Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹൃദയാർദ്രമായ്
അനുഭവം ഓർമ്മകൾ കഥ പ്രചോദനം വീട് സാമൂഹ്യപ്രശ്നങ്ങൾ

ഹൃദയാർദ്രമായ്

By VaidhehiOctober 2, 2024Updated:October 16, 20242 Comments5 Mins Read78 Views
Bookmark Now
Please login to bookmark Close

No account yet? Register

കറങ്ങുന്ന കറുത്ത ഫാനിലേക്ക് നോക്കി കിടക്കുമ്പോൾ ചിന്തകൾ കൊണ്ട് മനസ്സെപ്പോഴോ കാട് കയറുന്നത് അയാളറിയുന്നുണ്ടായിരുന്നു.

പുറത്ത് രാവ് കനത്തു.
തുറന്നിട്ട ജനലിലൂടെയപ്പോൾ അകത്തേക്കു വന്ന കാറ്റിനോടൊപ്പം അകലെ എവിടെനിന്നോ ഭയം വിതക്കും വിധം അവ്യക്തമായി ശബ്ദങ്ങൾ കേൾക്കുന്ന പോലെ… തോന്നലാണോ ഇനി?

ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെയായിരുന്നു തന്റെ ജീവിതം.
പക്ഷെ അതിനെയെല്ലാം തകിടം മറിക്കുന്ന കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചത്.

രാത്രികളിൽ നിദ്രയെ അലോസരപെടുത്തുന്ന ചില സ്വപ്നങ്ങൾ. രക്തം മണക്കുന്ന രാത്രികൾ. മനസ്സിനെ വേട്ടയാടുന്ന അവ്യക്തമായ ചില രൂപങ്ങൾ.ആ രൂപങ്ങൾ തന്നോടെന്തോ സംസാരിക്കാൻ ശ്രമിച്ചില്ലേ?

തന്റെ നിദ്രയെ കവർന്നെടുത്തു ചിന്തകൾ ഓരോന്നായി കൂടുകൂട്ടി.

വെറുതെ ഒന്നുറങ്ങാൻ ശ്രമിച്ചു….

സമയം ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങിയ വേളയിൽ എപ്പോഴോ ഹാളിൽ കിളിനാദം മുഴങ്ങിയത്. അത് കേട്ടതും അയാൾ ഞെട്ടിപിടഞ്ഞെഴുന്നേറ്റു.

തോന്നലാണെന്ന് ഉറപ്പിക്കുമ്പോഴേക്കും തുടരെ തുടരേയുള്ള ആ സ്വരം മനസിലാക്കി തന്നു അത് കാളിങ് ബെല്ലാണെന്ന്.

“ഈ നേരം കെട്ട സമയത്ത് ഇതാരാണാവോ…”

എന്ന ചിന്തയിൽ വാതിൽ തുറന്നതും കണ്ണുകൾ പതിഞ്ഞത് പരിഭ്രമിച്ചു ചുറ്റും നോക്കി നിൽക്കുന്ന ഒരു പത്തു വയസ്സ് തോന്നുന്ന ഒരു പെൺകുട്ടിയിൽ ആയിരുന്നു.

“എന്താ മോളെ… മോളേതാ?”

“എന്റെ അച്ഛന് തീരെ വയ്യ….
ഡോക്ടർ ഒന്ന് വരുമോ?”

കരഞ്ഞുകൊണ്ടുള്ള അവളുടെ ചോദ്യത്തിനു എന്ത് മറുപടി പറയണമെന്ന് ഒരു നിമിഷം ചിന്തിച്ചു അവളെ നോക്കി.

കരഞ്ഞു തളർന്ന ഒരു പെൺകുട്ടി. പക്ഷെ  അവളുടെ കണ്ണുകളിൽ  ഒരു തിളക്കമുണ്ടായിരുന്നു. പ്രതീക്ഷയുടെതാണോ അത്?

അയാൾ അവളെ വീണ്ടും തുറിച്ചു നോക്കി അവൾക്ക് പിന്നിൽ പരന്നു കിടക്കുന്ന ഇരുട്ടിൽ മിഴികൾ ഉടക്കി നിന്നു.

