Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇടം
കഥ ജീവിതം ലൈംഗീകത വിവാഹം

ഇടം

By Razeena PMay 30, 2024Updated:June 4, 2024No Comments6 Mins Read90 Views
Bookmark Now
Please login to bookmark Close

No account yet? Register

കുഞ്ഞിനെ താങ്ങിപ്പിടിച്ചു നെഞ്ചോട് ചേർത്ത്  ഓടുന്ന മനുവേട്ടന്റെ പിറകെ ഞാനും അമ്മയും ഒരു യന്ത്രം പോലെ പാഞ്ഞുകൊണ്ടിരുന്നു. 

സ്‌ട്രെച്ചറിൽ കുഞ്ഞിനെ കിടത്തി തിയേറ്ററിലേക്ക് കയറ്റുമ്പോൾ കണ്ണുനീരാൽ മറഞ്ഞ് കാഴ്ചകളിൽ അവന്റെ മുഖം മാത്രം തെളിഞ്ഞു. 

അല്പനേരത്തിനുശേഷം  പുറത്തുവന്ന ഡോക്ടർ “ഐ ആം സോറി നിങ്ങൾ വൈകിപ്പോയി “

ഭൂമി പിളർന്നു താഴോട്ട് പോയെങ്കിൽ എന്ന് തോന്നി. പ്രതികരിക്കാൻ ആവാത്ത വിധം മനുവേട്ടൻ ഭിത്തിയിൽ തല ചായ്ച്ച്  പൊട്ടിക്കരയുന്നു. അലമുറയിട്ടു കരയുന്ന മനുവേട്ടന്റെ  അമ്മയിൽ നിന്ന് ശരം പോലെ വാക്കുകൾ വന്നു തുടങ്ങി. 

” എവിടെയായിരുന്നെടി നീ, നിന്നോട് പറഞ്ഞതല്ലേ കുഞ്ഞിന് വയ്യാത്തതാണ് അവന്റെ കൂടെയിരിക്കണം എന്ന്.  അസത്തെ നീ കാരണം. ആരോട് കൊഞ്ചാൻ പോയതാടി പിഴച്ചവളേ!”

അന്ന് ആദ്യമായി ആ വാക്ക് കേട്ടത് അമ്മയുടെ വായിൽ നിന്നാണ്. കുഞ്ഞിനെ നഷ്ടപ്പെട്ട് എല്ലാം തകർന്നിരിക്കുന്ന ഒരു അമ്മയോട് പറയാൻ പറ്റുന്ന വാചകം. ഇവർക്ക് മനസ്സാക്ഷി ഇല്ലേ എന്ന് തോന്നിപ്പോയി. 

  ” നിനക്ക് സുഖിക്കാൻ വേറെ നേരം ഒന്നും കിട്ടിയില്ലേ. വയ്യാത്ത കുഞ്ഞിനെ ഇട്ടിട്ടാണോ കൊഞ്ചിക്കൊഴയാൻ പോകുന്നത്. അല്ലെങ്കിലും  കുഞ്ഞിനെ ഉറക്കികിടതിട്ട് പോവായിരുന്നിലെ പറയെടി  തെവിടിശി! കുഞ്ഞിനെ മുറിയിലാക്കി നീ എങ്ങോട്ടാ പോയത്?”

അമ്മയുടെ വാക്കുകൾ എന്റെ കാതിൽ മുഴങ്ങിയില്ല. കയ്യിൽ നിന്ന് പറിച്ചെടുത്ത് കൊണ്ടുപോയി എന്റെ കുഞ്ഞിന്റെ മുഖം മാത്രമായിരുന്നു  എന്റെ മുമ്പിൽ. 

കരഞ്ഞു  കരഞ്ഞ് തളർന്നിരുന്ന ഞാൻ. അപ്പോഴാണ് ഒരു കാര്യം ഓർത്തത്. ഇത്രയൊക്കെ അമ്മ പഴി പറഞ്ഞിട്ടും ശാപവാക്കുൾ കോരിച്ചൊരിഞ്ഞിട്ടും  ഒരു പ്രതികരണവും ഇല്ലാതെ നിൽക്കുന്ന മനുവേട്ടനെ കണ്ടപ്പോൾ അവൾക്ക് വേദനയും അതിലുപരി പുച്ഛവും തോന്നി. അവളുടെ ചിന്ത കുറച്ചു മണിക്കൂറുകൾ  പുറകിലോട്ട് പോയി

