Author: Rajeesh Kuniyil

“രജീഷ് കുനിയിൽ, കേരളത്തിലെ കോഴിക്കോട്പ ള്ളിക്കര സ്വദേശിയാണ്. എഴുത്തുകാരനും ഡിസൈനറുമാണ്. കവിതയും ആശയരചനയും പ്രധാന താൽപര്യങ്ങൾ.”

കവിത അശ്രു മൂടിയ കിനാവുകൾ ______________ │ ✍︎ രജീഷ് കുനിയിൽ ______________________ ​കാലത്തിന്റെ താളുകൾക്കിടയിൽ തിരയുന്നു ഞാൻ ഇന്നും… മുഖം വ്യക്തമല്ലാത്തൊരു പുഞ്ചിരിയെ. ​ആരും മീട്ടാത്തൊരു തന്ത്രിയിൽ നിന്നുയരുന്ന മധുര രാഗം പോലെ നീ എന്നിൽ പടരുന്നുണ്ട്… ​നിന്റെ സാന്നിധ്യം ഞാൻ സങ്കൽപ്പിച്ചു കൂട്ടാറുണ്ട്… എന്റെ വഴിത്താരകളിൽ നീ വന്നു പോയൊരു നിഴൽചിത്രം പോലെ. ​മഴ പെയ്യുമ്പോൾ ജാലകപ്പടിയിൽ വീഴുന്ന തുള്ളികൾ എൻ കിനാക്കളെ ഈറനണിയിക്കുന്നു. നീ എന്റെ വാനിലെ നക്ഷത്രമാണോ, അതോ തിരകൾ തല്ലുന്ന കടലാണോ? ​നിന്നോട് ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ എന്റെ ഉള്ളിൽ ഉറഞ്ഞുകൂടിയ മൗനത്തിലുണ്ട്. ​എങ്കിലും എന്നെങ്കിലും വന്നെത്തുമെന്നു കരുതി കാത്തിരിക്കുന്ന കിനാവിന്റെ മറുപുറത്ത് നീയുണ്ട്! ​നിന്നെ കണ്ടുമുട്ടുന്ന അന്ന് ഞാൻ എന്റെ ഏകാന്തതയെ പതിയെ പടിയിറക്കി വിടും… © 𝗥𝗞 | 𝗥𝗔𝗝𝗘𝗘𝗦𝗛 𝗞𝗨𝗡𝗜𝗬𝗜𝗟 [pallikkara] 🖊️𝓘𝓷𝓴 𝓼𝓲𝓰𝓷𝓮𝓭. 𝓞𝔀𝓷𝓮𝓻𝓼𝓱𝓲𝓹 𝓲𝓶𝓹𝓵𝓲𝓮𝓭.

Read More

ഒരു പെൺകുട്ടി ജനിക്കുന്ന നിമിഷം മുതൽ അവളുടെ ചുറ്റും ലോകം കാണാനാകാത്ത ചില മതിലുകൾ പണിയാൻ തുടങ്ങും. അത് കല്ലുകൊണ്ടല്ല, വാക്കുകളാലും സാമൂഹിക ചിട്ട വട്ടങ്ങൾ കൊണ്ട് ചട്ടം കെട്ടി ഭയപ്പെടുത്തിയും. “പെണ്ണാണ്… സൂക്ഷിച്ച് നടക്കണം.” അവിടെ പോകരുത്… അങ്ങനെ നടക്കരുത്.. “ഇവിടെ വരെ മാത്രം…” “അത് പെൺകുട്ടികൾക്ക് പറ്റിയ കാര്യമല്ല…” അങ്ങനെ അവളുടെ ചുവടുകൾക്ക് ചുറ്റും അദൃശ്യമായ അതിരുകൾ വരച്ചിടും. മുറ്റത്ത് കാറ്റിനെ പോലെ ഓടിയിരുന്ന ചെറിയ പെൺകുട്ടിയെ ഒരു ദിവസം പിടിച്ചിരുത്തും. അവൾ പേടിച്ചിട്ടല്ല… ലോകം അവളെ പേടിപ്പിച്ചതുകൊണ്ടാണ്. അടുക്കളയുടെ ചൂടിൽ അവൾ പാകം ചെയ്യുന്നത് ഭക്ഷണം മാത്രമല്ല. ഒരുപാട് സ്വപ്നങ്ങളെയും അവിടെ തന്നെ ചുട്ടുപൊള്ളിക്കുന്നു. കഴുകുന്ന വസ്ത്രങ്ങളോടൊപ്പം അവൾ ചിലപ്പോൾ സ്വന്തം ആഗ്രഹങ്ങളെയും വെള്ളത്തിൽ മുക്കി മൗനമായി ഒതുക്കി മടക്കിവെക്കും. പെണ്ണിന് പലപ്പോഴും ലോകം നൽകിയ ഇടം ഒരു ചെറിയ കോണത്രേ. പക്ഷേ ഒരു കാര്യം ലോകം മറന്നു…. ചെറിയ കോണിൽ പോലും ഒരു വലിയ ലോകം…