“പേടിക്കണ്ട എന്റെ കയ്യിൽ വിളക്കുണ്ട്”.

എന്തു പറയണമെന്നറിയാതെ അവളിലേക്ക് നോട്ടമെറിയുമ്പോഴേക്കും അവൾ അയാളുടെ കൈകളിലേക്ക് തന്റെ വിരലുകളെ ചുറ്റി വരിഞ്ഞിരുന്നു. അവൾ അയാളെയും വലിച്ചു കൊണ്ട് വേഗത്തിൽ നടന്നു.
ഇല്ല… ഞാൻ വരില്ലെന്ന് ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ കഴിയുന്നില്ല. തൊണ്ടയിൽ ആരോ പിടിച്ചത് പോലെ. പെട്ടെന്ന് പടിക്കെട്ടിൽ തട്ടി അയാൾ മുറ്റത്തേക്ക് കമഴ്ന്നടിച്ചു വീണു.

“അമ്മേ….”

കണ്ണുകൾ വലിച്ചു തുറന്നു. ഇരുട്ട് മാറി നേരിയ വെളിച്ചമുണ്ട്. വീണ്ടും കണ്ണുകൾ അടച്ചു തുറന്നു. അവളെവിടെ ചുറ്റും നോക്കി. താൻ നിൽക്കുന്നത് മുറ്റത്തല്ല. തന്റെ കയ്യിൽ ആരും പിടിച്ചിട്ടുമില്ല.
സ്വപ്നമായിരുന്നോ….?
മണ്ണിലേക്കല്ല  കട്ടിലിൽ നിന്നും താഴേക്കാണ് വീണത്. ആകെ വിയർത്തു കുളിച്ചിരിക്കുന്നു.  വയ്യ… എഴുന്നേൽക്കാൻ. മിഴികൾ അടച്ചു കിടന്നു. ദൂരെ എവിടെയോ ഒരു രാകുയിൽ പാടുന്നു. മിഴികൾ തുറന്നു.  ദൂരെ തൊടിയിലെ ഏതോ മരത്തിലിരുന്ന് ഒരു മൂങ്ങയും കരയുന്നുണ്ട്. മൂന്നുതവണ കരഞ്ഞ് ചിറകടിച്ചു പറന്നു പോയിട്ടുണ്ടാവും.  ദൂരെ മൂങ്ങ മൂന്ന് കരഞ്ഞാൽ അടുത്ത് മരണമെന്നും അടുത്ത കരഞ്ഞാൽ ദൂരെ മരണമെന്നും പണ്ടെപ്പോഴോ മുത്തശ്ശി പറയുന്നത് കേട്ടിട്ടുണ്ട്.
മനസ്സ് കൈവിട്ടു പോകുന്നു. കാട് കയറുന്ന ചിന്തകളെ കാട്ടുതീയിൽ ദഹിപ്പിച്ചു കളയണം. എത്ര ദിവസമായി സമാധാനത്തോടെ ഒന്നുറങ്ങിയിട്ട്. അവളാണ് അവൾ മാത്രമാണ് എല്ലാ ദുരന്തങ്ങൾക്കും തിരി തെളിയിച്ചത്.

