Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഈ നാഗവല്ലീടെ ഉച്ചപ്രാന്ത്.
നര്‍മം സിനിമ

ഈ നാഗവല്ലീടെ ഉച്ചപ്രാന്ത്.

By Joyce VargheseAugust 23, 2024Updated:September 18, 202431 Comments8 Mins Read263 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈ നാഗവല്ലീടെ ഉച്ചപ്രാന്ത്.
(നർമ്മഭാവന)
———————————–
(മണിച്ചിത്രത്താഴ് എന്ന എക്കാലത്തേയും എന്റെ പ്രിയപ്പെട്ട സിനിമ, വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ നർമ്മത്തിന്റെ കണ്ണുകളിലൂടെ തൃശ്ശൂർ സ്ലാങിന്റെ ചിരിമധുരം തൂവിയ എന്റെ എളിയ എഴുത്ത്. )
*****

വേനലവധി എണ്ണിചുട്ട അപ്പം പോലെ കൊറച്ചു ദിവസം കിട്ടുമ്പോൾ ചെറുതും വലുതുമായ എല്ലാ നറുങ്ങിണി പിറുങ്ങിണി കസിൻസൊക്കെയായി തറവാട്ടിൽ കൂടുന്ന സമയത്ത്  ഒരൂട്ടം സംഭവിച്ചു. മണിച്ചിത്രത്താഴ് സിനിമ കാണാൻ തൃശ്ശൂർ തിയേറ്ററിൽ ക്യൂവിൽ ഇടികൂടി ടിക്കറ്റ് കിട്ടാതെ മടങ്ങിയപ്പോൾ മുതൽ ഒരു എന്തോ ഒന്ന് മനസ്സിലൊടക്കി.
ഇതു സാധാരണ പടല്ല, പടം കാണാൻ ഒരു പൂരത്തിന്റെ ആളാ വന്നേക്കണേ !
…ന്നാലും മ്മള് വിടില്ല. വലക്കെട്ടണ ചെലന്ത്യേപ്പോലെ തൃശ്ശൂർ മക്കള് വീണ്ടും ശ്രമിച്ചു. വീണ്ടും ഇടി കൂടി, ടിക്കറ്റ് വാങ്ങി, കപ്പലണ്ടി കൊറിച്ച് നിറഞ്ഞ തിയേറ്ററിലിരുന്ന് സിനിമ കണ്ടു.

‘അമ്പമ്പോ… ഇടി കൊറെ കൊണ്ടാലും തരക്കേടില്യ… ശോഭനേടെ തിം ത്തോം ത്തോം മനസ്സില് അങ്ങട് കെടന്ന് ചെലമ്പി ട്ടോ.’

‘ഔ… നാഗവല്ലീടെ ആ കണ്ണുപ്പിടുത്തോം നോട്ടോം പുരികം വളയ്ക്കലും ‘, ഞങ്ങള് പിള്ളേർ സെറ്റ്  ഇതന്നെ രാവും പകലും ഡിസ്കഷൻ.

“ടീ, പിള്ളേരേ നിങ്ങക്ക് ഇതന്ന്യെ വർത്താനള്ളൂ?”, അമ്മാമ്മ ചോദിച്ചു. പ്രായമായ പെൺക്കുട്ട്യോള്, ഇപ്പം പ്രായമാകും എന്ന് പറയണ പെൺങ്കുട്ടോള്, ഈ മാതിരി കഥ വിടാണ്ട് പറയണത് അമ്മാമ്മയ്ക്ക് അത്ര പിടിച്ചില്ല. ആ കാര്യത്തില് ഇത്തിരി ശരീണ്ട്ട്ടോ.

മാടമ്പിള്ളി പോലെ ഒരു തറവാട് വീട്, ഈ കണശ കുണശ വർത്താനം പറഞ്ഞിട്ട് ഏതിന്റേങ്കിലും പിരി ലൂസായാലോ എന്ന സംശയം അമ്മാമ്മയ്ക്കുണ്ട്.
തനിയെ വർത്താനം പറയണ ഈ ഗംഗ ഏലിയാസ് നാഗവല്ലിയെ നോക്കിയാണ്, തൂവെള്ള ചട്ടയും മുണ്ടും ഇട്ടു നടക്കണ അമ്മാമ്മ എപ്പഴും നെടുവീർപ്പിടാറുള്ളത്.

ഈ പെണ്ണ് സ്വപ്നം കണ്ടു നടന്നു വല്ല ഏടാകൂടത്തിലും ചാടോന്നുള്ള അമ്മാമ്മയുടെ ശങ്കയിൽ ഒരു ന്യായമുണ്ട്. സാരിയുടുക്കുന്ന മറ്റു മുതിർന്നവരും ഈ അഭിപ്രായം പൂട്ടിനു (പുട്ട് ) നാളികേരം പോലെ ഇട്ടു കൊടുത്തു, അമ്മാമ്മേടെ മനസമാധാനം അങ്ങട് കളഞ്ഞു.

