Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചാരു
അനുഭവം ആരോഗ്യം കഥ ജീവിതം മാനസികാരോഗ്യം

ചാരു

By Indu JoshyMay 11, 20243 Comments3 Mins Read82 Views
Bookmark Now
Please login to bookmark Close

No account yet? Register

മഴ പെയ്തു തോർന്ന ഒരു സായഹ്നത്തിലായിരിന്നു ചാരുവിനെ ഞാൻ ആദ്യമായി കണ്ടത്. തിരക്കുള്ള ഒരു ഡ്യൂട്ടി ഡേ കഴിഞ്ഞു തിരിച്ചിറങ്ങാൻ തുടങ്ങുന്ന സമയത്താണ് കുറച്ചു പോലീസുകാർ ഒപി യിലേക്ക് വന്നത്. കോടതിയിൽ നിന്നും പ്രതിയുമായി വന്നതാണ് എന്നും പറഞ്ഞു അവർ ചാരുവിനെ എന്റെ മുന്നിലേക്ക്‌ നിർത്തി.. 25 വയസ്സ് ഉള്ള മെലിഞ്ഞ ഒരു ചെറിയ പെൺകുട്ടി. ഈ ചെറുപ്രായത്തിൽ എന്ത് കുറ്റമാണ് ഇവൾ ചെയ്തിരിക്കുക എന്ന് ആലോചിച്ചു നിൽക്കുന്നതിന്റെ ഇടയിൽ പോലീസുകാർ അവളുടെ കഥ പറയാൻ ആരംഭിച്ചു.

തന്റെ രണ്ടു മാസം പ്രായമായ കുഞ്ഞിനെ പുഴയിൽ എറിഞ്ഞു കൊന്നതാണ് അവളുടെ പേരിലുള്ള കുറ്റം. അതിന്റെ ഭാഗമായുള്ള വിചാരണയിൽ പ്രതിക്ക് മാനസിക അസുഖമുള്ളതായി തോന്നുകയും അതിന്റെ ചികിത്സക്കായി കുറച്ചു കാലം ഗവണ്മെന്റ് മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കു അയച്ചു കൊണ്ടുള്ള ഉത്തരവ് പോലീസുകാരുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങുമ്പോൾ നിർന്നിമേഷയായി വിദൂരതയിലേക്കു നോക്കികൊണ്ട് ഒറ്റയ്ക്ക് എന്തൊക്കെയോ പിറുപിറുക്കുകയായിരുന്നു ചാരു.. ഗർഭാ നന്തര വിഷാദ രോഗത്തിന്റെ മറ്റൊരു ഇര എന്ന് മനസ്സിലോർത്തു കൊണ്ടു ഞാൻ അവളോട്‌ സംസാരിക്കാൻ ശ്രമിച്ചു. എന്റെ ചോദ്യങ്ങൾക്കൊന്നും അവൾ ഉത്തരം നൽകിയില്ല. മറിച്ചു മറ്റേതോ അശരീരികൾക്ക് ഉത്തരം നൽകുന്ന പോലെ അവ്യക്തമായി അവൾ എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു. അവൾക്കു കഴിക്കാനുള്ള മരുന്നുകൾ കുറിച്ച് കൊടുത്തു ഞാൻ അന്ന് തിരികെ മടങ്ങി 

പിന്നീടുള്ള ദിവസങ്ങളിൽ ചാരുവിനെ കാണാൻ അവളുടെ അപ്പ അല്ലാതെ മറ്റാരെയും ആശുപത്രിയിൽ ഞാൻ കണ്ടില്ല. പ്രസവ ശേഷം അവൾ കാണിച്ച വിഷാദവും പേടിയും ഉറക്കക്കുറവും വിശപ്പില്ലായ്മയും എല്ലാം ആദ്യമായി അമ്മ ആയതിന്റെ മാറ്റങ്ങൾ മാത്രം ആണെന്ന് സ്വയം വിശ്വസിച്ചു സമാധാനിച്ച അവളുടെ വീട്ടുകാർ കുറച്ചു നേരത്തെ അവൾക്കു വേണ്ട ചികിത്സ നൽകിയിരുന്നെങ്കിൽ അകാലത്തിൽ പൊലിഞ്ഞു പോയ ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ നിശബ്ദനായി കണ്ണീർ വാർക്കുക മാത്രമായിരുന്നു അവളുടെ അപ്പയുടെ മറുപടി.