അടുക്കളയിലെ ജോലി മിന്നൽ വേഗത്തിൽ തീർത്ത് കുഞ്ഞിനു മരുന്നൊക്കെ കൊടുത്ത്  മനുവേട്ടന്റെ അടുത്ത് കിടത്തിയതാണ്. താൻ എത്തിയപ്പോഴും കുഞ്ഞുറങ്ങിയിട്ടില്ല. മേൽകഴുകി വരാമെന്ന് കരുതി  കുളിമുറിയിലേക്ക് കേറുമ്പോൾ  മനുവേട്ടനോട് പറഞ്ഞതാണ് 

  “ചേട്ടാ, കുഞ്ഞിനെ ഒന്ന് ഉറക്കാമോ?

ഞാൻ വന്നിട്ട് അപ്പുറത്ത് കിടത്തിക്കൊള്ളാം “

കുളി കഴിഞ്ഞു വന്നപ്പോഴേക്കും കുഞ്ഞുറങ്ങി എന്നും അപ്പുറത്ത് തൊട്ടിലിൽ കിടത്തി എന്നും പറഞ്ഞു. 

കുഞ്ഞിന്റെ മുറിയിൽ പോകാൻ ഒരുങ്ങിയ എന്നെ പിടിച്ചുവലിച്ച് കട്ടിലിൽ ഇട്ടത് മനുവേട്ടനാണ്. കുളി കഴിഞ്ഞു വന്ന എന്നെ കണ്ടപ്പോൾ മോഹമുണർന്നുത്രെ. 

അദ്ദേഹത്തിന്റെ ആഗ്രഹം സാധിക്കാനാണ് ഞാൻ ആ മുറിയിൽ ഇരുന്നത്. സ്നേഹത്താൽ  പൊതിയുമ്പോഴും എന്നിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും  ഞാൻ പറഞ്ഞു കുഞ്ഞപ്പുറത്ത് ഒറ്റക്കാണ്. എവിടെ?

ആഗ്രഹങ്ങളുടെ തീയിൽ കുഞ്ഞിനെ മറന്നുപോയത് അദ്ദേഹമാണ്. 

മോഹം കെട്ടണഞ്ഞു കഴിഞ്ഞപ്പോൾ. മനുവേട്ടൻ തിരിഞ്ഞു കിടന്നു. അലക്ഷ്യമായി കിടന്ന വസ്ത്രങ്ങൾ എടുത്തിട്ട് ഞാൻ കുഞ്ഞിന്റെ മുറിയിലേക്ക് ഓടുകയായിരുന്നു. അപ്പോഴാണ് കുഞ്ഞ് ശ്വാസം കിട്ടാതെ. 

അമ്മയുടെ അലർച്ച കേട്ടാണ് എനിക്ക് ബോധം വന്നത്. ” പിഴച്ചവളെ കുഞ്ഞിനെ കൊലക്ക് കൊടുത്തില്ലേ. നിന്റെ പൂതി കുഞ്ഞിനേക്കാൾ വലുതായിരുന്നോ ടി? ” പിന്നെയും അമ്മ എന്തൊക്കെയോ പറഞ്ഞു പക്ഷേ ഒന്നിനും മനുവേട്ടൻ പ്രതികരിച്ചില്ല. ആ കണ്ണിലും ഞാൻ തന്നെയാണോ തെറ്റുകാരി?

  “ചേച്ചി, സ്ഥലം എത്തി. ഇതാണ് ചേച്ചി പറഞ്ഞേ  ഗസ്റ്റ് ഹൌസ്. അപ്പോഴാണ് താൻ സ്ഥലത്തെത്തിയെന്നും, ഇന്നും ആ ഹോസ്പിറ്റലിൽ മുന്നിലൂടെ പോകുമ്പോൾ. വിളിക്കാതെ വരുന്ന അതിഥിയായി ഓർമ്മകൾ തന്നിലേക്ക് പടന്നുകയറുമെന്നും അവളോർത്തത്. 

“രവി നമ്മൾ ഇത്തിരി നേരത്തെ എത്തി അല്ലേടാ. “

“അതെ ചേച്ചി,”

അവിടെ തളം കെട്ടിയ മൗനം ഭേദിച്ചുകൊണ്ട് രവി അവളോട് ചോദിച്ചു. “ചേച്ചി,  ഞാനൊരു കാര്യം ചോദിച്ചാൽ എന്നോട് ദേഷ്യപ്പെടുമോ?

