Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കഴിയുമായിരുന്നെങ്കിൽ, ഞാൻ തിരികെ കൊണ്ടുവന്നേനെ….
അനുഭവം ജീവിതം പാരന്റിങ്

കഴിയുമായിരുന്നെങ്കിൽ, ഞാൻ തിരികെ കൊണ്ടുവന്നേനെ….

By Gilda Anu ThomasJuly 30, 2024Updated:August 25, 20246 Comments4 Mins Read112 Views
Bookmark Now
Please login to bookmark Close

No account yet? Register

****ഒരു ഓർമ്മക്കുറിപ്പ് ****

July 6, 2008

വേനൽ അവധിക്കു വിരാമമിട്ടു ജൂൺ മാസത്തിൽ സ്കൂൾ തുറന്നു. ഇടവപാതിയിലെ ശക്തമായ മഴയിലും കാറ്റിലും ഹൈറേഞ്ച് തണുത്തു വിറച്ചു. മലയോര മേഖലയിലെ വിദ്യാർത്ഥികൾക്കു മാത്രം ലഭിക്കുന്ന ചില പ്രത്യേക അവധികൾ ഞങ്ങൾക്ക് കിട്ടിയിരുന്നെങ്കിലും മഴ ശക്തമായിരുന്നിട്ടും മുൻകൂട്ടി നിശയച്ചിരുന്ന ദിവസം തന്നെ ഞങ്ങളുടെ സ്കൂൾ തുറന്നു.

ഈ കൊല്ലം പത്തിൽ ആയതു കൊണ്ട് ഞങ്ങൾക്കു മെയ്‌ മാസത്തിൽ തന്നെ ക്ലാസ്സ്‌ തുടങ്ങിയിരുന്നു. എന്നാലും ജൂൺ മാസത്തിലെ ആദ്യ ദിവസം എന്നും എനിക്ക് സ്പെഷ്യൽ ആയിരുന്നു. അതുകൊണ്ട് തന്നെ കോരിചൊരിയുന്ന മഴയിലും ശക്തമായ കാറ്റിലും കൈയിൽ മുറുകെ പിടിച്ച കുടയൊക്കെ ഒതുക്കി, ഗീവറുഗീസ് സഹദായുടെ കുരിശിൻ തൊട്ടിയിൽ പോക്കറ്റിൽ കരുതിയ 5 രൂപ നാണയം എടുത്തു നേർച്ചപ്പെട്ടിയിൽ ഇട്ടും, ഈ കൊല്ലം മിന്നിച്ചേക്കണേ എന്ന് ഉള്ളു തുറന്നു പ്രാർത്ഥിച്ചും കൊണ്ട്സ്കൂളിലേക്ക് ഒറ്റ നടത്തം.