“അതങ്ങനെ ഒരു സാധനം, എന്തൂട്ടാവോ എല്ലാ നേരോം ഈ ആലോചിച്ചു കൂട്ടണെ. എടയ്ക്ക് ചിരി, എടക്ക് സങ്കടം, ഈ ക്ടാവ് എന്താണാവോ ഇങ്ങനെ? ”

ആ അണ്ഡകടാഹം തറവാട്‌ വീടും പരിസരവും അത്യാവശ്യം ഭൂതങ്ങളേയും യക്ഷികളേയും ആകർഷിക്കാൻ തക്ക വകുപ്പുള്ളതായിരുന്നു.

നാട്ടുമാവും പ്ലാവും കശുമാവും പേരയും ഞാവലും മുരിങ്ങമരവും ഒക്കെ തിങ്ങിനിറഞ്ഞു നിൽക്കുന്ന തൊടി. അതിരുകളിൽ, വൃശ്ചിക  കാറ്റൂർന്നുപോകുമ്പോൾ തലമുടിക്കെട്ടഴിക്കുന്ന ഇല്ലിമുളം കൂട്ടങ്ങളും കരുത്തു കാട്ടി വളരുന്ന തേക്കുകൾ, ചന്ദനം തുടങ്ങി കുറേയിനം മരങ്ങളും അതിൽ നിറഞ്ഞു നിന്നു. ഇളം വയലറ്റ് നിറത്തിൽ, പൂ ചൂടുന്ന ശീമക്കൊന്നകൾ. കണിക്കൊന്ന പൂവിനെ പോലെ സ്വർണരഞ്ഞാണം തൂക്കി ഭ്രമിപ്പിക്കില്ലെങ്കിലും വേനലിൽ നിറയെ പൂക്കുന്ന കൊന്നയും ഒരു സുന്ദരിയായിരുന്നു. വേലിപരത്തിയും കൊങ്കിണിയും കോളാമ്പിയും ചെമ്പരത്തിയും രാജമല്ലിയും പൂത്തുലഞ്ഞു വേലിത്തലപ്പിനെ മുട്ടിയിരുമ്മി നിന്നു. പേരറിയാത്ത അനവധി പൂക്കൾ വേറേയും വിരിയുന്ന തൊടി, തറവാട്‌ വീടിന്റെ ഒരു വശത്തുണ്ടായിരുന്നു.

പടിപ്പുരയും കയ്യാലയും നാലുവശവും തുറന്ന ഉമ്മറവുമുള്ള ഇരുനില ഓടിട്ട വീട്. ഘനമുള്ള വാതിലും കട്ടിളയും, പള്ളിവാതിലുകൾക്കു സമാനമായിരുന്നു. വിജാഗിരിയില്ലാത്ത വാതിലിന്റെ അഗ്രഭാഗത്തെ മരഗോളാകൃതി കട്ടിളയുടെ കുഴികളിൽ തിരിഞ്ഞുതുറക്കുമ്പോൾ പുറപ്പെടുന്ന, മരം ഉരയുന്ന ശബ്ദം ആ വാതിലുകൾക്ക് മാത്രം സ്വന്തമായിരുന്നു. നടേലകം (നടുവിലകവും ), മച്ചകം, കയ്യാലകം, വെക്കനകം ( അടുക്കള) എങ്ങിനെ സ്പെഷ്യൽ പേരുകൾ ഉള്ള മുറികളും വീടിനകത്തെ ചവിട്ടുപടികളും കയ്യാലയും കോലായും കുടുസ്സു തേങ്ങാമുറിയും എല്ലാം കയറിയിറങ്ങി നടക്കൽ തന്നെ ഞങ്ങൾ പര്യവേക്ഷണസംഘത്തിന്റെ ജോലിയായിരുന്നു.

ഒഴിഞ്ഞു കിടന്നിരുന്ന മുറികളും തട്ടിൻപ്പുറവും അതിന്റെ മൂലയിൽ ഒതുങ്ങിയ അനവധി മൺഭരണികളും വലിയ ഉരുളികളും കുട്ടകവും ഇരുട്ട് ഒളിച്ചുപാർക്കുന്ന പത്തായവും എല്ലാം കൂടി ഒരു പ്രേതക്കഥയ്ക്കു പറ്റിയ ചേരുവയുണ്ട്.

വീടിന്റെ പിന്നാമ്പുറം തുടങ്ങി പുറകിലേക്ക് നീളുന്ന വിശാലമായ പറമ്പിൽ, തെങ്ങും, കുരുമുളകുവള്ളി പടർത്തിയ കവുങ്ങും വാഴക്കൂട്ടങ്ങളും നിറഞ്ഞു നിന്നു. അവിടെ മരങ്ങളിൽ ധാരാളം കിളികൾ പാർത്തിരുന്നു. വേനലിലും തണുപ്പും ശാന്തതയും കൂട്ടിരുന്ന വിശാലമായ തൊടിയിൽ കിളികൾ ഇടതടവില്ലാതെ പാടുമായിരുന്നു. നിശബ്ദതയുടെ നിഗൂഢതയെ കീറിമുറിക്കുന്ന പാട്ട് കേൾക്കാനും പിന്നെ വെറുതെ തനിയെ കഥ പറഞ്ഞു നടക്കാനും പറ്റിയ സ്ഥലം.