            ആദ്യമൊന്നും ചാരു ആരോടും ഒന്നും മിണ്ടിയില്ല.. ഉറക്കമില്ലാതെ രാത്രിയിൽ അവൾ ഒറ്റക്കിരുന്നു പുലമ്പുകയും ചിലപ്പോഴൊക്കെ അക്രമസക്തയാവുകയും ചെയ്തു.. പതിയെ പതിയെ മരുന്നുകളും ചികിത്സയും ഫലിച്ചു തുടങ്ങിയപ്പോൾ അവളെ പേടിപ്പിച്ചിരുന്ന അദൃശ്യ ശബ്ദങ്ങൾ അവളെ വിട്ടൊഴിഞ്ഞു. ഉറക്കവും വിശപ്പും തിരിച്ചു വന്നു. അബോധാവസ്ഥയിൽ നിന്നും യാഥാർഥ്യത്തിന്റെ ലോകത്തേക്ക് തിരിച്ചു വന്നപ്പോഴാണ് തന്റെ കുഞ്ഞിനെ കൊന്നു കളഞ്ഞ പാപത്തിന്റെ ഭാരം അവളെ തളർത്തിയത്. പുറം ലോകത്തെ നേരിടാൻ അവൾക്കു കരുത്തു പകരാൻ ഞങ്ങൾ ആവും വിധം ശ്രമിച്ചു. ചികിത്സയെല്ലാം കഴിഞ്ഞു തിരിച്ചു കോടതിയിലേക്ക് പോകുന്നതിന്റെ തലേ ദിവസം ചാരു വല്ലാതെ അസ്വസ്ഥയായിരുന്നു. ആശുപത്രിയുടെ നാല് ചുവരുകൾ അവൾക്കു നൽകിയ സുരക്ഷിതത്വം സ്വന്തം വീട്ടിലോ നാട്ടിലോ അവൾക്കു കിട്ടില്ല എന്ന് അവൾ മുൻകൂട്ടി കണ്ടിരിക്കണം. നീയല്ല നിന്റെ രോഗമാണ് നിന്നെകൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചത്, ഇതെല്ലാം മനസ്സിലാക്കി കോടതി നിനക്ക് മാപ്പ് തരുകയും, ഭർത്താവും വീട്ടുകാരും തീർച്ചയായും നിന്നെ തിരിച്ചു സ്വീകരിക്കുകയും ചെയ്യും എന്ന എന്റെ ആശ്വാസ വാക്കുകൾക്കു അവളുടെ മുഖത്ത് പ്രതീക്ഷയുടെ ഒരു ചെറു നാളം പോലും തീർക്കാൻ കഴിഞ്ഞില്ല.

    രണ്ടാഴ്ച കഴിഞ്ഞു ചാരുവും അപ്പയും വീണ്ടും എന്നെ കാണാൻ എത്തി. മാനസിക രോഗത്തിന്റെ പരിഗണനയിൽ കോടതി അവളെ കുറ്റ വിമുക്തയാക്കി എന്ന് ഞാൻ അറിഞ്ഞു. എന്നാൽ ഭർത്താവോ വീട്ടുകാരോ ഇനി അവളുമായി യാതൊരു ബന്ധവും വേണ്ട എന്ന ഒരു തീരുമാനം ആണ് എടുത്തത്. തിരിച്ചു നാട്ടിലേക്ക് വന്ന ചാരുവിനെ നാട്ടുകാരും അവജ്ഞയോടും വെറുപ്പോടും കൂടിയാണ് എതിരെറ്റത്. ഒന്നും മനസ്സിലാക്കാനാവാതെ രോഗിയായി ഈ ആശുപത്രിയിൽ തന്നെ ജീവിക്കുന്നതായിരുന്നു ഇതിലും നല്ലത്, എന്റെ രോഗം എന്തിനാണ് ഡോക്ടർ ചികിത്സിച്ചു ഭേദമാക്കിയത് എന്ന അവളുടെ ചോദ്യത്തിന് എനിക്ക് ഉത്തരങ്ങൾ നൽകാനുണ്ടായിരുന്നില്ല.

