പ്രഭാതകിരണങ്ങൾ പതിയെ
ജാലകപ്പഴുതിലൂടെ
വിരുന്നെത്തിടും നേരം,
വിദൂരദേശങ്ങളിലെ
വിശേഷങ്ങളുമായെത്തിടും
വിരുന്നുകാരനല്ലോ
ദിനപത്രം.
കൗതുകങ്ങൾ, ദുരന്തങ്ങൾ,
സ്തോഭജനകമാം കഥകൾ,
എല്ലാം ഒറ്റക്കുടക്കീഴിൽ
അക്ഷരങ്ങളായ് നിരത്തിടുന്നു.
ചുടുചായയോടൊപ്പം ദിനമതിൽ
ഉന്മേഷം നിറച്ചിടും സഹയാത്രികനല്ലോ പത്രം.

1 Comment
നന്നായി എഴുതി