Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയം
ജീവിതം പ്രണയം

പ്രണയം

By Simi SathyajithMarch 23, 2024No Comments7 Mins Read146 Views
Bookmark Now
Please login to bookmark Close

No account yet? Register

കാർ പാർക്ക് ചെയ്തു ഓടി കേറിയാണ് പഞ്ചിങ് ചെയ്യാൻ എത്തിയത്. റിസെപ്ഷനിസ്റ് ന്റെ വിളി, പെട്ടെന്ന് തീരുമാനിച്ച മീറ്റിംഗ്.. കോൺഫെറെൻസ്സ്‌ റൂമിൽ ചെല്ലാൻ പറഞ്ഞു. വെറുതെ തലയാട്ടി കാണിച്ചു അവിടെനിന്നും ക്യാബിനിൽ കേറി കതകു അടച്ചു.  എന്താകും മീറ്റിംഗ്? എന്നും തെറി വിളിയാണ്, മടുത്തു.  എന്തായാലും മീറ്റിംഗിന് കേറാം.   തിരികെ വാതിൽ തുറന്നപ്പോൾ തുളസി എന്നുവിളിക്കുന്ന തുളസീധരൻ,  “സർ നു ചായ മതിയോ? “
“മ്മ് മതി “
മീറ്റിംഗ് ഹാളിൽ എല്ലാവരും ഉണ്ട്.  ചെറിയ ചിരിയോടെ കയറുമ്പോൾ HR ന്റെ നോട്ടം, കൂടെ ഒരു ചോദ്യവും, “എടോ ആനന്ദെ  കുടുംബവും കുട്ടികളും ഒന്നു ഇല്ല. ഒറ്റയ്ക്ക് താമസം. ഒന്നു നേരെത്തെ ഓഫീസിൽ വന്നുകൂടെ? ലേറ്റ് ലിസ്റ്റിൽ ഫസ്റ്റ് തനിക്കാണ് ” പിന്നെ ഒരു ഊള ചിരിയും.
ഓക്കേ നമ്മുക്ക് തുടങ്ങാം ജിഎം പറഞ്ഞു, എല്ലാരും നിശബ്ദമായി. 
ഈ മീറ്റിംഗ് ഒരു ഉദ്ദേശമേ ഉള്ളു. ഓഗസ്റ്റ് 25 നു നമ്മൾ ഒരു സമൂഹ വിവാഹം നടത്തുന്നു.  ഒരു ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനെ കണ്ടിരുന്നു.   കമ്പനി മെയിൻ സ്പോൺസറായി ഇതു നടത്തുന്നത്. എല്ലാരും കൈയടിച്ചു, നല്ലകാര്യം.  എനിക്ക് ഒട്ടും താല്പര്യം തോന്നിയില്ല.
നിങ്ങൾക്ക് ഓരോരുത്തർക്കും ഞാൻ ഓരോ ജോലികൾ ഏൽപ്പിക്കുകയാണ് ഭംഗിയായി നമുക്കിത് നടത്തണം എല്ലാവരും സഹകരിക്കുകയും ആത്മാർത്ഥമായി ഇതോടൊപ്പം നിൽക്കുകയും വേണം. HR പറഞ്ഞു.  ഞാൻ ഇതൊന്നും കേട്ടതായി തന്നെ ഭാവിച്ചില്ല. അല്ലെങ്കിൽ ഓഫീസിലെ ജോലി തന്നെ ആവശ്യത്തിൽ കൂടുതൽ ഉണ്ട്. ഇനി ഇതും കൂടെ എൻറെ തലയിലോട്ട് വെച്ച് തരാനുള്ള പ്ലാൻ ആകും. എനിക്കൊന്നും വയ്യ!

മനസ്സുകൊണ്ട് ഇതൊക്കെ പറഞ്ഞിരിക്കുമ്പോൾ മൊബൈലിൽ മെസ്സേജിന്റെ സൗണ്ട് കേട്ടത്. ഓപ്പൺ ചെയ്തപ്പോൾ നിത്യ, രാവിലെ ഗുഡ് മോർണിംഗ് മെസ്സേജ് ഇട്ടതാണ് പിന്നീട് ഇപ്പോഴാണ് മെസ്സേജ് വരുന്നത്. 

