പണ്ട് പണ്ടൊരു ജൂൺ മാസത്തിൽ സ്കൂൾ തുറന്നു മൂന്നാം ദിവസം ഒരു പെൺകുട്ടി ഒടിഞ്ഞ വലത് കയ്യിൽ പ്ലാസ്റ്ററുമിട്ട് പുതിയ സ്കൂളിലെ അഞ്ചാം ക്ലാസിൽ ചെന്നു കയറി. ക്ലാസ്സ് ടീച്ചറുടെ സഹതാപം സന്തോഷത്തോടെ ഏറ്റുവാങ്ങി ബാക്ക് ബെഞ്ചിൽ ഹാപ്പി ആയിരുന്നു.😊
അടുത്ത ടീച്ചർ ക്ലാസിൽ വന്ന പാടെ കുട്ടിയോട് question ചോദിച്ചു. അതിഷ്ടപെടാത്ത കുട്ടി ഉടൻ തന്നെ പറഞ്ഞു. ‘ എന്റെ കയ്യൊടിഞ്ഞി രിയ്ക്കാ, എനിക്കറിയില്ല ‘. 😎. അതെയോ, നിന്റെ ഒടിയാത്ത കൈ ഇങ്ങോട്ട് കാണിച്ചേ…. 😳…, നാളെ ചോദിച്ചിട്ടു കിട്ടിയില്ലെങ്കിൽ നിന്റെ ഈ കൈ ഞാൻ ഒടിക്കും എന്ന് പറഞ്ഞു ചൂരൽ വച്ച് രണ്ടെണ്ണം ഇങ്ങു തന്നു.
അന്ന് മുതൽ ടീച്ചർക്ക് മുൻപിൽ അവൾ ഒരു ചോദ്യചിഹ്നമായി മാറി. എന്ത് ചോദിച്ചാലും മറുപടിയില്ല. അവസാനം ഒരു ദിവസം ടീച്ചർ കുട്ടിയോട് ഒരു എളുപ്പമുള്ള ചോദ്യം ചോദിച്ചു.
‘ കയ്യിലെ പ്ലാസ്റ്റർ എന്ന് മാറ്റും?’
വെള്ളിയാഴ്ച.” ഉത്തരം പെട്ടെന്ന് വന്നു.
അപ്പോൾ നമുക്ക് തിങ്കളാഴ്ച ക്ലാസ് ടെസ്റ്റ് നടത്താം. ടീച്ചർ പ്രഖ്യാപനം നടത്തി പോയി.
തിങ്കളാഴ്ച, പ്ലാസ്റ്റർ മാറ്റിയ കയ്യുടെ പ്രദർശനം കഴിഞ്ഞ ശേഷം, കുട്ടിയുടെ സ്നേഹമയിയായ ക്ലാസ്സ് ടീച്ചറുടെ വകയും ഒരു മലയാളം ടെസ്റ്റ് പേപ്പർ ഉണ്ടായിരുന്നു. പതുക്കെ എഴുതിയാൽ മതീട്ടോ, 😍 വേദന ഉണ്ടെങ്കിൽ എഴുതേണ്ട എന്നൊക്കെയാണ് ആ ടീച്ചർ പറഞ്ഞതെങ്കിൽ പതിവ് പോലെ രൂക്ഷമായ ഒരു നോട്ടമാണ് 😡 സോഷ്യൽ ടീച്ചറുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അങ്ങനെ ആ പരീക്ഷണവും കഴിഞ്ഞു.
പിറ്റേന്ന് ക്‌ളീഷേ തന്നെ,
ക്ലാസ് ടീച്ചറുടെ മലയാളം ക്ലാസ് ടെസ്റ്റ്‌ൽ മുഴുവൻ മാർക്കും വാങ്ങി ഫസ്റ്റ് ആയ കുട്ടിയെ എല്ലാവരും അത്ഭുതത്തോടെ നോക്കുമ്പോൾ ദേ വരുന്നു…. നമ്മുടെ സോഷ്യൽ ടീച്ചർ ‘ ട്വിസ്റ്റും ‘ കൊണ്ട്.
എല്ലാവരുടെയും ആൻസർ പേപ്പർ കൊടുത്തു. പക്ഷെ…. പെൺകുട്ടിയുടെ പേപ്പർ മാത്രം കൊടുത്തില്ല പകരം മലയാളം ആൻസർ പേപ്പർ വാങ്ങി നോക്കി.
അമ്മയെ വിളിച്ചിട്ട് വരാൻ പറഞ്ഞു. 🤔
അമ്മ വന്നപാടെ ടീച്ചർ ചോദിച്ചു.
‘ മോള് ട്യൂഷന് പോകുന്നുണ്ടോ? ‘
‘ഏയ് ഇല്ല… ഏത് സമയവും വായനയാണ്, പഠിക്കുന്ന ബുക്ക് ഒന്നുമല്ല, കഥാ പുസ്തകം…. ലൈബ്രറിയിൽ നിന്ന് എടുക്കുന്നതാ.’
ഒരു അഞ്ചാം ക്ലാസുകാരി പഠിത്തത്തിൽ പിറകിൽ ആയി പോകുമോ എന്ന് പേടിച്ച് അമ്മ ടീച്ചറോട് പറഞ്ഞ പരാതിയാണ്. ടീച്ചർ പറഞ്ഞാൽ നിർത്തുമല്ലോ എന്ന് കരുതി.
ടീച്ചർ വഴക്ക് പറയും എന്ന് പ്രതീക്ഷിച്ച കുട്ടിയെ നോക്കിയ ആ കണ്ണുകളിൽ പഴയ ദേഷ്യത്തിന് പകരം ആശ്ചര്യമായിരുന്നു.
” ഓ, വായനാശീലം ഒക്കെയുണ്ടല്ലേ.” 😊
ഇവളുടെ ക്ലാസിലെ ഇരിപ്പ് കണ്ടിട്ട് ഞാൻ വിചാരിച്ചു. ഇതെങ്ങനെ കിട്ടി എന്ന്… അപ്പൊ അതാണ് കാര്യം ” ടീച്ചർ ചിരിച്ചു കൊണ്ട് കുട്ടിക്ക് പേപ്പർ കൊടുത്തു, 😃 ഫുൾ മാർക്ക് ഉണ്ട് .
അങ്ങനെ ടീച്ചറുടെ ഉഗ്രകോപത്തിൽ ഭസ്മമായി പോകേണ്ടിയിരുന്ന എന്നെ രക്ഷിച്ച എന്റെ പുസ്തകങ്ങൾ അന്ന് മുതൽ എന്റെ ബെസ്റ്റീസ് ആയി.
‘ ആപത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ സ്നേഹിതൻ, എന്നല്ലേ..?’
എന്ന് ഈ വായന ദിനത്തിൽ ചിതലരിച്ചു പോകാതെ കയ്യിൽ ബാക്കിയുള്ള ബെസ്റ്റീസ് ന് എങ്കിലും വീട്ടിൽ തന്നെ ഒരു സ്മാരകം പണിയണം എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന ഞാൻ.

