തോന്നി. ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. മനസ്സ് ശൂന്യമാണ്. മക്കൾ ചെയ്യുന്ന കൊള്ളരുതായ്മകളുടെ ഫലം അനുഭവിക്കേണ്ടിവരുന്നത് മാതാപിതാക്കളാണല്ലോ. ഇനിയെന്താണ് പ്രതീക്ഷിക്കാനുള്ളത്. എം ബി ബി എസ് എന്ന അവന്റെ വലിയ സ്വപ്നം ഇനി പൂവണിയുമോ? കുറ്റബോധത്താൽ നീറി ജീവിതം ഹോമിച്ചു തീർക്കുമോ?ഇനിയൊരിക്കലും അവനെ പഴയതുപോലെ കാണാൻ സാധിക്കില്ലേ?  ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങൾക്കിടയിൽ അയാൾക്ക് വീർപ്പുമുട്ടി.

“വിനയേട്ടാ…. ഉണ്ണി?

‘ഈശ്വരാ! ഭദ്രയ്ക്ക് ബോധം തെളിഞ്ഞല്ലോ.’ എന്തു മറുപടി പറയണമെന്നറിയാതെ അയാളുഴറി. മോന്റെ കാര്യത്തിൽ സ്വാർത്ഥയാണവൾ. പുതിയ കുട്ടികൾ വരുമ്പോ, കഴിഞ്ഞവർഷം തങ്ങളനുഭവിച്ചപോലെ അവരേയും ചെറുതായി റാഗിംഗ് ചെയ്യാനുള്ള കൂട്ടുകാരുടെ പ്ളാൻ വിവേക് വീട്ടിൽ വന്നപ്പോൾ പറഞ്ഞിരുന്നു. അനാവശ്യമായ കാര്യങ്ങൾക്ക് പോവാതെ പഠനത്തിൽമാത്രം ശ്രദ്ധിക്കാൻ പറഞ്ഞപ്പോൾ, ഇതൊക്കെ പിള്ളേരുടെ തമാശയായി കണ്ടാൽമതിയെന്നു പറഞ്ഞ് ഭദ്രയത് ചിരിച്ചുതള്ളി. ഒറ്റക്കുട്ടിയായതുകൊണ്ട് ഇത്രവലുതായിട്ടും അവളവനെ കൊഞ്ചിച്ചുനടക്കും. അവസാനം ചെന്നുപെട്ട പൊല്ലാപ്പിൽനിന്ന് അവനെ എങ്ങനെ രക്ഷിക്കും. അയാൾക്ക് തലയിലാരോ ഇരുമ്പുദണ്ഡാൽ ആഞ്ഞടിച്ചപോലെ വേദനിച്ചു.

മറ്റൊരു വീട്ടിൽ അച്ഛനമ്മമാർ തങ്ങളുടെ പ്രാണൻ നഷ്ടപ്പെട്ട വേദനയിൽ തകർന്നുപോയിട്ടുണ്ടാവും. ആ ഓർമ്മയിൽ അയാളുടെ ഉള്ളം  പൊള്ളിപ്പിടഞ്ഞു. എന്നിട്ടും മകനെ രക്ഷിക്കാനുള്ള വഴിതേടുന്നതിൽ സ്വയം അവജ്ഞതോന്നി. മക്കൾ കൊലപാതകം ചെയ്താൽപ്പോലും ന്യായീകരിക്കുന്നവരാണല്ലോ രക്ഷിതാക്കൾ!

“വിനയേട്ടാ, എനിക്ക് ആ മോന്റെ വീട്ടിലൊന്നു പോണം.” -അയാൾ ഞെട്ടിപ്പോയി.

“അവന്റെ അമ്മേടെ കാലിൽ വീണ് മാപ്പപേക്ഷിക്കണം. നഷ്ടപ്പെട്ട ജീവൻ തിരിച്ചുകൊടുക്കാൻ പറ്റിയില്ലെങ്കിലും,  നമ്മുടെ മോനും കൂട്ടുകാർക്കും  നീതിപീഠം വിധിക്കുന്ന ശിക്ഷയിലൂടെ ആ കുടുംബത്തിനുള്ള നീതി നടപ്പാകണം.” ഭദ്ര കിതച്ചു.
അവൾ യാഥാര്‍ത്ഥ്യമുൾക്കൊണ്ടിരിക്കുന്നു. അതിലാശ്വസിക്കുമ്പോഴും,  മകനെ നീതിപീഠത്തിന് വിട്ടുകൊടുക്കണമെന്നും, അനിരുദ്ധിന്റെ വീട്ടിൽ പോകണമെന്നുമുള്ള ഭദ്രയുടെ തീരുമാനത്തിൽ വിനയൻ പകച്ചുപോയിരുന്നു. ഇങ്ങനൊരു ചിന്താഗതിയിലേയ്ക്ക് അവൾക്കെത്താൻ സാധിക്കുമെന്ന് വിചാരിച്ചില്ല.

