Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു മയിൽപ്പീലിക്കഥ
പ്രണയം

ഒരു മയിൽപ്പീലിക്കഥ

By Aniill KrishnaaMarch 26, 2024Updated:March 28, 2024No Comments3 Mins Read29 Views
Bookmark Now
Please login to bookmark Close

No account yet? Register

റൊമ്പ ദൂരം പോയിട്ടയാ റാം​?

ഉന്നെ എങ്കൈ വിട്ടയോ അങ്ക താ​ൻ നിക്കറേ​ൻ ജാനു !❤ 

ശ്വാസം അടക്കിപ്പിടിച്ചു രണ്ടര മണിക്കൂർ സ്‌ക്രീനിലേക്കു നോക്കിയിരുന്ന മകൾ വീട്ടിലെത്തിയപാടെ ഒരു ചോദ്യം. 

 ‘ അച്ഛാ… അച്ഛനാരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ? ‘

 ങേ. ഇവൾക്കിതെന്തു പറ്റി?

 ഒരു നിമിഷം ​യാത്രയുടെ ആലസ്യമൊക്കെ മാറി, മുഖം പ്രസാദപൂരിതമായി. ചോദ്യം വ്യ​ക്തമായി കേട്ടെങ്കിലും മനസ്സിലാത്തതുപോലെ ചോദിച്ചു. 

 ഉം. എന്താ ചോദിച്ചത്?

 അച്ഛൻ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോന്ന്?

 ഹഹ. 

 ചുണ്ടിൽ ഒരു മന്ദഹാസം വിടരാൻ തുടങ്ങവേയാണ് പൊടുന്നനെ ഒരു സംശയം മനസ്സിലുദിച്ചത്. 

 സത്യം പറയെടീ. അമ്മയാണോ ഇപ്പോൾ ഈ ചോദ്യം ചോദിയ്ക്കാൻ നിന്നെ പറഞ്ഞയച്ചത്?

 രമണനും ചന്ദ്രികയും, മജീദും സുഹ്റയും, ജയകൃഷ്ണനും ക്ലാരയുമൊക്കെ ഒരേസമയം ഒരു സ്‌ക്രീനിലെന്നപോലെ മനസ്സിൽ തെളിഞ്ഞു. 

 കിടിലൻ ചാൻസ് ആണ്. വായിച്ചതും ചിന്തിച്ചതും കണ്ടതും കേട്ടതും എല്ലാം കൂട്ടിച്ചേർത്തു ഒരു ഭൂതകാലം മെനഞ്ഞുണ്ടാക്കി ക്ലിക്ക് ആയാൽ നാളെ ഒരു റൊമാന്റിക് ഐക്കൺ ആയാവും ​തന്നെ ഇവർ ടൗൺഷിപ്പിൽ അവതരിപ്പിക്കുക,. 

 ‘ പറയൂ അച്ഛാ ‘. വിഷയത്തിൽ എന്തോ താൽപ്പര്യം തോന്നിയതുകൊണ്ടാവാം മകനും വന്നു മറുവശത്തുകൂടി. 

 ആദ്യമായി അങ്ങനെ ഒരിഷ്ടം തോന്നിയതാരോടാവണം?

കുഞ്ഞുനാളിൽ ഒരുപാടു ചേച്ചിമാരും ആന്റിമാരുമൊക്കെ ഒക്കത്തെടുത്തു നടന്നിട്ടുണ്ടെങ്കിലും ഓർത്തെടുക്കാൻ പറ്റിയ മുഖങ്ങളൊന്നും ഇപ്പോൾ മനസ്സിലില്ല. 

 കുമാരനല്ലൂർ തൃക്കാർത്തികയ്‌ക്കാണെന്നു തോന്നുന്നു, അമ്മയുടെ ഒക്കത്തിരുന്നു ഉത്സവക്കാഴ്ചകളും കണ്ടു താൻ തട്ടിക്കളിച്ചുകൊണ്ടിരുന്ന ബലൂണിനു നേരെ എവിടെനിന്നോ ഒരു കുഞ്ഞിക്കൈ നീണ്ടു വന്നത്. 

