Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സി. ഐ. ഇയ്യപ്പൻ – അനുസ്മരണം
ജീവിതം ബന്ധങ്ങൾ

സി. ഐ. ഇയ്യപ്പൻ – അനുസ്മരണം

By Mary Josey MalayilApril 20, 2026Updated:April 20, 2026No Comments2 Mins Read97 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീവിതത്തിന്റെ എല്ലാ വേദനകളും സന്തോഷങ്ങളും അവസാനിക്കുന്ന ഒരു വഴിത്തിരിവ്. മനുഷ്യ ജീവിതത്തിൽ അനിവാര്യമായ ഒരു സത്യമാണ് മരണം. അപ്പോൾ നമുക്ക് ശേഷിക്കുന്നത് അവരുടെ ഓർമ്മകളും ചെയ്ത നന്മകളും മാത്രം.

തൃശ്ശൂരിലെ പ്രമുഖ വ്യാപാരിയായിരുന്ന സി.പി.ഇയ്യപ്പൻറെ രണ്ടാമത്തെ മകൻ സി.ഐ. ഇയ്യപ്പൻ. നാടകരംഗത്തും ചലച്ചിത്ര രംഗത്തും ഒരുപോലെ ശോഭിച്ച തൃശ്ശൂർക്കാരുടെ സ്വകാര്യ അഹങ്കാരമായ സി.ഐ. പോളിന്റെ സഹോദരൻ.

1957 കാലഘട്ടത്തിൽ ഫാദർ ജോസഫ് വടക്കന്റെ തൊഴിലാളി ദിന പത്രം വായിച്ച് ഉത്തേജിതനായി അദ്ദേഹത്തിൻറെ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. ഫാദർ വടക്കൻറെ നേതൃത്വത്തിൽ നടത്തിയ വിമോചനസമരത്തിന്റെ ഭാഗമായി നടത്തിയ വിളംബരജാഥയ്ക്കു വേണ്ടിയുള്ള പന്തംകൊളുത്തി പ്രകടനത്തിന് ആവശ്യമായ പഴന്തുണി വീടുകളിൽനിന്ന് ശേഖരിക്കുന്ന ജോലി ഒൻപതാം വയസ്സിൽ ഏറ്റെടുത്ത് തന്റെ രാഷ്ട്രീയപ്രവർത്തനത്തിന് തുടക്കം കുറിച്ചു. പിന്നീട് വിമോചന സമരവുമായി ബന്ധപ്പെട്ടു നടന്ന മിക്ക പരിപാടികളിലും സജീവമായി പങ്കെടുത്തു.

1962 ൽ വടക്കനച്ചൻ മലനാട് കർഷക യൂണിയൻ രൂപീകരിച്ച് ഉടുമ്പൻചോലയിലും കൊട്ടിയൂരിലും കുടിയിറക്കിനെതിരെ നടന്ന സമരങ്ങളിൽ സി. ഐ. ഇയ്യപ്പന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. സമരത്തിന്റെ ഭാഗമായി കെ. ആർ. ചുമ്മാർ തൃശൂരിൽ ദിവസങ്ങളോളം നിരാഹാരം കിടന്നപ്പോൾ സമരപന്തലിലെ സ്ഥിരം സന്ദർശകനായിരുന്നു. കർഷക തൊഴിലാളി പാർട്ടി നടത്തിയ സമരത്തിൽ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയെ കരിങ്കൊടി കാണിച്ചതിന് വിദ്യാർത്ഥിയായിരുന്ന സി.ഐ.ഇയ്യപ്പനടക്കം 40 പേരെ പോലീസ് അറസ്റ്റ് ചെയ്ത് ഭീകര മർദ്ദനത്തിനിരയാക്കി. അത് കേരള ചരിത്രത്തിൽ രാഷ്ട്രീയപ്രവർത്തകർക്കു നേരെയുള്ള അവസാന ലോക്കപ്പ് മർദ്ദനമായിരുന്നു. പിറ്റേന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയക്കാൻ ഉത്തരവിട്ടു. സെന്റ് തോമസ് കോളേജ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ അവരുടെ സഹപാഠിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പഠിപ്പു മുടക്കി ജാഥ നടത്തി. 14ദിവസത്തെ ജയിൽ വാസത്തിനുശേഷം ജാമ്യം ലഭിച്ചു. തന്റെ മകൻ ഒരു രാഷ്ട്രീയപ്രവർത്തകൻ ആകാൻ താല്പര്യമില്ലാതിരുന്ന അപ്പൻ അതിനു കണ്ടു പിടിച്ച മാർഗ്ഗമായിരുന്നു ഇരിഞ്ഞാലക്കുട ആരംഭിക്കാൻ പോകുന്ന ഡോൺബോസ്‌കോ സ്കൂളിലേക്കുള്ള മാറ്റം. ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതുകൊണ്ട് വൈദീകരോടൊപ്പമായിരുന്നു താമസം. പഠനം കഴിഞ്ഞയുടനെ അപ്പന്റെ സോപ്പു കമ്പനിയിലേക്കു ഇദ്ദേഹം ചേക്കേറി. പുറകെ മറ്റു സഹോദരങ്ങളും എത്തി.

