Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സുകുമാരന്റെ (അന്ധ)വിശ്വാസപ്രമാണങ്ങൾ
കഥ ബന്ധങ്ങൾ മാനസികാരോഗ്യം

സുകുമാരന്റെ (അന്ധ)വിശ്വാസപ്രമാണങ്ങൾ

By Divya SreekumarApril 15, 20242 Comments3 Mins Read114 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഹേമേ, ഈ പ്ലേറ്റില് ബാക്കിയുള്ള ചോറുംകറിയും മുറ്റത്തു തട്ടിയേക്ക് ട്ടോ. വല്ല കാക്കയും വന്നു കൊത്തിത്തിന്നോളും”

സുകുമാരൻ കൈകഴുകാൻ പോവുന്നേരം ഭാര്യയെ ഓർമ്മിപ്പിച്ചു.

എന്തോ അത്ഭുതം കേട്ടപോലെ ഹേമ സുകുവിൻ്റെ മുഖത്തേക്കുനോക്കി.

അയാളാവട്ടെ യാതൊന്നും സംഭവിക്കാത്തമട്ടിൽ മുണ്ടിൻ്റെ കോന്തലയിൽ കൈയും മുഖവും തുടച്ച് ഉമ്മറത്ത് ചാരുകസേരയിൽ പോയിരുന്നു.

ഓർമ്മകളിങ്ങനെ തിരമാലകൾപോലെ മനസ്സിൽ ഓളം വെട്ടുകയാണ്.

ചെറുപ്പം തൊട്ടേ കാക്കകളെ കാണുന്നത് സുകുവിന് വെറുപ്പായിരുന്നു. മുറ്റത്തോ പറമ്പിലെ മരങ്ങളിലോ ഒരുകാക്ക വന്നിരുന്നാൽ ഒട്ടും സമയംകളയാതെ അതിനെ കവണിയിൽ കല്ലുവെച്ച് ഓടിക്കും. അയാൾ വളരുന്തോറും കാക്കകളോടുള്ള  അനിഷ്ടവും കൂടിവന്നു.

“എടാ സുകൂ, അത് ബലിക്കാക്കകളാണെടാ മോനേ. നമ്മുടെ അപ്പനപ്പൂപ്പന്മാർ നമ്മളെ കാണാൻ വരുന്നതാ, നീയതിനെ ഉപദ്രവിക്കല്ലേ”.

സാമാന്യം വലുപ്പവും, എണ്ണക്കറുപ്പുമുള്ള കാക്കകളെ ഓടിച്ചുവിടുമ്പോൾ അച്ഛനുമമ്മയും ഒച്ചവെക്കും. അയാളതൊന്നും ഗൗനിക്കാറില്ല.

“നാളെ ഞാനും നിൻ്റമ്മേം മരിച്ചു കഴിഞ്ഞ് ഇതുപോലെ കാക്കേടെ രൂപത്തിൽ നിൻ്റെയരികിൽ വന്നാല് ഒരുതുള്ളിവെള്ളംപോലും  തരാതെ നീ ഓടിച്ചു വിടൂലോ”.

ഇത്തരം അന്ധവിശ്വാസങ്ങളുടെ യുക്തിയില്ലായ്മയെക്കുറിച്ച്  ഒരു പ്രസംഗംതന്നെ നടത്തി അന്ന് സുകു അച്ഛൻ്റെ വാക്കുകളുടെ മുനയൊടിച്ചു.

“മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോ അവരെ ഒരു തരത്തിലും വേദനിപ്പിക്കാതെ സന്തോഷത്തോടെ പരിപാലിക്ക്യ. അല്ലാതെ മരിച്ചു കഴിഞ്ഞിട്ട് കാക്കയായി വരും ന്നു പറഞ്ഞ് അശ്രീകരംപിടിച്ച വർഗ്ഗത്തെ ഊട്ടാൻ ഇന്നെ കിട്ടില്യ.”അയാൾ ദേഷ്യപ്പെട്ടു.

“ആഹ്, വയസ്സാവുമ്പോ തുണയായി നിന്നാ അതെന്നെ പുണ്യം”.

എന്നും സംരക്ഷിച്ചുകൊള്ളാമെന്ന ഉറപ്പെന്നോണം സുകു അച്ഛൻ്റെ കൈകൾ  മുറുകെപ്പിടിച്ചു.

