Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുളിയൻ മാങ്ങയും തേൻ പാട്ടയും.
അനുഭവം ഓർമ്മകൾ കുട്ടികൾ പാചകം

പുളിയൻ മാങ്ങയും തേൻ പാട്ടയും.

By Joyce VargheseOctober 17, 2024Updated:November 3, 20247 Comments6 Mins Read117 Views
Bookmark Now
Please login to bookmark Close

No account yet? Register

ലോകത്തിന്റെ പലയിടത്തും ജീവിച്ചു, കുറെ രുചികളൊക്കെ രസിച്ചു എങ്കിലും… മ്മടെ തൃശ്ശൂരിന്റെ രുചികളൊന്നും നാവിന്റെ തുമ്പത്തൂന്ന് അങ്ങട് മാറി പോണില്ല. എന്റെ ഇഷ്ടഭക്ഷണം ഇത്തിരി പുളിയും ഇളം മധുരവുമുള്ള നാടൻ തയ്യാരിപ്പുകളാണ്. ചൊട്ടയിലെ ശീലം ചുടല വരെ എന്നത് ഭക്ഷണകാര്യത്തിലും ശരിയാണ്. ബാല്യത്തിൽ നാവിൻ തുമ്പിൽ കയറിക്കൂടിയ രുചികൾ എന്നും കൊതിപ്പിച്ച് തിരയിളക്കും.

ഞങ്ങളുടെ തൊടിയിൽ കുറെ മാവുകൾ ഉണ്ടായിരുന്നു. പുളിയുറുമ്പിന്റെ നെറമുള്ള മാമ്പൂ പൂത്ത മണം,വരണ മാങ്ങക്കാലത്തിന്റെ വരവറിയിച്ചു ഒഴുകി പരക്കും. പുളിരസം ഇത്തിരി ഇഷ്ടം കൂടുതലുള്ള എനിക്ക് പച്ചമാങ്ങ കാണുമ്പോൾ ഇപ്പളും വായേല് കപ്പലോടും. മുററത്തേയ്ക്കു ചാഞ്ഞുനിക്കണ മാവിന്റെ കണ്ണിമാങ്ങ കുലകൾ കൈയെത്തി പൊട്ടിച്ച്, പിള്ളേരെ കൈയിലെടുക്കും പോലെ, അരുമയോടെ അടക്കിപ്പിടിച്ച്, നെലം തൊടാണ്ട് അമ്മേടെ കൈയിൽ ഏല്പിച്ചാൽ തുടങ്ങി, എന്റെ കടുമാങ്ങ അച്ചാർ സ്വപ്നം കാണൽ. കണ്ണിമാങ്ങ കല്ലുപ്പും കടുകും മുളകും പൊടിച്ചതും ചേർത്ത് ഭരണിയിൽ നെറച്ചങ്ങട് മുകളിൽ നല്ലെണ്ണ നല്ലോണം ഒഴിച്ച് മൂടിക്ക് മോളില് വെള്ള തുണ്യോണ്ട് ഒരറബി തലക്കെട്ടും കെട്ടി അങ്ങനെ നിൽക്കും.
“ഒരു മൂന്നു മാസം ആ പ്രദേശത്തേക്ക് കടക്കണ്ടാ ട്ടോ”, സ്റ്റോർ മുറീടെ മൂലയ്ക്ക് ഭരണി തള്ളി വെച്ചിട്ട് അമ്മ പറയും…ന്നാലും എടയ്ക്കൊക്കെ ഭരണീടെ സുഖവിവരം അന്വേഷിച്ച് ഭരണിയെ ഒന്ന് തൊട്ടു തഴുകി ഞാനിങ്ങട് പോരും. അത്രയ്ക്ക് ‘ഇഷ്ടായിട്ടല്ലേ കണ്യാങ്ങേ… ‘, എന്നൊരു ആത്മഗതം അറിയാണ്ട് പൊറത്തയ്ക്ക് പോരും.

