സന്തോഷവാർത്തകൾ കാതുകളിൽ വീഴുമ്പോൾ
എന്തുകൊണ്ടാ കണ്ണു കാഴ്ച മറയ്ക്കുന്നെ.
പൊട്ടിപ്പൊളിഞ്ഞിട്ടുമൊട്ടിച്ചു ചേർത്തൊരീ
പഴയ പിഞ്ഞാണത്തിൻ ദുരവസ്ഥ കണ്ടിട്ടോ
അരികിലാണയാൻ മടിച്ചു
നീയിക്കാലമത്രയുമെന്നിൽ നിന്നകലേയ്ക്ക് മാറി.
മിഴികളിലെ പേമാരിയൊഴിയാതിരുന്നിട്ടും
മനമിതിലെ കനലെന്നെ ചുട്ടുപൊള്ളിച്ചിട്ടും
കനിവുകാട്ടാതെ നീയകലത്തായ് നിന്നില്ലേ.
ഒടുവിൽ നിൻ കരളലീവു കാട്ടീടുമ്പോൾ
തേൻമൊഴികളായ് നീയെന്റെ കാതുകളിൽ വീഴുമ്പോൾ
എന്റെ മിഴികളുതിർക്കുന്ന
മൊഴികൾ തൻ പേരോ സന്തോഷാശ്രുക്കൾ.
