Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആ രാത്രിയിൽ…
കഥ ജീവിതം

ആ രാത്രിയിൽ…

By Fabi NizarApril 4, 2024Updated:April 8, 20241 Comment4 Mins Read53 Views
Bookmark Now
Please login to bookmark Close

No account yet? Register

“അനീ നിനക്ക് പേടിയുണ്ടോ? ഇന്ന് നമ്മൾ ഒരുപാട് വൈകി. ട്രെയിൻ ഇത്ര വൈകൂന്ന് ഓർത്തില്ല. ഇപ്പോ ഈ ലാസ്റ്റ് ബസ്സും കൂടെ കടന്നു പോയിരുന്നെങ്കിൽ… ഓർക്കാൻ വയ്യ. അമ്മ വരോ ബസ് സ്റ്റോപ്പിലേക്ക്?”
“ഓ..ഇല്ല അഞ്ജനാ… അമ്മക്ക് കാലോണ്ട് വയ്യാത്തതല്ലേ? എങ്ങനെ വരാനാ… സാരല്യ… ഞാൻ പൊയ്ക്കോളാം.”
“ഞാൻ അടുത്ത സ്റ്റോപ്പ് ഇറങ്ങും. തനിക്ക് പിന്നേം അഞ്ചെട്ട് സ്റ്റോപ്പ് കഴിയണ്ടേ? അമ്മ വന്ന് കാത്ത് നിൽപ്പുണ്ടാവും. എനിക്കെ തന്റെ കാര്യാടോ പേടി. സ്റ്റോപ്പിൽ ഇറങ്ങീട്ട് വീടെത്തും വരെ എന്നെ കാൾ ചെയ്ത് നടക്കൂട്ടോ.ഒരു ധൈര്യത്തിന് ശബ്ദമെങ്കിലും കൂട്ടുണ്ടാവട്ടെ.”
“ശരിയെടാ… ഞാൻ വിളിച്ചോളാം”
“അനീ… കുറച്ച് നാള് മുൻപെപ്പോഴോ പത്രത്തിൽ വായിച്ചിരുന്നു വൈകി ബസ്സ് ഇറങ്ങിയ ഒരു പെൺകുട്ടിക്ക് KSRTC ജീവനക്കാർ വീട്ടുകാർ വരും വരെ കൂട്ടുനിന്നത്.”
“അതേ… ഒരുപാട് മോശം വാർത്തകൾക്കിടയിൽ നന്മയും മനുഷ്യത്വവും നിറഞ്ഞ ചില വാർത്തകൾ ഇടയ്ക്ക് കാണാം. പക്ഷേ എല്ലാവരും ഒരു പോലല്ലല്ലോ?”
“ഓ… ദാ എന്റെ സ്റ്റോപ്പെത്തി. അനീ താൻ വിളിക്കാൻ മറക്കല്ലേ ട്ടോ. അമ്മയോട് പറഞ്ഞില്ലേ വൈകൂന്ന്.”
“ശരിയെടാ… അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് വയ്യാത്ത കാലും വച്ച് സ്റ്റോപ്പ് വരെ നടക്കണ്ടാന്ന്. ഞാൻ തന്നെ വിളിച്ചോളാം.”
“സ്റ്റോപ്പെത്തി പെങ്ങളേ, ഇറങ്ങുന്നില്ലേ? കഥയും പറഞ്ഞ് കളിച്ച് ചിരിച്ച് നിക്കല്ലേ. ഞങ്ങൾക്കിനീം ദൂരം കുറേ ഓടാനുണ്ട്. ഒന്ന് വേഗം ഇറങ്ങിയാട്ടെ.” കണ്ടക്ടർ പിറുപിറുത്തു.