ആ അറ്റവേനലിൽ കറന്റ് പോയി, ടാങ്കിലെ വെള്ളം അടി തൊട്ടപ്പോളാണ് ഞാൻ ചതുരത്തിൽ വാക്കല്ലുക്കെട്ടിയ കിണറ്റിൽ നിന്നും വെള്ളം കോരാൻ തകരപ്പാട്ടയെടുത്ത് കിണറ്റിലിട്ടത്. വെള്ളം നിറച്ച് വലിച്ചു കയറ്റുമ്പോൾ  കയറുരഞ്ഞു കൈ ചുവന്നു. ഈ പാട്ട ഒന്ന് ചെറുതാക്കാമായിരുന്നു എന്ന് ആഗ്രഹിച്ച നേരത്താണ്, ഏറു കൊണ്ട പട്ടിയെപ്പോലെ ഒരുത്തൻ  ഒരു കളർ മുണ്ടും ജുബ്ബയും തലേക്കെട്ടുമായി ഓടി വന്നത്.

“ഇത് മാടമ്പിള്ളിയല്ലേ?”

“ബെസ്റ്റ്… ഇത് തൃശ്ശൂരാ മാഷെ, ആലപ്പുഴേം, മാടമ്പിള്ളി, ഒന്നുല്ല.”

“മ്മള് ആരാണാവോ? ഈ നട്ടപ്ര വെയിലത്ത്?”,

ചോദ്യോത്തരവേളയിൽ കഷ്ടപ്പെട്ടു വലിച്ചു കേററിയ വെള്ളപ്പാട്ട താഴേക്ക് ഒരൊറ്റ കുതി.

ധോം…അതു പോയി,പാട്ട വെള്ളത്തിൽ കുത്തിമറിഞ്ഞു എന്നെ നോക്കിയിളിച്ചു.

“യ്യോ… മണിച്ചിത്രത്താഴ് സൈക്ക്യാട്രിസ്റ്റ് സണ്ണി?”, ഞാൻ ചോദിച്ചു.
ആ പരന്ന മുഖത്തൊരു പ്രകാശം പരന്നു. ഒററക്കാലുപൊക്കി, ചന്തി കുലുക്കി ചാടിത്തിരിഞ്ഞപ്പോൾ മൊത്തത്തിൽ ഒരു ആനച്ചന്തം!

എന്തായാലും പാട്ടയും കയറും കൈയീന്ന് പോയില്ലെ… ഇനി ഇത്തിരി നേരം ഈ ചുള്ളനോടൊന്നു മിണ്ടീം പറഞ്ഞിരിക്കാം.

“ഞാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്നവൻ”, സണ്ണി രണ്ടു കൈകളും വിടർത്തി ഒരു നിമിഷം പോസു ചെയ്തു. പിന്നെ ചരപരാ ഓടിയൊന്നു  കറങ്ങിത്തിരിഞ്ഞു വന്നു.

‘ഇൻഡ്റസ്റ്റിങ്ങ് പേർസണാലിറ്റി’, വർത്താനം പറയാൻ പറ്റിയ മൊതല്’, ഞാൻ മാർക്കിട്ടു.

“പടിപ്പുര വാതിലിൽ കൂടിയല്ലെ വന്നത്?

” അതിലൂടെ പശുക്കളെ  കൊണ്ടുവരാറെ ഉള്ളൂ. വേറെ പടിയുണ്ടല്ലോ അപ്രത്ത്, ആരും സഞ്ചരിക്കാത്ത വഴ്യന്ന്യെ നിങ്ങള് വന്നത് …”, ഞാൻ  ചിരിച്ചു.
എന്റെ ഓഞ്ഞ കോമഡിയിലൊന്നും  ശ്രദ്ധിക്കാതെ സണ്ണി,
“ഈ വീട്ടിൽ കുറെ മുറികളില്ലേ?”

“ഉണ്ടല്ലോ, ഇഷ്ടം പോലെ”, ഞാൻ പറഞ്ഞു.

“അതിൽ ചിലത് അടഞ്ഞു കിടക്കുന്നില്ല്യെ?”

“ഉം… അതിന്?”, എന്റെ സംശയം സണ്ണി മൈൻഡ് ചെയ്തില്ല.

“ആ മുറി?, നല്ല നീളമുള്ള ചൂണ്ടുവിരൽ ചൂണ്ടി, കണ്ണിലൊരു നിഗൂഢതയൊളിപ്പിച്ച്  സണ്ണി.

“അതോ… അവ്ടെ ഒരു മണ്ണാങ്കട്ടീം ല്യാട്ടോ…അതു വെറുതെ നാളികേരം ഇട്ടുവെയ്ക്കുന്ന ഒരു കുടുസ്സുമുറി.

“അതാ … “, സണ്ണിക്ക് ആശ്വാസം വരാഞ്ഞ് ആ ചരിഞ്ഞ തോളൊന്നു കുലുക്കി വട്ടം കറങ്ങി, കിണറിന്റെ വാക്കല്ലിൽ ചവിട്ടി, ലാൻഡ് ചെയ്തു.

“എന്നാലും കുട്ടി ആ മുറിയില് പോയിരുന്നോ?”, സണ്ണി വീണ്ടും ക്രോസ് വിസ്താരം തുടങ്ങി.

” ഉം… അവല് നനക്കാൻ,  തേങ്ങയെടുക്കാൻ പോയി. ശർക്കരേം നാളികേരോം  കൂട്ടിക്കുഴച്ചാൽ എന്താ ടേസ്റ്റ് എന്നറിയാമോ? വായിലൂറിയ വെള്ളം കാരണം അറിയലങ്ങട് വഴുക്കി.

