ഭൂതകാലത്തിന്റെ ഏതോ
ഇരുട്ടറയിൽ ഞാനവളെ
‘മറന്നുവച്ചു’…
ഇടക്കിടക്കുയരുന്ന
അവളുടെ മുറവിളികൾ
ഞാൻ കേട്ടില്ലെന്ന്
നടിച്ചു…
ഒടുക്കം,
അവളടങ്ങില്ലെന്നായപ്പോൾ
ഞാനവളെ ചങ്ങലയാൽ
ബന്ധിച്ചു..
എത്ര നാൾ നീയെന്നെ ഒളിച്ചു
വയ്ക്കുമെന്നവളപ്പോഴുമെന്നെ
പുച്ഛിച്ചു, ഞാനവളെ
തീർത്തുമവഗണിച്ചു,
അവളുടെ ജീവരക്‌തമൊഴുകിയ
വഴിയിലൂടെ ഞാൻ ‘മുൻപോട്ട്’
നടന്നു…
ഞാൻ നടന്ന വഴിയിലൊക്കെയും
ചുവന്ന കാൽപ്പാടുകൾ,
അവയിലൊക്കെയും
അവളുടെ മുഖം
അവളുടെ ചിരി
അവളുടെ നൊമ്പരം
തേച്ചിട്ടുമുരച്ചിട്ടും മായാത്തപോലെ..