പിന്നീട് എപ്പോഴായിരുന്നു അച്ഛൻ അയാളുടെ ശത്രുവായി മാറിയത്….

കാലംപോകെ ഉയർന്ന ശമ്പളമുള്ള ജോലിയും സമ്പാദ്യവും സുകുവിനെ  അഹങ്കാരിയാക്കിത്തീർത്തു. അന്യനാട്ടിൽ കിടന്നു സമ്പാദിച്ച പണം അച്ഛൻ തട്ടിയെടുക്കുന്നു എന്നൊരു ചിന്ത എപ്പോഴോ  മനസ്സിൽ കേറിക്കൂടി. സംശയം ഒട്ടും വൈകാതെ നേരിട്ട് ചോദിച്ചപ്പോൾ തകർന്നുപോയ അച്ഛൻ പിന്നീട് ജീവിതത്തിലേക്ക് തിരികെ വന്നില്ല. അച്ഛൻ അരുതാത്തതൊന്നും ചെയ്തില്ലെന്ന് ഒടുവിൽ ബോധ്യപ്പെട്ടിട്ടും അയാൾക്ക് കുറ്റബോധം തോന്നിയിരുന്നില്ല.

എന്നാലീയിടെയായി പല രാത്രികളിലും ഉറക്കത്തിൽ ആരോ കഴുത്തിന് പിടിച്ച് ശ്വാസംമുട്ടിക്കുന്ന തോന്നലാണ്. ഞെട്ടിപ്പിടഞ്ഞ് എഴുന്നേൽക്കുമ്പോൾ ഒരു നിഴൽ മാഞ്ഞുപോകുന്നതുകണ്ട് പിന്നെ ഉറക്കം നഷ്ടപ്പെട്ട് നേരം വെളുപ്പിക്കേണ്ടി വരുന്നു. വീട്ടിൽ മറ്റാർക്കും ഇത്തരം അനുഭവം ഇല്ലതാനും.

എന്തു കാര്യങ്ങളിലും ഓരോരോ തടസ്സങ്ങൾ.. എപ്പോഴും ആരോ തന്നെ പിന്തുടരുന്നുവെന്ന സംശയം.നേരം ഇരുട്ടിയാൽ ഒറ്റയ്ക്ക് നടക്കാൻ അകാരണമായ ഭയം.ചുരുക്കത്തിൽ സമാധാനം നഷ്ടപ്പെട്ട അവസ്ഥയിലായി.

“അച്ഛനെ കുറേ ദ്രോഹിച്ചതല്ലേ, അച്ഛൻ പ്രതികാരം ചെയ്യാൻ വരുന്നതാവും”. ഹേമയുടെ പരിഹാസം കേട്ടില്ലെന്ന് നടിച്ചു.

“ചില്ലറ ഉപദ്രവമാണോ രാമേട്ടനേ ചെയ്തത്, അതിൻ്റെയൊക്കെ ഫലമാ സുകു ഇപ്പൊ അനുഭവിക്കുന്നേ” നാട്ടുകാരിൽ ചിലർ പറഞ്ഞുനടന്നു.

“പിന്നേ, ജീവിച്ചിരുന്ന സമയത്ത് ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത മനുഷ്യനാണ് ഇപ്പൊ മരിച്ചു മണ്ണോടുചേർന്നിട്ട് ഉപദ്രവിക്കാൻ വരുന്നത്, അതും സ്വന്തം മോനെ. ഇതതൊന്നുമല്ലെന്നേ. അച്ഛനോട് ചെയ്ത തെറ്റിൽ സുകുവേട്ടന് ഇപ്പൊ നല്ല കുറ്റബോധമുണ്ടാവാം. അങ്ങനെ വരുമ്പോൾ ഉപബോധമനസ്സിൻ്റെ തോന്നലുകളാണ് പ്രേതമായും പിശാചായും അയാൾക്ക് തോന്നുന്നത്.”  ഒരുസംഘം ചെറുപ്പക്കാർ അവരുടെ വാദം നിരത്തി.

മൊത്തത്തിൽ സമാധാനം നഷ്ടപ്പെട്ടപ്പോൾ പലരുടെയും അഭിപ്രായം കേട്ട് അയാളൊരു ജോത്സ്യനെ കാണാൻ തീരുമാനിച്ചു.

