ലോകമാകും പൂന്തോട്ടത്തിൽ
ജന്മമെടുക്കും
മനോജ്ഞമുകുളങ്ങളല്ലോ പൈതങ്ങൾ.
സ്നേഹസാന്ത്വനസ്പർശങ്ങളാൽ ലാളിച്ചു
പരിപാലിച്ചിടുകിൽ
വിരിഞ്ഞു വിലസുമവർ സൗരഭ്യം പരത്തി,
നയനങ്ങൾക്കമൃതമായിടും.
അല്ലായ്കിലോ കരിഞ്ഞു വീണിടുമീ ഭൂമിയിലവർ.
ഒരു ദിനമല്ല, ഓരോ ദിനവും
കരുതലും സ്നേഹവും നൽകീടണം
ശിശുക്കൾക്കു.
കാത്തുരക്ഷിക്കേണമവരെ
തിന്മ തൻ നിഴൽ തീണ്ടിടാതെ.
