Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കിടപ്പ് രോഗി
കഥ ജീവിതം

കിടപ്പ് രോഗി

By Anju AjishJune 15, 2024No Comments3 Mins Read98 Views
Bookmark Now
Please login to bookmark Close

No account yet? Register

ടൈംപീസ് നിർത്താതെ അടിച്ചതും, അരോചകമായ ആ ശബ്ദം തിരയടിച്ചു കർണപ്പുടങ്ങളിൽ ആഞ്ഞടിക്കുന്ന കാടോര സൂചികളായ് തുളഞ്ഞുകയറി.

“ഈശ്വരാ ഇതൊന്നു നിശബ്ദമായെങ്കിൽ “എന്ന് മനസിലോർത്തതും, അയാളുടെ ഭാര്യയുടെ കൈകൾ അതിൽ പതിഞ്ഞതുകൊണ്ട് ടൈം പീസ് കരച്ചിൽ നിർത്തിയതിനാൽ അയാൾക്ക് വല്ലാത്തൊരാശ്വാസം തോന്നി.

പതിവ് പോലെ അയാളുടെ ഭാര്യ മുറിയിലെ പൊടിപിടിച്ച ജനാലകൾ തുറന്നതും
ജനലിഴകളിലൂടെ കാപ്പിപ്പൂവിന്റെ സുഗന്ധം അയാൾ തന്റെ നാസഗ്രന്ധികളിലൂടെ ആത്മാവിന്റെ ഉള്ളറകളിലോട്ട് വലിച്ചെടുത്തു . പെട്ടെന്ന് ഇടിമുഴക്കത്തോടെ വന്ന ഒരു വിമാനം അയാളുടെ ഭൂതകാലത്തെയും ഓർമപ്പെടുത്തി കടന്നുപോയി. താൻ ഗൾഫിൽ ജോലി ചെയ്തിരുന്ന കാലം ഓർത്തെടുക്കാൻ ശ്രമിച്ചപ്പോൾ, ഭാര്യ നിസ്സഹായയായ് അയാളെ നോക്കി. ഒരു ദിവസം അവിചാരിതമായ് കടന്നുവന്ന രോഗം തന്റെ പ്രതീക്ഷകളെ ഞ്ഞെരുക്കികൊന്ന നീരാളിയായ് തീർന്നപ്പോൾ, എല്ലാം ഉപേക്ഷിച്ചു മടങ്ങെടിവന്നെങ്കിലും, കടബാധ്യതകൾ ഇല്ലാതെ തന്റെ ഏക മകളുടെ വിവാഹം നടത്താൻ തനിക്ക് സാധിച്ചതിൽ അയാൾ ആശ്വസിച്ചു.

മുറ്റത്ത് വീണുകിടക്കുന്ന ചപ്പുകൾ കോരിവൃത്തിയാക്കുകയും, മുഷിഞ്ഞ വസ്ത്രങ്ങൾ കഴുകിവിരിക്കുകയും ചെയ്യുന്ന തിരക്കിലാണ് ഭാര്യ. നിറം മങ്ങിയ ചുവരുകളും, ചിതലെടുത്ത മരക്കഷങ്ങളും അതിലുടെ തന്റെ എട്ടുകാലുകളും കൊണ്ട് സ്വപ്നങ്ങൾ നെയ്ത്കൂട്ടുന്ന എട്ടുകാലി, പിന്നീട് ആ സ്വപ്‌നങ്ങളിൽ അവൻ തല ചായ്ച്ചുറങ്ങുന്നു. ഓടുകൾക്കെല്ലാം വിള്ളലുകൾ വന്നത് ശ്രദ്ധയിൽ പെട്ടെങ്കിലും തന്റെ ശരീരത്തിന് അനക്കം വയ്ക്കാ ത്തതുകൊണ്ട് ഒന്നും ശരിയാക്കാൻ സാധിക്കില്ലെന്നയാൾ മനസിലാക്കി.

എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരുന്ന അയാളുടെ കണ്ണുകൾ നിദ്രഭാരത്താൽ അടഞ്ഞുപോയി. പലനിറത്തിലുള്ള ഒരു നീരാളി തന്റെ കഴുത്തിൽ വലിച്ചുമുറുക്കുന്നതായ് തോന്നിയ അയാൾ പെട്ടെന്ന് കണ്ണുകൾ തുറന്നു. ദിനംതോറും കാണുന്ന ഒരേ സ്വപ്നം അയാളെ അരോചകപ്പെടുത്തി.മാത്രമല്ല സ്വപ്നങ്ങൾക്ക് പോലും വേണ്ടാതായ തന്റെ ശരീരത്തോട് അയാൾക്ക് പുച്ഛം തോന്നി. ആരുടെയോ കാൽപെരുമാറ്റം കേട്ട അയാൾ തന്റെ ഭാര്യ തന്നെ ചെരിച്ചു കിടത്താൻ വരുന്നതാണന്ന് മനസ്സിലാക്കിയെങ്കിലും, ഭിത്തിയിൽ തൂക്കിയ തന്റെ മകളുടെ ചിത്രം കാണാൻ തനിക്ക് സാധിക്കാത്തതിനാൽ, അവിടേയ്ക്ക് ചെരിയാൻ വിസമ്മതിച്ചു. അയാളുടെ ആത്മാവിന്റെ നിഴലായ് ജീവിച്ച ഭാര്യ അത് മനസിലാക്കി, വിവാഹം കഴിഞ്ഞ തങ്ങളുടെ മകൾക്ക് എപ്പോളും സ്വന്തം വീട്ടിൽ നിൽക്കാനാവില്ലെന്നയാളെ ഓർമ്മപ്പെടുത്തിയപ്പോൾ ഒരു ദീർഘനി ശ്വാസത്തോടെ അയാൾ അത് ഉൾക്കൊള്ളാൻ ശ്രമിച്ചു.

സൂര്യചന്ദ്രന്മാരുടെ കണ്ണുപൊത്തിക്കളിയിൽ, ഇരുളും വെളിച്ചവും അയാളുടെ ജീവിതത്തിൽ വന്നുപോയി. ഒരു ദിവസം പതിവില്ലാതെ വാഹനത്തിന്റെ ശബ്ദം കേട്ട് അയാൾ അത്ഭുതപ്പെട്ടിരിക്കുമ്പോൾ ആ നാട്ടിലെ കുറച്ചു ചെറുപ്പക്കാർ അയാളുടെ ഭാര്യയുടെ ആവശ്യപ്രകാരം അയാൾക്ക് ഒരു വീൽചെയർ നൽകാൻ മുറിയിലോട്ട് വന്നു. അയാൾക്ക് അത്ഭുതതോടൊപ്പം വളരെ സന്തോഷവും തോന്നി.

അവർ അയാളുടെ സമ്മതപ്രകാരം അയാളെ വീൽചെയറിൽ ഇരുത്തിയപ്പോൾ, മാസങ്ങൾക്കുശേഷം അയാളുടെ ശരീരത്തിലൂടെ രക്തം കൊതിയോടെ ഓടികളിച്ചു.അയാളെ അവർ പുറത്തേക്കുകൊണ്ടുവന്നപ്പോൾ ഇളം സൂര്യന്റെ ചൂടും, പ്രകാശവും അയാളുടെ ഓരോ കോശങ്ങളിലേക്കും ഒഴുകിയെത്തി. ആ ചെറുപ്പക്കാർ വീൽചെയർ ഭാര്യയ്ക്ക് കൈമാറിയപ്പോൾ അവളുടെ കണ്ണുകളിൽ ഇതിന് മുൻപ് കാണാത്ത ഒരു തിളക്കം അയാൾക്ക് കാണാൻ സാധിച്ചു.