  “ഇല്ല, നീ ചോദിക്ക് “

അവൾ അങ്ങനെ പറഞ്ഞെങ്കിലും അവൻ ചോദിക്കാൻ പോകുന്ന കാര്യത്തിന്റെ ഏകദേശം രൂപം അവൾ ഊഹിച്ചിരുന്നു. 

“നമ്മൾ ഇപ്പോം കാണാൻ തുടങ്ങിട്ട് കുറച്ചുനാളുകളായില്ലേ. ചേച്ചിയെ കാണുമ്പോൾ തോന്നില്ല ഇങ്ങനെ ഒരാളാണെന്ന്. എന്തിനാ ചേച്ചി ഈ കുഞ്ഞിനെയും വെച്ചുകൊണ്ട് ഈ വഴി തെരഞ്ഞെടുത്തത്?

ദേഷ്യപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന അവന് കിട്ടിയത്  പുഞ്ചിരിയോടുള്ള മറുപടിയായിരുന്നു. 

   സെക്‌സ്! ലോകത്ത് ഏറ്റവും വികാരവും സുഖം ഉള്ള ഒന്നല്ലേ പിന്നെ എങ്ങനെ ഇത് വൃത്തിക്കെട്ട ജോലിയാകുന്നത്. രണ്ടുപേർക്കും ഒരുപോലെ പങ്കുള്ള ജോലി. പക്ഷേ സ്ത്രീ മാത്രം വേശ്യയാക്കപ്പെടുന്നു! എത്ര വിചിത്രമാണ് ഈ ലോകം. അല്ലേ രവി?

നിനക്കറിയോ സ്വന്തം കുഞ്ഞു മരിച്ചന്ന് രാത്രിയാണ് അമ്മായിയമ്മയുടെ വായിൽ നിന്ന് ആദ്യമായി ആ വാക്ക് ഞാൻ കേൾക്കുന്നത് പിഴച്ചവൾ! ഭർത്താവിന്റെ ആഗ്രഹം തീർക്കാൻ കിടന്നുകൊടുത്ത ആ രാത്രിയാണ് എനിക്കെന്റെ കുഞ്ഞിനെ നഷ്ടമായത്. പക്ഷേ അവിടെയും കുറ്റക്കാരീ ഞാൻ മാത്രം. 

അന്നുമുതൽ എന്റെ സ്ഥാനം പുറത്തായി. എങ്കിലും എല്ലാം സഹിച്ചും ക്ഷമിച്ചും  കൂടെ നിന്നു കാരണം എനിക്ക്  വേറെ ആരുമില്ലായിരുന്നു

പിന്നീട് അവഗണന സഹിക്ക വയ്യാതായപ്പോൾ  ഞാൻ വീടുവിട്ടിറങ്ങി രണ്ടുദിവസം റെയിൽവേ സ്റ്റേഷനിലും മറ്റുമായി കഴിഞ്ഞു. പച്ചവെള്ളം മാത്രം ഭക്ഷണം. മൂന്നാം ദിവസം  പച്ചവെള്ളവും കിട്ടാതായി.  എന്നിട്ടും രണ്ടു ദിവസം കൂടെ എങ്ങിനെയോ തള്ളിനീക്കി. വയ്യ ഇനി വയ്യ  ഇനി എന്നെകൊണ്ടാവില്ല. അന്ന് വൈകീട്ട് ഒരു ബസ്റ്റോപ്പിൽ ഇരിക്കുമ്പോളാണ് സാമാന്യം സുന്ദരനായ ഒരു ചെറുപ്പക്കാരൻ വന്നത്. “പോരുന്നോ?”, എന്നോട് ചോദിച്ചു