കണ്ണിമാങ്ങപ്രായം കടന്നു കൗമാരത്തിലെത്തി, മാങ്ങണ്ടി മൂക്കാത്ത പരുവത്തില് കുനുകുനാന്ന് അരിഞ്ഞ് അച്ചാറിടും. നല്ലെണ്ണയില്  കടുകും ജീരകോം പൊട്ടിച്ച് വറുത്തു പൊടിച്ച ഉലുവേം കായോം ചേർത്ത് അമ്മ ഉണ്ടാക്കണ അച്ചാറിന്റെ അടുത്തങ്ങനെ മണം പിടിച്ച് നിക്കണ എന്റെ ഉടുപ്പിന് ഒരു കായത്തിന്റെ മണം വരും. ആ മണം മൂക്കിലേക്ക് വലിച്ചു കേററലും ഒരു രസം തന്നെ.
മാങ്ങ കനം കുറച്ച് ചെത്തി, നെടുകെ കീറിയ ചൂന്യേൻ പച്ചമുളകും ചേർത്ത് ഉപ്പിലിട്ടാല് എന്താ രസം ന്നോ? “ചള്ളു മാങ്ങേടെ എളംപുളി വെള്ളത്തിലും കേറണം ട്ടോ”, അതുവരെ ക്ഷമിയ്ക്കാൻ ഞങ്ങൾ പിള്ളേർക്കുള്ള വാർണിംഗ് ആണത് .
ഒഴിഞ്ഞ ബോൺവിറ്റ കുപ്പിയും ഹോർലിക്സ് കുപ്പിക്കും എന്നും നല്ല ഡിമാൻഡാണ്. ആ രുചി നാവിൻ തുമ്പത്തു നിന്ന് പോകാത്തതോണ്ട്, ഭൂമിയുടെ അപ്പുറത്തു എത്തിയിട്ടും എന്റെ അടുക്കളയിൽ ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും  ഇപ്പോഴുമുണ്ട്. ആ രുചിയോർമ്മകൾ അത്ര ശക്തമാണ്.

വേനലവധിക്ക്, പച്ചമാങ്ങ പൊട്ടിച്ച് അടുക്കളപ്പുറത്തെ അമ്മിയിൽ വെച്ചു ചതച്ചു കല്ലുപ്പിൽ മുക്കി തിന്നാണ് സ്കൂൾ പൂട്ട് ആഘോഷിക്കുന്നത്. അതു പറയുമ്പോ, ഞങ്ങടെ മാധവേച്ചീനെ പറയാതെ പോയാൽ വല്യേ നന്ദികേടാവും.

‘ആരാ ഈ മാധവേച്ചി ന്നല്ലേ?’, പറമ്പിൽ പണിക്കു വന്നിരുന്നവരുടെ കൂട്ടത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ്. ഞാൻ കാണുമ്പോൾ  ആൾക്കൊരു മുപ്പത്തഞ്ചു കഴിഞ്ഞു. സിംഗിൾ ആയി കഴിഞ്ഞാലും നാട്ടിലെ ഒരാണും കമന്റടിയ്ക്കാൻ ധൈര്യപ്പെടാത്ത മൊതല്. കമന്റടിച്ചതെന്ന്യെ ഓർമ കാണൂ. അതാ എല്ലാരും പുള്ളിയെ കാണുമ്പോ ശരിക്കും മര്യാദരാമന്മാരാകുന്നത്.

“ഔ… അവളൊരു ആണുപ്പെണ്ണ്, പൂശി ചെപ്പക്കുറ്റി പൊകയ്ക്കും. മിണ്ടാണ്ട് ഇങ്ങട് പോരടാ ചെക്കാ…”
ആരേലും കുരത്തക്കേട് കാണിയ്ക്കാൻ തുനിഞ്ഞാൽ വിവരള്ളോര് ഇമ്മട്ടില് തടയും. അതാ കക്ഷി, ഈ മാധവേച്ചി. നല്ല ഒത്ത ഉയരോം ഒറച്ച ശബ്ദോം ഒക്കെയുള്ള നല്ല അസല് താന്തോന്നിയായിരുന്നു. ആ സ്വരത്തില് നാല് ചീത്തയങ്ങട് കേട്ടാല് പൂവാലന്മാരൊക്കെ സൈഡാവും.

