Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരച്ഛൻ മകൾക്കയച്ച കത്തുകൾ
അനുഭവം ഓർമ്മകൾ ജീവിതം ബന്ധങ്ങൾ

ഒരച്ഛൻ മകൾക്കയച്ച കത്തുകൾ

By Divya SreekumarOctober 9, 2024Updated:October 20, 2024No Comments2 Mins Read41 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്ന് ലോകതപാൽദിനം

പ്രിയപ്പെട്ടവർ അയച്ച കത്തുകളും ആശംസാകാർഡുകളുമൊക്കെ സൂക്ഷിച്ചുവെക്കുന്ന സ്വഭാവമുള്ളവരാണോ നിങ്ങൾ?

ഓർമ്മകളുടെ ശേഷിപ്പുകളായ കത്തുകൾ, ചെറിയ കുറിപ്പുകൾ
തുടങ്ങിയവ സൂക്ഷിച്ചുവെക്കുന്ന ശീലത്തിനുടമയാണ് ഞാൻ. ഒരു ശീലമെന്ന് പറയുന്നതിലുപരി, എന്നെ സംബന്ധിച്ചിടത്തോളമൊരു എനർജി ബൂസ്റ്ററാണ് ഈകത്തുകൾ.  ചിലർക്കെങ്കിലും വട്ടാണോന്ന സംശയം തോന്നിയേക്കാം. മനസ്സുവിഷമിച്ചിരിക്കുന്ന നേരങ്ങളിൽ കത്തുകളുടെ ശേഖരം തുറന്നു വായിക്കുമ്പോളുണ്ടാവുന്ന പോസിറ്റീവ് എനർജി പറഞ്ഞറിയിക്കാനാവില്ല.

പ്രണയവും വിരഹവും സ്നേഹവും വാത്സല്യവും കരുതലും സന്തോഷവും സങ്കടവും പിണക്കവുമിണക്കവുമുപ്പെടെയുള്ള സകല വികാരങ്ങളും പേറുന്ന ഗൃഹാതുരതയുടെ നനുത്തയോർമ്മകളാണീയെഴുത്തുകൾ . പോസ്റ്റുമാനെ പ്രതീക്ഷിച്ച് വഴിക്കണ്ണുമായി നിന്നൊടുവിൽ നിരാശയോടെ തിരിഞ്ഞുനടക്കുമ്പോൾ പിൻവിളികേട്ടോടിപ്പോയി അയാൾ നീട്ടിയ കവർ പിടിച്ചുവാങ്ങിയിരുന്ന നാളുകൾ..

എൻഗേജ്‌മെന്റ് കഴിഞ്ഞു കല്യാണംവരെയുണ്ടായിരുന്ന ഒൻപതുമാസത്തെ ഇടവേളയിൽ കെട്ട്യോൻ അയച്ച കത്തുകളിലെ പ്രണയാർദ്രമായ വരികൾ എടുത്തുവെച്ച് ഇപ്പോഴത്തെ സ്വഭാവവുമായി താരതമ്യംചെയ്യുമ്പോൾ എനിക്ക് മിഥുനത്തിലെ സുലോചനയുടെ ഛായയുണ്ടെന്ന് പറയും മൂപ്പർ. ഇതുകേട്ടാലും താരതമ്യപഠനം ഞാൻ നിർത്തുകയൊന്നുമില്ല കേട്ടോ. പുള്ളിയും എൻ്റെയീ സ്വഭാവം ആസ്വദിക്കുന്നതുകൊണ്ട് വല്യ കുഴപ്പമില്ലാതെ പോകുന്നു.

ഞാൻ മുംബൈയിലായിരിക്കുമ്പോഴും പിന്നീട് ഡൽഹിയിൽ എത്തിയപ്പോഴും അച്ഛനുമമ്മയും അനിയത്തിയും അനിയനും മറ്റുബന്ധുക്കളും അയച്ചതും അതുപോലെ എന്റെ കൂട്ടുകാരും സ്‌കൂളിലും കോളേജിലും പഠിപ്പിച്ച അധ്യാപകരും അയച്ചതായ എഴുത്തുകൾ…. അങ്ങനെ നീണ്ടുപോകുന്നു എന്റെ സമ്പാദ്യം.

