Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹിതമഹിതം അതിലൊരു ചെറു വിഹിതം അവിഹിതം
കഥ ജീവിതം പ്രണയം മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

ഹിതമഹിതം അതിലൊരു ചെറു വിഹിതം അവിഹിതം

By Anju RanjimaJuly 7, 2024Updated:August 8, 202414 Comments7 Mins Read384 Views
Bookmark Now
Please login to bookmark Close

No account yet? Register

വായിച്ചു പകുതിയാക്കിയ ‘ മഞ്ഞ വെയിൽ മരണങ്ങ’ളുടെ ശേഷിപ്പിൽ ഒരു കടലാസ് വച്ച് അടയാളമിട്ട് മേശപ്പുറത്തേക്ക് ഒതുക്കി വച്ച ശേഷം ഹേമ മെല്ലെ എഴുന്നേറ്റ് ജനലിനരുകിലേക്ക് നടന്നു.

പുറത്ത് ഇരുട്ട്.

മനസ്സിലും ഇരുട്ട്. ഇടയ്ക്കിടെ തെളിഞ്ഞും മറഞ്ഞും വീഴുന്ന വെട്ടം പോലെ ഇരുവശവും ശാന്തം.

വായിച്ച കഥാപാത്രങ്ങൾ മുന്നിൽ വന്ന് നിൽക്കുന്നു.

” നീ എന്ത് നേടി? നീ ആരാണ്?” എന്നൊക്കെ അലമുറയിടുന്നു.

ആരോടെന്നില്ലാതെ ഹേമ മെല്ലെ പിറുപിറുത്തു

” അറിയില്ല, എന്തിനോ ജനിച്ച്, എങ്ങനെയോ ജീവിച്ച് അങ്ങനെ തന്നെ തീരാൻ പോകുന്നു.,
ഇതിൽ കൂടുതൽ ഞാൻ എന്നെ എങ്ങനെ അടയാളപ്പെടുത്താൻ? ”

പറഞ്ഞുതീർന്നതും കരച്ചിൽ വന്നു.

കുറേ നാളായി അങ്ങനെയാണ്. ഓരോന്ന് ആലോചിച്ചു കൂട്ടി, ഹൃദയവും തലച്ചോറും തകരാറിലാക്കും.

സ്വയം ‘ നശിച്ചവളെന്നും ശാപം കിട്ടിയവളെന്നും കഥകൾ മെനഞ്ഞു സ്വയം വേദനിപ്പിക്കും.

മരിക്കാൻ പേടിയായത് കൊണ്ട് മാത്രമാണ് തനിപ്പോഴും ആത്മഹത്യ ചെയ്യാതെ ഇരിക്കുന്നതെന്ന് ഹേമ ഓർത്തു.

പുറത്ത് നിന്ന് നോക്കുന്നവർക്ക് അവൾ ഒരു ഭാഗ്യമുള്ള പെൺകുട്ടിയാണ്.

വിദ്യാഭാസവും തൊഴിലും സമൂഹത്തിൽ വിലയുമുള്ള പെണ്ണ്.

സുന്ദരി.
അത്യാവശ്യം ആകാരഭംഗി ഉള്ള അവളൊന്ന് ഉടുത്തൊരുങ്ങി പുറത്ത് പോയാൽ ആരെങ്കിലും നോക്കാതെ ഇരിക്കില്ല.
ആകർഷണീയമായ ഒരു വശ്യത ഉണ്ടവൾക്ക്. നല്ല കുടുംബം. ഭർത്താവ് സ്നേഹസമ്പന്നനായ ഉദ്യോഗസ്ഥൻ.

വേറെന്താണ് ഒരു പെണ്ണിന് വേണ്ടത്?.

നിന്ദയോടെ ഹേമ പുഞ്ചിരിച്ചു.

” ഇതിൽ കൂടുതൽ എന്താണ് ഒരു പെണ്ണിന് വേണ്ടത്..?”

“സ്വാതന്ത്ര്യം..”

സ്വാതന്ത്ര്യമുണ്ട് , ആവോളം.
ഇഷ്ടമുള്ളത് വാങ്ങാനോ, ഇഷ്ടമുള്ള ഇടത്ത് പോകാനോ അവൾക്ക് അനുവാദം തേടേണ്ടത് ഇല്ല.