“ഫുഡ് കഴിച്ചോ? എന്താ കഴിച്ചത്?”
“ങ്, ഞാൻ കഴിച്ചു ദോശയാണ് വരുന്ന വഴി, താൻ കഴിച്ചായിരുന്നോ? കഴിച്ചായിരിക്കും അല്ലാതെ താൻ വീട്ടിൽ നിന്ന് ഇറങ്ങത്തില്ലല്ലോ? എന്താ ചെയ്യുന്നത്? ഇപ്പോൾ ഓഫീസിൽ എത്തിയോ?”
“എനിക്ക് ഇവിടെ കുറെ ജോലിയുണ്ട്, പിന്നെ കാണാം”
“മ്മ് ഒക്കെ പിന്നെ കാണാം ” മറുപടി അതിൽ ഒതുക്കി.

എനിക്കറിയാം. അവൾക്ക് അവിടെ ഒരുപാട് തിരക്കാണ്. ഇനി ഒരു മെസ്സേജ് വരും ഉച്ചയ്ക്ക്, ഫുഡ് കഴിച്ചോ?
കഴിഞ്ഞ ജനുവരി യിൽ ഹാപ്പി ന്യൂയെർ മെസ്സേജ് FB യിൽ വന്നപ്പോൾ പ്രൊഫൈൽ മുഴുവൻ അരിച്ചു പെറുക്കി നോക്കി. ആരാ ഇതു, സുന്ദരിയായ പെണ്ണ് എനിക്ക് മെസ്സേജ് അയച്ചോ? അതോ fake പ്രൊഫൈൽ ആണോ? ഒരുപാട്‌ സംശയത്തിന് മുന്നിൽ നിൽക്കുമ്പോൾ അടുത്ത മെസ്സേജ്, ‘എന്നെ മനസ്സിലായോ? ഞാൻ MBA ക്ക് ജൂനിയർ ആയിരുന്നു നിത്യ, നമ്മൾ ഒരുമിച്ചു പ്രൊജക്റ്റ് ചെയ്തിട്ടുണ്ട്.’ 