“സണ്ണിക്ക് തീററയിൽ അത്യാവശ്യം ശ്രദ്ധയുണ്ടെന്ന് തോന്നുണു”, സണ്ണിയെ ഒന്നു ഉഴിഞ്ഞു നോക്കി ഞാൻ ചോദിച്ചു.
സണ്ണി ഉത്തരം പറഞ്ഞില്ല.

‘പുള്ളിക്ക് ചോദ്യം ചോയ്ക്ക്യാൻ വല്യേ ഇഷ്ടാന്നു തോന്നുണു, ഉത്തരം പറയാൻ ശ്ശി ബുദ്ധിമുട്ടും ഉണ്ട്‌ ട്ടോ’,ഞാൻ മനസ്സിൽ സണ്ണിക്കൊരു സ്വഭാവസർട്ടിഫിക്കറ്റ് എഴുതി വെച്ചു.

“ആ മുറിക്ക് ഒരു മണിച്ചിത്രത്താഴുണ്ടോ?”, സണ്ണി വീണ്ടും വിരൽ ചൂണ്ടി.

“എന്തൂട്ട്?…കോപ്പാണ്,  ഒരു തുരുമ്പുപിടിച്ച ഓടാമ്പലാ, ഒന്ന് പോയേ സണ്ണി… ഓരോ നൊണ പറയാണ്ട്.”, ഞാൻ ഒരു തരി മൈൻഡ് ചെയ്തില്ല.

“ദാ… അപ്രത്ത് കാണണത് പ്രൊഫസറുടെ വീടല്ലേ? മഹാദേവൻ, അല്ലിയുടെ കാമുകൻ?”

“മമ്… അയാളിവിടെ ഒരു കോളേജിൽ പഠിപ്പിക്ക്യാന്ന് അറിയാം. പിന്നെ അല്ലി, വല്ലി കേസുക്കെട്ടൊന്നും എനിക്ക് അറിയില്യാട്ടോ..”

“അല്ല, ആരാ, തൃശ്ശൂരിലെ ഈ അല്ലി ?, എന്നാലും അറിഞ്ഞാൽ തരക്കേടില്ല എന്നു എനിക്ക് തോന്നി. ഒരു പ്രേമം, ഒളിച്ചോട്ടം കഥ വെറുതെ കളയണ്ട, വല്ലോരുടെ ഇമ്മാതിരി കാര്യങ്ങള് അറിയാൻ ആർക്കാ ജിജ്ഞാസ ഇല്ലാത്തെ?, ഞാൻ സണ്ണിയുടെ അടുത്തേക്ക് നീങ്ങി നിന്നു.
കഷ്ടം! ഒന്നും കേൾക്കാൻ എനിക്കു യോഗണ്ടായില്ല.

“മ്യാവൂ… “, അമ്മാമ്മയുടെ കറുത്ത പൂച്ച വട്ടം ചാടിയോടി. അതിന്റെ കണ്ണ് ഉച്ചവെയിലിലും തിളങ്ങി. സണ്ണി അല്ലിയെ മറന്ന് പൂച്ചയുടെ പുറകെ ഓടി പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപ്പോലെ തിരിച്ചോടി വന്നു.

“ഇയാള്… വെക്കേഷൻ വന്നതല്ലെ?”
“ങ്… ഹാ, കൽക്കട്ടെലാ വീട് ല്ലേ?”

“കുന്താണ്… എന്റെ വീട് അടുത്ത വഴീല്, എന്താ ബോംബെന്നും കൽക്കട്ടെന്നും വന്നാലെ, വെക്കേഷനാകൂ. ഒന്ന് പോ… സണ്ണ്യേ, എനിക്ക് ഈ തകരപ്പാട്ട പൊക്കിയെടുക്കണം.”, എനിക്ക് ദേഷ്യം വന്നു.

“ഓ… പിന്നെ നാട്ടീന്നു പൊറത്തു പോണത് ഇപ്പൊരു വല്യേ കാര്യല്ലേ?”, എന്റെ ദേഷ്യം ഞാൻ തന്നെ ചീറ്റി, ഊതിപറപ്പിച്ചു വിട്ടു.

ഞാൻ കിണറിന്റെ ആഴത്തിലേക്ക് എത്തിച്ചു നോക്കി. പാമ്പേരിയുടെ എണ്ണം കൂടി കൂടി അവസാന ചുറ്റു വളയത്തിൽ നോട്ടം എത്തിയപ്പോഴേക്കും തലകറങ്ങി. ഞാൻ താഴെ കിണറിന്റെ തൂണിൽ പിടിച്ച് മെല്ലെ താഴെയിരുന്നു.

“ഇവിടത്തെ കാരണവർ തമിഴ് നാട്ടില് പോയിട്ടുണ്ടോ? നർത്തകി, നാഗവല്ലി? അങ്ങിനെ വല്ലവരും കൂടെ വന്നിട്ടുണ്ടോ?”