” പരിഗണന..?”

സ്നേഹിക്കാൻ അരുണിന് അറിയാം. വേദനിപ്പിച്ചാലും അവയൊക്കെ നിഷ്ഫലമാക്കും വിധം ഉറക്കറയിലും പുറത്തും അവളെ സ്നേഹിക്കാൻ അവനറിയാം. അതിൽ പരിഗണന ഉണ്ടോയെന്നത് അവൾക്കിപ്പോഴും അജ്ഞാതം.

പിന്നെ എന്താണ് അവൾക്ക് വേണ്ടത്?

ഉറക്കം പോലും ഇല്ലാത്തവിധം അവളെ ഇങ്ങനെ തിങ്ങി ഞെരുക്കി വീർപ്പുമുട്ടിക്കുന്നത് എന്താണ്?

അവൾക്ക് അഹങ്കാരമാണെന്നും വട്ടാണെന്നും ബന്ധുക്കളും കൂട്ടുകാരും വിധിയെഴുതി.

ആരോട് എങ്ങനെ എന്ത് പറയുമെന്ന് അറിയാതെ, പറഞ്ഞാലും വിശ്വസിക്കുമോ എന്ന ആശങ്കയിലും അവൾ ഓരോ ദിവസവും ഉരുകി.

കൂട്ടുകാരി സ്മിതയാണ് ഒരു സൈക്കോളജിസ്റ്റിനെ കാണാൻ പറഞ്ഞത്. പുതുതായി പ്രാക്റ്റീസ് ചെയ്യുന്ന ആ ഡോക്ടർ അമേരിക്കയിൽ നിന്ന് പഠിച്ചു വന്ന ആളാണത്രേ.

” പ്രശസ്ത മനശാസ്ത്രജ്ഞൻ ബ്രാഡ്ലിയുടെ ശിഷ്യൻ എങ്ങാനും ആയിരിക്കുമോ?”
എന്ന് പറഞ്ഞ് ചിരിച്ചത് ഹേമ ഓർത്തു.

അപ്പോയ്ന്റ്മെന്റ് എടുത്ത് ഹേമയെ ക്ലിനിക്കിന് മുന്നിൽ എത്തിച്ചതും സ്മിത ആയിരുന്നു.

കുട്ടികളെ കൂട്ടാൻ സ്കൂളിൽ പോകേണ്ടി വന്നത് കൊണ്ടും അവളുടേത് ലാസ്റ്റ് ആയിരുന്നത് കൊണ്ടും അകത്തേക്ക് ഡോക്ടർ വിളിപ്പിച്ചപ്പോൾ അവൾ തനിച്ചായിരുന്നു.

പ്രായമുള്ള ഒരു നര കയറിയ കഷണ്ടി ഡോക്ടറെ പ്രതീക്ഷിച്ച അവ ൾ കണ്ടത് ഒരു സുമുഖനായ ചെറുപ്പക്കാരൻ ഡോക്ടറിനെ.

അയാളുടെ മീശയും ട്രിം ചെയ്ത താടിയും അവളെ ആരെയോ ഓർമ്മിപ്പിച്ചു.

ജീവിതത്തിൽ എപ്പോഴൊക്കെയോ അവൾ കണ്ട് മുട്ടാൻ ആഗ്രഹിച്ചിരുന്ന ഒരുവനോ അതോ വായിച്ച നോവലുകളിലൊന്നിലെ നായക കഥാപാത്രമോ?

അന്ധാളിച്ച് നിന്ന ഹേമയെ അയാൾ ചിരിയോടെ കയ്യ് ഉയർത്തി വിളിച്ചു.

ഹേമ ലേശം പരിഭ്രമത്തോടെ കസേരയിലേക്ക് സാരി ഒതുക്കി ഇരുന്നു.

എന്ത് പറയണമെന്ന് അറിയാതെ അവൾ വല്ലാതെ ഭയന്നു. ഏ സി തണുപ്പിലും വിയർപ്പ് പൊടിഞ്ഞു.