എനിക്ക് തീരെ ഓർമ്മിക്കാൻ കഴിഞ്ഞില്ല. എന്നാലും ഞാൻ അറിയാമെന്നു പറഞ്ഞു. വെറുതെ പറഞ്ഞേന്ക്കിലും അവളുടെ നിർത്താതെയുള്ള ചാറ്റ് എനിക്ക് ഇഷ്ടമായി.  അവൾ ആദ്യമായി കാണാൻ വിളിച്ചത് ഓർക്കുന്നു. ഞാൻ അന്ന് ഒരുപാട് നേരം കണ്ണാടിയുടെ മുന്നിൽ നിന്നു.  പെണ്ണുകാണാൻ പോകുന്നപോലെ. പിന്നെ മിക്കവാറും വൈകിട്ട് ഒരു കോഫി അവളോടൊപ്പം ആയി.  ശരിക്കും അവളോട്‌ അറിയാതെ പ്രണയം വന്നു തുടങ്ങിയിരിക്കുന്നു. പക്ഷേ പറയാൻ ഒരു മടി.  അവൾ സംസാരിച്ചുകൊണ്ട് ഇരിക്കും എപ്പോഴും, ഈ ലോകത്തിൽ എന്തിനെ കുറിച്ചും. 
ഏകാന്തതയുടെ തടവറയിൽ അവനു കൂട്ടായി അവളെ കിട്ടിയ സന്തോഷത്തിൽ,  പതിയെ അവൻ ഒരു കൊച്ചു കുട്ടി ആയി മാറുകയായിരുന്നു.  അവൻ ഉല്ലസിക്കാൻ മറന്ന ബാല്യം. ഒരു പൂവിനെ പൂവായി അതിന്റെ എല്ലാ അന്തസോടെയും അതിനെ താലോലിക്കാൻ…  എല്ലാം അവൻ    പഠിച്ചു.  അല്ല,  അവൾ പഠിപ്പിച്ചു.  അവന്റെ സ്നേഹം എന്ന വികാരത്തെ പുറത്തു കൊണ്ടുവന്നു.  സ്കൂളിൽ നിന്ന് പഠന യാത്രക്ക് പോലും പോവാത്ത അവനെ അവൾ ഹിമാലയത്തിന്റെ കൊടുമുടി വരെ എത്തിച്ചു. അവൻ കണ്ടതിൽ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രം.  സ്വഭാവം.  എല്ലാം ഒന്നിനൊന്നു മെച്ചം.  
ഒന്നും മറച്ചു വെക്കാനില്ലാതിരുന്ന ഞങ്ങളുടെ ജീവിതത്തിലേക്കു ഇനിയും അറിയാനുണ്ടെന്ന് മട്ടിൽ ഒത്തിരി കാര്യങ്ങൾ എടുത്തു ഉന്നയിച്ചു.   അവൻ ഒത്തിരി കാലമായി ഡിപ്രെഷനിൽ അണ്, അഞ്ചു വർഷമായി മരുന്ന് കഴിക്കുന്നു എന്നതൊക്കെ ആദ്യം അവളെ ഒന്നു ഞെട്ടിച്ചെങ്കിലും അവനെ അവന്റെ കുറവുകളെ മനസിലാക്കി കൂടെകൂട്ടാൻ അവൾക്കു മടിയില്ലായിരുന്നു. 
ഒത്തിരി ഗൗരവം ആണെങ്കിലും അതിന്റെ ഉള്ളിലെ ഒരു പാവം മനുഷ്യനെ അവൾ മനസിലാക്കി വന്നിരുന്നു.
മീറ്റിംഗ് കഴിഞ്ഞ പുറത്തേക്ക് വന്ന എച്ച്ആറിന്റെ ഒരു ചോദ്യം ഈ സമൂഹവിവാഹത്തിനൊപ്പം തന്റെ കല്യാണം കൂടെ നടത്തിയാൽ  ഇതിൻറെ കൂടെ ആകുമ്പോൾ അതും എളുപ്പമാകും. എല്ലാവരും അവിടെ ഉണ്ടാകും പ്രത്യേകിച്ച് ആരെയും വിളിക്കേണ്ടതില്ല. എല്ലാവരും കൂടെ ചിരി തുടങ്ങി. എനിക്ക് കേട്ടപ്പോൾ അയാളുടെ അടുത്തുള്ള ദേഷ്യം കുറച്ചുകൂടെ കൂടി.  തോളിൽ തട്ടിയിട്ട് ‘ചുമ്മാ വെറുതെയാ ഞാൻ തമാശ പറഞ്ഞതല്ലേ താനത് സീരിയസ് ആയിട്ട് ഒന്നും എടുക്കണ്ട തന്നെ മുഖം കണ്ടാൽ അറിയാം ഇഷ്ടപ്പെട്ടില്ല’. ഞാൻ വെറുതെ ഒന്ന് ചിരിച്ചു. ഒരു ആത്മാർത്ഥതയും ഇല്ലാതെ എനിക്ക് അങ്ങനെ കഴിയും. ഞാൻ വന്ന നാൾ മുതൽ അയാൾ എന്നോട് ചെയ്തു വന്നിരിക്കുന്ന കാര്യങ്ങൾ ഓർത്താൽ അയാളെയും തല്ലിക്കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട്. എന്നാലും സഹിച്ചു പോകുന്നു, പ്രായമായ മനുഷ്യനല്ലേ, ഇനി എത്രനാൾ!