തൃശ്ശൂരിലെ കുറെ ചെറുപ്പക്കാരെ സംഘടിപ്പിച്ച് 1968 ൽ തൃശ്ശൂർ റൈഫിൾ ക്ലബ് എന്ന സംഘടന രൂപീകരിച്ചപ്പോൾ അതിലെ അംഗമായിരുന്നു സി. ഐ. ഇയ്യപ്പൻ. ആ കാലഘട്ടത്തിൽ എല്ലാ ജില്ലകളിലെയും ചുണക്കുട്ടന്മാർ ആയ ചെറുപ്പക്കാർക്ക് തോക്ക് ഉപയോഗിക്കുന്നതിനുള്ള പരിശീലന ക്ലാസുകൾ എല്ലായിടത്തും തുടങ്ങണമെന്ന് സർക്കാർ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇവർക്ക് പോലീസ് ക്ലബ്ബിൽ രണ്ടാഴ്ചത്തെ പരിശീലനമായിരുന്നു നൽകിയിരുന്നത്. വിജയകരമായി പരിശീലനം പൂർത്തിയാക്കിയവർക്കെല്ലാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനത്ത് വച്ച് നടത്തിയ പരിപാടിയിൽ മന്ത്രി ഇമ്പിച്ചിബാവ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. അതിനുശേഷം പോലീസ് ക്ലബ്ബിൽ ഒരു സ്വീകരണവും നൽകിയിരുന്നു.

സൂക്ഷിച്ചുവെയ്ക്കാവുന്നതിൽ ഏറ്റവും വലിയ സ്വത്ത് ഓർമ്മകൾ മാത്രമാണ്. കാരണം എത്ര നാൾ കഴിഞ്ഞാലും ഓർമ്മകൾക്ക് മധുരം കൂടുകയല്ലാതെ ഒട്ടും കുറയില്ല.

ബിസിനസ്‌ ഒക്കെ അവസാനിപ്പിച്ചു വിശ്രമജീവിതം നയിച്ചു തുടങ്ങിയപ്പോഴാണ് അദ്ദേഹം മലയാളി മനസ്സിന്റെ സജീവ സാന്നിധ്യം ആയിതീർന്നത്. പച്ചയായ യാഥാർഥ്യങ്ങളുടെ തുറന്നെഴുത്ത് നടത്തിയിരുന്ന രചയിതാവ്. സാധാരണക്കാരായ ജനങ്ങൾക്ക്‌ ഉപകാരപ്രദമായ അനേകം രചനകൾ അദ്ദേഹത്തിന്റെതായുണ്ട്. അദ്ദേഹം പകർന്ന അക്ഷരങ്ങളിലൂടെ ഇനിയും മലയാളികളുടെ ഹൃദയത്തിൽ സി. ഐ. ഇയ്യപ്പൻ എന്ന സ്നേഹഭാഷയുടെ എഴുത്തുകാരൻ ജീവിക്കും. ആ ഓർമ്മകൾക്ക് മുമ്പിൽ ആദരവോടെ പ്രണാമം.🙏

മേരി ജോസി മലയിൽ,

തിരുവനന്തപുരം.

Post Views: 23
1
Mary Josey Malayil

Short story writer.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.