കുപ്പത്തൊട്ടിയിലെ മാണിക്യം ആയിരുന്നു അന്നും ഇന്നും തനിക്കുള്ള പേര് അതേ ദാരിദ്ര്യത്തിന്റെ മുൾപടർപ്പിനാൽ രക്തമിറ്റ് വീഴുമ്പോഴും അക്ഷരലോകത്ത് മാണിക്യമായിരുന്നു. പേറ്റുനോവിന്റെ വേദന അറിയാതെ അമ്മ പോയപ്പോൾ തളർന്നു പോയത് അച്ഛനായിരുന്നു. അച്ഛന്റെ മനസ്സ് ആരും കണ്ടില്ലായിരിക്കും. കരയാൻ മറന്ന ആ മനുഷ്യന്റെ ചൂടു കണ്ണീർ വറ്റിയ വിയർപ്പായിരുന്നു ഞങ്ങൾ മൂന്നു മക്കൾ.  എനിക്കായി ചേച്ചിമാർ പഠനം ഉപേക്ഷിച്ചു. പലതരം പണികൾ ചെയ്തു വിവാഹമെന്ന ഉടമ്പടിയിൽ ഒപ്പുവെച്ച് പിരിയുമ്പോൾ അച്ഛനെ കൈപിടിച്ചു തന്ന് നന്നായി നോക്കണമെന്ന് പറഞ്ഞേൽപ്പിച്ചു.  അനുസരണയോടെ തലയാട്ടിയ കാവൽക്കാരനായിരുന്നു. ആ മനുഷ്യന്റെ വിയർപ്പ് കൊണ്ടുണ്ടാക്കിയ കുപ്പായമിട്ട് ഞാനൊരു ദൈവമായി മാറി. സ്വന്തം നാട്ടിൽ അഭിമാനത്തോടെ തലയുയർത്തി നടക്കേണ്ട സമയത്ത് വിനയത്തോടെ തലകുനിച്ചു നടക്കുന്ന അച്ഛനെ കാണുമ്പോൾ പലപ്പോഴും കളിയാക്കിയിട്ടുണ്ട്. അന്നെല്ലാം എനിക്കൊപ്പം ചേർന്ന് ചിരിക്കുമായിരുന്നു.  ആ ചിരി അതായിരുന്നു എന്റെ ലോകം .

പലതും അറിയണമായിരുന്നു അല്ലെങ്കിൽ അറിയാൻ ശ്രമിച്ചില്ലായിരിക്കാം. ഞങ്ങളുടെ സ്വർഗ്ഗമായിരുന്നു ഞങ്ങളുടെ മാത്രം സ്വർഗ്ഗം.  തന്റെ വേരുകളെ മണ്ണിന്റെ മാറിൽ ആഴ്ന്നിറക്കി ഒരിക്കലും പിരിയാത്ത ആത്മബന്ധം സൃഷ്ടിക്കുന്ന മരത്തെ പിഴുതെറിഞ്ഞ കൊടുങ്കാറ്റ് ആയിരുന്നു.  അവൾ തെന്നലായി തഴുകി തലോടി വലതുകാൽ വെച്ചു വന്നവൾ ആദ്യമൊക്കെ സ്നേഹപ്രകടനങ്ങൾ ആയിരുന്നു.  പിന്നീട് എപ്പോഴോ അവളിലെ അമ്മ ഉണർന്നിരിക്കാം. ചേറും ചളിയുമായി കടന്നുവരുന്ന അച്ഛനെന്ന വൃത്തിയില്ലായ്മ അവളെ പലതവണ ചൊടിപ്പിച്ചു. മൗനത്തിന്റെ ഭാഷയിൽ എല്ലാം സഹിച്ചു കഴിയാൻ തുനിഞ്ഞ അച്ഛനും സ്വന്തം പേരകുഞ്ഞിനെ ഒന്നു തൊടാൻ പോലും അനുവാദമില്ലാതെ നീറി നീറി കഴിഞ്ഞിരിക്കാം.

ആശുപത്രിയിലെ തിരക്കുകൾ കൂടി വന്നു.  എല്ലാവർക്കും ഞാൻ മതിയെന്ന  നിലപാട് ഞാൻ ഏതോ അത്ഭുതം സൃഷ്ടിക്കുന്ന ദൈവം ആയിരുന്നു. തിരക്കുകൾ കൂടി വരുമ്പോൾ വീട്ടിലെ സംഘർഷങ്ങളും കൂടുകയായിരുന്നു. രാത്രി ക്ഷീണിച്ചുവരുന്ന എനിക്ക് മുന്നിലേക്ക് പരാതിയുടെ ഗോപുര വാതിൽ തുറന്നിട്ടു അവൾ.  എന്തു ചോദിച്ചാലും മറുപടിയില്ലാതെ മൗനത്തിന്റെ അറിയാത്ത ഭാഷയുമായി അച്ഛനും.  പേടിയായിരുന്നോ?
അതോ എല്ലാം സ്വയം ഉള്ളിലിട്ട് കത്തിച്ച് മകന്റെ ജീവിതം തകരാതിരിക്കാൻ ചെയ്തതോ?
അതോ പത്തു വയസ്സുകാരിയുടെ സ്നേഹലാളനങ്ങൾ  ഏറ്റുവാങ്ങി കൊതിതീരാത്തതുകൊണ്ടോ.. അറിയില്ല.