അഞ്ജന അയാളെ ഒന്ന് രൂക്ഷമായി നോക്കിക്കൊണ്ട് ബസ്സിറങ്ങി. വിൻഡോവിലൂടെ കാൾ ചെയ്യാൻ ആംഗ്യം കാട്ടി കൈവീശി പുഞ്ചിരിച്ചു. അനിത തിരിച്ചും തലയാട്ടികൊണ്ട് കൈവീശി കാണിച്ചു. കണ്ടക്ടർ അപ്പോഴും കലിപ്പിൽ തന്നെ. ഉവ്വ്! ഇങ്ങേരാണോ വൈകി ഇറങ്ങിയാൽ സംരക്ഷകനായി കൂട്ടുനിൽക്കാൻ പോകുന്നത്! നടന്നത് തന്നെ.
അല്ലേലും ആര് വരുന്നതും കാത്ത്. കാലിന് വയ്യാത്ത അമ്മയോ? വർഷങ്ങൾ എത്ര വേഗത്തിലാണ് കടന്നു പോയത്. 9 വർഷം മുൻപ് നടന്ന ആ ആക്സിഡന്റിൽ അച്ഛനും അനിയനും പോയി. കാലിന് ഗുരുതര പരിക്കുമായി അമ്മയേയും അത്ഭുതകരമായി രക്ഷപ്പെട്ട തന്നേയും ദൈവം വിധിക്ക് വിട്ടുകൊടുത്തു. എത്ര കഷ്ടപ്പെട്ട് അതിജീവിച്ചാണ് ഇത്രയും എത്തിയത്. അമ്മയെ വയ്യാത്തിടത്ത് തനിച്ചാക്കി ഇത്ര ദൂരെ പഠിക്കാൻ പോകാൻ താത്പര്യമുണ്ടായിട്ടല്ല. അമ്മയ്ക്ക് എന്നിൽ ഒത്തിരി പ്രതീക്ഷയുണ്ട്. അമ്മക്ക് മാത്രമല്ല തനിക്കുമുണ്ട് ഒരുപാട് സ്വപ്നങ്ങൾ. കയ്പ്പേറിയ ജീവിതാനുഭവങ്ങൾക്ക് അവസാനം ജീവിതം മധുരതരം ആകുമത്രേ…ദൈവം അങ്ങനെ ഒരാളെ പരീക്ഷിക്കില്ല എന്നാണ് അമ്മയുടെ വിശ്വാസം. അമ്മ തനിച്ചാണെന്ന പേടി വേണ്ട, റോണി കൂടെയുണ്ടല്ലോ എന്ന് കൂടെ കൂടെ പറയും. റോണി…അച്ഛൻ ഒരിക്കൽ അനിയന്റെ പിറന്നാളിന് സമ്മാനം കൊടുത്ത കുഞ്ഞു നായക്കുഞ്ഞായിരുന്നു. ആദ്യമൊന്നും അവന് ഭക്ഷണം കൊടുക്കുവാനോ, കളിപ്പിക്കുവാനോ എന്തിന് ഒന്ന് തൊടാൻ പോലും താൻ കൂട്ടാക്കുമായിരുന്നില്ല. അറപ്പും പേടിയും ആയിരുന്നു. അനിയൻ എത്ര സ്നേഹത്തോടെ ആയിരുന്നു അവനെ സംരക്ഷിച്ചിരുന്നത്. അവന്റെ മരണശേഷമാണ് താൻ റോണിയെ ശരിക്ക് മനസ്സിലാക്കിയത്. അവന്റെ കുഴിമാടത്തിലെ മണ്ണിൽ മുഖം ചേർത്ത് അങ്ങനെ ഒരുപാട് സമയം റോണി കിടക്കും. തന്നെയും അമ്മയേയും മുട്ടിയുരുമ്മി എന്തൊക്കെയോ ശബ്ദമുണ്ടാക്കി ആശ്വസിപ്പിക്കും. അതിൽ പിന്നെ ഒരു കുഞ്ഞനിയനെ പോലായിരുന്നു റോണി തനിക്ക്. അമ്മ മോനേ…എന്നാണ് വിളിക്കുന്നതും. വിളികേട്ടാൽ എവിടെ ആണെങ്കിലും ഓടിയെത്തും.

