- നിരാശത അതിന്‍റെ വഴിയിൽ തടഞ്ഞുനില്ക്കുന്നു.
ആധി അതിന്‍റെ പ്രയാണം നിറുത്തുന്നു.
കഴുകൻ അതിന്‍റെ പറക്കലുപേക്ഷിക്കുന്നു.
അന്ധമാക്കുന്ന വെളിച്ചം പ്രവഹിക്കുന്നു;
പ്രേതങ്ങൾപോലും അതാർത്തിയോടെ കുടിച്ചിറക്കുന്നു.
ഹിമഗുഹയിലെ ചെമന്ന ചായം പൂശിയ മൃഗങ്ങളെപ്പോലേ,
നമ്മുടെ ആന്തരികസത്തകൾ വെളിച്ചം കാണുന്നു.
എല്ലാം നഗ്നമായി ചുറ്റും നോക്കുന്നു.
നമ്മൾ, നൂറുകണക്കിനാളുകൾ വെയിലിലൂടെ നടക്കുന്നു.
ഓരോ മനുഷ്യനും പകുതി തുറന്നിട്ട ഒരു വാതിലാണ്;
എല്ലാവർക്കുമായുള്ള ഒരു മുറിയിലേക്കു നയിക്കുന്ന വാതിൽ.
നമുക്കു താഴേ അഗാധമായ മണ്ണ്.
മരങ്ങൾക്കിടയിലൂടെ വെള്ളം തിളങ്ങുന്നു.
കുളം ഭൂമിയിലേക്കുള്ള ഒരു ജാലകമാണ്.
മനീഷി
(©Zaki@ബാബുപോൾ തുരുത്തി)
(Tomas Tranströmer-ന്‍റെ The Half-Made Heaven എന്ന കവിതയുടെ സ്വതന്ത്രവിവര്‍ത്തനം)