ഏതു ബുദ്ധിമുട്ടുള്ള പണിയും മുൻകൈ എടുത്ത് ചെയ്യുന്ന മാധവേച്ചി എന്തിനും ഏതിനും ലീഡറാണ്.
“മ്മളെ കൊണ്ടൊന്നും അവളെപ്പോലെ പറ്റില്ലമ്മേ, എന്റെ ഭഗവതി… ഇത് എന്തൂട്ട് സാധനാത്?”, പ്രൊഷണൽ ജലസ്സി കയറിയ പെണ്ണങ്ങൾ പിറുപിറുക്കും. എന്നിട്ട് മാധവേച്ചിയെ നോക്കി ഒരു ചിരി പാസ്സാക്കും.

മുറ്റം വരെ കയ്യേറി വളരുന്ന നാലഞ്ചു പുളിമാവും മൂവാണ്ടൻ മാവും കോമാവും ( വട്ടമാങ്ങയുണ്ടാക്കുന്ന മാവ്) ഇതൊക്കെ പറമ്പിലുണ്ട്. തീവ്രത എല്ലാ കാര്യത്തിലും വേണന്ന് നിർബ്ബന്ധമുള്ള മാധവേച്ചിക്ക് പുളിയൻ മാങ്ങ തന്നെ മതി. പുളി കുറഞ്ഞ മുവാണ്ടൻ മാങ്ങയെ തീരെ മൈൻഡില്ല.

നല്ല പൊക്കമുള്ള പടർന്നു പന്തലിച്ചു നിൽക്കണ പുളിയൻ മാവിൽ അണ്ണാനെപ്പോലെ മാധവേച്ചി ഓടിക്കയറും. ഒരു കുല പച്ചമാങ്ങയുമായി ശരേന്ന് ഇങ്ങട് എറങ്ങി വരും. ഞങ്ങള് കുട്ട്യോള്, സർക്കസ്സ് കാണണ ചങ്കിടിപ്പില്  അങ്ങനെ നോക്കി നിൽക്കും.

ഒരു ദിവസം വെറക് കീറണ തോമച്ചേട്ടൻ മാധവേച്ചീനെ ഒന്നു തോട്ടീട്ടു ചിറിയ്ക്കാൻ നോക്കി.
“മാധവ്യേ… നീയൊരു പെണ്ണല്ലെ? മാവ്മ്മേ ഒക്കെ കയറാ?, തോമച്ചേട്ടന് ചിരി പൊട്ടും മുമ്പ് മാധവേച്ചി നെഞ്ചുവിരിച്ചു ചേട്ടനു നേരെ പാഞ്ഞടുത്തു.

” ഇതിന്റെ അടീലു നല്ല അസല് ഒന്നര മുണ്ടു് ഉടുത്തുണ്ടു ടോ, തനിയ്ക്കെന്തിന്റെ സൂക്കേടാ മാപ്ലെ?
വെറച്ചു പോയ തോമച്ചേട്ടൻ കൈയിലെ മഴു താഴെ വെച്ച് രണ്ടടി പിന്നോക്കം മാറി.
മാധവേച്ചീടെ കണ്ണിലെ തീ കണ്ട് പകച്ച എന്നേയും കൂട്ടുകാരേയും മാടിയൊതുക്കി മാധവേച്ചി വിളിച്ചു.
” വാ പിള്ളേരേ…”

നല്ല പുളിയൻ മാങ്ങ അമ്മിയിൽ വെച്ചു ചതച്ചു ഞങ്ങളൊന്നിച്ചു തിന്നുമ്പോൾ, പൂഴി കോരിയെറിഞ്ഞു അങ്കം വെട്ടണ ഉണ്ണിയാർച്ചയും പുലി പുറത്തു കേറി കൊട്ടാരത്തിലെത്തണ അയ്യപ്പസ്വാമിയും മാധവേച്ചിയുടെ വായ് പാട്ടിലൂടെ ഞങ്ങളുടെ മുന്നിൽ തെളിഞ്ഞു നിൽക്കും.

