ഉറക്കമെന്നതോ പാതി മരണമെന്ന പോലെ,
അനുദിനമലയുന്നേതോ നിദ്രാതീരങ്ങളിൽ,
പുലരിയിൽ ഉണർവിന്റെ കാഹളം മുഴങ്ങുവോളം,
പരിക്ഷീണിതമാം തനുവും മനവും ഊർജ്ജ്വസ്വലമാവുന്നൊരു രാവുപുലരുമ്പോൾ,
കർമ്മധീരരായി മുന്നോട്ടു കുതിക്കുന്നു,
ഉണർവിനുമുറക്കത്തിനുമിടയിൽ ജീവിതപ്പാതകൾ ചുരുൾനിവരുന്നു,
അന്ത്യമാം നിദ്രയിലൊരുനാൾ മിഴിപൂട്ടുമ്പോൾ എല്ലാ ഒടുങ്ങുന്നു, മായയായ് മറയുന്നു,
ഉറക്കത്തിലും ഉണർവോടെ ജീവിതവഴി താണ്ടാം സന്തോഷമുള്ളിൽ നിറച്ചു,
സന്താപകാലത്തേയും പുഞ്ചിരിയാൽ വരവേൽക്കാം,
കാണേണ്ടതു കാണാതെ ഉറക്കം നടിക്കാതിരിക്കാം,
കാലത്തിൻ കരങ്ങളിലെ കണക്കുകൾക്കുമുന്നിലൊരുനാൾ നിശബ്ദരാവാതിരിക്കട്ടെ..
★★★നിഷിബ എം നിഷി★★★