പിന്നിൽ അതിനായി ​കെഞ്ചുന്ന ​നിഷ്കളങ്കമായ ഒരു മുഖവും. അറിയാതെ തന്നെ ആ ബലൂൺ ചരട് തന്റെ കയ്യിൽനിന്നും വഴുതിമാറി അവളിലേയ്ക്കു ചേർന്നു. 

പിന്നീടവളെ അന്വേഷിച്ചു കണ്ടെത്തണമെന്നു പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും ഒരു രണ്ടരവയസ്സുകാരന്റെ പരിമിതിക​ൾ അതിനു തീർത്തും അപര്യാപ്തമായിരുന്നു. 

 

ജില്ലാ ഖോ ഖോ ടീമിലുണ്ടായിരുന്ന കൂത്താട്ടുകുളത്തുകാരി മരിയാ ജോൺസൺ എട്ടാം ക്ലാസ്സിലാണ് ദേവീവിലാസം സ്കൂളിൽ വന്നു ചേർന്നത്. സഹപാഠികളായ പലരെയും പോലെ തന്നെ അവളോടു തന്റെ ഇംഗിതം അറിയിക്കാൻ ഒരു വഴി ആലോചിച്ചിരുന്നപ്പോളാണ് പി ടി സാർ ഇന്റർ ക്‌ളാസ് മത്സരത്തിൽ ടോസ്സ് ചെയ്യാനായി തന്നെ നിയോഗിച്ചത്. ​ ​

നാണയം വിരൽത്തുമ്പിൽ വെച്ചു ഫ്ലിപ് ചെയ്യുന്നതിനു മുന്നേതന്നെയവൾ വിളിച്ചു. 

 ഹെഡ്‌സ്. 

 മരിയാ. ​​ആലോചിച്ചു പറയണം. 

ഇതു വെറും കളിയുടെ ടോസ് മാത്രമല്ല,

നമ്മുടെ ഭാവിജീവിതത്തിന്റേയും കൂടിയായിരിയ്ക്കും. 

 എന്നു വെച്ചാൽ?

 എന്നു വെച്ചാൽ ഹെഡ്‌സ് വീണാൽ നീ എന്റേതായിരിക്കും. സമ്മതിച്ചോ?

അപ്പോ ടെയിൽ വീണാലോ?

എങ്കിൽ ഞാൻ നിന്റേത്. 

ഹെഡ്സും വന്നില്ല ടെയിലും വന്നില്ല. പി ടി സാറിന്റെ ചൂരൽ ചന്തിയിൽ പതിഞ്ഞു തിരിഞ്ഞുനോക്കാതെ ഓടിയതുമാത്രം ഓർമ്മയുണ്ട്. 

 പ്രേമാതുരമായ ആ ഓട്ടം ചെന്നെത്തിയത് രണ്ടുവർഷങ്ങൾക്കപ്പുറം, പത്താം ക്ലാസ്സിലെ വർഷാവസാന ഫോട്ടോഗ്രാഫ് സെഷനിലാണ്. ഗ്രൂപ്പ് ഫോട്ടോയെടുത്ത ശേഷം ബെഞ്ചിൽ നിന്നിറങ്ങാൻ തുടങ്ങിയ കവിതയുടെ സമീപത്തുചെന്നു ആരും കേൾക്കാതെ ചോദിച്ചു. 

 ഒരു മിനിറ്റ് നിക്ക്വോ. ഞാൻ നിന്റെ ഒറ്റയ്ക്കുള്ള ഒരു ഫോട്ടോ എടുക്കാൻ അയാളോടു പറയട്ടെ. ‘

 എന്തിനാ അത്?

 അതു പിന്നെ, ഒരു പത്തുപതിനഞ്ചു വർഷമൊക്കെക്കഴിഞ്ഞു എനിക്കെന്റെ കുട്ടികൾക്കു കാണിച്ചുകൊടുക്കാമല്ലോ അവരുടെ അമ്മ പതിനഞ്ചു വയസ്സുള്ളപ്പോൾ എങ്ങിനെയായിരുന്നുവെന്ന്. 