പച്ചമാങ്ങയും നാളികേരപ്പാലും ചേർത്ത നല്ല കായൽ മീൻ കറി കൂട്ടി, ഞങ്ങളുടെ വീട്ടിൽ നിന്നും തന്നെ ഉച്ചഭക്ഷണം കഴിച്ച് മാധവിചേച്ചിയും ഞങ്ങൾ പിള്ളേരും മുററത്തു പായിൽ ഉണങ്ങാനിട്ടിരിക്കുന്ന ഉപ്പു ചേർത്ത പച്ചമാങ്ങാപ്പൂളിന് കാവലിരിക്കും (മാങ്ങാത്തൊലി എന്നൊരു പേരും ഉണ്ട്‌ ). വെയിലിൽ വാടി തുടങ്ങിയ മാങ്ങ കഷണം ഇടയ്ക്കിടെ വായിലിട്ട് പുളി നുണഞ്ഞു, സൊറ പറഞ്ഞു, ഞങ്ങൾ വെയിൽ ചാഞ്ഞിരിക്കും. അടുത്ത വർഷം വരെ കേടു കൂടാതെയിരിക്കും ഈ ഉണങ്ങിയ മാങ്ങ.

വെള്ളപ്പായില്, തലേദിവസം രാത്രി, തൈരില് മുങ്ങിക്കുളിച്ച കൊണ്ടാട്ട മുളക് ഒണങ്ങാൻ കെടക്കണുണ്ടാകും. അതിന്റെ ഞെട്ടി ഭാഗം കടിച്ച്, നീറി പിടിക്കണ ഒച്ച ഉണ്ടാക്കി മാധവേച്ചി വീണ്ടും വീണ്ടും ഞങ്ങളെ ഞെട്ടിക്കും.

നല്ല വെളഞ്ഞ മാങ്ങ വേണം ഉപ്പിലിടാനെന്ന് തൃശ്ശൂര്‌ത്തെ എല്ലാ അമ്മമാർക്കും അറിയാം. ഒരു ചീന ഭരണി നിറയെ ഉപ്പിലിട്ട മാങ്ങ കർക്കിടം തിമർത്തു ചെയ്യും വരെ സാമാധീല് അങ്ങനെ കെടക്കും. മഴ കൺകുളിർക്കെ കണ്ട് ഉപ്പാങ്ങ കടിച്ചു മുറിച്ച തിന്ന കുട്ടിക്കാലം  ഞങ്ങടെ ഒരു ഭാഗ്യായിരുന്നു ട്ടോ.

പഴുത്ത മാമ്പഴം ചെത്തി, പൂളി നെറച്ച കിണ്ണം കൈയിലും കിട്ടുമ്പോ കണ്ണും വയറും മനസ്സും നെറയും. എന്തൂട്ടാ സ്വാദ്!

മാമ്പഴം ചെറുതായി മുറിച്ച് മഞ്ഞൾപ്പൊടിയും തേങ്ങാപ്പാലും പച്ചമുളകും ജീരകവും ഉള്ളീം ചേർത്ത് വേവിച്ചു് പുളി കുറഞ്ഞ തൈരും ചേർത്തൊരു മാമ്പഴ പുളിശ്ശേരി. ചെറു മധുരമുള്ള പുളിശ്ശേരി രുചി പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന തറവാടി സംഭവം തന്നെ.