ആ നിമിഷം കാലചക്രം പിന്നോട്ടൊന്നു തിരിച്ചപ്പോൾ, അലമാരയിലെ വായിച്ചു കഴിഞ്ഞ ഒരു പൊടിപിടിച്ച പുസ്തകം അയാളുടെ കണ്ണിൽപ്പെട്ടു. പുസ്തക താളിലെ ഓരോ വാക്കിന്റെയും അർത്ഥമറിയാതെ, കണ്ണുകൾ മാത്രം കുറെ അക്ഷരങ്ങളിലൂടെ പാഞ്ഞ് അലമാരയിൽ തിരികെ വയ്ക്കാൻ വേണ്ടിമാത്രം എങ്ങനെയൊക്കെയോ വായിച്ചു തീർത്ത ഒരു പുസ്തകം. അയാൾ ആ പുസ്തകം വീണ്ടും എടുത്ത് മനസ്സു കൊണ്ട് വായിക്കാൻ ശ്രമിച്ചപ്പോൾ,വറ്റിവരണ്ട കണ്ണുകളിൽ നീരുറവ പൊടിഞ്ഞു, പിന്നീട് കുത്തൊഴുക്കായ് തന്റെ ഭാര്യയെന്ന ആ പുസ്തകത്തിലെ അക്ഷരത്തിൽ മഷിപടർന്നെങ്കിലും ആ പുസ്തകം അയാൾ തിരികെ വച്ചില്ല.

ഒന്നും പ്രതീക്ഷിക്കാതെ ഒരു കുന്നോളം ഭാരം ചുമലിൽ താങ്ങി, പരിഭവത്തിന്റെ കണികപോലുമില്ലാതെ, ഇവൾ ഈ ഇടിഞ്ഞുവീഴാറായ വീട്ടിൽ, കുറെ നരച്ചതുണികൾക്കും,വക്ക്പൊട്ടിയമൺകലങ്ങൾക്കുമിടയിൽ എങ്ങനെ ജീവിച്ചിട്ടുണ്ടാകും? മകളുടെ കൈപിടിച്ചു മറ്റൊരാൾക്ക്‌ കൊടുത്തപ്പോളും അവളുടെ കണ്ണുകൾ നനഞ്ഞില്ല. ഈ വീട്ടിൽ തനിച്ചായിരുന്ന ഇവളെ ആരും കേട്ടിട്ടുണ്ടാവില്ല. ഒടുവിൽ നിശ്ചലനായ് തിരികെ വന്നപ്പോൾ, ദൈവത്തോട് പിണങ്ങിയില്ല മാത്രമല്ല തന്നെ ശുശ്രുഷിക്കുന്നതിൽ അവൾ മടുപ്പുകാണിച്ചുമില്ല.

അയാളുടെ കാലുകൾ പതുക്കെ ചലിക്കുകയും, ചുണ്ടുകൾ വിറയ്ക്കുകയും ചെയ്ത്കൊണ്ട് അയാൾ തന്റെ ഇനിയുള്ള ജീവിതം അവൾക്കായി നൽകാൻ തീരുമാനിച്ചു. അവൾ അയാളെ വീൽചെയറിൽ ഇരുത്തി ലോകം ചുറ്റിയപ്പോൾ അയാൾക്ക് അവളാകുന്ന ആ പുസ്തകത്തിന്റെ ഓരോ വാക്കും കുത്തും കോമയും മനസിരുത്തി വായിച്ചപ്പോളെല്ലാം ഒരുവിസ്മയമായി തോന്നി. ഇരുളടഞ്ഞ തന്റെ ജീവിതത്തിൽ അമ്പിളിയായ് ചിരിതൂകി നിൽക്കുന്ന ഈ വെളിച്ചം തന്നെ ധാരാളമെന്നയാൾ ഓർത്തു. തന്റെ ഓരോ ശ്വാസത്തിലും അലിഞ്ഞു ചേർന്ന കാപ്പിപ്പൂവിന്റെ സുഗന്ധംപോലെ ആ പുസ്തകതാളുകളിലെ പുതുമയുടെ ഗന്ധം അയാൾ തന്നിലേയ്ക്ക് ആവാഹിച്ചു.

അഞ്ചു അജീഷ്

Post Views: 47
1
Anju Ajish

ഇംഗ്ലണ്ടിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. എറണാകുളം ജില്ലയിലെ മുവാറ്റുപുഴ ആണ് സ്വദേശം. എഴുത്ത്, വായന എന്നിവ കൂടാതെ വരയും ഡാൻസും ഇഷ്ടവിഷയങ്ങൾ ആണ്.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.