ഡോക്ടർ കസേരയുടെ പിറകിലേക്ക് ചാഞ്ഞ് കുറച്ചു നേരം അവളെ നോക്കി ഇരുന്നു.

ഒതുക്കി ചീകിയ മുടികെട്ടിനിടയിലൂടെ രക്ഷപെട്ട് പോന്ന കുഞ്ഞ് മുടിയലകൾ അവളുടെ നെറ്റിയിൽ നിന്ന് കവിളിലേക്ക് പാറുന്നുണ്ടായിരുന്നു. കറുപ്പ് പടർന്ന കണ്ണുകളിൽ ഭയമോ പരവേശമോ നിറഞ്ഞിരുന്നു.

” ഹേമാ..
ക്യാൻ ഐ ഹഗ്ഗ് യൂ..”

ഹേമ ഞെട്ടി ഒന്ന് ഡോക്ടർ നെ നോക്കി.
അപ്പോൾ ഒരു ചേർത്ത് പിടിക്കൽ ആവശ്യമാണെന്ന് അവൾക്ക് ഉള്ളിൽ തോന്നിയിരുന്നു.
ഉൽസവപ്പറമ്പിലെ ആൾക്കൂട്ടത്തിൽ അച്ഛന്റെ വിരൽത്തുമ്പ് വിട്ട് പോയ കൊച്ചു കുട്ടിയെ പോലെ അവൾ വിറയ്ക്കുകയായിരുന്നു.

ഡോക്ടർ കബീർ അവൾക്കരുകിലേക്ക് വന്ന് അവളുടെ ചുമലിൽ പിടിച്ച് മെല്ലെ എഴുന്നേൽപ്പിച്ചു.

” ഹേമ ഓക്കേ ആണ്. യൂ ആർ പെർഫെക്ട്.”

എന്നിട്ട് പതിയെ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.അയാളിലേക്ക് ചേർന്ന് നിൽക്കുമ്പോൾ അവൾ മെല്ലെ മന്ത്രിച്ചു
” അച്ഛൻ..”
അതവൻ കേട്ടു. ചെറിയ ചിരിയോടെ അവളുടെ പുറത്ത് മെല്ലെ തട്ടി കൊണ്ടിരുന്നു.
അതേ നിൽപ്പിൽ തന്നെ അവൾ കബീറിനോട് എന്തൊക്കെയോ പറഞ്ഞു. എല്ലാം കേട്ടു കൊണ്ട് അവൻ അവളെ സമാധാനിപ്പിക്കുകയും ചെയ്തു.

ജന്മങ്ങളായി അടുത്ത് അറിയാവുന്ന ഒരാളെ പോലെ അവൾ മനസ്സ് തുറന്ന് അവളുടെ ചിന്തകളൊക്കെ അവനോട് പങ്ക് വച്ചു.

മദ്യപാനിയായ ഭർത്താവിന്റെ ഇടിയും തൊഴിയുമേറ്റ് അയാളുടെ രണ്ട് മക്കളെ പെറ്റ് വളർത്തി, പോസ്റ്റ് പാർട്ടം ഡിപ്രഷൻ ബാധിച്ചിരുന്നിട്ട് പോലും ആരുമത് തിരിച്ചറിയാതെ, അവരുടെ ഓരോ ചെയ്തികളെയും പ്രാന്താക്കി മാറ്റി, ഇരുട്ടറയിലെ ചങ്ങലക്കുള്ളിൽ പിടഞ്ഞു തീർന്ന ഉമ്മയെ കബീറിന് ഓർമ്മ വന്നു.

മരുന്ന് ചീട്ടിൽ ചില മെഡിസിനുകൾ ഒക്കെ എഴുതി ചേർത്ത് കബീർ ഹേമയ്ക്ക് നേരെ നീട്ടി.

” ഉറക്കം കുറവ്‌ ഒരുപാടുണ്ട് ഹേമയ്ക്ക്. ആദ്യം നമുക്ക് അത് ശരിയാക്കാം.ധ്യാനവും സ്വയം ചികിത്സയുമൊക്കെ പിന്നെ. ഇതിൽ ഉറങ്ങാനുള്ള മെഡിസിൻ ഉണ്ടാവും ഡോസ് കുറഞ്ഞത്. അത് കഴിക്ക്. പിന്നെ പയ്യെ പയ്യെ എല്ലാം മാറ്റി എടുക്കാം..”