    എന്റെ അവസ്‌ഥ കണ്ടിട്ടോ എന്തോ അറിയില്ല , ഒന്നും കഴിച്ചില്ലേ എന്നു ചോദിച്ചു. ‘ഇല്ല’ എന്ന എന്റെ മറുപടിയിൽ അയാൾ എനിക്കൊരു 100 രൂപ നീട്ടി. എനിക്കെഴുന്നേറ്റു നടക്കാൻ സാധിച്ചിരുന്നില്ല. ഞാൻ മനസ്സിൽ ഓർത്തു മനുഷ്യത്വം നഷ്ടപ്പെടാത്ത ചിലരെങ്കിലും ഉണ്ടെന്ന്. പക്ഷേ എന്റെ അവസ്‌ഥ കണ്ടു അയാൾ എന്നെ താങ്ങി പിടിച്ചു എഴുന്നേൽപ്പിച്ചു. ഒരു ലോഡ്ജിനു നേർക്കു നടന്നു. എന്റെ ആ സ്ഥിതിയിൽ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. പക്ഷെ അയാളുടെ ഉദ്ദേശം നല്ലതല്ല എന്നു മനസിലായി. പക്ഷെ അവിടെ ചെന്ന് അയാൾ എനിക്കു വയറു നിറച്ചും ഭക്ഷണം വാങ്ങിച്ചു തന്നു. അയാളോട് എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ചിന്തകൾക്ക് വിപരീതമായി അയാളൊരു 500 ന്റെ നോട്ടടുത്തു നീട്ടിക്കൊണ്ടു പറഞ്ഞു. ഇന്നിവിടെ കിടന്നുറങ്ങി നാളെ പൊക്കോ എന്നു. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല അയാൾ കതകും അടച്ചു പുറത്തേക്കു പോയി

പിറ്റേ ദിവസം പുലർന്നത് മുതൽ ഇനി മുന്നോട്ട് എന്ത് എന്ന ചോദ്യം മാത്രമായിരുന്നു മുന്നിൽ. പലയിടത്തും ജോലി അന്വേഷിച്ചു. കിട്ടുന്ന പണികളൊക്കെ ചെയ്തു.  പക്ഷേ അപ്പോഴും നിഴല് പോലെ പുറകിൽ ഈ ചെന്നായ്ക്കൾ ഉണ്ടായിരുന്നു.  എല്ലാവർക്കും സുന്ദരമായ ഈ ശരീരം മതിയായിരുന്നു. 

ജോലിക്ക് നിന്നിടങ്ങളിലെല്ലാം മടിക്കുത്തഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഓടാവുന്നത്രയും ദൂരം ഓടി. കൈയിലെ കാശ് തീർന്നു പട്ടിണി കിടക്കേണ്ടി വന്നപ്പോഴും മാനം പണയപ്പെടുത്താൻ തോന്നിയില്ല. 

അങ്ങനെ ഒരിക്കൽ  ടൗണിൽ നിന്നും മാറിയുള്ള ചെറിയ ഇടവഴിയിലൂടെ പോകുമ്പോഴാണ്  ഒരു സ്ത്രീയെയും കുഞ്ഞിനെയും കുറച്ച് നീചന്മാർ ഉപദ്രവിക്കുന്നതിന്റെ കണ്ണിൽ പെട്ടത്. പെണ്ണായ ഞാൻ ആ  നേരത്ത് എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. ആവുംവിധത്തിൽ ആ സ്ത്രീയെ രക്ഷിക്കാൻ നോക്കിയെങ്കിലും. അവരെ രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. കയ്യിൽ കെട്ടിയ കുഞ്ഞിനെയും എടുത്ത് ഞാൻ ഓടി. 

പേടിപ്പെടുത്തുന്ന ഇരുട്ടിൽ സ്വന്തം നിഴലിനെപ്പോലും കാണാനാവാതെ പിഞ്ചു കുഞ്ഞിനേയും മാറിലടക്കിപ്പിടിച്ചുകൊണ്ടോടി. അടിയ്ക്കടി നിലയ്ക്കുന്ന ശ്വാസത്തിനിടെ ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കിയെങ്കിലും തന്റെയൊപ്പമെത്താൻ എത്ര പേർ മത്സരിച്ചോടുന്നുവെന്നു എണ്ണിത്തിട്ടപ്പെടുത്താനായില്ല. കാലുകൾ കുഴഞ്ഞിട്ടും ദേഹം തളർന്നിട്ടും ഞാൻ ഓടി. 

സിറ്റിയിലെ ഏറ്റവും വിജനമായ പാതകളിലൊന്നിലൂടെ അലറിവിളിച്ചുകൊണ്ടോടി. മുഷിഞ്ഞ വിയർപ്പിൽ അവളുടെ ദേഹത്തോട് പതിവിലുമധികം ഒട്ടിയമർന്ന കുഞ്ഞ് ഭീതിയിൽ അവളെക്കാളുറക്കെക്കരഞ്ഞുകൊണ്ടിരുന്നു. 