പല്ല് പുളിയ്ക്കാതിരിയ്ക്കാൻ എടയ്ക്ക് മധുരം തിന്നാ മതീന്ന്ള്ള അമ്മാമ്മേടെ കണ്ടുപിടത്തം ഞങ്ങളും കൈയടിച്ചു സ്വീകരിച്ചു. പലതരം ഉണ്ടകൾ ചില്ലു ഭരണിയിൽ ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ടിരുന്നു.
വറുത്ത എള്ള് ശർക്കരയും തേങ്ങയും ചേർത്ത് ഉരുട്ടിയെടുത്ത എണ്ണ കിനിയണ എള്ളുണ്ട തിന്നു തീർന്നാലും അതിന്റെ കൊതിയൂറണ മണം കൈയിലങ്ങനെ നിൽക്കും.

ചുട്ടെടുത്ത അണ്ടിപരിപ്പും അരി വറുത്തു പൊടിച്ചതും ശർക്കരപ്പാനിയിൽ കൊഴച്ചുരുട്ടിയ അണ്ടിയുണ്ട നിങ്ങള് തിന്നിട്ടുണ്ടോ? ഇപ്പഴത്തെ ചോക്ളേററ് ബാറൊക്കെ നാണിച്ചുപോകും. ഈ നാടൻ ഉണ്ടകൾകൊക്കെ  ഒടുക്കത്തെ ടേസ്റ്റാണ്.

വെട്ടോത്തി കൊണ്ട് വെട്ടി പൊളിക്കണ കടുപ്പത്തിലാണ് അവലോസുണ്ട.  അരിപ്പൊടി, തേങ്ങയും ജീരകവും ചെറുള്ളിയും കൂട്ടി, തട്ടിപ്പൊത്തി വെച്ച് ഉരുളീല് പൊൻ നിറമാകണ വരെ വറുത്ത അവലോസുപൊടി വീണ്ടും കുറേ പങ്കപ്പാട് കഴിച്ചിട്ടാണ് അവലോസുണ്ട ആകണത്. ശർക്കരപ്പാനി നൂൽ പരുവം നോക്കി ഒഴിച്ചു് ഉരുട്ടി ഈ ഉണ്ടയെ അങ്ങട് കടുപ്പകാരനാക്കും.
അവലോസുണ്ടയ്ക്കു ഇത്ര കടുപ്പം വേണോന്ന് ചോദിച്ച പരദേശികളോട് തൃശ്ശൂക്കാരു പറഞ്ഞൂ ത്രെ… ‘അവലോസുണ്ടേടെ  കാര്യത്തില് മ്മക്ക് ഒരു കോംപ്രമൈസില്ലട്ടോ. ‘

മധുരത്തിന്റെ കാര്യം ഓർക്കുമ്പോൾ തേൻ പാട്ടയിൽ കൈയിട്ടു നക്കിയ കഥ പറയാതെ പറ്റ്വോ?

ധാരാളം ചക്കയും മാങ്ങയും വിളയുന്ന ഞങ്ങടെ പറമ്പിൽ ഒരു തേനീച്ച കൂടും ഉണ്ടായിരുന്നു. ഒരു റാണിയും കുറേ വേലക്കാരും കൂട്ടിലുണ്ടാകും. റാണി ബോറടി മാറ്റാൻ മൊട്ടയിട്ടു കൊണ്ടിരിക്കുമെന്ന് കേട്ടിട്ടുണ്ടു്. റാണി എന്തു കുന്തം ചെയ്താലുമെന്താ? വേലക്കാര് കഷ്ടപ്പെട്ടു തേൻ സംഭരിച്ചു വെയ്ക്കും. ഞങ്ങള് പിള്ളേർക്കു അതു മതി. തേൻ എടുക്കാൻ കാലമാകുമ്പോൾ ആ തേനട എടുത്തിട്ട് ഒറ്റ കൊടച്ചല്. ശരിക്ക് അറിയാവുന്നോര് ചെയ്യണം, അല്ലങ്ങെ  മുട്ടൻപണി കിട്ടും.

ആ തേനടകൾ ഒരു ബാരലിൽ(വീപ്പ) ഇട്ട് ഒരു ഹാൻഡിലുപയോഗിച്ച് കറക്കും. ആ കറങ്ങലിൽ നല്ല ശുദ്ധമായ തേൻ കൊഴലീകൂടെ പൊറത്തക്കങ്ങട് ഒഴുകും. തേനിന്റെ ഒരു ഒന്ന് ഒന്നര ഒഴുക്ക്!ഹമ്മോ… അതിന്റെ നറും മധുരം!

പിതാവ് മോശ നയിച്ചു കൊണ്ടുപോയ തേനൊഴുകണ കാനാൻ ദേശം മുന്നിലങ്ങനെ ഒഴുകി പരക്കും. മുഴുവൻ തേനും കൊഴലീകൂടെ ഒഴുകാണ്ട് കൊറച്ച് പാട്ടയില് ഞങ്ങൾ പിള്ളേർക്കായി പറ്റിപ്പിടിച്ചു നിൽക്കും. അവര് സ്നേഹള്ളോരാ ട്ടോ…. തേൻ പാട്ടയിൽ കൈയിട്ട് നക്കൽ ഞങ്ങൾ പൊടി പിള്ളേരുടെ അവകാശമായിരുന്നു. മാങ്ങ തിന്നു പിണങ്ങി പുളിച്ച പല്ലിനെ  മധുരം കൊടുത്ത് അങ്ങനെയങ്ങ് സുഖിപ്പിയ്ക്കും.

ആകെ ഈ മാങ്ങേം തേനും മാത്രേ നിങ്ങടെ തൃശ്ശൂര് ഒള്ളോന്ന് ചോദിക്കണ്ടാട്ടോ. തണ്ടു പോലത്തെ കൊഴലപ്പം, പൂ പോലെ അച്ചപ്പം, മൈക്രോ സോഫ്റ്റ് കുഴിയപ്പം, വാടിയ വാഴയില മണക്കണ അട, കൊഴുക്കൊട്ട, നല്ല പതമുള്ള വട്ടേപ്പം അങ്ങനെ അങ്ങനെ ഇമ്മിണി രസികൻ തീററ സാധനങ്ങളുണ്ടിവിടെ. ഒക്കെ പറയാൻ ഞാനൊരു നോവലെഴുതണം. അതോണ്ട് തൽക്കാലം ഇത്ര മതീട്ടോ…ബാക്കി പിന്നെ പറയാം.

ഓർമ്മൾ ചക്കര മാവായി പൂക്കുന്ന കാലം, കാറ്റിൽ അലിയുന്ന മാമ്പൂമണത്തോടൊപ്പം മനസ്സിലേക്ക് ഒഴുകി വരുന്നത് അനവധി രുചിയോർമ്മകൾ.
#ഇഷ്ടഭക്ഷണം

………….

തൃശ്ശൂർ ശൈലിയാണ് എഴുത്തിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്നതു്. ഇത്തിരി കൂടുതൽ ട, ട്ട, ണ്ട ഒക്കെ അവടിവിടെ വാരിവിതറിയാലെ ഞങ്ങൾക്ക് തൃശ്ശൂർ ഭാഷയുടെ തനതായ രുചി വരുള്ളൂ.

പദാവലി:
1.കൊറെച്ച് – കുറച്ച്
2.തോട്ടീടുക -കളിയാക്കുക
3. വെറ  – വിറ
4. വെട്ടോത്തി – വെട്ടുക്കത്തി.
5. നെറം   – നിറം
6. നെലം   – നിലം
7.കണ്യാങ്ങ -കണ്ണിമാങ്ങ
8. പോകാത്തതോണ്ട് – പോകാതെ
9. മാധവേച്ചി- മാധവി ചേച്ചി
10. വെളഞ്ഞ  – വിളഞ്ഞ
11. കെടക്കും   – കിടക്കും
12. ഉപ്പാങ്ങ   – ഉപ്പുമാങ്ങ
13. ഞങ്ങടെ – ഞങ്ങളുടെ
14. നെറച്ച്   – നിറച്ച്
15. എടയ്ക്ക്   – ഇടയ്ക്ക്
16. മൊട്ട  – മുട്ട
17. കൊടച്ചിൽ – കുടയുക
18. മൊതല്   – മുതൽ.
19. ചൂന്യേൻ   – കാന്താരി
20. ഒണങ്ങുക – ഉണങ്ങുക