മകളുടെ വളർച്ചയിൽ അവൾക്കെന്നും പ്രിയം അച്ഛനായിരുന്നു. അമ്മയറിയാതെ കമ്പിളി പുതപ്പിൽ ചുരുണ്ടു കൂടുന്നവൾ. അല്ലെങ്കിൽ പഴങ്കഞ്ഞിയിൽ കയ്യിട്ടുവാരി മുഖത്ത് പലതരം ഭാവങ്ങൾ സൃഷ്ടിക്കുന്നവൾ. പാടവരമ്പത്തെ ചെളി മുഴുവൻ സ്വർണ്ണ കൊലുസില്‍ തേച്ചു മിനുക്കിയെടുത്തവൾ.  നെല്ലിക്കയും മാങ്ങയും പുളിയും എല്ലാം ആവോളം ആസ്വദിക്കുന്ന കുസൃതിക്കാരി.
അവൾക്ക് പ്രിയം എന്നും അച്ഛനായിരുന്നു.

ഇന്നിതാ കളിചിരികൾ മുറിഞ്ഞ ഇരുട്ടിൽ ഉറക്കമില്ലാത്ത രാത്രികളിൽ ഒരു ആത്മാവിനെ പോലെ ഞാനലയുന്നു.
ദൂരെയെവിടെയോ ഇരുട്ടിൽ നോക്കിയിരിക്കുന്ന അച്ഛനും. ഉറക്കമായിരിക്കുമോ..? എങ്ങനെ ഉറങ്ങാൻ കഴിയും… ഇല്ല ഒരിക്കലും അതിനു കഴിയില്ല.

അവൾ വരും.
പക്ഷേ അവളും കുഞ്ഞും തിരികെ വരണമെങ്കിൽ അച്ഛൻ ഇവിടെ ഉണ്ടാവരുത് തന്റെ പൊന്നുമോളെ പിരിഞ്ഞിരിക്കാൻ തനിക്ക് ആവില്ലെന്ന് ഒരൊറ്റ രാത്രി കൊണ്ട് തിരിച്ചറിഞ്ഞു. ആരോ പറഞ്ഞതുപോലെ സ്വയം വാതിൽ അടച്ചിരിക്കുകയാണെങ്കിൽ എത്രനേരം വേണമെങ്കിലും അതിനകത്തിരിക്കും എന്നാൽ മറ്റൊരാൾ വാതിൽ അടച്ചാൽ ഒരു നിമിഷം പോലും ഇരിക്കാൻ കഴിയില്ല അതെ ശരിയാണ്. ആശുപത്രി തിരക്കുകളിൽ അവളെ കാണാതെ എത്ര രാപ്പകലുകൾ വിട പറഞ്ഞു അന്നൊന്നും തോന്നാത്ത മനസ്സിന്റെ വിങ്ങൽ. ഇതെ വിങ്ങലുമായി ഒരച്ഛനും ഉറങ്ങാതിരിക്കുന്നുണ്ടാവും. എവിടെയാണന്നറിയാതെ….

പെട്ടന്നാണ് പുറത്ത് ഒരു കാറ്റ് വീശിയത് കാറ്റിന്റെ ശക്തിയിൽ ജനലുകൾ ആഞ്ഞടിച്ചു. അയാളൊന്ന് ഞെട്ടി തരിച്ചു. ഹാളിൽ കിളിനാദം മുഴങ്ങിയതും അതെ സമയത്തായിരുന്നു. തന്റെ തോന്നലാവുമെന്ന് കരുതുമ്പോഴാക്കും വീണ്ടും തുടരെ തുടരെ കിളി ചിലച്ചു കൊണ്ടിരുന്നു. പതിയെ എഴുന്നേറ്റ് മുറിയിലെ ലൈറ്റ് ഇട്ടു. കണ്ണാടിയിൽ തെളിഞ്ഞ തന്റെ പ്രതിബിംബത്തെ നോക്കി അയാളൊന്ന് ചിരിച്ചു. ഒരു ഭ്രാന്തൻ അങ്ങനെയായിരിക്കുന്നു താനിപ്പോ.
വീണ്ടും കിളി നാദം.
പിറു പിറുത്തുകൊണ്ട് അയാൾ ഹാളിലേക്ക് നടന്നു.  പുറത്ത് ആരുടെയൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്. എല്ലാ ലൈറ്റുകളും ഇട്ട് ഹാളിലെ വലിയ സമയപെട്ടിയിലേക്ക് നോക്കി. ഓടി തളരാതെ ഓരോ സൂചിയും എന്നെ നോക്കി ചിരിക്കുന്നു. നേരം മൂന്നാവുന്നു.  വീണ്ടും കിളി നാദം ചിലയ്ച്ചു. അയാൾ പതിയെ വാതിൽ തുറന്നു.