Read More

കവിത : ✍︎ രജീഷ് കുനിയിൽ തലപ്പൊക്കം ••••••••••••• •••••••••••••• അവൻ്റെ വഴിയിൽ ആജ്ഞകളില്ല, അനുസരണയുള്ള കാൽപ്പാടുകൾ മാത്രം. അതിരുകൾ നിശ്ചയിക്കുന്നവരോട് ചിരിച്ചു കൊണ്ട് അവൻ അതിരുകൾ മായ്ക്കുന്നു. ​ചങ്ങലകൾക്ക് നൽകാൻ കഴിയാത്തൊരു ഭാരമുണ്ട് അതവൻ്റെ നിശബ്ദതയാണ്. കൂട്ടത്തോടെ വരുന്നവരെയല്ല, കൂസലില്ലാതെ ഒറ്റയ്ക്ക് നിൽക്കുന്നവനെയാണ് കാലം എന്നും ഭയപ്പെട്ടിട്ടുള്ളത്. ​ഇടിയും മിന്നലും അവന് വിരുന്നുകാരല്ല, അതവൻ്റെ തന്നെ ഉള്ളിലെ ഇരമ്പലുകളാണ്. വീഴ്ത്താൻ നോക്കുന്ന ഓരോ കല്ലും അവൻ്റെ സിംഹാസനത്തിനുള്ള കല്ലുകളാകുന്നു. ​തണൽ തേടിയല്ല അവൻ്റെ യാത്ര, അവൻ നിൽക്കുന്നിടമാണ് മറ്റുള്ളവർക്ക് തണൽ. തോൽക്കാൻ പഠിച്ചിട്ടില്ലാത്ത, തലകുനിക്കാൻ മടിയുള്ള മണ്ണിലെ പച്ചയായ തന്റേടമാണവൻ! ╔════════════════════╗ © 𝗥𝗞 | 𝗥𝗔𝗝𝗘𝗘𝗦𝗛 𝗞𝗨𝗡𝗜𝗬𝗜𝗟 [pallikkara] ❝ 𝗜𝗗𝗘𝗔𝗦 𝗗𝗢𝗡’𝗧 𝗦𝗧𝗔𝗬, 𝗧𝗛𝗘𝗬 𝗕𝗟𝗘𝗘𝗗 𝗔𝗦 𝗜𝗡𝗞… ❞ 𝓘𝓷𝓴 𝓼𝓲𝓰𝓷𝓮𝓭. 𝓞𝔀𝓷𝓮𝓻𝓼𝓱𝓲𝓹 𝓲𝓶𝓹𝓵𝓲𝓮𝓭. ╚════════════════════╝

Read More

കവിത : ഒരിക്കൽ കൂടി… •••••••••_____•••••••• │ ✍︎ രജീഷ് കുനിയിൽ വീട്ടിന്റെ കിണറരികിൽ വെള്ളം തൊട്ടുനിന്ന സന്ധ്യകളിൽ എന്റെ ചിരി കുളിരു പുതച്ചിരുന്നു. ​തറയിൽ വീണ പുസ്തകങ്ങൾ ആരും ശാസിക്കാതെ മടക്കി വെച്ചിരുന്നു; അക്ഷരങ്ങൾക്ക് മുമ്പേ ഒരാൾ എന്നെ വായിച്ചിരുന്നു. ​തിരിതാഴ്ന്ന സന്ധ്യ തൻ തിരുനടയിൽ വിങ്ങിയപ്പോൾ, ഇരുട്ടിന് മുമ്പേ കരുതൽ കനലായി നിന്നു. ​മഴ കയറിയ വാതിൽപ്പടിയിൽ പാദങ്ങൾ വഴുതുമ്പോൾ മണ്ണല്ല ആദ്യം തട്ടിയത്… ഒരു ചൂടായിരുന്നു. ​രാത്രികൾ നീളുമ്പോൾ വിളക്കിന്റെ ജ്വാലക്കരികിൽ ഒരു കണ്ണ് മാത്രം ഉറങ്ങാതെ കാത്തിരുന്നു. ​വളരുന്നതിന്റെ തിരക്കിൽ ഞാൻ ദൂരെയായെങ്കിലും, ഓരോ തളർച്ചയിലും അകത്തൊരു ഉറവൊഴുകി. ​ആ വഴികളിലൂടെ തിരിഞ്ഞു പോകണം… ഒരിക്കൽ കൂടി. ​ഓർമ്മകളുടെ നനവുള്ള പടവുകളിറങ്ങി മറന്നുവച്ച ബാല്യത്തിലേക്ക്; കനലിൽ തെളിഞ്ഞ ആ വാത്സല്യത്തിലേക്ക്. ​വീഴ്ചകൾക്കുമുമ്പേ തെറ്റുകൾ തിരുത്തി നൽകിയ ആദ്യ പാഠങ്ങളുടെ നിഴലിലേക്ക്… എന്റെ അറിവിന്റെ ഉറവിടത്തിലേക്ക്. ╔═════════════╗ © RK | RAJEESH KUNIYIL [pallikkara] “Ideas don’t…