Post Views: 58
5
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

7 Comments

  1. Shybi on October 19, 2024 11:17 AM

    നല്ല രസമുണ്ടായിരുന്നൂട്ടോ വായിക്കാൻ 👍👍❤️

    Reply
    • Sabira latheefi on October 19, 2024 11:58 AM

      രസായിട്ട് എഴുതി ❤️🥰

      Reply
  2. Sujatha Surendran on October 19, 2024 11:00 AM

    മ്മടെ തൃശ്ശൂരും ത്രിശൂര് ഭാഷയും എഴുത്തും എല്ലാം പൊരിച്ചൂട്ടാ ഗഡ്യെ… 😍😍👌🏻

    Reply
  3. Reetha Jose on October 18, 2024 12:59 PM

    നന്നായി എഴൂതീയിട്ടൂണ്ട്.ആകാലംഒക്കെ ഓർമ്മകളിൽ മാത്രമായി.ഇന്നത്തെ തലമുറക്ക് ഇതൊക്കെ പഴം കഥൾകൾമാത്രം പണ്ടത്തെ തലമുറ ഈഭൂമിയെയൂംഅതിലെമരങ്ങളെയൂംചെടികളെയൂംകൂടൂതൽ സ്നേഹീച്ചിരൂന്നൂ.ഒരോവിശേഷങ്ങൾക്കൂം പ്രത്യേകംവീശേഷ.വിഭവങ്ങൾ പ്രക്രതിയിൽ നിന്നൂ ംകണ്ടെത്തിയിരൂന്നൂ.മാവ്, പ്ലാവ്,വാഴ,കശൂമാവ്,തെങ്ങ്,പൂച്ചെടികൾ ഇതൊക്കെ നിതൃജീവീതത്തീൻ്റെ ഭാഗമായിരൂന്നൂ.ഭക്ഷണവൂംഅതൂപോലെ.സ്വതിക ഭക്ഷണം. മനൂഷൃർ കൂടൂതൽ കാരൂണൃംഉള്ളവർ.അനൃരൂടെ ദൂഖത്തിലൂം സന്തോഷത്തിലൂം ത്രശ്ശൂർ കാർ ജാതീമതഭേദമെനൃ കേരളത്തിലൂംതൂപലെതന്നെയിയിരുന്നൂപങ്കെടൂത്തീരൂന്നൂ.ഓലപൂരകെട്ടാനൂം പന്തൽ ഇടാനൂം പെരൂനാൾക്കൂം പൂരത്തിനൂം ഓണത്തിനൂം ഇഈദിനൂം ഒക്കെ ഒരൂമയൂണ്ടായിരൂന്നൂ. കാലം പൂരോഗമിച്ചപ്പോൾ ആ വീചാരത്തിൽ മാറ്റംകാണൂന്നൂ.ഇന്ന് നാട്ടിൽ ചെന്നാൽ ആ ഒരൂമയീല്ല.നല്ലകാലത്തെ ഓർമ്മിപ്പീച്ചതിന് നന്ദി.നാവീൽ കപ്പലൊടിക്കാംജോയ്സ്.

    Reply
    • Joyce on October 19, 2024 8:32 AM

      Thank you Rita chechi ❤🙏

      Reply
  4. Sunandha Mahesh on October 18, 2024 11:23 AM

    അസ്സലായിട്ടുണ്ട് ട്ടാ 👌

    Reply
    • Joyce on October 19, 2024 8:33 AM

      Thank you, നന്ദ 🙏❤

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.