ഹേമ പ്രിസ്ക്രിപ്ഷൻ വാങ്ങി അതിലേക്ക് നോക്കി. എന്തോ കബീറിനൊപ്പം കുറച്ച് നേരം കൂടി ഇരിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് അവൾക്ക് തോന്നി. അത് തിരിച്ചറിഞ്ഞത് പോലെ കബീർ ഹേമയോട് ചോദിച്ചു.

” എന്റെ ഇന്നത്തെ കൻസൾട്ടെഷൻ കഴിഞ്ഞു. ഹേമ വരുന്നോ എന്റെ ഫ്ലാറ്റിലേക്ക്.ഒരു കോഫി ഒക്കെ കുടിച്ചിട്ട് പോകാം.”

ഹേമ അവിശ്വസനീയതയോടെ അവനെ നോക്കി.

” എത്ര എളുപ്പമാ ണ് ഇയാൾ തന്റെ മനസിലുള്ളത് തിരിച്ച് അറിയുന്നത്?”

” പേടിക്കണ്ട.. ഞാൻ അത്യാവശ്യം നന്നായി കുക്ക് ഒക്കെ ചെയ്യും. ഇരുട്ട് ആകും മുന്നേ വീട്ടിൽ എത്തിക്കുകയും ചെയ്യാം.”

ഹേമയുടെ ചുണ്ടിൽ ചെറിയതായി ഒരു പുഞ്ചിരി വിടർന്നു.

ട്രാഫിക് ബ്ലോക്കിൽ പെട്ട് കിടക്കുമ്പോൾ ഹേമ പുറത്തേക്ക് കൈ ചൂണ്ടി പറഞ്ഞു.

” കണ്ടോ ഡോക്ടർ, ജീവിതത്തിന്റെ ഓരോ അറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് ജീവിതത്തെ വലിച്ചു നീട്ടുന്ന ചിലർ.”

റോഡിൽ കയ്യിൽ ചില വില്പനസാധങ്ങളുമായി നടക്കുന്ന നാടോടി സ്ത്രീകളെയും കുട്ടികളെയും അവൻ കണ്ടു.

” അവർ മാത്രമല്ല ഹേമ, അവർ മുതൽ അംബാനി വരെയും അങ്ങനെയൊക്കെ തന്നെയാണ്. പക്ഷെ അവരുടെയൊക്കെ ലെവൽ ഓഫ് പെർസപ്ഷൻ വേറെ ആയിരിക്കും. ചെയ്യുന്ന അധ്വാനവും. ഒരുപാട് നേടണമെന്നില്ലാത്തവർ കുറച്ച് സമ്പാദിക്കുന്നു.. അത്രന്നെ.”

ഫ്ലാറ്റ് തുറന്ന് അകത്ത് കയറിയതും കർപ്പൂര വാസന പരന്നു.
അത് ശ്വസിച്ചു നിന്ന അവളോട് അവൻ പറഞ്ഞു.

” ഇത് പോലെ രണ്ടറ്റവും കൂട്ടി മുട്ടിക്കുന്ന ഒരാൾ ഇന്നലെ വിറ്റ പ്രോഡക്ട് ആണ്.
ഒരു ഗ്ലാസിൽ ആ കർപ്പൂര കെട്ട് ഒന്ന് വെറുതെ അഴിച്ചു വച്ചിട്ട് റൂം പൂട്ടി പുറത്ത് പോയിട്ട് വന്നാൽ റൂം മുഴുവൻ നല്ല മണമാത്രേ. ”
ഹേമ ഇവിടൊക്കെ ഒന്ന് ചുറ്റി കാണൂ.. ഞാൻ ഫ്രഷ്‌ ആയിട്ട് വരാം.

ഹേമ തലയാട്ടി.