ഓരോന്നാലോചിച്ച് മൂന്നുനാല് സ്റ്റോപ്പുകൾ കടന്നു പോയി. സമയം എത്രയായെന്ന് നോക്കാൻ മൊബൈൽ എടുത്തപ്പോഴാണ് ശരിക്കും ഞെട്ടിയത്. ചാർജ്ജ് കഴിഞ്ഞ് ഓഫായിരിക്കുന്നു. ഇനിയിപ്പോ ഇറങ്ങുമ്പോൾ അഞ്ജനയെ എങ്ങനെ വിളിക്കും? വീടെത്തും വരെ അവളോട് സംസാരിച്ച് നടക്കാമല്ലോ എന്ന ധൈര്യമായിരുന്നു.ഈശ്വരാ! നെഞ്ചിൽ ഭയം കനത്തു തുടങ്ങി.

“സ്റ്റോപ്പെത്തി…വേഗം ഇറങ്ങൂ…”

കലിപ്പൻ കണ്ടക്ടർ മുരളാൻ തുടങ്ങി. അയാൾ ഇനിയും സംസാരിക്കും മുൻപ് മൊബൈൽ ബാഗിലിട്ട് ധൃതിപ്പെട്ട് ഇറങ്ങി. ബസ്സ് വേഗത്തിൽ കടന്നു പോയി.സ്ട്രീട്ട് ലൈറ്റിന്റെ മങ്ങിയ വെളിച്ചമുണ്ട്. എന്നാൽ ഒരു ആളനക്കവുമില്ല. ചുവടുകൾ ധൃതിയിലാക്കി നടക്കാൻ തുടങ്ങി. പെട്ടെന്ന് ഒരു ബൈക്കിന്റെ ശബ്ദം. തിരിഞ്ഞ് നോക്കാതെ നടന്നു. അടുത്തെത്തും തോറും സ്പീഡ് കുറക്കുന്നതായി മനസ്സിലായി. അടുത്തെത്തിയതും ആ ബൈക്ക് നിർത്തി. “എവിടപ്പോകുന്നു ഈ പാതിരാക്ക്? കൊണ്ടു വിടണോ? എന്താ ഒന്നും മിണ്ടാത്തേ?” അങ്ങനെ ഒത്തിരി ചോദ്യങ്ങളും വഷളൻ ചിരിയുമായി രണ്ട് പേർ. മറുപടി കൊടുക്കാതെ, ഒന്നു നോക്കാൻ പോലും നിൽക്കാതെ നടത്തത്തിന് വേഗം കൂട്ടി. ബൈക്കുകാർ പുറകേ തന്നെയുണ്ട്. ഈശ്വരാ… നെഞ്ചിടിപ്പ് ചെവികളിലേക്ക് കേൾക്കാം. കണ്ണെല്ലാം ഇരുട്ട് കയറും പോലെ! പെട്ടെന്ന് വലിയ ഒരു ഓരിയും കുര യമായി എത്തിയ റോണി ബൈക്കുകാർക്ക് നേരെ ചാടി. നിർത്താതെ കുരച്ചു കൊണ്ടവൻ അവർക്ക് ചുറ്റും ബഹളമുണ്ടാക്കി.

“അയ്യോ…വിട്ടോടാ…” എന്നലറിക്കൊണ്ട് ബൈക്കുകാർ ശരം വിട്ട പോലെ ജീവനും കൊണ്ട് പാഞ്ഞു. റോണി പതിയെ തന്നെ മുട്ടിയുരുമ്മി മുഖത്തേക്ക് നോക്കി. അവന്റെ കണ്ണിൽ സ്നേഹത്തിന്റെയും കരുതലിന്റെയും തിളക്കം. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞെങ്കിലും കുനിഞ്ഞ് അവന്റെ ശിരസ്സിൽ തലോടി. വീട്ടിലേക്കുള്ള വഴിയിൽ വഴികാട്ടിയെപ്പോലെ അവൻ സ്വൽപ്പം ഗർവ്വോടെ മുൻപേ നടന്നു. അധിക ദൂരം എത്തും മുൻപ് അതാ അമ്മയും. ” അമ്മെന്തിനാ ഇപ്പോ ഈ വയ്യാത്തിടത്ത് ഈ ഇരുട്ടത്ത്…”
“മോളെ എത്ര നേരായീന്നോ നിന്നെ വിളിച്ച് നോക്കുന്നു. മൊബൈൽ ഓഫും. വൈകൂന്ന് പറഞ്ഞെങ്കിലും അമ്മയ്ക്ക് ഒരു സമാധാനവും ഇല്ലായിരുന്ന്. റോണിക്ക് ഭക്ഷണം വച്ച് കൊടുത്ത് അടുക്കളവാതിൽ പൂട്ടി വരുമ്പോ ഭക്ഷണം അവിടെ ഇരിക്കുന്നു. റോണിയെ കാണാനും ഇല്ല. വിളിച്ചിട്ടങ്ങ് കേൾക്കുന്നുമില്ല. എനിക്കാകെ പേടി കേറി. അതിനിടയ്ക്ക് അഞ്ജനേം വിളിച്ച്… പേടിക്കണ്ട നീ ഇപ്പോ എത്തും എന്ന് പറഞ്ഞു. ന്നാലും സമാധാനം കിട്ടാണ്ട് നോക്കി ഇറങ്ങീതാ…”