“ഭദ്രേ… അതുവേണോ? അവർക്ക് നമ്മളെ ഉൾക്കൊള്ളാൻ പറ്റില്ല. അവിടെയുള്ളവർ അക്രമിച്ചേക്കാം. വെറുതെയൊരു സംഘർഷത്തിന് പോകേണ്ടെന്നാ എനിക്കു തോന്നുന്നത്. ”

“എനിക്ക് മനസ്സിന് അല്പമെങ്കിലും സമാധാനം കിട്ടണമെങ്കിൽ അവിടെ പോകണം. വിനയേട്ടൻ മറുത്തൊന്നും പറയരുത്. ”

പിറ്റേന്ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ്ജായ സുഭദ്രയേയുംകൊണ്ട്  കാറിൽ അനിരുദ്ധിന്റെ വീട്ടിലേക്കുള്ള യാത്രയിൽ വിനയൻ ആലോചിച്ചതത്രയും, പ്രതിസന്ധിഘട്ടങ്ങളിൽ തളർന്നുപോകുന്ന പുരുഷനെയപേക്ഷിച്ച്, കരുത്താർജ്ജിക്കുന്ന സ്ത്രീകളെക്കുറിച്ചായിരുന്നു.

നാട്ടുകാരും, മാധ്യമപ്രവർത്തകരും, ബന്ധുക്കളുമടങ്ങിയ ആൾക്കൂട്ടത്തിലേക്കാണ് വാർഡ് മെംബറേയുംകൂട്ടി അവർ ചെന്നിറങ്ങിയത്. ആരാണെന്നു വെളിപ്പെടുത്തിയില്ലെങ്കിലും  എങ്ങനെയോ മണത്തറിഞ്ഞ ചാനലുകാർ മുഖത്തേക്കുനീട്ടിയ മൈക്കുകൾ തട്ടിമാറ്റി അകത്തേക്കു കടന്നു.

അടക്കിപ്പിടിച്ച കരച്ചിലോടെ അനിരുദ്ധിന്റെ അച്ഛൻ ചാരുകസേരയിൽ തളർന്നുകിടന്നിരുന്നു. അരികിലായിട്ട കട്ടിലിന്റെയോരത്ത് അകലേക്കു തുറിച്ചുനോക്കിയിരിക്കുന്ന സ്ത്രീരൂപം.. ഇടയ്ക്കിടെ ദീർഘനിശ്വാസമെടുക്കുന്നതുകൊണ്ട് അതിന് ജീവനുണ്ടെന്ന് മനസ്സിലാവുന്നു. ഏകമകനെക്കുറിച്ചു കണ്ട കിനാവുകളെല്ലാം പാഴായിപ്പോയവരാണവർ.  വന്നവരാരാണെന്ന് ആരോ പറഞ്ഞെന്ന് തോന്നുന്നു. ഒരു പ്രതികരണവുമുണ്ടായില്ല. ഭദ്രയ്ക്കു വീണ്ടും സമനിലതെറ്റുമോയെന്ന് വിനയൻ ഭയന്നു. മൗനം ഘനീഭവിച്ച അന്തരീക്ഷം…