എല്ലാവരും ആത്മാർത്ഥതയോടെ കാര്യങ്ങളെല്ലാം ചെയ്തു തുടങ്ങിയിരിക്കുന്നു. ഇനി 30 ദിവസമേ ഉള്ളൂ. അതിനുള്ളിൽ എല്ലാം നന്നായി തന്നെ ചെയ്യണം പെൺകുട്ടികളെ ആൺകുട്ടികളെയും ചാരിറ്റബിൾ ട്രസ്റ്റ് കാർ കണ്ടുപിടിച്ചു തരും. കല്യാണമണ്ഡപം തിരഞ്ഞെടുക്കുവാനുള്ള ഉത്തരവാദിത്വം എച്ച് ആർ സ്വയം ഏറ്റെടുത്തു. അയാളുടെ ബന്ധു ഏതോ കല്യാണ മണ്ഡപത്തിന്റെ ഉടമയായിരുന്നു.
ആ ഇൻവിറ്റേഷൻ അടിക്കാനുള്ള കൊട്ടേഷൻ ആയിരുന്നു എനിക്ക് കിട്ടിയത്. ഞാൻ തന്നെ ഡിസൈൻ ചെയ്തു എല്ലാവരെയും കാണിച്ചു. എല്ലാവരും ഒക്കെ പറഞ്ഞു. ആയിരം കോപ്പി എടുക്കാൻ പ്രസ്സിൽ ഏൽപ്പിച്ചു എൻറെ ജോലി ഞാൻ പൂർത്തിയാക്കി ഇനി അത്  കിട്ടിയാൽ മതി, രണ്ടു മൂന്നു ദിവസത്തിനകത്ത് തരാമെന്നു പറഞ്ഞായിരുന്നു.
എല്ലാവരും നല്ല ഉത്സാഹത്തിലാണ്. സ്വന്തം വീട്ടിലെ കല്യാണം പോലെ ഓരോന്നും തയ്യാറാക്കുന്നു. എന്തായാലും കല്യാണ ദിവസം വന്ന് എത്താറായി.  
ഇന്നും നിത്യയെ കാണാൻ കഴിയില്ലല്ലോ എന്നോർത്തപ്പോൾ വല്ലാത്ത വിഷമം തോന്നി. ഈ കല്യാണം കാരണം കഴിഞ്ഞ രണ്ടാഴ്ചയായി അവളുടെ മെസ്സേജുകൾക്കൊന്നും കറക്റ്റ് ആയിട്ട് മെസ്സേജ് ചെയ്യാനോ അവളുമായി കറങ്ങാൻ പോകാനോ  ഒന്നും കഴിയാതിരിക്കുകയാണ്. ആ കോഫിയും മിസ്സായി തുടങ്ങിയിരിക്കുന്നു. എന്തായാലും കല്യാണം കഴിഞ്ഞ ശേഷം രണ്ടുദിവസം ലീവെടുത്ത് ഒന്ന് കറങ്ങാൻ പോകണം. അവളോട് പറയണം രണ്ടുദിവസം ഓഫീസിനോട് ഗുഡ് ബൈ പറയാൻ. അവൾക്കും സന്തോഷമാകും. എന്നും ജോലി ചെയ്തു ഒരു എൻജോയ്മെൻറ് ഇല്ലാതെ തള്ളി നിൽക്കുകയാണ് അവളുടെ ജീവിതവും. എന്തായാലും രണ്ട് ദിവസം ലീവ് എടുത്തിട്ട് തന്നെ കാര്യം.   ഞാനും തിരക്കുപിടിച്ചപ്പോൾ മറുപടി നൽകാൻ ലേറ്റ് ആയതു കാരണം അവൾ പിണങ്ങിയിരിക്കുകയാണ് എന്നാണ് തോന്നുന്നത്, എന്നും ഗുഡ് മോർണിംഗ് മെസ്സേജും ഗുഡ് നൈറ്റ് മെസ്സേജ് മാത്രം. എല്ലാം പറഞ്ഞു സോൾവ് ചെയ്യണം കല്യാണം കഴിഞ്ഞശേഷം.  കല്യാണത്തിന് അവളെ ക്ഷണിച്ചിട്ടുണ്ട് വരുമായിരിക്കും. 