“ഞങ്ങടെ അപ്പാപ്പൻ പണ്ട് തമിഴ് നാട്ടില് പോയിട്ടുണ്ട്, വേളാങ്കണ്ണീലു് പോയീന്നും കൊറച്ച് നേർച്ചേം വെന്തിങ്ങ്യം കൊണ്ടന്നൂന്ന് കേട്ട്ണ്ട്, അന്ന് ഞാൻ ചെറുതായിരുന്നു സണ്ണി .” ഞാൻ പിന്നെ കൊറെ ആലോചിച്ചു നിന്നു.

“ങ്‌ഹാ… പിടി കിട്ടി. ഇനി വല്ല മാർഗംകളികാരികള് അപ്പാപ്പന്റെ കൂടെ പോന്നോ ആവോ, അതെനിക്ക് നിശ്ചയില്ല്യാട്ടോ “, ഞാൻ സണ്ണിക്ക് ഒരു ത്രെഡ് ഇട്ടുകൊടുത്തു.

“അതേ, നാഗവല്ലി, അവൾ പ്രണയിനി, അവളെ കൊന്ന കാരണവർ, ആ ബാധയെ കുടിയിരിത്തിയ മുറി, ആ
ബാധയാണ് ഇപ്പോൾ കുട്ടിയിൽ കയറിക്കൂടിയിരിക്കണെ. അതാണ് ഈ തല ചുറ്റല്. ഇവിടെ ശ്രീദേവിക്കല്ല  പ്രാന്ത്…, കാരണവരുടെ ഡമ്മി വെട്ടിയിട്ട് ചോര കുടിക്കാൻ തരണ്ടാക്കാം.”

സണ്ണി ഒരു വിജയച്ചിരി ചിരിച്ചു.

“അതിന് ദുർഗാഷ്ടമി ആവണ്ടെ?”, കണ്ണൊക്കെ വട്ടം പിടിച്ചു, പുരികം വളച്ച്, കൃഷ്ണമണി കറക്കി, കിതച്ച്, വിയർത്ത്, നാഗവല്ലി ഉടൻ എന്റെ ദേഹത്ത് വിക്രിയ തുടങ്ങി.

“ആ പെങ്കുട്ടി വെള്ളം കോരാൻ പോയിട്ട് കാണാനില്ലല്ലോ “, അമ്മാമ്മ  പര്യേപ്പുറത്തെ ഇറയത്തെ ആട്ടുക്കല്ലിന്റെ അടുത്തേക്ക് നീങ്ങി നിന്ന്, കിണറ്റിൻക്കരയിലേക്ക് തലനീട്ടി നോക്കി.

“അയ്യോ… മാതാവേ… കുട്ടിയ്ക്കെന്താ പറ്റ്യേ… ഉച്ച ചൂട് കൊണ്ടട്ട് തല ചുറ്റീന്നാ തോന്നണേ.”, അമ്മാമ്മ അലറി കരഞ്ഞു.

അമ്മാമ്മയും ഓടിക്കൂടിയ പരിവാരങ്ങളും ചേർന്ന് എന്നെ പിടിച്ചു പൊക്കി അകത്തു കയറ്റി. ചൂടുള്ള കിടക്കയിൽ ഞാൻ ഒന്നു കൂടി വിയർത്തു, ഞാൻ ചുറ്റും കൂടിയവരെ കൺമിഴിച്ചു നോക്കി.

“ച്ചിലിം… ച്ചിലിം… ദേ, ചിലങ്ക കിലുങ്ങണ സ്വരം, കേക്കണില്ലെ… നിങ്ങള് തട്ടും പൊറത്ത് ന്ന്… ഒരു തോം… തോം… തോം…. ശബ്‍ദം ?”, ഞാൻ ഒച്ചവെച്ചു.

“ങേ… ? അമ്മാമ്മ പേടിച്ചു വിറച്ചു.”

കുട്ടിപരിവാരങ്ങൾ കോറസ്സ് പാടി, “ഓ…ഇത് സിനിമ അമ്മാമ്മേ, ഇവൾക്കൊരു ചുക്കും ല്യ, ഇവള് നാഗവല്ലി കളിക്ക്യാ .”

” ആര്… നാകവല്യാ… ഏതാ ഈ മാരണം?, അമ്മാമ്മയുടെ ജസ്റ്റ് ക്യൂരിയസ് ചോദ്യം കേട്ട് പിള്ളേർ സെറ്റ് ഉറക്കെ ചിരിച്ചു.
” അതു ശോഭന, മണിച്ചിത്രത്താഴ് സിനിമ കാണാൻ ഞങ്ങളെ കൊണ്ടുപോയില്ലെ, അതിലു് ഇങ്ങനൊക്കിണ്ട്, ഇവള് അതു പോലെ ഗോഷ്ടി കാണിക്ക്യാ… “, ചിരിമണികൾ ഉതിർന്നു വീണു. അമ്മാമ്മയുടെ ശ്വാസകോശം പെരുപ്പിച്ച് വിലങ്ങിയ ശ്വാസം തിരിച്ചിറങ്ങി, ചട്ടയിൽ നെഞ്ചു കുടഞ്ഞു.