ഭദ്ര പതുക്കേ അനിരുദ്ധിന്റെ അമ്മയുടെ അടുത്തേക്കുചെന്ന് ആ തോളിൽ കൈയമർത്തി. ഒരുനിമിഷം.. ഒരേയൊരു നിമിഷം. പിന്നെ സർവ്വം പൊട്ടിപ്പിളർന്ന് അവർ ഭദ്രയുടെ നെഞ്ചിലേയ്ക്കുവീണു. തങ്ങളുടെ മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങളെല്ലാം  തകർന്നടിഞ്ഞ രണ്ടമ്മാർ, പ്രാണൻ ത്യജിച്ച മകനും, ഭാവിയിരുളടഞ്ഞ് ഇനി സ്വാഭാവികജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന ഉറപ്പില്ലാത്ത മറ്റൊരു മകനുംവേണ്ടി അനുഭവിച്ച പേറ്റുനോവിന്റെ നൂറിരട്ടി വേദനയോടെ  നെഞ്ചുപൊട്ടിക്കരയുന്ന കാഴ്ചയിലേക്ക് ക്യാമറാഫ്ളാഷുകൾ തുരുതുരെ മിന്നി. ഹൃദയഭേദകമായ രംഗത്തിലേക്ക് തുറന്നുവെച്ച ക്യാമറകളിലൂടെ അന്നത്തെ ബ്രേക്കിംഗ് ന്യൂസ് ആദ്യം പുറത്തുവിടാനുള്ള മത്സരത്തിലായിരുന്നു മാധ്യമലോകം.

#റാഗിംഗ്

#എന്റെരചന

✍️ ദിവ്യ ശ്രീകുമാർ

Post Views: 23
4
Divya Sreekumar

ഞാൻ ദിവ്യ ശ്രീകുമാർ.എഴുത്തും വായനയും ഏറ്റവും പ്രിയം. അതിലൂടെ കിട്ടുന്ന കൂട്ടുകാരെയും ജീവവായുപോലെ കൂടെ കൂട്ടാനിഷ്ടം 🥰🥰 നൊസ്റ്റാൾജിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച "കഥാസ്പർശം", മുഖം ബുക്സിൻ്റെ "അമ്മക്കഥക്കൂട്" എന്നീ പുസ്തകങ്ങളുടെ ഭാഗമാവാൻ സാധിച്ചിട്ടുണ്ട്.

26 Comments

  1. Shreeja R on March 27, 2024 8:44 AM

    പ്രതിയുടെ അച്ഛനമ്മമാർ വലിയ സഹതാപമൊന്നും അർഹിക്കുന്നില്ല. എന്തൊക്കെയായാലും മകൻ ജീവനോടെ ഉണ്ടല്ലോ.ഒറ്റക്കുട്ടിയായാലും തെറ്റുകൾ തിരുത്തേണ്ട സമയത്തു തിരുത്തണം. ചെറിയ തെറ്റുകളിൽ അവരെ ചേർത്ത് പിടിച്ചു തിരുത്താം. അല്ലാതെ ന്യായീകരിക്കാൻ നിന്നാൽ ഇതുപോലുള്ള വലിയ പാപങ്ങൾ അവർ ചെയ്യും. മാപ്പ് പറയുന്നത് കൊണ്ട് മകനെ നഷ്ടമായ അമ്മയ്ക്ക് ഒന്നും ലഭിക്കില്ലല്ലോ. നിയമം കർശനമായി ശിക്ഷ നൽകിയാൽ ഈ കഥ ഇനി ആവർത്തിക്കാതിരിക്കുകയെങ്കിലും ചെയ്യും.

    Reply
    • Divya Sreekumar on March 28, 2024 4:44 PM

      ഏതെങ്കിലും രക്ഷിതാക്കള്‍ തങ്ങളുടെ മക്കള്‍ കുറ്റവാളിയായി മാറണമെന്ന് ചിന്തിച്ചു വളര്‍ത്തുമോ? മാപ്പു പറഞ്ഞാല്‍ ചെയ്ത കുറ്റം ഇല്ലാതാവില്ല, മരിച്ചുപോയവര്‍ തിരിച്ചു വരികയുമില്ല,ശരിയാണ്. എങ്കിലും തെറ്റുചെയ്ത മകനെ ന്യായീകരിക്കാത്ത രക്ഷിതാക്കളും ഉണ്ടാവും. വായനയ്ക്ക് നന്ദി ട്ടോ ❤️

      Reply
  2. Thasneem Fazal on March 17, 2024 9:31 PM

    Super story 🫶🏾

    Reply
    • Divya Sreekumar on March 18, 2024 7:36 AM

      Thank u😍

      Reply
    • Chutki on August 29, 2024 8:43 PM

      Super എഴുത്ത്. 👍👍👍👌👌വളരെ നന്നായി എഴുതി. നല്ല ഒഴുക്ക്.