അച്ഛന്റെ കത്തുകൾ “ഒരച്ഛൻ മകൾക്കയച്ച കത്തുകൾ” എന്നപേരിൽ പ്രസിദ്ധീകരിക്കാമെന്നു ഞാനെപ്പോഴും അച്ഛനോട് കളിയായി പറയുമായിരുന്നു. ലോകകാര്യങ്ങളിൽത്തുടങ്ങി നാട്ടിലെയും വീട്ടിലെയും വിശേഷങ്ങളിലൂടെ സഞ്ചരിച്ച്, കിട്ടാവുന്നിടത്തോളം പുസ്തകങ്ങൾ വായിക്കണമെന്നും, പത്രങ്ങളുടെ എഡിറ്റോറിയൽ വായന ഒഴിവാക്കരുതെന്നും വായനയോടൊപ്പം എഴുത്തും കൊണ്ടുപോകണമെന്നും ഉപദേശിച്ച്, ഒരുപുഴപോലെ അനുസ്യൂതമായി ഒഴുകുന്ന വരികൾ. പലപ്പോഴും വാക്കുകളാകുന്ന മുത്തുകൾ കൊരുത്തൊരു മാലപോലെ മനോഹരമായ കത്തുകളായിരുന്നു അച്ഛനെനിക്കയച്ചിരുന്നത്. അഞ്ചും ആറും പേജുകളിൽ കുത്തിനിറച്ച് എഴുതുന്നത് വായിക്കുമ്പോൾ മനസ്സ് നാടിൻ്റെയോർമ്മകളിൽ തുടികൊട്ടും.

അടുക്കളത്തോട്ടത്തിലെ പാവയ്ക്കാവള്ളിയിൽ കായ് പിടിച്ചതും, മുറ്റത്തെ പിച്ചി മൊട്ടിട്ടതും, സൂര്യകാന്തിച്ചെടിയിൽ വലിയ പപ്പടവട്ടത്തിലുള്ള സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞതുമൊക്കെ വായിച്ചറിഞ്ഞു മനസ്സ് വീട്ടിലേക്കോടിയെത്താൻ വെമ്പുമ്പോൾ
പുട്ടിന് പീരയെന്നപോലെ ഓരോ വരികൾക്കിടയിലും “മോളേ,പഠിക്കാൻ മറന്നുപോവരുതേ, പുസ്തകങ്ങൾ ഇവിടുന്ന് കൊണ്ടുപോയപോലെ ബാഗിൽ വെച്ചിരിക്കുവാണോ നീ,തിരിച്ചു വന്നിട്ട് എക്സാം എഴുതാനുണ്ടെന്ന ഓർമ്മ വേണം”എന്നൊക്കെ എഴുതിക്കൊണ്ട്, ഒരുനിമിഷത്തേക്ക്  എന്റെ ഉത്സാഹംകെടുത്തിയിരുന്ന അമ്മയെഴുത്തുകൾ…(പഠിക്കാൻ പറയുമ്പോ അല്ലേലും ആർക്കെങ്കിലും സന്തോഷം തോന്നുമോ അല്ലെ??)

കല്യാണം കഴിഞ്ഞ യുവതിയായ എന്നോട് ഏതുനേരവും ഇങ്ങനെ പഠിക്കാൻ പറയാമോ എന്ന് വായനയ്ക്കിടയിൽ തോന്നുമെങ്കിലും വാത്സല്യത്തോടെയുള്ള ഈ ശാസനകൾ ഞാനാസ്വദിച്ചിരുന്നു. അമ്മയ്‌ക്ക് മകളോടുള്ള നിസ്സീമമായ സ്നേഹവും കരുതലും കൊണ്ടാണല്ലോ ഈ ഉപദേശമെന്ന തിരിച്ചറിവ് എനിക്കുണ്ടായിരുന്നു. എന്നെ കാണാതിരിക്കേണ്ടിവരുന്നതിൽ; പ്രത്യേകിച്ച് വീട്ടിലെന്തെങ്കിലും വിശിഷ്ടവിഭവങ്ങളുണ്ടാക്കുന്ന വേളകളിൽ എന്നെയോർത്ത് നിറയുന്ന ആ കണ്ണുകളിലെ സങ്കടം അമ്മയുടെ വരികളിലൂടെ അറിഞ്ഞപ്പോൾ അന്നുണ്ടായതുപോലെ, ഇന്നും എൻ്റെ മിഴികളിൽ പുഴയൊഴുകും.