ബാൽക്കണിയിലേക്കുള്ള ചെറിയ ഗ്ലാസ്സ് ഡോർ തുറന്ന് അവൾ പുറത്തേക്ക് ഇറങ്ങി.
നഗരത്തിന്റെ മുഴുവൻ ആരവം താഴെ റോഡിലേക്ക് നോക്കുമ്പോൾ കാണാം.
മുകളിൽ ശാന്തതയോടെ മേഘവും ആകാശവും.
ഒറ്റയ്ക്ക് ഒരു പുരുഷൻ താമസിക്കുന്നത് ആണെന്ന് തോന്നിക്കാത്ത തരത്തിൽ അത്രയധികം വൃത്തിയോടെയും ചിട്ടയോടെയും സൂക്ഷിക്കുന്ന ഒരു നല്ല ഫ്ലാറ്റ്.
കബീറിന്റെ താല്പര്യങ്ങൾ സൂചിപ്പിക്കുന്ന തരത്തിൽ മ്യൂറൽ പെയിന്റിംഗുകളും പുസ്തകങ്ങളും .

തണുത്ത കാറ്റ് വീശി.

പിറകിൽ റെക്സോണ സോപ്പിന്റെ ഗന്ധം.
കബീർ തല തുവർത്തിയ ടവ്വൽ ബാൽക്കണിയിലെ റെയിലിംഗിൽ വിരിച്ചിട്ടു.

“ഹേമ വരൂ, കോഫി ഉണ്ടാക്കാം.”

കിച്ചൺ ഒതുങ്ങിയതും വൃത്തിയുള്ളതുമാണ്.
നിരത്തി വച്ചിരിക്കുന്ന ചില്ലുഗ്ലാസുകൾ .
അത് കണ്ടപ്പോൾ അവയൊക്കെ വെറുതെ നിലത്തെറിഞ്ഞു പൊട്ടിക്കാൻ അവൾക്ക് കൊതി തോന്നി.

” എന്താടോ, ഗ്ലാസ്സൊക്കെ ഒന്ന് താഴെയി ട്ട് പൊട്ടിച്ചാൽ കൊള്ളാമെന്ന് തോന്നുന്നുണ്ടോ?”

കബീർ തന്റെ മനസ് വായിച്ചതിൽ ഹേമയ്ക്ക് ലജ്ജ തോന്നി.

“എന്ത് മാത്രം ചില്ലുഗ്ലാസുകളാണ്.. ഡോക്ടർക്ക്.
ഹോബി ആണോ ഇത് മേടിച്ചു കൂട്ടുന്നത്?”

കബീർ ചിരിച്ചതേയുള്ളൂ.
ഒരു നല്ല സ്റ്റീൽ ഗ്ലാസ്സ് പോലും ഉപയോഗിക്കാൻ നൽകാതെ, പട്ടിണിക്കിട്ട്, പൊട്ടിയ തകരപാത്രത്തിലും വക്ക് പൊട്ടിയ സ്റ്റീൽ ഗ്ലാസിലും ഭക്ഷണം നാമമാത്രം ലഭിച്ചിരുന്ന ഒരു ഭ്രാന്തി ഉമ്മയെയും അവരുടെ രണ്ട് മക്കളുടെയും കഥ കബീർ പറഞ്ഞില്ല.
കണ്ണിൽ നീർ പൊടിഞ്ഞു. എങ്കിലും ചിരിയോടെ കബീർ പറഞ്ഞു.

” ഡോക്ടർ വിളി വേണ്ട ഹേമാ. ക്ലിനിക്കിൽ വന്ന തന്നെ ഫ്ലാറ്റ് വരെ എത്തിച്ച അടുപ്പമുണ്ടല്ലോ ഇപ്പോൾ നമ്മൾ തമ്മിൽ.. കബീർ എന്ന് വിളിക്കാമോ?

” വിളിക്കാം..”

ശ്രദ്ധയോടെ അവൻ പാത്രത്തിൽ വെള്ളം തിളപ്പിക്കുന്നതും കാപ്പിപ്പൊടി തൂകുന്നതും പാലൊഴിക്കുന്നതുമൊക്കെ അവൾ കൗതുകത്തോടെ നോക്കി നിന്നു.
ഇതിനിടയിൽ കുഞ്ഞുകുട്ടികളെ പോലെ അവൾ അവനോട് ഓരോ സംശയങ്ങൾ ചോദിക്കുകയും മനസ്സിൽ ഭാരമേതുമില്ലാതെ ഒത്തിരി സംസാരിക്കുകയും കൊഞ്ചുകയും ചിലപ്പോഴൊക്കെ പരിഭവിക്കുകയും ഒക്കെ ചെയ്തു.