      Reply
      • Divya Sreekumar on September 27, 2024 10:01 PM

        Thank u so much dear💖

        Reply
  3. anwar Abdurahiman cm on March 17, 2024 1:34 AM

    സമകാലീന സംഭവങ്ങളിലെ ആരും കാണാത്ത ,ചിന്തിക്കാത്ത വേറിട്ട എഴുത്ത് . ഇഷ്ടമായി 👍👏👏

    Reply
    • Divya Sreekumar on March 18, 2024 7:37 AM

      Thank u so much 🙏

      Reply
  4. Joyce Varghese on March 17, 2024 12:14 AM

    ശക്തമായ രചന.
    അമ്മയുടെ ദുഃഖം മനസ്സിലാക്കിയ മറ്റൊരു അമ്മ.👌
    അധികം ആരും ചിന്തിക്കാത്ത മറുപുറം ചിന്തിച്ച കഥാകാരി.👍
    ചെയ്യുന്നതിന്റെ ഗൗരവം ചിന്തിക്കാത്ത പ്രായത്തിൽ ചെയ്യുന്ന പ്രവർത്തികളുടെ പ്രത്യാഘാതം ഒരാളുടെ ഭാവിയേയും അയാളുടെ കുടുംബത്തെയും എങ്ങനെ ബാധിക്കുമെന്നു വരച്ചിട്ട രചന.
    വളരെ ഇഷ്ടപ്പെട്ടു.
    👏😍

    Reply
    • Divya Sreekumar on March 18, 2024 7:38 AM

      സന്തോഷം ചേച്ചീ Thank u so much🥰

      Reply
  5. Rosinaseer on March 16, 2024 11:36 PM

    Rand” ammamanass “ veryhearttouching story !super divyaa

    Reply
    • Divya Sreekumar on March 18, 2024 7:38 AM

      Thank u😍

      Reply
  6. Neethi Balagopal on March 16, 2024 9:57 PM

    നല്ല ഫീൽ ഉണ്ട്.. ക്ലൈമാക്സ് really touching.. congrats

    Reply
    • Divya Sreekumar on March 16, 2024 11:02 PM

      Thank u Neethiechi 🥰

      Reply
  7. Jasna Basheer on March 16, 2024 3:35 PM

    ❤️നല്ല എഴുത്ത്

    Reply
    • Divya Sreekumar on March 16, 2024 11:03 PM

      Thank u❤️

      Reply
  8. sabira latheefi on March 16, 2024 11:09 AM

    ദിവ്യാ നന്നായി എഴുതി. നല്ല ഫീലിംഗ് കിട്ടുന്നുണ്ട്. പേരും 👍🏻👍🏻.

    Reply
    • Divya Sreekumar on March 16, 2024 11:03 PM

      Thank u Saabi🥰

      Reply
  9. Nafs nafs on March 16, 2024 11:06 AM

    അക്രമങ്ങളിൽ പ്രതിചേർക്കപ്പെടുന്ന കുട്ടിയുടെ അമ്മയുടെ ഭാഗത്തുനിന്നുള്ള ചിന്തകളും പ്രതികരണങ്ങളും ഇരയാക്കപ്പെട്ട കുട്ടിയുടെ കുടുംബത്തിനു നിതിക്കുവേണ്ടിയുള്ള
    ആ അമ്മയുടെ ശക്തമായ തീരുമാനങ്ങളും ഇടപെടലുകളും നന്നായിട്ടെഴുതി. ദിവ്യാ സ്നേഹം👏👏👏

    Reply
    • Divya Sreekumar on March 16, 2024 11:05 PM

      Thank u hafsu🥰

      Reply
  10. Sunandha Mahesh on March 16, 2024 10:58 AM

    സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍

    Reply
    • Divya Sreekumar on March 16, 2024 11:05 PM

      Thank u ചേച്ചീ 🥰

      Reply
  11. Silvy on March 16, 2024 10:42 AM

    ദിവ്യേ ആരും പോകാത്ത വഴികളിലൂടെ സഞ്ചരിച്ചു അല്ലേ? മിടുക്കി. നല്ല എഴുത്ത്

    Reply
    • Seena Navaz on March 16, 2024 1:38 PM

      Heart touching divya👌👌❤️

      Reply
      • Divya Sreekumar on March 16, 2024 11:04 PM

        Thank u Seena🥰

        Reply
    • Divya Sreekumar on March 16, 2024 11:04 PM

      Thank u ചേച്ചീ 🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.