                 ചാരു പിന്നീട് ഒരിക്കലും എന്നെ കാണാൻ വന്നില്ല. ചികിത്സയും നിന്നു പോയി. മാസങ്ങൾക്കു ശേഷം അവളുടെ അപ്പ ഒപിയിൽ വന്നു അവളുടെ മരണ വാർത്ത അറിയിച്ചു. ഒരാഴ്ച മുൻപ് അവളുടെ കുഞ്ഞു അന്ത്യ നിദ്ര കൊണ്ട പുഴയുടെ മടിത്തട്ടിലേക്കു പോയി അവളും മരണത്തെ പുൽകി എന്ന് ഞാൻ അറിഞ്ഞു. ഒരു കുഞ്ഞിന്റെ അമ്മയായതിലൂടെ കടന്നു വന്ന രോഗത്തിന്റെ ബലിഷ്ടമായ കരങ്ങളിൽ നിന്നും അവളെ മോചിപ്പിച്ച ചികിത്സക്ക് തിരിച്ചുള്ള അവളുടെ ജീവിതത്തിലേക്കുള്ള യാത്രയിൽ സഹായിക്കാൻ കഴിഞ്ഞില്ല എന്ന ദുഃഖ സത്യം എന്നെ ദിവസങ്ങളോളം വേട്ടയാടി.. സമൂഹത്തിന്റെ അന്ധമായ തിരസ്കാരത്തിന്റെ മുന്നിൽ ഞാനും ചാരുവും അവളുടെ രോഗവും എന്നേ തോറ്റു പോയി എന്ന നഗ്ന സത്യം എന്റെ മുന്നിൽ വന്നു നിന്നു ഉറക്കെ ചിരിച്ചു.

മറ്റൊരു മാതൃദിനം കൂടി വന്നിരിക്കുന്നു.. മാതൃത്വത്തിന്റെ മഹത്വത്തെ കുറിച്ച് ഇടമുറിയാതെ സന്ദേശങ്ങളും ആശംസകളും കോരിച്ചൊരിയുന്നതിന്റെ ഇടയിൽ ഇത് കൂടി ഓർക്കുക. മഹത്വവൽക്കരിക്കുന്നതിന്റെ രൂപത്തിൽ ചുമതല കൂട്ടിൽ തളച്ചു ഇടുമ്പോൾ ഒരോ അമ്മമാരും അർഹിക്കുന്ന പരിഗണനയും സ്നേഹവും, ദയയും നൽകാൻ നമ്മൾ മടിക്കാതിരിക്കട്ടെ. പോസ്റ്റുപാർട്ടം ഡിപ്രെഷൻ എന്ന വലിയ രോഗം കവർന്നെടുത്ത ഒരുപാട് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ജീവിതത്തേക്കുറിച്ചു ഒരു വേള യെങ്കിലും ഓർക്കാൻ, അവർക്കു വേണ്ട ചികിത്സയും പരിഗണനയും നൽകാൻ ചാരുവിന്റെ കഥ ഇട നൽകട്ടെ…

Dr. ഇന്ദു

#എന്റെകഥ #മാതൃദിനം #കൂട്ടക്ഷരങ്ങൾ 

 

Post Views: 27
2
Indu Joshy

Living at Kunnamkulam Profession -Consultant Psychiatrist @Daya Royal Hospital Kunnamkulam

3 Comments

  1. Shreeja R on May 19, 2024 2:14 PM

    👍👍

    Reply
    • Aiswarya on December 24, 2024 9:37 AM

      👍🏼👍🏼

      Reply
  2. Jasna Basheer on May 12, 2024 6:24 AM

    👍👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.