കല്യാണത്തിന് ഇനി രണ്ടു ദിവസം മാത്രമേ ഉള്ളൂ. കല്യാണമണ്ഡപം പരിസരവും അലങ്കാരങ്ങൾ കൊണ്ട് നിറഞ്ഞു. എല്ലാവരെയും ക്ഷണിച്ചു കഴിഞ്ഞു. സദ്യയുടെ കാര്യവും ഏർപ്പാടാക്കി.
വിവാഹത്തിന് അണിയാനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും അതാത് വധുവരന്മാരുടെ വീട്ടിൽ എത്തിച്ചു കഴിഞ്ഞു. കല്യാണ ദിവസത്തിൽ അവർ കല്യാണമണ്ഡപത്തിൽ എത്തിയാൽ മതിയാകും. ഓഫീസിലുള്ള എല്ലാവരും അവരവരുടേതായ കടമകൾ കൃത്യമായി നിർവഹിച്ചു.
കല്യാണദിവസം രാവിലെ ഒരുപാട് തവണ വിളിച്ച എങ്കിലും അവൾ ഫോൺ എടുത്തില്ല.  കഴിഞ്ഞ കുറച്ചു ദിവസമായി അവൾടെ സ്ഥിരം പരിപാടിയാണ് വിളിച്ചാൽ കോൾ അറ്റൻഡ് ചെയ്യാറില്ല. ചിലപ്പോൾ മെസ്സേജ് അയക്കും. ഞാൻ തിരക്കിലാണ് ഞാൻ അങ്ങോട്ട് വിളിച്ചോളാം എന്ന്. എന്നാൽ തിരിച്ച് ഇങ്ങോട്ട് ഒരു വിളിയും വന്നിട്ടില്ല.  ഞാൻ മെസ്സേജ് അയച്ചിട്ടും അവളുടെ തിരക്ക് കാരണം റിപ്ലൈയും കുറവാണ്.  അവൾ ഇങ്ങനെ ഇടക്ക് ഇടക്ക് മുങ്ങാറുണ്ട്.  തിരക്ക് കഴിഞ്ഞു വിളിക്കാം അവളെ.  അതിഥികളെ സ്വീകരിക്കുന്ന തിരിക്കില്ലായിരുന്നു എല്ലാവരും.   “എടോ സാധനം വണ്ടിയിൽ ഉണ്ട് താൻ പോകുന്നോ അവിടെ മഹേഷ് ഉണ്ട്.  2 എണ്ണം വിട്ടുവാ ഒരു മൂഡാകട്ടെ ” അക്കൗണ്ട്സിലെ ശരത്
‘ഒഹ്, വേണ്ടാ പിന്നെ കഴിക്കാം, അവൾ ഇവിടെ വന്നാലോ?’