സ്കൂളിലേക്കുള്ള ആ കുന്നു കയറുമ്പോൾ മനസിലാകെ ഒരു ആധിയായിരുന്നു. പുതിയ ക്ലാസ്സ്‌.. പുതിയ ക്ലാസ്സ്‌ ടീച്ചർ… മോർണിങ് ക്ലാസ്സ്‌. ഈവെനിംഗ്ക്ലാസ്സ്‌.. സാറ്റർഡേ ക്ലാസ്സ്‌.. ടെസ്റ്റ്‌ പേപ്പേഴ്സ്… ഇതിന്റെ ഒക്കെ ഒപ്പം ഓടിയെത്തുമോ എന്നാ പേടിയായിരുന്നു ഉള്ളിൽ. ഒറ്റ നോട്ടത്തിൽ മറ്റുള്ളവരുടെ മുമ്പിൽ ഒരു പഠിപ്പിസ്റ്റ് ആണെങ്കിലും യഥാർത്ഥത്തിൽ എന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ആർട്സിലും സ്പോർട്സിലും വലിയ താല്പര്യം ഒന്നുമില്ലാത്ത എനിക്ക് ആകപ്പാടെ ഉള്ള കഴിവ് കുറച്ചു പഠിക്കാൻ ആയിരുന്നു. എങ്ങനെയെങ്കിലും തട്ടിയും മുട്ടിയും ഞാൻ ക്ലാസ്സിലെ മുൻനിര പഠിപ്പിസ്റ്റുകളുടെ കൂടെ ഇടം പിടിക്കും. എങ്ങനെയെങ്കിലും എന്ന് പറഞ്ഞാൽ പഠിച്ചില്ലേലും മാർക്കു എങ്ങാനും കുറഞ്ഞു കിട്ടിയാൽ തനിക്കു പിന്നെ ഇരിക്കപ്പൊറുതി തരില്ല എന്ന് കർത്താവിനു ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാവണം ഞാൻ അങ്ങനെ വലിയ കുഴപ്പമില്ലാതെ ആദ്യ അഞ്ചു റാങ്കിലൊക്കെ ഇടം പിടിച്ചത്. പത്താം ക്ലാസ്സിൽ എന്റെ ഈ സ്ഥിരം പരിപാടി ഒന്നും നടക്കില്ല എന്ന് മനസിലാക്കിയ എനിക്ക് ഉള്ളിൽ നല്ല പേടി ഉണ്ടായിരുന്നു. അന്നോളമെഴുതിയ പരീക്ഷയുടെ ആകെ തുകയാണ് ഈ പരീക്ഷ എന്നും ഈ പരീക്ഷാഫലമാണ് എന്റെ മുന്പോട്ടുള്ള ഭാവിയെ നിശ്ചയിക്കുന്നതെന്നുമായിരുന്നു അന്ന് എന്റെ ഒരു തോന്നൽ… എന്നാൽ ഇതിലും ഭീകരമായ ജീവിത പരീക്ഷകളെയും ടെസ്റ്റ്‌ റിസൾട്ട്‌കളെയും നേരിടാനുള്ള ഒരു ടെസ്റ്റ്‌ ഡോസ് മാത്രമായിരുന്നു ഇതെന്നു പിന്നീട് ജീവിതം തന്നെ തെളിയിച്ചു തന്നു.

മഴയും അവധിയും ക്ലാസും ട്യൂഷനും ഒക്കെ ആയി ജൂൺ മാസം കടന്നു പോയത് ഞാനറിഞ്ഞില്ല. അങ്ങനെ ജൂലൈ മാസം ആറാം തീയതി.. അതൊരു സൺ‌ഡേ ആയിരുന്നു. പള്ളിയും സൺ‌ഡേസ്കൂളും ഉച്ചയൂണും കഴിഞ്ഞു കണ്ണടച്ച് സ്വപ്നം കണ്ടു കൊണ്ട് കിടന്ന എന്നെ പപ്പാ തട്ടി വിളിച്ചു. കുഞ്ഞി കുട്ടാ… കുറെ നേരമായല്ലോ ഈ കിടപ്പ്, എഴുനേറ്റു പോയി മുഖം കഴുകി വല്ലതും ഇരുന്നു പഠിച്ചേ… ഒരു ശരാശരി അപ്പൻ പറയുന്ന പോലെ… ഇല്ലാത്ത പണം ഉണ്ടാക്കി ICSE സ്കൂളിൽ തന്നെ മക്കളെ വിട്ടു പഠിപ്പിക്കുന്ന ഏതൊരു അപ്പനെ പോലെയും എന്റെ അപ്പന്റെ മനസിലും എന്നെ കുറിച്ചുള്ള പ്രതീക്ഷയുടെ കണങ്ങൾ ഉണ്ടായിരിന്നിരിക്കണം. ഉറക്കത്തിൽ നിന്ന് വിളിച്ചു എഴുന്നേൽപ്പിച്ച പപ്പയോട് പരിഭവിച്ചു ഞാൻ ഏതോ ഒരു പുസ്തകം എടുത്തു വായിക്കാൻ തുടങ്ങി.

അപ്പോഴാണ് അന്നത്തെ പണിയൊക്കെ മതിയാക്കി ഒന്ന് നടുവ് നിവർത്താൻ വന്നിരുന്ന അമ്മയെ നോക്കി പപ്പാ പറയുന്നത്, “ഈ മാസം അല്ലെ അവളുടെ birthday?”

“മ്മ് അതെ… ജൂലൈ 26”

“എങ്കിൽ നീയും അവളും കൂടിപോയി അവൾക്കു നല്ലൊരു ഡ്രസ്സ്‌ എടുക്കണം.”