“ഇതാ പറയണെ, എടയ്ക്ക് സിനിമ കാണണെന്ന്, ഈ അമ്മാമ്മയ്ക്ക് ഒന്നറിയില്ല”, നരുന്ത് ചെക്കൻ ഉറക്കെ ചിരിച്ചു.
എൺപതിന്റെ പടിവാതിലിൽ മുട്ടി വിളിയ്ക്കാൻ നിക്കണ അമ്മാമ്മയ്ക്കത് തീരെ പിടിച്ചില്ല. ഇക്കാലമത്രയും സ്വരുകൂട്ടിയ അറിവ് ഒന്നൂല്യാത്രേ!
“പോടാ ചെക്കാ, ന്റെറിവ് അളക്കാൻ വന്നേക്കുണു, ചീട് ചെക്കൻ “, അമ്മാമ്മ കൈയ്യോങ്ങി.

‘ഒരു മുറൈ വന്നു പാത്തായോ?,’ ഞാൻ പാടി.

” ദേ… അവളു പിന്ന്യേം തൊടങ്ങി, ബാധ എറങ്ങീല്യാന്ന് തോന്നുണു, അമ്മാമ്മേ… “, പിള്ളേർ കൈചൂണ്ടി ചിരിച്ചു.

അടുത്ത സ്‌ലിം, സ്‌ലിം ബീറ്റിന് ഞാൻ കാത്തുക്കിടന്നു.

തട്ടിൻപ്പുറത്തെ ആൾ പൊക്കത്തിലുള്ള ഉപ്പുമാങ്ങ ഭരണികൾക്കിടയിലൂടെ എലികൾ ഓടിപ്പാഞ്ഞു. മുകളിൽ മൺഭരണികൾ താളത്തിൽ കിലുങ്ങി.

ഡൂവറ്റ് പാടിക്കളിക്കാൻ മഹാദേവൻ വന്നില്ല, ഇനി ഞാനയാളുടെ പേര് മാറി പറഞ്ഞോ? ഓർത്തും പേർത്തും കണ്ണുരുട്ടിക്കാട്ടി, ഞാൻ കട്ടിലിൽ കിടന്നു.

” ഇവൾടെ ബാധ ഞാനിപ്പോ എറക്കിത്തരാം…കുട്ടീടെ ഓരോരോ സൂക്കേട്”, അമ്മാമ്മ പ്രഖ്യാപിച്ചു.

അമ്മാമ്മ കാരണവർ- ഡമ്മിവെട്ട് സെന്റപ്പ് ഉണ്ടാക്കാൻ പോകയാണെന്ന് കരുതി പിള്ളേർ ഉഷാറായി.
“ഇനിയിപ്പോ വെട്ടും ചോരേം പൊകെം, എല്ലാം കൂടി നല്ല രസാവും”, കുഞ്ഞിക്കൈകൾ കൂട്ടിത്തിരുമ്മി പകുതിപ്പേർ കട്ടിലിനു ചുറ്റും ബാക്കി പിള്ളേർ അമ്മാമ്മയ്ക്കു പിന്നാലേയും നടന്നു.

അമ്മാമ്മയുടെ തൂവെള്ള മുണ്ടിന്റെ വിശറിഞൊറികൾ താളത്തിലാടി അടുക്കളയിൽ പോകുന്നത്, ആ പുകമറയിൽ ഞാൻ കണ്ടു.
അപ്പോഴും പ്രതീക്ഷ കൈവിടാതെ ഞാൻ മഹാദേവനെ കാത്തു കിടപ്പാണ്.
‘ധും…’
ദാ… വന്നു, മഹാദേവനല്ല !
ഒരു മൊന്ത നല്ല തണുത്ത വെള്ളം!
അമ്മാമ്മ വെള്ളം എന്റെ മുഖത്തേക്ക് ആഞ്ഞൊഴിച്ചു. മൺകൂജ ചരിച്ചൊഴിച്ച വെള്ളത്തിന് നല്ല അസ്സൽ തണുപ്പ്. ആ തണുപ്പില് നാഗവല്ലി ബാധയ്ക്കു പിടിച്ചു നിൽക്കാൻ പറ്റീല്യ.

ധിം.. തില്ലാന തില്ലാന… ധിം തരികിട ധോം.
ബാധ ഉരുണ്ടുപിരണ്ടു ഇറങ്ങിപ്പോയി. എന്റെ കാതിൽ മദ്ദളം കൊട്ടുന്ന ശബ്ദം മാത്രം മുഴങ്ങി.

“എന്താത്?, തലക്കുടഞ്ഞു എണീറ്റിരുന്ന ഞാൻ, മരയഴിയുള്ള ജനാലയിലൂടെ പുറത്തേക്ക് നോക്കി.

‘ദേ…ഉമ്മറത്തു് സണ്ണി! ‘

” അപ്പോ, ഡമ്മി വേണ്ട, തണുത്ത വെള്ളം ആയാലും മതി. സ്പ്ലിറ്റ് പേർസണാലിറ്റി ഡിസോർഡർ മാറിക്കിട്ടും, എനിക്കിപ്പോൾ പ്രൂഫ് ഉണ്ട്. ഇതുവെച്ച് എനിക്കൊരു തിസീസ് എഴുതണം.”

