കവിത : “ഉടയുന്ന മുഖങ്ങൾ…”
________________________
✍︎ രജീഷ് കുനിയിൽ
————————————
അരങ്ങ് ഇരുണ്ടു.
ആ പൊയ്മുഖങ്ങളിൽ നിന്ന്
വാർത്തെടുത്ത
മണിമന്ദിരങ്ങൾ
ചീട്ടു കൊട്ടാരം പോൽ ഉടഞ്ഞു.
ചായം ഉരുകി….
ശില്പങ്ങൾ വിറച്ചു….
ഉടഞ്ഞ മുഖങ്ങൾ പുറത്തുവന്നു.
കപടതയുടെ നൂലിൽ കോർത്തത്
സ്വാർത്ഥത മാത്രമെന്ന്
കാറ്റ് തുറന്നു പറഞ്ഞു.
അതൊരു വേലിയേറ്റം,
പടുത്തുയർത്തിയ തണലുകൾ
ഒന്നൊന്നായി ഒലിച്ചുപോയി.
ഓരോ കൈകോർക്കലിലും
വിരലുകൾ എണ്ണപ്പെട്ടു…
വിശ്വാസം നഷ്ടമായോ,
അല്ലെങ്കിൽ അന്തസ്സ്?
ചിരി ഇവിടെ
ഒരു ശസ്ത്രക്രിയ.
വേദന മുറിച്ച്
പ്ലാസ്റ്റിക് പുഞ്ചിരി തുന്നി.
വെയിൽ തട്ടിയപ്പോൾ
അത് ഉരുകി വീണു.
കണ്ണുകളിൽ നോക്കിയപ്പോൾ
ലേലം പോയത്
ആ ഉടയാടകൾ.
രാത്രി വന്നാൽ
വേഷം അഴിക്കാൻ മനം ഭയക്കുന്നു.
തൊലി അടർന്നു വീഴുമ്പോൾ
മാത്രം മനസ്സിലാകും…
അതൊരു
അടയാളങ്ങളില്ലാത്ത
ശൂന്യ തോട്.
തിരയേണ്ട.
അസ്സൽ മുഖം
ഇതിനകം
ചവറ്റുകൊട്ടയിൽ….
നിശ്ശബ്ദം.
© 𝐑𝐊
𝗥𝗔𝗝𝗘𝗘𝗦𝗛 𝗞𝗨𝗡𝗜𝗬𝗜𝗟
[ᵖᵃˡˡⁱᵏᵏᵃʳᵃ]
𝑰𝑫𝑬𝑨𝑺 𝒅𝒐𝒏’𝒕 𝒔𝒕𝒂𝒚
𝒕𝒉𝒆𝒚 𝒃𝒍𝒆𝒆𝒅 𝒂𝒔 𝒊𝒏𝒌…