അച്ഛൻ്റെ ആത്മാവ് ശാന്തി കിട്ടാതെ അലഞ്ഞുതിരിയുകയാണെന്നും ചില പൂജകൾ ചെയ്ത് ആത്മാവിനെ ആവാഹിച്ച് കുടിയിരുത്തണമെന്നും വീട്ടുമുറ്റത്ത് ബലിയിട്ട് ആത്മാവിനെ പ്രീതിപ്പെടുത്തിയശേഷമാണ് മേൽപ്പറഞ്ഞ കർമ്മങ്ങൾ ചെയ്യേണ്ടതെന്നും ജോത്സ്യൻ വിധിച്ചതനുസരിച്ച് ബലിയിടാൻ ശ്രമിച്ചപ്പോൾ കാക്കകളുടെ നിസ്സഹകരണം കാരണം അയാൾക്ക് തോൽവി സമ്മതിക്കേണ്ടിവന്നു.

അതിനു ശേഷം കാക്കകൾക്ക് ഭക്ഷണം കൊടുത്ത് സന്തോഷിപ്പിക്കാനുള്ള ശ്രമത്തിലാണ് സുകു. കാക്കയായി വന്ന് അച്ഛൻ തൻ്റെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുമെന്ന വിശ്വാസത്തിലാണ് പഴയ യുക്തിവാദി. അയാൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി.

“ഇത്രനേരായിട്ടും ഒരുകാക്കപോലും ഈ മുറ്റത്തോട്ട് കാല് കുത്തീട്ടില്ല്യ… അതെങ്ങനെയാ എപ്പോഴേലും ഒരെണ്ണത്തിനെയെങ്കിലും സ്വസ്ഥതയോടെ ഈ തൊടിയില് ചിക്കിപ്പെറുക്കാൻ വിട്ടിട്ടുണ്ടോ? എന്തുചെയ്തിട്ടാണെങ്കിലും വേണ്ടൂലായിരുന്ന് ഇങ്ങേരുടെ വട്ടൻകളി ഒന്നവസാനിച്ചാൽ മതി.”

ഹേമയുടെ ദേഷ്യത്തിലുള്ള വർത്തമാനം അയാളെ ചിന്തകളിൽ നിന്നുണർത്തി.

കാക്കയായി വരുന്ന അച്ഛനുവേണ്ടി നോക്കെത്താദൂരത്ത് കണ്ണുംനട്ട് സുകു ഉമ്മറത്ത് ഇരിപ്പുതുടങ്ങിയിട്ട് ദിവസങ്ങളായി. അങ്ങനെ സ്വാർത്ഥലാഭത്തിനു വേണ്ടി, അതുവരെ വിശ്വസിച്ചിരുന്ന ശരികളെല്ലാം തെറ്റെന്ന് മന:പൂർവ്വം ചിന്തിച്ച്  യുക്തിവാദത്തിൽ നിന്നും വിശ്വാസത്തിലേക്കും അവിടെ നിന്നും അന്ധവിശ്വസത്തിലേക്കുമുള്ള സുകുവിൻ്റെ യാത്ര തുടരുകയാണ്.

✍️ദിവ്യ ശ്രീകുമാർ

#എന്റെരചന

#അന്ധവിശ്വാസം

Post Views: 39
0
Divya Sreekumar

ഞാൻ ദിവ്യ ശ്രീകുമാർ.എഴുത്തും വായനയും ഏറ്റവും പ്രിയം. അതിലൂടെ കിട്ടുന്ന കൂട്ടുകാരെയും ജീവവായുപോലെ കൂടെ കൂട്ടാനിഷ്ടം 🥰🥰 നൊസ്റ്റാൾജിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച "കഥാസ്പർശം", മുഖം ബുക്സിൻ്റെ "അമ്മക്കഥക്കൂട്" എന്നീ പുസ്തകങ്ങളുടെ ഭാഗമാവാൻ സാധിച്ചിട്ടുണ്ട്.

2 Comments

  1. Neethi Balagopal on April 16, 2024 10:03 PM

    നല്ല രചന ദിവ്യ : സുകുവിൻ്റെ വിശ്വാസം അന്ധമാണെന്ന് പറയാൻ പറ്റില്ല ചിലതൊക്കെ നമ്മുടെ യുക്തിക്ക് അതീതമാണ്.

    Reply
    • Divya Sreekumar on April 28, 2024 3:16 PM

      Thank u neethiechi 🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.