പിന്തുടർന്നവരിൽ ഏതോ ഒരുവൻ ഒരു ക്ഷണനേരത്തേക്ക് ഓട്ടം നിർത്തി മുന്നിൽക്കണ്ട മുഴുത്ത വടിയെടുത്ത് എന്റെ കാലുകളെ ലക്ഷ്യമാക്കിയെറിഞ്ഞു. 

മുന്നേ ഉന്നം പിഴയ്ക്കാതെ വടിയെറിഞ്ഞവൻ മറ്റുള്ളവരേക്കാളുച്ചത്തിൽ അലറിവിളിച്ചു. – “നീയെവിടെ വരേയൊടുമെടീ വഴിപിഴച്ചവളേ. ”. 

അന്ന് പിഞ്ചുകുഞ്ഞിനുവേണ്ടി ഞാൻ ആദ്യമായി എന്റെ മടിക്കുത്തഴിച്ചു. 

അവസാന വീഴ്ചയിൽ തളർന്ന തന്റെ ശരീരത്തേയും വാടിക്കുഴഞ്ഞ കുഞ്ഞിനേയും ഉയർത്താൻ ബദ്ധപ്പെടുന്നതിനിടെ തണുത്തു മരവിച്ചു തുടങ്ങിയ ശരീരത്തിൽ എന്റെ കൈയ്യിലിരുന്ന കല്ല് ആഞ്ഞുപതിച്ചു. 

ശരീരത്തിലെ ബോധം പോകുന്നതിനു മുമ്പ് കുഞ്ഞിനെയും വാരിപ്പിടിച്ച് എവിടം വരെ ഓടി എന്ന് ഓർമ്മയില്ല. കണ്ണ് തുറക്കുമ്പോൾ ഒരു ആശുപത്രിയിലായിരുന്നു. 

കുറച്ചുദിവസത്തെ ആശുപത്രിവാസത്തിനു ശേഷം കുഞ്ഞിനെയും മാറോട് ചേർത്ത് മുറ്റത്തിറങ്ങുമ്പോൾ ഇനിയെന്ത് എന്ന് ചോദ്യമായിരുന്നു. അതു കഴിഞ്ഞാൽ എന്തു ചെയ്യും? ആലോചിച്ചു ഒന്നും മനസിലാവുന്നില്ല. അതേ പണം വേണം ജീവിക്കാൻ. പണമാണ് വേണ്ടത്. അന്ന് മുതലാണ് ഞാൻ ഈ ജോലിക്ക് ഇറങ്ങിത്തുടങ്ങിയത്. 

എത്രയോ പുരുഷന്മാർ മാറിമാറി വന്നു. എല്ലാത്തിനും ഒരേ ഒരു വികാരം  “കാമം ശമിപ്പിക്കാൻ ഒരു ഉപകരണം. എന്നും ഞാൻ ആ നല്ല മനുഷ്യനെ ഓർക്കുമായിരുന്നു. ലോഡ്ജിന്റെ മുമ്പിൽ വരെ തന്നെ എത്തിച്ചിട്ട്. തനിക്കൊരു പോറൽ പോലും ഏൽപ്പിക്കാതെ തന്നെ നിന്നു മാഞ്ഞുപോയ മനുഷ്യനെ. അങ്ങിനെ ആ ദിവസവും വന്നെത്തി. അതേ അയാൾ എത്തിയിരിക്കുന്നു അന്നെന്നെ റെയിൽവേ സ്റ്റേഷനിൽ നിന്ന് രക്ഷിച്ചാൽ  ആൾ. ഞാൻ പരിചയഭാവത്തിൽ ചിരിച്ചു പക്ഷെ അയാൾക്കെന്നെ തിരിച്ചറിയാൻ സാധിച്ചില്ല. അന്നയാൾ കണ്ട പട്ടിണികൊലമായിരുമില്ല. ഇന്ന് ഞാൻ തടിച്ചു കൊഴുത്തു മാംസളമായ ശരീരം, മുഖം നിറയെ ചായം പൂശിയിട്ടുണ്ട്, മുടിയിൽ നിറയെ മുല്ലപ്പൂ. ഞാനയാൾക്ക്  എന്നെ പരിചയപ്പെടുത്തി. അയാൾ ആദ്യമൊന്ന് അതിശയിച്ചു  എങ്കിലും പെട്ടന്നു തന്നെ ആ ഭാവം മാറി. കാര്യത്തിലേക്ക് കടന്നു.  പക്ഷെ എനിക്കതൊരു പ്രത്യേക അനുഭൂതി ആയിരുന്നു. ഞാൻ ഒരു പെണ്ണാണ് എന്ന തിരിച്ചറിവുണ്ടായ നിമിഷം. 