ചിത്ര ചേച്ചിക്ക് അറിയാം എന്റെ ഇഷ്ടം. ചേച്ചി ഒരു അവസരത്തിന് കാത്തിരിക്കുന്നു പറയാൻ, അവൾ വന്നാൽ ചേച്ചി പറയും.  ചെറിയ ടെൻഷൻ ഉണ്ട് എന്നാലും അവൾ വരാൻ മനസ്സ് ഒരുപാട് കൊതിച്ചു.
മിനിസ്റ്റേഴ്‌സ്, ബിസിനെസ്സ്കാർ, സെലിബ്രറ്റി എല്ലാരും വന്നു. മുഹൂർത്തം അടുത്തു വധുവരന്മാർ സ്റ്റേജിൽ വന്നു ജോഡികളായി അവിടെ തയ്യാറാക്കിയ ഇരിപ്പിടങ്ങളിൽ ഇരുന്നു. 

മന്ത്രധ്വനികൾ ഉയർന്നു. കുറച്ചു സമയം കൂടെ കഴിയുമ്പോൾ അവർ സുമംഗലികൾ ആകും.  10 പേർക്കാണ് വിവാഹം.  സമൂഹത്തിൽ ഏറ്റവും താഴെ നിൽക്കുന്നവർക്ക്.
സമയമായി എല്ലാവരുടെയും സാനിധ്യത്തിൽ വിവാഹം മംഗളമായി നടന്നു.
വധുവരന്മാർ എഴുന്നേറ്റു നിന്നു ഇനി അവർക്കു ഒരു ലക്ഷം രൂപയുടെ ചെക്ക് company മാനേജിങ് ഡയറക്ടർ കൊടുക്കും. 
“ആനന്ദ് MD ടെ കൂടെ പോയി ചെക്ക്‌ കൊടുക്കണം ” HR പറഞ്ഞു
ചെക്ക്‌ കൊടുക്കുന്ന MD ടെ കൂടെ എന്റെ ഫോട്ടോ അടിച്ചു വരും, സന്തോഷമായി. ചെക്ക് എടുത്തു ഞാൻ പുറകെ നടന്നു. വധുവരന്മാർക്കു അനുഗ്രഹവും ചെക്ക്‌ നൽകുന്ന ഫോട്ടോ അഞ്ചിൽ കൂടുതൽ ഫോട്ടോഗ്രാഫർ എടുക്കുന്നുണ്ട്.  അന്നൗൺസ്‌മെന്റിൽ ഓരോരുത്തരുടെയും പേരു വിളിച്ചു പറയുന്നുണ്ട്.  അടുത്ത് ശ്യാം –  നിത്യ.  പെട്ടെന്ന് ഒരു ഞെട്ടൽ.  വധുവിന്റ അടുത്ത് എത്തിയിരിക്കുന്നു കൈകാലുകൾ ചലിക്കാതെ ആയപോലെ.. എന്തൊക്കെയോ സംസാരിക്കുന്നു. ഒന്നും തെളിയുന്നില്ല. Ac ഹാളിൽ വിയർത്തു ഒഴുകുന്ന ഞാൻ. നിത്യ, ഇവൾ എന്തിനാ ഇങ്ങനെ ചെയ്തത്?  എന്നോട് ഒരു വാക്കുപോലും പറയാതെ. ഇവൾക്ക് ഞാൻ ആരായിരുന്നു?  ഇത്രയും നാൾ ഒരു സുഹൃത്തിനേക്കാൾ ജീവിതത്തിലെ സുഖവും ദുഃഖവും പരസ്പരം പറഞ്ഞു ആശ്വസിച്ചവർ. നിനക്ക് ഞാൻ എപ്പോഴാ ആരും അല്ലാതെ ആയത്? മനസ്സിൽ നൂറു ചോദ്യങ്ങൾ. ഒന്നും പറയാതെ അവൾ എന്നെ നോക്കി ചിരിച്ചു, അർഥം വെച്ച ചിരി. അവസാന വധൂവരൻമാർക്കു ചെക്ക് കൊടുത്തു താഴെ വന്ന ഉടനെ വാഷ്‌റൂമിലേക്കു ഓടി കരയാൻ വേണ്ടി. പക്ഷെ കരയാൻ തോന്നിയില്ല. കരയണമോ എന്തിനുവേണ്ടി ആർക്കുവേണ്ടി ഒന്നും പറയാതെ മനസ്സിൽ ഒളിപ്പിച്ചുവെച്ച എന്നെ സ്നേഹത്തിനു വേണ്ടിയിട്ടോ? അതോ അവൾ മനസ്സിലാക്കുമെന്ന് കരുതിയ എൻറെ മണ്ടത്തരത്തിനോ? അറിയില്ല അവൾ നഷ്ട്ടപെട്ടു എന്ന് ചിന്തിക്കാൻ പറ്റണില്ല.
കൗമാരക്കാലത്തു എപ്പോഴോ വഴി പിരിഞ്ഞു പോയ സൗഹൃദം. പിന്നീട് ഒരിക്കലും കാണാനോ ഓർക്കാനോ സാധിക്കാത്ത വിധം മറവിയിലാണ്ടു പോയ ഒരു മുഖമായിരുന്നു അവളുടേത്.  പിന്നീട് ഒരിക്കലും ചിന്തിക്കാത്ത അവളെന്നിലേക്ക് കടന്ന് വന്നത് ഒരു ടെക്സ്റ്റ്‌ മെസ്സേജിലൂടെ… വർഷങ്ങൾക്കിപ്പുറം ആ മെസ്സേജ് എന്റെ ജീവിതത്തെ തന്നെ മാറ്റി മാറിക്കാനാവുമെന്ന് അപ്പോഴും ചിന്തിച്ചിരുന്നില്ല.   അന്ന് ആ മെസ്സേജ് വന്ന നിമിഷം മുതലാവും  പിന്നീട് ഞാനവളെ ഓർത്തു തുടങ്ങുന്നത്. ആ പഴയ ഓർമ്മകൾ എനിക്ക് ചെറിയ പുഞ്ചിരി സമ്മാനിച്ചില്ലെങ്കിലും, നല്ലൊരു ബന്ധത്തിനുള്ള അവസരമായി അത് മാറി. നമ്മൾ കൊടുക്കുന്ന സ്നേഹം അത് എത്രത്തോളം ആത്മാർത്ഥ നിറഞ്ഞതാണെന്നു മറുവശത്തു നിൽക്കുന്നയാൾക്ക് മനസ്സിലാവുന്ന നിമിഷം മുതൽ അവർ നാം നൽകുന്നതിന് ഇരട്ടിയായി തിരിച്ചു തരുമെന്നത് അവളിലൂടെയാണ് ഞാൻ പഠിച്ചു തുടങ്ങുന്നത്. 
ഞങ്ങൾ സംസാരിച്ചു തുടങ്ങിയാൽ അവസാനം ഫോണിന്റെ low battery സിഗ്നൽ വരേണ്ട അവസ്ഥയിലായി.
മടുപ്പില്ലാതെ കേട്ടിരിക്കാനും,കഥ പറയുന്ന പോലെ സംസാരിക്കാനും ഒരാളുണ്ടെങ്കിൽ ജീവിതം എന്ത് രസമാണെന്ന് മനസ്സിലാക്കി തന്നതും അവൾ തന്നെ.
ഞങ്ങളെ കണ്ടു മുട്ടലുകളിൽ മണിക്കൂറിന്റെ ഘടികാര സൂചി സെക്കന്റുകളുടെ വേഗതയിൽ ഓടി തുടങ്ങി.  കണ്ടും മിണ്ടിയും പറഞ്ഞും ഞങ്ങൾക്ക് സമയം തികയാതെ വന്നു. 
കണ്ടു മുട്ടിയ ഇടങ്ങളും എണ്ണവും തിട്ടപ്പെടുത്താനയെങ്കിലും പിന്നീടത് അസാധ്യമിരുന്നു.
വർണ്ണനകൾക്കതീതമായിരുന്നു ഞങ്ങളുടെ കൂടിച്ചേരലുകൾ.  