ഇൻട്രോവെർട്ട് എന്ന് സ്വയവും മറ്റുള്ളവരും വിധിയെഴുതിയ താൻ എങ്ങനെയാണ് ഈ ഒരു മനുഷ്യന്റെ മുന്നിൽ മാത്രം ഇത്രയും വാചാലയാകുന്നതെന്ന് ഓർത്ത് അവൾ അത്ഭുതപ്പെട്ടു.

കാപ്പി പാത്രത്തിലേക്ക് എത്തി നോക്കിയ ഹേമയെ പെട്ടെന്ന് കബീർ പൊക്കിയെടുത്ത് കിച്ചൻ സ്ലാബിന്റെ സൈഡിൽ ഇരുത്തി.

” ഞാൻ ഇത് തീർക്കുംവരെ അനങ്ങി പോവരുത്..” ചിരിയോടെ കബീർ പറഞ്ഞു.

” ഉവ്വംബ്രാ….” ഹേമ വായ് പൊത്തി.

കബീർ പൊട്ടിച്ചിരിച്ചു.

കോഫി ഒരു കപ്പിലേക്ക് പകർന്ന് കബീർ അവൾക്ക് നേരെ നീട്ടി.

ഒരിറക്ക് കുടിച്ചതും അവൾ പറഞ്ഞു..
“വൗ.. കോഫി സൂപ്പർ”
കബീർ ചിരിച്ചു.
” അതാണ് കബീറിന്റെ മാജിക്‌”.

സമയം പെട്ടെന്ന് പോയത് പോലെ ഹേമയ്ക്ക് തോന്നി. പുറത്ത് സന്ധ്യ പടർന്നിരുന്നു.
പോകാൻ സമയമായി.. അവൾ തന്നോട് തന്നെ പറഞ്ഞു.

” ഇനി ഹേമ വരുമ്പോൾ നമുക്ക് പുറത്ത് ഒരു ബൈക്ക് റൈഡ് പോകാം.. തട്ടുകടയിൽ നിന്ന് ചായയൊക്കെ കുടിച്ച്.. തട്ടുദോശേം ഓംലറ്റും ഒക്കെ കഴിച്ച് , ബീച്ചൊക്കെ കറങ്ങി തിരിച്ചു വരാം ”

ഹേമ പുഞ്ചിരിച്ചു.
” അതിന് ഞാൻ ഇനിയും വരുമെന്ന് കബീറിനു തോന്നുന്നുണ്ടോ?”

കബീർ അവളുടെ അടുത്തേക്ക് നീങ്ങി ആ മുഖത്തിന് നേരെ മുഖം അടുപ്പിച്ച് മെല്ലെ പറഞ്ഞു.

” ഉണ്ട്.. ബാക്കി വച്ച സ്വപ്നങ്ങൾ പൂർത്തിയാക്കാൻ.., ആഗ്രഹങ്ങളൊക്കെ നടത്തി മനസിലെ മാറാലകളൊക്കെ തൂത്ത് കളഞ്ഞ്, ഒരിക്കലെവിടെയോ വച്ച് നഷ്ടപെട്ട ആ പഴയ ഹേമ ആകാൻ നീ ഇനിയും കബീറിനെ തേടി എത്തും.
ഒരുപക്ഷെ അപ്പോഴെന്റെ പേര് വേറെ ആയിരിക്കാം.. മുഖം മാറിയേക്കാം.. ഞാൻ വേറെ ഒരാൾ ആയേക്കാം.. എങ്കിലും എന്നെ തേടി നീ ഇനിയും വരും മോളെ..”

കബീറിന്റെ നിശ്വാസം അവളുടെ മൂക്കിൽ തട്ടി.

” കബീർ..” അവളുടെ കണ്ണ് നിറഞ്ഞു.