      രാവിലെ ഉറക്കമുണർന്നു അയാൾ എന്നോട് ചോദിച്ചു. പോരുന്നോ എന്റെ കൂടെ. എന്റെ പെണ്ണായി. കഴിഞ്ഞതൊക്കെ മറക്കാൻ ഞാൻ തയ്യാറാണ്, പോരുന്നോ? എന്തു പറയണമെന്നറിയതെ   ഞാൻ അത്ഭുതപ്പെട്ടു നിന്നു. അയാളുടെ കൂടെ പോവാൻ എന്റെ മനസ് കൊതിച്ചിരുന്നു. പക്ഷെ അത് പാടില്ല ഞാൻ പിഴച്ചവളാണ്‌  ഞാൻ അയാൾക്കു യോജിച്ചവളല്ല. ഞാനയാളെ തിരിച്ചു പറഞ്ഞയക്കുമ്പോൾ അയാൾ തന്ന അഡ്രസ്സാണ് ഈ ഗസ്റ്റ് ഹൗസ്. 

ഈ പട്ടണത്തിലെ എന്റെ അവസാന രാത്രിയാണ് ഇന്ന്. എനിക്ക് കുഞ്ഞിനെ നന്നായി വളർത്തണം. ഈ പട്ടണത്തിൽ തന്നെ തുടർന്നാൽ, ഞാൻ ഈ പാത തന്നെ പിന്തുടരേണ്ടി വരും. ഞാനിപ്പോളും ആ പഴയ ജീവിതം ആഗ്രഹിക്കുന്നില്ല. എനിക്കു പിറകെ പുതിയ തലമുറയായി ഇവൾ മാറാതിരിക്കണമെങ്കിൽ, അയാൾ നൽകുന്ന പണവും ജോലിയും സ്വീകരിച്ച് മറ്റൊരു പട്ടണത്തിലേക്ക് മാറണം. ഞാനെന്റെ കാര്യം പറഞ്ഞപ്പോൾ സഹായിക്കാം എന്ന് അയാൾ തന്നെയാണ് പറഞ്ഞത്. മനഃസ്സാക്ഷി മരിച്ചിട്ടില്ല. അദ്ദേഹത്തോട് എനിക്ക് എന്നും ബഹുമാനമാണ്. 

“ഹാ, രവി നിന്നോട് സംസാരിച്ചു സമയം പോയതറിഞ്ഞില്ല.”

“ചേട്ടാ, ഈ കുഞ്ഞിനെ ഒന്ന് ഉറക്കാമോ. കാരണം അവളുടെ കണ്ണുകളിൽ ഒരിക്കലും പതിയരുത് ഇരുട്ടിലേക്ക് മറയുന്ന അമ്മയുടെ രൂപവും. പിന്നീട് പുലർകാല വിരിയുന്ന ആ മുഖവും. “

കുഞ്ഞിനെ രവിയുടെ കയ്യിൽ ഏൽപ്പിച്ച  അവള് ആ കാറിൽ നിന്നിറങ്ങുമ്പോൾ  രവി അവളെ തന്നെ  ഉറ്റ് നോക്കിക്കൊണ്ടിരുന്നു

ഇളം നിറത്തിൽ കരയുള്ള സാരിയിൽ പതിഞ്ഞ വെള്ള പൂക്കൾ. എണ്ണതേച്ചു ഭംഗിയായി കെട്ടിയ മുടിയിൽ തുളസിക്കതിർ പറയാതെ പറയുന്നുണ്ടായിരുന്നു. അവളുടെ ജീവിതത്തിലെ പുതിയ പുതിയ അധ്യായത്തിന്റെ കഥ. 

 

Post Views: 27
1
Razeena P

ഓരോ യാത്രയും സ്വപ്നങ്ങളുടെ ഫുൾസ്റ്റോപ്പ് അല്ല. നിറങ്ങൾ ചാലിച്ച ഓർമ്മയുടെ തുടക്കമാണ്…. ചില മടക്കങ്ങൾ പുതിയ തുടക്കത്തിൽ അനിവാര്യമാണ്..

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.