മാസങ്ങളുടെ പരിചയത്തിന് ഒരു യുഗത്തിന്റെ കഥ, എനിക്ക് പറയാനാവും വിധം മനസുകൊണ്ട് പൊരുത്തപ്പട്ടിരിക്കുന്നു. അവളും അങ്ങനെ എന്ന് വിശ്വസിച്ച ഞാൻ ഒരു വിഡ്ഢി.
ഒരിക്കലും മുറിച്ചു കളയാനാവാത്ത വിധം എന്റെ ഹൃദയ ധമനികളിൽ അവൾ അലിഞ്ഞു ചേർന്നിരിക്കുന്നയവൾ ഇന്നെന്റെ പ്രാണനായി മാറിയിരിക്കുന്നു.
അവൾ ഇന്നു മറ്റൊരാളുടെ സ്വന്തമാണ്.  പറയാതെ മനസ്സിൽ കൊണ്ടുനടന്ന പ്രണയം വീണു തകർന്നിരിക്കുന്നു.
മുഖം കഴുകി പുറത്തേക്കു വന്നപ്പോൾ യാത്രപറയുന്ന വധുക്കൾ ആയിരുന്നു, പലരും കരയുന്നു.
എന്റെ കണ്ണുകൾ എല്ലായിടത്തും പരതി. നിത്യ എവിടെ? അവൾക്കു ആരോടും യാത്ര പറയണ്ടയോ?
നിരന്നുകിടക്കുന്ന കാറിൽ ഒന്നിൽ അവൾ ഉണ്ട്. പെട്ടന്ന് മൊബൈൽ മെസ്സേജ്.   ” നമുക്ക് കാണാം “. 
എന്താണ് അവൾക്കു പറയുവാനുള്ളത്. ഇത്രയും നാൾ പറയാത്ത രഹസ്യം
ഒന്നും കേൾക്കാനുള്ള മനസ്‌ എനിക്കില്ല. എവിടെയോ കൈവിട്ടു പോയിരിക്കുന്നു.
ഇനിയും എന്തിനു വേണ്ടി. ഏതൊക്കെ ഞാൻ ചിന്തിക്കുവെങ്കിലും ആരുടെ ഭാഗത്താണ് തെറ്റ്? പ്രണയം പറയാത്ത എന്റെ ഭാഗത്തോ? അതോ അറിഞ്ഞിട്ടും അറിയാത്ത അവളുടെ ഭാഗത്തോ? വീണ്ടും ഇരുട്ടു മുറിയിൽ അടച്ചപ്പോലെ വല്ലാത്ത വീർപ്പുമുട്ടൽ.
ഭ്രാന്തമായൊരു പ്രണയത്തിലേക്ക് പിശാച് കടന്നുകൂടിയ ആ സായാഹ്നം ആയിരുന്നു എനിക്ക്. 
നീയോർക്കുന്നില്ലേ? നാം നടന്നു തീർത്ത വഴികളിൽ ഇന്നും മഞ്ഞു
പെയ്യുന്നു, കുളിര് മൂടി മരവും നിൽക്കുണ്ട് എന്നിട്ടും ഞാൻ ഏതോ ഒരു വേനലിൽ
പൊള്ളിപോവുകയാണ്.  തരാൻ മറന്നുവെച്ചൊരു ചുംബനത്തിന് നിന്റെ തിരുനെറ്റിയിൽ ഇനിയൊരിക്കലെങ്കിലും ഇടം മാറ്റിവെക്കുന്നുണ്ടെങ്കിൽ മടിക്കാതെ വന്നു ചേരുക നീ കയറിവരാൻ മടിച്ചആ പടിപ്പുര ഇന്നും തുറന്നു തന്നെയാണിരിക്കുന്നത്.  അത്രമേൽ പ്രിയമുള്ളൊരു ഇഷ്ടത്തിലും പൊള്ളിപോവുന്നൊരു ജന്മമാണെന്റേത്. 
ഭൂമി ഒരു തവണ കൂടി സുര്യനെ വലം വെച്ചു കഴിഞ്ഞിരിക്കുന്നു. ഇന്നവൻ അവൾക്കൊപ്പം ഇല്ല.
ആ ഇരുട്ട് മുറിയിലെ ജീവിതത്തിലേക്കു തള്ളിയിട്ടു അവൾ പോയി.
“നമുക്ക്കാണാം “. 
എന്നൊരു മെസ്സേജ്. ജീവിതത്തിന്റെ എല്ലാ വീക്ഷണങ്ങളും.  സ്വപ്നങ്ങളും എല്ലാം തകർത്തെറിയപ്പെട്ട ആ നിമിഷം. 
ചുറ്റും ഇരുട്ടു മാത്രമാണന്ക്കിലും അവന്റെ യാത്ര തുടർന്നുകൊണ്ടിരുന്നു വെളിച്ചം വരുമെന്ന പ്രതീക്ഷയോടെ…
തുടരുന്നു.  

Post Views: 31
2
Simi Sathyajith

മൗനം ചിലപ്പോഴൊക്കെ നോവുകളാവുമ്പോൾ ചിലതിനോടൊക്കെ വെറുപ്പും തോന്നാറുണ്ട്..

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.