മുന്നിൽ നിൽക്കുന്നവരെ കണ്ട് വീണ്ടും ഞെട്ടി.
അഗതി മന്ദിരത്തിലെ ആളുകളാണ്.

“എന്താ…. ഈ നേരത്ത്?”.

മുന്നിലേക്ക് കയറി വന്നത് ഒരു പെൺകുട്ടിയായിരുന്നു.

കരഞ്ഞു കലങ്ങിയ അവളുടെ കണ്ണിൽ ഭയം ഒളിഞ്ഞിരിപ്പുണ്ടെന്ന് തോന്നി.

“ഡോക്ടർ അച്ഛന് തീരെ വയ്യ ഒന്ന് വരുമോ?”

അയാൾ കേട്ടത് വിശ്വസിക്കാനാവാതെ ചുറ്റും നോക്കി..

കൂടെ വന്നവർ മുന്നിലേക്ക് കയറി നിന്നു കൊണ്ട് പറഞ്ഞു.

“സാർ കുറച്ചു ദിവസമായി അച്ഛൻ അവിടെയാണ് താമസിക്കുന്നത്. ഇപ്പോൾ തീരെ വയ്യ. ഒന്ന് വരണം. ഇവിടെ അറിയിക്കരുതെന്നാണ് പറഞ്ഞത്. പക്ഷേ….”

കാതുകളിൽ കേട്ട വാക്കുകൾ സത്യമാണോയെന്ന് വിശ്വസിക്കാനാവാതെ അയാൾ തരിച്ചു നിന്നു. ഇത്രയും അടുത്ത് ഉണ്ടായിരുന്നിട്ട് ഞാൻ എവിടെയെല്ലാം തിരഞ്ഞു.

“ഡോക്ടർ ആലോചിച്ചു നിൽക്കാൻ സമയമില്ല”.
അവൾ അയാളുടെ കയ്യിൽ പിടിച്ചു.

“ഡോക്ടർ വരൂ പോകാം. ഇവിടെന്ന് നടക്കാവുന്നതേയുള്ളു”.

മറുപടി പറയുന്നതിന് മുൻപ് തന്നെ അവൾ അയാളെയും കൊണ്ട് ഇരുട്ടിലേക്ക് ഇറങ്ങി നടന്നു. പിന്നിൽ ആരോ വാതിൽ കൊട്ടിയടച്ചു. എന്തിനെന്നറിയാതെ മിഴികൾ നിറഞ്ഞൊഴുകി. അയാളുടെ മനസിന്റെ വിങ്ങൽ അറിഞ്ഞാവാം രാകുയിൽ വീണ്ടും പാടാൻ തുടങ്ങി. ഒരു അന്ധനെ പോലെ ഇരുട്ടിൽ അവൾക്ക് പിന്നിൽ അയാൾ നടന്നകന്നു…

     ✍️സവിത സുനിൽകുമാർ

Post Views: 46
1
Vaidhehi

നിളയോഴുകും പോലെ അക്ഷരങ്ങളിലൂടെ കാണാ തീരം തേടി ഒഴുകി കൊണ്ടേയിരിക്കണം

2 Comments

  1. Shreeja R on October 3, 2024 9:52 AM

    👍👍

    Reply
    • shybi shaju on October 3, 2024 5:57 PM

      അമ്പോ , ഏതൊക്കെ തരത്തിലാ തട്ടിപ്പുകൾ .
      നന്നായി എഴുതി

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.