” കരയരുത്.. കരയരുത്.. ഞാനുണ്ട് കൂടെ എപ്പോഴും.. ദേഹം മരിച്ചാലും ദേഹി മറഞ്ഞാലും..ഞാനുണ്ട് നിന്റെ ഒപ്പം..
മേം യഹാം ഹൂം.. യഹാം ഹൂം.. യഹാം…”

കബീർ അവളെ ചുംബിച്ചു. നെറ്റിയിലും കണ്ണിലും മൂക്കിലും ചുണ്ടിലുമൊക്കെ അമർത്തി ചുംബിച്ചു. ഹേമ കബീറിനെ ഇറുകെ പുണർന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവന്റെ നെഞ്ച് നനഞ്ഞു.

അവൾ മെല്ലെ പറഞ്ഞു.” സോറി..സോറി..”

” ഹേമാ..”

അരുണാണ്.

” ഇതെപ്പോ വന്നു..?”

” നീ ആരോടോ സോറി പറഞ്ഞു കൊണ്ടിരുന്നപ്പോൾ..”
അരുൺ ചിരിച്ചു.

ചമ്മലോടെ ഹേമ കിടക്കയിൽ എഴുന്നേറ്റിരുന്നു.

ഓഫിസ് വിട്ട് വന്നിട്ട് ഇട്ടിരുന്ന ഡ്രെസ്സ് പോലും മാറ്റാതെ അരുൺ കിടക്കയിലോട്ട് ചാഞ്ഞു.
ഹേമയെ മാറിലേക്ക് ചേർത്ത് അരുൺ പറഞ്ഞു

” വയ്യ ഹേമാ, മടുത്ത്.. ഓടി ഓടി തളർന്ന്.. എന്നാ ഇതൊക്കെ ഒന്ന് മാറുന്നത്.?”

ഹേമ ഒന്നും മിണ്ടാതെ അവന്റെ വിയർത്ത ദേഹത്തേക്ക് ചേർന്നിരുന്നു.

വെള്ള ഷർട്ടിന്റെ ബട്ടൺസിൽ കുരുങ്ങിയ ചുവന്ന കളറടിച്ച നീണ്ട മുടി പൊട്ടിക്കാതെ വലിച്ചെടുത്ത് കൊണ്ടവൾ ചോദിച്ചു.

” ഇന്നാരായിരുന്നു..?”

അരുൺ കണ്ണുകളടച്ച് പറഞ്ഞു.

” വേറെയാരാ.. എന്നുമുള്ള ആള് തന്നെ.. ആതിര.”

” ഇന്നെന്താ ആവശ്യം.. കുഞ്ഞിന്റെ ഡാൻസ് ഫീസടയ്ക്കാനോ, കറന്റ് ബില്ല് കെട്ടാനോ?”

അരുൺ പതിയെ താഴേക്ക് നിരങ്ങി കിടന്നുകൊണ്ട് പറഞ്ഞു.

” ആവോ.. മരുന്ന് മേടിക്കണമെന്ന് പറഞ്ഞു.
അവൾക്കാണോ ആവശ്യങ്ങൾക്ക് പഞ്ഞം.? ”

അവന്റെ അടുത്തേക്ക് ചേർന്ന് കിടന്ന് കൊണ്ട് ഹേമ വീണ്ടും പിറു പിറുത്തു

”അവരവർക്ക് ഹിതം ; മറ്റുള്ളോരുടെ കണ്ണിൽ അവിഹിതം.
ശരീരം കൊണ്ടും മനസ് കൊണ്ടും ചിന്തകൾ കൊണ്ടും ഈ വിഹിതത്തെ നീക്കി വയ്ക്കാം..
ശേഷം ബാക്കിയാകുന്ന ചില ജന്മങ്ങളിൽ മാത്രം ജീവിതം..
നാടകമേ ഉലകം.. ഉലകമേ നാടകം”

Post Views: 37
5
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

14 Comments

  1. Shreeja R on October 10, 2024 4:24 AM

    👌👌

    Reply
  2. Neethi Balagopal on October 9, 2024 9:04 PM

    ഹിതം അവിഹിതം. ചിലർക്ക് ശരിയാവും. ചിലർക്ക് ശരിയാവില്ല🤣

    Reply
  3. Sooryakala on July 9, 2024 6:02 PM

    Avasanam aruninanu avihitham alle 😄aarude avihithamaayalum adipoli ezhuthu thanne sooper 👍