ഇത് കേട്ടതും ആർക്കോ വേണ്ടി തുറന്നു മലർത്തി വെച്ച ടെക്സ്റ്റ്‌ ബുക്ക്‌ ഞാൻ മടക്കി ബാഗിൽ വെച്ച് ‘ഹാ.. പിന്നെയാകട്ടെ’ എന്ന് പറഞ്ഞു മടി പിടിച്ചിരുന്ന അമ്മയെ കുത്തിപൊക്കി നേരെ ഞാൻ ക്യാമ്പസ്‌ കളക്ഷൻസിലോട്ടു വിട്ടു. ചുരിദാറൊക്കെ ഇട്ടു തുടങ്ങിയ കാലമായതു കൊണ്ട് കണ്ടതിൽ എനിക്ക് ഇഷ്ടപെട്ട ഒരു ചുരിദാർ എടുത്തു ഞങ്ങൾ തിരികെപോന്നു. ഏതായാലും ഇറങ്ങിയതല്ലെ ഇതങ്ങു തയ്യ്ക്കാൻ കൂടി കൊടുത്തിട്ടു പോകാം എന്ന് അമ്മ പറഞ്ഞു. പക്ഷെ എനിക്ക് എന്തോ അത് പപ്പയെ കാണിച്ചിട്ട് മതിയെന്നു തോന്നി. വീട്ടിൽ വന്ന ഉടനെ കൂടു പൊട്ടിച്ചു പപ്പയെ തുണിയൊക്കെ കാണിച്ചപ്പോൾ പപ്പയുടെ മുഖത്തു എന്തെന്നില്ലാത്ത ഒരു സന്തോഷം ഞാൻ കണ്ടു. ഇതിനിടയിൽ നാളത്തെ geography ടെസ്റ്റ്‌ പേപ്പറിനെ കുറിച്ച് ഞാൻ മറന്നു പോയിരുന്നു. Geography ടീച്ചറുടെ ചൂരൽ വടിയുടെ ഓർമയിൽ ഞാൻ വേഗം പഠിക്കാൻ തുടങ്ങി. രാത്രി ഏറെ നേരം വൈകി ഇരുന്നു പഠിച്ചത് കൊണ്ടാവാം പിന്നീട് ഉറക്കത്തിൽ എന്റെ ചുറ്റും നടന്നതൊക്കെ ഇന്നും എനിക്ക് വ്യക്തമായി ഓർത്തെടുക്കാൻ കഴിയാത്തത്.

പിന്നീട് ഞാൻ കണ്ണ് തുറന്നപ്പോൾ, സമയം ഏകദേശം മൂന്ന് മണി. പുറത്തു നല്ല മഴ. അമ്മ കൈയിൽ കിട്ടിയ എന്തൊക്കെയോ പെറുക്കി കൊണ്ട് ഓടുകയാണ്. പപ്പയ്ക്ക് സുഖമില്ല എന്ന് മാത്രം എനിക്ക് മനസിലായി. ഞാൻ പപ്പയെ ചെന്ന് പിടിച്ചപ്പോൾ, പപ്പാ എന്നോട് പറഞ്ഞു ‘നീ മാറിനില്ക്കു എന്നെ പിടിച്ചാൽ നീ വീഴും’ എന്ന്. എന്റെ കണ്മുൻപിൽ പപ്പയെ കേറ്റി ഒരു ജീപ്പ് ആശുപത്രിയിലേക്ക് പാഞ്ഞു. പപ്പയുടെ മൊബൈൽ നിർത്താതെ റിംഗ് ചെയുന്നത് കേട്ടാണ് എനിക്ക് പിന്നെ ബോധം വന്നത്. അമ്മയായിരുന്നു അത്… പപ്പാ എനന്നേക്കുമായി നമ്മളെ വിട്ടു പോയി എന്ന് പറഞ്ഞു തീർന്ന നിമിഷത്തിൽ എന്റെ ശരീരം വിറങ്ങലിച്ചു. പിന്നീട് ഉയർന്ന കൂട്ടാകരച്ചിലുകളും നിലവിളിയും ഇന്നും എന്റെ കാതുകളെ അസ്വസ്ഥതപെടുത്തുന്നു.