കുറച്ചുനേരം കൈക്കെട്ടി, നീണ്ട ഉമ്മറത്തിന്റെ കിഴക്കെയററത്ത് ഇട്ടിരിക്കുന്ന അപ്പാപ്പന്റെ ചാരുകസേരയിലേക്കും കട്ടിയുള്ള മരത്തിൽ പണിതെടുത്ത ചിത്രപ്പണിയുള്ള വാതിൽപ്പാളികളിലേക്കും മാറി മാറി നോക്കി
ഇമവെട്ടാത്ത നോട്ടത്തിൽ ഡോക്ടർ എന്തോ ആലോചിക്കുകയാണ് എന്ന് ഞാൻ കണക്കുകൂട്ടി.
‘ഇയാൾക്കീ പഴയ മരസാമാനങ്ങൾ ഒരു വീക്ക്നസ്സാ എന്നാ തോന്നണത്, ഇനി താഴും പൂട്ടും തിരയാവോ?, ഞാൻ എന്നോട് തന്നെ സംശയം ചോദിച്ചു.
” അല്ല, ആ പഴയ ചാരുകസേര തനിയെ ആടുണൊന്നും ഇല്യാലോ, ഇയാൾ എന്താത്ര അങ്ങട് നോക്കണെ?, ഞാൻ കഴുത്തു നീട്ടി, ജനാലയിലൂടെ ഏന്തിവലിഞ്ഞു നോക്കി.

‘അല്ല… ആ മരകസേര തന്നെ ആടുണുണ്ട് ന്നാ തോന്നണെ, സംശയം അരിച്ചു കയറി, ഞാൻ കണ്ണുകൾ തെരുതെരാ അടച്ചു തുറന്നു.

അമ്മാമ്മയുടെ കൈയിലെ മൊന്ത വീണ്ടും കിലുങ്ങി. മൊത്തക്കടിയിലെ വെള്ളം വിറച്ചു.
“ഏയ്… എനിക്ക് വെറുതെ തോന്നണതാ, ഞാനെന്റെ കവിളിൽ രണ്ടു കുഞ്ഞു തല്ലു കൊടുത്തു.

“കുട്ടീ, എനിക്ക് ചിലപ്പോൾ കുട്ടിയുടെ സഹായം ആവശ്യമായി വരും, സഹായിക്കണം ” തലേക്കെട്ടൊന്നു സണ്ണി അഴിച്ചുക്കെട്ടി.

” ങ്ഹാ… ഒരു പ്രാവശ്യം ബാധ കേറ്യേ ക്ഷീണം മാറീട്ടില്യ, അപ്പളാ ഇനി സഹായം? എന്നാലും ചെയ്യാം, സണ്ണി ചോദിച്ചതല്ലേ…, ഞാൻ കോട്ടുവായിട്ടു.

അയാൾ കണ്ണിറുക്കി ചിരിച്ചു, വലതുകാൽ പൊക്കി ചാടിത്തിരിഞ്ഞു വട്ടം കറങ്ങിനിന്നു, പെട്ടെന്നു ചവിട്ടുപ്പടികൾ ഓടിയിറങ്ങിപ്പോയി.

ഞാൻ പിന്നേയും എന്തൊക്കെയോ പിറുപിറുത്തു.

സണ്ണി, കിണ്ടി, ദുർഗാഷ്ടമി…

******
പദാവലി:
കൊറച്ച്…. കുറച്ച്

നറുങ്ങിണി പിറുങ്ങിണി —-ചെറിയ കുട്ടികൾ

കണശ കുണശ —സില്ലി

ഓടാബല… വാതിൽ പൂട്ട്

പൂട്ട് —പുട്ട് പലഹാരം.

പര്യേപ്പുറം… അടുക്കളവശം.

ചീട് ചെക്കൻ… ചെറിയ ആൺകുട്ടി.