Read More

കവിത : “ഉടയുന്ന മുഖങ്ങൾ…” ________________________ ✍︎ രജീഷ് കുനിയിൽ ———————————— അരങ്ങ് ഇരുണ്ടു. ആ പൊയ്മുഖങ്ങളിൽ നിന്ന് വാർത്തെടുത്ത മണിമന്ദിരങ്ങൾ ചീട്ടു കൊട്ടാരം പോൽ ഉടഞ്ഞു. ചായം ഉരുകി…. ശില്പങ്ങൾ വിറച്ചു…. ഉടഞ്ഞ മുഖങ്ങൾ പുറത്തുവന്നു. ​കപടതയുടെ നൂലിൽ കോർത്തത് സ്വാർത്ഥത മാത്രമെന്ന് കാറ്റ് തുറന്നു പറഞ്ഞു. അതൊരു വേലിയേറ്റം, പടുത്തുയർത്തിയ തണലുകൾ ഒന്നൊന്നായി ഒലിച്ചുപോയി. ​ഓരോ കൈകോർക്കലിലും വിരലുകൾ എണ്ണപ്പെട്ടു… വിശ്വാസം നഷ്ടമായോ, അല്ലെങ്കിൽ അന്തസ്സ്? ​ചിരി ഇവിടെ ഒരു ശസ്ത്രക്രിയ. വേദന മുറിച്ച് പ്ലാസ്റ്റിക് പുഞ്ചിരി തുന്നി. വെയിൽ തട്ടിയപ്പോൾ അത് ഉരുകി വീണു. ​കണ്ണുകളിൽ നോക്കിയപ്പോൾ ലേലം പോയത് ആ ഉടയാടകൾ. ​രാത്രി വന്നാൽ വേഷം അഴിക്കാൻ മനം ഭയക്കുന്നു. തൊലി അടർന്നു വീഴുമ്പോൾ മാത്രം മനസ്സിലാകും… ​അതൊരു അടയാളങ്ങളില്ലാത്ത ശൂന്യ തോട്. ​തിരയേണ്ട. അസ്സൽ മുഖം ഇതിനകം ചവറ്റുകൊട്ടയിൽ…. നിശ്ശബ്ദം. ​© 𝐑𝐊 𝗥𝗔𝗝𝗘𝗘𝗦𝗛 𝗞𝗨𝗡𝗜𝗬𝗜𝗟 [ᵖᵃˡˡⁱᵏᵏᵃʳᵃ] ​𝑰𝑫𝑬𝑨𝑺 𝒅𝒐𝒏’𝒕 𝒔𝒕𝒂𝒚 𝒕𝒉𝒆𝒚 𝒃𝒍𝒆𝒆𝒅 𝒂𝒔…

Read More

​ആകാശം വിചിത്രമായൊരു ചാരനിറത്തിലേക്ക് വഴിമാറിക്കൊണ്ടിരുന്നു. ഉച്ചവെയിലിന്റെ പ്രതാപം പെട്ടെന്ന് മങ്ങി. ദിശതെറ്റി പറക്കുന്ന പക്ഷികൾ അന്തരീക്ഷത്തിൽ ഭീതി പടർത്തി. കാടിനുള്ളിലെ പഴയ ബംഗ്ലാവിന്റെ മട്ടുപ്പാവിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ഗോപ നന്ദന്റെ മുഖത്ത് ഭയമായിരുന്നില്ല, മറിച്ച് ഏറെക്കാലമായി പിന്തുടരുന്ന നിഗൂഢമായ രഹസ്യം വെളിപ്പെടുത്താൻ പോകുന്നതിന്റെ ആവേശമായിരുന്നു. ​”ഗോപാ, നമുക്ക് പോകാം… പ്രകൃതി നൽകുന്ന സൂചനകൾ അത്ര നല്ലതല്ല.” ദക്ഷയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. അവൾ തന്റെ ക്യാമറ ബാഗ് തോളിലിട്ടു. ​ഗോപൻ പതുക്കെ തിരിഞ്ഞു. അയാളുടെ കണ്ണുകളിൽ പതിവില്ലാത്തൊരു തിളക്കം. “ദക്ഷാ, നീ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ, വെളിച്ചം അണയുമ്പോൾ നമ്മുടെ നിഴലുകൾ എങ്ങോട്ടാണ് മറയുന്നതെന്ന്? അവ നമ്മളെ ഉപേക്ഷിച്ചു പോകുകയല്ല, മറിച്ച് മറ്റൊരു ലോകത്തേക്കുള്ള വാതിൽ തുറക്കുകയാണ്.” ​അയാൾ വട്ടത്തിലുള്ള ഒരു ലോഹഫലകം മേശപ്പുറത്ത് വെച്ചു. സൂര്യന്റെയും ചന്ദ്രന്റെയും വിചിത്രമായ രേഖാചിത്രങ്ങൾ അതിൽ കൊത്തിവെച്ചിരുന്നു. “ഇന്ന് ‘റിംഗ് ഓഫ് ഫയർ’ ആണ് ദക്ഷാ. സൂര്യൻ ഒരു കരിവളയമായി മാറുമ്പോൾ, ഭൂമിയിൽ പതിക്കുന്ന ആ…

Read More