“ദാ എന്തിനും പോന്ന അനിയൻ കുട്ടനായി നമ്മുടെ റോണിയുള്ളപ്പോ അമ്മെന്തിനാ പേടിക്കണ്? അല്ലേടാ…” റോണിയെ തലോടിക്കൊണ്ട് അനി ചോദിച്ചു.
അമ്മയുടെ മൊബൈൽ റിംഗ് ചെയ്തു.”ദാ മോളേ അഞ്ജന. ആ കുട്ടീം പേടിച്ചൂന്ന് തോന്നണ്.”
“ആ അഞ്ജൂ…”
“താനെന്ത് പണിയാ കാണിച്ചേ അനീ… മനുഷ്യരെ തീ തീറ്റിച്ചു.”
“മൊബൈൽ ചാർജ്ജ് തീർന്നത് ശ്രദ്ധിച്ചില്ല അഞ്ജൂ. പിന്നെ പേടി തോന്നീല. റോണി വന്നു എന്നെ കൂട്ടാൻ. താൻ സമാധാനമായി ഉറങ്ങിക്കോ. നാളെ വിളിക്കാം.”
സംസാരിച്ച് വീടെത്തി. “അമ്മാ…നല്ല വിശപ്പുണ്ട്. ഞാൻ പെട്ടെന്ന് കുളിച്ചേച്ചും വരാം. എനിക്കും റോണിക്കുട്ടനും ഭക്ഷണം എടുത്ത് വയ്ക്കൂ ട്ടാ.”
“ആഹാ…അപ്പോ എനിക്കോ? ഒരു അനിയനും ചേച്ചീം വന്നിരിക്കുന്നു.”
“അമ്മേം കഴിച്ചില്ലേ? എന്നാ പിന്നെ ദാ വരണൂ…പെട്ടെന്ന് കുളിച്ചെത്താം. മൂന്ന് പേർക്കും ഒരുമിച്ച് കഴിക്കാം.” റോണിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അനി പറഞ്ഞു. തിരിഞ്ഞ് നടക്കുമ്പോൾ അവൾ ഓർത്തു, ഭൂമിയിൽ സ്നേഹബന്ധങ്ങൾ പലവിധമുണ്ട്. അമ്മ… കൂടപ്പിറപ്പല്ലാതിരുന്നിട്ടും കൂടപ്പിറപ്പിനെപ്പോലെ സ്നേഹിക്കുന്ന അഞ്ജന…
എല്ലാറ്റിലുമുപരി തന്റെ ജീവൻ രക്ഷിച്ച, ഒരിക്കൽ താൻ ഏറ്റവും അറപ്പും വെറുപ്പും കാണിച്ചിരുന്ന റോണി. ദൈവം ഞങ്ങൾക്ക് തന്ന നിധിയാണവൻ. ഒരനിയൻ കുട്ടൻ തന്നെ.
ഇങ്ങനെയും ചില സ്നേഹബന്ധങ്ങൾ!

രചന: ഫാബി നിസാർ   ചിത്രം: ഗൂഗിൾപിക്സ്
#എൻ്റെരചന
#വണ്ടിമിസ്സായരാത്രി
#കൂട്ടക്ഷരങ്ങൾ

Post Views: 38
1
Fabi Nizar

സമാനതകൾ മനോഹരമാക്കുന്ന കൂട്ടത്തിൽ വ്യത്യസ്ഥമായിരിക്കുന്നവൾ☺️

1 Comment

  1. Suma Jayamohan on April 4, 2024 9:52 PM

    നന്നായി എഴുതി
    അഭിനന്ദനങ്ങൾ❤️💐👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.