Post Views: 27
8
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

31 Comments

  1. Divya Sreekumar on August 24, 2024 11:18 PM

    ചിരിച്ച് ചത്തൂന്ന് പറഞ്ഞാൽ അധികാവില്ലാ🤣🤣

    Reply
    • Joyce Varghese on August 26, 2024 12:14 AM

      ഹ.. ഹ.. ചിരിച്ചല്ലോ… 🤭
      ദിവ്യ അത് മതി.
      Thank you dear 🙏

      Reply
  2. Neethu Krishnan on August 24, 2024 9:32 AM

    തൃശൂർക്കാരി നാഗു ആള് കൊള്ളാല്ലോ

    Reply
    • Joyce Varghese on August 26, 2024 12:16 AM

      നീതു, തൃശ്ശൂർകാരി നാഗു ന്റെ കൈയിലിരിപ്പ് ഇനീ കൊറേണ്ട്. 😜
      Thank you നീതു 🙏❤

      Reply
  3. Sunandha Mahesh on August 24, 2024 7:02 AM

    😄😄
    Nice👍

    Reply
    • Sreeja Ajith on August 24, 2024 10:58 PM

      Super എഴുത്ത് 👌

      Reply
      • Sreeja Ajith on August 24, 2024 10:59 PM

        Super എഴുത്ത് 👌

        Reply
        • Joyce Varghese on August 26, 2024 12:24 AM

          🙏

          Reply
      • Joyce Varghese on August 26, 2024 12:23 AM

        ശ്രീജ, സന്തോഷം ഇഷ്ടം മാത്രം.
        🙏❤

        Reply
    • Joyce Varghese on August 26, 2024 12:17 AM

      സുനന്ദ, thank you.
      ഈ തിരക്കിലും വായിച്ചല്ലോ.
      സ്നേഹം മാത്രം, ❤

      Reply
  4. Shybi on August 24, 2024 6:55 AM

    😂😂😂

    Reply
    • Joyce Varghese on August 26, 2024 12:18 AM

      Sybhi,
      Thank you ❤🙏

      Reply
  5. Sanna Saleena on August 24, 2024 5:26 AM

    നല്ല രസകരമായ വായന സമ്മാനിക്കുന്ന എഴുത്ത്. മനോഹരം കൂട്ടേ…

    Reply
    • Joyce Varghese on August 26, 2024 12:19 AM

      Sanna Salina, ഒത്തിരി സന്തോഷം, നന്ദി.
      🙏❤

      Reply
  6. sabira latheefi on August 23, 2024 10:39 PM

    ശോ അമ്മാമ്മ എന്ത് പണിയാ കാണിച്ചത് ഇങ്ങനെ ആണോ ബാധ ഒഴിപ്പിക്കൽ ഇത് ഒഴിഞ്ഞിട്ടൊന്നുമില്ല, മാത്രല്ല ഇത് സണ്ണിയെ കൊണ്ടു കൂട്ടിയാൽ കൂടൂല. കാരണം ഏതോ നാഗവല്ലികൾ കാരണം സണ്ണി വരൂല. ഇനിപ്പോ കാനഡയിന്നു ആരേലും കൊണ്ടു വന്നാലോ 🤭😄

    Reply
    • Joyce Varghese on August 26, 2024 12:22 AM

      സാബിറ, നല്ല sense of humour, കമന്റ്‌ ശരിക്കും ഇഷ്ടപ്പെട്ടുട്ടോ.👌
      ഞാനും കരുതാറുണ്ട് ഇപ്പറഞ്ഞതൊക്കെ 🤣🤣🤣🤣🤣
      നന്ദി, വായനക്കും ഈ അടുപ്പത്തിനും.
      ❤

      Reply
  7. Jancy Francis on August 23, 2024 10:19 AM

    😂😂

    Reply
    • Joyce Varghese on August 23, 2024 5:35 PM

      Thank you, Jancy 🙏

      Reply
  8. Silvia James on August 23, 2024 9:51 AM

    Excellent talent to write the stories. Keep it up and recommend you to publish a book with your bunch of stories. Good luck & May God Bless your family

    Reply
    • Joyce Varghese on August 23, 2024 5:36 PM

      Thank you Silvia 🙏❤

      Reply
      • Neethu V. R on August 24, 2024 6:14 PM

        എന്നാലും അമ്മാമ്മ അങ്ങനെ ചെയ്തത് ശരിയായില്ല, ഡമ്മി കിട്ടിയില്ലേലും വെട്ടിമുറിക്കാൻ ഒരു വാഴത്തടയെങ്കിലും കൊടുക്കാമായിരുന്നു കുട്ടിയ്ക്ക് 🤭🤭

        Reply
    • Silvy on August 24, 2024 11:00 PM

      ജോയ്സ്സേ ചിരിച്ചൊരു വഴിക്കായി. ബ് ഇമേജിനേഷൻ കിടു ❤️❤️❤️

      Reply
  9. Nafs nafs on August 23, 2024 9:46 AM

    ഹ ഹ … ഈ . നാഗവല്ലിക്കല്ലാ
    സണ്ണിയുടെ തലേക്കെട്ടിനും വട്ടത്തിലുള്ള ചാട്ടത്തിനുമാണ് ഭ്രാന്ത്.
    നന്നായി രസിച്ചൂട്ടോ 😄😄😜

    Reply
    • Joyce Varghese on August 23, 2024 5:37 PM

      ഹ ഹ… നന്ദി Hafsath, എന്തിനൊക്കെ ഭ്രാന്ത്. 😂

      Reply
  10. Jasna on August 23, 2024 9:30 AM

    😄😄👍

    Reply
    • Silvia James on August 23, 2024 9:52 AM

      Excellent talent to write the stories. Keep it up and recommend you to publish a book with your bunch of stories. Good luck & May God Bless your family

      Reply
      • Sobha Narayanasharma on August 23, 2024 10:44 AM

        പൊളിച്ചുട്ടോ. അസ്സലായി എഴുതി 👍👍👍🌹🌹❤️👌

        Reply
        • Joyce Varghese on August 23, 2024 5:39 PM

          Thank you so much for encouragement.
          😍😍😍

          Reply
    • Joyce Varghese on August 23, 2024 5:38 PM

      Thank you jasna 🙏
      😍😍😍

      Reply
      • Sujatha surendran on August 24, 2024 6:40 AM

        👌🏻👌🏻👌🏻 👌🏻 നാഗവല്ലിടെ ഉച്ചപ്രാന്തിന്റെ വായനാസുഖത്തിൽ സ്വയം മറന്ന് അനുഗമിച്ച എനിക്കും ബോധം വീണത് അമ്മാമയുടെ മൊന്തയിലെ തണുത്ത വെള്ളത്തിന്റെ തണുപ്പ് മോന്തയിൽ വീണപ്പോൾ ആണ്.. നന്നായിരിക്കുന്നു എഴുത്ത്. ഒറ്റയിരുപ്പിന് വായിച്ചു. നല്ല ഒഴുക്ക്.. Super joyce😍😍

        Reply
    • Joyce Varghese on August 23, 2024 5:41 PM

      Thank you Jasna 🙏❤

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.