തറവാടിനടുത്തുള്ള അമ്പലത്തിലെ ഉത്സവവും  ആനയും അമ്പാരിയും പറയെടുപ്പും ചന്തയും അവിടുത്തെ ശർക്കര ജിലേബിയുടെയും, വർണ്ണ മിഠായികളുടെയും മധുരവും, കാവിൽ നിറഞ്ഞാടിയ തെയ്യക്കോലങ്ങളും വെടിക്കെട്ടുമെല്ലാം ഒരു വെള്ളക്കടലാസിലെ വരികളിലൂടെ വർണ്ണചിത്രങ്ങളായി എൻ്റെ മുന്നിൽ നിറഞ്ഞാടിയ കാലത്തിൻ്റെ നിറംമങ്ങാത്ത ശേഷിപ്പുകളായി ഗതകാലസ്മരണകൾ ഉണർത്തുന്ന ഈ എഴുത്തുകളെല്ലാം ഇന്നും എൻ്റെ കയ്യിൽ ഭദ്രം.

അച്ഛനും വല്യച്ഛന്മാരും മാമനുമൊന്നും ഇന്നീ ലോകത്തിലില്ല. അവരുടെയൊക്കെ എഴുത്തുകൾ വായിച്ചു കണ്ണുംമനസ്സും ഒരുപോലെ നിറഞ്ഞുതൂവി നിൽക്കാറുണ്ട് ഞാൻ.

ആഴ്ചയിലൊരിക്കൽ എസ് ടി ഡി ബൂത്തുകളിൽ പോയി നാട്ടിലേക്കു ഫോൺ ചെയ്തിരുന്ന കാലത്തുനിന്നുമാറി എല്ലാദിവസവും പരസ്പരം കണ്ടുകൊണ്ട് സംസാരിക്കാവുന്നവിധത്തിൽ ഫോൺസൗകര്യങ്ങൾ വർദ്ധിച്ചപ്പോൾ ഇന്ന് കത്തെഴുത്ത് ഏറെക്കുറെ സ്കൂൾ സിലബസിൽ മാത്രമായി ഒതുങ്ങിപ്പോയി. കാലത്തിനൊത്ത് കോലംകെട്ടിയപ്പോൾ ഞാനും കത്തെഴുത്ത് ഉപേക്ഷിച്ചു. എങ്കിലും, നീലമഷിപുരണ്ട വരികളിലൂടെ ഹൃദയവികാരങ്ങൾ പങ്കുവെച്ചിരുന്ന  നല്ല കാലത്തിന്റെയോർമ്മകൾ മനസ്സിൽ മഴവില്ല് തീർക്കുമ്പോൾ ആ സ്നേഹമഴയിൽ നനയാൻ എനിക്കിന്നും ഏറെയിഷ്ടമാണ്!!!!

✍️ ദിവ്യ ശ്രീകുമാർ

Post Views: 28
3
Divya Sreekumar

ഞാൻ ദിവ്യ ശ്രീകുമാർ.എഴുത്തും വായനയും ഏറ്റവും പ്രിയം. അതിലൂടെ കിട്ടുന്ന കൂട്ടുകാരെയും ജീവവായുപോലെ കൂടെ കൂട്ടാനിഷ്ടം 🥰🥰 നൊസ്റ്റാൾജിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച "കഥാസ്പർശം", മുഖം ബുക്സിൻ്റെ "അമ്മക്കഥക്കൂട്" എന്നീ പുസ്തകങ്ങളുടെ ഭാഗമാവാൻ സാധിച്ചിട്ടുണ്ട്.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.