    Reply
  4. Sruthy on July 9, 2024 4:13 PM

    കൊള്ളാം… ഒരാളുടെ ഹിതം മറ്റൊരാക്ക് അവിഹിതം… അത്‌ പലപ്പോഴും അങ്ങനെയാണ്… ഇങ്ങനെ ഒരു space കൊടുത്ത് ജീവിക്കുന്നവർ ശെരിക്കും നമുക്കിടയിൽ ഉണ്ട്… പക്ഷെ എന്തോ സ്വന്തം ജീവിതത്തിലേക്ക് എത്തി നോക്കുമ്പോൾ, അതിനാവും എന്ന് തോന്നുന്നില്ല… Possessiveness അല്ലാതെന്ത് 😊

    നന്നായി എഴുതി… ഇഷ്ടം ❤

    Reply
  5. Sindhu Bharathi on July 8, 2024 7:01 PM

    Modern അവിഹിതങ്ങൾ അരുണിൻ്റേത് പോലത്തെ ആയിരിക്കും അല്ലേ. നല്ല ഫീൽ.. ഒഴുക്കോടെ എഴുതി

    Reply
  6. Divya Sreekumar on July 8, 2024 8:35 AM

    Beautifully presented Anju🥰🥰ഇങ്ങനെയും ജീവിതങ്ങള്‍ ഉണ്ടെന്ന ബോധ്യത്തിലേക്ക് വഴികാട്ടുന്ന കഥ👌👌👍❤️

    Reply
  7. Sunandha Mahesh on July 8, 2024 8:31 AM

    വായനക്കാരെ ചിന്തിക്കാൻ വിടുന്ന ശൈലി..
    നല്ലെഴുത്ത് അഞ്ചു 😍

    Reply
    • Soumya on July 8, 2024 11:22 AM

      👌👌👌

      Reply
  8. sabira latheefi on July 8, 2024 8:15 AM

    എനിക്ക് തോന്നി എല്ലാം ഹേമയുടെ തോന്നലുകൾ ആണെന്ന്, അരുൺ രംഗത്ത് വന്നപ്പോൾ എന്ത് കൊണ്ടു അവൾ അങ്ങനെയായി എന്നതിന് ഉത്തരമായി. എന്നാലും ഇങ്ങനെ തുറന്നു പറയുന്നൊരു ഭർത്താവ്!. അങ്ങനെയൊക്കെ ഉണ്ടാവുമായിരിക്കും ലെ. എനിക്കിതിൽ ഏറ്റവും ഇഷ്ട്ടപെട്ടത് ഇതിന്റെ പേരാണ്. അടിപൊളി

    Reply
  9. Joyce Varghese on July 7, 2024 11:48 PM

    അരുൺ forced അവിഹിതത്തിന്റെ ഇരയാണോ? അതാണോ ഡോക്ടറെ ചുറ്റിപ്പറ്റി ഹേമ ഇങ്ങനെ ചിന്തിച്ചു കൂട്ടിയത്?
    നന്നായി എഴുതി.👏 നല്ല ഭാഷ.👌
    മനോഹരം❤

    Reply
  10. Seenath on July 7, 2024 7:36 PM

    നല്ല ഒഴുക്കുള്ള എഴുത്ത്. നല്ലൊരു അവിഹിതം 😄. അരുണിനെ കൊണ്ട് വന്ന് നശിപ്പിച്ചു 😄

    Reply
  11. Nafs nafs on July 7, 2024 6:39 PM

    അരുണിനെ കൊണ്ടുവരണമായിരുന്നോ
    👌👌👌👌

    Reply
    • Anju Ranjima on July 7, 2024 7:05 PM

      വേണമെന്ന് തോന്നി..ഹേമ എന്ത് കൊണ്ടിങ്ങനെ എന്നൊരു ചോദ്യത്തിന് ഉത്തരം പോലെ..ശരിക്കും ഹേമ stable അല്ല എന്നത് പറയണ്ടേ..അതിന് വേണ്ടി മാത്രം!

      Reply
      • Sooryakala on July 9, 2024 6:07 PM

        Avasanam inganoru twist👍😄♥️

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.