 അയ്യടാ… ഒന്നു പോകുന്നുണ്ടോ. 

 

അയ്യടാ… ഒന്നു പോകുന്നുണ്ടോ,

മോളും അതു തന്നെ ആവർത്തിച്ചു. 

 ഈ പുളൂസും ബഡായിയുമൊക്കെ ഞാനും കേട്ടിട്ടുണ്ട്. ഒരു റിയൽ സ്റ്റോറിയാ എനിക്കു വേണ്ടത്. 

​ഇതുവരെ അച്ഛൻ ​പറഞ്ഞിട്ടില്ലാത്ത, ഞാൻ കേട്ടിട്ടിലാത്ത റിയൽ സ്റ്റോറി. 

 

സ്കൂൾ പഠനമൊക്കെ കഴിഞ്ഞ്, നഗരഭൂപടത്തിന്റെ അരികുപറ്റി ആരെയും കൊതിപ്പിയ്ക്കുന്ന സി എം എസ് കോളേജ് കാമ്പസിലെ മധുരമൂറുന്ന പ്രീഡിഗ്രിക്കാലം. 

 മൂർത്തിസാറിന്റെ വീടുതന്നെയാണു ട്യൂഷൻ സെന്റർ. അടുത്തുള്ള മുറിയിലാണ് സാറിന്റെ പെങ്ങൾ രാധ ടീച്ചർ എട്ടാം ക്‌ളാസ്സുകാരെ പഠിപ്പിക്കുന്നത്. തുറന്നിട്ട ജനലഴികളിലൂടെ ഇടവേളകളിൽ പലവുരു മിഴിമുനയുടക്കിയ ആ പെൺകുട്ടിക്കായിരുന്നു ആദ്യമായി ഒരു പ്രേമലേഖനം കൊടുത്തത്. 

 എന്നിട്ട്. അവൾ മറുപടി തന്നില്ലേ?

 ​തന്നല്ലോ… ട്യൂഷൻ ക്ലാസ്സ് അവസാനിച്ച ദിവസം. സ്നേഹത്തോടെ ഒരു കത്തും ഉപഹാരമായി ഒരു മയിൽപ്പീലിയും ജനലഴികളിലൂടെ ഞാൻ കാണാതെ അവളെന്റെ പുസ്തകത്തിലൊളിപ്പിച്ചു വെച്ചു. 

പക്ഷേ, ഞാനതൊരിക്കൽ പോലും കണ്ടിട്ടില്ല. 

 അതെന്തേ?

കഷ്ടകാലത്തിന് അതവൾ ഒളിപ്പിച്ചുവെച്ചത് എന്റെ മാത്തമാറ്റിക്സ് ടെസ്റ്റിനകത്തായിരുന്നു. 

പിന്നീടെപ്പോഴോ അമ്മയതെടുത്ത് ​ഏതോ ​ആക്രിക്കാരനു കൊടുത്തു നാളുകൾക്കുശേഷം അവൾ നേരിട്ടു പറഞ്ഞപ്പോളാണ് ആ മയി​ൽപ്പീലിയുടെ രഹസ്യം ഞാനറിയുന്നത്. 

 

കഷ്ടം !

ആ മയിൽ‌പ്പീലി ഇപ്പോൾ പെറ്റുപെരുകി ഒരുപാടു കുഞ്ഞുങ്ങളായിട്ടുണ്ടാവും, അല്ലേ?

 

മയിൽപ്പീലിയുടെ പ്രസവവും കുഞ്ഞുങ്ങളെപ്പറ്റിയുമൊന്നും ഞാനന്വേഷിച്ചിട്ടില്ല. 

പക്ഷേ അവൾ. 

. 

. 

. 

 

 

അവൾ ​രണ്ടെണ്ണത്തിനെ പ്രസവിച്ച് എന്റെ ഇടത്തും വലത്തുമായി​, ദാ ഇങ്ങനെ കിടത്തിയിട്ടുണ്ട്. 

Post Views: 37
1
Aniill Krishnaa

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.