മരണം മുൻകൂട്ടി കണ്ടു എനിക്ക് birthdayക്കു ഇടാനുള്ള ഡ്രസ്സ്‌ വരെ എടുത്തു തന്നിട്ട്… അത് ഞാൻ ഇട്ടു കാണുന്നതിനും മുന്പേ പപ്പാ എന്നിൽ നിന്നും അങ്ങനെ പറന്നു അകന്നു. പപ്പാ പോയി മാസങ്ങൾക്കു ശേഷം ഞാൻ അലമാരിയിൽ എവിടെയോ ആ കവർ വീണ്ടും കണ്ടു. ഓറഞ്ച് നിറത്തിൽ നിറയെ സ്വർണ നൂലുകൊണ്ട് പൂക്കൾ തുന്നിയ ആ ഡ്രെസ്സ് കണ്ടപ്പോൾ ഞാൻ പൊട്ടി കരഞ്ഞു. പിന്നീടുള്ള വർഷങ്ങളിൽ ഒട്ടുമിക്ക ഇടങ്ങളിലും ഞാൻ ആ ചുരിദാർ തന്നെയാണ് ധരിച്ചിരുന്നത്. അതിടുമ്പോൾ തോന്നുന്ന ഒരു കോൺഫിഡൻസ് വേറെ തന്നെയായിരുന്നു. പപ്പാ എന്റെ കൂടെ ഉണ്ടെന്നും പപ്പയുടെ സ്നേഹം എന്നെ പൊതിഞ്ഞു പിടിച്ചിട്ടുണ്ടെന്നും എനിക്ക് അതിടുമ്പോൾ തോന്നിയിരുന്നു.

കാലങ്ങൾ കടന്നു പോയി. വസ്ത്രങ്ങൾ മാറി വന്നു. കീറിപോയ എന്റെ ആ ഉടുപ്പ് എനിക്ക് എവിടെയോ നഷ്ടപ്പെട്ടു. എന്നാലും ഇന്നും ഈ പതിനാറു വര്ഷങ്ങൾക്ക് ഇപ്പുറവും ആ ഉടുപ്പിനോളം വരില്ല എന്റെ അലമാരിയിൽ ഞാൻ മേടിച്ചു സൂക്ഷിച്ചിരിക്കുന്ന ഒരു ആടയാഭരണങ്ങളും…

ഇനി ഒരിക്കലും തിരികെ വരില്ല എന്നറിഞ്ഞിട്ടും എന്നെയും നോക്കി വീടിന്റെ ഉമ്മറപടിയിൽ കാത്തിരിക്കുന്ന, കാണുമ്പോൾ ഓടി വന്നു നെഞ്ചോട് ചേർക്കുന്ന എന്റെ പപ്പയെ കാണാൻ ഞാൻ ഏറെ കൊതിക്കാറുണ്ട്. ജീവിതത്തിൽ എന്ത് നേടിയാലും ആ വേർപാട് ഉണ്ടാക്കുന്ന ശൂന്യത വലുതാണ്. വർഷങ്ങൾ കഴിയും തോറും അത് കൂടി കൊണ്ടിരിക്കുന്നു.

എന്റെ സ്നേഹവും കണ്ണുനീരും കൊണ്ട് ഒരു പാലം പണിയാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ തിരികെ കൊണ്ടുവന്നേനെ…. 😥

#തിരിച്ചുവരാത്തവർ

Post Views: 40
2
Gilda Anu Thomas

അക്ഷരങ്ങളെ സ്നേഹിക്കുന്ന പെൺകുട്ടി

6 Comments

  1. Shreeja R on August 7, 2024 7:57 AM

    നോവ് ❤️❤️

    Reply
  2. Anju Abraham on August 6, 2024 8:07 PM

    നല്ല രചന👍

    Reply
  3. Joyce Varghese on August 1, 2024 7:29 AM

    ഓർമകൾ വേദനിക്കുന്നു… കരുതലും സ്നേഹവുമുള്ള അച്ഛൻ, എന്നു മാത്രം ഓർക്കുക.
    🙏❤
    നല്ല രചന 👌

    Reply
  4. anjuranjima on July 30, 2024 3:28 PM

    🥰💜🥺 സ്നേഹമാണച്ഛൻ

    Reply
  5. Jayasree John on July 30, 2024 10:37 AM

    😥😥😥

    Reply
    • Suma Jayamohan on July 30, 2024 8:50 PM

      നൊമ്പരമുണർത്തുന്ന ഓർമ്മകൾ,❤️💐👌

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.